Google Ads

Tuesday, September 10, 2024

ശ്രീമൂകാബിക ദേവീയുടെ സാന്നിധ്യം

ലോകത്ത് ഏറ്റവും അസൂയ ഉള്ള ദേവിയാണ് മൂകാബിക. കാരണം ഈ ക്ഷേത്രത്തിൽ സ്ത്രീകൾ ലാളിത്യം കൈവെടി യാത്തവർ മാത്രം വന്നാൽ മതി. വന്നവർ ശ്രദ്ധിച്ചാൽ അറിയാം സ്വർണ്ണാഭരണ വിഭൂഷിതയായി ഒരു സ്ത്രീയേ യും കാണില്ല. ഏറ്റവും വലിയ സുന്ദരി ഈ കൊല്ലൂർ മണ്ണിൽ മൂകാബിക ദേവി തന്നെ._
_എല്ലാവരുടെയും മുഖം. നൻമ നിറഞ്ഞ പുഞ്ചിരിയും, പുഞ്ചിരിയും മാത്രം കാണാം.. എന്താണന്നല്ലേ ? അതെ കാണാൻ പാടൂ,,, പറഞ്ഞു കേൾക്കാറില്ലെ? ദേവി വിളിച്ചാൽ മാത്രം അവിടെ എത്തും എന്ന് അത് സത്യം. വിളിക്കണം എങ്കിൽ... ?_

_അതിന് പൂർണ്ണമനശുദ്ധി മാത്രം. മതി ധാരാളം അത് ഇല്ലാതെ ശ്രമിക്കണ്ട.കൊല്ലൂർ മണ്ണിൽ കാല് കുത്തുവാൻ... ഇവിടെ ദേവി നിമിത്തരൂപ ത്തിൽ പ്രത്യക്ഷപെടും. സത്യം. പ്രകൃതി മാറും, കാറ്റ് വരും, ചില സ്ഥലങ്ങളിൽ രാത്രി ഇരിക്കുമ്പോൾ ചന്ദനവും ചെമ്പകവും ഗന്ധം വരും..._ 

_ഭയം ഉള്ളവർക്ക് പോലും ഭയം തോന്നില്ല പിന്നെ ചുറ്റും ' ചൂട് ഉള്ള എന്തോ വലയം ചെയ്ത പോലെ. രൗദ്രം മാറി ശാന്തമാകുന്നു.കണ്ണുകളിലൂടെ കാഴ്ച്ചയിലൂടെ ആകണം എന്നില്ല ഈ വരവ്..... വന്നുകിട്ടിയാൽ......!!!_

_പൗർണ്ണമി, ചൊവ്വ, വെള്ളി, ദിവസങ്ങൾ. ഒരു പക്ഷെ നമ്മൾ അറിയാതെ ഒറ്റപെട്ട് ക്ഷേത്ര പരിസരങ്ങൾ ഇരിക്കുേമ്പോൾ ആണ് ഇങ്ങനെ അനുഭവിക്കാൻ സാധിക്കുക.. പന്നെ പരീക്ഷണങ്ങൾ ഇല്ല.. അതിനു മുന്നെ ധാരാളം പരീക്ഷണങ്ങൾ. ഇങ്ങനെ ഒരു സാനിധ്യം വന്നാൽ അടുത്ത നിമിഷം മുതൽ അറിയാം നമുക്ക് മുൻകൂട്ടി... പണം.പ്രശസ്തി, ഒന്നിനും പിന്നാലെ പോകേണ്ടി വരില്ല. പക്ഷെ ധനികനായിരിക്കും ക്രോധം വരില്ല. അസഭ്യം കേട്ടാലും പ്രതികരിക്കില്ല . തിരിച്ച് സംസാരിക്കാൻ സാധിക്കില്ല.പക്ഷെ വന്നാൻ അവിടെ പ്രവർത്ഥിക്കുന്നത് ആ വ്യക്തിയല്ല ദേവിയാണ്. ഒഴിഞ്ഞു മാറും..._

_"അവിദ്യാ മൂല നാശിന്വേയേ. വിദ്യാ അവയവ മൂർത്തയേ_
_സർവ്വ വിദ്യാ പ്രധായിേന്യേ_
_ശ്രീ മൂകാബായേ നമോ നമ:_

_മുകാബികാദേവീ നിമിത്ത രൂപത്തിൽ പ്രത്യക്ഷത്തിൽ വന്നത് ധാരാളം വ്യക്തികൾ ചിരംജീവികൾ....._
_പെട്ടന്ന് മനസ്സിലാക്കാൻ ഒരാളെ പറയാം......പത്മശ്ശ്രീ. മോഹൻലാൽ,അദ്ദേഹത്തിന് ഇവിടത്തെ സിന്ധിയാണ് ഒരു യോഗദണ്ഡ് ഉണ്ട് കൈയ്യിൽ._ _കൈയ്യിൽ എത്തിയിട്ട് 40 വർഷം ആകാൻ പോകുന്നു. ക്ഷേത്രത്തിലെ പരിസരവാസി സമ്മാനിച്ചതാണ് ഒന്നും_ _അല്ലാത്ത ലാലായിരുന്നപ്പോ ൾ...... അദ്ദേഹം അത് വേണ്ട വിധം കൈകാര്യം ചെയ്തു. . ഒരു വാക്കും പറഞ്ഞിരുന്നു നിന്റെ വളർച്ച ഞാൻ കൺ നിറയെ കാണും എന്നിട്ടെ ഞാൻ സമാധിയാകു,,,_ _അദ്ദേഹം ഇപ്പോഴും അതേ സ്ഥലത്ത് ആരോഗ്യവാനായി ക്ഷേത്ര പരിസരത്ത് ഉണ്ട്.. പ്രായം നൂറ്റിപത്ത്.._

_എഴുതുകയാണങ്കിൽ ധാരാളം. അഭിനയ ഭക്ത തൊഴിലാളികൾ വാഴാത്ത കൊല്ലൂർ. ഒരു സന്യാസി വാഴാത്ത കൊല്ലുർ, സമാധാനം നിറഞ്ഞൊഴുകന്ന കൊല്ലൂർ. എന്നു മാത്രമല്ല കലയും സംഗീതവും സമ്പത്തും നിറയെ തരുന്ന കൊല്ലൂർ അബിക...._ _മൂകമായി ഇരിക്കുന്ന ഈ ദേവി വാചാലമാകും 'ഭക്തന്റ മനസ്സിൻ " ചിന്തിക്കുന്നതും_ _പ്രവർത്തിക്കുന്നതും ഒന്നാകും. മുൻ കാഴ്ച്ചകൾ സാധ്യമാകും. തീഷ്ണ ഉപാസനാ ശൈലിയി ൽ എത്തും. വിദ്യകൾ' ശ്രീവിദ്യ യാകും.. ചിന്തയും പ്രവർത്തി യും തെറ്റി ധരിപ്പിച്ച് ദേവി. കുടജാദ്രി അമ്പാവനത്തിൽ അറാടുന്ന പോലേ ആറാടി ക്കും......പക്ഷെ സുരക്ഷിത മായ ഈ ജീവിതം ഇന്ന് സംസാരിക്കുന്നുണ്ടങ്കി ൽ. ഈ മൊമ്പയിൻ പിടിച്ച് ഇരിക്കുന്നു ണ്ടങ്കിൽ മനസ്സിലെ ശുന്യതയി ൽ പണ്ട് വീട് വിട്ട് വന്ന ഒരു അവിശ്വാസിയുടെ ശ്വാസം നിലനിർത്തുന്നതും.... ചിന്തിപ്പിക്കുന്നതും,_ _പ്രവർത്തിപ്പിക്കുന്നതും എല്ലാം എല്ലാം ഈ ദേവിയുടെ ആജ്ഞാ അനുസരിച്ച് മാത്രം. ഗുരുതുല്യരായ എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചു കൊണ്ട്... നമസ്തേ..കടപ്പാടോടെ ദേവീ ശരണം...._🙏🌹

🙏🏻🌹

Thursday, August 18, 2022

Photo from Prasanth Kumar.S

_*ഉണ്ണിക്കണ്ണന്റെ അവതാരദിനം - അഷ്ടമി രോഹിണി.*_



_അമ്പാടിക്കണ്ണന്റെ അവതാര കഥകള്‍ പറയുന്ന അഷ്ടമിരോഹിണി. ജനമനസ്സില്‍ ഉണ്ണിക്കണ്ണന്‍ ഭക്തിയുടെയും ആഘോഷത്തിന്റെയും നെയ്ത്തിരികള്‍ കൊളുത്തുന്ന ദിനമാണ് ശ്രീകൃഷ്ണ ജയന്തി._

_ആലിലക്കണ്ണന്‍റെ ജന്മദിനം ആഘോഷമാക്കുവാന്‍ നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞു. കൃഷ്ണക്ഷേത്രങ്ങള്‍ ദീപാലങ്കാരത്തിലും ഭക്തിഘോഷങ്ങളിലും നിറഞ്ഞിരിക്കുന്നു. കണ്ണനെ സ്തുതിയ്ക്കുന്ന കീര്‍ത്തനങ്ങള്‍ മുഴങ്ങുകയാണെവിടെയും._

_ബാലഗോകുലം ഇന്ന് ബാലദിനമായി ആചരിക്കുന്നു. നാടെങ്ങും വൈകിട്ട് ശോഭായാത്രകള്‍ നടക്കും._

_ശ്രീകൃഷ്ണന്‍റെ ജന്മദേശമാ യ ഉത്തര്‍പ്രദേശിലെ മഥുരയിലും ദ്വാരകയിലും മറ്റും ശ്രാവണപൂര്‍ണ്ണിമക്കു ശേഷമുള്ള അഷ്ടമിക്ക് - ജന്മാഷ്ടമിക്ക് - ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചിരുന്നു._

_അഷ്ടമിയും രോഹിണിയും ഒന്നിക്കുന്ന ദിനം_

_ചിങ്ങമാസത്തിലെ അഷ്ടമി രോഹിണി- ഭക്തിയുടെയും പ്രണയത്തിന്‍റെയും വാത്സല്യത്തിന്‍റെയും അവതാരമായ കൃഷ്ണ ഭഗവാന്‍ പിറന്ന ജന്മാഷ്ടമി. ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്ന ദിവസമാണിത്._

_യുഗങ്ങള്‍ നാലാണ്. കൃത, ത്രേതാ, ദ്വാപര, കലി എന്നിങ്ങനെ. ഇതില്‍ ദ്വാപരയുഗത്തിലാണു ശ്രീകൃഷ്ണന്‍റെ ജനനം എന്നാണു വിശ്വാസം._

_അഷ്ടമിരോഹിണി ദിവസം അര്‍ധരാത്രി കഴിയുന്നതുവ രെ ഉറങ്ങാതെ കൃഷ്ണഭജനം ചെയ്തിരുന്നാല്‍ ഭഗവാന്‍റെ അനുഗ്രഹം ഉണ്ടാകുമെന്നാ ണു വിശ്വാസം. ശിവരാത്രി പോലെ അഷ്ടമിരോഹിണി ദിവസവും രാത്രി മുഴുവന്‍ ഉറക്കമിളച്ചു ഈശ്വരഭജന വുമായി കഴിയുന്നത് കൃഷ്ണപ്രീതിയ്ക്ക് ഉത്തമം._

_അര്‍ദ്ധരാത്രി പാല്‍പ്പായസ മുണ്ടാക്കി വീടിന്‍റെ പിന്‍ഭാഗത്ത് വയ്ക്കുന്നു. ഉണ്ണിക്കൃഷ്ണന്‍റെ കാലടികള്‍ അരിപ്പൊടി കലക്കിയ വെള്ളച്ചായത്തില്‍ വീട്ടുമുറ്റം മുതല്‍ പായസം വച്ചിരിക്കു ന്നിടം വരെ വരച്ചു വയ്ക്കുന്ന പതിവ് കേരളത്തില്‍ പലയിടത്തും ഇപ്പോഴുമുണ്ട്. ഉണ്ണിക്കൃഷ്ണന്‍ രാത്രിയില്‍ വന്ന് ഈ പാല്‍പ്പായസം കുടിക്കുമെന്നാണ് ഇതിനു പിന്നിലുള്ള വിശ്വാസം._

_ജന്മാഷ്ടമി ആഘോഷങ്ങ ളില്‍ പ്രധാനമാണ് ഉറിയടി. ഉണ്ണിക്കണ്ണന്‍റെ വേഷം കെട്ടിയ കുട്ടി ഉറിയില്‍തൂങ്ങിയാടുന്ന വെണ്ണക്കുടം ചാടിപ്പിടിക്കാന്‍ ശ്രമിക്കുന്നു. ഉറിയുടെ ചരട് കാഴ്ചക്കാരില്‍ ഒരാള്‍ വലിച്ചുകൊണ്ടിരിക്കും. കാണികളില്‍ കൗതുകവും ആവേശവും ഉണര്‍ത്തുന്ന താണ് ഈ മത്സരം._

_കേരളത്തിലെ എല്ലാ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും അഷ്ടമിരോഹിണി ദിനം പ്രധാനമാണ്. ഗുരുവായൂര്‍, അമ്പലപ്പുഴ, രവിപുരം, നെയ്യാറ്റിന്‍കര, തമ്പലക്കാട്, തൃച്ചംബരം, ഉഡുപ്പി, തിരുവമ്പാടി, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം ചിന്ത്രമംഗലം, ഏവൂര്‍, തിരുവച്ചിറ, കുറുമ്പിലാവ്, താഴത്തെ മാമ്പുള്ളി, കൊടുന്തറ തുടങ്ങി അനേകം ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ പ്രത്യേക ആരാധനകളോടെ ശ്രീകൃഷ്ണ ജയന്തി കൊണ്ടാടുന്നു._ 

Thursday, July 7, 2022

ചക്ര വ്യൂഹം

_ലോകത്തിലെ ഏറ്റവും വലിയ യുദ്ധം ഹരിയാനയിലെ കുരുക്ഷേത്രത്തിൽ വച്ച് നടന്ന കുരുക്ഷേത്ര യുദ്ധമായിരുന്നു എന്നു പറയാം. ചരിത്രത്തിൽ ഒരിക്കൽ മാത്രമേ ഇത്തരം ഭീകരമായ യുദ്ധം നടന്നുള്ളൂ._

_ചക്രം പോലെ കറങ്ങുന്ന, എപ്പോഴും സജ്ജമായ വ്യൂഹമാണ്  ചക്ര വ്യൂഹം. ആകെ 18 വ്യൂഹങ്ങൾ ഉപയോഗിച്ച കുരുക്ഷേത്ര യുദ്ധത്തിലെ ഏറ്റവും അപകടകരമായ യുദ്ധ സംവിധാനം ചക്ര വ്യൂഹം ആയിരുന്നു. ആരെങ്കിലും തളരുകയോ ,പരിക്കേൽക്കുകയോ , കൊല്ലപ്പെടുകയോ ചെയ്താൽ വ്യൂഹം തകരാതെ യും യുദ്ധം നിർത്താതെയും  സൈനികരെ പിൻവലിക്കാ നും, മറ്റൊരാളെ യഥാസ്ഥാന ത്ത് സ്വീകരിക്കുവാനും സാധിക്കും എന്നതാണ് ചക്ര വ്യൂഹത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത. സൈനികർക്ക് വിശ്രമമോ, ചികിത്സയോ നൽകുവാനും, ഭക്ഷണം കഴിക്കുവാനും മറ്റും ഇടവേള നൽകുവാനും ചക്ര വ്യൂഹത്തി ന്കഴിയും.യുദ്ധമുന്നണിയിലുള്ള ഒരു മഹാരഥനെ പിന്‍‌വലിച്ചു മറ്റൊരാള്‍ക്കു് എളുപ്പം പകരക്കാരനാവാം എന്നുള്ളതാണു ഇതിൻ്റെ  നേട്ടം. എതിരാളികള്‍ ഒരേ ദിശയില്‍ യുദ്ധം ചെയ്യുവാന്‍ നിര്‍ബന്ധിതരാകുകയും, വ്യൂഹം ചമച്ചവര്‍ക്കു തങ്ങളുടെ;ആക്രമണം എപ്പോഴും സജീവമായി തുടരുവാനും സാധിക്കും._

_യുധിഷ്ഠിരനെ ബന്ധിക്കുന്നതിനാണ് കുരുക്ഷേത്ര യുദ്ധ സമയത്ത്  ഈ നിര ദ്രോണാചാര്യർ  രൂപീകരിച്ചത്.  48 * 128 കിലോമീറ്റർ വിസ്തൃതിയുള്ള ഹരിയാനയിലെ കുരുക്ഷേത്ര എന്ന സ്ഥലത്ത് അനേകലക്ഷം സൈനികരെ കൃത്യമായ അനുപാതത്തിൽ വിന്യസിച്ച് നിർമ്മിച്ച വ്യൂഹമാണിത്.യുദ്ധ രഹസ്യവും വിന്യാസ രീതികളും ചോരാതിരിക്കാൻ വാദ്യങ്ങൾ ഉപയോഗിച്ചാണ് ചക്രവ്യൂഹം നിർമ്മിച്ചത്._

_ആകെ ഏഴ് നിരയിൽ  ആന, കുതിര ,കാലാൾ, രഥം എന്നിവയെ കൃത്യമായ ഗണിത അനുപാതത്തിൽ  വിന്യസിച്ചിരിക്കുന്ന മികച്ച രീതിയിൽ സംവിധാനം ചെയ്യപ്പെട്ട ചക്ര വ്യൂഹം  ഭേദിക്കുക എന്നത് അതീവ ദുഷ്കരമാണ്._

_ഏറ്റവും പുറമേയുള്ള പാളിയിൽ കാലാൾപ്പടയും, ഓരോ നിര കടക്കും തോറും അതിശക്തമായ സൈനിക തന്ത്രങ്ങളും യുദ്ധ സംവിധാന ങ്ങളും വിന്യസിക്കപ്പെടുന്നു എന്നതാണ് ചക്രവ്യൂഹത്തി ൻ്റെ ഏറ്റവും വലിയ പ്രത്യേക ത. ഒരിക്കൽ ശത്രു കുടുങ്ങിയാൽ ആ ഭാഗത്തുള്ള പാളികൾ സ്വയം അടഞ്ഞ ശേഷം  ഒരു വൃത്തമായി മാറും. നാലുപാടുനിന്നും വരുന്ന ആക്രമണത്തെ അകത്ത് അകപ്പെട്ട ശത്രുവിനെ പ്രതിരോധിക്കാൻ കഴിയില്ല.ഗൃഹത്തിന് അകത്തേക്ക് കയറാൻ ശ്രമിച്ചവർ മറ്റു പാളികളിൽ കുടുങ്ങിയിട്ടുണ്ടാകും  എന്നതാണ് അടുത്ത പ്രത്യേകത.ഇക്കാരണങ്ങളാൽ കൊണ്ടുതന്നെ ചക്രവ്യൂഹത്തിൽ അകപ്പെടുന്നവർക്ക് മരണം സുനിശ്ചിതം._

_കൃഷ്ണനും അർജുനനും ദ്രോണാചാര്യർക്കും കർണനും ഉൾപ്പെടെ ഏഴ് പേർക്ക് മാത്രമാണ് ദ്വാപരയുഗത്തിൽ ഇത് ഭേദിക്കാൻ ഉള്ള കഴിവ്.എല്ലാ തരത്തിൽ പെട്ട വ്യൂഹങ്ങളെയും തകർക്കാൻ കഴിവുള്ള വ്യക്തികൾ  ശ്രീരാമൻ, രാവണൻ എന്നിവരാണ്._

_സ്വന്തം സൈന്യം മുഴുവൻ പിന്തിരിഞ്ഞോടിയാലും, രഥം തകർന്നാലും , തേരാളി മരിച്ചാലും, ശത്രുക്കൾ ചുറ്റുപാടും പ്രതിരോധിച്ചാലും 18 തരത്തിൽപ്പെട്ട വ്യൂഹങ്ങളെ എങ്ങനെ തകർക്കണമെന്ന് രാവണൻ  രാവണ ഗീതയിൽ വിശദീകരിക്കുന്നുണ്ട്.രാമ രാവണ യുദ്ധസമയത്ത് സ്വന്തം സൈന്യം പലകുറി പരാജയപ്പെട്ടു പിന്തിരിഞ്ഞോടിയപ്പോഴും ശ്രീരാമൻ്റെ ഗരുഡ വ്യുഹങ്ങളെ രാവണൻ ഒറ്റയ്ക്ക് ഭേദിക്കുകയും തടുക്കുകയും ചെയ്യുന്നുണ്ട്._

_ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഭാരതത്തിൽ ഉണ്ടായിരുന്ന  ശാസ്ത്ര വിജ്ഞാനത്തിൻ്റെ   ഉദാഹരണങ്ങളിൽ ഒന്നാണ് ശത്രു ഹരങ്ങളായ വ്യൂഹ സംവിധാനങ്ങൾ...🙏🌹🙏_

_ഭാരതീയ പൈതൃകം...🌹🙏_ 

Saturday, May 21, 2022

മനുഷ്യൻ ഒറ്റയ്ക്കാണ് , കർമ്മഫലങ്ങളും ഒറ്റയ്ക്ക് അനുഭവിക്കാൻ വിധിക്കപ്പെട്ടുവനാകുന്നു

*🔥മനുഷ്യൻ ഒറ്റയ്ക്കാണ് , കർമ്മഫലങ്ങളും ഒറ്റയ്ക്ക് അനുഭവിക്കാൻ വിധിക്കപ്പെട്ടുവനാകുന്നു .. നമ്മൾ മനുഷ്യർ ജനിക്കുന്നതും മരിയ്ക്കുന്നതും ഒറ്റയ്ക്കാണ്. നമ്മുടെ ജനന സമയത്ത്  നമുക്കൊപ്പം ആരും വരുന്നില്ല , അത് പോലെ മരണ സമയത്ത് എത്ര സ്നേഹത്താൽ ബന്ധിതരാണെങ്കിൽ കൂടി മറ്റൊരാൾക്ക് നമുക്കൊപ്പം വരാൻ നിയോഗം ഇല്ലെങ്കിൽ വരാൻ കഴിയില്ല എന്നത് പരമമായ സത്യവുമാണ് .. നാം ചെയ്യുന്ന കർമ്മങ്ങളും അപ്രകാരം ആകുന്നു .. നാം ചെയ്യുന്ന ഒരു പ്രവൃത്തി അത് എന്ത് തന്നെയാകിലും ചെയ്ത വ്യക്തിക്ക് അതിന്റെ ഫലം ലഭിക്കുന്നതാണ്.. അത് നന്മയോ , തിന്മയോ എന്നതല്ല, അതിന്റെ ഫലം എന്ത് തന്നെയാകിലും, അനുഭവിക്കേണ്ടതും നാം ഒറ്റയ്ക്കാണ്... അത് കൈ കൊണ്ട് ചെയ്യുന്ന പ്രവൃത്തി ആണെങ്കിലും, മറിച്ച് ജീവിതം കൊണ്ട് ചെയ്യുന്ന പ്രവൃത്തി ആണെങ്കിലും അതേ നാണയത്തിൽ മറുവശം ഉണ്ടാകുന്നു.. നന്മ ചെയ്താൽ നന്മ ലഭിക്കും, തിന്മ ചെയ്താൽ തിന്മയും വിതച്ചെടുക്കാം :: അതായത് ജീവിതം എന്നാൽ ഒറ്റയ്ക്കാണ് എന്ന സാരം. നമുക്കൊപ്പം കൂടെയുള്ളവർ കുറച്ച് നാളത്തേയ്ക്ക് കൂടെയുണ്ടാകും... മറ്റ് ചിലർ ഏറെക്കാലത്തെയ്ക്കും ... പക്ഷേ ജീവിതത്തിൽ നാം ചെയ്യുന്ന പ്രവൃത്തികളുടെ ഫലം അനുഭവിക്കേണ്ടത് നാം ഒറ്റയ്ക്കാണ്. - അതിനാൽ തന്നെ ചെയ്യുന്ന പ്രവൃത്തികളിൽ നന്മ ചെയ്യാൻ ശീലിക്കു .. അതിന്റെ ആനന്ദം എന്തെന്ന് അനുഭവിക്കാൻ ശ്രമിക്കു ..*
🔥🔥🔥🔥🔥🔥🔥🔥🔥
            *🙏ശുഭദിനം🙏* 

നിങ്ങൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ ഒന്നല്ല..

നിങ്ങൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ ഒന്നല്ല.. എല്ലാവരും ഈ ലോകത്ത് ഒരേ രീതിയിൽ സൃഷ്ടിക്കപ്പെട്ടു..എല്ലാവരിലും ഈശ്വരൻ തന്റെ ചൈതന്യം നൽകി.. എല്ലാവരിലും വിശേഷ ബുദ്ധിയും.. എല്ലാവരെയും ഈശ്വരൻ സ്നേഹിച്ചു... ഒരു മനുഷ്യനെപ്പോലും വ്യത്യസ്തനാക്കിയില്ല.. എന്നിട്ടും നാം പറയുന്നു നമുക്ക് ഈശ്വരൻ സൗഭാഗ്യങ്ങളും ഐശ്വര്യവും നൽകിയില്ല... മറ്റു ചിലർക്കാകട്ടെ എല്ലാം വാരിക്കോരി നൽകി എന്ന്...

ശരിയാണ്.. ചിലർ സർവ്വ ഐശ്വര്യത്തോടും ജീവിക്കുന്നു.. മറ്റുചിലരാവട്ടെ തികഞ്ഞ ദാരിദ്ര്യത്തിലും.. എന്താണ് ഇതിന് കാരണം.. ഈശ്വരൻ വകഭേദം കാണിക്കുമോ.. ഇല്ല ഒരിക്കലും അങ്ങനെ കാണുകയില്ല.. ഈശ്വരന് എല്ലാവരും ഒരേ പോലെ തന്നെ.. പക്ഷെ ചിലരിൽ സമൃധി വിളയുന്നത് അവരിൽ ഈശ്വരൻ ഉണ്ട്.. അവർ ഈശ്വര പാതയിലെ സഞ്ചരിക്കുന്നുള്ളൂ.. ഈശ്വര തത്വങ്ങളെ അവർ ഉൾകൊള്ളുന്നു.. സത്യത്തിനു നിരക്കാത്ത ഒരു കർമ്മവും അവർ മുൻ ജന്മങ്ങളിലും ഈ ജന്മത്തിലും ചെയ്യുന്നില്ല . ഈശ്വരൻ എന്താണ് നൽകുന്നത് അതുകൊണ്ട് അവർ തൃപ്തിയടയുന്നു.. എല്ലാവരെയും കരുണയോടെയും സ്നേഹത്തോടെയും നോക്കി കാണുന്നു.. ഈശ്വരനെ സ്മരിക്കാതെ ഒരു കർമ്മം പോലും അവർ ചെയ്യുന്നില്ല.. അവർ ചെയ്യുന്ന സൽകർമ്മങ്ങളുടെ ഫലം ആണ് അവർക്ക് ലഭിക്കുന്നത്.. കർമ്മ ഫലം എന്തായാലും നമുക്കു ലഭിക്കും എന്നത് അലിഖിത നിയമം തന്നെ എന്ന് നമുക്കും അറിയാമല്ലോ..

ഈശ്വരൻ എന്ന സത്യത്തെ മറികടന്നവർ സന്തോഷം സമാധാനം ഐശ്വര്യം തുടങ്ങിയ ഒരു സൽഫലം പോലും അനുഭവിക്കാൻ തരമില്ല.. ഇവർ സുഖങ്ങൾ തേടി സഞ്ചരിച്ചു.. ആത്മ സുഖങ്ങളെക്കാൾ വലുതാണ് ഭൗതീക സുഖങ്ങൾ എന്ന് വിശ്വസിച്ചു.. ഈശ്വര തത്വങ്ങളെ വെടിഞ്ഞുകൊണ്ട് ചിന്തകളെയും മനസ്സിനെയും സുഖലോലുപതയിലേക്ക് നയിച്ചു.. മനസ്സിലെ ഈശ്വരനെ കൈവിട്ടുകൊണ്ട് തിന്മയുടെ വശങ്ങളിലൂടെ സുഖങ്ങൾ അനുഭവിച്ചുകൊണ്ട് ജീവിതം ആസ്വദിക്കാം എന്ന് കരുതി..

എങ്ങനെ സാധ്യമാവും സംതൃപ്തിയോടെ ഉള്ള.. ഐശ്വര്യത്തോടെ ഉള്ള.. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം.. ചെയ്ത് കൂട്ടിയ പാപകർമ്മങ്ങളുടെ ഫലം കൈപ്പറ്റേണ്ടേ.. അത് നാം തന്നെ അനുഭവിക്കേണ്ടേ.. മരണത്തിന് പോലും അതിൽ നിന്നും നമ്മെ രക്ഷിക്കാനാവുമോ..കർമ്മ ഫലങ്ങൾ നമ്മെ തന്നെ തേടി കണ്ടുപിടിച്ചുകൊണ്ട് നമ്മോട് ചേർന്നിരിക്കില്ലേ.. ഈശ്വര ചിന്തകൾ കൈവെടിഞ്ഞുള്ള ജീവിതം എത്ര ദുസ്സഹം.. ഒരു നേരത്തെ സുഖത്തിനായ് അതും സംതൃപ്തി നൽകാത്ത പാപ സുഖങ്ങൾക്കായ് അലഞ്ഞപ്പോൾ നഷ്ട്ടമായത് സർവ്വ ആത്മ സുഖങ്ങളും സകല സൗഭാഗ്യങ്ങളും.. നേടിയതോ ജന്മ ജന്മാന്തരങ്ങളിലൂടെ അനുഭവിക്കാനുള്ള ദുർവിധികളും..

വീണ്ടും വീണ്ടും.. അതേ രൂപത്തിൽ ജീവിക്കണമോ.. അതോ ചെയ്തു പോയ പാപകർമ്മ ഫലം അനുഭവിച്ചു തീർത്തുകൊണ്ട് നമ്മിലെ സർവ്വ പാപങ്ങളും അകറ്റി ഈശ്വരനോട് ചേർന്നു നിന്നുകൊണ്ട് സത്യധർമ്മങ്ങളിൽ ഊന്നിയ ഒരു പുതിയ ജീവിതമോ..? നന്മയാണ് ഐശ്വര്യവും സമാധാനവും നിറഞ്ഞ ഒരു ജീവിതം ആണ് മുന്നോട്ടും വരും ജന്മങ്ങളിലും ആഗ്രഹിക്കുന്നത് എങ്കിൽ ഭഗവൽ പാദങ്ങളിൽ അഭയം തേടി ഈശ്വര തത്വങ്ങൾ ഉൾക്കൊണ്ട്‌ ഈശ്വര പാതയിൽ ജീവിതം നയിക്കുക.. നമ്മെ സൃഷ്ടിച്ച ഈശ്വരൻ നമുക്കും എല്ലാം നൽകും എന്ന് വിശ്വസിക്കുക.. അതിനായ് കാത്തിരിക്കുക.. എന്താണ് ഭഗവാൻ നൽകുന്നത് അതിൽ സംതൃപ്തി അടയുക.. എങ്കിൽ ഈശ്വരൻ നമ്മിൽ കൃപചൊരിയും എന്നത് സത്യം തന്നെ.. സർവേശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ശുഭദിനം ആശംസിക്കുന്നു.

സമാധീശ്വര ക്ഷേത്രം, ചിറ്റാർ കോട്ട, രാജസ്ഥാൻ

(സമാധിശ്വര) ഇന്ത്യയിലെ രാജസ്ഥാനിലെ ചിത്തോർ കോട്ടയിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദു ക്ഷേത്രമാണ്. "സമാധീശ്വരൻ" എന്ന് വിളിക്കപ്പെടുന്ന ശിവനാണ് ഇത് സമർപ്പിച്ചിരിക്കുന്നത്, അതായത് "സമാധിയുടെ കർത്താവ്". എപ്പിഗ്രാഫിക് തെളിവുകൾ സൂചിപ്പിക്കുന്നത് ക്ഷേത്രം 11 -ആം നൂറ്റാണ്ടിൽ നിർമ്മിച്ചതാണെന്നും 13 -ഉം 15 -ഉം നൂറ്റാണ്ടുകളിൽ ഈ ക്ഷേത്രം പുന സ്ഥാപിക്കപ്പെട്ടു എന്നാണ്. 

ലോകത്തിലെ_ഏറ്റവും_വലിയ_അത്ഭുതം എന്താണ്?

താപസ്സിയായ ഒരു ബ്രാഹ്മണന്‍ യാഗത്തിനായി തീ ഉണ്ടാക്കാന്‍ അരണിക്കോല്‍ കടയുന്ന സമയത്ത് അതൊരു മാനിന്‍റെ കൊമ്പില്‍ കുരുങ്ങാന്‍ ഇടയായി..!

മാന്‍ പേടിച്ച് പാഞ്ഞു പോയി ..! അഗ്നിഹോത്രം ചെയ്യാന്‍ അരണി വേണം എന്നതിനാല്‍ ബ്രാഹ്മണന്‍ അതിന് പുറകെ ഓടി ..!

കിട്ടാതെ വന്നപ്പോള്‍ പാണ്ഡവന്‍മ്മാരോട് പറയുകയും,അവര്‍ അത് തേടി പോകുകയും ചെയ്തു ..!

അങ്ങനെ വനത്തില്‍ അരണി തേടിയെത്തിയ അവര്‍ അലഞ്ഞു ക്ഷീണിതരായി..!

അങ്ങനെ ഒരു പൊയ്കയില്‍ വെള്ളം കുടിക്കാന്‍ ഇറങ്ങിയ കുന്തീ പുത്രന്മാര്‍ ഓരോരുത്തരും മരിച്ചു വീണു ..!

അവസാനം യുധിഷ്ഠിരന്‍ മാത്രം അവശേഷിച്ചു ..!

വീരന്മാരായ അവരെ കൊല്ലാന്‍ നിസ്സാരന്മാര്‍ക്ക് കഴിയില്ല എന്ന് മനസിലാക്കിയ യുധിഷ്ഠിരനോട്, പക്ഷിയുടെ രൂപത്തില്‍ യമന്‍ ചോദിച്ച അനേകം ചോദ്യങ്ങളില്‍ ഒന്നാണിത്!!!

ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കൃത്യമായി പറഞ്ഞപ്പോള്‍ ബാക്കിയുള്ളവരെ യമന്‍ ജീവിപ്പിക്കുകയും ചെയ്തു..!

ആ ചോദ്യങ്ങളും ഉത്തരങ്ങളും മഹാഭാരതത്തിലെ ഏറ്റവും പ്രമുഖമായ
പ്രസ്ഥാവ്യങ്ങളില്‍ ഒന്നാണ് എന്ന് മനസിലാക്കണം..!
👇👇👇👇👇👇👇👇👇👇👇👇👇👇👇

യമന്‍:- ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം എന്താണ് ..?.

ഉത്തരം :- ദിനം പ്രതി ജീവജാലങ്ങള്‍ ചത്തൊടുങ്ങുന്നു ..! ഉറ്റവരും,ബന്ധുക്കളും ഓരോരുത്തരായി മരിക്കുന്നു. പക്ഷെ ബാക്കിയുള്ളവര്‍ തങ്ങള്‍ക്കു മരണമില്ലന്നും, ഇവിടെ ഈ ഭൂമിയില്‍ സ്ഥിരമായി കഴിയാമെന്നും കരുതി ഓരോരോ കര്‍മ്മങ്ങള്‍ ചെയ്തു ജീവിക്കുന്നു ..! ഈ ചിന്തയാണ് ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം .!"
______________________________________________

യമന്‍:- "സുഖലോലുപനും, ബുദ്ധിമാനും, ലോകരാല്‍ മാനിക്കപ്പെടുന്നവനുമായ ഒരാള്‍ ശ്വസിക്കുന്നുണ്ടെങ്കിലും,ജീവിക്കുന്നില്ല എന്തുകൊണ്ട് ..?

ഉത്തരം :- ദേവതകള്‍,അതിഥികള്‍, ഭൃത്യന്മാര്‍, പിതൃക്കള്‍ എന്നിവര്‍ക്കും, എന്നിവരോട് ആദരവും,കരുണയും ഇല്ലാത്തവരും, അശരണരെ സഹായിക്കാത്തവരും ശ്വസിക്കുന്നുണ്ടെങ്കിലും ജീവിക്കുന്നില്ല
______________________________________________

യമന്‍:- ഭൂമിയെക്കാള്‍ ഗുരുവായത് എന്ത് ..?

ഉത്തരം :- ഭൂമിയെക്കാള്‍ ഗുരുവായത് അമ്മ .!
______________________________________________

യമന്‍:- ആകാശത്തേക്കാള്‍ ഉയരമെറിയത്‌ എന്ത് ..?

ഉത്തരം :- ആകാശത്തേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നത് അച്ഛന്‍ ..!
______________________________________________

യമന്‍:- കാറ്റിനെക്കാള്‍ വേഗം ഏറിയത് എന്ത് ..?

ഉത്തരം :- കാറ്റിനെക്കാള്‍ വേഗം ഏറിയത് മനസ്സ് ..!!
______________________________________________

യമന്‍: -പുല്ലിനെക്കാള്‍ വ്യാപകമായത് എന്ത് ..?

ഉത്തരം :- പുല്ലിനേക്കാള്‍ വ്യാപകമായത് ചിന്ത
______________________________________________

യമന്‍:- ഏകനായി നില്‍ക്കുന്നതാര് ..?

ഉത്തരം :- സൂര്യനാണ് ഏകന്‍..!
______________________________________________

യമന്‍:-  ജനിച്ചിട്ട്‌ വീണ്ടും ജനിക്കുന്നതാര് ..?

ഉത്തരം :- ജനിച്ചിട്ട്‌ ജനിക്കുന്നവന്‍ ചന്ദ്രന്‍ ..!
______________________________________________

യമന്‍: - തണുപ്പിന്‍റെ ഔഷധം എന്ത് ..?

ഉത്തരം :- തണുപ്പിന്‍റെ ഔഷധം അഗ്നി ..!
______________________________________________

യമന്‍: വിളയുടെ മഹത്വം ആര്‍ക്ക്..?

ഉത്തരം :- വിളയുടെ മഹത്വം ഭൂമിക്ക്..!
______________________________________________

യമന്‍:-ധര്‍മ്മം ,യശസ്സ് , സ്വര്‍ഗ്ഗം, സുഖം എന്നിവ എന്തിനെ ആശ്രയിച്ചു നില്‍ക്കുന്നു ..?

ഉത്തരം:- "അറിവ് ധര്‍മ്മത്തിന്‍റെയും, ദാനം യശസ്സിന്‍റെയും സത്യം സ്വര്‍ഗ്ഗത്തിന്‍റെയും ശീലം സുഖത്തിന്‍റെയും ആശ്രയസ്ഥാനങ്ങളാണ്..!
______________________________________________

യമന്‍:-പരമമായ ധര്‍മ്മം എന്ത് ..?

ഉത്തരം:- അന്യനെ ദ്രോഹിക്കാതിരിക്കുന്നത് പരമമായ ധര്‍മ്മം ..!
______________________________________________

യമന്‍:-സദാ ഫലജമായ ധര്‍മ്മം എന്ത്..?

ഉത്തരം :- സദ്ഫലജം ഈശ്വരനെ മുന്‍ നിര്‍ത്തിയുള്ള കര്‍മ്മം ..!
______________________________________________

യമന്‍:-എന്തിനെ കീഴടക്കിയാല്‍ ദുഃഖം നശിക്കും ..?

ഉത്തരം :- മനസിനെ കീഴടക്കിയാല്‍ ദുഃഖം നശിക്കും ..!
______________________________________________

യമന്‍:-ഒരിക്കലും നശിക്കാത്ത ബന്ധം എന്ത് ..?

ഉത്തരം :- സജ്ജനങ്ങളോടുള്ള ബന്ധം ഒരിക്കലും നശിക്കില്ല ..!
______________________________________________

യമന്‍:- ലോകത്തെ ആവരണം ചെയ്തിരിക്കുന്നത് എന്ത് ..?

ഉത്തരം:- അറിവില്ലായ്മ ലോകത്തെ ആവരണം ചെയ്തിരിക്കുന്നു ..!
______________________________________________

യമന്‍:- എന്തുകൊണ്ട് പ്രകാശം ഉണ്ടാകുന്നു ..?

ഉത്തരം :- ബുദ്ധി ഉണ്ടാകുമ്പോള്‍ പ്രകാശവും ഉണ്ടാകുന്നു ..!
______________________________________________

യമന്‍:- സ്നേഹിതര്‍ വേര്‍പെടുന്നത് എപ്പോള്‍..?

ഉത്തരം :- സ്വാര്‍ഥത ഉണ്ടാകുമ്പോള്‍ സ്നേഹിതര്‍ പിരിയുന്നു ..!
______________________________________________

ഇങ്ങനെ അനേകം ചോദ്യങ്ങള്‍ ..!! അവയ്ക്കെല്ലാം ഉത്തരങ്ങള്‍..!!

വ്യാസഭഗവാന്‍ പറഞ്ഞത് തന്നെ ഞാന്‍ പറയട്ടെ ..

യദി ഹാസ്തി തദന്യത്ര യന്നോ
ഹസ്തി ന തത്ക്വജിത്🙏

മഹാഭാരതത്തില്‍ ഉള്ളതെല്ലാം ലോകത്തിലുണ്ട് ..!

ഇതില്‍ ഇല്ലാത്തത് ഇനിയൊന്നും ലോകത്തില്‍ ഉണ്ടാകാനും പോകുന്നില്ല...!

ഇനി നിങ്ങള്‍ പറയൂ ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം മനുഷ്യമനസ്സോ ..?
അതോ
മഹാഭാരതമോ ..?

എന്‍റെ ഉത്തരം ഇതാണ്
രണ്ടും അത്ഭുതം തന്നെ.!! 🙏🙏🙏
🌹_______________🌹________________🌹

കടപ്പാട് 🙏