കേരളത്തിൽ കാലാകാലങ്ങളായി പ്രചരിച്ചു പോരുന്ന ഐതിഹ്യങ്ങളിലൊന്നായ പറയി പെറ്റ പന്തിരുകുലത്തിലെ അംഗമാണ് നാറാണത്ത് ഭ്രാന്തൻ. കേവലം ഒരു ഭ്രാന്തൻ എന്നതിലുപരി ഒരു അവതാരമായാണ് അദ്ദേഹത്തെ സങ്കൽപിച്ചുപോരുന്നത്. ചെത്തല്ലൂരിൽ അത്തിപ്പറ്റ കുന്നിനടുത്തുള്ള നാരായണമംഗലത്ത് (ആമയൂർ മന) ആണ് അദ്ദേഹം വളർന്നത് എന്നു കരുതപ്പെടുന്നു. പിന്നീട് പഠനത്തിനായി രായിരനല്ലൂരുള്ള തിരുവേഗപ്പുറ ഇല്ലത്തു വന്നു. മലയുടെ മുകളിലേക്ക് ഒരു വലിയ കരിങ്കല്ലുരുട്ടിക്കയറ്റി അതിനെ താഴോട്ടു തള്ളിയിട്ട് കൈകൊട്ടിച്ചിരിക്കുന്ന നാറാണത്തുഭ്രാന്തന് ഗ്രീക്ക് പുരാണത്തിലെ 'സിസിഫസ്' എന്ന ദേവനുമായി സാമ്യമുണ്ട്. സിസിഫസ് സ്യൂസ് ദേവന്റെ ശിക്ഷയായിയാണ് ആയുഷ്കാലം മുഴുവൻ മലമുകളിലേക്ക് കല്ലുരുട്ടിക്കയറ്റുന്നതും തള്ളി താഴേക്കിടുന്നതെങ്കിൽ നാറാണത്തുഭ്രാന്തൻ സ്വയേഛയാലാണ് ഈ പ്രവൃത്തി ചെയ്യുന്നത് എന്ന വ്യത്യാസമേയുള്ളൂ. ഈ ഇഷ്ടവിനോദത്തിനിടയ്ക്ക് ഒരു തുലാമാസം ഒന്നാം തീയതിയാണ് ഭ്രാന്തന് വനദുർഗ്ഗയായ ദേവി പ്രത്യക്ഷയാകുന്നത്. ഭ്രാന്തനെ കണ്ട് ദേവി ഓടിമറഞ്ഞു എന്നും ഒരു കല്ലിൽ കാലടിപ്പാടു പതിഞ്ഞു എന്നും കഥ. ആ കാലടിപ്പാടുകൾ ഇന്നും അവിടെ കാണാം. പ്രതിഷ്ഠയൊന്നുമില്ലാത്ത ആ ക്ഷേത്രത്തിൽ ആ കാലടിപാടുകളിലാണ് പൂജ. ആറാമത്തെ കാലടിപ്പാടിലൂറുന്ന ജലമാണ് തീർത്ഥം. ബ്രാഹ്മണനായി പിറന്നിട്ടും ആചാരങ്ങൾ തെറ്റിച്ചതിനാലാകണം ഇളയതായത്.
എപ്പോഴും യാത്രയിലായിരിക്കുന്ന നാറാണത്ത് ഭ്രാന്തൻ രാത്രി എവിടെയാണോ എത്തുന്നതു അവിടെ വെള്ളവും തീയും ഉള്ള സ്ഥലമാണെങ്കിൽ അവിടെത്തന്നെ അടുപ്പു കൂട്ടുകയും അന്നന്നു ഭിക്ഷ യാചിച്ചു കിട്ടുന്ന അരി വേവിച്ചു കഴിച്ചു അവിടെത്തന്നെ കിടന്ന് ഉറങ്ങുകയും ചെയ്യും.അപ്രകാരം ഒരു ദിവസം നാറാണത്തു ഭ്രാന്തൻ എത്തിച്ചേർന്നതു ഒരു ചുടുകാട്ടിലായിരുന്നു.അവിടെ അന്നു ഒരു ശവം ദഹിപ്പിക്കൽ ഉണ്ടായിരുന്നതിനാൽ ധാരാളം തീക്കനൽ കിട്ടാനുണ്ടായിരുന്നു.ഇന്നത്തെ വിശ്രമം ഇവിടെത്തന്നെ എന്നു നിശ്ചയിക്കുകയും ചെയ്തു.ഭക്ഷണം കഴിച്ചശേഷം തന്റെ മന്തുകാൽ അടുപ്പുകല്ലിൽ കയറ്റിവച്ചു ഭ്രാന്തൻ വിശ്രമിക്കുന്ന സമയത്താണു ചുടലയക്ഷിയും (ഭദ്രകാളി) പരിവാരങ്ങളും അവിടെ എത്തിച്ചേർന്നതു.അസമയത്തു ചുടലപ്പറമ്പിലിരിക്കുന്ന ആളെ ഒന്നു ഭയപ്പെടുത്തുകതന്നെ എന്നു കരുതി അവർ ഭീകരശബ്ദങ്ങൾ പുറപ്പെടുവിക്കുകയും മറ്റും ചെയ്തു
ചുടലപ്പറമ്പിൽ കാളിയുടെയും ഭൂതഗണങ്ങളുടെയും ഭയാനകനൃത്തം കണ്ട് ഭയക്കാതിരുന്ന നാറാണത്തുഭ്രാന്തനോട് കാളി എന്തുവരവും ചോദിക്കുവാൻ പറഞ്ഞപ്പോളാദ്യം താൻ മരിക്കാൻ ഇനി എത്ര ദിവസം ഉണ്ടെന്നു ചോദിച്ചു.. കാളി ഉത്തരം പറഞ്ഞ്പ്പോൾ ഏനിക്ക് ഒരു ദിവസം കൂടുതൽ ആയുസ്സു വേണമെന്നു പറഞ്ഞു. അതു നടക്കില്ലെന്നായി കാളി. ശരി ഒരു ദിവസം കുറവു മതി ആയുസ്സെന്നായി ഭ്രാന്തൻ. അതും സാധ്യമല്ല. എങ്കിൽ ഒന്നു പോയിത്തരണമെന്നു ഭ്രാന്തൻ. ആ ദിവ്യന്റെ മുമ്പിൽ എന്തെങ്കിലും ഒരു വരം വാങ്ങണമെന്ന അപേക്ഷയായി. ശരി തന്റെ വലതുകാലിലെ മന്ത് ഇടതുകാലിലേക്കു മാറ്റിത്തരൂ എന്നാണ് അവരെ കളിയാക്കുന്ന മട്ടിൽനാറാണത്തുഭ്രാന്തൻ ആവശ്യപ്പെട്ടത്. ഇഹലോകജീവിതത്തിന്റെയും വരം ശാപം എന്നിവയുടെയും നിരർത്ഥകതയെ കണ്ടറിഞ്ഞവനായിരുന്നു നാറാണത്തുഭ്രാന്തൻ എന്നുപറയാം.
പരഹിതകരണം' എന്ന ജ്യോതിശാസ്ത്രഗ്രന്ധത്തിന്റെ കർത്താവാണ് ഭ്രാന്തൻ എന്നു പറയപ്പെടുന്നു. കട്ടുറുമ്പുകളെ എണ്ണുക അദ്ദേഹത്തിന്റെ മറ്റൊരു വിനോദമായിരുന്നു. അദ്ദേഹം പ്രസിദ്ധനായ ഒരുതാന്ത്രികനുമായിരുന്നു. കേരളത്തിൽ ഒരുപാട് ക്ഷേത്രങ്ങളിൽ ഭ്രാന്തൻ പ്രതിഷ്ഠ് നടത്തിയിട്ടുണ്ട്.
രായിരനെല്ലൂരിൻ നിന്നും വിളിപ്പാടകലെ ഭ്രാന്തൻ തപസ്സിരുന്ന പാറക്കുന്ന് ഭ്രാന്തങ്കോട്ട അഥവാ ഭ്രാന്താചലം എന്നറിയുന്നു. ആർക്കിയോളജി വകുപ്പിന്റെ അധീനതയിലുള്ള ഈ ഒറ്റക്കൽ ഗുഹ വാസ്തുവിദ്യാവിസ്മയം ആണ്. അതിനടുത്ത് 3 ഗുഹാക്ഷേത്രങ്ങൾ. ഭ്രാന്തന്റെ ഭൂതങ്ങൾ കൈകൊണ്ട് മാന്തി ഉണ്ടാക്കിയതത്രെ. ഇവിടെ ഒരിക്കലും വറ്റാത്ത നീരുറവകളുണ്ട്. ഭ്രാന്തൻ പ്രതിഷ്ഠിച്ച അമ്പലവും ചങ്ങൽക്കിട്ട കാഞ്ഞിരമരത്തിലെ പൊട്ടാത്ത ചങ്ങലയും ഇവിടെ കാണാം. ഭ്രാന്തന് ദുർഗ്ഗാദേവിയുടെ ദർശനം ലഭിച്ച ദിവസം ഇന്ന് രായിരനെല്ലൂർ മലകയറ്റദിവസമായി ആചരിച്ചുവരുന്നു.
മീനമാസത്തിൽ മൂലം നാളിലാണ് അദ്ദേഹത്തിന്റെ ചാത്തം (ശ്രാദ്ധം) ഊട്ടുന്നത്.
# ഭാരതീയ ചിന്തകള്‍
A compilation of best forwarded messages. *We don't claim ownership or authenticity of the posted content.
Google Ads
Saturday, December 1, 2018
Thursday, November 29, 2018
സുദർശനചക്രം
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟*_ഹിന്ദു പുരാണങ്ങളിൽ മഹാവിഷ്ണുവിന്റെഅടയാളമായി കരുതപ്പെടുന്ന, കയ്യിൽ കറങ്ങുന്ന മൂർച്ചയുള്ള ആയുധത്തെയാണ് സുദർശന ചക്രം എന്നു പറയുന്നത്. ധർമ്മത്തിന്റെ ശത്രുക്കളെ ഇല്ലാതാക്കുവാൻ മഹാവിഷ്ണു ഉപയോഗിക്കുന്ന ആയുധം ആണിത്. മഹാ വിഷ്ണുവിന്റെ നാലു കൈകളിലായി ശംഖ്, ചക്രം, ഗദ, താമര പിടിക്കുന്നു. ചുണ്ടു വിരൽ ഉപയോഗിച്ചാണ് മഹാവിഷ്ണു സുദർശന ചക്രം പിടിക്കുന്നത്. ഇത് ഒരു ദൈവിക ആയുധമായാണ് സകല്പ്പം. മഹാവിഷ്ണുകൂടാതെ ദേവിയും ശിവനും ചക്രം ഉപയോഗികാൻ കഴിവുണ്ട്._*
*_സു എന്നാൽ നല്ലത്, സത്യം എന്നും ദർശനം എന്നാൽ കാഴ്ച എന്നുമാണ് അർഥം. സുദർശനം എന്നാൽ നല്ല കാഴ്ച്ച എന്നാണ് അർഥം. ഇതിനെ ചക്രം ആയി ചിത്രീകരിച്ചിരിക്കുന്നതിനും കാരണം ഉണ്ട്. ഒരു ചക്രത്തെ ഇതു ദിശയിൽ നോക്കിയാലും അതിന്റെ രൂപത്തിൽ മാറ്റം വരുന്നില്ല. അതുപോലെ ഏതു വശത്ത് നിന്ന് നോക്കിയാലും നല്ലതായി അനുഭവപ്പെടുന്ന ദർശനം ഉപയോഗിച്ച് മനുഷ്യമനസ്സിലെ തിന്മയെ നശിപ്പിച്ച് നന്മയെ സ്ഥാപിക്കാൻ വിഷ്ണു ഈ ആയുധം ഉപയോഗിക്കുന്നു._*
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

Wednesday, November 28, 2018
ഭാഗവതത്തിന്റെ തുടക്കം
ഗോമതി എന്ന നദിയുടെ തീരത്ത് ഒരു കാടുണ്ട്. നൈമിഷാരണ്യം എന്നു പേര്. ഏതാണ് ഈ ഗോമതീനദി? ഗംഗയുടെ പോഷകനദിയാണു ഗോമതി. ഗോമതിയുടെ നൈമിഷാരണ്യത്തിൽ ശൗനകമുനിയും മറ്റുള്ള മുനിമാരും ചേർന്ന് ഒരു യജ്ഞം നടത്തി. എന്തിനായിരുന്നുവെന്നോ, യജ്ഞം- കലികാലം തുടങ്ങുകയാണ്. കലികാലദോഷങ്ങൾ നീക്കണം. അതിനു യാഗം ചെയ്യണം. ആ യാഗത്തിൽ വേദവ്യാസന്റെ ശിഷ്യനായ സൂതപൗരാണികനും പങ്കുകൊള്ളാൻ വന്നിരുന്നു. ലോകനന്മയ്ക്കായുള്ള യാഗമല്ലേ? പങ്കുകൊള്ളുന്നതുതന്നെ പുണ്യമാണ്. സൂതപൗരാണികനെ മറ്റുള്ള മഹർഷിമാർക്കെല്ലാം വലിയ ബഹുമാനമാണ്. അതിനു കാരണമുണ്ട്. വേദവ്യാസന്റെ ശിഷ്യനാണ്. ജ്ഞാനിയാണ്. സൂതപൗരാണികനെ. വിധിപോലെ സല്ക്കരിച്ചു ബഹുമാനിച്ച ശേഷം എല്ലാ മഹർഷിമാരും ചേർന്ന് പറയുന്നവനും കേൾക്കുന്നവനും ഭക്തി ഉണ്ടാകുന്ന ഏതെങ്കിലും ഒരു പുരാണകഥ പറയണമെന്ന് അപേക്ഷിച്ചു. സൂതപൗരാണികൻ ഏതു കഥ പറയണമെന്ന് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. സൂതന്റെ ഗുരുവായ വ്യാസൻ വേദങ്ങളെ പകുത്ത് . അവയുടെ സാരാംശം ഉൾപ്പെടുത്തി പതിനെട്ടു പുരാണങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അതിൽ ഭക്തിരസത്തിൽ മുൻപിൽ നില്ക്കുന്നതോ- ഭാഗവതവും. പോരാത്തതിനു കലിയുഗദോഷമകറ്റാൻ യാഗം നടക്കുന്നിടത്തു പറയേണ്ടതും ഭാഗവതംതന്നെ. കാരണം കലിയുഗത്തിൽ ഈശ്വരനെ അറിയുന്നതിൻ തപസ്സും . ജ്ഞാനവും ഒന്നും വേണമെന്നില്ല, ഭക്തിയുണ്ടായാൽ മതി- തപസ്സു ചെയ്തതിന്റെ ഫലവും ജ്ഞാനവും തനിയേ കൈവരും. സർവ്വശാസ്ത്രങ്ങളും വേദങ്ങളും പഠിച്ചാലും ഭക്തിയില്ലെങ്കിൽ ഈശ്വരസ്പർശം ലഭിക്കയില്ല. അതുകൊണ്ട് എല്ലാ മുനികൾക്കും ഭാഗവതം പറഞ്ഞുകൊടുക്കാമെന്ന് സൂതപൗരാണികൻ ഏറ്റു. ആരാണ് ഭാഗവതം ആദ്യമായി കേട്ടത്? സാക്ഷാൽ ശ്രീനാരായണൻ ഭാഗവതം ആദ്യമായി നാരദമുനിക്ക് ഉപദേശിച്ചു. നാരദനാണ് വ്യാസമുനിക്കു പറഞ്ഞുകൊടുത്തത്. വ്യാസമുനി അതിന്റെ സാരാംശമെടുത്ത് ഒരു പുരാണമാക്കി തന്റെ പുത്രനായ ശുകനെ പഠിപ്പിച്ചു. ശുകനോ? അതു പരീക്ഷിത്തുമഹാരാജാവിനെ കേൾപ്പിച്ചു. അങ്ങനെയാണ് സൂതപൗരാണികനും അതു ഹൃദിസ്ഥമായത്. ശൗനകമഹർഷി സൂതപൗരാണികനോട് ഒരു ചോദ്യം ചോദിച്ചു. ശുകമഹർഷി പരീക്ഷിത്തുമഹാരാജാവിൻ ഭാഗവതം പറഞ്ഞുകൊടുത്തത് എന്തിനാണ്? പറയാം- സൂതപൗരാണികൻ പറഞ്ഞു- ശ്രീകൃഷ്ണഭഗവാൻ സ്വർഗ്ഗാരോഹണം ചെയ്തശേഷം പാണ്ഡവർ പരീക്ഷിത്തുമഹാരാജാവിന്റെ അഭിഷേകം നടത്തി വാനപ്രസ്ഥത്തിനു പോയി. ശ്രീകൃഷ്ണന്റെ സഹോദരിയായിരുന്നു സുഭദ്ര. അർജ്ജുനൻ സുഭദ്രയിൽ ഉണ്ടായ മകനായിരുന്നു അഭിമന്യു. അഭിമന്യുവിൻ വിരാടരാജകുമാരിയായ ഉത്തരയിൽ ജനിച്ച മകനാണ് പരീക്ഷിത്ത്. ഭാരതയുദ്ധത്തിന്റെ അവസാനം അശ്വത്ഥാമാവ് ബ്രഹ്മാസ്ത്രത്താൽ പാണ്ഡവവംശത്തിലെ സന്തതികളെ മുഴുവനും ഇല്ലായ്മ ചെയ്യുകയുണ്ടായി. അന്ന് ഉത്തര ഗർഭിണിയായിരുന്നു. ഉത്തരയുടെ പ്രസവത്തിൽ ജനിച്ചത് . ജീവനില്ലാത്ത ശിശുവാണെന്നു കണ്ട് പാണ്ഡവർ ദുഃഖിതരായി. അന്നു ശ്രീകൃഷ്ണനാണ് പരീക്ഷിത്തിനു ജീവൻ നല്കിയത് പരീക്ഷിത്ത് വളർന്നത് കൃഷ്ണഭക്തനായിട്ടായിരുന്നു. അദ്ദേഹത്തെ കാണുന്നവരാകട്ടെ, ശ്രീകൃഷ്ണന്റെ അത്ഭുതവിലാസങ്ങളെ പുകഴ്ത്തുകയും ചെയ്തു. വിഷ്ണുഭക്തനായ പരീക്ഷിത്തിനു 'വിഷ്ണുരാതൻ' എന്ന പേരും ഉണ്ടായി. തന്റെ മുപ്പത്തിയാറാമത്തെ വയസ്സിൽ അദ്ദേഹം ഹസ്തിനപുരത്തിലെ ചക്രവർത്തിയായി. അസ്ത്രവിദ്യയിൽ നിപുണനും ശാസ്ത്രങ്ങളിൽ അറിവുള്ളവനും ആയിരുന്നു പരീക്ഷിത്തുമഹാരാജാവ്. ഇരാവതി എന്നായിരുന്നു പരീക്ഷിത്തിന്റെ പത്നിയുടെ പേര്. പാണ്ഡവരുടെ യശസ്സിനു പോറലേല്ക്കാത്തവിധം അദ്ദേഹം രാജ്യം ഭരിച്ചു, ദിഗ്വിജയം ചെയ്തു. അശ്വമേധയാഗവും നടത്തി.
അങ്ങനെയിരിക്കെ ഒരു ദിവസം പരീക്ഷിത്ത് നായാട്ടിനു കാട്ടിൽ പോയി. ഒരു പശുവിനെ കൊല്ലാൻ നില്ക്കുന്ന രാക്ഷസവേഷം പൂണ്ട കലിയെ കാണാനിടയായി. പശുവിനെ വധിക്കരുത് എന്നു പരീക്ഷിത്ത് ആജ്ഞാപിച്ചു. കലി പറഞ്ഞു. ഇത് എന്റെ യുഗമാണ് - കലിയുഗം. കലിയുഗത്തിൽ ഗോഹത്യയെല്ലാം സംഭവിക്കേണ്ടതാണ്. പരീക്ഷിത്തുമഹാരാജാവഅങ്ങ് ഇതിൽ ഇടപെടാതിരിക്കുന്നതാണു ഭംഗി. പരീക്ഷിത്തിനു ദേഷ്യം വന്നു. കലിയെ കടന്നുപിടിച്ചു കഴുത്തറക്കാനായി വാളോങ്ങി. കലി പേടിച്ചു വിറച്ചുപോയി. എന്തൊരു ദേഷ്യം! എന്തൊരു വീര്യം! കലി മാപ്പു പറഞ്ഞു. താൻ ഭരിക്കുന്ന കാലം തന്റെ രാജ്യത്തു കടന്നുപോകരുതെന്നു രാജാവ് കല്പിച്ചു. അപ്പോൾ കലി പറഞ്ഞു. അങ്ങു പറയുന്നതു ഞാൻ അനുസരിക്കാം. പക്ഷേ പിന്നീടു ഞാൻ എവിടെപ്പോകും എന്നുകൂടി തീർപ്പാക്കിത്തരിക. പരീക്ഷിത്തുമഹാരാജാവ് ആജ്ഞാപിച്ചു- സദാ വാതുവെച്ചു ചൂതു കളിക്കുന്നിടത്തും മദ്യപാനം നടത്തുന്നിടത്തും ശുദ്ധി പാലിക്കാത്ത സ്ത്രീകൾ വസിക്കുന്ന ഇടത്തിലും സ്വർ ണ്ണം വില്ക്കുന്നിടത്തും പണം പലിശയ്ക്കു കൊടുക്കുന്നിടത്തും അക്രമവാസന ഉള്ളവരിലും പോയി വസിച്ചുകൊള്ളുക കലി പെട്ടെന്ന് അപ്രത്യക്ഷനായി. മഹാരാജാവ് പശുവിന്റെ അടുത്തുചെന്ന് കലി എന്തിനാണ് അതിനെ വധിക്കാനൊരുമ്പെട്ടതെന്ന് അന്വേഷിച്ചു. അപ്പോഴാണ് അറിഞ്ഞത് അതു കേവലം ഒരു പശുവായിരുന്നില്ല. പിന്നെയോ? സാക്ഷാൽ ഭൂമീദേവിയായിരുന്നു. എല്ലാ ദുഷ്ടന്മാരെയും നിഗ്രഹിച്ച് ഭൂമീദേവിയുടെ സങ്കടങ്ങൾ ശ്രീകൃഷ്ണഭഗവാൻ തീർ ത്തുകൊടുത്തിരുന്നതാണ്. പക്ഷേ, ഭഗവാൻ സ്വർഗ്ഗാരോഹണം ചെയ്തതോടെ കലി ആക്രമിക്കാൻ വന്നു. പരീക്ഷിത്തുമഹാരാജാവ് ഭൂമിക്കു ശരണം വാഗ്ദാനം ചെയ്തു. ഭൂമീദേവി രാജാവിനെ അനുഗ്രഹിച്ചു മറയുകയും ചെയ്തു. അങ്ങനെ കുറെക്കാലം ധർമ്മത്തെ സംരക്ഷിച്ച് ഭൂമീദേവിയെ പ്രസന്നയാക്കുംവിധം പരീക്ഷിത്തുമഹാരാജാവ് നാടു വാണു.
അറുപത്തിയാറുവയസ്സു പ്രായമുള്ളപ്പോൾ അദ്ദേഹം വീണ്ടും ഒരു നായാട്ടിനു പോയ സമയം ഒരു സംഭവമുണ്ടായി. ദാഹം കാരണം വലഞ്ഞു വെള്ളമന്വേഷിച്ചുപോയ രാജാവ് ഒരാശ്രമത്തിൽ എത്തിപ്പെട്ടു. ആശ്രമത്തിൽ ഒരു മുനി ധ്യാനത്തിലിരിക്കുന്നു. കുടിക്കുവാൻ കുറച്ചു വെള്ളം തരുമോ എന്നു രാജാവ് അന്വേഷിച്ചു. സമാധിസ്ഥനായിരുന്ന മുനി അതു കേട്ടതുപോലുമില്ല. രാജാവ് ചോദ്യം ആവർത്തിച്ചു. മുനി മിണ്ടിയില്ല. രാജാവിനു തോന്നി, തന്നെ ധിക്കരിക്കയാണ് മുനി ചെയ്തതെന്ന്. ആരാണു താൻ? സാക്ഷാൽ ശ്രീകൃഷ്ണപരമാത്മാവു രക്ഷിച്ച ജീവൻ. പാണ്ഡവരുടെ പിൻഗാമി. നാടു വാഴുന്ന ചക്രവർ ത്തി. എന്നിട്ടും മുനിക്ക് ഈ ധിക്കാരമോ? രാജാവ് സമീപത്തു ചത്തുകിടന്നിരുന്ന പാമ്പിനെ തോണ്ടി മുനിയുടെ കഴുത്തിലിട്ടുകൊടുത്തിട്ട് അവിടെനിന്നു പോയി. മുനി അതും അറിഞ്ഞില്ല. ആ മുനി അംഗിരസ്സിന്റെ പുത്രനായ ശമീകൻ ആയിരുന്നു. ശമീകന്റെ പുത്രനായ ശൃംഗി ആശ്രമത്തിൽ വന്നുകയറിയപ്പോൾ കണ്ടതെന്താണ്? പിതാവിന്റെ കഴുത്തിൽ ചത്ത പാമ്പ്! അന്വേഷണത്തിൽ മനസ്സിലായി, ചത്ത പാമ്പിന്റെ മാല അണിയിച്ചുപോയത് മറ്റാരുമല്ല, സാക്ഷാൽ പരീക്ഷിത്തുമഹാരാജാവാണ്. മറ്റാരുടെ തെറ്റും പൊറുക്കാം, മഹർ ഷിമാരെ സംരക്ഷിക്കേണ്ട ചക്രവർ ത്തിതന്നെ തെറ്റുചെയ്താലോ? മുനികുമാരൻ ശപിച്ചു- ഒരു പാമ്പിനെയെടുത്ത് അച്ഛന്റെ കഴുത്തിലിട്ട പരീക്ഷിത്തുരാജാവ് ഇന്നേക്ക് ഏഴാംദിവസം തക്ഷകന്റെ കടിയേറ്റു മരിക്കട്ടെ മുനിയുടെ കഴുത്തിൽനിന്ന് ആ പാമ്പിനെ ശൃംഗികുമാരൻതന്നെ എടുത്തു മാറ്റി. പിന്നീട് സമാധിയിൽനിന്നുണർ ന്ന മുനിയോട് ഉണ്ടായതെല്ലാം വിസ്തരിച്ചു. മുനി ശാന്തനായി ശൃംഗിയോടു പറഞ്ഞു. മകനേ! വിശപ്പും ദാഹവും മൂലം ചക്രവർ ത്തി ചെറിയൊരു തെറ്റു ചെയ്തതിൻ നീ കൊടുത്ത ശാപം കഠിനമായിപ്പോയി പരീക്ഷിത്തുരാജാവ് ഭക്തശ്രേഷ്ഠനാണ്. വിഷ്ണുരാതൻ എന്ന പേരുമുണ്ട് അദ്ദേഹത്തിൻ. ശ്രീകൃഷ്ണൻ രക്ഷിച്ചെടുത്ത ജീവനാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തെ ശപിച്ചാൽ ഭഗവാൻ പൊറുക്കുമോ? അതുകൊണ്ട് ഉടനടി ശാപവിവരം രാജാവിനെ അറിയിച്ച് തക്ഷകദംശനം ഏല്ക്കാതിരിക്കാനുള്ള മുൻകരുതൽ എടുക്കാൻ പറയണം വിവരമറിഞ്ഞ പരീക്ഷിത്തുരാജാവ് സന്ദേശവുമായി വന്ന ഗൗരമുഖൻ എന്ന മുനികുമാരനോടു തന്റെ നന്ദി അറിയിച്ചു. ഒപ്പം മുനിയോടു ചെയ്തുപോയ അവിവേകത്തിനു മാപ്പും ചോദിച്ചു. ഗൗരമുഖൻ യാത്രയായപ്പോൾ എല്ലാ മന്ത്രിമാരെയും പൗരപ്രമാണിമാരെയും വിളിച്ചു വിവരം പറഞ്ഞു. ഹസ്തിനപുരി ദുഃഖത്തിലാഴ്ന്നു. അത്രയ്ക്ക് ഇഷ്ടമാണ് ജനങ്ങൾക്കു പരീക്ഷിത്തുരാജാവിനെ. പരീക്ഷിത്തുരാജാവ് ഒരു കാര്യം ചെയ്തു. പുത്രനായ ജനമേജയനെ വിളിച്ചു. രാജ്യഭാരം ഏല്പിച്ചു. മന്ത്രിമാരും സേനാനായകരുംകൂടി ആലോചിച്ച് തക്ഷകദംശനത്തിൽനിന്നു രക്ഷപ്പെടാൻ ഒരു വഴി കണ്ടുപിടിച്ചു. ഗംഗയുടെ നടുവിൽ ഒരു മണ്ഡപം പണിയുക. മുൻഭാഗത്ത് ഒരു ചെറിയ വാതിൽ മാത്രം. അതിലൂടെ കടന്നാൽ വലിയ ഒരു സഭാതലം. അതിനു ചുറ്റും സർപ്പങ്ങളെ തടുക്കുന്ന മന്ത്രത്തകിടുകൾ. വിഷവൈദ്യന്മാർ അവിടെ കാവൽ നിന്നു. ഇങ്ങനെ തക്ഷകനു പ്രവേശിക്കാനുള്ള എല്ലാ വഴിയും അടച്ച് ഒരു ശുഭമുഹൂർ ത്തത്തിൽ അത്രി, വസിഷ്ഠൻ, ച്യവനമഹർ ഷി, ഭൃഗു, അഗസ്ത്യൻ, അംഗിരസ്സ്, ഭരദ്വാജൻ, പരാശരൻ, വിശ്വാമിത്രൻ, ഉചത്ഥ്യൻ, ഗൗതമൻ, ശരദ്വാൻ മൈത്രേയൻ, ദൈ്വപായനൻ എന്നിവരോടൊപ്പം രാജാവ് അകത്തു പ്രവേശിച്ചു, വടക്കോട്ടു തിരിഞ്ഞിരുന്നു. മഹർഷിമാർ മൃത്യുഞ്ജയഹോമം തുടങ്ങി ശ്രേഷ്ഠനായ പരീക്ഷിത്തുമഹാരാജാവിനെ ഏതു പുരാണകഥ പറഞ്ഞാണു സമാധാനിപ്പിക്കുക എന്നറിയാതെ മുനിമാർ കുഴങ്ങുമ്പോൾ സാക്ഷാൽ ശുകമഹർ ഷി അവിടെ എത്തിച്ചേർ ന്നു. മുനിമാർ അഭ്യർ ത്ഥിക്കയും പരീക്ഷിത്തുമഹാരാജാവ് പ്രാർ ത്ഥിക്കയും ചെയ്തതനുസരിച്ച് ശ്രീശുകദേവൻ ആത്മാവിനു പുണ്യം ലഭിക്കുന്ന, ഭഗവാന്റെ കഥ പറയാൻ നിശ്ചയിച്ചു കന്നിമാസത്തിലെ വെളുത്തപക്ഷ നവമിദിവസമാണു ശുകദേവൻ കഥ പറയാൻ തുടങ്ങിയത്.......

Wednesday, October 24, 2018
വിഘ്‌നേശ്വര അഷ്ടോത്തര ശതനാമാവലി
ഓം ഗജാനനായ നമഃ
ഓം ഗണാധ്യക്ഷായ നമഃ
ഓം വിഘ്നരാജായ നമഃ
ഓം വിനായകായ നമഃ
ഓം ദ്വൈമാതുരായ നമഃ
ഓം ദ്വിമുഖായ നമഃ
ഓം പ്രമുഖായ നമഃ
ഓം സുമുഖായ നമഃ
ഓം കൃതിനേ നമഃ
ഓം സുപ്രദീപായ നമഃ (10)
ഓം സുഖ നിധയേ നമഃ
ഓം സുരാധ്യക്ഷായ നമഃ
ഓം സുരാരിഘ്നായ നമഃ
ഓം മഹാഗണപതയേ നമഃ
ഓം മാന്യായ നമഃ
ഓം മഹാ കാലായ നമഃ
ഓം മഹാ ബലായ നമഃ
ഓം ഹേരംബായ നമഃ
ഓം ലംബ ജഠരായ നമഃ
ഓം ഹ്രസ്വ ഗ്രീവായ നമഃ (20)
ഓം മഹോദരായ നമഃ
ഓം മദോത്കടായ നമഃ
ഓം മഹാവീരായ നമഃ
ഓം മംത്രിണേ നമഃ
ഓം മംഗള സ്വരായ നമഃ
ഓം പ്രമധായ നമഃ
ഓം പ്രഥമായ നമഃ
ഓം പ്രാജ്ഞായ നമഃ
ഓം വിഘ്നകർത്രേ നമഃ
ഓം വിഘ്നഹംത്രേ നമഃ (30)
ഓം വിശ്വനേത്രേ നമഃ
ഓം വിരാട്പതയേ നമഃ
ഓം ശ്രീപതയേ നമഃ
ഓം വാക്പതയേ നമഃ
ഓം ശൃംഗാരിണേ നമഃ
ഓം ആശ്രിത വത്സലായ നമഃ
ഓം ശിവപ്രിയായ നമഃ
ഓം ശീഘ്രകാരിണേ നമഃ
ഓം ശാശ്വതായ നമഃ
ഓം ബലായ നമഃ (40)
ഓം ബലോത്ഥിതായ നമഃ
ഓം ഭവാത്മജായ നമഃ
ഓം പുരാണ പുരുഷായ നമഃ
ഓം പൂഷ്ണേ നമഃ
ഓം പുഷ്കരോത്ഷിപ്ത വാരിണേ നമഃ
ഓം അഗ്രഗണ്യായ നമഃ
ഓം അഗ്രപൂജ്യായ നമഃ
ഓം അഗ്രഗാമിനേ നമഃ
ഓം മംത്രകൃതേ നമഃ
ഓം ചാമീകര പ്രഭായ നമഃ (50)
ഓം സർവായ നമഃ
ഓം സർവോപാസ്യായ നമഃ
ഓം സർവകർത്രേ നമഃ
ഓം സർവനേത്രേ നമഃ
ഓം സർവസിധ്ധി പ്രദായ നമഃ
ഓം സർവസിദ്ധയേ നമഃ
ഓം പഞ്ചഹസ്തായ നമഃ
ഓം പാര്വതീനംദനായ നമഃ
ഓം പ്രഭവേ നമഃ
ഓം കുമാര ഗുരവേ നമഃ (60)
ഓം അക്ഷോഭ്യായ നമഃ
ഓം കുംജരാസുര ഭംജനായ നമഃ
ഓം പ്രമോദായ നമഃ
ഓം മോദകപ്രിയായ നമഃ
ഓം കാംതിമതേ നമഃ
ഓം ധൃതിമതേ നമഃ
ഓം കാമിനേ നമഃ
ഓം കപിത്ഥവന പ്രിയായ നമഃ
ഓം ബ്രഹ്മചാരിണേ നമഃ
ഓം ബ്രഹ്മരൂപിണേ നമഃ (70)
ഓം ബ്രഹ്മവിദ്യാദി ദാനഭുവേ നമഃ
ഓം ജിഷ്ണവേ നമഃ
ഓം വിഷ്ണുപ്രിയായ നമഃ
ഓം ഭക്ത ജീവിതായ നമഃ
ഓം ജിത മന്മഥായ നമഃ
ഓം ഐശ്വര്യ കാരണായ നമഃ
ഓം ജ്യായസേ നമഃ
ഓം യക്ഷകിന്നര സേവിതായ നമഃ
ഓം ഗംഗാ സുതായ നമഃ
ഓം ഗണാധീശായ നമഃ (80)
ഓം ഗംഭീര നിനദായ നമഃ
ഓം വടവേ നമഃ
ഓം അഭീഷ്ട വരദായിനേ നമഃ
ഓം ജ്യോതിഷേ നമഃ
ഓം ഭക്ത നിഥയേ നമഃ
ഓം ഭാവ ഗമ്യായ നമഃ
ഓം മംഗള പ്രദായ നമഃ
ഓം അവ്യക്തായ നമഃ
ഓം അപ്രാകൃത പരാക്രമായ നമഃ
ഓം സത്യധർമിണേ നമഃ (90)
ഓം സഖയേ നമഃ
ഓം സരസാംബു നിഥയേ നമഃ
ഓം മഹേശായ നമഃ
ഓം ദിവ്യാംഗായ നമഃ
ഓം മണികിംകിണീ മേഖാലായ നമഃ
ഓം സമസ്ത ദേവതാ മൂർതയേ നമഃ
ഓം സഹിഷ്ണവേ നമഃ
ഓം സതതോത്ഥിതായ നമഃ
ഓം വിഘാത കാരിണേ നമഃ
ഓം വിശ്വഗ്ദൃശേ നമഃ (100)
ഓം വിശ്വരക്ഷാകൃതേ നമഃ
ഓം കല്യാണ ഗുരവേ നമഃ
ഓം ഉന്മത്ത വേഷായ നമഃ
ഓം അപരാജിതേ നമഃ
ഓം സമസ്ത ജഗദാധാരായ നമഃ
ഓം സർവൈശ്വര്യ പ്രദായ നമഃ
ഓം ആക്രാംത ചിദ ചിത്പ്രഭവേ നമഃ
ഓം ശ്രീ വിഘ്നേശ്വരായ നമഃ (108)
ഓം ഗണാധ്യക്ഷായ നമഃ
ഓം വിഘ്നരാജായ നമഃ
ഓം വിനായകായ നമഃ
ഓം ദ്വൈമാതുരായ നമഃ
ഓം ദ്വിമുഖായ നമഃ
ഓം പ്രമുഖായ നമഃ
ഓം സുമുഖായ നമഃ
ഓം കൃതിനേ നമഃ
ഓം സുപ്രദീപായ നമഃ (10)
ഓം സുഖ നിധയേ നമഃ
ഓം സുരാധ്യക്ഷായ നമഃ
ഓം സുരാരിഘ്നായ നമഃ
ഓം മഹാഗണപതയേ നമഃ
ഓം മാന്യായ നമഃ
ഓം മഹാ കാലായ നമഃ
ഓം മഹാ ബലായ നമഃ
ഓം ഹേരംബായ നമഃ
ഓം ലംബ ജഠരായ നമഃ
ഓം ഹ്രസ്വ ഗ്രീവായ നമഃ (20)
ഓം മഹോദരായ നമഃ
ഓം മദോത്കടായ നമഃ
ഓം മഹാവീരായ നമഃ
ഓം മംത്രിണേ നമഃ
ഓം മംഗള സ്വരായ നമഃ
ഓം പ്രമധായ നമഃ
ഓം പ്രഥമായ നമഃ
ഓം പ്രാജ്ഞായ നമഃ
ഓം വിഘ്നകർത്രേ നമഃ
ഓം വിഘ്നഹംത്രേ നമഃ (30)
ഓം വിശ്വനേത്രേ നമഃ
ഓം വിരാട്പതയേ നമഃ
ഓം ശ്രീപതയേ നമഃ
ഓം വാക്പതയേ നമഃ
ഓം ശൃംഗാരിണേ നമഃ
ഓം ആശ്രിത വത്സലായ നമഃ
ഓം ശിവപ്രിയായ നമഃ
ഓം ശീഘ്രകാരിണേ നമഃ
ഓം ശാശ്വതായ നമഃ
ഓം ബലായ നമഃ (40)
ഓം ബലോത്ഥിതായ നമഃ
ഓം ഭവാത്മജായ നമഃ
ഓം പുരാണ പുരുഷായ നമഃ
ഓം പൂഷ്ണേ നമഃ
ഓം പുഷ്കരോത്ഷിപ്ത വാരിണേ നമഃ
ഓം അഗ്രഗണ്യായ നമഃ
ഓം അഗ്രപൂജ്യായ നമഃ
ഓം അഗ്രഗാമിനേ നമഃ
ഓം മംത്രകൃതേ നമഃ
ഓം ചാമീകര പ്രഭായ നമഃ (50)
ഓം സർവായ നമഃ
ഓം സർവോപാസ്യായ നമഃ
ഓം സർവകർത്രേ നമഃ
ഓം സർവനേത്രേ നമഃ
ഓം സർവസിധ്ധി പ്രദായ നമഃ
ഓം സർവസിദ്ധയേ നമഃ
ഓം പഞ്ചഹസ്തായ നമഃ
ഓം പാര്വതീനംദനായ നമഃ
ഓം പ്രഭവേ നമഃ
ഓം കുമാര ഗുരവേ നമഃ (60)
ഓം അക്ഷോഭ്യായ നമഃ
ഓം കുംജരാസുര ഭംജനായ നമഃ
ഓം പ്രമോദായ നമഃ
ഓം മോദകപ്രിയായ നമഃ
ഓം കാംതിമതേ നമഃ
ഓം ധൃതിമതേ നമഃ
ഓം കാമിനേ നമഃ
ഓം കപിത്ഥവന പ്രിയായ നമഃ
ഓം ബ്രഹ്മചാരിണേ നമഃ
ഓം ബ്രഹ്മരൂപിണേ നമഃ (70)
ഓം ബ്രഹ്മവിദ്യാദി ദാനഭുവേ നമഃ
ഓം ജിഷ്ണവേ നമഃ
ഓം വിഷ്ണുപ്രിയായ നമഃ
ഓം ഭക്ത ജീവിതായ നമഃ
ഓം ജിത മന്മഥായ നമഃ
ഓം ഐശ്വര്യ കാരണായ നമഃ
ഓം ജ്യായസേ നമഃ
ഓം യക്ഷകിന്നര സേവിതായ നമഃ
ഓം ഗംഗാ സുതായ നമഃ
ഓം ഗണാധീശായ നമഃ (80)
ഓം ഗംഭീര നിനദായ നമഃ
ഓം വടവേ നമഃ
ഓം അഭീഷ്ട വരദായിനേ നമഃ
ഓം ജ്യോതിഷേ നമഃ
ഓം ഭക്ത നിഥയേ നമഃ
ഓം ഭാവ ഗമ്യായ നമഃ
ഓം മംഗള പ്രദായ നമഃ
ഓം അവ്യക്തായ നമഃ
ഓം അപ്രാകൃത പരാക്രമായ നമഃ
ഓം സത്യധർമിണേ നമഃ (90)
ഓം സഖയേ നമഃ
ഓം സരസാംബു നിഥയേ നമഃ
ഓം മഹേശായ നമഃ
ഓം ദിവ്യാംഗായ നമഃ
ഓം മണികിംകിണീ മേഖാലായ നമഃ
ഓം സമസ്ത ദേവതാ മൂർതയേ നമഃ
ഓം സഹിഷ്ണവേ നമഃ
ഓം സതതോത്ഥിതായ നമഃ
ഓം വിഘാത കാരിണേ നമഃ
ഓം വിശ്വഗ്ദൃശേ നമഃ (100)
ഓം വിശ്വരക്ഷാകൃതേ നമഃ
ഓം കല്യാണ ഗുരവേ നമഃ
ഓം ഉന്മത്ത വേഷായ നമഃ
ഓം അപരാജിതേ നമഃ
ഓം സമസ്ത ജഗദാധാരായ നമഃ
ഓം സർവൈശ്വര്യ പ്രദായ നമഃ
ഓം ആക്രാംത ചിദ ചിത്പ്രഭവേ നമഃ
ഓം ശ്രീ വിഘ്നേശ്വരായ നമഃ (108)
Tuesday, September 4, 2018
പുരാണ ചോദ്യങ്ങളും ഉത്തരങ്ങളും
Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്?
ഉലൂപി
Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ?
18
Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്?
നാഗദൈവങ്ങളെ
Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്?
ചിത്രകൂടക്കല്ല്
Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ?
ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം
Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ?
സ്യമന്തകം
Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ?
ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍
Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ?
ആചാര്യ ശിഷ്യഭാവം
Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ?
ഭരദ്വാജ മഹര്‍ഷിയുടെ.
Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ?
സൂര്യന്
Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ?
നകുലന്‍, സഹദേവന്‍
Q12. വ്യാസന്റെ മാതാവ് ആരു ?
സത്യവതി
Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം നിര്‍മ്മിച്ചത് ?
പുരോചനന്‍
Q14. കുന്തി കൃഷ്ണന്‍റെയും ബാലരാമന്‍റെയും ആര് ?
അച്ഛന്പെങ്ങള്‍
Q15. ജരസന്ധനെ വധിച്ചത് ആര്?
ഭീമന്‍
Q16. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും ആദ്യമായി സംഗമിക്കുന്നത് എപ്പോള്‍ എവിടെവച്ചാണ്?
1882 - ല്‍ വാമനപുരത്തിനടിത്തുള്ള അണിയൂര്‍ ക്ഷേത്രത്തില്‍ വച്ച്
Q17. നാരദന് നാഗവീണ നിര്‍മ്മിച്ച് കൊടുത്തത് ആര്?
സരസ്വതി
Q18. ഗരുഡനും സര്‍പ്പങ്ങളും രമ്യതയിലായി വരുന്ന ദിവസം?
നാഗപഞ്ചമി
Q19. ആരെ കയറാക്കിയാണ് പാലാഴി മഥനം നടത്തിയത്?
വാസുകിയെ
20. ഏഴുതലയുള്ള നാഗത്തിന്റെ പത്തിയില്‍ തിരിയിട്ടു കത്തിക്കുന്ന വിളക്കിന് പറയുന്ന പേര്?
നാഗപ്പത്തി വിളക്ക്
21. ത്രിലോകങ്ങള്‍ ഏതെല്ലാം ?
സ്വര്‍ഗം ,ഭൂമി, പാതാളം
22. ത്രിഗുണങ്ങള്‍ ഏതെല്ലാം ?
സത്വഗുണം ,രജോഗുണം , തമോഗുണം
23. ത്രികര്‍മ്മങ്ങള്‍ ഏതെല്ലാം ?
സൃഷ്ടി ,സ്ഥിതി , സംഹാരം
24. ത്രികരണങ്ങള്‍ ഏതെല്ലാം ?
മനസ്സ്, വാക്ക് , ശരീരം
25. ത്രിസന്ധ്യകള്‍ ഏതെല്ലാം ?
പ്രാഹ്നം - മദ്ധ്യാഹ്നം , അപരാഹ്നം - പ്രഭാതം , മദ്ധ്യാഹ്നം - പ്രദോഷം
26. കൃഷ്ണദ്വൈപായനന്‍ ആര് ? ആ പേര് എങ്ങനെ കിട്ടി ?
വേദവ്യാസന്‍, കറുത്തനിറമുള്ളതിനാല്‍ കൃഷ്ണന്‍ എന്നും , ദ്വീപില്‍ ജനിക്കുകയാല്‍ ദ്വൈപായനന്‍ എന്നും രണ്ടും ചേര്‍ന്ന് കൃഷ്ണദ്വൈപായനന്‍ എന്നും ആയി
27. ചതുരുപായങ്ങള്‍ എന്തെല്ലാം ?
സാമം, ദാനം, ഭേദം ,ദണ്ഡം
28. ചതുര്‍ദന്തന്‍ ആര് ?
ഐരാവതം - ഇന്ദ്രവാഹനം , നാല് കൊമ്പുള്ളതിനാല്‍
29. ചതുരാശ്രമങ്ങള്‍ ഏതെല്ലാം ?
ബ്രഹ്മചര്യം , ഗാര്‍ഹസ്ഥ്യം , വാനപ്രസ്ഥം , സന്ന്യാസം
30. ഹിന്ദു എന്ന വാക്കിന്റെ അര്‍ഥം എന്ത് ?
അക്രമത്തെയും അക്രമികളെയും അധര്‍മ്മത്തെയും അധര്‍മ്മികളെയും എതിര്‍ക്കുന്നവന്‍ .'ഹിംസാം ദൂഷയതേ ഇതി ഹിന്ദു
31. ബ്രഹ്മാവിന്റെ വാഹനം എന്ത് ?.
അരയന്നം (ഹംസം)
32. ഹാലാഹലം എന്ത് ? എവിടെനിന്നുണ്ടായി ?
ലോകനാശക ശക്തിയുള്ള വിഷം, പാലാഴി മഥനസമയത്ത് വാസുകിയില്‍ നിന്നും ഉണ്ടായി
33. പഞ്ചാക്ഷരത്തിന്റെ സൂഷ്മരൂപം എന്താണ് ?
ഓം
34. പുരാരി ആരാണ് ? ആ പേര് എങ്ങനെ കിട്ടി ?
ശിവന്‍, ത്രിപുരന്മാരെ നശിപ്പിച്ചതിനാല്‍
35. പുരാണങ്ങള്‍ എത്ര ? ഏതെല്ലാം ?
പുരാണങ്ങള്‍ പതിനെട്ട് , ബ്രഹ്മം , പത്മം , വിഷ്ണു , ശിവ , ഭാഗവത , നാരദ , മാര്‍ക്കണ്ഡേയ , അഗ്നി , ഭവിഷ്യ , ബ്രഹ്മവൈവര്‍ത്ത , ലിംഗ , വരാഹ , സ്കന്ദ , വാമന , കൂര്‍മ ,
ഗാരുഡ , ബ്രഹ്മാണ്ഡ , മാത്സ്യപുരാണങ്ങള്‍
36. വേദ വ്യാസന്റെ അച്ഛനമ്മമാര്‍ ആരെല്ലാം ?
പരാശരനും സത്യവതിയും
37. പഞ്ചമവേദം എന്ന് പറയുന്നത് ഏത് ?
മഹാഭാരതം, എല്ലാ വേദാന്തതത്വങ്ങളും ഉപനിഷത്സാരവും അടങ്ങിയ ഗീത ഉള്‍കൊള്ളുകയാല്‍
38. പഞ്ചഭൂതങ്ങള്‍ ഏവ ?
ഭൂമി , ജലം , തേജസ്സ് , വായു , ആകാശം
39. പഞ്ചകര്‍മ്മങ്ങൾ ഏതൊക്കെയാണ് ?
വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം ( ഉത്സവം , സ്ഥിതി , നാശം അനുഗ്രഹം , തിരോധാനം)
40. പഞ്ചലോഹങ്ങള്‍ ഏവ ?
ചെമ്പ് , ഇരുമ്പ് , വെള്ളി , ഈയം , സ്വര്‍ണം
41. പഞ്ചാമൃതം എന്ന് പറയുന്നത് എന്താണ് ? അതില്‍ എന്തെല്ലാം ചേര്‍ന്നിട്ടുണ്ട് ?
അഞ്ചു മധുരവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയതും സുബ്രഹ്മണ്യപ്രീതിക്ക് പ്രധാനവുമാണ് പഞ്ചാമൃതം . പഴം , തേന്‍ , ശര്‍ക്കര , നെയ്യ് , മുന്തിരിങ്ങ ഇവയാണവ
42. പഞ്ചദേവതകള്‍ ആരെല്ലാം ?
ആദിത്യന്‍ , ഗണേശന്‍ , ശിവന്‍ , വിഷ്ണു , ദേവി
43. പഞ്ചദേവതമാര്‍ ഏതേതിന്റെ ദേവതകളാണ് ?
ആകാശത്തിന്റെ ദേവന്‍ വിഷ്ണു , അഗ്നിയുടെത് ദേവി , വായുവിന്റെ ദേവന്‍ ശിവന്‍ , ഭൂമിയുടെ ദേവന്‍ ആദിത്യന്‍ , ജലത്തിന്റെ ദേവന്‍ ഗണപതി
44. യുഗങ്ങള്‍ എത്ര ?. ഏതെല്ലാം ?
യുഗങ്ങള്‍ നാല് - കൃതയുഗം , ത്രേതായുഗം , ദ്വാപരയുഗം , കലിയുഗം
45. ദാരുകന്‍ ആരാണ് ?
ശ്രീകൃഷ്ണന്റെ തേരാളി or മഹിഷാസുരന്റെ ഒരു തേരാളി or ഗരുഡന്റെ ഒരു പുത്രൻ
46. ഉദ്ധവന്‍ ആരായിരുന്നു ?
ശ്രീകൃഷ്ണഭഗവാന്റെ ഭക്തനും മന്ത്രിയുമായിരുന്നു.
47. ഭഗവത്സ്പര്‍ശത്താല്‍ സുഗന്തിയായി മോക്ഷം നേടിയ രാക്ഷസി ആരാണ് ?
പൂതന
48. ശ്രീകൃഷ്ണന്റെ ഗുരു ആരാണ് ?
സാന്ദീപനി മഹര്‍ഷി
49. നാരായണീയത്തിന്റെ കര്‍ത്താവ് ആര് ?
മേല്‍പത്തൂര്‍ നാരായണഭട്ടതിരി
50. പഞ്ചമഹായജ്ഞങ്ങള്‍ ഏവ ?
ഭൂതയജ്ഞം , ദേവയജ്ഞം , പിതൃയജ്ഞം , നൃയജ്ഞം , ബ്രഹ്മയജ്ഞം
51. പഞ്ചബാണങ്ങള്‍ ഏവ ?
അരവിന്തം , അശോകം , ചൂതം , നവമല്ലിക , നീലോല്പലം മുതലായ പൂക്കളാണ് പഞ്ചബാണങ്ങള്‍
52. ദ്വാദശാക്ഷരി മന്ത്രം എന്താണ് ?
'ഓം നമോ ഭഗവതേ വാസുദേവായ നമ' മന്ത്രമാണ് ദ്വാദശാക്ഷരി മന്ത്രം
53. ദ്വാദശാക്ഷരി മന്ത്രം ആര് ആര്‍ക്കാണ് ആദ്യമായി ഉപദേശിച്ചു കൊടുത്തത് ?
ബ്രഹ്മര്‍ഷിയായ നാരദന്‍ ബാലനായ ധ്രുവന് ഉപദേശിച്ചു കൊടുത്ത മഹാ മന്ത്രമാണ് ('ഓം നമോ ഭഗവതേ വാസുദേവായ നമ')
54. ഷഡ്ഗുണങ്ങള്‍ ഏതെല്ലാം ?
ഐശ്വര്യം , വീര്യം , യശസ്സ് , വിജ്ഞാനം , വൈരാഗ്യം , ശ്രീ ഇവയാണ് ഷഡ്ഗുണങ്ങള്‍
55. ഷഡ്വൈരികള്‍ ആരൊക്കെയാണ് ?
കാമം , ക്രോധം , ലോഭം , മോഹം , മദം , മാത്സര്യം.
56. ഷഡ്ശാസ്ത്രങ്ങള്‍ ഏതോക്കെയാണ് ?
ശിക്ഷ , കല്പം , വ്യാകരണം , നിരുക്തം , ജ്യോതിഷം , ഛന്തസ്സ്
57. സപ്തര്‍ഷികള്‍ ആരെല്ലാമാണ് ?
മരീചി , അംഗിരസ്സ് , അത്രി , പുലസ്ത്യന്‍ , പുലഹന്‍ , ക്രതു , വസിഷ്ഠന്‍.
58. സപ്ത ചിരഞ്ജീവികള്‍ ആരെല്ലാം ?
അശ്വഥാമാവ് , മഹാബലി , വ്യാസന്‍ , ഹനുമാന്‍ , വിഭീഷണന്‍ , കൃപര്‍ , പരശുരാമന്‍ ഇവര്‍ എക്കാലവും ജീവിചിരിക്കുന്നു എന്നാണ് പുരാണം . ( അശ്വഥാമാവ് പകയായും ,
മഹാബലി ദാനശീലമായും , വ്യാസന്‍ ജ്ഞാനമായും , ഹനുമാന്‍ സേവനശീലാമായും , വിഭീഷണന്‍ ഈശ്വരഭക്തിയായും , കൃപര്‍ പുച്ഛമായും , പരശുരാമന്‍ അഹങ്കാരമായും
മനുഷ്യരില്‍ കാണപ്പെടുന്നു ).
59. സപ്ത പുണ്യനഗരികള്‍ ഏതെല്ലാം ?
(അയോധ്യ , മധുര , മായ , കാശി , കാഞ്ചി , അവന്തിക , പുരി , ദ്വാരക ഇവയാണ് മോക്ഷദായകങ്ങളായ ഏഴ് പുണ്യനഗരികള്‍
60. സപ്ത മാതാക്കള്‍ ആരെല്ലാം ? അവരെ സ്മരിച്ചാലുള്ള ഫലമെന്ത് ?
കുമാരി , ധനദ , നന്ദ , വിമല , ബല , മംഗല , പത്മ ( ഇവരെ പ്രഭാതത്തില്‍ സ്മരിച്ചാല്‍ യഥാക്രമം യൌവനം , സമ്പത്ത് ,സന്തോഷം , പരിശുദ്ധി , ബലം ഐശ്വര്യം , തേജസ്സ്
ഇവയുണ്ടാകും )
61. സപ്തധാതുക്കള്‍ ഏതെല്ലമാണ് ?
ത്വക്ക് , രക്തം , മാംസം , മേദസ്സ് , അസ്ഥി , മജ്ജ , സ്നായു
62. ശ്രീരാമകൃഷ്ണദേവന്‍ പൂജാരിയായിരുന്ന ക്ഷേത്രം ?
ദക്ഷിണേശ്വരം കാളിക്ഷേത്രം
63. കാശിരാജാവിന്‍റെ മക്കള്‍ ആരെല്ലാം ?
അംബ, അംബിക, അംബാലിക
64. ഭഗവാൻ ശ്രീകൃഷന്റെ രഥത്തില്‍ എത്ര കുതിരകൾ ഉണ്ട് ?
5 ( നമ്മുടെ ശരീരമാണ് രഥം ..! നാം അല്ലങ്കില്‍ നമ്മുടെ ശരീരത്തിലെ ജീവനാണ് അര്‍ജ്ജുനന്‍ ..! നമ്മുടെ ഉള്ളിലെ ആത്മാവ് ആണ് കൃഷ്ണന്‍ ! പഞ്ചേന്ദ്രിയങ്ങള്‍ ആണ് കുതിരകള്‍ ,ബുദ്ധിയാണ് കടിഞ്ഞാണ്‍.. , ജീവിതമാണ് കുരുക്ഷേത്രം . ചുരുക്കത്തില്‍ നാം ആത്മാവിലുള്ള ഈശ്വര ചൈതന്യത്തെ മുന്‍നിര്‍ത്തി ...ബുദ്ധിയാകുന്ന കടിഞ്ഞാണ്‍ കൊണ്ട് പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച് ജീവിതമാകുന്ന കുരുക്ഷേത്രത്തില്‍ യുദ്ധം ചെയ്തു മുന്നേറണം എന്നാണ് ആ സന്ദേശം ..!! ഭഗവത് ഗീത നല്‍കുന്ന സന്ദേശം അതാണ് ..!! )
65. ഇന്ന് ഹിന്ദുമതം എന്ന് പറയുന്നതിന്റെ പൌരാണികനാമം എന്തായിരുന്നു ?
സനാതന മതം - വേദാന്തമതമെന്നും.
66. സുപ്രസിദ്ധ ക്ഷേത്ര ശില്പഗ്രന്ഥം?
വിശ്വകര്‍മ്മ്യം
67. ആദ്യമായി ഗീതമലയാളത്തില്‍ തര്‍ജമചെയ്തതാര് ?
നിരണത്ത് മാധവപണിക്കര്‍.
68. ശങ്കരാചാര്യരുടെ ഗുരു ആരായിരുന്നു ?
ഗോവിന്ദഭാഗവദ്പാദര്‍.
69. സപ്താശ്വാന്‍ ആരാണ് ?
ആദിത്യന്‍ , ആദിത്യന്‍റെ രഥത്തില്‍ ഏഴ് കുതിരകളെ പൂട്ടിയിട്ടുള്ളതായി പുരാണം.
70. ഈശ്വരപൂജയില്‍ ഹിന്ദുക്കള്‍ ആദ്യമായി ഉപയോഗിക്കുന്ന മന്ത്രമേത് ?.
ഓംകാരം
71. ശിവപാര്‍വ്വതി സംവാദരൂപേണ ദത്താത്രേയ മുനി രചിച്ചിട്ടുള്ള
ശാസ്ത്രശാഖ ഏത്?
തന്ത്രശാസ്ത്രം
72. സംഗീത മഹിമ വിളിച്ചോതുന്ന തന്ത്രത്തിന് പറയുന്ന പേരെന്ത്?
രുദ്രയാമളം
73. ദേഹം ദേവാലയവും അതിനുള്ളിലെ ജീവന്‍ സദാശിവവുമാണെന്ന് പറയുന്ന ഗ്രന്ഥമേത്?
കുളാര്‍ണ്ണവ തന്ത്രം
74. പാര്‍വ്വതി ശിവന് പറഞ്ഞുകൊടുത്ത തന്ത്രം ഏതുപേരില്‍ അറിയപ്പെടുന്നു?
നിഗമ ശാസ്ത്രം
75. തന്ത്രസമുച്ചയത്തിന്റെ രചയിതാവ് ആര്?
ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്
76. ശിവന്‍ പാര്‍വ്വതിക്ക് ഉപദേശിച്ചുകൊടുത്ത തന്ത്രം ഏത് പേരില്‍ അറിയപ്പെടുന്നു?
ആഗമ ശാസ്ത്രം
77. തടിയില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
ദാരുമയി
78. ക്ഷേത്രത്തിലെ അന്തരാളം മനുഷ്യശരീരത്തില്‍ എന്ത് സ്ഥാനമാണുള്ളത്?
മുഖം
79. തന്ത്ര സമുച്ചയത്തിലെ ശ്ലോക സംഖ്യ എത്ര?
2895
80. തന്ത്രവിഭാഗത്തെ മൂന്നായി വിഭജിച്ചതിന്റെ പേരുകള്‍ ഏതെല്ലാം?
വിഷ്ണുക്രാന്ത , രഥക്രാന്ത, അശ്വക്രാന്ത................

Saturday, September 1, 2018
02 September 2018 ഞായറാഴ്‌ച അഷ്ടമി-രോഹിണി
മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് അഷ്ടമി-രോഹിണി ആയി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിലെ കൃഷ്ണ പക്ഷത്തിൽ അഷ്ടമിയും രോഹിണിയും ഒത്തു വരുന്ന ദിവസമാണ് സാധാരണയായി അഷ്ടമി രോഹിണിയായി ആഘോഷിക്കുന്നത്. ഇവിടെ അഷ്ടമിക്കാണ് പ്രധാനം. അതുകൊണ്ട് തന്നെ അഷ്ടമിയും രോഹിണിയും ഒത്തു വരാത്ത വർഷങ്ങളിൽ മദ്ധ്യ രാത്രി അഷ്ടമി വരുന്ന ദിവസമാണ് ജന്മാഷ്ടമി ആയി കണക്കാക്കുന്നത്.
എന്നാൽ ഈ വർഷം രണ്ടാം തീയതി അർദ്ധരാത്രി അഷ്ടമിയും രോഹിണിയും ഒന്നിച്ചു വരുന്നുണ്ട് എന്നത് വിശേഷമാണ്. കൃഷ്ണാഷ്ടമി എന്നും ഈ ദിവസം അറിയപ്പെടുന്നു. ജന്മാഷ്ടമിയും കൃഷ്ണാഷ്ടമിയും കൂടാതെ ഈ ദിവസം ഗോകുലാഷ്ടമി, ശ്രീ കൃഷ്ണ ജയന്തി എന്നും അറിയപ്പെടുന്നു.
*അഷ്ടമി-രോഹിണി വ്രതം*
സപ്തമി ദിവസത്തെ (01/09/2018 ശനിയാഴ്ച) സൂര്യാസ്തമയം മുതലാണ് വ്രതം ആരംഭിക്കേണ്ടത്. ഈ സമയം മുതൽ അഷ്ടമി ദിവസം പകൽ മുഴുവനും അന്ന് അർദ്ധരാത്രി വരെ വ്രതം അനുഷ്ഠിക്കണം. ഈ സമയമത്രയും മത്സ്യ മാംസാദികൾ വെടിഞ്ഞ് പഞ്ചശുദ്ധി (മനശുദ്ധി, ശരീരശുദ്ധി, വസ്ത്രശുദ്ധി, ആഹാരശുദ്ധി, വ്രതശുദ്ധി) യോടുകുടി യും ലഘുഭക്ഷണത്തോടുകൂടിയും (പാൽ, പഴം മുതലായവ - അരി ആഹാരം ഒഴിവാക്കിയാൽ നന്ന്) കൃഷ്ണ നാമങ്ങൾ ജപിച്ച് കഴിയണം. അഖണ്ഡ നാമം നടക്കുന്നിടത്ത് അതിൽ പങ്കാളിയാകാം. ബ്രഹ്മചര്യം പാലിക്കണം.
ഓം നമോ ഭഗവതേ വാസു ദേവായ, ഹരേ രാമ ഹരേ രാമാ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ മന്ത്രങ്ങൾ ജപിക്കാവുന്നതാണ്.
ഈ സമയത്ത് ഭാഗവതം, നാരായണീയം, ശ്രീകൃഷ്ണ കർണ്ണാമൃതം തുടങ്ങിയ ഭഗവത് ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നത് ജന്മാന്തര പാപം നിവാരണം ചെയ്യുമെന്നു വിശ്വസിക്കപ്പെടുന്നു. ഏതു പ്രായക്കാർക്കും വ്രതം അനുഷ്ഠിക്കാം. ഏതെങ്കിലും മരുന്നു കഴിക്കുന്നവർ അതു കഴിച്ചുകൊണ്ട് ആഹാര ക്രമീകരണങ്ങൾ ചെയ്യാം. ഭഗവാന്റെ കാര്യങ്ങൾക്ക് ഈ കാര്യത്തിൽ ഉപാധിയും നിബന്ധനകളും ഇല്ല. പൂർണ്ണ ആരോഗ്യമുളളവർ കഴിയുന്നത്ര മുകളിൽ പറഞ്ഞ കാര്യങ്ങൾ പാലിക്കണം.
ഈ ദിവസം അനപത്യതാദുഃഖം (സന്താനമില്ലാത്ത ദുഃഖം) അനുഭവിക്കുന്നവർ സന്താനഗോപാല മന്ത്രം 41 പ്രാവശ്യം നിറഞ്ഞ ഭക്തിയോടെ ജപിച്ചാൽ ഫലസിദ്ധി നിശ്ചയമാണ്.
അതുപോലെ ആയുരാരോഗ്യത്തിന് ആയുർഗോപാല മന്ത്രം 41 പ്രാവശ്യം ജപിക്കണം.
കുട്ടികളുടെ വിദ്യാഭ്യാസ ഉന്നതിക്കായി വിദ്യാഗോപാലമന്ത്രം 41 പ്രാവശ്യം ജപിക്കുക.
*സന്താനഗോപാല മന്ത്രം*
ഓം ദേവകീസുത ഗോവിന്ദ
വാസുദേവ ജഗത്പതേ
ദേഹി മേ തനയം കൃഷ്ണാ
ത്വാമഹം ശരണം ഗത
*ആയുർഗോപാല മന്ത്രം*
ഓം ദേവകീസുത ഗോവിന്ദ
വാസുദേവ ജഗത്പതേ
ദേഹി മേ ശരണം കൃഷ്ണാ
ത്വാമഹം ശരണം ഗത
*വിദ്യാഗോപാല മന്ത്രം*
കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണാ
സർവജ്ഞത്വം പ്രസീദമേ
രമാ രമണ വിശ്വേശാ,
വിദ്യാമാശു പ്രയശ്ചമേ
(നിരീശ്വര വാദികളും ഭൗതിക വാദികളും ക്ഷമിക്കുക. ഇതു നിങ്ങൾക്കുളളതല്ല. നിങ്ങൾക്ക് ഭഗവാനും തട്ടിപ്പിന്റെ വക്താവാണല്ലോ)
ഭഗവാന് പാൽപായസം, തൃക്കൈവെണ്ണ, തുളസിമാല എന്നീ വഴിപാടുകൾ നടത്തുക.
പിറ്റേന്ന് രാവിലെ ക്ഷേത്രദർശനം നടത്തി വ്രതം അവസാനിപ്പിക്കാം. അന്നാണ് സാധാരണയായി ഗോകുലാഷ്ടമിയായി ഭഗവാന്റെ ജനനത്തിന്റെ ആഘോഷങ്ങൾ നടത്തുന്നത്.
കന്മഷങ്ങൾ കളയുവാനും ഐശ്വര്യം ഉണ്ടാവാനുമാണ് ഈ വ്രതം ആചരിക്കുന്നത്.
ഈ വർഷം കഠിനമായ പ്രളയകാല ദുരിതമനുഭവിക്കുന്നവർക്കായിക്കൂടി വ്രതം അനുഷ്ഠിച്ചു പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു.
*ശ്രീകൃഷ്ണാർപ്പണമസ്തു*

Friday, August 3, 2018
തിരുവനന്തപുരത്തെ സ്ഥലനാമങ്ങളുടെ പ്രത്യേകതകൾ അറിയാമോ?
ചില സ്ഥലങ്ങളുടെ പേരിന് പിന്നിലെ രസകരമായ ചില വിശേഷങ്ങൾ ഇതാ.
**************************************
❤കുഞ്ഞുണ്ണി തമ്പാൻ എന്ന ഒരു പ്രമാണിയുടെ ഊർ (സ്ഥലം) എന്ന നിലക്കാണ് തമ്പാനൂർ എന്ന പേരുണ്ടായത്.
❤രാജാ കേശവദാസന്റെ ഓർമക്കായാണ് കേശവദാസപുരം എന്ന സ്ഥലപ്പേരു. കേശവദാസപുരത്തിന്റെ പഴയ പേര് കറ്റച്ചക്കോണം എന്നായിരുന്നു.
കൽ - തച്ച - കോണം; കല്ലാശാരിമാരുടെ സ്ഥലമായിരുന്നു അത്.
❤മെഡിക്കൽ കോളേജ് എന്ന സ്ഥലത്തിന്റ പഴയ പേര് "കുഴിയത്തുമുക്ക്" എന്നായിരുന്നു. ഒരു പത്തെഴുപത് കൊല്ലം മുൻപ് വരെ നിബിഡ.വനമായിരുന്നു ആ സ്ഥലം.
❤ഒരു സമയത്ത് രാജ്യദ്രോഹികളെ കഴുവേറ്റിയിരുന്ന സ്ഥലമാണ് ഉള്ളൂർകുന്നു എന്ന് പണ്ട് അറിയപെട്ടിരുന്ന ഉള്ളൂർ.
❤പുലയ രാജവംശത്തിന്റെ ആസ്ഥാനം ആയിരുന്ന സ്ഥലം പുലയനാർ കോട്ട ആയി ..
❤പൂജപ്പുര സരസ്വതി മണ്ഡപത്തിലെ പൂജവെയ്പ് പ്രസിദ്ധമാണല്ലോ അങ്ങിനെയാണ് പൂജപ്പുര ഉണ്ടായത്.
❤ബ്രിട്ടീഷ് ഗവർണർ ജെനറലിന്റെ റെസിഡന്റ്റ് ആയിരുന്നു G .W .D കോട്ടൻ എന്ന സായിപ്പിന്റെ കൊട്ടാരം നിലനിന്ന സ്ഥലമാണ് പിന്നീട് കോട്ടൻഹിൽ ആയതു.
❤മരുതംകുഴി - മരുതം എന്നാൽ വെള്ളകെട്ടു നിറഞ്ഞ സ്ഥലം ചതുപ്പ് എന്നൊക്കെ അർഥം വരും. അങ്ങിനെ ഒരു ചതുപ്പ് പ്രദേശമാണ് മരുതംകുഴി.
❤വൈതാഴചെടി നിറഞ്ഞു നിന്ന ഒരു കാട്ടു പ്രദേശമായിരുന്നു വഴുതക്കാട്. പ്രശസ്ത അഭിഭാഷകനായിരുന്ന മള്ളൂരിന്റെ
(1878 -1969 ) വഴുതക്കാട്ടെ വീട്ടുപടിക്കൽ നിന്ന് പുലിയെ പിടി കൂടിയത് തിരുവിതാംകൂറിന്റെ രേഖപ്പെടുത്തിയിട്ടുണ്ട്.
❤ഏറ്റവും വലിയ നെല്ലറ ആയിരുന്നു ആനയറ എന്ന പ്രദേശം.
❤കടകം ( അടവുകൾ ) അഭ്യസിക്കുന്ന പള്ളി (സ്ഥലം ) ആയിരുന്നു കടകംപള്ളി.
❤അനന്തപുരിയിലെ പ്രസിദ്ധമായ അമ്മവീടുകളിലോന്നായ ഉള്പ്പിടാക അമ്മ വീട് നിന്ന സ്ഥലമാണ് മൂപ്പിടാമൂടും പിന്നെയും ലോപിച്ച് ഉപ്പിടാമൂടും ഉണ്ടായത്.
❤സൈന്യം താവളമടിച്ചിരുന്ന പടപ്പാളയം ആണ് പിന്നീട് പാളയം ആയതു.
❤ഒരു വലിയ പാടശേഖരമായിരുന്നു ചെങ്കൽചൂള എന്ന പ്രദേശം.
ഗവ.സെക്രട്ടറിയേറ്റ് നിർമിച്ചതിനു വേണ്ടിയുള്ള ചുടുകല്ലുകൾ വാർത്തെടുത്ത സ്ഥലമാണ് ചെങ്കൽചൂള ആയത്.സെക്രെറ്റയേറ്റിന്റെ കല്പണിയിൽ ചട്ടമ്പിസ്വാമി പങ്കെടുത്തിട്ടുണ്ടെന്നു വായിച്ചിട്ടുണ്ട്.
സെക്രട്ടറിയേറ്റ് നിർമാണത്തിനു വന്നവരുടെ പിൻതലമുറക്കാരാണ് ഇപ്പോൾ ആ ചേരി നിവാസികളിലെ ഭൂരിപക്ഷവും.
❤ബ്രാഹമണരുടെ മനകൾ സ്ഥിതി ചെയ്യുന്ന കര ആണ് കരമന ആയി മാറിയത്.
❤തൈക്കാട്ടില്ലം നിലനിന്നിരുന്ന സ്ഥലമാണ് പിന്നീട് തൈക്കാട് ആയത്.
❤കഴക്കൂട്ടം എട്ടുവീട്ടിൽ പിള്ള മാരിൽ ഒരാളുടെ തറവാട്ടു പേരാണ്.
കഴകങ്ങളുടെ കൂട്ടം കഴക്കൂട്ടം
നാല് തറവാട് ഒരു കഴകം
എട്ട് കഴകം ഒരു കര
എട്ട് കര ഒരു തറ
എട്ട് തറ ഒരു നാട്
എട്ട് നാടുവാഴികൾ എട്ടുവീട്ടിൽ പിള്ളമാർ
എട്ടുവീട്ടിൽ പിള്ളമാരും എട്ടരയോഗവും ചേരുന്നത് ഒരു രാഷ്ട്രം!
എട്ടുവീട്ടിൽ പിള്ളമാർ
1.കൊടുമൺ പിള്ള
2.കഴക്കൂട്ടത്ത് പിള്ള
3.ചെമ്പഴന്തി പിള്ള
4.കൊളത്തൂർ പിള്ള
5.രാമനാമഠത്ത് പിള്ള
6.പള്ളിച്ചൽ പിള്ള
7.വെങ്ങാനൂർ പിള്ള
8.മാർത്താണ്ഡത്ത് പിള്ള
❤വിളവങ്കോട് വിളൈവൻ കോട്; വിളനിലവും വലിയ കുന്നുമുള്ള പ്രദേശം,
❤നെടുമങ്ങാട്.... നെടുവൻ കാട്
❤ചിറയിൻകീഴ്...ചിറയുടെ കീഴ്ഭാഗം,
❤കോവളം... കോ=രാജാവ്, അളം=പ്രദേശം,
❤നെയ്യാറ്റിൻകര പുഴയുടെ കര. ഈ പുഴയ്ക്കു നെയ്യാറ് എന്നു പേർ. അതിലെ ജലത്തെ സംബന്ധിച്ചു വന്നതായിരിക്കാം
❤റൊട്ടികടമുക്ക്... ഇന്നത്തെ ബേക്കറി ജംഗ്ഷൻ ആയി
❤കുറവൻകോണം.. തിരുവിതാംകൂർ രാജാക്കന്മാർ കൊട്ടാരത്തിലെ ജോലിക്കായി പണ്ട് കുറവന്മാരെ അതിനടുത്തു താമസിപ്പിച്ചിരുന്നു. അങ്ങനെ ആ സ്ഥലം കുറവൻകോണം ആയി.
❤ കൈതമുക്ക്.. പണ്ട് കൈതച്ചെടികൾ ധാരാളം ഉള്ള ഇടം ആയതിനാലാണത്രെ ആ സ്ഥല പേര് വന്നത്.
❤കഠിനംകുളം കടൽ + നൻ + കുളം = കടൽ നങ്കുളം = കടനംകുളം = കഠിനംകുളം
❤തിരുവിതാം കൂർ /തിരുവിതക്കോട് എന്നായിരുന്നു ആദ്യത്തെ പേര് പദ്മനാഭപുരമായിരുന്നു ആസ്ഥാനം ,അതിനു ശേഷമാണ് പദ്മനാഭ സ്വാമി (അനന്ത ശയന രൂപത്തിലുള്ളത് ) ക്ഷേത്ര സാന്നിധ്യം /അനന്തൻ കാട് പ്രമാണിച്ച് 'അനന്തപുരം ' എന്നാക്കിയത് .'തിരു 'എന്നത് ബഹുമാന സൂചകമായി ചേർക്കുന്നതാണ് .
❤❤അനന്തപുരം❤❤
ആനന്ദപുരം, അനന്തപുരം, തൃപ്പാദപുരം എന്നീ പേരുകളില്‍ തിരുവനന്തപുരം മുന്‍കാലങ്ങളില്‍ അറിയപ്പെട്ടിരുന്നു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരം എന്ന പേര് ഉണ്ടായത് എന്ന് ഐതിഹ്യം. ശ്രീപത്മനാഭനെ ആനന്ദന്‍ എന്ന് പണ്ട് പറഞ്ഞിരുന്നുവെന്നും അതില്‍ നിന്ന് പിന്നീട് ആനന്ദപുരം, അനന്തപുരം എന്നീ പേരുകള്‍ വന്നുവെന്നും ഒരഭിപ്രായമുണ്ട്. ആയിരം തലയുളള ദിവ്യ നാഗമായ അനന്തനില്‍ നിന്നാണ് ഈ പേരു വന്നതെന്ന് മറ്റൊരു പക്ഷവുമുണ്ട്. മഹാവിഷ്ണുവിനെ ശ്രീപത്മനാഭ ക്ഷേത്രത്തില്‍ അനന്തശായി ആയിട്ടാണ് പ്രതിഷ്ഠിച്ചിട്ടുളളത്. അതുകൊണ്ടാണ് 'അനന്തപുരം'എന്ന് പേര് വന്നത് എന്ന് പറയപ്പെടുന്നു. അനന്തപുരം എന്ന പേരിനോട് തിരു എന്ന ബഹുമാന സൂചകപദം ചേര്‍ന്നപ്പോള്‍ തിരുവനന്തപുരം ആയതാകാം എന്ന് ഐതിഹ്യം.

Thursday, June 21, 2018
What if there are no mistakes? Only opportunities?
Five men got lost in a vast forest. They tried to find their way out.
The first man said, "I will follow my intuition and go left." Gchat
The second man said, "I will go right. I have a strong feeling about this."
The third man said, "I think I will walk back the same path we came. This should be the safest option."
The fourth man said: "I think we are on the right track already, so I will keep going straight. I am sure this forest will end and I will find a village or a farm to ask for directions."
The fifth man said, "I don't know what to do. I think I will climb up this tall tree and take a better look around before I make up my mind."
So the fifth man did that. While he was climbing, the other four men scattered towards their own directions. The fifth man now could see from above what was the shortest way to a village. He thought that the others should not have chosen the paths they did. He was wrong, though.
Each man chose his own path and gained a different experience. The man who went left, found a long path but in the end, it led him to the town.
The man who went right, had to fight a pack of wolves, but this way he learned how to survive in the forest.
The man who went back, met another team of hikers and he made new friends.
The man who went straight, found indeed a farm and was hosted by the family for a couple of days before leaving for the village.
Everyone was enriched in their own unique way by the journey.
~~~
Some reflections on this story...
What if, there are no "right" or "wrong" decisions?
Could it be that every decision offers us new experiences, which in turn offers us innumerable further opportunities for growth?
It has taken every decision of our life to bring us to where we are right now. In the fullness of the present, are we really in the wrong place? Even if it feels so, can we be sure?

ഭദ്ര കാളീ സ്തുതി
കണ്ഠേ കാളാത്മജേ ദേവി
കണ്ഠേ കാളി മഹേശ്വരീ
ഭഗവത്യഖിലാ ധാരേ
ഭദ്ര കാളീ നമോസ്തുതേ
മഹാവിദ്യേ മഹാമായേ
മഹാകാളി മഹാമതേ
മഹാസുര വധോദ്യുക്തേ
ഭദ്ര കാളീ നമോസ്തുതേ
മഹാവിദ്യേ മഹാമായേ
മഹാകാളി മഹാമതേ
മഹാസുര വധോദ്യുക്തേ
ഭദ്ര കാളീ നമോസ്തുതേ
സർവ്വലോകാവനോനിദ്രേ
സർവ്വലോക സിവങ്കരി
സർവ്വദേ സർവ്വ ദേഹിഭ്യോ
ഭദ്ര കാളീ നമോസ്തുതേ
മഹാ ശക്തി സ്വരൂപായൈ
മഹാ ബ്രഹ്മ മയാത്മജേ
മഹാവീര്യ പ്രഭാവായൈ
ഭദ്ര കാളീ നമോസ്തുതേ
ബ്രഹ്മാവിഷ്ണ്ണു മഹേശാനാ
മന്യോഷാം ച ദിവൗകസാം
തേജഃ സംഭാര സംഭുതേ
ഭദ്ര കാളീ നമോസ്തുതേ
ഭാരതി ഭാർഗവി ദുർഗ്ഗാ
ഭൈരവി ചണ്ഡികാംബികാ
ഇത്യാദ്യനേക സംജ്ഞാ യൈ
ഭദ്ര കാളീ നമോസ്തുതേ
വിശ്വസ്ഥിതിലയോത്പത്തി
ഹേതുഭൂതേ സനാതനി
വിശ്വ വിഷ്രുത വിക്രാന്തേ
ഭദ്ര കാളീ നമോസ്തുതേ
ജഗന്മാതർ ജ്ജഗന്നാഥേ
ജഗദ് വന്ദ്യേ ജഗത് പ്രിയേ
ജഗദ് മ്മൂർതേ ജഗദ്രക്ഷേ
ഭദ്ര കാളീ നമോസ്തുതേ
സകാരേ f പി നിരാകാരേ
സാശ്രയേ f പി നിരാശ്രയേ
സ്സംഭ്രതേ f പ്യ സംഭ്രതേ
ഭദ്ര കാളീ നമോസ്തുതേ
സഗുണേ f പ്യഗുണേ സാക്ഷാത്
സാഹങ്കാരേ f നഹങ്കൃതേ
സൂക്കഷ്മേ f പി സുമഹാ മുർത്തേ
ഭദ്ര കാളീ നമോസ്തുതേ
പ്രണതാ ഭയതേ ദേവി
പ്രണവാത്മ സ്വരൂപിണി
പ്രണി ബർഹിത ദുഷെ്ടൗഘേ
ഭദ്ര കാളീ നമോസ്തുതേ
ആദി വ്യാധി മഹാമോഹ
ദ്രോഹ ദോഷ വിനാശിനി
അഹിതാഗ്നി ഭിരാരാദ്ധ്യേ
ഭദ്ര കാളീ നമോസ്തുതേ
ബ്രഹ്മാനന്ദാത്മികേ ദേവി
ബ്രഹ്മി ബ്രാഹ്മണ വത്സലേ
ബ്രഹ്മഗോ രക്ഷണോന്നിദ്രേ
ഭദ്ര കാളീ നമോസ്തുതേ
അഞ്ജാനാദ്രി സമാകാരേ
ഖഞ്ജരീട വിലോചനേ
കഞ്ജനാഭാദി ഭിർവ്വന്ദ്യേ
ഭദ്ര കാളീ നമോസ്തുതേ
ചന്ദ്രബിംബാനനേ ദേവി
ചന്ദ്രികാ ധവളസ്മിതേ
ചന്ദ്ര ചൂധാക്ഷി സംഭൂതേ
ഭദ്ര കാളീ നമോസ്തുതേ
സൂര്യ കോടി പ്രഭാപൂരേ
സൂര്യ ചന്ദ്രാഗ്നി ലോചനേ
സൂര്യ ഭിഷ്ടുതസത് കീർത്തേ
ഭദ്ര കാളീ നമോസ്തുതേ
കുംഭി കുംഭ കുചഭോഗേ
കുംഭി കുണ്ഡല മണ്ഡിതേ
കുംഭീന്ദ്ര മന്ദഗമനേ
ഭദ്ര കാളീ നമോസ്തുതേ
കാളിന്ദി ലോലകല്ലോല
സ്നിഗ്ധമുഗ്ധ ശിരോരുഹേ
കാളി കാള ഘന ശ്യമേ
ഭദ്ര കാളീ നമോസ്തുതേ
ബന്ധൂ ക്രത മഹാഭൂതേ
ബന്ധൂക രുചിരാ ധരേ
ബന്ധൂരാകൃതി സംസ്ഥാനേ
ഭദ്ര കാളീ നമോസ്തുതേ
ബാലചന്ദ്ര കലാ പീഡേ
ഫാല ജഗ്രദ് വിലോചനേ
നീല കണ്ഠ പ്രിയ സുതേ
ഭദ്ര കാളീ നമോസ്തുതേ
ദംഷ്ടാ ചതുഷ്ട ലസച്ചാരു
വകത്ര സരോരുഹേ
ദ്വഷ്ട ബാഹുലതേ ദേവി
ഭദ്ര കാളീ നമോസ്തുതേ
സ്ഥൂലദോർമ്മ്ണ്ഡലോ ദുഗ്രേ
ശൂല ഖഢ്ഗാദി ഹേതികേ
നീലാശ്ച രുചിരച്ഛായേ
ഭദ്ര കാളീ നമോസ്തുതേ
കംബു ക്മ്ര ഗളാലംബി
കൽഹരാം ബുജ മാലികേ
അംബുദ ശ്യമളോ ദഗ്രേ
ഭദ്ര കാളീ നമോസ്തുതേ
ഹസ്തി കൃതി പടാ വീത
വിപുല ശ്രോണി മണ്ഡലേ
സ്വസ്തിദേ സർവ്ഭൂതാനാം
ഭദ്ര കാളീ നമോസ്തുതേ
കടീ തട ദൃഡോ ദശ്ച
ച്ചലത് കാഞ്ചന കാഞ്ചികേ
കദളീ സ്തംഭകമ്രോരൂ
ഭദ്ര കാളീ നമോസ്തുതേ
സുവർണ്ണ കാഹളീ ജംഘീ
സുവർണ്ണ മണി ഭുഷണേ
സുവർണ്ണാബ്ജ സമാനാംഘ്രേ
ഭദ്ര കാളീ നമോസ്തുതേ
ആ പാദ ചൂഡ മത്യന്ത
അഭിരാമ കളേബരേ
ആപന്നാർത്തി ഹരേ ദേവി
ഭദ്ര കാളീ നമോസ്തുതേ
ചമുണ്ഡേ ചാരു സർവാംഗി
ചാപ ബാണാസി ധാരിണി
ചരാ ചര ജഗദ്ധാത്രി
ഭദ്ര കാളീ നമോസ്തുതേ
ഖണ്ഡിതാ രാതി സംഘാതേ
മണ്ഡിതാ വനി മണ്ഡലേ
ചണ്ഡികേ ചന്ദ്ര വദനേ
ഭദ്ര കാളീ നമോസ്തുതേ
വേതാള വാഹനേ ഭൂമി
പാതാള സ്വർഗ്ഗ പാലികേ
മാതംഗ കുണ്ഡലധരേ
ഭദ്ര കാളീ നമോസ്തുതേ
കേളിഷു വാഹനീ ഭൂത
കൂളീ പാളീ സമന്വിതേ
കളായാളിരുചേ കാളി
ഭദ്ര കാളീ നമോസ്തുതേ
ന കാളിക നയനേ നാഥേ
നാളീ കാലാപ ശാലിനി
നാളികാസ്ത്ര ജിതഃ പുത്രി
ഭദ്ര കാളീ നമോസ്തുതേ
വിശ്വ വന്ദ്യ പ്ദാം ഭോജേ
വിശ്വ രക്ഷാ വിചക്ഷണേ
വിശ്വാസിനാം സതാം പ്ത്ഥ്യേ
ഭദ്ര കാളീ നമോസ്തുതേ
കാരുണ്യ കല്പകതരോ
കല്യേ കല്യാണി ഭൈരവി
കരുണാരുണ താരാക്ഷി
ഭദ്ര കാളീ നമോസ്തുതേ
ഏതാ വ ന്നിശ്ചയാശക്യേ
ഏന സ്തൂല ഭവാനലേ
ഏക ദ്ന്തസ്യ ഭഗനി
ഭദ്ര കാളീ നമോസ്തുതേ
ഈശാന പ്രിയ സന്താനേ
ഈഷാം ദംഷ്ട്രാ ഭയങ്കരി
ഈ ദൃഗ് വിധാവിരഹിതേ
ഭദ്ര കാളീ നമോസ്തുതേ
ലക്ഷ്മി ധരാർച്ചിതേ ദേവി
ലക്ഷാസുര വിനാശിനി
ലക്ഷ്യ ലക്ഷണ ഹീനായൈ
ഭദ്ര കാളീ നമോസ്തുതേ
ഹ്രിങ്കാര വേദ്യേ ത്രിപുരേ
ഹ്രീമതി സുര സുന്ദരി
ഹ്രിങ്കാര മന്ത്രാർണ്ണപരേ
ഭദ്ര കാളീ നമോസ്തുതേ
ഹര പങ്കേരുഹ ഭവ ഹരി
മൂർത്തി ത്ര യാത്മികേ
ഹലാ ഹല സമുത്പന്നേ
ഭദ്ര കാളീ നമോസ്തുതേ
സമാന വസ്തു രഹിതേ
സമാനേ സർവ്വ ജന്തുഷു
സമാനേ ദൈത്യ മഥനേ
ഭദ്ര കാളീ നമോസ്തുതേ
കണ്‌ജനാഭാദിഭിർ വന്ദ്യേ
കണ്‌ജായുധ ഹരാത്മജേ
കം ജനം നാവസി സ്മത്വം
ഭദ്ര കാളീ നമോസ്തുതേ
ഹസ്തി ക്രിത്തി പരീധാനെ
ഹസ്തി കുണ്ഡല മണ്ഡിതേ
ഹർഷദേ സർവ്വ ജഗതാം
ഭദ്ര കാളീ നമോസ്തുതേ
സനാതനി മഹാമായേ
സകാര ദ്വയ മണ്ഡിതേ
സനത് കുമാരാദി വന്ദ്യേ
ഭദ്ര കാളീ നമോസ്തുതേ
കഠോര ദാരു കവചഃ
കദർഥി കൃത്യ യാ സ്വയം
കണ്ഠം ഛേത്സ്യ തസ്യൈ
ഭദ്ര കാളീ നമോസ്തുതേ
ലലന്തി കാലസത് ഫാലേ
ലകാര ത്രയ മാതൃകേ
ലക്ഷ്മീ സസാക്ഷിണി ലോകസ്യ
ഭദ്ര കാളീ നമോസ്തുതേ
ശ്രിത ഭക്താ വനചണേ
ശ്രീ സന്താന വിവർദ്ധ നി
ശ്രീ പതി പ്രമുഖാ രാദ്ധ്യേ
ഭദ്ര കാളീ നമോസ്തുതേ
അത്യാ പദി സ്മൃതാ ഭക്തൈഃ
സ്വപ്നാ ദൂർത്ഥായ സത്വരം
വന ധുർഗ്ഗാ f ഭയം ധത്സേ
ഭദ്ര കാളീ നമോസ്തുതേ
ത്രി ശൂല ഭിന്ന ദൈത്യേന്ദ്ര
വക്ഷ സ്ഥല വികസ്വരം
രുധിരം യാ പിബത്യസ്യൈ
ഭദ്ര കാളീ നമോസ്തുതേ
കണ്ഠേ കാളി മഹേശ്വരീ
ഭഗവത്യഖിലാ ധാരേ
ഭദ്ര കാളീ നമോസ്തുതേ
മഹാവിദ്യേ മഹാമായേ
മഹാകാളി മഹാമതേ
മഹാസുര വധോദ്യുക്തേ
ഭദ്ര കാളീ നമോസ്തുതേ
മഹാവിദ്യേ മഹാമായേ
മഹാകാളി മഹാമതേ
മഹാസുര വധോദ്യുക്തേ
ഭദ്ര കാളീ നമോസ്തുതേ
സർവ്വലോകാവനോനിദ്രേ
സർവ്വലോക സിവങ്കരി
സർവ്വദേ സർവ്വ ദേഹിഭ്യോ
ഭദ്ര കാളീ നമോസ്തുതേ
മഹാ ശക്തി സ്വരൂപായൈ
മഹാ ബ്രഹ്മ മയാത്മജേ
മഹാവീര്യ പ്രഭാവായൈ
ഭദ്ര കാളീ നമോസ്തുതേ
ബ്രഹ്മാവിഷ്ണ്ണു മഹേശാനാ
മന്യോഷാം ച ദിവൗകസാം
തേജഃ സംഭാര സംഭുതേ
ഭദ്ര കാളീ നമോസ്തുതേ
ഭാരതി ഭാർഗവി ദുർഗ്ഗാ
ഭൈരവി ചണ്ഡികാംബികാ
ഇത്യാദ്യനേക സംജ്ഞാ യൈ
ഭദ്ര കാളീ നമോസ്തുതേ
വിശ്വസ്ഥിതിലയോത്പത്തി
ഹേതുഭൂതേ സനാതനി
വിശ്വ വിഷ്രുത വിക്രാന്തേ
ഭദ്ര കാളീ നമോസ്തുതേ
ജഗന്മാതർ ജ്ജഗന്നാഥേ
ജഗദ് വന്ദ്യേ ജഗത് പ്രിയേ
ജഗദ് മ്മൂർതേ ജഗദ്രക്ഷേ
ഭദ്ര കാളീ നമോസ്തുതേ
സകാരേ f പി നിരാകാരേ
സാശ്രയേ f പി നിരാശ്രയേ
സ്സംഭ്രതേ f പ്യ സംഭ്രതേ
ഭദ്ര കാളീ നമോസ്തുതേ
സഗുണേ f പ്യഗുണേ സാക്ഷാത്
സാഹങ്കാരേ f നഹങ്കൃതേ
സൂക്കഷ്മേ f പി സുമഹാ മുർത്തേ
ഭദ്ര കാളീ നമോസ്തുതേ
പ്രണതാ ഭയതേ ദേവി
പ്രണവാത്മ സ്വരൂപിണി
പ്രണി ബർഹിത ദുഷെ്ടൗഘേ
ഭദ്ര കാളീ നമോസ്തുതേ
ആദി വ്യാധി മഹാമോഹ
ദ്രോഹ ദോഷ വിനാശിനി
അഹിതാഗ്നി ഭിരാരാദ്ധ്യേ
ഭദ്ര കാളീ നമോസ്തുതേ
ബ്രഹ്മാനന്ദാത്മികേ ദേവി
ബ്രഹ്മി ബ്രാഹ്മണ വത്സലേ
ബ്രഹ്മഗോ രക്ഷണോന്നിദ്രേ
ഭദ്ര കാളീ നമോസ്തുതേ
അഞ്ജാനാദ്രി സമാകാരേ
ഖഞ്ജരീട വിലോചനേ
കഞ്ജനാഭാദി ഭിർവ്വന്ദ്യേ
ഭദ്ര കാളീ നമോസ്തുതേ
ചന്ദ്രബിംബാനനേ ദേവി
ചന്ദ്രികാ ധവളസ്മിതേ
ചന്ദ്ര ചൂധാക്ഷി സംഭൂതേ
ഭദ്ര കാളീ നമോസ്തുതേ
സൂര്യ കോടി പ്രഭാപൂരേ
സൂര്യ ചന്ദ്രാഗ്നി ലോചനേ
സൂര്യ ഭിഷ്ടുതസത് കീർത്തേ
ഭദ്ര കാളീ നമോസ്തുതേ
കുംഭി കുംഭ കുചഭോഗേ
കുംഭി കുണ്ഡല മണ്ഡിതേ
കുംഭീന്ദ്ര മന്ദഗമനേ
ഭദ്ര കാളീ നമോസ്തുതേ
കാളിന്ദി ലോലകല്ലോല
സ്നിഗ്ധമുഗ്ധ ശിരോരുഹേ
കാളി കാള ഘന ശ്യമേ
ഭദ്ര കാളീ നമോസ്തുതേ
ബന്ധൂ ക്രത മഹാഭൂതേ
ബന്ധൂക രുചിരാ ധരേ
ബന്ധൂരാകൃതി സംസ്ഥാനേ
ഭദ്ര കാളീ നമോസ്തുതേ
ബാലചന്ദ്ര കലാ പീഡേ
ഫാല ജഗ്രദ് വിലോചനേ
നീല കണ്ഠ പ്രിയ സുതേ
ഭദ്ര കാളീ നമോസ്തുതേ
ദംഷ്ടാ ചതുഷ്ട ലസച്ചാരു
വകത്ര സരോരുഹേ
ദ്വഷ്ട ബാഹുലതേ ദേവി
ഭദ്ര കാളീ നമോസ്തുതേ
സ്ഥൂലദോർമ്മ്ണ്ഡലോ ദുഗ്രേ
ശൂല ഖഢ്ഗാദി ഹേതികേ
നീലാശ്ച രുചിരച്ഛായേ
ഭദ്ര കാളീ നമോസ്തുതേ
കംബു ക്മ്ര ഗളാലംബി
കൽഹരാം ബുജ മാലികേ
അംബുദ ശ്യമളോ ദഗ്രേ
ഭദ്ര കാളീ നമോസ്തുതേ
ഹസ്തി കൃതി പടാ വീത
വിപുല ശ്രോണി മണ്ഡലേ
സ്വസ്തിദേ സർവ്ഭൂതാനാം
ഭദ്ര കാളീ നമോസ്തുതേ
കടീ തട ദൃഡോ ദശ്ച
ച്ചലത് കാഞ്ചന കാഞ്ചികേ
കദളീ സ്തംഭകമ്രോരൂ
ഭദ്ര കാളീ നമോസ്തുതേ
സുവർണ്ണ കാഹളീ ജംഘീ
സുവർണ്ണ മണി ഭുഷണേ
സുവർണ്ണാബ്ജ സമാനാംഘ്രേ
ഭദ്ര കാളീ നമോസ്തുതേ
ആ പാദ ചൂഡ മത്യന്ത
അഭിരാമ കളേബരേ
ആപന്നാർത്തി ഹരേ ദേവി
ഭദ്ര കാളീ നമോസ്തുതേ
ചമുണ്ഡേ ചാരു സർവാംഗി
ചാപ ബാണാസി ധാരിണി
ചരാ ചര ജഗദ്ധാത്രി
ഭദ്ര കാളീ നമോസ്തുതേ
ഖണ്ഡിതാ രാതി സംഘാതേ
മണ്ഡിതാ വനി മണ്ഡലേ
ചണ്ഡികേ ചന്ദ്ര വദനേ
ഭദ്ര കാളീ നമോസ്തുതേ
വേതാള വാഹനേ ഭൂമി
പാതാള സ്വർഗ്ഗ പാലികേ
മാതംഗ കുണ്ഡലധരേ
ഭദ്ര കാളീ നമോസ്തുതേ
കേളിഷു വാഹനീ ഭൂത
കൂളീ പാളീ സമന്വിതേ
കളായാളിരുചേ കാളി
ഭദ്ര കാളീ നമോസ്തുതേ
ന കാളിക നയനേ നാഥേ
നാളീ കാലാപ ശാലിനി
നാളികാസ്ത്ര ജിതഃ പുത്രി
ഭദ്ര കാളീ നമോസ്തുതേ
വിശ്വ വന്ദ്യ പ്ദാം ഭോജേ
വിശ്വ രക്ഷാ വിചക്ഷണേ
വിശ്വാസിനാം സതാം പ്ത്ഥ്യേ
ഭദ്ര കാളീ നമോസ്തുതേ
കാരുണ്യ കല്പകതരോ
കല്യേ കല്യാണി ഭൈരവി
കരുണാരുണ താരാക്ഷി
ഭദ്ര കാളീ നമോസ്തുതേ
ഏതാ വ ന്നിശ്ചയാശക്യേ
ഏന സ്തൂല ഭവാനലേ
ഏക ദ്ന്തസ്യ ഭഗനി
ഭദ്ര കാളീ നമോസ്തുതേ
ഈശാന പ്രിയ സന്താനേ
ഈഷാം ദംഷ്ട്രാ ഭയങ്കരി
ഈ ദൃഗ് വിധാവിരഹിതേ
ഭദ്ര കാളീ നമോസ്തുതേ
ലക്ഷ്മി ധരാർച്ചിതേ ദേവി
ലക്ഷാസുര വിനാശിനി
ലക്ഷ്യ ലക്ഷണ ഹീനായൈ
ഭദ്ര കാളീ നമോസ്തുതേ
ഹ്രിങ്കാര വേദ്യേ ത്രിപുരേ
ഹ്രീമതി സുര സുന്ദരി
ഹ്രിങ്കാര മന്ത്രാർണ്ണപരേ
ഭദ്ര കാളീ നമോസ്തുതേ
ഹര പങ്കേരുഹ ഭവ ഹരി
മൂർത്തി ത്ര യാത്മികേ
ഹലാ ഹല സമുത്പന്നേ
ഭദ്ര കാളീ നമോസ്തുതേ
സമാന വസ്തു രഹിതേ
സമാനേ സർവ്വ ജന്തുഷു
സമാനേ ദൈത്യ മഥനേ
ഭദ്ര കാളീ നമോസ്തുതേ
കണ്‌ജനാഭാദിഭിർ വന്ദ്യേ
കണ്‌ജായുധ ഹരാത്മജേ
കം ജനം നാവസി സ്മത്വം
ഭദ്ര കാളീ നമോസ്തുതേ
ഹസ്തി ക്രിത്തി പരീധാനെ
ഹസ്തി കുണ്ഡല മണ്ഡിതേ
ഹർഷദേ സർവ്വ ജഗതാം
ഭദ്ര കാളീ നമോസ്തുതേ
സനാതനി മഹാമായേ
സകാര ദ്വയ മണ്ഡിതേ
സനത് കുമാരാദി വന്ദ്യേ
ഭദ്ര കാളീ നമോസ്തുതേ
കഠോര ദാരു കവചഃ
കദർഥി കൃത്യ യാ സ്വയം
കണ്ഠം ഛേത്സ്യ തസ്യൈ
ഭദ്ര കാളീ നമോസ്തുതേ
ലലന്തി കാലസത് ഫാലേ
ലകാര ത്രയ മാതൃകേ
ലക്ഷ്മീ സസാക്ഷിണി ലോകസ്യ
ഭദ്ര കാളീ നമോസ്തുതേ
ശ്രിത ഭക്താ വനചണേ
ശ്രീ സന്താന വിവർദ്ധ നി
ശ്രീ പതി പ്രമുഖാ രാദ്ധ്യേ
ഭദ്ര കാളീ നമോസ്തുതേ
അത്യാ പദി സ്മൃതാ ഭക്തൈഃ
സ്വപ്നാ ദൂർത്ഥായ സത്വരം
വന ധുർഗ്ഗാ f ഭയം ധത്സേ
ഭദ്ര കാളീ നമോസ്തുതേ
ത്രി ശൂല ഭിന്ന ദൈത്യേന്ദ്ര
വക്ഷ സ്ഥല വികസ്വരം
രുധിരം യാ പിബത്യസ്യൈ
ഭദ്ര കാളീ നമോസ്തുതേ
അമ്മേ നാരായണ
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ
....................................
അമ്മേ നാരായണ
എന്ന നാമത്തെ നോക്കിയാൽപ്രപഞ്ചത്തിൽ ഏറ്റവും ശ്രേഷ്ഠമായഭാവമായി പറയപ്പെടുന്നത്മാതൃഭാവമാണ്. ഒരു സ്ത്രീ അമ്മയെന്നുവിളിക്കപ്പെടുന്നത് അവൾപരിപൂര്ണഗര്ഭവതിയായിരിക്കുമ്പോഴാണ്. സച്ചിദാനന്ദസ്വരൂപിണിയായ ദേവിതന്നെയാണ് സകലപ്രപഞ്ചത്തിന്റേയുംമാതാവായി അവയെ തന്നിൽ തന്നെധരിച്ചിരിക്കുന്നത്. പ്രകടമാകാത്തജഗത്തിന്റെ അവ്യാകൃതമായഅവസ്ഥയെ ആണ് ഇവിടെ ഗര്ഭാവസ്ഥഎന്നതുകൊണ്ട്അര്ഥമാക്കിയിരിക്കുന്നത്. ഏകവുംസത്തും ആയ ബ്രഹ്മം മാത്രമേഉണ്ടായിരുന്നുള്ളു. ഈ ജഗത് ആ ബ്രഹ്മംതന്നെയായി അവ്യാകൃതാവസ്ഥയിൽസ്ഥിതിചെയ്തിരുന്നതായി ശ്രുതിപറയുന്നു. അസദ് വാ ഇദമഗ്രമാസീത്, തതോവൈ സദജായത– ഈ ജഗത് ഉത്പത്തിയ്കു മുന്പ് അവ്യാകൃതമായബ്രഹ്മം തന്നെയായിരുന്നു, അതിൽനിന്നാണ് നാമരൂപവിശേഷങ്ങളോടുകൂടിയ ജഗത് ജനിച്ചിട്ടുള്ളത് എന്ന്തൈത്തിരീയോപനിഷത് പറയുന്നു. അവ്യക്താവസ്ഥയിൽ നിന്നുംആകാശാദി പഞ്ചഭൂതങ്ങൾ മുതലായദൃശ്യപ്രപഞ്ചത്തെ നിര്മ്മിക്കുന്നവളുംജഗന്മാതാവായ ദേവി തന്നെയാകുന്നു. ഇപ്രകാരം അവ്യാകൃതമായപ്രപഞ്ചത്തെ ഗര്ഭം ധരിച്ച് അഥവാതന്നിൽ തന്നെ ധരിച്ച് ജഗത്തിനെനിര്മ്മിക്കുന്നവളായതിനാൽ ദേവിയ്ക്ശ്രീമാതാ അഥവാ അമ്മയെന്ന് നാംവിളിക്കുന്നു.
നാരായണ എന്ന ശബ്ദത്തിന് നാരാജലം അയനം സ്ഥാനം യസ്യ എന്നാണ്അര്ഥം. അയ ഗതൌ എന്ന് ധാത്വര്ഥം. നാരത്തിന്റെ അഥവാ ജ്ഞാനത്തിന്റെമുക്തിസ്ഥാനം അഥവാ പ്രാപ്തിസ്ഥാനംഎന്നാണ് ഇതിന് അര്ഥം. അമ്മേനാരായണ എന്നതുകൊണ്ട് ജഗത്സ്വരൂപിണിയായ അമ്മതന്നെയാണ് മുക്തിയ്ക് അഥവാജ്ഞാനത്തിന് ആധാരമെന്ന് അര്ഥംലഭിക്കുന്നു.
അടുത്തത് ദേവീ നാരായണ
ദേവീ ശബ്ദം ദിവ് ധാതുവിൽ നിന്നാണ്, അതിന് ദിവ് ക്രീഡനേ എന്നര്ഥം. ഇതനുസരിച്ച് പ്രപഞ്ചരചനയെന്നത് കേവലം ലീലാമാത്രമാണ്.. സൃഷ്ടിയാൽദേവിയ്ക് നേടേണ്ട പ്രയോജനമൊന്നുംതന്നെയില്ല. ലോകവത്തുലീലാകൈവല്യം എന്നു ബ്രഹ്മസൂത്രംപറയുന്നു. ബാലാലീലാവിനോദിനിയായി പ്രപഞ്ചരചനയ്ക്പുറപ്പെടുന്ന അമ്മയെയാണ് ദേവീനാരായണയായി പറയുന്നത്. സോऽകാമയേതി ബഹുസ്യാംപ്രജായേയേതി എന്ന് തൈത്തിരീയംപറയുന്നു. സ്വയം പലതാകാനുള്ളആഗ്രഹം ഹേതുവായി എന്ന് പ്രമാണം. സഈക്ഷത ലോകാൻ നു സൃജാ ഇതി. അവൻ എനിക്ക് ലോകങ്ങളെസൃഷ്ടിക്കണം എന്നീക്ഷിച്ചു എന്ന് ഐതരേയം. ഇങ്ങിനെ ലോകസൃഷ്ടിഎന്ന ലീല ആടുന്ന പരാശക്തിയാണ്ഇവിടെ ദേവീ.
ലക്ഷ്മീ നാരായണ.
ലക്ഷ്മീ എന്നതിന് ലക്ഷ ദര്ശനേഎന്നാണ് ധാതു. അതായത് കാണുക. അമ്മഎവിടെയാണ് കാണുക എന്ന്ചോദിച്ചാൽ പറയുകചിദഗ്നികുണ്ഡസംഭൂതയെന്നാണ്. ദേവിഭക്തന്മാരുടെ ഹൃദയത്തിലാണ്എന്നര്ഥം. ജ്ഞാനസ്വരൂപിണിയായദേവി ചിത്താകുന്ന അഗ്നികുണ്ഡത്തിൽനിന്ന് ഉത്ഭവിച്ചവളാണ്. അതായത്ഭക്തന്മാരുടെ ഹൃദയകമലത്തിൽജ്ഞാനസ്വരൂപിണിയായിപ്രകാശിക്കുന്നവളാണ് അഥവാസ്ഥിതിചെയ്യുന്നവളാണ് ദേവി. ഇങ്ങിനെചിത്താകുന്ന അഗ്നികുണ്ഡത്തിൽ നിന്ന്സ്വയം ഉണ്ടായിജ്ഞാനസ്വരൂപിണിയായിസ്ഥിതിചെയ്യുന്നവളായതുകൊണ്ട്ലക്ഷ്മീ.
ഭദ്രേ നാരായണ
ഭദ്ര ശബ്ദത്തിന് പ്രസാരിണീ എന്നാണ്അര്ഥം. പ്രസരിച്ചു നിൽക്കുന്നവൾആണ് അമ്മ. ദേവിസകലജഗത്തിന്റേയും കാരണവുംസൃഷ്ടികര്ത്താവും ആണ്. എകവുംഅഖണ്ഡപരിപൂര്ണസച്ചിദാനന്ദവുമായിപ്രകാശിക്കുന്ന ദേവി രജ്ജുവിൽസര്പമെന്ന പോലെയും കാനലിൽജലമെന്ന പോലെയും ആകാശത്തിൽകൃഷ്ണവര്ണമെന്ന പോലെയുംസ്വമായയാൽ പലതായിവിവര്ത്തിക്കുന്നു. സ്വയംപ്രകാശസ്വരൂപിണിയായ ദേവിത്രിഗുണസ്വരൂപമായിസ്ഥാവരജംഗമരൂപമായ ജഗത്തായിവിവര്ത്തിച്ച് പ്രസരിച്ച് സ്ഥിതിചെയ്യുന്നു. നാംകാണുന്ന ഈ പ്രപഞ്ചമായിവിവര്ത്തിക്കപ്പെട്ടിരിക്കുന്നതുംപരമാര്ഥത്തിൽ ബ്രഹ്മസ്വരൂപിണിയായദേവി തന്നെയാണ്. ഈ ഭാവമാണ് ഭദ്രാരൂപമായ ഭഗവതി.
ഇങ്ങിനെ നാലു ദേവീനാമങ്ങളിലൂടെദേവീനാമപാരായണം നടത്തുന്നഭക്തന്മാരിൽ അനുഗ്രഹവര്ഷംനടത്തുന്ന ബാലാ ലീലാ വിനോദിനിയായജഗത് സ്വരൂപിണിയായ അമ്മഎല്ലാവര്ക്കും അനുഗ്രഹത്തെ പ്രദാനംചെയ്യട്ടെ.

അഷ്ടബന്ധം
ക്ഷേത്രങ്ങളിലെ വിഗ്രഹവും പീഠവും ഉറപ്പിക്കുന്നതിനു ഉപയോഗിക്കുന്ന അതിശക്തമായ ഒരുതരം പശയാണ് അഷ്ടബന്ധം. വളരെ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ അഷ്ടബന്ധം കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉപയോഗിച്ചിരുന്നു. അഷ്ടബന്ധം നിർമ്മിക്കുവാൻ പ്രത്യേക വൈദ്ധക്ത്യം നേടിയവരാണ് നേതൃത്വം നൽകി വരുന്നത് . ഓരോ പന്ത്രണ്ടു വർഷം കഴിയുമ്പോഴും പുതിയ അഷ്ടബന്ധം ഉപയോഗിച്ച് വിഗ്രഹങ്ങൾ വീണ്ടും ക്ഷേത്രങ്ങളിൽ ഉറപ്പിക്കാറുണ്ട് .
വാക്കിന്റെ അർത്ഥം:
-------------
അഷ്ടബന്ധം എന്നത് ഒരു സംസ്കൃത പദമാണല്ലോ . 'അഷ്ടം' എന്ന വാക്കിന്റെ അർത്ഥം 'എട്ട്' എന്നും, 'ബന്ധം' എന്ന വാക്കിന് 'ബന്ധിപ്പിക്കുക' അർത്ഥവും ചേരുമ്പോൾ അഷ്ടബന്ധം എന്നാൽ 'എട്ടു വസ്തുകൾ ചേർത്ത് ബന്ധിപ്പിക്കുന്നത്' എന്ന അർഥം വരുന്നു.
അഷ്ടബന്ധത്തിന്റെ നിർമ്മാണത്തിനു എട്ട് ദ്രവ്യങ്ങളാണുപയോഗിയ്ക്കുന്നത്:
----------------
>വെള്ള നിറത്തിലുള്ള ഇടത്തരം വലിപ്പമുള്ള ശംഖ്.
>കടുക്ക
>ചെഞ്ചല്യം*
>കോലരക്ക്
>കോഴിപ്പരൽ** (Iron Phosphate Hydrate)
>പേരാറ്റുമണൽ
>വലിയ നെല്ലിക്ക
>എള്ളെണ്ണ
(*ചെഞ്ചല്യം :- മരുത് മരത്തിന്റെ പശയാണ് ചെഞ്ചല്യം; നിറങ്ങൾക്ക് തിളക്ക മുണ്ടാകാൻ ഇതു സഹായിക്കും. ചുട്ടി/ മുഖത്തെഴുത്തു കൂട്ടലും ഇത് ഉപയോഗിക്കുന്നു.)
(**കോഴിപ്പരൽ:- അസാധാരണമായി ഒട്ടിപ്പിടിക്കുവാനുള്ള കഴിവാണ് കോഴിപ്പരലിന്റെ പ്രത്യേകത. വിവാനെറ്റ് എന്ന അപൂര്‍വ്വ ധാതു അടങ്ങിയ കോഴിപ്പരല്‍ രസതന്ത്ര പ്രകാരം അയേണ്‍ ഫോസ്ഫേറ്റ് ഹൈഡ്രേറ്റ് ആണ്. ഭാരതപ്പുഴയില്‍ ഏറ്റവും ആഴമേറിയ തൃത്താല ഭാഗത്തുള്ള കണ്ണനൂര്‍ കയം ഇല്ലാതായതോടെ വളരെ അമൂല്യവസ്തുവായ കോഴിപ്പരല്‍ ഇന്ന് ഇല്ലാതെയായി എന്ന് വള്ളുവനാടൻ താന്ത്രികർ പറയുന്നു.)
നിർമ്മാണ രീതി:
---------
വൃതാനുഷ്ഠാനങ്ങളോടെ നിലവിളക്കിനു മുന്നിൽ വച്ചാണ് കൂട്ടുതയ്യാറാക്കുന്നത്. അഷ്ടബന്ധം നിർമ്മിക്കുവാൻ നാല്പത്തൊന്നു ദിവസത്തെ നിർമ്മാണ പ്രവർത്തന രീതിയാണ് ഉള്ളത്. ഏഴു അസംസ്കൃത വസ്തുക്കളായ ശംഖ്, ചെഞ്ചല്യം, കോലരക്ക്, കടുക്ക, നെല്ലിയ്ക്ക, മണൽ(ഭാരത പുഴയിൽ നിന്നും ശേഖരിച്ചത് ), കോഴിപ്പരൽ തുടങ്ങിയവ ചേർത്ത് മിശ്രിതം നിർമ്മിക്കുന്നു. മിശ്രിതം നിർമ്മിക്കുവാൻ നാലോ അഞ്ചോ പേരുടെ മനുഷ്യപ്രയത്നം ആവശ്യമായി വരുന്നു. മരം കൊണ്ട് നിർമിച്ച ചുറ്റിക കൊണ്ട് നന്നായി ഇടിച്ചു പൌഡർ രീതിയിലുള്ള ഒരു മിശ്രിതം ലഭിക്കുന്നു. ഈ 'ഇടിമുട്ടിക്ക്' (ചുറ്റികയ്ക്ക്) ഏകദേശം 8 -10 കിലോഗ്രാം ഭാരം ഉണ്ടാകും . ഇങ്ങനെ ലഭിച്ച പൌഡർ രീതിയിലുള്ള മിശ്രിതത്തിൽ അല്പം എള്ളെണ്ണ ചെർക്കുമ്പോൾ കുഴമ്പ് രൂപത്തിലുള്ള ഒരു മിശ്രിതം ലഭിക്കുകയും അതിൽ 41മത്തെ ദിവസം പഞ്ഞികൂടി ചേരുമ്പോൾ അഷ്ടബന്ധം തയ്യാറാകുന്നു.
കടുശർകരായോഗം:
-------
ക്ഷേത്രങ്ങളിൽ പ്രതിഷ്ടിക്കാനുള്ള ദേവവിഗ്രഹം വാർക്കുന്നതിനുള്ള മറ്റൊരു മറ്റൊരു ധാതുക്കൂട്ടാണ് കടുശർക്കരയോഗം തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമിക്ഷേത്രം, അനന്തപുര തടാകക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലെ അനന്തശയന ശ്രീപത്മനാഭ പ്രതിഷ്ഠകൾ 'കടുശർക്കരയോഗം' കൊണ്ടാണ് നിർമിച്ചിട്ടുള്ളത്. അനവധി ഔഷധികൾ ചെർന്നതാണ് ഈ പശ.
കാവിമണ്ണ്, ത്രിഫല, കോഴിപ്പരൽ, ചെഞ്ചല്യം എന്നിവ 1:3:10:14 എന്ന അനുപാതത്തിൽ എടുത്ത് പ്രത്യേകം പൊടിച്ച് ശീലപ്പൊടിയാക്കി എണ്ണ ചേർത്ത് കൂട്ടുാക്കുന്നു. ഒരു പലം പൊടിക്ക് ഉഴക്കെണ്ണ എന്ന കണക്കിന് നല്ലെണ്ണ ചീനച്ചട്ടിയിലൊഴിച്ചു മൂപ്പിക്കും. മൂത്തുകഴിയുമ്പോൾ കലർത്തിയ പൊടിയിൽ പകുതി അല്പാല്പമായിചേർത്ത് ഇളക്കും. പൊടി പകുതിയാകുമ്പോൾ അത്രയും എണ്ണ വീുമൊഴിച്ച് ബാക്കി പൊടിയുമിട്ട് ഇളക്കി ചേർക്കും. തേൻപാകമെത്തുമ്പോൾ തീ കുറച്ച് ചീനച്ചട്ടി അടുപ്പിൽനിന്നെടുക്കാതെ കടുശർക്കരയോഗ കൂട്ട് അല്പാല്പമായി പലകയിട്ട് എണ്ണമയമുള്ള കൈകൊടെുത്ത് ബിംബം തയ്യാറാക്കും. ഇതിൻറെ നിർമ്മാണ രീതി കൂടുതൽ വിശദമായി ലഭ്യമല്ല.
പ്രതിഷ്ഠാ വിഗ്രഹ നിർമ്മാണത്തിന്, വിഗ്രഹ ശരീരത്തിൻറെ ഉള്ളിലുള്ള അസ്ഥികൾ, സിരകൾ എന്നിവ സ്വർണ-വെള്ളി കമ്പികൾ കൊണ്ട് കെട്ടി ഹൃദയം മുതലായ അവയവങ്ങളുടെ സ്ഥാനത്ത് സാളഗ്രാമശിലകൾ വച്ച് കടുശർക്കരയോഗം പൂശി ശരീരതുല്യമാക്കുന്നു. കടുശർക്കരയോഗം കൊുനിർമിച്ച വിഗ്രഹത്തിൽ അഭിഷേകം നടത്താറില്ല.

Wednesday, June 20, 2018
അനീതിയും അധർമ്മവും ചെയ്യുന്നവർക്ക് നീതി നിഷേധിയ്ക്കപ്പെടുക തന്നെ ചെയ്യും.
🙏💧🌻❤🌹
🤔"കൊല്ലാന്‍ പറയുന്ന ദൈവം ദൈവമാണോ?.."
"ഏതു ദൈവാടോ കൊല്ലാന്‍ പറഞ്ഞത്..?"
🤔"നമ്മുടെ കൃഷ്ണന്‍, ഈ കൃഷ്ണനല്ലേ മുത്തച്ഛാ അര്‍ജ്ജുനനെ കൊണ്ട് എല്ലാവരെയും കൊല്ലിച്ചത്, ഭാരതയുദ്ധത്തിൽ..?"
"അത് ശരി, അതാണ് കാര്യം.."
🤔"അതന്നെ, ദൈവംന്നൊക്കെ പറഞ്ഞാല്‍ കൊറച്ചൂടെ മാന്യത വേണ്ടേ ? ഇങ്ങനെ കണ്ണിൽ ചോരയില്ലാതെ കൊല്ലാൻ പറയാന്‍ പാടുണ്ടോ ?"
"അത് ന്യായം..."
🤔"ആ അര്‍ജ്ജുനന്‍ പറഞ്ഞതല്ലേ എല്ലാവരും ന്റെ ബന്ധുക്കളാ. എനിയ്ക്ക് ആരെയും കൊല്ലാന്‍ പറ്റില്ലാന്ന്. എന്നിട്ടും അവനെ പറഞ്ഞു പറഞ്ഞു ഉത്തേജിപ്പിച്ച് എല്ലാവരെയും കൊല്ലിച്ചു. ശരിയാണോ ആ ചെയ്തത് ?"
"അത് ശരിയാണല്ലോ, ആട്ടെ ആരെയൊക്കെയാ കൊല്ലാന്‍ പറഞ്ഞത്..?"
🤔"ആരെയാ കൊല്ലാഞ്ഞത്..? സ്വന്തം അപ്പൂപ്പന്‍ മുതല്‍ ഏട്ടന്മാരെ വരെ കൊന്നില്ലേ ? ന്നാലും ആ ഭീഷ്മരെ എങ്കിലും കൊല്ലാതെ വിടായിരുന്നില്ലേ ? ഒന്നുല്ലേലും ആ അര്‍ജ്ജുനന്റെ അച്ഛന്റെ അച്ഛന്റെ അച്ഛന്റെ സ്ഥാനത്ത് ഉള്ളതല്ലേ..?"
"ഭീഷ്മര്‍ അപ്പൂപ്പന്‍ മാത്രല്ല, വേറൊന്നു കൂടിയാ.."
🤔"അതെന്താ മുത്തച്ഛാ, അത് ?"
"പറഞ്ഞെരാട്ടോ, നമ്മള് ടീവീല്‍ കണ്ട മഹാഭാരതത്തിന് അപ്പുറം ചിലത് കൂടിയുണ്ട്. ലേശം ക്ഷമയോടെ കേള്‍ക്കണംട്ടോ.. എന്നാലേ മനസ്സിലാക്കാന്‍ പറ്റൂ"
"ഈ ഭീഷ്മര്‍ ഭയമാണ്, നമ്മുടെ മനസ്സില്‍ ഭയം ജനിപ്പിയ്ക്കുന്നത്. ഭീഷ്മര്‍ അങ്ങനെയാണ് കാര്യങ്ങളൊക്കെ നേടിയത് ഭയപ്പെടുത്തിയിട്ട്. സ്വന്തം അര്‍ദ്ധസഹോദരന് കല്യാണം കഴിയ്ക്കാന്‍ പെണ്ണിനെ കൊണ്ടു വരുന്നത് പോലും ഭയപ്പെടുത്തിയിട്ടല്ലേ.."
🤔"ഭീഷമര്‍ ഭയമാണെങ്കില്‍ അര്‍ജ്ജുനന്‍ ആരാ..?"
"അര്‍ജ്ജുനന്‍ നമ്മുടെ മനസ്സാണ്. ഋജുവായ മനസ്സ്. ആ മനസ്സിനോടാണ് ഭയത്തെ കൊന്നുകളയാന്‍- ജയിയ്ക്കാന്‍ ഭഗവാന്‍ പറഞ്ഞു കൊടുക്കുന്നത്. ഇവിടെ ഭഗവാന്‍ ആരെന്നറിയുമോ? സുദര്‍ശനം കയ്യിലേന്തിയ ബുദ്ധിയാണ് ഭഗവാന്‍.."
🤔"സുദര്‍ശനം എന്നുപറഞ്ഞാല്‍ ആ കറങ്ങുമ്പോൾ തീ വരുന്ന സാധനം ല്ലേ.."
"അല്ലല്ലോ.. സുദർശനം എന്നുപറഞ്ഞാൽ ശരിയായ ദർശനം. ശരിയായ ദർശനമുള്ള ബുദ്ധിയാണ് ഭഗവാൻ, ആ ബുദ്ധിയാണ് മനസ്സിന്റെ തേരാളി. "
🤔"തേരാളിയെന്ന് പറഞ്ഞാൽ രഥത്തിന്റെ ഡ്രൈവർ എന്നല്ലേ?"
"അതെ, ഇവിടെ രഥം നമ്മുടെ ശരീരമാണ്. അഞ്ച് കുതിരകൾ പഞ്ചേന്ദ്രിയങ്ങളും. കടിഞ്ഞാൺ ബുദ്ധിയുടെ കയ്യിൽ അല്ലെങ്കിൽ പഞ്ചേന്ദ്രിയങ്ങളും നമ്മളെ തോന്നുന്നിടത്തേയ്ക്ക് കൊണ്ടുപോകില്ലേ..?"
🤔"അതൊക്കെ ശരി, ന്നാലും ആ ഭീഷ്മരോട് ചെയ്തത് ഇത്തിരി കടുപ്പായി പോയില്ലേ? നേരിട്ട് ജയിയ്ക്കണ്ടേ..? ഇതൊരുമാതിരി ആണും പെണ്ണുംകെട്ട ശിഖണ്ഡിയെ മുന്നിൽ നിർത്തി.. ഛെ, മോശമായിപ്പോയി.."
"ആരാ പറഞ്ഞേ, ശിഖണ്ഡിയെന്നാൽ ആണും പെണ്ണും കെട്ടതാന്ന്.. ശിഖ എന്നാൽ കുടുമ, ഖണ്ഡിയ്ക്കുക എന്നാൽ മുറിയ്ക്കുക. എപ്പഴാ ഈ കുടുമ മുറിയ്ക്കുക?"
🤔"എപ്പോഴാ..? മുറിയ്ക്കണംന്ന് തോന്നുമ്പോൾ അങ്ങു മുറിയ്ക്കല്ലാതെ... "
"സന്യസിയ്ക്കാൻ പോവുമ്പോഴാണ് കുടുമ മുറിയ്ക്കുക. എല്ലാം ഉപേക്ഷിച്ചു സന്യസിയ്ക്കാൻ പോകുന്നയാൾക്ക് ഭയം ഉണ്ടാകുമോ..?"
🤔"ഇല്ല."
"അതാണ് ഇവിടെയും ചെയ്യുന്നത്. ഭയത്തെ ജയിയ്ക്കാൻ മനസ്സ് സന്യാസഭാവത്തെ മുന്നിൽ നിർത്തുന്നു. മനസ്സിലായോ കുട്ടാ..?"
🤔"അപ്പോൾ അതാണോ കാര്യം, ന്നാ പിന്നെ ദ്രോണരെ കൊന്നതെന്തിനാ? അങ്ങേരല്ലേ ഇവരെയൊക്കെ അമ്പും വില്ലും ഒക്കെ പിടിയ്ക്കാനും, പക്ഷിയെ എയ്തു വീഴ്ത്താനും ഒക്കെ പഠിപ്പിച്ചേ..??"
🤔"ആരാ ഈ ദ്രോണർ എന്നറിയില്ലേ? നമ്മുടെ അറിവും പഠിച്ച വിദ്യകളും. പക്ഷെ, തെറ്റായി ഉപയോഗിയ്ക്കപ്പെടുന്നത്"
🤔"ദ്രോണർ ഇവരുടെയൊക്കെ ഗുരുവായിരുന്നില്ലേ? "
"അതെ, പക്ഷെ, ചുമ്മാതെ അവരെ പഠിപ്പിച്ചതല്ല. അങ്ങേരുടെ സ്വാർത്ഥതയ്ക്ക് വേണ്ടിയാണ് അതുചെയ്തത്. സ്വന്തം സഹപാഠിയായ ദ്രുപദനോടുള്ള വാശിയും വൈരാഗ്യവും തീർക്കാൻ വേണ്ടിയാണ് ദ്രോണർ പാണ്ഡവരേയും കൗരവരേയും അസ്ത്രശസ്ത്രങ്ങൾ പഠിപ്പിയ്ക്കുന്നത്. പിന്നെ, അങ്ങേര് ആളത്ര വെടിപ്പായിരുന്നില്ലല്ലോ.. ഏകലവ്യന്റെ വിരൽ മുറിച്ചുവാങ്ങിയതും, കർണ്ണന് അഡ്മിഷൻ നിഷേധിച്ചതും ഒക്കെ ഓർമ്മയില്ലേ..? തെറ്റായ രീതിയിൽ ഉപയോഗിയ്ക്കപ്പെടുന്ന അറിവുകൾ ഇല്ലായ്മ ചെയ്യപ്പെടണം. ന്നാലേ മോക്ഷം ലഭിയ്ക്കൂ."
🤔"ന്നാലും... ആയുധം താഴെ വച്ചൊരാളെ കൊല്ലാൻ പാടുണ്ടോ?"
"യുദ്ധനീതിയ്ക്കെതിരാണത്. "
ദ്രോണർ നീതി കൊടുക്കാത്ത ഒരാൾ ഉണ്ടായിരുന്നു, ഓർമ്മിയില്ലേ അഭിമന്യുവിനെ..? നമ്മുടെയൊക്കെ അഭിമാനബോധമാണ് അഭിമന്യു. മുഴുവനായും അറിയില്ലെങ്കിൽ പോലും പ്രശ്നങ്ങളിലേയ്ക്ക് എടുത്തുചാടും. ആരുടേയും മുന്നിൽ മിഥ്യാഭിമാനം അടിയറ വെയ്ക്കാൻ കഴിയാത്തവർക്ക് പ്രശ്നങ്ങളുടെ ചക്രവ്യൂഹത്തിൽ തന്നെ ഒടുങ്ങേണ്ടി വരും. ഒരു യോദ്ധാവിനെ ഒന്നിൽ കൂടുതൽ പേർ ചേർന്ന് ആക്രമിയ്ക്കരുതെന്ന നിയമം ലംഘിയ്ക്കാൻ ആജ്ഞ നൽകുകയായിരുന്നു ദ്രോണർ. സർവ്വസൈന്യാധിപൻ എന്ന നിലയിൽ അധർമ്മം കാട്ടിയ ദ്രോണർക്കും ധർമ്മം നിഷേധിയ്ക്കപ്പെടുന്നു."
🤔"അപ്പോൾ പിന്നെ കർണ്ണനെ കൊന്നതോ? ആളൊരു ഡീസന്റ് ജന്റിൽമാൻ ആയിരുന്നില്ലേ?"
"ഒരുപാട് കഴിവുകൾ ഉണ്ടായിട്ടും അംഗീകരിയ്ക്കപ്പെടുന്നില്ല എന്ന നമ്മുടെയൊക്കെ തോന്നലാണ് കർണ്ണൻ. ആരെങ്കിലും അത് അംഗീകരിയ്ക്കാൻ തയ്യാറായാൽ അവർക്കു വേണ്ടി എന്ത് അനീതിയ്ക്കും കൂട്ടുനിൽക്കുകയും ചെയ്യും. അതാണ് കർണ്ണന് സംഭവിച്ചത്.
🤔"കർണ്ണനെ ഒരർത്ഥത്തിൽ പറഞ്ഞാൽ ചതിച്ചതല്ലേ?"
"ചതിച്ചില്ലല്ലോ.. യുദ്ധനീതി നിഷേധിച്ചു. കാരണമുണ്ട്. പാഞ്ചാലിയോട് അനീതി കാണിച്ചപ്പോൾ വസ്ത്രാക്ഷേപം ചെയ്തപ്പോൾ അത് തടയാൻ കഴിവുള്ളയാളായിട്ടും മൗനം പാലിച്ചതുകൊണ്ട്. അനീതി തടയാത്തവർക്ക് നീതി വേണമെന്നു പറയാൻ എന്തവകാശം..?"
🤔"ആ ശല്യരെ കൊന്നതെന്തിനായിരുന്നു.. ഒന്നൂല്ലേൽ അമ്മാവന്റെ സ്ഥാനത്തുള്ള ആളല്ലേ..?"
"ദുര്യോധനന്റെ കെണിയിൽപ്പെട്ട് കൗരവപക്ഷത്ത് ആയിപ്പോയെങ്കിലും ശല്യർ ഒരു ശല്യം തന്നെയായിരുന്നല്ലോ കർണ്ണന്. തേരാളിയെന്ന നിലയിൽ മുന്നോട്ട് നയിയ്ക്കേണ്ട ആൾ തന്നെ ശത്രുവിനെ പുകഴ്ത്തിയും തന്നെ ഇകഴ്ത്തിയും പറഞ്ഞാൽ പിന്നെ അതൊരു ശല്യമല്ലേ...? നിരുത്സാഹപ്പെടുത്തുന്ന ശല്യങ്ങളെ ഇല്ലായ്മ ചെയ്യുക തന്നെ വേണം. ദുര്യോധനനേയും ദുശ്ശാസനനേയും എങ്ങനേയും കൊല്ലേണ്ടവർ തന്നെയാണല്ലോ. അവരല്ലേ ദ്രൗപദിയെ പീഢിപ്പിയ്ക്കാൻ ശ്രമിച്ചത്. ധനം ദുർവ്യയം ചെയ്യുന്ന സ്വഭാവമാണ് ദുര്യോധനനെങ്കിൽ തെറ്റായ ശാസനകളാണ് ദുശ്ശാസനൻ. എല്ലാം ഇല്ലായ്മ ചെയ്യപ്പെടേണ്ടതു തന്നെ. ഒരു തരത്തിൽ പറഞ്ഞാൽ ദ്രൗപദി ആ അപമാനം അർഹിച്ചിരുന്നു. ഇന്ദ്രപ്രസ്ഥത്തിലെ മായക്കാഴ്ചകളിൽ പെട്ട് കുളത്തിൽ വീണ സ്വന്തം ഭർതൃജേഷ്ഠനെ 'അന്ധനായ പിതാവിന്റെ അന്ധനായ പുത്രൻ' എന്ന് വിളിച്ചാക്ഷേപിച്ചത് ദ്രൗപദിയല്ലേ..?"
"കർമ്മഫലമാണ് ഓരോ കഥാപാത്രങ്ങളും മഹാഭാരതത്തിൽ നേരിടേണ്ടി വരുന്നത്. അച്ഛനു ശേഷം രാജ്യഭാരം ഏറ്റെടുക്കേണ്ടിയിരുന്ന ഭീഷ്മർ സ്വന്തം കർമ്മത്തിൽ നിന്നും വ്യതിചലിച്ചു. സ്വന്തം പുത്രന്മാരുടെ ദുഷ്ചെയ്തികൾ കാണാൻ കഴിയാത്ത അന്ധനായ ധൃതരാഷട്രർ അധികാരത്തിൽ അള്ളിപ്പിടിച്ചിരിയ്ക്കുക ആയിരുന്നു. ഭർത്താവിന് കാഴ്ചയായി മക്കളെ നേർവഴിയ്ക്ക് നടത്തേണ്ടിയിരുന്ന ഗാന്ധാരി, സ്വയം അന്ധത വരിച്ചപ്പോൾ നാമാവശേഷമായത് ആ കുടുംബം തന്നെയാണ്."
🤔"അപ്പോ മുത്തച്ഛാ, എല്ലാവരും മരിച്ചു കഴിഞ്ഞപ്പോൾ കൗരവർക്ക് സ്വർഗ്ഗവും, നല്ലത് മാത്രം ചെയ്ത പാണ്ഡവർക്ക് നരകവുമാണ് ലഭിച്ചതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ശരിയാണോ?"
"അധർമ്മത്തിനുള്ള ശിക്ഷ ഒന്നുകിൽ ഇഹത്തിൽ അല്ലെങ്കിൽ പരത്തിൽ. ഒരു തെറ്റിന് രണ്ടിടത്തും ശിക്ഷ കൊടുക്കാൻ പറ്റില്ലല്ലോ. കൗരവർക്ക് അവരുടെ അധമ പ്രവൃത്തികൾക്കുള്ള ശിക്ഷ കുരുക്ഷേത്ര ഭൂമിയിൽ വെച്ചു കിട്ടുന്നുണ്ട്. അതേസമയം ഭർത്താക്കന്മാരിൽ അർജ്ജുനനോട് കൂടുതൽ ഇഷ്ടം കാണിച്ച ദ്രൗപദിയും, വില്ലാളിവീരനെന്ന അഹങ്കാരമുണ്ടായിരുന്ന അർജ്ജുനനും, മഹാബലവാനെന്ന ബോധം കൊണ്ടു നടന്നിരുന്ന ഭീമനും, സൗന്ദര്യത്തിലും അറിവിലും മികച്ചവർ എന്ന ബോധം ഉണ്ടായിരുന്ന നകുലസഹദേവന്മാർക്കും, ധർമ്മപുത്രർ എന്ന പേരുണ്ടായിരുന്നിട്ടും ഗുരുവിനോട് അർദ്ധസത്യം മാത്രം പറഞ്ഞ യുധിഷ്ഠിരനും പരത്തിൽ അർഹിയ്ക്കുന്ന ശിക്ഷ ലഭിയ്ക്കുന്നു."
"ചുരുക്കിപ്പറഞ്ഞാൽ കുരുക്ഷേത്രം നമ്മുടെ മനസ്സാണ്. ധർമ്മാധർമ്മങ്ങളുടെ ബലപരീക്ഷണം നടക്കുന്നതും അവിടെ തന്നെ. എന്റെ ധർമ്മത്തിനെന്തു പറ്റി 'മമ കർമ്മ കിം അകുർവ്വത?' എന്ന ചോദ്യത്തിനുള്ള ഉത്തരം തേടുകയാണ് ഭഗവദ് ഗീത."
യദായദാഹിധർമ്മസ്യ, ഗ്ലാനിർഭവതി ഭാരത,
അഭ്യുത്ഥാനമധർമ്മസ്യാ, തദാത്മാനം സൃജാമ്യഹം.
എവിടെയാണോ ധർമ്മത്തിന് ക്ഷയം ഉണ്ടാകുന്നത്, അധർമ്മത്തിന് ഉയർച്ച ഉണ്ടാകുന്നത് അവിടെ ഞാൻ അവതരിയ്ക്കുന്നു.
അധർമ്മം ചെയ്യുമ്പോൾ ചെയ്യുന്നത് തെറ്റാണ് എന്നുള്ള നമ്മുടെയുള്ളിൽ ഉണ്ടാകുന്ന തോന്നൽ തന്നെയാണ് നേർബുദ്ധിയായ ഭഗവാന്റെ അവതാരം. അധർമ്മത്തെ ഇല്ലായ്മ ചെയ്ത് ധർമ്മപാതയിൽ ചരിയ്ക്കണമോ എന്നുള്ളത് നമ്മുടെ മാത്രം തീരുമാനമാണ്.
ഓർക്കുക, അനീതിയും അധർമ്മവും ചെയ്യുന്നവർക്ക് നീതി നിഷേധിയ്ക്കപ്പെടുക തന്നെ ചെയ്യും.🙏🌻❤

Tuesday, June 19, 2018
ഉദ്ധവ ഗീത
*ശ്രീ കൃഷ്ണൻ എന്തുകൊണ്ട് പാണ്ഡവരെ ശകുനിയുടെ കള്ളച്ചൂതുകളിയിൽ നിന്ന് രക്ഷിച്ചില്ല?*
ഇതിനുള്ള വിശദീകരണം ശ്രീ കൃഷ്ണനിൽ നിന്ന് തന്നെ കേൾക്കുക.
*************************
*ഒന്നാം ഭാഗം*
*************************
മഹാഭാരതകഥയിലെ ഒരു പ്രധാന കഥാപാത്രമാണ് ഉദ്ധവർ.
കുട്ടിക്കാലം മുതലേ തന്നെ ഉദ്ധവർ ശ്രീ കൃഷ്ണനോടൊപ്പമാണ് വളർന്നത്. ശ്രീ കൃഷ്ണന് വേണ്ടി തേരോടിച്ചും, ശ്രീ കൃഷ്ണനെ പലവിധത്തിലും സേവിച്ചുമാണ് ഉദ്ധവർ ജീവിച്ചത്. ഈ കാലമൊന്നും ഉദ്ധവർ സ്വന്തമായി ഒരു ആഗ്രഹമോ, വരമോ ശ്രീ കൃഷ്ണനോട് ചോദിച്ചിരുന്നില്ല.
മഹാഭാരത യുദ്ധം കഴിഞ്ഞിട്ട് അനേകം സംവത്സരങ്ങൾ പിന്നിട്ടു. ശ്രീ കൃഷ്ണന്റെ അവതാര പൂർത്തീകരണത്തിനു സമയമായി.
ആ സമയത്തു ശ്രീ കൃഷ്ണൻ ഉദ്ധവരെ വിളിച്ച് ഇങ്ങനെ പറഞ്ഞു.
"പ്രിയപ്പെട്ട ഉദ്ധവാ, എന്റെ ഈ അവതാര കാലത്ത്, വളരെ അധികം ആളുകൾ എന്നോട് പല വരങ്ങളും ചോദിച്ചു വാങ്ങിയിട്ടുണ്ട്. എന്നാൽ അങ്ങാകട്ടെ ഇതുവരെ ഒരു ആഗ്രഹവും എന്നോട് പ്രകടിപ്പിച്ചിട്ടില്ല.
അങ്ങേക്ക് എന്താവശ്യമുണ്ടെങ്കിലും ഇപ്പോൾ എന്നോട് ചോദിക്കാം. ഞാൻ അത് സസന്തോഷം സാധിച്ചു തരും.
അങ്ങേക്കുകൂടി ഒരു നല്ല കാര്യം ചെയ്തു തന്ന സംതൃപ്തിയോടെ ഞാൻ ഈ അവതാര നാടകം പൂർത്തിയാക്കട്ടെ."
ഉദ്ധവർ ഇതുവരെ ഒന്നും ശ്രീ കൃഷ്ണനോട് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും, അദ്ദേഹം കുട്ടിക്കാലം മുതൽ തന്നെ ശ്രീ കൃഷ്ണന്റെ പ്രകൃതിയും പെരുമാറ്റവും അടുത്ത് കണ്ടറിയുന്നുണ്ടായിരുന്നു.
ഇക്കാലമത്രയും, ശ്രീ കൃഷ്ണന്റെ ഉപദേശങ്ങളും പ്രവർത്തിയും തമ്മിൽ ഒരു പൊരുത്തമില്ലായ്മ അദ്ദേഹത്തിന് തോന്നിയിരുന്നു. അതുകൊണ്ടു തന്നെ അതിനെപ്പറ്റി ശ്രീ കൃഷ്ണനോട് ചോദിക്കണമെന്ന് ചിന്തിക്കുകയും ചെയ്തിരുന്നു.
ഏതാഗ്രഹവും അറിയിക്കാൻ ശ്രീ കൃഷ്ണൻ ആവശ്യപ്പെട്ടപ്പോൾ, ഇതൊരു അവസാന അവസരമായിക്കണ്ടു ഉദ്ധവർ കൃഷ്ണനോട് ചോദിച്ചു.
"പ്രഭോ, അങ്ങ് എല്ലായിപ്പോഴും ഞങ്ങളെ ധർമ്മത്തെ മുൻനിറുത്തി ജീവിക്കാൻ ഉദ്‌ബോധിപ്പിച്ചു. എന്നാൽ അതിനെല്ലാം വ്യത്യസ്തമായി അങ്ങ് മറ്റൊരു പ്രകാരമാണ് ജീവിച്ചത്.
മഹാഭാരതമെന്ന മായാ നാടകത്തിൽ അങ്ങയുടെ പങ്കും, അങ്ങയുടെ പ്രവൃത്തിയും ഒന്നും എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. അങ്ങയുടെ പല പ്രവർത്തികളുടെയും കാരണം അറിയണമെന്ന് എനിക്ക് ഇപ്പോഴും ആഗ്രഹമുണ്ട്. അങ്ങ് എന്റെ ഈ ആഗ്രഹം സാധിച്ചു തരുമോ?"
ഉദ്ധവരുടെ ചോദ്യത്തിന് ശ്രീ കൃഷ്ണൻ ഇങ്ങനെ മറുപടി പറഞ്ഞു.
"ഉദ്ധവാ, കുരുക്ഷേത്ര യുദ്ധഭൂമിയിൽ വച്ച് ഞാൻ അര്ജുനന് നൽകിയ ഉപദേശങ്ങൾ *ഭഗവത് ഗീത* എന്ന് അറിയപ്പെടും.
അതുപോലെ ഇന്ന് അങ്ങയുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഇപ്പോൾ ഞാൻ പറയുന്ന വരികൾ *ഉദ്ധവ ഗീത* എന്ന പേരിൽ ലോകമെങ്ങും അറിയപ്പെടും.
ഈ കാരണം കൊണ്ടുതന്നെയാണ് ഞാൻ അങ്ങേക്ക് ഈ അവസരം തരുന്നത്. യാതൊരു മടിയും കൂടാതെ ചോദ്യങ്ങൾ ചോദിച്ചുകൊള്ളുക."
*************************
*രണ്ടാം ഭാഗം*
*************************
ശ്രീ കൃഷ്ണന്റെ മറുപടി കേട്ട് ഉദ്ധവർ ഇപ്രകാരം തന്റെ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.
"കൃഷ്ണാ, ആരാണ് യഥാർത്ഥ സുഹൃത്ത്?"
മറുപടിയായി ശ്രീ കൃഷ്ണൻ ഇപ്രകാരം പറഞ്ഞു.
"സഹായത്തിന് ആവശ്യപ്പെടാതെതന്നെ സഹായം നൽകുന്നവനാണ് യഥാർത്ഥ സുഹൃത്ത്."
ഉദ്ധവർ: "കൃഷ്ണാ, അങ്ങ് പാണ്ഡവരുടെ അടുത്ത സുഹൃത്തായിരുന്നുവല്ലോ.
അവർ അങ്ങയെ തങ്ങളുടെ ആപൽ ബാന്ധവനായി (ആപത്തിൽ സഹായിക്കുന്നവനായി) കരുതിയതാണല്ലോ.
അങ്ങേക്കാണെങ്കിൽ, എന്താണ് സംഭവിക്കുന്നതെന്നും, ഭാവിയിൽ എന്തൊക്കെ സംഭവിക്കും എന്നും അറിയാൻ കഴിവുണ്ടല്ലോ. അവിടുന്ന് ജ്ഞാനികളിൽ ജ്ഞാനിയുമാണ്.
ആരാണ് യഥാർത്ഥ സുഹൃത്ത് എന്ന് അങ്ങുതന്നെ ഇപ്പോൾ പറഞ്ഞും കഴിഞ്ഞു.
അങ്ങനെയാണെങ്കിൽ, അങ്ങ് എന്തുകൊണ്ട് ഒരു യഥാർത്ഥ സുഹൃത്തിനെപ്പോലെ പ്രവർത്തിച്ചില്ല?
എന്തുകൊണ്ട് അങ്ങ് ധർമ്മപുത്രരെ (യുധിഷ്ഠിരനെ) ചൂതുകളിയിൽ നിന്നും പിന്തിരിപ്പിച്ചില്ല?
അതുപോട്ടെ, അങ്ങ് അത് ചെയ്തില്ല.
അതുകഴിഞ്ഞ് അങ്ങ് വിചാരിച്ചിരുന്നെങ്കിൽ ചൂതുകളിയിലെ പകിട യുധിഷ്ഠിരന് അനുകൂലമാക്കി മറിക്കാമായിരുന്നു. അങ്ങനെ ധർമ്മം ജയിക്കുമെന്ന് അങ്ങേക്ക് ഉറപ്പാക്കാമായിരുന്നു. അങ്ങ് അതും ചെയ്തില്ല.
അതുo കഴിഞ്ഞ്, ധർമ്മപുത്രർ ചൂതിൽ പരാജയപ്പെട്ട് തന്റെ സമ്പത്തും, രാജ്യവും, തന്നെ തന്നെയും നഷ്ടപ്പെട്ടപ്പോഴെങ്കിലും അങ്ങേക്ക് ഈ ചൂതുകളി നിർത്താനായി ഇടപെടാമായിരുന്നു. അങ്ങനെ ഈ കളിയുടെ ആപത്തിൽ നിന്നും അയാളെ അങ്ങേക്ക് രക്ഷിക്കാമായിരുന്നു.
ചൂതുകളി നടക്കുന്ന രാജസഭയുടെ വെളിയിൽ കാത്തുനിന്ന അങ്ങേക്ക്, ധർമ്മപുത്രർ സ്വന്തം സഹോദരങ്ങളെ പണയം വയ്ക്കാൻ തുടങ്ങുന്ന സമയത്തെങ്കിലും അകത്തു പ്രവേശിച്ചു അയാളെ തടയാമായിരുന്നു. അങ്ങ് അതും ചെയ്തില്ല.
ഏറ്റവും അവസാനം, നീചനായ ദുര്യോധനൻ, ദ്രൗപദിയെ ( എല്ലായ്പ്പോഴും , പാണ്ഡവാന്മാർക്കു ഭാഗ്യം മാത്രം സമ്മാനിച്ച ആ ദ്രൗപദിയെ ) വാതുവയ്ച്ചു ജയിച്ചാൽ, ഇതുവരെ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകൊടുക്കാം എന്ന് ധർമ്മപുത്രരെ പ്രലോഭിപ്പിച്ചപ്പോൾ, അപ്പോഴെങ്കിലും അങ്ങേക്ക് അങ്ങയുടെ ദിവ്യശക്തി ഉപയോഗിച്ച് പകിടയെ ധർമ്മപുത്രർക്ക് അനുകൂലമായി മറിച്ചിടാമായിരുന്നു.
അങ്ങ് അതും ചെയ്തില്ല. പകരം, അങ്ങ് വീണ്ടും കാത്തിരുന്നു.
ഒടുവിൽ, രാജസഭയിൽ വച്ച് ദ്രൗപദിയുടെ അഭിമാനം നശിച്ചുപോകും എന്നഘട്ടം വന്നപ്പോൾ, ദ്രൗപദിക്കു വസ്ത്രം നൽകി അവളുടെ അഭിമാനം സംരക്ഷിച്ചു എന്ന അവകാശവാദമുന്നയിക്കാൻ മാത്രം, അങ്ങ് ഇടപെട്ടു.
അങ്ങേക്ക് എങ്ങനെ ദ്രൗപദിയുടെ അഭിമാനം സംരക്ഷിച്ചു എന്ന് അവകാശപ്പെടാനാകും? അവളെ ഒരു പുരുഷൻ രാജസഭയിലേക്കു വലിച്ചിഴച്ചു കൊണ്ടുവന്ന് അനേകം ആൾക്കാരുടെ മുന്നിൽ വച്ച് വിവസ്ത്രയാക്കാൻ ശ്രമിക്കുമ്പോൾ ആ സ്ത്രീക്ക് എന്ത് അഭിമാനമാണ് ബാക്കിയുണ്ടാകുക?
അങ്ങ് എന്താണ് സംരക്ഷിച്ചത്?
അങ്ങ് ഒരാളെ ആപത്തിൽ നിന്ന് സംരക്ഷിക്കുമ്പോളല്ലേ, അങ്ങയെ ആപൽ ബാന്ധവൻ എന്ന് വിളിക്കേണ്ടത്?
ആപത്തുണ്ടായപ്പോൾ അങ്ങയുടെ സഹായം ലഭിച്ചില്ലെങ്കിൽ പിന്നെ എന്ത് പ്രയോജനം? ഇതാണോ അങ്ങ് അനുശാസിക്കുന്ന ധർമ്മം?"
കഠിനമായ ഈ ചോദ്യങ്ങൾ ശ്രീ കൃഷ്ണനോട് ചോദിക്കുമ്പോൾ കൃഷ്ണന്റെ ഉത്തമഭക്തനായ ഉദ്ധവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
ഉദ്ധവരുടെ മനസ്സിൽ മാത്രമല്ല ഈ ചോദ്യങ്ങൾ ഉണ്ടായിട്ടുള്ളത്. മഹാഭാരത കഥ അറിയുന്ന എല്ലാവരുടേയും ഉള്ളിലുണ്ടായിട്ടുള്ളതാണ് ഈചോദ്യങ്ങൾ.
നമുക്കെല്ലാവർക്കും വേണ്ടിയാണ് ഉദ്ധവർ ഈ ചോദ്യങ്ങൾ കൃഷ്ണനോട് ചോദിച്ചത്.
*************************
*മൂന്നാം ഭാഗം*
*************************
ഉദ്ധവരുടെ ഈ ചോദ്യങ്ങൾ കേട്ട് ഭഗവാൻ കൃഷ്ണൻ പുഞ്ചിരിച്ചു.
"പ്രിയമുള്ള ഉദ്ധവാ, വിവേകമുള്ളവർ (ബുദ്ധികൊണ്ട് വിവേചനം നടത്താൻ കഴിവുള്ളവർ) വിജയിക്കുമെന്നതാണ് ഈ ലോക നിയമം.
ചൂതുകളിയുടെ കാര്യത്തിൽ ദുര്യോധനൻ വിവേകം കാണിച്ചപ്പോൾ ധർമ്മപുത്രർ വിവേകമില്ലാത്ത പെരുമാറി. അങ്ങനെയാണ് ധർമ്മപുത്രർ ചൂതിൽ തോറ്റത്."
ഉദ്ധവർക്ക് കൃഷ്ണൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ല. ഉദ്ധവരുടെ ഭാവം കണ്ട് ശ്രീ കൃഷ്ണൻ ഇങ്ങനെ തുടർന്നു.
"ദുര്യോധനന്റെ കയ്യിൽ വാതുവയ്ക്കാൻ വേണ്ടുവോളം ധനവും, സ്വത്തുക്കളും ഉണ്ടായിരുന്നെങ്കിലും, ചൂതുകളിയിൽ ദുര്യോധനൻ സമർഥനായിരുന്നില്ല.
അതുകൊണ്ടു തന്നെ, ദുര്യോധനൻ, തന്റെ മാതുലനനും ചൂതിൽ വിരുതനുമായ ശകുനിയെ കളിക്കാനിരുത്തുകയും, വാതുവയ്ക്കാനുള്ള ചുമതല സ്വയം ഏറ്റെടുക്കുകയും ചെയ്തു.
സ്വന്തം കഴിവും കഴിവുകേടും മനസിലാക്കുകയും അതനുസ്സരിച്ചു പ്രവർത്തിക്കുകയും ചെയ്യുക - ഇതാണ് വിവേകം.
ഇപ്രകാരം തന്നെ യുധിഷ്ഠിരനും വിവേകപൂർവം ചിന്തിക്കാമായിരുന്നു. അയാൾക്ക് പകരം അയാളുടെ മച്ചുനനായ ഞാൻ ശകുനിയോട് ചൂത്കളിക്കുമെന്ന് പറയാമായിരുന്നു.
ഉദ്ധവാ, ഞാനും ശകുനിയും നേരിട്ട് ചൂതുകളിച്ചിരുന്നെങ്കിൽ, ആര് ജയിക്കുമായിരുന്നു?
ഞാൻ പറയുന്ന സംഖ്യകൾ ശകുനിയുടെ പകിടയിൽ തെളിയുമോ, അതോ ശകുനി പറയുന്ന സംഖ്യകൾ ഞാൻ ഉരുട്ടുന്ന പകിടയിൽ തെളിയുമോ?
അതുപോട്ടെ, കള്ളനായ ശകുനിയോട് ചൂതുകളിക്കാൻ എന്നെ ഇരുത്തണമെന്നു യുധിഷ്ഠിരൻ ചിന്തിച്ചില്ലായെന്ന കാര്യം ഞാൻ ക്ഷമിക്കാം. എന്നാൽ വിവേകശൂന്യനായിത്തീർന്ന യുധിഷ്ഠിരൻ മറ്റൊരു തെറ്റും കൂടി ചെയ്തു.
അയാൾ, ഞാൻ ചൂതുകളി നടക്കുന്ന സഭയിൽ കടന്നുവരരുതേ എന്ന് പ്രാര്ഥിക്കുകകൂടി ചെയ്തു. അയാളുടെ ഭാഗ്യഹീനത കാരണമാണ് ചൂതുകളിയിൽ അടിക്കടി തോല്കുന്നതെന്നത് ഞാൻ അറിയരുതെന്ന് അയാൾ ആഗ്രഹിച്ചു.
യുധിഷ്ഠിരൻ സ്വന്തം പ്രാർത്ഥനകൊണ്ട് എന്നെ ആ സഭയുടെ കവാടത്തിനുവെളിയിൽ കെട്ടിയിട്ടു, അതുകാരണം സഭയ്ക്കുള്ളിൽ കടക്കുവാൻ എനിക്ക് കഴിയുമായിരുന്നില്ല.
ആരെങ്കിലും ഒരാൾ ഞാൻ സഭയ്ക്കുള്ളിലേക്കു വരണമേ എന്ന് പ്രാർത്ഥിക്കുമെന്ന് പ്രതീക്ഷിച്ചു രാജസഭാ കവാടത്തിനു പുറത്തു ഞാൻ കാത്തുനിന്നു.
ഭീമനും, അർജുനനും, നകുലനും, സഹദേവനും എന്നെപ്പറ്റി മറന്നു. പകരം അവർ ദുര്യോധനനെ ശപിക്കുകയും സ്വന്തം ദൗർഭാഗ്യത്തെ പഴിക്കുകയും ചെയ്തുകൊണ്ടിരുന്നു.
പാണ്ഡവർ കളിയിൽ പൂർണമായി പരാജയപ്പെട്ട ശേഷം, ദുര്യോധനന്റെ ആജ്ഞ അനുസരിച്ചു ദുശ്ശാസനൻ ദ്രൗപദിയെ മുടിയിൽ പിടിച്ചു വലിച്ചിഴച്ചപ്പോൾ പോലും അവൾ എന്നെ വിളിച്ചില്ല.
ദുശ്ശാസനന്റെ പ്രവൃത്തിയുടെ ന്യായാന്യായങ്ങൾ സഭയിലുള്ളവരോട് സ്വയം വാദിച്ചു ജയിക്കാനാണ് അവൾ ശ്രമിച്ചത് . അപ്പോഴും അവൾ എന്നെ വിളിച്ചതേയില്ല.
അവസാനം ദുശ്ശാസനൻ അവളെ വിവസ്ത്രയാക്കാൻ ശ്രമിച്ചുതുടങ്ങിയപ്പോൾ മാത്രമാണ് അവൾക്കു ബുദ്ധിയുദിച്ചത്. അവൾ സ്വന്തം കഴിവിലുള്ള അമിത വിശ്വാസം ഉപേക്ഷിച്ചു - _കൃഷ്ണാ, കൃഷ്ണാ അഭയം തരണേ_ എന്ന് ഉറക്കെ എന്നെ വിളിച്ചു പ്രാർത്ഥിച്ചു.
അതുവരെ സഭയിൽ കടക്കരുതേ എന്ന പ്രാർത്ഥനയാൽ തളച്ചു കിടക്കപ്പെട്ടിരുന്ന എനിക്ക് അപ്പോഴേ സഭയിൽ പ്രവേശിക്കാനും ദ്രൗപദിയുടെ അഭിമാനം രക്ഷിക്കാനും ഉള്ള അവസരം കിട്ടിയുള്ളൂ.
എന്നെ വിളിച്ച ഉടനെ ഞാൻ സഭയിൽ എത്തി, ദ്രൗപദിയുടെ അഭിമാനം സംരക്ഷിച്ചു.
ഇതിൽ കൂടുതൽ എനിക്ക് എന്ത് ചെയ്യാൻ കഴിയും? ഇവിടെ ഞാൻ എന്ത് തെറ്റാണ് ചെയ്തത്?"
കൃഷ്ണൻ ഈ ചോദ്യത്തിൽ തന്റെ മറുപടി അവസാനിപ്പിച്ചു.
*************************
*നാലാം ഭാഗം*
*************************
"നല്ല വിശദീകരണം കണ്ണാ. എനിക്ക് ഇപ്പോൾ കൂടുതൽ മനസ്സിലായി. എങ്കിലും എന്റെ സംശയങ്ങൾ പൂർണ്ണമായി തീർന്നില്ല. ഞാൻ മറ്റൊന്ന് കൂടി ചോദിക്കട്ടെ?" ഉദ്ധവർ ചോദിച്ചു.
ആവട്ടെ എന്ന് കൃഷ്ണൻ സമ്മതവും നൽകി.
"ഇപ്പോൾ പറഞ്ഞത് ശരിയാണെങ്കിൽ, അങ്ങയെ വിളിച്ചാൽ മാത്രമേ അങ്ങ് വരികയുള്ളു എന്നാണോ അങ്ങ് പറഞ്ഞതിന്റെ അർഥം?
ആപത്തിൽ പെടുന്നവരെ രക്ഷിക്കാനും ധർമ്മം സംരക്ഷിക്കുവാനുമായി വിളിക്കാതെതന്നെ അങ്ങ് വരികയില്ലേ?" ഉദ്ധവർ ചോദിച്ചു.
ശ്രീ കൃഷ്ണൻ പുഞ്ചിരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു.
"ഉദ്ധവാ, ഈ ലോകത്തിൽ എല്ലാവരുടെയും ജീവിതം അവരവരുടെ കർമ്മത്തെ ആശ്രയിച്ചാണ് നടക്കുന്നത്.
ഓരോരുത്തരുടെയും കർമ്മം ഞാനല്ല നിശ്ചയിക്കുന്നത്. ഒരാളുടെയും കർമ്മത്തിൽ ഞാൻ ഇടപെടാറുമില്ല.
ഞാൻ വെറും _സാക്ഷി_ മാത്രം. ഞാൻ നിന്നോടൊപ്പം അടുത്തു നിന്നുകൊണ്ട് എന്തൊക്കെ നടക്കുന്നുവോ അവയൊക്കെ നിരീക്ഷിക്കുന്നു. അതാണ് എന്റെ ധർമ്മം."
ഇതു കേട്ട് ഉദ്ധവർ ഇങ്ങനെ പറഞ്ഞു.
"ശരി കൃഷ്ണാ, കൊള്ളാം.
അങ്ങനെയാണെങ്കിൽ, അങ്ങ് ഞങ്ങളോടൊപ്പം നിന്നുകൊണ്ട് ഞങ്ങൾ ചെയ്യുന്ന എല്ലാ പാപ കർമങ്ങളും നിരീക്ഷിക്കുന്നു; ഞങ്ങൾ കൂടുതൽ കൂടുതൽ പാപങ്ങൾ ചെയ്യുമ്പോൾ അങ്ങ് ഞങ്ങളെ നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു.
അങ്ങനെ ഞങ്ങളെ കൊണ്ട് കൂടുതൽ തിന്മകൾ ചെയ്യിച്ച്, ഞങ്ങൾ കൂടുതൽ പാപഭാരം ഏറ്റി കഷ്ടത അനുഭവിക്കട്ടെ എന്നാണോ അങ്ങ് ആഗ്രഹിക്കുന്നത്?"
ഇതു കേട്ട് ശ്രീ കൃഷ്ണൻ ഇങ്ങനെ പറഞ്ഞു.
"ഉദ്ധവാ, അങ്ങയുടെ വാക്കുകളിൽ അടങ്ങിയിട്ടുള്ള, ആഴത്തിലുള്ള അർത്ഥം മനസ്സിലാക്കൂ.
ഞാൻ എപ്പോഴും സർവം സാക്ഷിയായി തന്റെ കൂടെയുണ്ട് എന്ന് ഓരോനിമിഷവും അറിയുകയും പൂർണമായി ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരാളിന് എങ്ങനെ തെറ്റുകളോ തിന്മയോ ചെയ്യാൻ കഴിയും? അങ്ങനെയുള്ള ഒരാളിന് ഒരിക്കലും അധർമ്മം ചെയ്യുവാൻ കഴിയുകയില്ല.
എന്നാൽ പലരും ഈ പരമാർത്ഥം മറക്കുകയും, എന്റെ അറിവില്ലാതെ അവർക്കു സ്വയം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് വിചാരിക്കുകയും ചെയ്യുന്നു.
അങ്ങനെ ചിന്തിക്കുമ്പോഴാണ് വിവേകശൂന്യതയും തെറ്റുകളും തിന്മയും സംഭവിക്കുന്നത്.
ഞാൻ അറിയാതെ ചൂതുകളിക്കാൻ കഴിയും എന്ന് വിചാരിച്ചതാണ് യുധിഷ്ഠിരൻറെ ബുദ്ധിശൂന്യത.
ഞാൻ എല്ലാവരോടൊപ്പവും _സാക്ഷി_ യായി എപ്പോഴും ഉണ്ടാവും എന്ന് ധർമ്മപുത്രർ അറിഞ്ഞിരുന്നുവെങ്കിൽ ചൂതുകളിയുടെ ഫലം വേറൊന്നാവുമായിരുന്നില്ലേ?"
കൃഷ്ണന്റെ മാസ്മരികമായ ഈ വിശദീകരണം കേട്ടു വാക്കുകൾ കിട്ടാതെ ഭക്തിയിൽ മുഴുകി ഉദ്ധവർ നിന്നുപോയി.
അവസാനം, ഉദ്ധവർ പറഞ്ഞു "കേശവാ, എന്തൊരു ആഴമുള്ള തത്വം, എന്തൊരു വലിയ സത്യം."
*************************
*അഞ്ചാം ഭാഗം*
- വിശദീകരണം
*************************
പൂജ നടത്തുന്നതും, പ്രാത്ഥിക്കുന്നതും, സഹായത്തിനായി ഈശ്വരനെ വിളിക്കുന്നതും എല്ലാം നമ്മുടെ വിശ്വാസമാണ്.
ഈ പ്രപഞ്ചത്തിൽ യാതൊന്നും പ്രപഞ്ച സൃഷ്ടാവിന്റെ അറിവോടെയല്ലാതെ ഒരു തലനാരിഴ പോലും നീങ്ങുകയില്ല എന്ന് നമ്മൾ പരിപൂർണമായി ഉൾകൊണ്ടുകഴിഞ്ഞാൽ പിന്നെ ആ സൃഷ്ടാവിന്റെ സാന്നിദ്ധ്യo എന്തിലും നമുക്ക് കാണാതിരിക്കാൻ പറ്റുമോ?
ഇതു മറന്നിട്ട് നമുക്ക് എങ്ങനെ പ്രവർത്തിക്കാൻ കഴിയും?
ഈ സന്ദേശം തന്നെയാണ് ശ്രീ കൃഷ്ണൻ ഭഗവത്‍ഗീതയിലൂടെയും അര്ജുനന് പകർന്നു കൊടുത്തത്.
കുരുക്ഷേത്രത്തിൽ ശ്രീ കൃഷ്ണൻ അർജുനന്റെ ഉപദേഷ്ടാവും, തേരാളിയുമായിരുന്നു. എന്നാൽ അദ്ദേഹം ഒരിക്കലും അർജുനനുവേണ്ടി യുദ്ധത്തിൽ ആയുധമേറ്റിയില്ല.
ഇതിൽ നിന്നും നമ്മൾ അറിയേണ്ടത്, പരമമായ ആ ശക്തി, അല്ലെങ്കിൽ ആ സർവം സാക്ഷി നമ്മോടോപ്പം എപ്പോഴും ഉണ്ട് എന്നതാണ്. നമ്മൾ നമ്മുടെ അഹംബോധം വെടിഞ്ഞു ആ പരമബോധത്തിൽ ലയിച്ചാൽ മതി.
അങ്ങനെ നമ്മൾ നമ്മുടെ പരമമായ സ്വത്വം തിരിച്ചറിയുക - ആ കറയില്ലാത്ത സ്നേഹവും ആ പരമമായ ആനന്ദവും.
ഈശ്വരൻ നമ്മുടെ ഉള്ളിൽ എല്ലായിപ്പോഴും ഉണ്ടെന്നറിയുക - നമ്മൾ നന്മചെയ്യുമ്പോഴും, തിന്മചെയ്യുമ്പോഴും....🙏
*------ശുഭം------*

Friday, June 15, 2018
കേരളീയരായ നമുക്ക് നമ്മുടെ സ്വന്തം കേരളത്തിൽ എത്ര തരം ഔഷധസസ്യങ്ങൾ ഉണ്ട് എന്ന് അറിയാമോ.??
അവയെ കണ്ടാൽ തിരിച്ചറിയാമോ.???
വേണ്ട അവയിൽ ഒരു 10 എണ്ണത്തിന്റെ പേരെങ്കിലും ഒന്ന് പറയാൻ കഴിയുമോ.???
ഇല്ലെങ്കിൽ നമ്മുടെ മഹത്തായ സംസ്കൃതിയാണ് മൂ ടപെട്ടു പോകുന്നത്...
ഇല്ല... നമ്മൾ പരസ്പരം കുറ്റപെടുത്തിയത് കൊണ്ട് മാത്രം കാര്യമില്ല...
ഇന്നത്തെ സംസ്കാരവും വിദ്യാഭ്യാസ രീതിയും അപ്രകാരമാണ്...
വിദേശ സാഹിത്യങ്ങൾ പഠിപ്പിക്കാൻ നെട്ടോട്ടമോടുന്ന നമ്മുടെ നാട്ടിൽ എന്തുകൊണ്ട് ഭാരതീയ സംസ്കാരങ്ങളെ പറ്റി ഒരു പുസ്തകം എങ്കിലും ഉൾപെടുത്താൻ ആരും മുറവിളി കുട്ടാത്തത്.???
ലോകം മൊത്തം മഹത്തരം എന്ന് വിശേഷിപ്പിക്കുന്ന്ന നമ്മുടെ സംസ്കൃതി ചവിട്ടി താഴ്ത്തുന്നത് നമ്മൾ തന്നെയല്ലേ.???
----------------------------------------------------------------------------
അകത്തി
അകിൽ (Aquilaria malaccensis)
അകിൽ (Dysoxylum beddomei)
അക്കരപ്പുത
അക്രോട്ട്
അഘോരി
അങ്കര
അങ്കോലം
അഞ്ചുമുലച്ചി
അടപതിയൻ
അടയ്ക്കാപ്പയിൻ
അടയ്ക്കാമണിയൻ
അടവിപ്പാല
അണലിവേഗം
അതിവിടയം
അത്തി
അപ്പ
അമുക്കുരം
അമൃതപ്പാല
അമൃത്
അമ്പഴം
അമ്പൂരിപ്പച്ചില
അമ്മിമുറിയൻ
അയമോദകം
അരണമരം
അരളി
അരിയാപൊരിയൻ
അരിഷ്ട
അരൂത
അലക്കുചേര്
അളുങ്കുമരം
അവിൽപ്പൊരി
അശോകം
അസ്ഥിമരം
അൽപ്പം
ആകാശവെള്ളരി
ആച്ചമരം
ആഞ്ഞിലി
ആടലോടകം
ആടുതൊടാപ്പാല
ആനക്കയ്യൂരം
ആനക്കുറുന്തോട്ടി
ആനക്കൂവ
ആനക്കൈത
ആനക്കൊടിത്തൂവ
ആനക്കൊരണ്ടി
ആനച്ചുണ്ട
ആനച്ചുവടി
ആനച്ചേര്
ആനച്ചൊറിയണം
ആനത്തകര
ആനപ്പരുവ
ആനവണങ്ങി
ആനെക്കാട്ടിമരം
ആഫ്രിക്കൻ മല്ലി
ആമ്പൽ
ആരംപുളി
ആരമ്പുവള്ളി
ആരോഗ്യപ്പച്ച
ആര്യവേപ്പ്
ആറ്റുകനല
ആറ്റുകറുവ
ആറ്റുചാമ്പ
ആറ്റുദർഭ
ആറ്റുനൊച്ചി
ആറ്റുപേഴ്
ആറ്റുമയില
ആറ്റുവഞ്ചി
ആറ്റുവയണ
ആറ്റുവയന
ആഴാന്ത
ആവണക്ക്
ആവര
ആവിൽ
ആവൽ
ആശാരിപ്പുളി
ആശാളി
ആൻഡമാൻ പഡോക്
ആർട്ടോകാർപസ്
ഇഞ്ച
ഇഞ്ചി
ഇഞ്ചിപ്പുല്ല്
ഇടംപിരി വലംപിരി
ഇടവകം
ഇടിഞ്ഞിൽ
ഇത്തി
ഇത്തിൾ
ഇരട്ടിമധുരം
ഇരവി
ഇരുവേലി
ഇരുൾ
ഇലക്കള്ളി
ഇലഞ്ഞി
ഇലന്ത
ഇലമുളച്ചി
ഇലവ്
ഇലിപ്പ
ഇലുമ്പി
ഇല്ലി
ഇഷദ്ഗോൾ
ഇൻസുലിൻ ചെടി
ഈന്തപ്പന
ഈന്ത്
ഈറ്റ
ഈലാങ്ങ് ഈലാങ്ങ്
ഈഴച്ചെമ്പകം
ഈശ്വരമുല്ല
ഈശ്വരമൂലി
ഉകമരം
ഉങ്ങ്
ഉണ്ടപ്പയിൻ
ഉത്കണ്ടകം
ഉന്നം
ഉമ്മം
ഉലുവ
ഉഴിഞ്ഞ
ഊരം
ഊരംപുളിക്കിഴങ്ങ്
ഊർപ്പണം
എണ്ണപ്പന
എണ്ണപ്പൈൻ
എരച്ചുകെട്ടി
എരുമക്കള്ളി
എരുമനാക്ക്
എരുമപ്പാവൽ
എലിച്ചുഴി
എലിമരം
എല്ലൂറ്റി
എള്ള്
ഏകനായകം
ഏലം
ഏഴിലംപാല
ഐവിരലിക്കോവ
ഒടിയമടന്ത
ഒട്ടകമുള്ള്
ഒതളം
ഒരുകാൽ ഞൊണ്ടി
ഓടമരം
ഓരില
ഓരിലത്താമര
ഓരിലത്തീപ്പെട്ടിമരം
ഓറഞ്ച് (സസ്യം)
ഓഷധി
ഓൾഡെൻലാൻഡിയ ഉമ്പെല്ലാട്ട
ഔഷധസസ്യങ്ങളുടെ പട്ടിക
കച്ചോലം
കഞ്ചാവ്
കടക്കൊന്ന
കടപ്പ
കടപ്പാല
കടല
കടലാടി
കടലാവണക്ക്
കടുകരോഹിണി
കടുക്
കടുക്ക
കടുവാപിടുക്കൻ
കട്ഫലം
കഠാരമുള്ള്
കണിക്കൊന്ന
കണ്ടകാരിച്ചുണ്ട
കണ്ണാന്തളി
കനലി
കന്യാവ്
കമണ്ഡലു മരം
കമ്പിളിമരം
കമ്മട്ടിവള്ളി
കമ്യൂണിസ്റ്റ് പച്ച
കയ്യോന്നി
കരച്ചുള്ളി
കരണ
കരനെല്ലി
കരയാമ്പൂ
കരിംപായൽ
കരിങ്കച്ചോലം
കരിങ്കുറിഞ്ഞി
കരിങ്കൂവളം
കരിങ്ങാലി
കരിങ്ങോട്ട
കരിഞ്ചീരകം
കരിഞ്ചേര്
കരിനീലി
കരിനൊച്ചി
കരിന്തുമ്പ
കരിമഞ്ഞൾ
കരിമുതുക്ക്
കരിമ്പാല
കരിവേലം
കരീരം
കരീലാഞ്ചി
കരുങ്ങാലി
കരുവാളി (തണ്ണിമരം)
കരുവിലാഞ്ചി
കറിവേപ്പ്
കറുംതൊലി
കറുക
കറുത്തുമ്മം
കറുപ്പ് (സസ്യം)
കറുവ
കറുവ (Cinnamomum keralaense)
കറ്റാർവാഴ
കലിഞ്ഞി
കല്യാണസൗഗന്ധികം
കല്ലത്തി
കല്ലരയാൽ
കല്ലാൽ
കല്ലാൽ (Ficus dalhousiae)
കല്ലിത്തി
കല്ലുഞാവൽ
കല്ലുരുക്കി
കല്ലുരുവി
കല്ലുവാഴ
കല്ലൂർവഞ്ചി
കള്ളക്കറുവ
കഴഞ്ചി
കവുങ്ങ്
കശുമരം
കശുമാവ്
കസ്തൂരിവെണ്ട
കാകോളി
കാക്കഞാറ
കാക്കത്തുടലി
കാക്കത്തൊണ്ടി
കാഞ്ചൻ
കാഞ്ചൻകോര
കാഞ്ഞിരം
കാട്ടമൃത്
കാട്ടരത്ത
കാട്ടുകടുക്
കാട്ടുകരണ
കാട്ടുകറിവേപ്പ്
കാട്ടുകറുവ (Cinnamomum sulphuratum)
കാട്ടുകറുവ (Eugenia rottleriana)
കാട്ടുകഴഞ്ചി
കാട്ടുകുരുമുളക്
കാട്ടുകൊടിവള്ളി
കാട്ടുകൊന്ന
കാട്ടുചാമ്പ
കാട്ടുചെമ്പകം
കാട്ടുചേന
കാട്ടുചേര്
കാട്ടുജാതി
കാട്ടുജീരകം
കാട്ടുതുളസി
കാട്ടുനാരകം
കാട്ടുനാരകം (Atalantia racemosa)
കാട്ടുനിരൂരി
കാട്ടുനൊച്ചി
കാട്ടുപടവലം
കാട്ടുപരുത്തി
കാട്ടുപുകയില
കാട്ടുപൂവരശ്
കാട്ടുപെരണ്ട
കാട്ടുമഞ്ഞൾ
കാട്ടുമരോട്ടി
കാട്ടുമല്ലി
കാട്ടുമുന്തിരി
കാട്ടുഴുന്ന്
കാട്ടുവേപ്പില
കാനക്കൈത
കാന്തക്കമുക്
കായം
കാരച്ചുള്ളി
കാരപ്പഴം
കാരപ്പൂമരം
കാരമരം
കാരമാവ്
കാരമുള്ള്
കാരി (മരം)
കാവളം
കാശാവ്
കാശുമരം
കാർകോകിൽ
കാർക്കോട്ടി
കിത്തോന്നി
കിരിയാത്ത
കിലുകിലുക്കി
കിലുകിലുപ്പ
കിലുങ്ങിമരം
കിളിതീനിപ്പഞ്ഞി
കിഴക്കംതുമ്പ
കീരിക്കിഴങ്ങ്
കീഴാർനെല്ലി
കുങ്കുമം
കുങ്കുമപ്പൂമരം
കുചന്ദനം
കുടംപുളി
കുടകപ്പാല
കുടപ്പന
കുടമാൻപാരിമരം
കുടൽചുരുക്കി
കുടൽച്ചുരുക്കി
കുന്താണി
കുന്താമണിയൻ
കുന്തിരിക്കം
കുന്നി
കുപ്പമേനി
കുമ്പളം
കുമ്പിൾ
കുയ്യമരം
കുരങ്ങുമഞ്ഞൾ
കുരണ്ടി
കുരീൽ
കുരുട്ടുപാല
കുരുമുളക്
കുറശ്ശാണി
കുറുഞ്ഞി
കുറ്റിവിഴാൽ
കുളച്ചൻ
കുളപ്പുന്ന
കുളവെട്ടി
കൂരി (മരം)
കൂറമുള്ള്
കൂവ
കൂവളം
കൃഷ്ണബീജം
കൈതച്ചക്ക
കൈപ്പനാറച്ചി
കൊടിത്തൂവ
കൊടിയാവണക്ക്
കൊട്ടം
കൊട്ടക്ക
കൊട്ടയ്ക്ക
കൊത്തപ്പയിൻ
കൊപ്പുചെടി
കൊയലി
കൊറത്തി
കൊള്ളിഞാവൽ
കൊഴുപ്പ
കോകം
കോലിഞ്ചി
കോഴിക്കുളമാവ്
കോവിദാരം
കോവൽ
ക തുടർച്ച.
ക്ഷീരകാകോളി
കർപ്പൂരം
കർപ്പൂരതുളസി
കർപ്പൂരവള്ളി (വള്ളിച്ചെടി)
കൽപയിൻ
കൽമരം
ഗന്ധരാജൻ
ഗരുഡപ്പച്ച
ഗിടോരൻ
ഗുൽഗുലു
ചക്കരക്കൊല്ലി
ചക്കിമരം
ചക്രത്തകര
ചങ്ങലംപരണ്ട
ചതകുപ്പ
ചതുരക്കള്ളി
ചന്ദനം
ചന്ദനവേമ്പ്
ചമ്പകം
ചരക്കൊന്ന
ചരളം
ചിക്കറി
ചിത്തിരപ്പാല
ചിന്നക്കുറിഞ്ഞി
ചിരവനാക്ക് (സസ്യം)
ചിറ്റരത്ത
ചിറ്റിലമടക്ക്
ചിറ്റീന്തൽ
ചിറ്റെരിക്ക്
ചിലന്തിക്കിഴങ്ങ്
ചീനപ്പാവ്
ചീവക്ക
ചീവിക്ക
ചുകന്ന അകിൽ
ചുണ്ട
ചുണ്ണാമ്പുമരം
ചുരക്ക
ചുവന്ന കടലാവണക്ക്
ചുവന്നകിൽ
ചുവന്നകിൽ (Aglaia edulis)
ചുവന്നമന്ദാരം
ചൂരൽ
ചെങ്ങഴിനീർക്കൂവ
ചെങ്ങഴുനീർ
ചെണ്ടൂരകം
ചെത്തിക്കൊടുവേലി
ചെന്തനം
ചെമ്മരം
ചെരാല
ചെരി
ചെറിയ ഞെരിഞ്ഞിൽ
ചെറിയ മറികുന്നി
ചെറിയ മഹാഗണി
ചെറുകടലാടി
ചെറുകരീരം
ചെറുകറുവ
ചെറുകാഞ്ഞിരം
ചെറുകൂനൻപാല
ചെറുകൊന്ന
ചെറുചണ
ചെറുചുണ്ട
ചെറുഞാറ
ചെറുഞാവൽ
ചെറുതുടലി
ചെറുതേക്ക്
ചെറുനാരകം
ചെറുനെടുനാർ
ചെറുപനച്ചി
ചെറുപയർ
ചെറുപുന്ന
ചെറുപുള്ളടി
ചെറുമരുന്ന്
ചെറുമുൾച്ചെടി
ചെറൂള
ചൈനീസ് പട്ട
ചോരപ്പൈൻ
ചോലവേങ്ങ
ജടവള്ളി
ജഡാമഞ്ചി
ജമന്തി
ജലസ്തംഭിനി
ജാതി (മരം)
ജീരകം
ജീവകം (സസ്യം)
ജൊജോബ
ഞരമ്പോടൽ
ഞഴുക്
ഞാറ (കാട്ടുഞാവൽ)
ഞാഴൽ
ഞാവൽ
ഞെരിഞ്ഞൻപുളി
ഡിവി ഡിവി
തക്കാളി
തഗരം
തണ്ണിമരം
തണൽമുരിക്ക്
തറുതാവൽ
തല്ലിമരം
തഴുതാമ
തവിടി
തവിട്ടുമരം
താതിരി
താന്നി
താലീസപത്രം
തിപ്പലി
തിരുതാളി
തീറ്റിപ്ലാവ്
തുത്തി
തുളസി
തൂമ്പണലരി
തെള്ളിമരം
തേയില
തേരകം
തേറ്റാമ്പരൽ
തേൾക്കട
തേൾക്കട (Heliotropium keralense)
തൊട്ടാവാടി
തൊണ്ടി
തൊണ്ടുപൊളിയൻ
തൊഴുകണ്ണി
ത്രായമാണം
ത്രികോൽപ്പക്കൊന്ന
ദന്തപ്പാല
ദർഭ
ധന്വയാസം
നന്ത്യാർവട്ടം
നരിപ്പൂച്ചി
നരിവെങ്കായം
നറുനീണ്ടി
നറുവരി
നല്ലമന്ദാരം
നാഗകേസരം
നാഗദന്തി
നാഗമുല്ല
നാഗവള്ളി
നാട്ടിലിപ്പ
നായ്ക്കുരണ
നായ്‌ക്കടമ്പ്
നായ്‌ക്കുമ്പിൾ
നായ്‌ത്തുമ്പ
നായ്‌ത്തേക്ക്
നാലിലക്കീര
നാലുമണിച്ചെടി
നിത്യവഴുതന
നിലത്തുവര
നിലനാരകം
നിലപ്പന
നിലപ്പാല
നിലമുച്ചാള
നിലമ്പരണ്ട
നിലമ്പുന്ന
നിലവാക
നീരാരൽ
നീരാൽ
നീരോലി
നീല അമരി
നീല അമൽപ്പൊരി
നീലക്കൊടുവേലി
നീലയമരി
നീർത്തിപ്പലി
നീർമരുത്
നീർമാതളം
നീർവഞ്ചി
നീർവാളം
നൂൽപ്പരുത്തി
നെന്മേനിവാക
നെല്ലി
നെല്ലിക്കപ്പുളി
നൊങ്ങണംപുല്ല്
പച്ചവാറ്റിൽ
പച്ചിലമരം
പച്ചോളി
പഞ്ഞിമരം
പനച്ചി
പനിക്കൂർക്ക
പപ്പായ
പരുവമരം
പലകപ്പയ്യാനി
പല്ലുവേദനച്ചെടി
പവിഴമല്ലി
പാച്ചോറ്റി
പാട
പാണൽ
പാതാളഗരുഡക്കൊടി
പാതിരി (സസ്യം)
പാമരം
പാമ്പുംകൊല്ലി
പാമ്പുകൈമരം
പാരിജാതം
പാവൽ
പാഷാണഭേദി
പാൽക്കാറ്റാടി
പാൽക്കുരുമ്പ
പാൽമുതുക്ക്
പിങ്കൻ
പിച്ചി
പിണമ്പുളി
പീച്ച്
പുണ്യാവ
പുന്ന
പ തുടർച്ച.
പുന്നച്ചേര്
പുളി (മരം)
പുളിപ്പച്ച
പുളിയാരില
പുവ്വം
പുഷ്കരമൂലം
പൂക്കോലി
പൂച്ചക്കടമ്പ്
പൂച്ചക്കുരുമരം
പൂച്ചമീശ
പൂപ്പാതിരി
പൂമ്പാറ്റപ്പയർ
പൂവരശ്ശ്
പൂവാംകുറുന്തൽ
പൂവൻകാര
പെരിയാലം
പെരുംകടലാടി
പെരുംകുറുമ്പ
പെരുംജീരകം
പെരുംനിരൂരി
പെരേലം
പേക്കുമ്മട്ടി
പേപ്പർ മൾബെറി
പേരാൽ
പേഴ്
പൊങ്ങല്ല്യം
പൊടിപാറി
പൊന്നങ്ങാണി
പൊന്നാന്തകര
പൊന്നുഞാവൽ
പൊലിവള്ളി
പൊള്ള
പൊൻകൊരണ്ടി
പ്രസാരണി
പ്ലാവ്
പ്ലാശ്
പർപ്പടകപ്പുല്ല്
ബദാം
ബബ്ലൂസ് നാരകം
ബല്ലഡോണ
ബാലമുഞ്ഞ
ബീറ്റ്റൂട്ട്
ബ്രഹ്മി
ഭദ്രാക്ഷം
ഭൂതക്കാളി
മക്കിപ്പൂവ്
മഞ്ചട്ടി
മഞ്ഞക്കഞ്ഞി
മഞ്ഞക്കൊന്ന
മഞ്ഞഞാറ
മഞ്ഞത്തുവര
മഞ്ഞപ്പുന്ന
മഞ്ഞമന്ദാരം
മഞ്ഞമുള
മഞ്ഞരളി
മഞ്ഞൾ
മടുക്ക
മട്ടി
മട്ടിപ്പാൽ
മട്ടിപ്പൊങ്ങില്യം
മതിൽപറ്റി
മത്തൻ
മധുരക്കുറിഞ്ഞി
മനോരഞ്ജിനി
മയൂഖശിഖ
മരച്ചെത്തി
മരമഞ്ഞൾ
മരമുല്ല
മരവഞ്ചി
മരോട്ടി
മലംതെള്ളി
മലതക്കാളിക്കീര
മലതാങ്ങി
മലനാരകം
മലന്തെങ്ങ്
മലമരോട്ടി
മലമാവ്
മലമ്പരത്തി
മലമ്പുന്ന
മലയകത്തി
മലയത്തി
മലയിഞ്ചി
മല്ലി
മല്ലികമുട്ടി
മഴവാക
മഴുക്കാഞ്ഞിരം
മഷിത്തണ്ട്
മഹാഗണി
മഹാനിക്കിഴങ്ങ്
മഹാളിക്കിഴങ്ങ്
മാതളനാരകം
മാധവി (സസ്യം)
മാനിലപ്പുളി
മാവ്
മാൻചൂരൽ
മിഠായിച്ചെടി
മിറാക്കിൾ ഫ്രൂട്ട്
മീനങ്ങാണി
മീറ
മുക്കണ്ണൻപേഴ്
മുക്കാപ്പിരി
മുക്കുറ്റി
മുഞ്ഞ
മുട്ടനാറി
മുട്ടപ്പഴം
മുണ്ടകം
മുതുക്ക്
മുത്തങ്ങ (സസ്യം)
മുത്തിൾ
മുയൽച്ചെവിയൻ
മുരിങ്ങ
മുറികൂട്ടി
മുറികൂട്ടിപ്പച്ച
മുള
മുള്ളങ്കി
മുള്ളാത്ത
മുള്ളിലവ്
മുള്ളുമഞ്ഞണാത്തി
മുള്ളുവേങ്ങ
മുള്ളൻ ചീര
മുള്ളൻ പാവൽ
മുർഡാനിയ സതീഷിയാന
മൂക്കിട്ടകായ
മൂങ്ങാപ്പേഴ്
മൂത്താശ്ശാരി
മൂവില
മേദാ
മൈല
മൈലമ്പാല
മ തുടർച്ച.
മൊട്ടുമറച്ചി
മോടകം
മോതിരവള്ളി
യശങ്ക്
യൂക്കാലിപ്റ്റസ്
രക്തചന്ദനം
രക്തനെല്ലി
രാക്കില
രാജമല്ലി
രാമച്ചം
ലൂബി
ലോറേസീ
വക്ക
വങ്കണ
വഞ്ചി (മരം)
വടുകപ്പുളി നാരകം
വട്ട
വട്ടക്കണ്ണി
വട്ടക്കാക്കക്കൊടി
വട്ടത്തകര
വട്ടപ്പെരുക്
വത്സനാഭി
വന്നി
വയങ്കത
വയമ്പ്
വയറവള്ളി
വയൽചുള്ളി
വയൽച്ചീര
വരച്ചി
വരിമരം
വറ്റൽ മുളക്
വലിയ അതിരാണി
വലിയ അത്തി
വലിയ അമൽപ്പൊരി
വലിയ അരത്ത
വലിയ ഓരില
വലിയ ഞെരിഞ്ഞിൽ
വലിയ വയറവള്ളി
വള്ളിക്കുറുന്തോട്ടി
വള്ളിച്ചമത
വള്ളിപ്പാല
വള്ളിമന്ദാരം
വഴന
വഷളച്ചീര
വാതക്കൊടി
വാസ്തുചീര
വിളക്കുതിരിയില
വിഴാൽ
വിശല്യകരണി
വിഷപ്പച്ച
വിഷ്ണുക്രാന്തി
വീട്ടി
വെടതല
വെട്ടടമ്പ്
വെട്ടി
വെട്ടിത്താളി
വെണ്ണപ്പഴം
വെളുത്ത ഉമ്മം
വെളുത്ത ചൊറിവള്ളി
വെളുത്ത തഴുതാമ
വെളുത്തപാല
വെളുത്തുള്ളി
വെള്ള മുസ്‌ലി
വ തുടർച്ച.
വെള്ളക്കടമ്പ്
വെള്ളക്കരിങ്ങാലി
വെള്ളക്കുന്നൻ
വെള്ളക്കുറിഞ്ഞി
വെള്ളക്കൂവ
വെള്ളക്കൊടുവേലി
വെള്ളച്ചീരാളം
വെള്ളച്ചേര്
വെള്ളഞാവൽ
വെള്ളനൊച്ചി
വെള്ളപ്പൈൻ
വെള്ളമഞ്ചി
വെള്ളമന്ദാരം
വെള്ളയാൽ
വെള്ളയോടൽ
വെള്ളവാക
വെള്ളവേലം
വെള്ളില
വെള്ളീട്ടി
വെള്ളൂരം
വെള്ളെരിക്ക്
വെൺകാര
വെൺകുറിഞ്ഞി
വെൺതുമ്പ
വെൺമരുത്
വെൺമുരിക്ക്
വേങ്ങ
വേട്ടുവക്കുറ്റി
വേമ്പാട
വേലിപ്പരുത്തി
വ്യാളിത്തണ്ടൻ കാട്ടുചേന
വ്രാളി
വൻകടലാടി
വൻതുടലി
ശംഖുപുഷ്പം
ശതാവരി
ശിവപ്പരുത്തി
ശീമപ്പഞ്ഞി
ശീമവേപ്പ്
ശീവോതി
ശൂരൻപുന്ന
സഞ്ജീവനി
സന്തോൾ
സബോള
സാബൂൻകായ
സാമുദ്രപ്പച്ച
സിങ്കോണ
സീതപ്പഴം
സുഗന്ധവേപ്പ്
സുന്ദരിക്കണ്ടൽ
സൂചിമുല്ല
സൂരിനാം ചെറി
സൊളാനം
സൊളാനേസീ
സോമനാദി കായം
സോമരാജി
സോമലത
സ്നേഹക്കൂറ
സ്റ്റീവിയ
സർപ്പഗന്ധി
ഹേമന്തഹരിതം.

Thursday, June 14, 2018
Wednesday, June 6, 2018
വെറും 6 കിലോമീറ്ററിനുള്ളിൽ ഭഗവാൻ മഹാവിഷ്ണുവിന്റെ ദശാവതാര പ്രതിഷ്ഠയുള്ള 10 ക്ഷേത്രങ്ങൾ.
വെറും 6 കിലോമീറ്ററിനുള്ളിൽ ഭഗവാൻ മഹാവിഷ്ണുവിന്റെ ദശാവതാര പ്രതിഷ്ഠയുള്ള 10 ക്ഷേത്രങ്ങൾ.അതും കേരളത്തിൽ തന്നെ. വിശ്വസിക്കാൻ പ്രയാസമുണ്ടല്ലേ, പക്ഷെ ഇത് സത്യം തന്നെ.
കോഴിക്കോട് ജില്ലയിൽ കോഴിക്കോട് – ബാലുശ്ശേരി റോഡിൽ കാക്കൂർ എന്ന സ്ഥലത്താണ് മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളായ മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിവരുടെ ഐതിഹ്യവും പവിത്രതയും നിറഞ്ഞു നിൽക്കുന്ന ദശാവതാര ക്ഷേത്രങ്ങളുള്ള മണ്ണ്.
ജലസമൃദ്ധവും വറ്റാത്ത നീരുറവകളുമുള്ള പൊൻകുന്ന് മലയുടെ താഴ് വരകളിലാണ് ഈ ക്ഷേ(തങ്ങളൊക്കെയും.
ടിപ്പുവിന്റെ പടയോട്ടക്കാലത്തും തുടർന്നുണ്ടായ ആക്രമണത്തിന്റെയും ഭാഗമായി മിക്ക ക്ഷേത്രങ്ങളും തകർക്കപ്പെട്ടിരുന്നു, എന്നാൽ ഇന്ന് ഇവയിൽ മിക്കവയും തദ്ദേശീയ നാട്ടുകാരുടേയും ഹൈന്ദവ ഭക്തരുടേയും അശ്രാന്തശ്രമഫലമായി ക്ഷേത്രപുനരുദ്ധാരണ പ്രവൃത്തികൾ നടത്തി വരികയാണ്.ഒരു ദേവസ്വം ബോർഡിന്റെയും സഹായഹസ്തങ്ങളില്ലാതെ തന്നെ.ഓരോ ക്ഷേ(തങ്ങളെയായി പരിചയപ്പെടുത്താം.
ഇതിൽ മത്സ്യം, കൽക്കി പ്രതിഷ്ഠകൾ മറ്റെവിടെയുമില്ല. ഒരു ശ്രീചക്രം വരച്ചു കഴിഞ്ഞാൽ ഈ പത്ത് ക്ഷേത്രങ്ങളും അതിൽ ഉൾപ്പെടും. കാക്കൂർ എന്ന സ്ഥലപേരിനു പോലും വിഷ്ണുവിന്റെ അവതാരവുമായി ബന്ധമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്, കൽക്കി വാഴുന്ന ഊര് എന്ന അർത്ഥത്തിൽ കൽക്കിയൂർ എന്നറിയപ്പെടുകയും പിന്നീട് അത് 'കാക്കൂർ 'എന്നായി മാറിയതുമാണത്രെ.
1. മത്സ്യം :- പെരുമീൻപുറം ശ്രീ വിഷ്ണു ക്ഷേത്രം
കോഴിക്കോട് – ബാലുശ്ശേരി റോഡിൽ ഒമ്പതേ അഞ്ചിൽ (9/5) നിന്ന് 500 മീറ്റർ അകലെ പൊൻകുന്ന് മലയുടെ താഴ് വരയിൽ മത്സ്യാവതാര ക്ഷേത്രം.
2. കൂർമ്മം:- ആമമംഗലം വിഷ്ണു ക്ഷേത്രം
കോഴിക്കോട് – ബാലുശ്ശേരി റോഡിൽ കാക്കൂർ പതിനൊന്നേ നാലിൽ (11/4) റോഡരികിലാണ് കൂർമ്മാവതാര പ്രതിഷ്ഠയുള്ള ആമമംഗലം മഹാവിഷ്ണു ക്ഷേത്രം.
3. വരാഹം :- പന്ന്യംവള്ളി വാര്യംമഠം മഹാവിഷ്ണു ക്ഷേത്രം
കോഴിക്കോട് – ബാലുശ്ശേരി റോഡിൽ നന്മണ്ടയിൽ നിന്ന് കുറച്ച് മാറി പൊൻകുന്ന് മലയുടെ കിഴക്കൻ ചെരുവിലാണ് കേരളത്തിൽ മൂന്നാമത്തെ വരാഹ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
4. നരസിംഹം :- നടുവല്ലുർ തൃക്കോയിക്കൽ ക്ഷേത്രം
കോഴിക്കോട് – ബാലുശ്ശേരി റോഡിൽ കാക്കൂർ പതിനൊന്നാം മൈലിൽ നിന്ന് കുറച്ച് അകലെയായി നടുവല്ലൂരിലാണ് നരസിംഹ ക്ഷേത്രം.
5. വാമനൻ :- തീർഥങ്കര വാമന ക്ഷേത്രം
നരസിംഹ ക്ഷേത്രത്തിൽ നിന്ന് 5 കിലോമീറ്റർ ദൂരെ തീർഥങ്കരയിലാണ് വാമനാവതാരം കുടികൊള്ളുന്നത്.ഗൗതമ മുനിയുടെ ശംഖതീർഥത്തിന്റെ കരയിലായിരുന്നത്രെ പരശുരാമൻ വാമന ക്ഷേത്രം സ്ഥാപിച്ചത് അതുകൊണ്ടാണ് ഈ ക്ഷേത്രം തീർഥങ്കര വാമന ക്ഷേത്രം എന്നറിയപ്പെട്ടത് എന്നാണ് വിശ്വാസം.
6. പരശുരാമൻ:-
ടിപ്പുവിന്റെ പടയോട്ടത്തിൽ പൂർണ്ണമായും തകർക്കപ്പെട്ട ക്ഷേത്രമാണിത്, ഈ ക്ഷേത്രവും ഇപ്പോഴും തകർന്ന് കിടക്കുകയാണ്. ഇന്നും പുനരുദ്ധാരണം നടക്കാതെ കിടക്കുന്ന ഏക ദശാവതാരക്ഷേത്രം ഇതാണ്.
7. ശ്രീരാമൻ :- രാമല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം
രാമല്ലൂർ എന്ന സ്ഥലത്താണ് ശ്രീരാമസ്വാമി ക്ഷേത്രമുള്ളത്.
8. ബലരാമൻ :- കാവിൽ ബലരാമ ക്ഷേത്രം
രണ്ടായിരം വർഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്.
9. ശ്രീകൃഷ്‌ണൻ :- ഈന്താട് ശ്രീകൃഷ്ണ ക്ഷേത്രം
കാവിൽ ബലരാമക്ഷേത്രത്തിൽ നിന്നും കുറച്ച് മാറി ഈന്താട് എന്ന സ്ഥലത്താണ് ഈ ശ്രീകൃഷ്ണ ക്ഷേത്രമുള്ളത്.
10. കൽക്കി :-
വിഷ്ണുഭഗവാന്റെ പത്താമത്തെ അവതാരമായ കൽക്കിയുടെ ക്ഷേത്രത്തെക്കുറിച്ച് നാട്ടുകാർക്ക് രണ്ടഭിപ്രായമാണ്. അതിൽ ഒന്ന് പെരുമീൻപുറത്തു നിന്ന് കുറച്ചകലെ അമ്പലപ്പറമ്പ് എന്ന സ്ഥലത്ത് ഒരു ചതുരക്കിണർ ഉണ്ടായിരുന്നു, അവിടെയാവാം കൽക്കിയുടെ ക്ഷേത്രമെന്ന് ചിലർ വിശ്വസിക്കുന്നു. മറ്റൊന്ന് കലിയുഗത്തിനൊടുവിൽ മാത്രമെ കൽക്കിയുടെ ക്ഷേത്രം സ്ഥാപിതമാവു എന്നു ചിലർ വിശ്വസിക്കുന്നു.

അവതാരങ്ങൾ
എല്ലാ അവതാരങ്ങളും 1200 ദിവ്യവര്‍ഷങ്ങള്‍ ഇടവിട്ടാണ് സംഭവിക്കുന്നത്. സത്യയുഗത്തില്‍ മത്സ്യം,കൂര്‍മം, വരാഹം,നരസിംഹം എന്നിവയും വാമനന്‍, പരശുരാമന്‍,ശ്രീരാമന്‍ ത്രേതായുഗത്തിലും ബലരാമനും ,ശ്രീകൃഷ്ണന്‍ ദ്വാപരയുഗത്തിലും കല്‍ക്കി കലിയുഗത്തിലും അവതരിക്കുന്നു.
ഹിന്ദുപുരാണങ്ങളസരിച്ചു് മഹാവിഷ്ണുവിന്റെ അംശാവതാരങ്ങളെയാണ് ദശാവതാരങ്ങൾ എന്നു പറയുന്നത്.
1. മത്സ്യം
മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളിൽ ആദ്യത്തേതാണ് മത്സ്യാവതാരം. വൈവസ്വതമനു എന്ന മനുവിന്റെ ഭരണകാലത്താണ് മഹാവിഷ്ണു മത്സ്യമായി അവതരിച്ചത്. ബ്രഹ്മാവ് വേദം ചൊല്ലിക്കൊണ്ടിരുന്ന സമയം ഹയഗ്രീവൻ എന്ന അസുരൻ ബ്രഹ്മസന്നിധിയിൽ നിന്ന് വേദസംഹിതകൾ അപഹരിച്ചു. ഈ അസുരനെ വധിച്ച് വേദങ്ങളെ തിരിച്ചെടുക്കുന്നതിനായി മഹാവിഷ്ണു മത്സ്യാവതാരം കൈക്കൊണ്ടു.
വൈവസ്വതമനു സ്നാനാദികർമ്മങ്ങൾക്കായി കൃതമാല നദിയിൽ ഇറങ്ങിയ നേരം ഒരു മത്സ്യം തന്നെ രാജാവിന്റെ കൂടെ കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടു. ദയാലുവായ രാജാവ് മത്സ്യത്തെ മൺകുടത്തിൽ വളർത്തി. കാലക്രമേണ മത്സ്യം വളർന്നു. മത്സ്യത്തെ ഗംഗാനദിയിൽ നിക്ഷേപിച്ചു. ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ ഗംഗാനദി മത്സ്യത്തെ വഹിയ്ക്കാൻ അശക്തയായി. ഒടുവിൽ മത്സ്യം രാജാവിനോട് ഏഴുദിവസത്തിനുള്ളിൽ മഹാപ്രളയം സംഭവിയ്ക്കുമെന്നും ഒരു തോണി നിർമ്മിച്ച് സപ്തർഷികളോടൊപ്പം രക്ഷപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു. മഹാപ്രളയസമയത്ത് മത്സ്യത്തിനു മുളച്ച കൊമ്പിൽ തോണിയുമായി ഹിമവത് ശൃംഗത്തിലെത്തി. മനുവും സപ്തർഷികളും ഏതാനും ബീജങ്ങളും മാത്രം അവശേഷിച്ചു.
2. കൂര്‍മ്മം.
മഹാവിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമാണ് കൂർമ്മം. ദുർവാസാവ് മഹർഷിയുടെ ശാപം നിമിത്തം ജരാനര ബാധിച്ചുപോയ ദേവന്മാർ, തങ്ങളുടെ ജരാനര പാലാഴി കടഞ്ഞെടുത്ത് അമൃതം ഭക്ഷിച്ചാൽ മാറുമെന്ന് മനസ്സിലാക്കി. അതിൻപ്രകാരം ദേവന്മാര്‍ അസുരന്മാരുടെ സഹായത്തോടുകൂടി പാലാഴി കടയാൻ തുടങ്ങി. മന്ഥരപർവതം കടകോലും വാസുകി എന്ന സർപ്പം കയറുമാക്കിയാണു പാലാഴി മഥനം ആരംഭിച്ചത്. ഈ സമയം സമുദ്രത്തിലാണ്ടുപോയ മന്ഥരപർവതത്തെ ഉയര്‍ത്തി പൂർവസ്ഥിതിയിൽ എത്തിയ്ക്കുന്നതിനായാണ് മഹാവിഷ്ണു കൂർമ്മാവതാരം കൈക്കൊണ്ടത്. തന്റെ പുറത്തുതാങ്ങി പർവതത്തെ മേല്പോട്ടുയർത്തിയ അദ്ദേഹം ദേവാസുരന്മാരെ പാലാഴിമഥനം പൂര്‍ത്തിയാക്കി അമൃതം നേടിയെടുക്കുവാന്‍ സഹായിച്ചു.
3. വരാഹം.
മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തിൽ നിന്നിരുന്ന രണ്ട് കിങ്കരന്മാരാണ് ജയനും വിജയനും. സനകാദി മഹർഷികൾ ഒരിയ്ക്കൽ മഹാവിഷ്ണുവിനെ സന്ദർശിയ്ക്കുന്നതിനായി വൈകുണ്ഠത്തിൽ ചെന്നു. എന്നാൽ ജയവിജയന്മാർ ഇവരെ അനാദരിച്ചു. കോപിഷ്ടരായ മഹര്‍ഷിമാര്‍ അവരെ രാക്ഷസന്മാരായി മാറട്ടെയെന്നു ശപിക്കുകയും ശേഷം മൂന്നുതവണ മഹാവിഷ്ണുവിനാൽ ഈ ജന്മങ്ങളിൽ നിഗ്രഹിയ്ക്കപ്പെട്ടാൽ ശാപമോക്ഷം ലഭിയ്ക്കും എന്ന് അനുഗ്രഹിയ്ക്കുകയും ചെയ്തു. അപ്രകാരം കശ്യപമഹർഷിയ്ക്കും ദിതിയ്ക്കും ജനിച്ച പുത്രന്മാരാണ് ഹിരണ്യാക്ഷനും ഹിരണ്യകശിപുവും. അസുരന്മാരായി ജനിച്ച ജയവിജയന്മാർ ലോകപീഡ ചെയ്തു നടക്കാൻ തുടങ്ങി. ഒരിയ്ക്കൽ ഹിരണ്യാക്ഷൻ സമുദ്രത്തിലിറങ്ങി ഗദ കൊണ്ട് തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു. ഭയചകിതനായ വരുണദേവൻ മഹാവിഷ്ണുവിനെ അഭയം പ്രാപിയ്ക്കുകയും മഹാവിഷ്ണു വരാഹവേഷം കൈക്കൊണ്ട് സമുദ്രഭാഗത്ത് എത്തി. മഹാവിഷ്ണുവിനെ കണ്ട നേരം ഹിരണ്യാക്ഷൻ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേയ്ക്ക് പലായനം ചെയ്തുവെന്നും വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെടുത്തു എന്നുമാണ് ഐതിഹ്യം.
4. നരസിംഹം.
ദശാവതാരങ്ങളിലെ നാലാമത്തെ അവതാരമാണ് നരസിംഹം. സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടർന്ന് ഹിരണ്യകശിപു ക്രോധാവിഷ്ടനായി. ബ്രഹ്മാവിനെ തപസ്സ് ചെയ്ത് അതി വിചിത്രമായ ഒരു വരം വാങ്ങി.മനുഷ്യനോ മൃഗമോ, ആയുധങ്ങള്‍ കൊണ്ടോ, പകലോ രാത്രിയോ, ഭൂമിയിലോ ആകാശത്തിലോ പാതാളത്തിലോ, വീടിനകത്തോ പുറത്തോ വച്ച് തന്നെ ആരും കൊല്ലരുത് എന്നായിരുന്നു ആ വരം. വരലബ്ദിയില്‍ മദിച്ചു നടന്ന ഹിരണ്യകശിപുവിന് പരമവിഷ്ണുഭക്തനായ പുത്രൻ ജനിച്ചു. വിഷ്ണുഭക്തിയിൽ നിന്നും തന്റെ പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ പ്രഹ്ലാദനെ വധിയ്ക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചു. തൂണിലും തുരുമ്പിലും വിഷ്ണു വസിയ്ക്കുന്നുണ്ടെന്ന് പ്രഹ്ലാദൻ പറഞ്ഞതുകേട്ട് കോപിഷ്ടനായ ഹിരണ്യകശിപു ഒരു തൂണില്‍ ഗദകൊണ്ട് തല്ലിയിട്ട് എവിടെ നിന്റെ മഹാവിഷ്ണുവെന്ന്‍ ചോദിക്കുകയും തത്സമയം ആ തൂൺ പിളർന്ന് മഹാവിഷ്ണു നരസിംഹമൂർത്തിയായി അവതരിച്ചു വാതില്‍പ്പടിയില്‍ വച്ച് ഹിരണ്യകശിപുവിനെ നഖങ്ങള്‍ കൊണ്ട് മാറുപിളര്‍ന്ന്‍ വധിക്കുകയും ചെയ്തു... മഹാബലിയുടെ പ്രാ പിതാമഹന്‍ ആണ് ഈ വിഷ്ണു ഭക്തന്‍ ആയ പ്രഹ്ലാഥന്‍
5. വാമനന്‍.
മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യരൂപം വാമനനാണ്.
പ്രഹ്ലാദന്റെ ശാപപ്രകാരം മഹാബലിയെ പാതാളത്തിലേക്കയക്കാൻ അവതരിച്ച "വടു" ആയിരുന്നു വാമനൻ. അദിതിയുടേയും കശ്യപന്റെയും പുത്രനായാണ് വാമനൻ ജനിച്ചത്.
മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനാവതാരവുമായി ബന്ധപ്പെട്ട ബലി , വിഷ്ണു പുരാണം അനുസരിച്ച്, വിരോചനന്റെ പുത്രനും പ്രഹ്ലാദന്റെ പൗത്രനുമാണ്.പ്രഹ്ലാദൻ ഹിരണ്യകശിപുവിന്റെ മകനും, ഹിരണ്യകശിപു സാക്ഷാൽ കശ്യപന്റെ മകനുമാണ്.
കശ്യപൻ ബ്രഹ്‌മാവിന്റെ മാനസപുത്രനും, പ്രജാപതിയും, ഈ മന്വന്തരത്തിലെ സപ്ത-ഋഷികളിൽ ഒരാളുമാണ്. ദക്ഷന്റെ പതിമൂന്ന് പുത്രിമാരും കശ്യപ പ്രജാപതിയുടെ ഭാര്യമാരാണ്. അവരിൽ അദിതിയിൽ കശ്യപന് ജനിച്ച സന്താനങ്ങൾ ദേവന്മാരും, ദിതിയിൽ ജനിച്ച സന്താനങ്ങൾ അസുരന്മാരുമാണ്. ഒരേ അച്ഛനമ്മമാരുടെ മക്കൾ. പിന്നെ കദ്രുവിൽ നിന്ന് നാഗങ്ങൾ, അരിഷ്ടയിൽ നിന്ന് ഗന്ധർവന്മാർ, വിനതയിൽ നിന്ന് സൂര്യ സാരഥിയായ അരുണനും വിഷ്ണു വാഹനമായ ഗരുഡനും, ധനുവിൽ നിന്ന് ധാനവർ, ഖാസയിൽ നിന്ന് യക്ഷന്മാർ, ക്രോധവാസയിൽ നിന്ന് പിശാചുക്കൾ..ഇവരെല്ലാം കശ്യപ സന്താനങ്ങളാണ്.
ആ കശ്യപ പ്രജാപതിയിൽ തുടങ്ങി, ഹിരണ്യകശിപുവിലൂടെയും പ്രഹ്ലാദനിലൂടെയും വിരോചനനിലൂടെയും തുടർന്ന് വന്ന ഗോത്രത്തിന്, ഒടുവിൽ മഹാബലിയിൽ എത്തുന്നു...എന്ന് പറഞ്ഞാല്‍ മഹാ ബലി ക്ഷേത്രിയ രാജാവ് ആയിരുന്നു
6. പരശുരാമന്‍.
പരശു ആയുധമാക്കിയ ഭാർഗ്ഗവപുത്രൻ രാമനെ പരശുരാമനെന്ന് ഇതിഹാസങ്ങൾ വാഴ്ത്തുന്നു. ത്രേതായുഗത്തിൽ ശ്രീരാമന്റെ ഗുരുവായും, ദ്വാപരയുഗത്തിൽ ഭീഷ്മരുടെയും പിന്നീട് കർണ്ണന്റെ ഗുരുവായും ആയോധനകലകൾ അഭ്യസിപ്പിച്ചിരുന്നു. രാമൻ ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനർവായനയിലും വിവാദപുരുഷനായി നിലകൊള്ളുന്നു. പിതാവിന്റെ ആജ്ഞയനുസരിച്ച് സ്വന്തം അമ്മയുടെ കഴുത്തറുത്തു കൊന്നുവെന്നതിലൂടെയും ഇതിഹാസങ്ങളിൽ രാമൻ വിവാദപുരുഷനാവുന്നു. തന്റെ പിതാവായ ജമദഗ്നിയെ വധിച്ചതിന്റെ പക തീര്‍ക്കാനായി പരശുരാമന്‍ ഇരുപത്തൊന്നുവട്ടം ക്ഷത്രിവംശനിഗ്രഹം നടത്തിയതായി പറയപ്പെടുന്നു. ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും വിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒരാളുമാണ് പരശു ആയുധമാക്കിയ രാമൻ.
7. ശ്രീരാമന്‍.
ദശാവതാരങ്ങളിൽ ഏഴാമത്തേതാണ് അവതാരമാണ് രാമൻ. അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥന് പട്ടമഹിഷിയായ കൗസല്യയിൽ ജനിച്ച ആദ്യപുത്രനാണ് രാമൻ. ഹിന്ദുമതത്തിൽ രാമനെ മര്യാദാ പുരുഷോത്തമനായി കരുതുന്നു. ലക്ഷ്മീദേവിയുടെ അവതാരമായ സീതാദേവിയാണ് പത്നി.ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരായിരുന്നു രാമന്റെ സഹോദരൻമാർ. ദശരഥൻ കൊടുത്ത വരം മുൻനിർത്തി, തന്റെ മകനായ ഭരതൻ രാജാവാകണം എന്നുള്ളതും പതിന്നാലു വർഷത്തെ രാമൻ വനവാസത്തിന് പോകണം എന്നുള്ളതും കൈകേയിയുടെ ആവശ്യപ്രകാരമായിരുന്നു. പത്നി സീതക്കും അനുജൻ ലക്ഷ്മണനുമൊപ്പം താത ശാസന അനുസരിച്ച് രാമന്‍ പതിന്നാലു വർഷത്തെ വനവാസത്തിന് പോയി. വനവാസത്തിനിടക്ക് രാക്ഷസ രാജാവായ ലങ്കേശ്വരൻ രാവണൻ സീതയെ അപഹരിക്കുകയും ക്ലേശകരവും ശ്രമകരവുമായ നീണ്ട തിരച്ചിലിനു ശേഷം ഹനുമാന്‍ സുഗ്രീവന്‍ എന്നിവരും ശക്തമായൊരു വാനരപ്പടയുമൊരുമിച്ച് സേതുബന്ധനം നടത്തി ലങ്കയിലെത്തിച്ചേര്‍ന്ന രാമന്‍ ഘോരയുദ്ധത്തിനൊടുവിൽ രാവണനെ നിഗ്രഹിച്ച് സീതയെ വീണ്ടെടുക്കുകയും ചെയ്തു. ശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയ രാമന്റെ കിരീടധാരണം നടക്കുകയും അയോധ്യയുടെ രാജാവായി അവരോധിക്കുകയും ചെയ്തു.
8. ബലരാമന്‍.
മഹാവിഷ്ണുവിന്റെ എട്ടാമത് അവതാരമാണ് ബലരാമൻ.ബാലദേവൻ,ബാലഭദ്രൻ,ഹലായുധൻ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ബലരാമനെ, ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനായാണ് പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്. അതിയായ ബലത്തോട് കൂടിയവനും സർവരെയും ആകർഷിക്കുന്ന സ്വരൂപത്തോടുകൂടിയവരുമായതുകൊണ്ട് ബലരാമൻ എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു. വൈദീക സാഹിത്യത്തിലെ ഇന്ദ്രൻ പരിവർത്തനം വന്ന് കൃഷിക്കാർക്ക് രാമനായിത്തീരുകയും പൂർവഭാരതത്തിൽ ദാശരഥീരാമനായും പശ്ചിമഭാരതത്തിൽ ബലരാമനായും സ്വീകരിക്കപ്പെട്ടിരുന്നു. മഹാവിഷ്ണുവിന്റെ അവതാരമാകുമ്പോഴും ബലരാമൻ അനന്തന്റെ അവതാരമായി കരുതിപോരുന്നു. ത്രേതായുഗത്തിലെ അനന്തന്റെ അവതാരമായ ലക്ഷ്മണനുശേഷം ദ്വാപരയുഗത്തിൽ ഭഗവാനു ജ്യേഷ്ഠനായി പിറന്നുവെന്നാണ് പുരാണങ്ങൾ ഘോഷിക്കുന്നത്.
9. ശ്രീകൃഷ്ണന്‍.
മഹാവിഷ്ണുവിന്റെ ഒമ്പതാമത് അവതാരമാണ് ശ്രീകൃഷ്ണന്‍. വസുദേവരുടേയും ദേവകിയുടേയും എട്ടാമത്തെ പുത്രനായി കാരാഗൃഹത്തിലാണു കൃഷ്ണജനനം. അമ്മാവനായ കംസനെ വധിക്കുന്നത് ദേവകീ പുത്രനായിരിക്കുമെന്ന അശരീരിയാണു അവര്‍ കാരഗൃഹത്തിലടയ്ക്കപ്പെടാന്‍ കാരണം. പക്ഷേ വിധിയുടെ അലംഘനീയതപോലെ കൃഷ്ണന്‍ ഭൂജാതനാകുകയും കംസന്‍ കൊല്ലപ്പെടുകയും ചെയ്തു. കൃഷ്ണന്റെ കൈകളാല്‍ ധാരാളം അസുരന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പാണ്ഡവരുടെ ഉറ്റമിത്രമായിരുന്ന കൃഷ്ണന്‍ കുരുക്ഷേത്രയുദ്ധത്തില്‍ പലപ്പോഴും അവരെ അകമഴിഞ്ഞ് സഹായിക്കുകയുണ്ടായി. അര്‍ജ്ജുനനെ യുദ്ധപ്രാപ്തനാക്കുന്നതിനുവേണ്ടി യുദ്ധമുഖത്തു വച്ച് അദ്ദേഹമുപദേശിച്ചതാണു ഭഗവദ് ഗീത. ശ്രീകൃഷ്നനു പതിനാറായിരത്തെട്ട് ഭാര്യമാര്‍ ഉണ്ടായിരുന്നുവെന്നാണു പറയപ്പെടുന്നത്. താങ്ങാനാവാത്ത ഭാരത്താല്‍ വശംവദയായ ഭൂമിദേവിയുടെ അഭ്യര്‍ത്ഥനപ്രകാരം മർത്യ ലോകത്തെ ശുദ്ധീകരിച്ചു ധർമം പുനസ്ഥാപിക്കാനായാണു ഭഗവാൻ അവതരിച്ചത്.
10.കല്‍ക്കി.
മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമാണ് കൽക്കി എന്നു പറയപ്പെടുന്നു. കലിയുഗത്തിന്റെ അവസാനത്തിൽ എല്ലാ ജനങ്ങളും നാസ്തികരായി,ശീലഗുണമില്ലാത്തവരായി ഭവിക്കുകയും ലോകം അധർമ്മങ്ങളായ പ്രവൃത്തികളെക്കൊണ്ട് നിറയുകയും ചെയ്യുകയും, ഈ കാലഘട്ടത്തിൽ മഹാവിഷ്ണു വിഷ്ണുയശസ്സിന്റെ പുത്രനും യാജ്ഞ്യവൽക്യപുരോഹിതനുമായ കൽക്കി ആയവതരിച്ച് ദുഷ്ടനിഗ്രഹം നടത്തും. പ്രജകളെ ചാതുർവർണ്ണ്യത്തിലും നാലാശ്രമങ്ങളിലും സനാതനമാർഗ്ഗത്തിലും തിരികെ കൊണ്ടുവന്ന് യഥോചിതമായ മര്യാദ നിലനിർത്തും. ശേഷം കൽക്കി അവതാരം ഉപേക്ഷിച്ച് സ്വർഗാരോഹണം നടക്കും. അനന്തരം കലിയുഗം അവസാനിക്കും. കൃതയുഗം ആരംഭിക്കുകയും ചെയ്യും
----------------------------------------------

Wednesday, April 11, 2018
A Hundred Dollar Story
An Indian tourist walks into a curio shop in San Francisco. Looking around at the exotic, he notices a very lifelike, Life-sized bronze statue of a rat. It has no price tag, But is so striking he decides he must have it.
He takes it to the owner: "How much for the bronze rat?" "Twelve dollars for the rat, one hundred dollars for the Story," says the owner.
The tourist gives the man twelve dollars. "I'll just take the rat,you can keep the story."
As he walks down the street carrying his bronze rat, he notices that a few real rats crawl out of the alleys and sewers and begin following him down the street. This is disconcerting; he begins walking faster. But within a couple of blocks, the herd of rats behind him grows to hundreds, and they begin squealing. He begins to trot toward the Bay, looking around to see that the rats now numbered in the MILLIONS, and are still squealing and coming towards him faster and faster.
Concerned, even scared, he runs to the edge of the Bay and throws the bronze rat as far out into the Bay as he can. Amazingly, the millions of rats all jump into the Bay after it, and are all drowned.
The man walks back to the curio shop.
"Ah ha," says the owner, "You have come back for the Story?"
"No," says the man, "I came back to see if you have a statue of an average Indian politician in bronze!!

Saturday, April 7, 2018
ഓരോ നക്ഷത്രത്തിലും ജനിച്ചവരുടെ ഭാഗ്യരത്നം

-----------------------------------
അശ്വതി - വൈഡൂര്യം,പവിഴം
ഭരണി - വജ്രം,പവിഴം
കാർത്തിക - മാണിക്യം
രോഹിണി - മുത്ത്,ചന്ദ്രകാന്തം
മകയിരം - പവിഴം
തിരുവാതിര - ഗോമേദകം
പുണർതം - പുഷ്യരാഗം
പൂയം - ഇന്ദ്രനീലം
ആയില്യം - മരതകം
മകം - വൈഡൂര്യം
പൂരം - വജ്രം
ഉത്രം - മാണിക്യം
അത്തം - മുത്ത്,ചന്ദ്രകാന്തം
ചിത്തിര - പവിഴം
ചോതി - ഗോമേദകം
വിശാഖം - പുഷ്യരാഗം
അനിഴം - ഇന്ദ്രനീലം
തൃകേട്ട - മരതകം
മൂലം - വൈഢൂര്യം
പൂരാടം - വജ്രം
ഉത്രാടം - മാണിക്യം
തിരുവോണം - മുത്ത്
അവിട്ടം - പവിഴം
ചതയം - ഗോമേദകം
പൂരുട്ടാതി - പുഷ്യരാഗം
ഉതൃട്ടാതി - ഇന്ദ്രനീലം
രേവതി - മരതകം
*ജന്മ നക്ഷത്രങ്ങളും അവയുടെ ഉപാസനാ മൂര്‍ത്തികളും*
അശ്വതി - ഗണപതി
ഭരണി - സുബ്രഹ്മണ്യന്‍, ഭദ്രകാളി
കാര്‍ത്തിക - ദുര്‍ഗാദേവി
രോഹിണി - വിഷ്ണു, ദുര്‍ഗാദേവി
മകയിരം - മഹാലക്ഷ്മി
തിരുവാതിര-നാഗദേവതകള്‍
പുണര്‍തം- ശ്രീരാമന്‍
പൂയം - മഹാവിഷ്ണു
ആയില്യം- ശ്രീകൃഷ്ണന്‍
മകം- ഗണപതി
പൂരം- ശിവന്‍
ഉത്രം - ശാസ്താവ്
അത്തം - ഗണപതി
ചിത്തിര - സുബ്രഹ്മണ്യന്‍
ചോതി - ശ്രീഹനുമാന്‍
വിശാഖം- ബ്രഹ്മാവ്
അനിഴം - സുബ്രഹ്മണ്യന്‍, ഭദ്രകാളി
തൃക്കേട്ട- സുബ്രഹ്മണ്യന്‍
മൂലം - ഗണപതി
പൂരാടം - ലക്ഷ്മീനാരായണന്‍
ഉത്രാടം -ശങ്കരനാരായണന്‍
തിരുവോണം- മഹാവിഷ്ണു
അവിട്ടം - സുബ്രഹ്മണ്യന്‍, ഭദ്രകാളി
ചതയം - നാഗദേവതകള്‍
പൂരൂരുട്ടാതി - മഹാവിഷ്ണു
ഉതൃട്ടാതി - ശ്രീരാമന്‍
രേവതി - മഹാവിഷ്ണു , മഹാലക്ഷ്മി

ശിവക്ഷേത്ര ദർശനം.
ഏറ്റവും കൂടുതൽ ശ്രദ്ധയും, ചിട്ടയും വേണ്ടത് ശിവക്ഷേത്ര ദർശനത്തിനാണ്.ശിവക്ഷേത്ര ദർശനം പലർക്കും ശരിയാംവണ്ണം അറിയില്ല. ഞാൻ വായിച്ചറിഞ്ഞതും, എന്റെ അറിവിൽ ശരിയായ രീതി എന്നു തോന്നിയതുകൊണ്ടും ഞാൻ പോസ്റ്റ് ചെയ്യുന്നു. ഭഗവാന് മൂന്ന് പ്രദക്ഷിണമാണ്. ഏത് ക്ഷേത്ര ദർശനവും, ചിട്ടകളും തുടങ്ങുന്നത് ദർശനത്തിനായി പോകുന്നതിന് നാം കുളിക്കുന്ന സമയം മുതലാണ്. നാം കുളിക്കുന്ന സമയത്ത് ഭഗവാന്റെ കൽപ്പന പ്രകാരം ഭൂതഗണങ്ങൾ നമ്മുടെ സമീപത്ത് എത്തുന്നുണ്ട്. ദർശനത്തിന് നാം ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടുന്നത് മുതൽ തൊഴുത് മടങ്ങുമ്പോൾ തിരികെ കൊണ്ട് ചെന്ന് ആക്കണം. ഇതാണ് ശിവഭഗവാൻ ഭൂതഗണങ്ങൾക്ക് കൊടുത്തിട്ടുള്ള കൽപ്പന. അത്രയ്ക്കും ശ്രദ്ധയോടെ, കണ്ണിലെ ക്യഷ്ണമണി പോലെയാണ് ഭഗവാൻ ഭക്തരെ കാത്ത് സൂക്ഷിക്കുന്നത്.
ചുറ്റമ്പലത്തിന്റെ പ്രധാന കവാടത്തിൽ ഛണ്ഡൻ, പ്രഛണ്ഡൻ എന്നീ ദ്വാരപാലകർ ക്ഷേത്രം സൂക്ഷിപ്പുകാരായുണ്ട്. ഇവരെ മനസ്സിൽ സങ്കല്പിച്ച് ഇടം വലം നോക്കി തൊഴുത് അനുവാദം വാങ്ങി വേണം അകത്ത് പ്രവേശിക്കുവാൻ.
അകത്തെത്തിച്ചേർന്നാൽ ആദ്യം തൊഴേണ്ടത് ഭഗവാന് മുന്നിൽ പ്രതിഷ്ഠിച്ചിട്ടുള്ള നന്തികേശനെയാണ്. നന്തികേശന്റെ വലതു വശത്തുനിന്നു നന്തികേശനെ തൊഴണം.അതിനു ശേഷം മുന്നോട്ട് നടന്ന് ശ്രീകോവിലിന്റെ വാതിലിന്റെ ഇടത് ഭാഗത്തുനിന്ന് ശിവഭഗവാനെ തൊഴണം. ഭഗവാനെ തൊഴുമ്പോൾ കൈകൂപ്പി ശിരസ്സിൽ നിന്നും അരയടിയിൽ അധികം കൃത്യമായി പറഞ്ഞാൽ 36 സെന്റീമീറ്റർ ഉയരത്തിൽ പിടിച്ചു വേണം തൊഴാൻ. അതിനു ശേഷം തിരിഞ്ഞ് നടന്ന് നന്തിയുടെ വലതുവശത്ത് വന്ന് നിന്നു നന്തിയെ തൊഴുത് നന്തിയുടെ പിന്നിലൂടെ ഓവുചാലിന് അടുത്തെത്തി നിൽക്കണം. അവിടെ നിന്ന് ശ്രീകോവിലിന്റെ താഴികക്കുടം നോക്കി കൂപ്പിയ കൈകൾ മൃദുവായി മൂന്ന് പ്രാവശ്യം കൊട്ടി തൊഴുത് തിരിഞ്ഞ് നടന്ന് നന്തിയുടെ പിന്നിലൂടെ നന്തിയുടെ വലതുവശത്ത് വന്ന് നിന്ന് നന്തിയെ തൊഴുത് ശ്രീകോവിലിനടുത്ത് ചെന്ന് ഭഗവാനെ തൊഴണം. അവിടെ നിന്ന് വലത്തോട്ട് നടന്ന് ഓവിന് അടുത്തെത്തി നിന്ന് താഴികക്കുടം നോക്കി കൂപ്പിയ കൈകൾ മൃദുവായി തൊഴുത് കൊട്ടി തിരിഞ്ഞ് നടന്ന് ശ്രീകോവിലിന് മുന്നിലെത്തി ഭഗവാനെ തൊഴുത് തിരിഞ്ഞ് നടന്നു നന്തികേശന്റെ വലത് വശത്ത് വന്ന് നിന്നു നന്തികേശനെ തൊഴണം. ഇത്രയും ചെയ്യുമ്പോഴാണ് ശിവക്ഷേത്രത്തിൽ ഒരു പ്രക്ഷിണം പൂർത്തിയാകുന്നത്. ഇങ്ങനെ മൂന്ന് പ്രാവശ്യം ആവർത്തിക്കുമ്പോൾ മൂന്ന് പ്രദക്ഷിണമായി. ഒരു പ്രദക്ഷിണത്തിൽ നന്തി കേശനെ നാല് പ്രാവശ്യവും, ഭഗവാനെ മൂന്ന് പ്രാവശ്യവും തൊഴണം.ഭക്തർ ഒരു കാരണവശാലും അറിഞ്ഞോ, അറിയാതെയോ ശിവക്ഷേത്രത്തിലെ ഓവ് മുറിച്ച് കടക്കരുത്.
നന്തി കേശനും, ഭഗവാനും തമ്മിലുള്ള ദർശനം മുറിച്ച് കടക്കുന്നത് ഭഗവാന്റെയും, നന്തികേശന്റയും കോപത്തിനു കാരണമാകും.
ഭഗവാന്റെ പുറകുവശത്തായി പാർവ്വതീദേവി ഇരിക്കുന്നു എന്നാണ് സങ്കല്പം.പുറക് ഭാഗത്തുള്ള പാർവ്വതീദേവിയെ സങ്കൽപ്പിച്ചാണ് പിൻവിളക്ക് വഴിപാട് നടത്തുന്നത് ശിവക്ഷേത്ര ദർശനത്തിന് യഥാർത്ഥ ഫലം ലഭിക്കണമെങ്കിൽ പാർവ്വതീദേവിക്ക് പിൻവിളക്ക് കൂടി ഭക്തർ നടത്തണം.
ഭഗവാന് ഏറ്റവും പ്രിയ പ്പെട്ട വഴിപാട് ജലധാരയാണ്.''ജലധാരാപ്രിയോ ശിവൻ'' എന്നാണ് പ്രമാണം.
നന്ത്യാർവട്ടം, ചെമ്പകം, താമരപ്പൂവ്, പുന്ന, കരിംകൂവളം, വെള്ള എരിക്കിൻ പൂവ്, മഞ്ഞ അരളിപ്പൂവ്, മൂന്ന് ഇതളുള്ള കൂവളത്തില, ഇവയാണ് ശിവഭഗവാന് ഏറ്റവും പ്രിയപ്പെട്ട പുഷ്പങ്ങൾ. ഭഗവാന് ആയിരം വെള്ള എരിക്കിൻ പൂവ് കൊണ്ട് ആരാധന നടത്തുന്ന ഫലം ഒരു മഞ്ഞ അരളിപ്പൂവ് കൊടുത്താൽ ലഭിക്കും.ഇത്രയും മഞ്ഞ അരളിപ്പൂവ് കൊടുത്താൽ ലഭിക്കുന്ന ഫലം മൂന്ന് ഇതളുള്ള ഒരു കൂവളത്തില സമർപ്പിച്ചാൽ മതി. മൂന്ന് ഇതളുള്ള ഒരു കൂവളത്തില സമർപ്പിച്ചാൽ ഭക്തന്റെ മൂന്ന് ജന്മങ്ങളിലെ പാപങ്ങൾ ശമിക്കും.
ശിവൻ, പാർവ്വതി, ഗണപതി, സുബ്രഹ്മണ്യൻ എന്നീ ദേവതകളെയും, മറ്റു ശൈവ ശാക്തേയ ചൈതന്യങ്ങളെയും തുളസി കൊണ്ട് പൂജിക്കരുത്. ഇവർക്ക് തുളസിമാല ചാർത്തുകയും അരുത്.ദേവചൈതന്യത്തിന് ക്ഷതം സംഭവിക്കും. നന്തികേശ പ്രതിഷ്ഠയുള്ള ശിവക്ഷേത്ര ദർശനമാണ് ശ്രേഷ്ഠം. ദർശനം കഴിഞ്ഞാൽ ചുറ്റമ്പലത്തിന്റെ പ്രധാന കവാടത്തിലൂടെ തന്നെ പുറത്തിറങ്ങണം. എന്നിട്ട് ദ്വാരപാലകന്മാരെ മനസ്സ് കൊണ്ട് വന്ദിച്ച് നന്ദി പറയണം.അവിടം മുതൽ ശിവഭൂതഗണങ്ങൾ നമുക്കൊപ്പം യാത്രയാകും. ക്ഷേത്രമതിൽക്കെട്ടിന് പുറത്തിറങ്ങിയാൽ അൽപ്പം വിശ്രമിക്കണം. ഭക്തൻ വിശ്രമിക്കുന്നത് കണ്ടാൽ ഭൂതഗണങ്ങൾ ശിവങ്കലേയ്ക്ക് മടങ്ങും. വിശ്രമിക്കുന്ന സ്ഥലം വരെ ഭക്തരെ അനുഗമിക്കാനെ ഭഗവാന്റെ നിർദ്ദേശമുള്ളൂ. ഭൂതഗണങ്ങളെ അധികം കഷ്ടപ്പെടുത്താതിരിക്കാനാണ് ഭക്തർ അൽപ്പനേരം ഇരുന്ന് വിശ്രമിക്കണം എന്ന് പറയുന്നത്.
ദേവൻമാരിൽ ഏറ്റവും ശാന്തനും, സന്തോഷ വാനും, ഭക്തജനപ്രിയനും ശിവഭഗവാനാണ്. എല്ലാ ദേവീ ദേവൻമാരും ഭഗവാനെ പൂജിച്ചിരുന്നുവെന്നും എല്ലാ ദേവൻമാരുടെയും ദേവനായതുകൊണ്ട് ദേവാദി ദേവൻ മഹാദേവനാകുന്നു എന്നു പുരാണം പറയുന്നു.
ഓം നമ:ശിവായ... 🔱🔱🔱🔱🔱🔱🔱🔱🔱

Subscribe to:
Posts (Atom)