Google Ads

Tuesday, September 4, 2018

പുരാണ ചോദ്യങ്ങളും ഉത്തരങ്ങളും

Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്?
ഉലൂപി

Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ?
18

Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്?
നാഗദൈവങ്ങളെ

Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്?
ചിത്രകൂടക്കല്ല്

Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ?
ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം

Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ?
സ്യമന്തകം

Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ?
ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍

Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ?
ആചാര്യ ശിഷ്യഭാവം

Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ?
ഭരദ്വാജ മഹര്‍ഷിയുടെ.

Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ?
സൂര്യന്

Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ?
നകുലന്‍, സഹദേവന്‍

Q12. വ്യാസന്റെ മാതാവ് ആരു ?
സത്യവതി

Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം നിര്‍മ്മിച്ചത്‌ ?
പുരോചനന്‍

Q14. കുന്തി കൃഷ്ണന്‍റെയും ബാലരാമന്‍റെയും ആര് ?
അച്ഛന്പെങ്ങള്‍

Q15. ജരസന്ധനെ വധിച്ചത് ആര്?
ഭീമന്‍

Q16. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും ആദ്യമായി സംഗമിക്കുന്നത് എപ്പോള്‍ എവിടെവച്ചാണ്?
1882 - ല്‍ വാമനപുരത്തിനടിത്തുള്ള അണിയൂര്‍ ക്ഷേത്രത്തില്‍ വച്ച്

Q17. നാരദന് നാഗവീണ നിര്‍മ്മിച്ച്‌ കൊടുത്തത് ആര്?
സരസ്വതി

Q18. ഗരുഡനും സര്‍പ്പങ്ങളും രമ്യതയിലായി വരുന്ന ദിവസം?
നാഗപഞ്ചമി

Q19. ആരെ കയറാക്കിയാണ് പാലാഴി മഥനം നടത്തിയത്?
വാസുകിയെ

20. ഏഴുതലയുള്ള നാഗത്തിന്റെ പത്തിയില്‍ തിരിയിട്ടു കത്തിക്കുന്ന വിളക്കിന് പറയുന്ന പേര്?
നാഗപ്പത്തി വിളക്ക്

21. ത്രിലോകങ്ങള്‍ ഏതെല്ലാം ?
സ്വര്‍ഗം ,ഭൂമി, പാതാളം

22. ത്രിഗുണങ്ങള്‍ ഏതെല്ലാം ?
സത്വഗുണം ,രജോഗുണം , തമോഗുണം

23. ത്രികര്‍മ്മങ്ങള്‍ ഏതെല്ലാം ?
സൃഷ്ടി ,സ്ഥിതി , സംഹാരം

24. ത്രികരണങ്ങള്‍ ഏതെല്ലാം ?
മനസ്സ്, വാക്ക് , ശരീരം

25. ത്രിസന്ധ്യകള്‍ ഏതെല്ലാം ?
പ്രാഹ്നം - മദ്ധ്യാഹ്നം , അപരാഹ്നം - പ്രഭാതം , മദ്ധ്യാഹ്നം - പ്രദോഷം

26. കൃഷ്ണദ്വൈപായനന്‍ ആര് ? ആ പേര് എങ്ങനെ കിട്ടി ?
വേദവ്യാസന്‍, കറുത്തനിറമുള്ളതിനാല്‍ കൃഷ്ണന്‍ എന്നും , ദ്വീപില്‍ ജനിക്കുകയാല്‍ ദ്വൈപായനന്‍ എന്നും രണ്ടും ചേര്‍ന്ന് കൃഷ്ണദ്വൈപായനന്‍ എന്നും ആയി

27. ചതുരുപായങ്ങള്‍ എന്തെല്ലാം ?
സാമം, ദാനം, ഭേദം ,ദണ്ഡം

28. ചതുര്‍ദന്തന്‍ ആര് ?
ഐരാവതം - ഇന്ദ്രവാഹനം , നാല് കൊമ്പുള്ളതിനാല്‍

29. ചതുരാശ്രമങ്ങള്‍ ഏതെല്ലാം ?
ബ്രഹ്മചര്യം , ഗാര്‍ഹസ്ഥ്യം , വാനപ്രസ്ഥം , സന്ന്യാസം

30. ഹിന്ദു എന്ന വാക്കിന്റെ അര്‍ഥം എന്ത് ?
അക്രമത്തെയും അക്രമികളെയും അധര്‍മ്മത്തെയും അധര്‍മ്മികളെയും എതിര്‍ക്കുന്നവന്‍ .'ഹിംസാം ദൂഷയതേ ഇതി ഹിന്ദു

31. ബ്രഹ്മാവിന്റെ വാഹനം എന്ത് ?.
അരയന്നം (ഹംസം)

32. ഹാലാഹലം എന്ത് ? എവിടെനിന്നുണ്ടായി ?
ലോകനാശക ശക്തിയുള്ള വിഷം, പാലാഴി മഥനസമയത്ത് വാസുകിയില്‍ നിന്നും ഉണ്ടായി

33. പഞ്ചാക്ഷരത്തിന്റെ സൂഷ്മരൂപം എന്താണ് ?
ഓം

34. പുരാരി ആരാണ് ? ആ പേര് എങ്ങനെ കിട്ടി ?
ശിവന്‍, ത്രിപുരന്മാരെ നശിപ്പിച്ചതിനാല്‍

35. പുരാണങ്ങള്‍ എത്ര ? ഏതെല്ലാം ?
പുരാണങ്ങള്‍ പതിനെട്ട് , ബ്രഹ്മം , പത്മം , വിഷ്ണു , ശിവ , ഭാഗവത , നാരദ , മാര്‍ക്കണ്ഡേയ , അഗ്നി , ഭവിഷ്യ , ബ്രഹ്മവൈവര്‍ത്ത‍ , ലിംഗ , വരാഹ , സ്കന്ദ , വാമന , കൂര്‍മ ,
ഗാരുഡ , ബ്രഹ്മാണ്ഡ , മാത്സ്യപുരാണങ്ങള്‍

36. വേദ വ്യാസന്റെ അച്ഛനമ്മമാര്‍ ആരെല്ലാം ?
പരാശരനും സത്യവതിയും

37. പഞ്ചമവേദം എന്ന് പറയുന്നത് ഏത് ?
മഹാഭാരതം, എല്ലാ വേദാന്തതത്വങ്ങളും ഉപനിഷത്സാരവും അടങ്ങിയ ഗീത ഉള്‍കൊള്ളുകയാല്‍

38. പഞ്ചഭൂതങ്ങള്‍ ഏവ ?
ഭൂമി , ജലം , തേജസ്സ് , വായു , ആകാശം

39. പഞ്ചകര്‍മ്മങ്ങൾ ഏതൊക്കെയാണ് ?
വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം ( ഉത്സവം , സ്ഥിതി , നാശം അനുഗ്രഹം , തിരോധാനം)

40. പഞ്ചലോഹങ്ങള്‍ ഏവ ?
ചെമ്പ് , ഇരുമ്പ് , വെള്ളി , ഈയം , സ്വര്‍ണം

41. പഞ്ചാമൃതം എന്ന് പറയുന്നത് എന്താണ് ? അതില്‍ എന്തെല്ലാം ചേര്‍ന്നിട്ടുണ്ട് ?
അഞ്ചു മധുരവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയതും സുബ്രഹ്മണ്യപ്രീതിക്ക് പ്രധാനവുമാണ് പഞ്ചാമൃതം . പഴം , തേന്‍ , ശര്‍ക്കര , നെയ്യ് , മുന്തിരിങ്ങ ഇവയാണവ

42. പഞ്ചദേവതകള്‍ ആരെല്ലാം ?
ആദിത്യന്‍ , ഗണേശന്‍ , ശിവന്‍ , വിഷ്ണു , ദേവി

43. പഞ്ചദേവതമാര്‍ ഏതേതിന്റെ ദേവതകളാണ് ?
ആകാശത്തിന്റെ ദേവന്‍ വിഷ്ണു , അഗ്നിയുടെത് ദേവി , വായുവിന്റെ ദേവന്‍ ശിവന്‍ , ഭൂമിയുടെ ദേവന്‍ ആദിത്യന്‍ , ജലത്തിന്റെ ദേവന്‍ ഗണപതി

44. യുഗങ്ങള്‍ എത്ര ?. ഏതെല്ലാം ?
യുഗങ്ങള്‍ നാല് - കൃതയുഗം , ത്രേതായുഗം , ദ്വാപരയുഗം , കലിയുഗം

45. ദാരുകന്‍ ആരാണ് ?
ശ്രീകൃഷ്ണന്റെ തേരാളി or മഹിഷാസുരന്റെ ഒരു തേരാളി or ഗരുഡന്റെ ഒരു പുത്രൻ

46. ഉദ്ധവന്‍ ആരായിരുന്നു ?
ശ്രീകൃഷ്ണഭഗവാന്റെ ഭക്തനും മന്ത്രിയുമായിരുന്നു.

47. ഭഗവത്സ്പര്‍ശത്താല്‍ സുഗന്തിയായി മോക്ഷം നേടിയ രാക്ഷസി ആരാണ് ?
പൂതന

48. ശ്രീകൃഷ്ണന്റെ ഗുരു ആരാണ് ?
സാന്ദീപനി മഹര്‍ഷി

49. നാരായണീയത്തിന്റെ കര്‍ത്താവ്‌ ആര് ?
മേല്‍പത്തൂര്‍ നാരായണഭട്ടതിരി

50. പഞ്ചമഹായജ്ഞങ്ങള്‍ ഏവ ?
ഭൂതയജ്ഞം , ദേവയജ്ഞം , പിതൃയജ്ഞം , നൃയജ്ഞം , ബ്രഹ്മയജ്ഞം

51. പഞ്ചബാണങ്ങള്‍ ഏവ ?
അരവിന്തം , അശോകം , ചൂതം , നവമല്ലിക , നീലോല്പലം മുതലായ പൂക്കളാണ് പഞ്ചബാണങ്ങള്‍

52. ദ്വാദശാക്ഷരി മന്ത്രം എന്താണ് ?
'ഓം നമോ ഭഗവതേ വാസുദേവായ നമ' മന്ത്രമാണ് ദ്വാദശാക്ഷരി മന്ത്രം

53. ദ്വാദശാക്ഷരി മന്ത്രം ആര് ആര്‍ക്കാണ് ആദ്യമായി ഉപദേശിച്ചു കൊടുത്തത് ?
ബ്രഹ്മര്‍ഷിയായ നാരദന്‍ ബാലനായ ധ്രുവന് ഉപദേശിച്ചു കൊടുത്ത മഹാ മന്ത്രമാണ് ('ഓം നമോ ഭഗവതേ വാസുദേവായ നമ')

54. ഷഡ്ഗുണങ്ങള്‍ ഏതെല്ലാം ?
ഐശ്വര്യം , വീര്യം , യശസ്സ് , വിജ്ഞാനം , വൈരാഗ്യം , ശ്രീ ഇവയാണ് ഷഡ്ഗുണങ്ങള്‍

55. ഷഡ്വൈരികള്‍ ആരൊക്കെയാണ് ?
കാമം , ക്രോധം , ലോഭം , മോഹം , മദം , മാത്സര്യം.

56. ഷഡ്ശാസ്ത്രങ്ങള്‍ ഏതോക്കെയാണ് ?
ശിക്ഷ , കല്പം , വ്യാകരണം , നിരുക്തം , ജ്യോതിഷം , ഛന്തസ്സ്

57. സപ്തര്‍ഷികള്‍ ആരെല്ലാമാണ് ?
മരീചി , അംഗിരസ്സ് , അത്രി , പുലസ്ത്യന്‍ , പുലഹന്‍ , ക്രതു , വസിഷ്ഠന്‍.

58. സപ്ത ചിരഞ്ജീവികള്‍ ആരെല്ലാം ?
അശ്വഥാമാവ് , മഹാബലി , വ്യാസന്‍ , ഹനുമാന്‍ , വിഭീഷണന്‍ , കൃപര്‍ , പരശുരാമന്‍ ഇവര്‍ എക്കാലവും ജീവിചിരിക്കുന്നു എന്നാണ് പുരാണം . ( അശ്വഥാമാവ് പകയായും ,
മഹാബലി ദാനശീലമായും , വ്യാസന്‍ ജ്ഞാനമായും , ഹനുമാന്‍ സേവനശീലാമായും , വിഭീഷണന്‍ ഈശ്വരഭക്തിയായും , കൃപര്‍ പുച്ഛമായും , പരശുരാമന്‍ അഹങ്കാരമായും
മനുഷ്യരില്‍ കാണപ്പെടുന്നു ).

59. സപ്ത പുണ്യനഗരികള്‍ ഏതെല്ലാം ?
(അയോധ്യ , മധുര , മായ , കാശി , കാഞ്ചി , അവന്തിക , പുരി , ദ്വാരക ഇവയാണ് മോക്ഷദായകങ്ങളായ ഏഴ് പുണ്യനഗരികള്‍

60. സപ്ത മാതാക്കള്‍ ആരെല്ലാം ? അവരെ സ്മരിച്ചാലുള്ള ഫലമെന്ത് ?
കുമാരി , ധനദ , നന്ദ , വിമല , ബല , മംഗല , പത്മ ( ഇവരെ പ്രഭാതത്തില്‍ സ്മരിച്ചാല്‍ യഥാക്രമം യൌവനം , സമ്പത്ത് ,സന്തോഷം , പരിശുദ്ധി , ബലം ഐശ്വര്യം , തേജസ്സ്
ഇവയുണ്ടാകും )

61. സപ്തധാതുക്കള്‍ ഏതെല്ലമാണ് ?
ത്വക്ക് , രക്തം , മാംസം , മേദസ്സ് , അസ്ഥി , മജ്ജ , സ്നായു

62. ശ്രീരാമകൃഷ്ണദേവന്‍ പൂജാരിയായിരുന്ന ക്ഷേത്രം ?
ദക്ഷിണേശ്വരം കാളിക്ഷേത്രം

63. കാശിരാജാവിന്‍റെ മക്കള്‍ ആരെല്ലാം ?
അംബ, അംബിക, അംബാലിക

64. ഭഗവാൻ ശ്രീകൃഷന്റെ രഥത്തില്‍ എത്ര കുതിരകൾ ഉണ്ട് ?
5 ( നമ്മുടെ ശരീരമാണ് രഥം ..! നാം അല്ലങ്കില്‍ നമ്മുടെ ശരീരത്തിലെ ജീവനാണ് അര്‍ജ്ജുനന്‍ ..! നമ്മുടെ ഉള്ളിലെ ആത്മാവ് ആണ് കൃഷ്ണന്‍ ! പഞ്ചേന്ദ്രിയങ്ങള്‍ ആണ് കുതിരകള്‍ ,ബുദ്ധിയാണ് കടിഞ്ഞാണ്‍.. , ജീവിതമാണ് കുരുക്ഷേത്രം . ചുരുക്കത്തില്‍ നാം ആത്മാവിലുള്ള ഈശ്വര ചൈതന്യത്തെ മുന്‍നിര്‍ത്തി ...ബുദ്ധിയാകുന്ന കടിഞ്ഞാണ്‍ കൊണ്ട് പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച്‌ ജീവിതമാകുന്ന കുരുക്ഷേത്രത്തില്‍ യുദ്ധം ചെയ്തു മുന്നേറണം എന്നാണ് ആ സന്ദേശം ..!! ഭഗവത് ഗീത നല്‍കുന്ന സന്ദേശം അതാണ്‌ ..!! )

65. ഇന്ന് ഹിന്ദുമതം എന്ന് പറയുന്നതിന്റെ പൌരാണികനാമം എന്തായിരുന്നു ?
സനാതന മതം - വേദാന്തമതമെന്നും.

66. സുപ്രസിദ്ധ ക്ഷേത്ര ശില്പഗ്രന്ഥം?
വിശ്വകര്‍മ്മ്യം

67. ആദ്യമായി ഗീതമലയാളത്തില്‍ തര്‍ജമചെയ്തതാര് ?
നിരണത്ത് മാധവപണിക്കര്‍.

68. ശങ്കരാചാര്യരുടെ ഗുരു ആരായിരുന്നു ?
ഗോവിന്ദഭാഗവദ്പാദര്‍.

69. സപ്താശ്വാന്‍ ആരാണ് ?
ആദിത്യന്‍ , ആദിത്യന്‍റെ രഥത്തില്‍ ഏഴ് കുതിരകളെ പൂട്ടിയിട്ടുള്ളതായി പുരാണം.

70. ഈശ്വരപൂജയില്‍ ഹിന്ദുക്കള്‍ ആദ്യമായി ഉപയോഗിക്കുന്ന മന്ത്രമേത് ?.
ഓംകാരം

71. ശിവപാര്‍വ്വതി സംവാദരൂപേണ ദത്താത്രേയ മുനി രചിച്ചിട്ടുള്ള
ശാസ്ത്രശാഖ ഏത്?
തന്ത്രശാസ്ത്രം

72. സംഗീത മഹിമ വിളിച്ചോതുന്ന തന്ത്രത്തിന് പറയുന്ന പേരെന്ത്?
രുദ്രയാമളം

73. ദേഹം ദേവാലയവും അതിനുള്ളിലെ ജീവന്‍ സദാശിവവുമാണെന്ന് പറയുന്ന ഗ്രന്ഥമേത്?
കുളാര്‍ണ്ണവ തന്ത്രം

74. പാര്‍വ്വതി ശിവന് പറഞ്ഞുകൊടുത്ത തന്ത്രം ഏതുപേരില്‍ അറിയപ്പെടുന്നു?
നിഗമ ശാസ്ത്രം

75. തന്ത്രസമുച്ചയത്തിന്റെ രചയിതാവ് ആര്?
ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്

76. ശിവന്‍ പാര്‍വ്വതിക്ക് ഉപദേശിച്ചുകൊടുത്ത തന്ത്രം ഏത് പേരില്‍ അറിയപ്പെടുന്നു?
ആഗമ ശാസ്ത്രം

77. തടിയില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
ദാരുമയി

78. ക്ഷേത്രത്തിലെ അന്തരാളം മനുഷ്യശരീരത്തില്‍ എന്ത് സ്ഥാനമാണുള്ളത്?
മുഖം

79. തന്ത്ര സമുച്ചയത്തിലെ ശ്ലോക സംഖ്യ എത്ര?
2895

80. തന്ത്രവിഭാഗത്തെ മൂന്നായി വിഭജിച്ചതിന്റെ പേരുകള്‍ ഏതെല്ലാം?
വിഷ്ണുക്രാന്ത , രഥക്രാന്ത, അശ്വക്രാന്ത................

Saturday, September 1, 2018

02 September 2018 ഞായറാഴ്‌ച അഷ്ടമി-രോഹിണി

മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് അഷ്ടമി-രോഹിണി ആയി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിലെ കൃഷ്ണ പക്ഷത്തിൽ അഷ്ടമിയും രോഹിണിയും ഒത്തു വരുന്ന ദിവസമാണ് സാധാരണയായി അഷ്ടമി രോഹിണിയായി ആഘോഷിക്കുന്നത്. ഇവിടെ അഷ്ടമിക്കാണ് പ്രധാനം. അതുകൊണ്ട് തന്നെ അഷ്ടമിയും രോഹിണിയും ഒത്തു വരാത്ത വർഷങ്ങളിൽ മദ്ധ്യ രാത്രി അഷ്ടമി വരുന്ന ദിവസമാണ് ജന്മാഷ്ടമി ആയി കണക്കാക്കുന്നത്.
എന്നാൽ ഈ വർഷം രണ്ടാം തീയതി അർദ്ധരാത്രി അഷ്ടമിയും രോഹിണിയും ഒന്നിച്ചു വരുന്നുണ്ട് എന്നത് വിശേഷമാണ്. കൃഷ്ണാഷ്ടമി എന്നും ഈ ദിവസം അറിയപ്പെടുന്നു. ജന്മാഷ്ടമിയും കൃഷ്ണാഷ്ടമിയും കൂടാതെ ഈ ദിവസം ഗോകുലാഷ്ടമി, ശ്രീ കൃഷ്ണ ജയന്തി എന്നും അറിയപ്പെടുന്നു.

*അഷ്ടമി-രോഹിണി വ്രതം*

സപ്തമി ദിവസത്തെ (01/09/2018 ശനിയാഴ്ച) സൂര്യാസ്തമയം മുതലാണ് വ്രതം ആരംഭിക്കേണ്ടത്. ഈ സമയം മുതൽ അഷ്ടമി ദിവസം പകൽ മുഴുവനും അന്ന് അർദ്ധരാത്രി വരെ വ്രതം അനുഷ്ഠിക്കണം. ഈ സമയമത്രയും മത്സ്യ മാംസാദികൾ വെടിഞ്ഞ് പഞ്ചശുദ്ധി (മനശുദ്ധി, ശരീരശുദ്ധി, വസ്ത്രശുദ്ധി, ആഹാരശുദ്ധി, വ്രതശുദ്ധി) യോടുകുടി യും ലഘുഭക്ഷണത്തോടുകൂടിയും (പാൽ, പഴം മുതലായവ - അരി ആഹാരം ഒഴിവാക്കിയാൽ നന്ന്) കൃഷ്ണ നാമങ്ങൾ ജപിച്ച് കഴിയണം. അഖണ്ഡ നാമം നടക്കുന്നിടത്ത് അതിൽ പങ്കാളിയാകാം. ബ്രഹ്മചര്യം പാലിക്കണം.
ഓം നമോ ഭഗവതേ വാസു ദേവായ, ഹരേ രാമ ഹരേ രാമാ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ മന്ത്രങ്ങൾ ജപിക്കാവുന്നതാണ്.

ഈ സമയത്ത് ഭാഗവതം, നാരായണീയം, ശ്രീകൃഷ്ണ കർണ്ണാമൃതം തുടങ്ങിയ ഭഗവത് ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നത് ജന്മാന്തര പാപം നിവാരണം ചെയ്യുമെന്നു വിശ്വസിക്കപ്പെടുന്നു. ഏതു പ്രായക്കാർക്കും വ്രതം അനുഷ്ഠിക്കാം. ഏതെങ്കിലും മരുന്നു കഴിക്കുന്നവർ അതു കഴിച്ചുകൊണ്ട് ആഹാര ക്രമീകരണങ്ങൾ ചെയ്യാം. ഭഗവാന്റെ കാര്യങ്ങൾക്ക് ഈ കാര്യത്തിൽ ഉപാധിയും നിബന്ധനകളും ഇല്ല. പൂർണ്ണ ആരോഗ്യമുളളവർ കഴിയുന്നത്ര മുകളിൽ പറഞ്ഞ കാര്യങ്ങൾ പാലിക്കണം.

ഈ ദിവസം അനപത്യതാദുഃഖം (സന്താനമില്ലാത്ത ദുഃഖം) അനുഭവിക്കുന്നവർ സന്താനഗോപാല മന്ത്രം 41 പ്രാവശ്യം നിറഞ്ഞ ഭക്തിയോടെ ജപിച്ചാൽ ഫലസിദ്ധി നിശ്ചയമാണ്.

അതുപോലെ ആയുരാരോഗ്യത്തിന് ആയുർഗോപാല മന്ത്രം 41 പ്രാവശ്യം ജപിക്കണം.

കുട്ടികളുടെ വിദ്യാഭ്യാസ ഉന്നതിക്കായി വിദ്യാഗോപാലമന്ത്രം 41 പ്രാവശ്യം ജപിക്കുക.

*സന്താനഗോപാല മന്ത്രം*

ഓം ദേവകീസുത ഗോവിന്ദ
വാസുദേവ ജഗത്പതേ
ദേഹി മേ തനയം കൃഷ്ണാ
ത്വാമഹം ശരണം ഗത

*ആയുർഗോപാല മന്ത്രം*

ഓം ദേവകീസുത ഗോവിന്ദ
വാസുദേവ ജഗത്പതേ
ദേഹി മേ ശരണം കൃഷ്ണാ
ത്വാമഹം ശരണം ഗത

*വിദ്യാഗോപാല മന്ത്രം*

കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണാ
സർവജ്ഞത്വം പ്രസീദമേ
രമാ രമണ വിശ്വേശാ,
വിദ്യാമാശു പ്രയശ്ചമേ

(നിരീശ്വര വാദികളും ഭൗതിക വാദികളും ക്ഷമിക്കുക. ഇതു നിങ്ങൾക്കുളളതല്ല. നിങ്ങൾക്ക് ഭഗവാനും തട്ടിപ്പിന്റെ വക്താവാണല്ലോ)

ഭഗവാന് പാൽപായസം, തൃക്കൈവെണ്ണ, തുളസിമാല എന്നീ വഴിപാടുകൾ നടത്തുക.

പിറ്റേന്ന് രാവിലെ ക്ഷേത്രദർശനം നടത്തി വ്രതം അവസാനിപ്പിക്കാം. അന്നാണ് സാധാരണയായി ഗോകുലാഷ്ടമിയായി ഭഗവാന്റെ ജനനത്തിന്റെ ആഘോഷങ്ങൾ നടത്തുന്നത്.

കന്മഷങ്ങൾ കളയുവാനും ഐശ്വര്യം ഉണ്ടാവാനുമാണ് ഈ വ്രതം ആചരിക്കുന്നത്.

ഈ വർഷം കഠിനമായ പ്രളയകാല ദുരിതമനുഭവിക്കുന്നവർക്കായിക്കൂടി വ്രതം അനുഷ്ഠിച്ചു പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു.

*ശ്രീകൃഷ്ണാർപ്പണമസ്തു*

Friday, August 3, 2018

തിരുവനന്തപുരത്തെ സ്ഥലനാമങ്ങളുടെ പ്രത്യേകതകൾ അറിയാമോ?

ചില സ്ഥലങ്ങളുടെ പേരിന് പിന്നിലെ രസകരമായ ചില വിശേഷങ്ങൾ ഇതാ.
**************************************

❤കുഞ്ഞുണ്ണി തമ്പാൻ എന്ന ഒരു പ്രമാണിയുടെ ഊർ (സ്ഥലം) എന്ന നിലക്കാണ് തമ്പാനൂർ എന്ന പേരുണ്ടായത്.

❤രാജാ കേശവദാസന്റെ ഓർമക്കായാണ് കേശവദാസപുരം എന്ന സ്ഥലപ്പേരു. കേശവദാസപുരത്തിന്റെ പഴയ പേര് കറ്റച്ചക്കോണം എന്നായിരുന്നു.
കൽ - തച്ച - കോണം; കല്ലാശാരിമാരുടെ സ്ഥലമായിരുന്നു അത്.

❤മെഡിക്കൽ കോളേജ് എന്ന സ്ഥലത്തിന്റ പഴയ പേര് "കുഴിയത്തുമുക്ക്" എന്നായിരുന്നു. ഒരു പത്തെഴുപത്‌ കൊല്ലം മുൻപ് വരെ നിബിഡ.വനമായിരുന്നു ആ സ്ഥലം.

❤ഒരു സമയത്ത് രാജ്യദ്രോഹികളെ കഴുവേറ്റിയിരുന്ന സ്ഥലമാണ്‌ ഉള്ളൂർകുന്നു എന്ന് പണ്ട് അറിയപെട്ടിരുന്ന ഉള്ളൂർ.

❤പുലയ രാജവംശത്തിന്റെ ആസ്ഥാനം ആയിരുന്ന സ്ഥലം പുലയനാർ കോട്ട ആയി ..

❤പൂജപ്പുര സരസ്വതി മണ്ഡപത്തിലെ പൂജവെയ്പ് പ്രസിദ്ധമാണല്ലോ അങ്ങിനെയാണ് പൂജപ്പുര ഉണ്ടായത്.

❤ബ്രിട്ടീഷ്‌ ഗവർണർ ജെനറലിന്റെ റെസിഡന്റ്റ് ആയിരുന്നു G .W .D കോട്ടൻ എന്ന സായിപ്പിന്റെ കൊട്ടാരം നിലനിന്ന സ്ഥലമാണ് പിന്നീട് കോട്ടൻഹിൽ ആയതു.

❤മരുതംകുഴി - മരുതം എന്നാൽ വെള്ളകെട്ടു നിറഞ്ഞ സ്ഥലം ചതുപ്പ് എന്നൊക്കെ അർഥം വരും. അങ്ങിനെ ഒരു ചതുപ്പ് പ്രദേശമാണ് മരുതംകുഴി.

❤വൈതാഴചെടി നിറഞ്ഞു നിന്ന ഒരു കാട്ടു പ്രദേശമായിരുന്നു വഴുതക്കാട്. പ്രശസ്ത അഭിഭാഷകനായിരുന്ന മള്ളൂരിന്റെ
(1878 -1969 ) വഴുതക്കാട്ടെ വീട്ടുപടിക്കൽ നിന്ന് പുലിയെ പിടി കൂടിയത് തിരുവിതാംകൂറിന്റെ രേഖപ്പെടുത്തിയിട്ടുണ്ട്.

❤ഏറ്റവും വലിയ നെല്ലറ ആയിരുന്നു ആനയറ എന്ന പ്രദേശം.

❤കടകം ( അടവുകൾ ) അഭ്യസിക്കുന്ന പള്ളി (സ്ഥലം ) ആയിരുന്നു കടകംപള്ളി.

❤അനന്തപുരിയിലെ പ്രസിദ്ധമായ അമ്മവീടുകളിലോന്നായ ഉള്പ്പിടാക അമ്മ വീട് നിന്ന സ്ഥലമാണ് മൂപ്പിടാമൂടും പിന്നെയും ലോപിച്ച് ഉപ്പിടാമൂടും ഉണ്ടായത്.

❤സൈന്യം താവളമടിച്ചിരുന്ന പടപ്പാളയം ആണ് പിന്നീട് പാളയം ആയതു.

❤ഒരു വലിയ പാടശേഖരമായിരുന്നു ചെങ്കൽചൂള എന്ന പ്രദേശം.
ഗവ.സെക്രട്ടറിയേറ്റ് നിർമിച്ചതിനു വേണ്ടിയുള്ള ചുടുകല്ലുകൾ വാർത്തെടുത്ത സ്ഥലമാണ് ചെങ്കൽചൂള ആയത്.സെക്രെറ്റയേറ്റിന്റെ കല്പണിയിൽ ചട്ടമ്പിസ്വാമി പങ്കെടുത്തിട്ടുണ്ടെന്നു വായിച്ചിട്ടുണ്ട്.
സെക്രട്ടറിയേറ്റ് നിർമാണത്തിനു വന്നവരുടെ പിൻതലമുറക്കാരാണ് ഇപ്പോൾ ആ ചേരി നിവാസികളിലെ ഭൂരിപക്ഷവും.

❤ബ്രാഹമണരുടെ മനകൾ സ്ഥിതി ചെയ്യുന്ന കര ആണ് കരമന ആയി മാറിയത്.

❤തൈക്കാട്ടില്ലം നിലനിന്നിരുന്ന സ്ഥലമാണ് പിന്നീട് തൈക്കാട് ആയത്.

❤കഴക്കൂട്ടം എട്ടുവീട്ടിൽ പിള്ള മാരിൽ ഒരാളുടെ തറവാട്ടു പേരാണ്.

കഴകങ്ങളുടെ കൂട്ടം കഴക്കൂട്ടം

നാല് തറവാട് ഒരു കഴകം
എട്ട് കഴകം ഒരു കര
എട്ട് കര ഒരു തറ
എട്ട് തറ ഒരു നാട്

എട്ട് നാടുവാഴികൾ എട്ടുവീട്ടിൽ പിള്ളമാർ

എട്ടുവീട്ടിൽ പിള്ളമാരും എട്ടരയോഗവും ചേരുന്നത് ഒരു രാഷ്ട്രം!

എട്ടുവീട്ടിൽ പിള്ളമാർ
1.കൊടുമൺ പിള്ള
2.കഴക്കൂട്ടത്ത് പിള്ള
3.ചെമ്പഴന്തി പിള്ള
4.കൊളത്തൂർ പിള്ള
5.രാമനാമഠത്ത് പിള്ള
6.പള്ളിച്ചൽ പിള്ള
7.വെങ്ങാനൂർ പിള്ള
8.മാർത്താണ്ഡത്ത് പിള്ള

❤വിളവങ്കോട് വിളൈവൻ കോട്; വിളനിലവും വലിയ കുന്നുമുള്ള പ്രദേശം,

❤നെടുമങ്ങാട്.... നെടുവൻ കാട്

❤ചിറയിൻകീഴ്...ചിറയുടെ കീഴ്ഭാഗം,

❤കോവളം... കോ=രാജാവ്, അളം=പ്രദേശം,

❤നെയ്യാറ്റിൻകര പുഴയുടെ കര. ഈ പുഴയ്ക്കു നെയ്യാറ് എന്നു പേർ. അതിലെ ജലത്തെ സംബന്ധിച്ചു വന്നതായിരിക്കാം

❤റൊട്ടികടമുക്ക്... ഇന്നത്തെ ബേക്കറി ജംഗ്ഷൻ ആയി

❤കുറവൻകോണം.. തിരുവിതാംകൂർ രാജാക്കന്മാർ കൊട്ടാരത്തിലെ ജോലിക്കായി പണ്ട് കുറവന്മാരെ അതിനടുത്തു താമസിപ്പിച്ചിരുന്നു. അങ്ങനെ ആ സ്ഥലം കുറവൻകോണം ആയി.

❤ കൈതമുക്ക്.. പണ്ട് കൈതച്ചെടികൾ ധാരാളം ഉള്ള ഇടം ആയതിനാലാണത്രെ ആ സ്ഥല പേര് വന്നത്.

❤കഠിനംകുളം കടൽ + നൻ + കുളം = കടൽ നങ്കുളം = കടനംകുളം = കഠിനംകുളം

❤തിരുവിതാം കൂർ /തിരുവിതക്കോട് എന്നായിരുന്നു ആദ്യത്തെ പേര് പദ്മനാഭപുരമായിരുന്നു ആസ്ഥാനം ,അതിനു ശേഷമാണ് പദ്മനാഭ സ്വാമി (അനന്ത ശയന രൂപത്തിലുള്ളത് ) ക്ഷേത്ര സാന്നിധ്യം /അനന്തൻ കാട് പ്രമാണിച്ച് 'അനന്തപുരം ' എന്നാക്കിയത് .'തിരു 'എന്നത് ബഹുമാന സൂചകമായി ചേർക്കുന്നതാണ് .

❤❤അനന്തപുരം❤❤

ആനന്ദപുരം, അനന്തപുരം, തൃപ്പാദപുരം എന്നീ പേരുകളില്‍ തിരുവനന്തപുരം മുന്‍കാലങ്ങളില്‍ അറിയപ്പെട്ടിരുന്നു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരം എന്ന പേര് ഉണ്ടായത് എന്ന് ഐതിഹ്യം. ശ്രീപത്മനാഭനെ ആനന്ദന്‍ എന്ന് പണ്ട് പറഞ്ഞിരുന്നുവെന്നും അതില്‍ നിന്ന് പിന്നീട് ആനന്ദപുരം, അനന്തപുരം എന്നീ പേരുകള്‍ വന്നുവെന്നും ഒരഭിപ്രായമുണ്ട്. ആയിരം തലയുളള ദിവ്യ നാഗമായ അനന്തനില്‍ നിന്നാണ് ഈ പേരു വന്നതെന്ന് മറ്റൊരു പക്ഷവുമുണ്ട്. മഹാവിഷ്ണുവിനെ ശ്രീപത്മനാഭ ക്ഷേത്രത്തില്‍ അനന്തശായി ആയിട്ടാണ് പ്രതിഷ്ഠിച്ചിട്ടുളളത്. അതുകൊണ്ടാണ് 'അനന്തപുരം'എന്ന് പേര് വന്നത് എന്ന് പറയപ്പെടുന്നു. അനന്തപുരം എന്ന പേരിനോട് തിരു എന്ന ബഹുമാന സൂചകപദം ചേര്‍ന്നപ്പോള്‍ തിരുവനന്തപുരം ആയതാകാം എന്ന് ഐതിഹ്യം.

Thursday, June 21, 2018

What if there are no mistakes? Only opportunities?

Five men got lost in a vast forest. They tried to find their way out.

The first man said, "I will follow my intuition and go left." Gchat

The second man said, "I will go right. I have a strong feeling about this."

The third man said, "I think I will walk back the same path we came. This should be the safest option."

The fourth man said: "I think we are on the right track already, so I will keep going straight. I am sure this forest will end and I will find a village or a farm to ask for directions."

The fifth man said, "I don't know what to do. I think I will climb up this tall tree and take a better look around before I make up my mind."

So the fifth man did that. While he was climbing, the other four men scattered towards their own directions. The fifth man now could see from above what was the shortest way to a village. He thought that the others should not have chosen the paths they did. He was wrong, though.

Each man chose his own path and gained a different experience. The man who went left, found a long path but in the end, it led him to the town.

The man who went right, had to fight a pack of wolves, but this way he learned how to survive in the forest.

The man who went back, met another team of hikers and he made new friends.

The man who went straight, found indeed a farm and was hosted by the family for a couple of days before leaving for the village.

Everyone was enriched in their own unique way by the journey.

~~~

Some reflections on this story...

What if, there are no "right" or "wrong" decisions?

Could it be that every decision offers us new experiences, which in turn offers us innumerable further opportunities for growth?

It has taken every decision of our life to bring us to where we are right now. In the fullness of the present, are we really in the wrong place? Even if it feels so, can we be sure?

What if there are no mistakes? Only opportunities?

ഭദ്ര കാളീ സ്തുതി

കണ്ഠേ കാളാത്മജേ ദേവി
കണ്ഠേ കാളി മഹേശ്വരീ
ഭഗവത്യഖിലാ ധാരേ
ഭദ്ര കാളീ നമോസ്തുതേ

മഹാവിദ്യേ മഹാമായേ
മഹാകാളി മഹാമതേ
മഹാസുര വധോദ്യുക്തേ
ഭദ്ര കാളീ നമോസ്തുതേ

മഹാവിദ്യേ മഹാമായേ
മഹാകാളി മഹാമതേ
മഹാസുര വധോദ്യുക്തേ
ഭദ്ര കാളീ നമോസ്തുതേ

സർവ്വലോകാവനോനിദ്രേ
സർവ്വലോക സിവങ്കരി
സർവ്വദേ സർവ്വ ദേഹിഭ്യോ
ഭദ്ര കാളീ നമോസ്തുതേ

മഹാ ശക്തി സ്വരൂപായൈ
മഹാ ബ്രഹ്മ മയാത്മജേ
മഹാവീര്യ പ്രഭാവായൈ
ഭദ്ര കാളീ നമോസ്തുതേ

ബ്രഹ്മാവിഷ്ണ്ണു മഹേശാനാ
മന്യോഷാം ച ദിവൗകസാം
തേജഃ സംഭാര സംഭുതേ
ഭദ്ര കാളീ നമോസ്തുതേ
ഭാരതി ഭാർഗവി ദുർഗ്ഗാ
ഭൈരവി ചണ്ഡികാംബികാ
ഇത്യാദ്യനേക സംജ്ഞാ യൈ
ഭദ്ര കാളീ നമോസ്തുതേ

വിശ്വസ്ഥിതിലയോത്പത്തി
ഹേതുഭൂതേ സനാതനി
വിശ്വ വിഷ്രുത വിക്രാന്തേ
ഭദ്ര കാളീ നമോസ്തുതേ

ജഗന്മാതർ ജ്ജഗന്നാഥേ
ജഗദ് വന്ദ്യേ ജഗത് പ്രിയേ
ജഗദ് മ്മൂർതേ ജഗദ്രക്ഷേ
ഭദ്ര കാളീ നമോസ്തുതേ

സകാരേ f പി നിരാകാരേ
സാശ്രയേ f പി നിരാശ്രയേ
സ്സംഭ്രതേ f പ്യ സംഭ്രതേ
ഭദ്ര കാളീ നമോസ്തുതേ

സഗുണേ f പ്യഗുണേ സാക്ഷാത്
സാഹങ്കാരേ f നഹങ്കൃതേ
സൂക്കഷ്മേ f പി സുമഹാ മുർത്തേ
ഭദ്ര കാളീ നമോസ്തുതേ

പ്രണതാ ഭയതേ ദേവി
പ്രണവാത്മ സ്വരൂപിണി
പ്രണി ബർഹിത ദുഷെ്ടൗഘേ
ഭദ്ര കാളീ നമോസ്തുതേ
ആദി വ്യാധി മഹാമോഹ
ദ്രോഹ ദോഷ വിനാശിനി
അഹിതാഗ്നി ഭിരാരാദ്ധ്യേ
ഭദ്ര കാളീ നമോസ്തുതേ

ബ്രഹ്മാനന്ദാത്മികേ ദേവി
ബ്രഹ്മി ബ്രാഹ്മണ വത്സലേ
ബ്രഹ്മഗോ രക്ഷണോന്നിദ്രേ
ഭദ്ര കാളീ നമോസ്തുതേ

അഞ്ജാനാദ്രി സമാകാരേ
ഖഞ്ജരീട വിലോചനേ
കഞ്ജനാഭാദി ഭിർവ്വന്ദ്യേ
ഭദ്ര കാളീ നമോസ്തുതേ

ചന്ദ്രബിംബാനനേ ദേവി
ചന്ദ്രികാ ധവളസ്മിതേ
ചന്ദ്ര ചൂധാക്ഷി സംഭൂതേ
ഭദ്ര കാളീ നമോസ്തുതേ

സൂര്യ കോടി പ്രഭാപൂരേ
സൂര്യ ചന്ദ്രാഗ്നി ലോചനേ
സൂര്യ ഭിഷ്ടുതസത് കീർത്തേ
ഭദ്ര കാളീ നമോസ്തുതേ

കുംഭി കുംഭ കുചഭോഗേ
കുംഭി കുണ്ഡല മണ്ഡിതേ
കുംഭീന്ദ്ര മന്ദഗമനേ
ഭദ്ര കാളീ നമോസ്തുതേ

കാളിന്ദി ലോലകല്ലോല
സ്നിഗ്ധമുഗ്ധ ശിരോരുഹേ
കാളി കാള ഘന ശ്യമേ
ഭദ്ര കാളീ നമോസ്തുതേ

ബന്ധൂ ക്രത മഹാഭൂതേ
ബന്ധൂക രുചിരാ ധരേ
ബന്ധൂരാകൃതി സംസ്ഥാനേ
ഭദ്ര കാളീ നമോസ്തുതേ

ബാലചന്ദ്ര കലാ പീഡേ
ഫാല ജഗ്രദ് വിലോചനേ
നീല കണ്ഠ പ്രിയ സുതേ
ഭദ്ര കാളീ നമോസ്തുതേ

ദംഷ്ടാ ചതുഷ്ട ലസച്ചാരു
വകത്ര സരോരുഹേ
ദ്വഷ്ട ബാഹുലതേ ദേവി
ഭദ്ര കാളീ നമോസ്തുതേ

സ്ഥൂലദോർമ്മ്ണ്ഡലോ ദുഗ്രേ
ശൂല ഖഢ്ഗാദി ഹേതികേ
നീലാശ്ച രുചിരച്ഛായേ
ഭദ്ര കാളീ നമോസ്തുതേ

കംബു ക്മ്ര ഗളാലംബി
കൽഹരാം ബുജ മാലികേ
അംബുദ ശ്യമളോ ദഗ്രേ
ഭദ്ര കാളീ നമോസ്തുതേ
ഹസ്തി കൃതി പടാ വീത
വിപുല ശ്രോണി മണ്ഡലേ
സ്വസ്തിദേ സർവ്ഭൂതാനാം
ഭദ്ര കാളീ നമോസ്തുതേ

കടീ തട ദൃഡോ ദശ്ച
ച്ചലത് കാഞ്ചന കാഞ്ചികേ
കദളീ സ്തംഭകമ്രോരൂ
ഭദ്ര കാളീ നമോസ്തുതേ

സുവർണ്ണ കാഹളീ ജംഘീ
സുവർണ്ണ മണി ഭുഷണേ
സുവർണ്ണാബ്ജ സമാനാംഘ്രേ
ഭദ്ര കാളീ നമോസ്തുതേ

ആ പാദ ചൂഡ മത്യന്ത
അഭിരാമ കളേബരേ
ആപന്നാർത്തി ഹരേ ദേവി
ഭദ്ര കാളീ നമോസ്തുതേ

ചമുണ്ഡേ ചാരു സർവാംഗി
ചാപ ബാണാസി ധാരിണി
ചരാ ചര ജഗദ്ധാത്രി
ഭദ്ര കാളീ നമോസ്തുതേ

ഖണ്ഡിതാ രാതി സംഘാതേ
മണ്ഡിതാ വനി മണ്ഡലേ
ചണ്ഡികേ ചന്ദ്ര വദനേ
ഭദ്ര കാളീ നമോസ്തുതേ
വേതാള വാഹനേ ഭൂമി
പാതാള സ്വർഗ്ഗ പാലികേ
മാതംഗ കുണ്ഡലധരേ
ഭദ്ര കാളീ നമോസ്തുതേ

കേളിഷു വാഹനീ ഭൂത
കൂളീ പാളീ സമന്വിതേ
കളായാളിരുചേ കാളി
ഭദ്ര കാളീ നമോസ്തുതേ

ന കാളിക നയനേ നാഥേ
നാളീ കാലാപ ശാലിനി
നാളികാസ്ത്ര ജിതഃ പുത്രി
ഭദ്ര കാളീ നമോസ്തുതേ

വിശ്വ വന്ദ്യ പ്ദാം ഭോജേ
വിശ്വ രക്ഷാ വിചക്ഷണേ
വിശ്വാസിനാം സതാം പ്ത്ഥ്യേ
ഭദ്ര കാളീ നമോസ്തുതേ

കാരുണ്യ കല്പകതരോ
കല്യേ കല്യാണി ഭൈരവി
കരുണാരുണ താരാക്ഷി
ഭദ്ര കാളീ നമോസ്തുതേ

ഏതാ വ ന്നിശ്ചയാശക്യേ
ഏന സ്തൂല ഭവാനലേ
ഏക ദ്ന്തസ്യ ഭഗനി
ഭദ്ര കാളീ നമോസ്തുതേ
ഈശാന പ്രിയ സന്താനേ
ഈഷാം ദംഷ്ട്രാ ഭയങ്കരി
ഈ ദൃഗ് വിധാവിരഹിതേ
ഭദ്ര കാളീ നമോസ്തുതേ

ലക്ഷ്മി ധരാർച്ചിതേ ദേവി
ലക്ഷാസുര വിനാശിനി
ലക്ഷ്യ ലക്ഷണ ഹീനായൈ
ഭദ്ര കാളീ നമോസ്തുതേ

ഹ്രിങ്കാര വേദ്യേ ത്രിപുരേ
ഹ്രീമതി സുര സുന്ദരി
ഹ്രിങ്കാര മന്ത്രാർണ്ണപരേ
ഭദ്ര കാളീ നമോസ്തുതേ

ഹര പങ്കേരുഹ ഭവ ഹരി
മൂർത്തി ത്ര യാത്മികേ
ഹലാ ഹല സമുത്പന്നേ
ഭദ്ര കാളീ നമോസ്തുതേ

സമാന വസ്തു രഹിതേ
സമാനേ സർവ്വ ജന്തുഷു
സമാനേ ദൈത്യ മഥനേ
ഭദ്ര കാളീ നമോസ്തുതേ

കണ്‌ജനാഭാദിഭിർ വന്ദ്യേ
കണ്‌ജായുധ ഹരാത്മജേ
കം ജനം നാവസി സ്മത്വം
ഭദ്ര കാളീ നമോസ്തുതേ
ഹസ്തി ക്രിത്തി പരീധാനെ
ഹസ്തി കുണ്ഡല മണ്ഡിതേ
ഹർഷദേ സർവ്വ ജഗതാം
ഭദ്ര കാളീ നമോസ്തുതേ

സനാതനി മഹാമായേ
സകാര ദ്വയ മണ്ഡിതേ
സനത് കുമാരാദി വന്ദ്യേ
ഭദ്ര കാളീ നമോസ്തുതേ

കഠോര ദാരു കവചഃ
കദർഥി കൃത്യ യാ സ്വയം
കണ്ഠം ഛേത്സ്യ തസ്യൈ
ഭദ്ര കാളീ നമോസ്തുതേ

ലലന്തി കാലസത് ഫാലേ
ലകാര ത്രയ മാതൃകേ
ലക്ഷ്മീ സസാക്ഷിണി ലോകസ്യ
ഭദ്ര കാളീ നമോസ്തുതേ

ശ്രിത ഭക്താ വനചണേ
ശ്രീ സന്താന വിവർദ്ധ നി
ശ്രീ പതി പ്രമുഖാ രാദ്ധ്യേ
ഭദ്ര കാളീ നമോസ്തുതേ

അത്യാ പദി സ്മൃതാ ഭക്തൈഃ
സ്വപ്നാ ദൂർത്ഥായ സത്വരം
വന ധുർഗ്ഗാ f ഭയം ധത്സേ
ഭദ്ര കാളീ നമോസ്തുതേ

ത്രി ശൂല ഭിന്ന ദൈത്യേന്ദ്ര
വക്ഷ സ്ഥല വികസ്വരം
രുധിരം യാ പിബത്യസ്യൈ
ഭദ്ര കാളീ നമോസ്തുതേ

അമ്മേ നാരായണ

അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ
....................................

അമ്മേ നാരായണ

എന്ന നാമത്തെ നോക്കിയാൽപ്രപഞ്ചത്തിൽ ഏറ്റവും ശ്രേഷ്ഠമായഭാവമായി പറയപ്പെടുന്നത്മാതൃഭാവമാണ്. ഒരു സ്ത്രീ അമ്മയെന്നുവിളിക്കപ്പെടുന്നത് അവൾപരിപൂര്ണഗര്ഭവതിയായിരിക്കുമ്പോഴാണ്. സച്ചിദാനന്ദസ്വരൂപിണിയായ ദേവിതന്നെയാണ് സകലപ്രപഞ്ചത്തിന്റേയുംമാതാവായി അവയെ തന്നിൽ തന്നെധരിച്ചിരിക്കുന്നത്. പ്രകടമാകാത്തജഗത്തിന്റെ അവ്യാകൃതമായഅവസ്ഥയെ ആണ് ഇവിടെ ഗര്ഭാവസ്ഥഎന്നതുകൊണ്ട്അര്ഥമാക്കിയിരിക്കുന്നത്. ഏകവുംസത്തും ആയ ബ്രഹ്മം മാത്രമേഉണ്ടായിരുന്നുള്ളു. ഈ ജഗത് ആ ബ്രഹ്മംതന്നെയായി അവ്യാകൃതാവസ്ഥയിൽസ്ഥിതിചെയ്തിരുന്നതായി ശ്രുതിപറയുന്നു. അസദ് വാ ഇദമഗ്രമാസീത്, തതോവൈ സദജായത– ഈ ജഗത് ഉത്പത്തിയ്കു മുന്പ് അവ്യാകൃതമായബ്രഹ്മം തന്നെയായിരുന്നു, അതിൽനിന്നാണ് നാമരൂപവിശേഷങ്ങളോടുകൂടിയ ജഗത് ജനിച്ചിട്ടുള്ളത് എന്ന്തൈത്തിരീയോപനിഷത് പറയുന്നു. അവ്യക്താവസ്ഥയിൽ നിന്നുംആകാശാദി പഞ്ചഭൂതങ്ങൾ മുതലായദൃശ്യപ്രപഞ്ചത്തെ നിര്മ്മിക്കുന്നവളുംജഗന്മാതാവായ ദേവി തന്നെയാകുന്നു. ഇപ്രകാരം അവ്യാകൃതമായപ്രപഞ്ചത്തെ ഗര്ഭം ധരിച്ച് അഥവാതന്നിൽ തന്നെ ധരിച്ച് ജഗത്തിനെനിര്മ്മിക്കുന്നവളായതിനാൽ ദേവിയ്ക്ശ്രീമാതാ അഥവാ അമ്മയെന്ന് നാംവിളിക്കുന്നു.

നാരായണ എന്ന ശബ്ദത്തിന് നാരാജലം അയനം സ്ഥാനം യസ്യ എന്നാണ്അര്ഥം. അയ ഗതൌ എന്ന് ധാത്വര്ഥം. നാരത്തിന്റെ അഥവാ ജ്ഞാനത്തിന്റെമുക്തിസ്ഥാനം അഥവാ പ്രാപ്തിസ്ഥാനംഎന്നാണ് ഇതിന് അര്ഥം. അമ്മേനാരായണ എന്നതുകൊണ്ട് ജഗത്സ്വരൂപിണിയായ അമ്മതന്നെയാണ് മുക്തിയ്ക് അഥവാജ്ഞാനത്തിന് ആധാരമെന്ന് അര്ഥംലഭിക്കുന്നു.

അടുത്തത് ദേവീ നാരായണ

ദേവീ ശബ്ദം ദിവ് ധാതുവിൽ നിന്നാണ്, അതിന് ദിവ് ക്രീഡനേ എന്നര്ഥം. ഇതനുസരിച്ച് പ്രപഞ്ചരചനയെന്നത് കേവലം ലീലാമാത്രമാണ്.. സൃഷ്ടിയാൽദേവിയ്ക് നേടേണ്ട പ്രയോജനമൊന്നുംതന്നെയില്ല. ലോകവത്തുലീലാകൈവല്യം എന്നു ബ്രഹ്മസൂത്രംപറയുന്നു. ബാലാലീലാവിനോദിനിയായി പ്രപഞ്ചരചനയ്ക്പുറപ്പെടുന്ന അമ്മയെയാണ് ദേവീനാരായണയായി പറയുന്നത്. സോऽകാമയേതി ബഹുസ്യാംപ്രജായേയേതി എന്ന് തൈത്തിരീയംപറയുന്നു. സ്വയം പലതാകാനുള്ളആഗ്രഹം ഹേതുവായി എന്ന് പ്രമാണം. സഈക്ഷത ലോകാൻ നു സൃജാ ഇതി. അവൻ എനിക്ക് ലോകങ്ങളെസൃഷ്ടിക്കണം എന്നീക്ഷിച്ചു എന്ന് ഐതരേയം. ഇങ്ങിനെ ലോകസൃഷ്ടിഎന്ന ലീല ആടുന്ന പരാശക്തിയാണ്ഇവിടെ ദേവീ.

ലക്ഷ്മീ നാരായണ.

ലക്ഷ്മീ എന്നതിന് ലക്ഷ ദര്ശനേഎന്നാണ് ധാതു. അതായത് കാണുക. അമ്മഎവിടെയാണ് കാണുക എന്ന്ചോദിച്ചാൽ പറയുകചിദഗ്നികുണ്ഡസംഭൂതയെന്നാണ്. ദേവിഭക്തന്മാരുടെ ഹൃദയത്തിലാണ്എന്നര്ഥം. ജ്ഞാനസ്വരൂപിണിയായദേവി ചിത്താകുന്ന അഗ്നികുണ്ഡത്തിൽനിന്ന് ഉത്ഭവിച്ചവളാണ്. അതായത്ഭക്തന്മാരുടെ ഹൃദയകമലത്തിൽജ്ഞാനസ്വരൂപിണിയായിപ്രകാശിക്കുന്നവളാണ് അഥവാസ്ഥിതിചെയ്യുന്നവളാണ് ദേവി. ഇങ്ങിനെചിത്താകുന്ന അഗ്നികുണ്ഡത്തിൽ നിന്ന്സ്വയം ഉണ്ടായിജ്ഞാനസ്വരൂപിണിയായിസ്ഥിതിചെയ്യുന്നവളായതുകൊണ്ട്ലക്ഷ്മീ.

ഭദ്രേ നാരായണ

ഭദ്ര ശബ്ദത്തിന് പ്രസാരിണീ എന്നാണ്അര്ഥം. പ്രസരിച്ചു നിൽക്കുന്നവൾആണ് അമ്മ. ദേവിസകലജഗത്തിന്റേയും കാരണവുംസൃഷ്ടികര്ത്താവും ആണ്. എകവുംഅഖണ്ഡപരിപൂര്ണസച്ചിദാനന്ദവുമായിപ്രകാശിക്കുന്ന ദേവി രജ്ജുവിൽസര്പമെന്ന പോലെയും കാനലിൽജലമെന്ന പോലെയും ആകാശത്തിൽകൃഷ്ണവര്ണമെന്ന പോലെയുംസ്വമായയാൽ പലതായിവിവര്ത്തിക്കുന്നു. സ്വയംപ്രകാശസ്വരൂപിണിയായ ദേവിത്രിഗുണസ്വരൂപമായിസ്ഥാവരജംഗമരൂപമായ ജഗത്തായിവിവര്ത്തിച്ച് പ്രസരിച്ച് സ്ഥിതിചെയ്യുന്നു. നാംകാണുന്ന ഈ പ്രപഞ്ചമായിവിവര്ത്തിക്കപ്പെട്ടിരിക്കുന്നതുംപരമാര്ഥത്തിൽ ബ്രഹ്മസ്വരൂപിണിയായദേവി തന്നെയാണ്. ഈ ഭാവമാണ് ഭദ്രാരൂപമായ ഭഗവതി.

ഇങ്ങിനെ നാലു ദേവീനാമങ്ങളിലൂടെദേവീനാമപാരായണം നടത്തുന്നഭക്തന്മാരിൽ അനുഗ്രഹവര്ഷംനടത്തുന്ന ബാലാ ലീലാ വിനോദിനിയായജഗത് സ്വരൂപിണിയായ അമ്മഎല്ലാവര്ക്കും അനുഗ്രഹത്തെ പ്രദാനംചെയ്യട്ടെ.

അഷ്ടബന്ധം

ക്ഷേത്രങ്ങളിലെ വിഗ്രഹവും പീഠവും ഉറപ്പിക്കുന്നതിനു ഉപയോഗിക്കുന്ന അതിശക്തമായ ഒരുതരം പശയാണ് അഷ്ടബന്ധം. വളരെ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ അഷ്ടബന്ധം കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉപയോഗിച്ചിരുന്നു. അഷ്ടബന്ധം നിർമ്മിക്കുവാൻ പ്രത്യേക വൈദ്ധക്ത്യം നേടിയവരാണ് നേതൃത്വം നൽകി വരുന്നത് . ഓരോ പന്ത്രണ്ടു വർഷം കഴിയുമ്പോഴും പുതിയ അഷ്ടബന്ധം ഉപയോഗിച്ച് വിഗ്രഹങ്ങൾ വീണ്ടും ക്ഷേത്രങ്ങളിൽ ഉറപ്പിക്കാറുണ്ട് .

വാക്കിന്റെ അർത്ഥം:
-------------
അഷ്ടബന്ധം എന്നത് ഒരു സംസ്കൃത പദമാണല്ലോ . 'അഷ്ടം' എന്ന വാക്കിന്റെ അർത്ഥം 'എട്ട്' എന്നും, 'ബന്ധം' എന്ന വാക്കിന് 'ബന്ധിപ്പിക്കുക' അർത്ഥവും ചേരുമ്പോൾ അഷ്ടബന്ധം എന്നാൽ 'എട്ടു വസ്തുകൾ ചേർത്ത് ബന്ധിപ്പിക്കുന്നത്' എന്ന അർഥം വരുന്നു.

അഷ്ടബന്ധത്തിന്റെ നിർമ്മാണത്തിനു എട്ട് ദ്രവ്യങ്ങളാണുപയോഗിയ്ക്കുന്നത്:
----------------
>വെള്ള നിറത്തിലുള്ള ഇടത്തരം വലിപ്പമുള്ള ശംഖ്.
>കടുക്ക
>ചെഞ്ചല്യം*
>കോലരക്ക്
>കോഴിപ്പരൽ** (Iron Phosphate Hydrate)
>പേരാറ്റുമണൽ
>വലിയ നെല്ലിക്ക
>എള്ളെണ്ണ
(*ചെഞ്ചല്യം :- മരുത് മരത്തിന്റെ പശയാണ് ചെഞ്ചല്യം; നിറങ്ങൾക്ക് തിളക്ക മുണ്ടാകാൻ ഇതു സഹായിക്കും. ചുട്ടി/ മുഖത്തെഴുത്തു കൂട്ടലും ഇത് ഉപയോഗിക്കുന്നു.)
(**കോഴിപ്പരൽ:- അസാധാരണമായി ഒട്ടിപ്പിടിക്കുവാനുള്ള കഴിവാണ് കോഴിപ്പരലിന്റെ പ്രത്യേകത. വിവാനെറ്റ് എന്ന അപൂര്‍വ്വ ധാതു അടങ്ങിയ കോഴിപ്പരല്‍ രസതന്ത്ര പ്രകാരം അയേണ്‍ ഫോസ്ഫേറ്റ് ഹൈഡ്രേറ്റ് ആണ്. ഭാരതപ്പുഴയില്‍ ഏറ്റവും ആഴമേറിയ തൃത്താല ഭാഗത്തുള്ള കണ്ണനൂര്‍ കയം ഇല്ലാതായതോടെ വളരെ അമൂല്യവസ്തുവായ കോഴിപ്പരല്‍ ഇന്ന് ഇല്ലാതെയായി എന്ന് വള്ളുവനാടൻ താന്ത്രികർ പറയുന്നു.)

നിർമ്മാണ രീതി:
---------
വൃതാനുഷ്ഠാനങ്ങളോടെ നിലവിളക്കിനു മുന്നിൽ വച്ചാണ് കൂട്ടുതയ്യാറാക്കുന്നത്. അഷ്ടബന്ധം നിർമ്മിക്കുവാൻ നാല്പത്തൊന്നു ദിവസത്തെ നിർമ്മാണ പ്രവർത്തന രീതിയാണ്‌ ഉള്ളത്. ഏഴു അസംസ്കൃത വസ്തുക്കളായ ശംഖ്, ചെഞ്ചല്യം, കോലരക്ക്, കടുക്ക, നെല്ലിയ്ക്ക, മണൽ(ഭാരത പുഴയിൽ നിന്നും ശേഖരിച്ചത് ), കോഴിപ്പരൽ തുടങ്ങിയവ ചേർത്ത് മിശ്രിതം നിർമ്മിക്കുന്നു. മിശ്രിതം നിർമ്മിക്കുവാൻ നാലോ അഞ്ചോ പേരുടെ മനുഷ്യപ്രയത്നം ആവശ്യമായി വരുന്നു. മരം കൊണ്ട് നിർമിച്ച ചുറ്റിക കൊണ്ട് നന്നായി ഇടിച്ചു പൌഡർ രീതിയിലുള്ള ഒരു മിശ്രിതം ലഭിക്കുന്നു. ഈ 'ഇടിമുട്ടിക്ക്' (ചുറ്റികയ്ക്ക്) ഏകദേശം 8 -10 കിലോഗ്രാം ഭാരം ഉണ്ടാകും . ഇങ്ങനെ ലഭിച്ച പൌഡർ രീതിയിലുള്ള മിശ്രിതത്തിൽ അല്പം എള്ളെണ്ണ ചെർക്കുമ്പോൾ കുഴമ്പ് രൂപത്തിലുള്ള ഒരു മിശ്രിതം ലഭിക്കുകയും അതിൽ 41മത്തെ ദിവസം പഞ്ഞികൂടി ചേരുമ്പോൾ അഷ്ടബന്ധം തയ്യാറാകുന്നു.

കടുശർകരായോഗം:
-------
ക്ഷേത്രങ്ങളിൽ പ്രതിഷ്ടിക്കാനുള്ള ദേവവിഗ്രഹം വാർക്കുന്നതിനുള്ള മറ്റൊരു മറ്റൊരു ധാതുക്കൂട്ടാണ് കടുശർക്കരയോഗം തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമിക്ഷേത്രം, അനന്തപുര തടാകക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലെ അനന്തശയന ശ്രീപത്മനാഭ പ്രതിഷ്ഠകൾ 'കടുശർക്കരയോഗം' കൊണ്ടാണ് നിർമിച്ചിട്ടുള്ളത്. അനവധി ഔഷധികൾ ചെർന്നതാണ് ഈ പശ.

കാവിമണ്ണ്, ത്രിഫല, കോഴിപ്പരൽ, ചെഞ്ചല്യം എന്നിവ 1:3:10:14 എന്ന അനുപാതത്തിൽ എടുത്ത് പ്രത്യേകം പൊടിച്ച് ശീലപ്പൊടിയാക്കി എണ്ണ ചേർത്ത് കൂട്ടുാക്കുന്നു. ഒരു പലം പൊടിക്ക് ഉഴക്കെണ്ണ എന്ന കണക്കിന് നല്ലെണ്ണ ചീനച്ചട്ടിയിലൊഴിച്ചു മൂപ്പിക്കും. മൂത്തുകഴിയുമ്പോൾ കലർത്തിയ പൊടിയിൽ പകുതി അല്പാല്പമായിചേർത്ത് ഇളക്കും. പൊടി പകുതിയാകുമ്പോൾ അത്രയും എണ്ണ വീുമൊഴിച്ച് ബാക്കി പൊടിയുമിട്ട് ഇളക്കി ചേർക്കും. തേൻപാകമെത്തുമ്പോൾ തീ കുറച്ച് ചീനച്ചട്ടി അടുപ്പിൽനിന്നെടുക്കാതെ കടുശർക്കരയോഗ കൂട്ട് അല്പാല്പമായി പലകയിട്ട് എണ്ണമയമുള്ള കൈകൊടെുത്ത് ബിംബം തയ്യാറാക്കും. ഇതിൻറെ നിർമ്മാണ രീതി കൂടുതൽ വിശദമായി ലഭ്യമല്ല.

പ്രതിഷ്ഠാ വിഗ്രഹ നിർമ്മാണത്തിന്, വിഗ്രഹ ശരീരത്തിൻറെ ഉള്ളിലുള്ള അസ്ഥികൾ, സിരകൾ എന്നിവ സ്വർണ-വെള്ളി കമ്പികൾ കൊണ്ട് കെട്ടി ഹൃദയം മുതലായ അവയവങ്ങളുടെ സ്ഥാനത്ത് സാളഗ്രാമശിലകൾ വച്ച് കടുശർക്കരയോഗം പൂശി ശരീരതുല്യമാക്കുന്നു. കടുശർക്കരയോഗം കൊുനിർമിച്ച വിഗ്രഹത്തിൽ അഭിഷേകം നടത്താറില്ല.