Google Ads

Wednesday, January 31, 2018

The day polio vaccine was invented 1955 April 12

1955 ഏപ്രിൽ 12

സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യേ എന്ന് അമേരിക്ക വിളിച്ചുകൂവിയ ദിനം.

ഡോ. ജോനാസ് സാൽക്ക് വികസിപ്പിച്ചെടുത്ത പോളിയോ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ സുദിനം.

ജനങ്ങൾ അമേരിക്കൻ തെരുവുകളിൽ നൃത്തം ചെയ്തു കെട്ടിപ്പിടിച്ചു.

കാറുകൾ നിർത്താതെ ഹോൺ അടിച്ചു.

ഫാക്ടറികൾ ആഹ്ളാദ സൈറൻ മുഴക്കി.

സ്ക്കൂളുകളിൽ കുട്ടികളും അധ്യാപകരും പൊട്ടിച്ചിരിച്ചു തുള്ളിച്ചാടി.

പോളിയോ വാക്സിൻ കണ്ടുപിടിച്ച ഡോ.ജോനാസ് സാൽക്ക് ഒറ്റ ദിവസം കൊണ്ട് ദേശീയ ഹീറോയായി.

അമേരിക്കയുടെ കൺകണ്ട ദൈവമായി.

ടൈം മാഗസിൻ മുഖച്ചിത്രമായി.

ഒരു വാക്സിൻ കണ്ടൂപിടിച്ചതിൽ ഇത്ര ആഹ്ളാദിക്കാൻ എന്തിരിക്കുന്നുവെന്ന് ഇന്ന് നമുക്ക് തോന്നിയേക്കാം..!

1952ൽ 58000 അമേരിക്കക്കാർക്ക് പോളിയോ ബാധിച്ചു.

21000 പേർ ശരീരം തളര്‍ന്ന് കിടപ്പിലായി.

3000 ആളുകൾ മരിച്ചു.

അമേരിക്ക അക്കാലത്ത് ഏറ്റവും പേടിച്ചിരുന്ന പകർച്ചവ്യാധിയായിരുന്നു പോളിയോ.

മുഖ്യമായും കൂട്ടികളാണ് പോളിയോ വൈറസിന് ഇരയായിരുന്നതെങ്കിലും മുതിർന്നവരേയും ഈ മാരകരോഗം വെറുതെ വിട്ടില്ല.

അമേരിക്കൻ പ്രസിഡന്റായിരുന്ന ഫ്ലാങ്ക്ളിൻ ഡി റൂസ് വെൽറ്റിന് മുപ്പതിഒൻപതാം വയസ്സിൽ പോളിയോ പിടിപെട്ടു.

ശരീരത്തിൻറെ പകുതി തളർന്നുപോയ അദ്ദേഹത്തിൻറെ പിൽക്കാല ജീവിതം മുഴുവൻ വീൽച്ചെയറിലായിരുന്നു.

സമ്മർ സീസണായ ജൂൺ ജൂലൈ ആഗസ്റ്റ് മാസങ്ങളിലായിരുന്നു അമേരിക്കയിൽ പോളിയോ പടർന്നുപിടിച്ചിരുന്നത്.

ആർക്കും എപ്പോൾ വേണമെങ്കിലും രോഗം പിടിപെടാവുന്ന അവസ്ഥയിൽ പോളിയോ എന്ന് കേൾക്കുമ്പോൾ തന്നെ അമേരിക്ക ഞെട്ടിവിറച്ചിരുന്നു.

അതിസമ്പന്ന അമേരിക്കയിലെ അവസ്ഥ ഇതാകുമ്പോൾ മറ്റ് രാജ്യങ്ങളുടെ കാര്യം വെറുതെ ഊഹിച്ചാൽ മതിയല്ലോ..!

1953 മാർച്ച് 26 നാണ് പോളിയോയ്ക്കെതിരെയുള്ള വാക്സിൻ കണ്ടുപിടിച്ചിരിക്കുന്നുവെന്ന് പിറ്റ്സ്ബർഗ് യൂണിവേഴ്സിറ്റിയിലെ വെറൽ ലാബ് മേധാവിയായിരുന്ന ജോനാസ് സാൽക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഒരു ദിവസം '48 മണിക്കൂർ എന്ന കണക്കിൽ അനേകം മാസങ്ങൾ' ഊണും ഉറക്കവും ഉപേക്ഷിച്ച് നടത്തിയ ഗഷേഷണ തപസ്സിൻറെ സദ്ഫലം.

വാക്സിൻ ജോനാസ് സാൽക്ക് സ്വന്തം ശരീരത്തിലും ഭാര്യയിലും മക്കളിലുമാണ് ആദ്യം പരീക്ഷിച്ചത്.

1954ൽ വാക്സിൻറെ ക്ളിനിക്കൽ ട്രയൽ ആരംഭിച്ചു.

18 ലക്ഷം അമേരിക്കൻ സ്ക്കൂൾ കുട്ടികളിൽ വാക്സിൻ കുത്തിവച്ചു.

മൂന്നരലക്ഷത്തോളം ഡോക്ടർമാർ നഴ്സുമാർ ആരോഗ്യപ്രവർത്തകർ സന്നദ്ധ സേവകർ എല്ലാവരും ചേര്‍ന്ന് ഒരേ മനസ്സോടെ ഒത്തുചേർന്നൊരു മഹായജ്ഞമായിരുന്നു ഈ ക്ളിനിക്കൽ ട്രയൽ.

അമേരിക്കൻ സർക്കാരിൽ നിന്നോ മരുന്നുകമ്പനികളിൽ നിന്നോ യാതൊരു ധനസഹായവും കൈപ്പറ്റാതെ പൂർണ്ണമായും പൊതുജനങ്ങളുടെ ഡൊണേഷൻ കൊണ്ടാണ് ഈ പരീക്ഷണങ്ങളെല്ലാം നടന്നത്.

പോളിയോയുടെ ഇരയായ ലോകത്തിലെ ഏറ്റവും പ്രശസ്ത മനുഷ്യനായിരുന്ന പ്രസിഡന്റ് റൂസ് വെൽറ്റ് സ്ഥാപിച്ച The National Foundation for Infantile Paralysis എന്ന ചാരിറ്റബിൾ ഓർഗനൈസേഷനാണ് വാക്സിൻ ഗവേഷണ പരീക്ഷണങ്ങളുടെ ചുക്കാൻ പിടിച്ചത്.

മാതാപിതാക്കൾ സ്വമേധയാ കുട്ടികളുമായി മുന്നോട്ടുവന്ന് വാക്സിൻ പരീക്ഷണത്തിന് തയ്യാറാവുകയായിരുന്നു.

അത്രയ്ക്കായിരുന്നു അക്കാലത്ത് അമേരിക്കയിലെ പോളിയോഭീതി.

കുത്തിവയ്പെടുത്ത 40000 കുട്ടികളുടെ രക്തസാമ്പിളുകൾ പരിശോധിക്കപ്പെട്ടു.

ഫലം വന്നു.

ജോനാസ് സാൽക്കിൻറെ മുന്നിൽ
പോളിയോ വൈറസ് തോറ്റടിയറവു പറഞ്ഞു.

ശാസ്ത്രം ജയിച്ചു രോഗം തോറ്റു.

പോളിയോ വാക്സിൻറെ പേറ്റൻറ് വേണ്ടെന്ന് പറഞ്ഞ ഡോ. ജോനാസ് സാൽക്ക് ശാസ്ത്രത്തിൻറെ മാനവിക മുഖമായി മാറി.

Tuesday, January 30, 2018

ആനന്ദം ബ്ഹ്മഃ

*ഭൃഗു തന്റെ പിതാവും ഗുരുവുമായ വരുണനോട് എന്താണ് ബ്രഹ്മമെന്നു ചോദിക്കുന്നു.* *അതിനു മറുപടി* **നല്‍കുന്നതിപ്രകാരമാണ്. യാതൊന്നില്‍ നിന്നാണോ ഈ ക്കാണായതെല്ലാം ഉണ്ടാകുന്നത്* *യാതൊന്നിലാണോ എല്ലാം വര്‍ത്തിക്കുന്നത് യാതൊന്നിലാണോ എല്ലാം ലയിക്കുന്നത് അതാകുന്നു ബ്രഹ്മം.* * ഇതിനെ ഉപാസിക്കൂ എന്നു പറഞ്ഞ് പുത്രനെവിടുന്നു.* *ഭൃഗുവിനോടു പറയുന്നു. വീണ്ടും തപസിനുശേഷം മനസ്സിലായി പ്രാണനാണു* *ബ്രഹ്മം എന്ന് കാരണം* *പ്രാണന്‍* *ഉണ്ടായപ്പോഴാണല്ലോ* *ജീവികള്‍ ഉണ്ടായത്.* *പ്രാണന്‍കൊണ്ടാണല്ലോ* *വര്‍ത്തിക്കുന്നത് പ്രാണന്റെ നാശമാണല്ലോ * *ജീവനാശവും,* *അതുകൊണ്ട് പ്രാണന്* *ബ്രഹ്മമാകുന്നു എന്ന് കഠിനമായ തപസ്സിനുശേഷം ഗുരുവിനോടുപറഞ്ഞു. ഗുരു പറഞ്ഞു പോരാ മകനേ വീണ്ടും തപസ്സുചെയ്യൂ എന്ന് വീണ്ടും ഭൃഗു* *തപസ്സിനായിപ്പോയി. കഠിന തപസ്സുകൊണ്ട് വീണ്ടും ഭൃഗുവിന് മനസ്സിലായി മനസ് ബ്രഹ്മമാകുന്നു എന്ന്. കാരണം* *മനസ്സുണ്ടാകുമ്പോഴാണല്ലോ സര്‍വ്വതിലും ഞാനെന്ന ഭാവം ഉണ്ടാകുന്നത്.* *മനസ്സുകൊണ്ടുതന്നെ വര്‍ത്തിക്കുകയും മനസ്സിനുള്ളില്‍ നശിക്കുകയും ചെയ്യുമല്ലോ. അതുകൊണ്ട് മനസ്സ് ബ്രഹ്മമാകുന്നു എന്ന്. ഗുരുവിനെ ധരിപ്പിച്ചു. ഗുരു പോരാ മകനേ വീണ്ടും തപസ്സു ചെയ്യൂ എന്നു വീണ്ടും കഠിനമായ തപസ്സുകൊണ്ട് ഭൃഗുവിനു മനസ്സിലായി വിജ്ഞാനം നശിച്ചാല്‍ സര്‍വ്വതും നശിക്കുകയും ചെയ്യുന്നല്ലോ അതുകൊണ്ട് വിജ്ഞാനം ബ്രഹ്മം ആകുന്നൂവെന്ന് ഗുരുവിനെ* *ധരിപ്പിച്ചു.ഗുരുപറഞ്ഞു പോരാ മകനെ വീണ്ടും തപസ്സുചെയ്യൂ എന്ന് വീണ്ടും ഭൃഗു* *കഠിനതപസ്സനുഷ്ഠിച്ചു. തപസ്സില്‍ സര്‍വ്വ അഹങ്കാരങ്ങളും ഗര്‍വ്വും നശിച്ച ശിഷ്യന്‍ വരുണന്റെ അടുക്കല്‍ വന്നു പറഞ്ഞൂ ഗുരോ ആനന്ദം ബ്രഹ്മമാകുന്നു. കാരണം ആനന്ദം ഒന്നു മാത്രമാകുന്നു എല്ലാ വസ്തുക്കളുടേയും പ്രഭവസ്ഥാനവും വര്‍ത്തിക്കുന്ന സ്ഥാനവും പ്രളയസ്ഥാനവും അതുകൊണ്ട് ആനന്ദം ബ്രഹ്മമാകുന്നു. മാത്രമല്ല ഈ അറയേണ്ടതിനെ അറിഞ്ഞതുമുതല്‍ എന്റെ സര്‍വ്വ അഹങ്കാരങ്ങളും നശിച്ചുപോയി. സര്‍വ്വവും ആനന്ദത്താല്‍ ഉണ്ടാകുന്നതും ലയിക്കുന്നതും ഞാന്‍ കാണുന്നു. വരുണന്‍ പറഞ്ഞു ശരിയാണു മകനെ ആനന്ദം തന്നെയാകുന്നു ബ്രഹ്മം ഇതു സ്വയം മനനത്താല്‍ മനസിലാക്കേണ്ടതുകൊണ്ടാണ് നിന്നെ ഇത്രയും ബുദ്ധിമുട്ടിച്ചത് എന്ന് പറഞ്ഞ് സമാധാനിപ്പിക്കുന്നു.*

Abbreviations :-)

1. *PAN*
Permanent Account Number.

2. *PDF*
Portable Document format.

3. *SIM*
Subscriber Identity Module.

4. *ATM*
Automated Teller Machine.

5. *IFSC*
Indian Financial System Code.

6. *FSSAI(Fssai)*
Food Safety & Standards
Authority of India.

7. *Wi-Fi*
Wireless Fidelity.

8. *GOOGLE*
Global Organization Of
Oriented Group
Language Of Earth.

9. *YAHOO*
Yet Another Hierarchical
Officious Oracle.

10. *WINDOW*
Wide Interactive Network
Development for
Office work Solution.

11. *COMPUTER*
Common
Oriented Machine.
Particularly United
and used under Technical
and Educational Research.

12. *VIRUS*
Vital Information
Resources Under Siege.

13. *UMTS*
Universal
Mobile Telecommunicati ons
System.

14. *AMOLED*
Active-Matrix Organic Light-
Emitting diode.

15. *OLED*
Organic
Light-Emitting diode.

16. *IMEI*
International Mobile
Equipment Identity.

17. *ESN*
Electronic
Serial Number.

18. *UPS*
Uninterruptible
Power Supply.

19. *HDMI*
High-Definition
Multimedia Interface.

20. *VPN*
Virtual Private Network.

21. *APN*
Access Point Name.

22. *LED*
Light Emitting Diode.

23. *DLNA*
Digital
Living Network Alliance.

24. *RAM*
Random Access Memory.

25. *ROM*
Read only memory.

26. *VGA*
Video Graphics Array.

27. *QVGA*
Quarter Video
Graphics Array.

28. *WVGA*
Wide video Graphics Array.

29. *WXGA*
Widescreen Extended
Graphics Array.

30. *USB*
Universal Serial Bus.

31. *WLAN*
Wireless
Local Area Network.

32. *PPI*
Pixels Per Inch.

33. *LCD*
Liquid Crystal Display.

34. *HSDPA*
High Speed Down link
Aacket Access.

35. *HSUPA*
High-Speed Uplink
Packet Access.

36. *HSPA*
High Speed
Packet Access.

37. *GPRS*
General Packet
Radio Service.

38. *EDGE*
Enhanced Data Rates
for Globa Evolution.

39. *NFC*
Near
Field Communication.

40. *OTG*
On-The-Go.

41. *S-LCD*
Super Liquid
Crystal Display.

42. *O.S*
Operating System.

43. *SNS*
Social Network Service.

44. *H.S*
HOTSPOT.

45. *P.O.I*
Point Of Interest.

46. *GPS*
Global
Positioning System.

47. *DVD*
Digital Video Disk.

48. *DTP*
Desk Top Publishing.

49. *DNSE*
Digital
Natural Sound Engine.

50. *OVI*
Ohio Video Intranet.

51. *CDMA*
Code Division
Multiple Access.

52. *WCDMA*
Wide-band Code
Division Multiple Access.

53. *GSM*
Global System
for Mobile Communications.

54. *DIVX*
Digital Internet
Video Access.

55. *APK*
Authenticated
Public Key.

56. *J2ME*
Java 2
Micro Edition.

57. *SIS*
Installation Source.

58. *DELL*
Digital Electronic
Link Library.

59. *ACER*
Acquisition
Collaboration
Experimentation Reflection.

60. *RSS*
Really
Simple Syndication.

61. *TFT*
Thin Film Transistor.

62. *AMR*
Adaptive
Multi-Rate.

63. *MPEG*
Moving Pictures
Experts Group.

64. *IVRS*
Interactive
Voice Response System.

65. *HP*
Hewlett Packard.


*Do we know actual full form*
*of some words???*

66. *NEWS PAPER =*
North East West South
Past and Present
Events Report.

67. *CHESS =*
Chariot,
Horse,
Elephant,
Soldiers.

68. *COLD =*
Chronic,
Obstructive,
Lung,
Disease.

69. *JOKE =*
Joy of Kids
Entertainment.

70. *AIM =*
Ambition in Mind

71. *DATE =*
Day and Time Evolution.

72. *EAT =*
Energy and Taste.

73. *TEA =*
Taste and Energy
Admitted.

74. *PEN =*
Power Enriched in Nib.

75. *SMILE =*
Sweet Memories
in Lips Expression.

76. *ETC. =*
End of
Thinking Capacity.

77. *OK =*
Objection Killed.

78. *Or =*
Orl Korec
(Greek Word)

79. *Bye =*♥️
Be with You Everytime.
. ഒരു സ്ത്രീ തന്‍റെ ജീവിതത്തില്‍
ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതെന്താണ്‌ എന്നൊരു ചോദ്യം ഒരുപാടുനാളുകളായി എന്റെ മനസ്സിനെ അലട്ടിയിരുന്നു. കുറച്ചു നാളുകള്‍ക്ക് മുമ്പാണ്
എനിക്കതിനു തൃപ്തികരമായ ഒരു ഉത്തരം ലഭിച്ചത്. എനിക്ക് ലഭിച്ച ആ ഉത്തരമാണ് ഇന്ന് ഒരു കഥാരൂപത്തില്‍ ഇവിടെ അവതരിപ്പിക്കുന്നത്‌.
പണ്ടു പണ്ടു സോമേശ്വരന്‍ എന്നൊരു രാജാവ് തെക്കേ ഇന്ത്യയിലെ ഒരു കൊച്ചു നാട്ടു രാജ്യം ഭരിച്ചിരുന്നു. തൊട്ടയല്‍പക്കത്തുള്ള കൂടുതല്‍ സൈനിക ശേഷിയുള്ള
ഒരു രാജാവ് സോമേശ്വരനെ യുദ്ധത്തില്‍ തോല്‍പ്പിക്കുകയും അയാള്‍ ഭരിച്ചിരുന്ന രാജ്യം പിടിച്ചെടുക്കുകയും ചെയ്തു. സോമേശ്വരന്റെ ചെറുപ്പവും
ചുറുച്ചുറുക്കും കണ്ടു തല്‍പ്പരനായ രാജാവ് അയാളെ പതിവുപോലെ കല്‍ത്തുറൂങ്കില്‍ അടക്കാതെ, ഒരു അവസരം കൊടുത്തു. രാജാവ് ചോദിക്കുന്ന ഒരു
ചോദ്യത്തിന് ശരിയായ ഉത്തരം ഒരു വര്‍ഷത്തിനുള്ളില്‍ കൊടുക്കുകയാണെങ്കില്‍ അയാള്‍ ജീവിതകാലം സ്വതന്ത്രനായിരിക്കും. അല്ലെങ്കില്‍ അയാളെ
തൂക്കി കൊല്ലും... ഇതായിരുന്നു ആ ഓപ്ഷന്‍. സോമേശ്വരന്‍ സമ്മതിച്ചു. അല്ലാതെ വേറെ വഴിയില്ലല്ലോ. ഒരു സ്ത്രീ തന്‍റെ ജീവിതത്തില്‍
ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതെന്താണ്‌ എന്നതായിരുന്നു ആ ചോദ്യം...! രാജാവ് കുറെ നാളുകളായി ഉത്തരം കിട്ടാത്ത ഈ ചോദ്യത്തിന് പിന്നാലെയായിരുന്നു
എന്നതായിരുന്നു സത്യം. ഒരവസരം കിട്ടിയപ്പോള്‍ ബുദ്ധിമാനും ചെറുപ്പക്കാരനുമായ സോമേശ്വരന്‍റെ തലയിലേക്ക് ഇട്ടു കൊടുത്തു എന്ന് മാത്രം.
സോമേശ്വരന്‍ ഉടനെ തന്റെ അന്വേഷണം ആരംഭിച്ചു. തന്റെ രാജ്യത്തിലെ പ്രധാനപെട്ട എല്ലാവരുടെ അരികിലും അയാള്‍ ഈ ചോദ്യവുമായി അലഞ്ഞു.പണ്ഡിതര്‍
രാജകുടുംബത്തിലുള്ള സ്ത്രീകള്‍, ആരാധനാലയങ്ങളിലും തെരുവുകളിലും അയാള്‍ കണ്ട ആളുകള്‍ അങ്ങനങ്ങനെ.. ആരില്‍ നിന്നും തൃപ്തികരമായ
ഒരുത്തരം കിട്ടിയില്ല. നാളുകള്‍ കടന്നു പോയ്കൊണ്ടിരുന്നു. ആ രാജ്യത്തില്‍ ഒരു മന്ത്രവാദിനി താമസിച്ചിരുന്നു, ചിലര്‍ പറഞ്ഞു അവര്‍ക്ക് അയാളെ സഹായിക്കാന്‍
കഴിയുമെന്ന്. സോമേശ്വരന്‍ മന്ത്രവാദിനിയെ കാണാന്‍ തീരുമാനിച്ചു. മന്ത്രവാദിനിയെ കണ്ട സോമേശ്വരന്‍ ശരിക്കും ഞെട്ടി. ഒരു കരാള രൂപം. ഒറ്റപ്പല്ലു മാത്രമുള്ള
മെലിഞ്ഞുണങ്ങിയ ഒരു സ്ത്രീ. ഒരു പ്രത്യക തരം വാട അവര്‍ക്കു ചുറ്റും ഉള്ളതായി അയാള്‍ക്കു തോന്നി. അയാള്‍ നേരെ കാര്യം പറഞ്ഞു. മന്ത്രവാദിനി കുറച്ചു
നേരം ആലോചിച്ചു നിന്നിട്ട് മറുപടി പറഞ്ഞു: "ഇതിന്റെ ഉത്തരം ഞാന്‍ പറയാം.. പക്ഷെ പ്രതിഫലമായി നീയെന്നെ വിവാഹം കഴിക്കണം.
വിവാഹം കഴിഞ്ഞ് ആദ്യരാത്രിയില്‍ ഞാനിതിന്റെ ഉത്തരം പറയാം.." സോമേശ്വരന്‍ ആകെ ചിന്താ കുഴപ്പത്തിലായി. ഇവരെ വിവാഹം കഴിക്കുന്നതാണോ
കൊല്ലപെടുന്നതാണോ നല്ലത്..? ഒരല്പ്പം ആലോചിച്ചതിനു ശേഷം അയാള്‍ പറഞ്ഞു: "എനിക്ക് സമ്മതമാണ്.." സ്വന്തം ജീവന്‍ തന്നെ മനുഷ്യന് ഏറ്റവും വലുത്...!
അടുത്ത ദിവസം തന്നെ അവര്‍ വിവാഹിതരായി. ഒരു മന്ത്രവാദിനിയെ വിവാഹം കഴിക്കേണ്ടി വന്നല്ലോ എന്ന സങ്കടത്തില്‍
തരക്കേടില്ലാതെ മദ്യപിച്ചാണ് രാത്രി വീട്ടിലേക്ക്‌ കയറി വന്നത്. മുറി തുറന്ന് അകത്തു കയറിയപ്പോള്‍ കണ്ട കാഴ്ച കണ്ടു അയാള്‍ ഞെട്ടി. തന്റെ ജീവിതത്തില്‍
ഇതു വരേയ്ക്കും കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരിയായ ഒരു സ്ത്രീ അതാ അയാളുടെ കിടക്കയില്‍ ഇരിക്കുന്നു. അയാളുടെ അങ്കലാപ്പ് കണ്ടു അവള്‍ പറഞ്ഞു:
ഇതു ഞാന്‍ തന്നെയാണ്. ഞാന്‍ ഇങ്ങനെയാണ്.. പകല്‍ ഒരു ദുഷ്ട മന്ത്രവാദിനിയുടെ രൂപം, രാത്രി സുന്ദരമായ ഈ രൂപം.. നിങ്ങള്‍ക്ക് വേണേല്‍ ഞാന്‍ ഒരു
ഓപ്ഷന്‍ തരാം.. പകല്‍ സുന്ദര രൂപം.. രാത്രിയില്‍ മന്ത്രവാദിനിയുടെയും.. അത് നിങ്ങള്‍ക്ക് തീരുമാനിക്കാം... ഇതുകേട്ട് സോമേശ്വരന്‍ ആലോചിക്കാന്‍
തുടങ്ങി.. പകല്‍ സുന്ദരിയായാല്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും മുമ്പില്‍ അവളെ സുന്ദരിയായി അവതരിപ്പിക്കാം.. പക്ഷെ രാത്രി...?

ഇതിപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്നവരോടോന്നു ചോദിക്കട്ടെ.. ഇതുപോലൊരു അവസരം നിങ്ങള്‍ക്ക് വരുകയാണെങ്കില്‍ എന്തായിരിക്കും ഉത്തരമെന്നു ചിന്തിച്ചു നോക്കു... കിട്ടിയോ..?
കിട്ടികാണുമെന്നു കരുതുന്നു...!

സോമേശ്വരന്‍ ആലോചിച്ചുകൊണ്ടിരുന്നു. ഒടുവില്‍ തന്റെ മറുപടി അവളെ അറിയിച്ചു. "നീ ഏതു രൂപം ധരിക്കണമെന്നോ എങ്ങനെ ജീവിക്കണമെന്നോ
നീ തന്നെയാണ് തീരുമാനിക്കേണ്ടത്. ഞാനല്ല. സാമാന്യ ബുദ്ധിയുള്ള ഒരു സ്ത്രീ എന്ന നിലക്ക് അത് നീ തന്നെ നിശ്ചയിച്ചു കൊള്ളൂ. നിന്‍റെ ഏതു തീരുമാനവും അന്ഗീകരിക്കാന്‍ ഞാന്‍ തയ്യാറാണ്."
ഇതു കേട്ടപ്പോള്‍ നമ്മുടെ മന്ത്രവാദിനി വളരെ സന്തുഷ്ടയായി. പകലും രാത്രിയും അവള്‍ തന്‍റെ ഇപ്പോഴുള്ള സുന്ദരരൂപത്തില്‍ തന്നെ അയാളുടെ കൂടെയുണ്ടാകും
എന്ന് അയാള്‍ക്ക്‌ ഉറപ്പു കൊടുത്തു. അയാള്‍ക്ക് വലിയ സന്തോഷമായി. പെട്ടന്നെന്തോ ഓര്‍ത്തിട്ടു അയാള്‍ ചോദിച്ചു: "അതൊക്കെ പോട്ടേ, ഇന്നു രാത്രിയില്‍ എന്നോട്
പറയാമെന്നേറ്റ ഉത്തരമെവിടെ..?"
"അതിനുള്ള ഉത്തരം നിങ്ങളിപ്പോള്‍ പറഞ്ഞു കഴിഞ്ഞു കുമാരാ....സ്വന്തം ആഗ്രഹങ്ങള്‍ക്കനുസരിച്ച് ജീവിക്കാനാണ് ഒരു സ്ത്രീ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്..അപ്പോള്‍ മാത്രമാണ്
അവളുടെ യഥാര്‍ത്ഥ സൌന്ദര്യം പുറത്തുവരുന്നത്‌...മറ്റുള്ളവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ വിധിക്കപെടുന്ന ഒരു സ്ത്രീ ജീവിതം അത്രമേല്‍
വികൃതമായിരിക്കുo!!!!!!!!

പ്രതീക്ഷ

മുപ്പതിനായിരം പേരുടെ ജീവനെടുത്ത ഭൂകമ്പമായിരുന്നു 1989-ല്‍ അര്‍മേനിയയില്‍ ഉണ്ടായത് .
നിമിഷങ്ങള്‍ക്കുള്ളില്‍ സര്‍വ്വതും നശിച്ചു .
ദുരന്തം പത്തിവിടര്‍ത്തിയാടുന്ന ആ അവസരത്തില്‍ ഒരു പിതാവ് തന്റെ മകനെത്തേടി അവന്‍ പഠിച്ചിരുന്ന സ്കൂളിലെക്കോടി .
തകര്‍ന്നു വീണു കിടക്കുന്ന സ്കൂള്‍ കെട്ടിടമാണ് അയാള്‍ അവിടെ കണ്ടത് .
അതിനുള്ളില്‍ എവിടെയോ തന്റെ മകനും ഞെരിഞ്ഞമര്‍ന്നിട്ടുണ്ടാകും എന്ന ചിന്ത ആ പിതാവിന്റെ ഹൃദയം തകര്‍ത്തു.
എങ്കിലും മകന്റെ ശരീരമെങ്കിലും കണ്ടെത്താതെ അവിടെ നിന്നും പിന്മാറില്ലെന്നു അയാള്‍ തീരുമാനിച്ചു .
മകന്റെ ക്ലാസ്റൂം എവിടെയായിരുന്നു എന്നറിയാവുന്നത് കൊണ്ട് ഒരു മണ്‍വെട്ടിയെടുത്ത് ആ ഭാഗത്തുള്ള കല്ലും മണ്ണും കോണ്‍ക്രീറ്റുമൊക്കെ എടുത്തു മാറ്റാന്‍ തുടങ്ങി .
അയാളുടെ പ്രവൃത്തി കണ്ടു അവിടെ കൂടി നിന്ന പോലീസ്‌ അധികാരികള്‍ അയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു
"വീണ്ടും ഭൂമികുലുക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.എല്ലായിടത്തും തീ പടര്‍ന്നിരിക്കുന്നു . പലയിടത്തും സ്ഫോടനങ്ങളും നടന്നിരിക്കുന്നു . . നിങ്ങള്‍ രക്ഷാ സങ്കേതത്തിലേക്ക് പോകു .അതെ ഇനി മാര്‍ഗ്ഗമുള്ളൂ "

പക്ഷെ അയാള്‍ പിന്മാറിയില്ല .
"എന്നെ സഹായിക്കാന്‍ നിങ്ങള്‍ തയ്യാറാണോ .എങ്കില്‍ ഇവിടെ വന്നു എന്റെ മകനെ കണ്ടു പിടിക്കാന്‍ സഹായിക്കൂ .എന്റെ മകനെ കാണാതെ ഞാന്‍ ഇവിടെ നിന്ന് എങ്ങോട്ടുമില്ല "
അയാള്‍ അവരോടു പറഞ്ഞു .
എന്നാല്‍ പോലീസ്‌ അധികാരികള്‍ അവിടെ നിന്നില്ല .
സ്വന്തം ജീവന്‍ രക്ഷിക്കാന്‍ എല്ലാവരും
രക്ഷാസങ്കേതങ്ങളിലേക്കോടി.
ആരുടേയും സഹായമില്ലാതെ അയാള്‍ തന്റെ മകന് വേണ്ടിയുള്ള തിരച്ചില്‍ തുടര്‍ന്നു .
ആ തെരച്ചില്‍ ഇരുപത്തിനാല് മണിക്കൂര്‍ നീണ്ടിട്ടും തന്റെ മകനെ കണ്ടെത്തുവാന്‍ അയാള്‍ക്ക്‌ സാധിച്ചില്ല .
എങ്കിലും പ്രതീക്ഷ കൈവെടിയാതെ തെരച്ചില്‍ തുടര്‍ന്നു.
തെരച്ചില്‍ തുടങ്ങിയതിന്റെ മുപ്പത്തിയെട്ടാം മണിക്കൂറില്‍ ആ പിതാവ് തന്റെ മകന്റെ ശബ്ദം കേട്ടു.

അയാള്‍ മകനെ ഉറക്കെ വിളിച്ച
"അര്‍മാന്‍ഡ്!"
ഉടനെ അര്‍മാന്‍ഡും ഉറക്കെ വിളിച്ചു
ഡാഡീ!! ഡാഡീ!!
നിമിഷങ്ങള്‍ക്കുള്ളില്‍ അയാള്‍ തന്റെ മകനും അവന്റെ പതിമൂന്നു കൂട്ടുകാരും സുരക്ഷിതമായി കഴിഞ്ഞിരുന്ന സ്ഥലം കണ്ടെത്തി .
ഭൂകമ്പത്തില്‍ കെട്ടിടം തകര്‍ന്നു വീണപ്പോള്‍ ഒരു ത്രികോണത്തിന്റെ ആകൃതിയില്‍ കുറെ സ്ഥലം അവര്‍ക്ക് രക്ഷാസങ്കേതമായി ലഭിച്ചു .
അങ്ങനെയാണ് അവന്റെ പതിമൂന്നു കൂട്ടുകാര്‍ക്കും രക്ഷപെടാന്‍ സാധിച്ചത് .

പക്ഷെ ഭൂകമ്പത്തില്‍ പ്പെട്ട് മുപ്പത്തിയെട്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും അര്‍മാന്‍ഡിനും കൂട്ടുകാര്‍ക്കും എങ്ങനെയാണ് പിടിച്ചു നില്‍കാന്‍ കഴിഞ്ഞത് ??
വിശപ്പും ദാഹവും ഭയവും എല്ലാം ചേര്‍ന്ന് ആ കുഞ്ഞുങ്ങള്‍ തകര്‍ന്നു പോകേണ്ടാതായിരുന്നതല്ലേ ??
ഈ ചോദ്യങ്ങള്‍ക്ക് അര്‍മാന്‍ഡ് നല്‍കിയ ഉത്തരം ഇതായിരുന്നു :

"എന്റെ കൂട്ടുകാരോടൊക്കെ ധൈര്യമായിരിക്കാന്‍ ഞാന്‍ പറഞ്ഞു .എന്റെ ഡാഡി ജീവിച്ചിരിപ്പുണ്ടെങ്കില്‍ എന്നെ അന്വേഷിച്ചു വരുമെന്നും
അങ്ങനെ അന്വേഷിച്ചു വരുമ്പോള്‍ എല്ലാവര്‍ക്കും രക്ഷപെടാമെന്നും അവരോടു പറഞ്ഞു .
എന്റെ ഡാഡിക്ക് എന്നോടുള്ള ഇഷ്ടം എത്ര വലുതാണെന്ന് എനിക്കറിയാമായിരുന്നു .ഒരിക്കല്‍ ഡാഡി എന്നോട് പറഞ്ഞിരുന്നു എനിക്ക് എന്ത് അപകടം ഉണ്ടായാലും ഡാഡി എന്നെ സാഹായിക്കാന്‍ എത്തുമെന്ന് .
എനിക്ക് ഉറപ്പുണ്ടായിരുന്നു എന്റെ ഡാഡി എന്നെ രക്ഷിക്കുവാന്‍ എത്തുമെന്ന്"

പിതൃ പുത്ര ബന്ധത്തിന്റെ അവിസ്മരണീയമായ നിമിഷങ്ങളാണ് നാം ഇവിടെ കാണുന്നത് ......
പരസ്പര സ്നേഹത്തിന്റെ വിശ്വാസത്തിന്റെ മഹത്തായ നിമിഷങ്ങള്‍ .....
അര്‍മേനിയയിലെ ഭൂകമ്പം പതിനായിരങ്ങളുടെ ജീവന്‍ അപഹരിച്ചുവെങ്കിലും ഒരു നിറകണ്‍ചിരിയായി അര്‍മാന്‍ഡും പിതാവും ഇന്നും ജീവിക്കുന്നു .......

ഏറ്റുമാനൂർ മഹാദേവക്ഷേത്രം

കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ നഗരഹൃദയത്തിൽ എം.സി. റോഡിന്റെ കിഴക്കുവശത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം. രൗദ്ര ഭാവത്തിലുള്ള പരമശിവൻ ആണ് മുഖ്യ പ്രതിഷ്ഠ. രാവിലെ അഘോരമൂർത്തി, വൈകുന്നേരം ശരഭമൂർത്തി, അത്താഴപൂജക്ക് ശിവശക്തി സങ്കല്പത്തിലും ആണ് ആരാധന. ഈ ക്ഷേത്രത്തിന്റെ ഉത്പത്തിയെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളും, പ്രാദേശിക കഥകളും പുരാണ വസ്തുതകളുമുണ്ടെങ്കിലും വ്യക്തമായ ചരിത്രരേഖകളുടെ കുറവുകാണുന്നുണ്ട്. ഖരപ്രതിഷ്ഠയാണന്നു വിശ്വസിക്കുമ്പോഴും പരശുരാമൻ സ്ഥാപിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണന്നും കരുതിപോരുന്നു. നാലേക്കറിൽ കൂടുതൽ വരുന്ന സ്ഥലത്ത് പടിഞ്ഞാറോട്ട് ദർശനമായിട്ടാണ് ഏറ്റുമാനൂർ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ശരിയായ പേര്ഏറ്റുമാനൂർ മഹാദേവക്ഷേത്രംസ്ഥാനംരാജ്യം:ഇന്ത്യജില്ല:കോട്ടയംസ്ഥാനം:ഏറ്റുമാനൂർവാസ്തുവിദ്യയും ആചാരങ്ങളുംപ്രധാന ആഘോഷങ്ങൾ:തിരുവുത്സവം (കുംഭം)
ശിവരാത്രി.

*ഐതിഹ്യം*

ഖരൻ എന്ന അസുരൻ മുത്തച്ഛനായ മാല്യവാനിൽ നിന്ന് ശൈവവിദ്യ ഗ്രഹിച്ച് ചിദംബരത്തുപോയി ശിവനെ പ്രീതിപ്പെടുത്താനായി തപസ്സാരംഭിച്ചു. ഭക്തന്റെ തപസ്സിൽ സംപ്രീതനായ ഭഗവാൻ അവന് മൂന്ന് ജ്യോതിർലിംഗങ്ങൾ സമ്മാനിച്ചു. തുടർന്ന്, ആകാശമാർഗ്ഗേണ യാത്ര ആരംഭിച്ച ഖരൻ ശിവലിംഗങ്ങളുടെ ഭാരം കാരണം അല്പനേരം വിശ്രമിയ്ക്കാനായി വൈക്കത്തെത്തി. തുടർന്ന്, തന്റെ വലതുകയ്യിലെ ശിവലിംഗം അവിടെ ഇറക്കിവച്ച് ഖരൻ വിശ്രമം ആരംഭിച്ചു. ഉണർന്നെഴുന്നേറ്റ് ശിവലിംഗം എടുക്കാൻ നോക്കിയപ്പോൾ അത് എടുക്കാൻ സാധിയ്ക്കുന്നില്ല. താൻ താമസിയ്ക്കാൻ ഏറ്റവും ആഗ്രഹിയ്ക്കുന്ന സ്ഥലമാണതെന്ന് തത്സമയം ശിവഭഗവാന്റെ അശരീരിയും മുഴങ്ങി. തുടർന്ന്, ശിവലിംഗം അവിടെ തപസ്സിരുന്ന വ്യാഘ്രപാദൻ എന്ന മഹർഷിയെ ഏല്പിച്ച് ഖരൻ മുക്തിയടഞ്ഞു. തുടർന്ന് തന്റെ ഇടതുകയ്യിലെ ശിവലിംഗം ഖരൻ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലും വായ കൊണ്ട് കടിച്ചുപിടിച്ച ശിവലിംഗം കടുത്തുരുത്തി തളി മഹാദേവക്ഷേത്രത്തിലും പ്രതിഷ്ഠിച്ചു. ഇന്നും മൂന്ന് ക്ഷേത്രങ്ങളിലും ഉച്ചപ്പൂജയ്ക്ക് മുമ്പ് ദർശനം നടത്തുന്നത് പുണ്യകരമായി വിശ്വസിച്ചുവരുന്നു

*ചരിത്രം*

ഏറ്റുമാനൂർ ക്ഷേത്രത്തിന് ഏകദേശം ആയിരത്തിലധികം വർഷം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നു. എന്നാൽ, അത് തെളിയിയ്ക്കുന്ന രേഖകളൊന്നും ക്ഷേത്രത്തിലില്ല. ക്ഷേത്രം ആദ്യം വടക്കുംകൂർ രാജ്യത്തായിരുന്നു. ക്ഷേത്രത്തിന്റെ ഊരായ്മക്കാർ എട്ട് മനക്കാരായിരുന്നു. ഇതുവഴി 'എട്ടുമനയൂർ' എന്ന പേര് സ്ഥലത്തിന് വന്നുവെന്നും അതാണ് ഏറ്റുമാനൂർ ആയതെന്നും പറയപ്പെടുന്നു. എട്ട് മനക്കാർക്കിടയിലെ ആഭ്യന്തരകലഹവും മറ്റുമായപ്പോൾ ക്ഷേത്രം തകർന്നുപോയി. പിന്നീട് കൊല്ലവർഷം 929-ൽ ക്ഷേത്രം തിരുവിതാംകൂർ ഏറ്റെടുത്തു. തിരുവിതാംകൂർ ദിവാനായിരുന്ന മൺറോ പ്രഭുവിന്റെ ആശയമായിരുന്നു ഇത്. ഇപ്പോൾ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്.

ക്ഷേത്രത്തിലെ അതിപ്രസിദ്ധമായ രണ്ട് പ്രത്യേകതകളാണ് ക്ഷേത്രത്തിലെ വലിയ വിളക്കും ഏഴരപ്പൊന്നാനയും. ഇവയുടെ വരവും വളരെ രസകരമായ സാഹചര്യങ്ങളിലാണ്. ക്ഷേത്രത്തിലെ ബലിക്കൽപ്പുരയിൽ സ്ഥാപിച്ചിട്ടുള്ള വലിയ വിളക്ക് അഞ്ചുതിരികളോടുകൂടിയ ഒരു കെടാവിളക്കാണ്. നാല് പ്രധാന ദിക്കുകളിലേയ്ക്കും (കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക്) വടക്കുകിഴക്കുഭാഗത്തേയ്ക്കുമാണ് അഞ്ചുതിരികളിട്ടിരിയ്ക്കുന്നത്. 1540-ലാണ് ഈ ദീപം സ്ഥാപിച്ചത്. പിന്നീട് ഇതുവരെ ഇത് കെട്ടിട്ടില്ല. സ്ഥലത്തെ ഒരു മൂശാരിയാണ് ഈ വിളക്ക് തീർത്തത്. തുടർന്ന് ക്ഷേത്രത്തിൽ സ്ഥാപിയ്ക്കാൻ ശ്രമിച്ചപ്പോൾ ക്ഷേത്ര അധികാരികൾ അദ്ദേഹത്തെ തടഞ്ഞു. ചിലർ മൂശാരിയോട് ഇങ്ങനെ ചോദിച്ചു: 'ഇത്രയും വലിയ വിളക്ക് ഞങ്ങളാരും എവിടെയും കണ്ടിട്ടില്ല. ഇതെവിടെ സ്ഥാപിയ്ക്കും?' മൂശാരിയ്ക്ക് ഉത്തരം കിട്ടിയില്ല. ആ സമയത്ത് ക്ഷേത്രത്തിനകത്തുനിന്നൊരാൾ തുള്ളിവന്ന് മൂശാരിയുടെ കയ്യിൽ നിന്ന് വിളക്ക് വാങ്ങി ദീപം ബലിക്കൽപ്പുരയിൽ കൊണ്ടുപോയി സ്ഥാപിച്ചു. ആ സമയത്ത് ഒരു വൻ ഇടിമിന്നലുണ്ടാകുകയും വിളക്ക് എണ്ണയില്ലാതെ കത്തുകയും ചെയ്തു. മൂശാരിയെയും വിഗ്രഹം തറച്ച വിദ്വാനെയും പിന്നീടാരും കണ്ടിട്ടില്ല. ആ വിദ്വാൻ സാക്ഷാൽ ഏറ്റുമാനൂരപ്പൻ തന്നെയാണെന്ന് വിശ്വസിച്ചുവരുന്നു. മൂശാരി അങ്ങനെ ഭഗവാനിൽ ലയിച്ചുചേർന്നുവത്രേ!

ക്ഷേത്രത്തിലെ മറ്റൊരു വലിയ ആകർഷണമാണ് ഏഴരപ്പൊന്നാന. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഏഴ് വലിയ ആനകളും ഒരു ചെറിയ ആനയും അടങ്ങുന്ന ഒരു ശില്പരൂപമാണിത്. തേക്കിൻതടിയിൽ തീർത്ത് സ്വർണ്ണം പൂശിയ വിഗ്രഹങ്ങളാണ് ഇവ. ആനകൾക്കൊപ്പം ഒരു സ്വർണ്ണ പഴക്കുലയും ഉണ്ടാക്കിയിരുന്നു. കുംഭമാസത്തിൽ ഉത്സവത്തിനിടയ്ക്ക് എട്ടാം നാളിൽ നടക്കുന്ന ആസ്ഥാനമണ്ഡപദർശനത്തിൽ ഭഗവാന്റെ തിടമ്പിനൊപ്പം ഏഴരപ്പൊന്നാനകളും പ്രദർശനത്തിനുവയ്ക്കും. ആറാട്ടുദിവസം തീവെട്ടികളുടെ വെളിച്ചത്തിൽ നാലുപേർ ചേർന്ന് ഇവയെ ശിരസ്സിലേറ്റുന്ന പതിവുമുണ്ട്. വലിയ ആനകൾക്ക് രണ്ടടിയും ചെറിയ ആനയ്ക്ക് ഒരടിയുമാണ് ഉയരം. ഇത് തിരുവിതാംകൂറിന്റെ സ്ഥാപകനായിരുന്ന അനിഴം തിരുനാൾ വീരമാർത്താണ്ഡവർമ്മ നേർന്ന വഴിപാടായിരുന്നു. എന്നാൽ, അത് നേരും മുമ്പ് അദ്ദേഹം നാടുനീങ്ങിപ്പോയതിനാൽ അദ്ദേഹത്തിന്റെ അനന്തരവനും പിൻഗാമിയുമായ കാർത്തിക തിരുനാൾ രാമവർമ്മയാണ് (ധർമ്മരാജ) ഇത് നടയ്ക്കുവച്ചത്. വാസ്തവത്തിൽ ഏഴരപ്പൊന്നാന വൈക്കത്ത് നേരാൻ വച്ചിരുന്ന വഴിപാടായിരുന്നുവത്രേ!തിരുവനന്തപുരത്തുനിന്ന് വൈക്കത്തേയ്ക്ക് കൊണ്ടുപോകുന്ന വഴിയിൽ ഏറ്റുമാനൂരെത്തിയപ്പോൾ അല്പനേരം വിശ്രമിയ്ക്കാനും മറ്റുമായി രാജാവും ഭടന്മാരും കൂടി ഏറ്റുമാനൂരമ്പലത്തിലെ പടിഞ്ഞാറേ ഗോപുരത്തിലെത്തി. ഏഴരപ്പൊന്നാനകളെ ഇറക്കിവച്ച് അവർ വിശ്രമിച്ചു. എന്നാൽ പോകാൻ നേരത്ത് ആനകളുടെ ദേഹത്തുനിന്ന് ഉഗ്രസർപ്പങ്ങൾ ഫണം വിടർത്തിനിൽക്കുന്നു! ഭയാക്രാന്തരായ രാജാവും ഭടന്മാരും അടുത്തുള്ള ഒരു ജ്യോത്സ്യരെക്കൊണ്ട് പ്രശ്നം വപ്പിച്ചുനോക്കി. അപ്പോൾ, അവ ഏറ്റുമാനൂരിൽ തന്നെ സമർപ്പിയ്ക്കണമെന്നാണ് ഭഗവാന്റെ ആഗ്രഹമെന്ന് തെളിഞ്ഞു. തുടർന്ന്, 1769 മെയ് മാസം 14-ആം തീയതി വെള്ളിയാഴ്ച ഒരു ശുഭമുഹൂർത്തത്തിൽ ഏഴരപ്പൊന്നാനകളെ ഭഗവാന് നടയ്ക്കുവച്ചു. പിന്നീട് മറ്റൊരു ഏഴരപ്പൊന്നാനയുണ്ടാക്കി അത് വൈക്കത്ത് സമർപ്പിയ്ക്കാമെന്ന് ധർമ്മരാജ വിചാരിച്ചു. പക്ഷേ, ഒരു ദിവസം അദ്ദേഹത്തിന് വൈക്കത്തപ്പന്റെ സ്വപ്നദർശനമുണ്ടായി. അതിൽ ഭഗവാന്റെ അരുളപ്പാട് ഇങ്ങനെയായിരുന്നു: 'മകനേ, നീ എന്റെയടുത്ത് മറ്റൊരു ഏഴപ്പൊന്നാന സമർപ്പിയ്ക്കേണ്ടതില്ല. പകരം, അതിന് വന്ന ചെലവിൽ കുറച്ച് സഹസ്രകലശം നടത്തിയാൽ മതി.' പിറ്റേന്നുതന്നെ ധർമ്മരാജ വൈക്കത്തേയ്ക്ക് പുറപ്പെട്ടു. വൈക്കത്തെത്തിയ അദ്ദേഹം ഏഴരപ്പൊന്നാന നേരാൻ വച്ച തുക കൊണ്ട് വൈക്കത്തപ്പന് സഹസ്രകലശം നടത്തുകയും ക്ഷേത്രത്തിലെ പ്രസാദമായ പ്രാതലുണ്ട് ആനന്ദദർശനം നടത്തി നാട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തു. എന്നാൽ, ഏഴരപ്പൊന്നാന കൊടുത്തതിൽ വൈക്കത്തപ്പന് ഏറ്റുമാനൂരപ്പനുമായി പിണക്കമാണെന്ന് അടുത്തകാലം വരെ ഭക്തർ വിശ്വസിച്ചുവന്നിരുന്നു. അതിന്റെ തെളിവായി ഏറ്റുമാനൂരുകാരാരും വൈക്കത്ത് അഷ്ടമിദർശനത്തിനോ വൈക്കത്തുകാർ തിരിച്ച് ഏറ്റുമാനൂരിൽ ആസ്ഥാനമണ്ഡപദർശനത്തിനോ പോയിരുന്നില്ല. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെഐതിഹ്യമാലയിൽ ഈ കഥ വിശദമായി പരാമർശിച്ചിട്ടുണ്ട്. എന്നാൽ, ഇന്ന് സ്ഥിതിയിൽ മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്.

*പ്രധാന പ്രതിഷ്ഠ*

*തിരുവേറ്റുമാനൂരപ്പൻ* (ശിവൻ)

ഏറ്റുമാനൂർ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. അഘോരമൂർത്തി സങ്കല്പത്തിലാണ് ഇവിടെ പ്രതിഷ്ഠ. 'അഘോരൻ' എന്ന വാക്കിന് ഒട്ടും ഘോരനല്ലാത്തവനെന്നും ഏറ്റവും ഘോരനായവനെന്നും അർത്ഥം പറഞ്ഞുവരുന്നു. ദുഷ്ടർക്ക് ഏറ്റവും ഘോരനായും, ശിഷ്ടർക്ക് ഏറ്റവും സൗമ്യനുമായി കാണപ്പെടുന്നു എന്നാണ് വിശ്വാസം. എന്നാലും, പൊതുവേ ഉഗ്രമൂർത്തീസങ്കല്പമാണ് ഈ പ്രതിഷ്ഠയ്ക്ക്. മൂന്നരയടിയോളം ഉയരമുള്ള ശിവലിംഗത്തിൽ പടിഞ്ഞാറോട്ട് ദർശനമായാണ് ഏറ്റുമാനൂരപ്പൻ കുടികൊള്ളുന്നത്. ഭഗവാൻ ഇവിടെ ദിവസവും മൂന്നുഭാവങ്ങളിൽ ദർശനം നൽകുന്നതായാണ് വിശ്വാസം. രാവിലെ ശിവശക്തി ഐക്യരൂപമായ അർദ്ധനാരീശ്വരനായും, ഉച്ചയ്ക്ക് അർജ്ജുനനെ പരീക്ഷിച്ച് അദ്ദേഹത്തിന് പാശുപതാസ്ത്രം നൽകിയ കിരാതമൂർത്തിയായും, വൈകീട്ട് പ്രപഞ്ചത്തെ മുച്ചൂടും ഇല്ലാതാക്കുന്ന സംഹാരരുദ്രനായും. രാവിലെ, അപസ്മാരയക്ഷനെ ചവുട്ടിമെതിയ്ക്കുന്ന നടരാജനും, ഉച്ചയ്ക്ക് നരസിംഹമൂർത്തിയുടെ കോപമടക്കിയ ശരഭനും, വൈകീട്ട് അർദ്ധനാരീശ്വരനുമാണെന്നൊരു പാഠഭേദം കൂടിയുണ്ട്.

*ക്ഷേത്രത്തിലെ പ്രത്യേകതകൾ*

കൊല്ലവർഷം 720-ഇൽ ഭഗവാൻ സ്വയം കൊളുത്തിയെന്നു വിശ്വസിക്കപെടുന്ന വിളക്ക് പിന്നെ ഇതു വരെ അണഞ്ഞിട്ടില്ല[അവലംബം ആവശ്യമാണ്]. ഇതിലേക്ക് എണ്ണ നിറക്കുന്നത് ഇവിടത്തെ ഒരു പ്രധാന വഴിപാടാണ്. പുലർച്ചക്കുള്ള ആദ്യ പൂജയെ (ഉഷഃപൂജ) മാധവിപള്ളിപൂജ എന്നു പറയുന്നു. തന്റെ സഹോദരിയുടെ മാറാരോഗത്തിന്റെ ശമനത്തിനായി സാമൂതിരി നേർന്നു നടത്തിയ പൂജയാണിത്[അവലംബം ആവശ്യമാണ്].

ഉത്സവത്തിനു ആസ്ഥാന മണ്ഡപത്തിൽ കാണിക്ക അർപ്പിക്കുന്നത് വളരെ പ്രധാനമാണ്. ഏഴരപ്പൊന്നാനയാണു ഇവിടത്തെ ഏറ്റവും വിശേഷപ്പെട്ട കാഴ്ച. തടിയിൽ നിർമ്മിച്ചു സ്വർണ്ണ തകിടു പൊതിഞ്ഞ 7 വലിയ ആനകളും ഒരു കുട്ടിയാനയും കൂടുന്നതാണു ഏഴരപ്പൊന്നാന. ക്ഷേത്രത്തിലെ ഉൽസവക്കാലത്തു എട്ടാം ഉൽസവദിവസം ഈ പൊന്നാനകളുടെ എഴുന്നെള്ളത്തു കാണാൻ അഭൂതപൂർവ്വമായ തിരക്കാണു ഉണ്ടാകുന്നത്.

പൂർണ്ണ വിശ്വാസം

ഒരു നദിയ്ക്ക്‌ അക്കരെ ഒരു അമ്പലമുണ്ടായിരുന്നു.
അവിടെ അഭിഷേകം നടത്താനായി എല്ലാദിവസവും പാല് എത്തിക്കാൻ വേണ്ടി ഒരു സാധു സ്ത്രീയെ ആണ് ഏർപ്പാടാക്കിയിരുന്നത്.
ഈ സ്ത്രീ എല്ലാ ദിവസവും നദിയ്ക്ക് ഇക്കരെ നിന്ന് വള്ളത്തിൽ കയറി മറുകരെ കടന്നു ക്ഷേത്രത്തിലേയ്ക്കുള്ള പാല് എത്തിച്ചു പോന്നു
. ഒരു ദിവസം പാല് കൊണ്ടുവന്നപ്പോൾ വൈകിപ്പോയി. ക്ഷേത്രത്തിലെ പുരോഹിതന് ശരിക്കും വിഷമം വന്നു...

അഭിഷേകത്തിന്റെ സമയം തെറ്റിയല്ലോ. എന്താണ് വൈകിയത് എന്ന് അദ്ദേഹം സ്ത്രീയോട് ചോദിച്ചു. കടത്തുകാരൻ വരാൻ വൈകിയത് കൊണ്ടാണ് താമസിച്ചു പോയത് എന്ന് സ്ത്രീ മറുപടി നൽകി.

അപ്പോഴത്തെ നീരസത്തിൽ പുരോഹിതൻ പറഞ്ഞു "എന്തിനാ നീ വഞ്ചിക്കാരനെ കാത്തുനിന്നത്?

ഈശ്വര നാമം ജപിച്ചു വെള്ളത്തിന്‌ മുകളിലൂടെ നടന്നു വന്നു കൂടായിരുന്നോ? എങ്കിൽ വേഗം വരാമായിരുന്നല്ലോ." ഈ സ്ത്രീ താമസിച്ചതിലുള്ള നീരസം കൊണ്ട് തമാശയായിട്ടാണ് ഇത് പറഞ്ഞതെങ്കിലും ഗൌരവം മുഖത്ത് വരുത്തി കൊണ്ടാണ് പുരോഹിതൻ സംസാരിച്ചത്. അതിനാൽ തന്നെ ആ സാധു സ്ത്രീ ഇത് ഗൌരവമായി എടുത്തു. പുരോഹിതൻ ആത്മാർഥമായി തനിക്കു ഉപദേശം നല്കിയതാണ് എന്നാണു ആ സ്ത്രീ കരുതിയത്‌.

പിറ്റേ ദിവസം മുതൽ എല്ലാ തവണയും ആ സ്ത്രീ നേരത്തെ തന്നെ പാൽ കൊണ്ട് വന്നു തുടങ്ങി.
പുരോഹിതന് കൌതുകം തോന്നി ചോദിച്ചു. "ഇപ്പൊ എല്ലാ ദിവസവും കൃത്യസമയത്ത് തന്നെ വരാറുണ്ടല്ലോ. അത് നല്ലത് തന്നെ."
സ്ത്രീ പറഞ്ഞു "അയ്യോ സ്വാമീ, അങ്ങ് തന്നെയാണ് അതിനു കാരണം. അങ്ങ് പറഞ്ഞത് പോലെ തന്നെ ഞാൻ ചെയ്തു. ഇപ്പോൾ കടത്തു കാരൻ വരാൻ വേണ്ടി ഞാൻ കാത്തു നിൽക്കാറില്ല
. ഈശ്വര നാമം ജപിച്ചു നദിക്കു മുകളിലൂടെ നടന്നു പോരും."
പുരോഹിതനു വിശ്വാസമായില്ല... അതൊന്നു കാണിച്ചു തരൂ എന്നായി അദ്ദേഹം.

ഇത് കേട്ട സ്ത്രീ അദ്ദേഹത്തെയും കൂട്ടി നദിക്കരയിലെത്തി, എന്നിട്ട് ആ സ്ത്രീ ഈശ്വര നാമം ജപിച്ചു വെള്ളത്തിന്‌ മുകളിലൂടെ നടന്നു പോയി. ഇത് കണ്ട പുരോഹിതന് ആശ്ചര്യമായി.

വിദ്യാഭ്യാസം പോലുമില്ലാത്ത ഈ സ്ത്രീയ്ക്ക് ഇത് കഴിയുമെങ്കിൽ പിന്നെ എല്ലാ ഗ്രന്ഥങ്ങളും പൂജകളും ഒക്കെ പഠിച്ച തനിക്കു തീര്ച്ചയായും ഇത് കഴിയുമല്ലോ എന്ന് പുരോഹിതൻ കരുതി. ഈ സ്ത്രീ ഉരുവിട്ടത് പോലെ അതെ ഈശ്വരനാമവും ജപിച്ചു പുരോഹിതൻ നദിയിലേയ്ക്ക് കാലെടുത്തു വച്ചു. പക്ഷെ അദ്ദേഹത്തിന്റെ കാലുകൾ വെള്ളത്തിൽ താഴ്ന്നു പോയി.

തിരിഞ്ഞു നോക്കിയ സ്ത്രീ ഇതു കണ്ടു പറഞ്ഞു
"സ്വാമീ...അങ്ങ് ഈശ്വര നാമം ജപിക്കുന്നുണ്ട്. പക്ഷെ എന്തിനാണ് വെള്ളം നനയാതിരിക്കാൻ വേണ്ടി മുണ്ട് ഉയർത്തി പിടിക്കുന്നത്‌? അത് ഈശ്വരനാമത്തിൽ പൂർണ്ണ വിശ്വാസമില്ലാത്തത്‌ കൊണ്ടല്ലേ? "

ചില പ്രധാനപ്പെട്ട തത്വങ്ങൾ എളുപ്പത്തിൽ ഈ കഥയിലൂടെ മനസ്സിലാക്കാം..

വെള്ളത്തിൽ കാലു താണു പോയേക്കാം എന്ന സംശയം പുരോഹിതന്റെ മനസ്സില് ഉണ്ടായിരുന്നു. അതാണ്‌ വെള്ളം നനയാതിരിക്കാൻ വേണ്ടി മുണ്ട് ഉയർത്തി പിടിച്ചത്
. അതായത് താൻ ചെയ്യുന്ന പ്രവൃത്തിയിൽ അദ്ദേഹത്തിന് പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നില്ല. മനസ്സിൽ സംശയം ബാക്കി വച്ചിട്ട് പുറമേ നാമജപം നടത്തിയിട്ട് ഫലമില്ല എന്നർഥം
. ഭക്തിയും വിശ്വാസവും പൂർണം ആയിരിക്കണം, അതിൽ സംശയത്തിന്റെ കണിക പോലും ഉണ്ടാവാൻ പാടില്ല.

അത് പോലെ എത്ര ഗ്രന്ഥങ്ങൾ പഠിച്ചാലും ഈശ്വരാനുഗ്രഹം കിട്ടണമെന്നില്ല എന്നും, ഈശ്വരാനുഗ്രഹം ലഭിക്കാൻ ആരും പണ്ഡിതർ ആവേണ്ട കാര്യമില്ല എന്നും ഈ കഥയിലൂടെ മനസിലാക്കാം.

(ശ്രീ രാമ കൃഷ്ണപരമഹംസൻ)