Google Ads

Wednesday, June 6, 2018

വെറും 6 കിലോമീറ്ററിനുള്ളിൽ ഭഗവാൻ മഹാവിഷ്ണുവിന്റെ ദശാവതാര പ്രതിഷ്ഠയുള്ള 10 ക്ഷേത്രങ്ങൾ.

വെറും 6 കിലോമീറ്ററിനുള്ളിൽ ഭഗവാൻ മഹാവിഷ്ണുവിന്റെ ദശാവതാര പ്രതിഷ്ഠയുള്ള 10 ക്ഷേത്രങ്ങൾ.അതും കേരളത്തിൽ തന്നെ. വിശ്വസിക്കാൻ പ്രയാസമുണ്ടല്ലേ, പക്ഷെ ഇത് സത്യം തന്നെ.
കോഴിക്കോട് ജില്ലയിൽ കോഴിക്കോട് – ബാലുശ്ശേരി റോഡിൽ കാക്കൂർ എന്ന സ്ഥലത്താണ് മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളായ മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിവരുടെ ഐതിഹ്യവും പവിത്രതയും നിറഞ്ഞു നിൽക്കുന്ന ദശാവതാര ക്ഷേത്രങ്ങളുള്ള മണ്ണ്.
ജലസമൃദ്ധവും വറ്റാത്ത നീരുറവകളുമുള്ള പൊൻകുന്ന് മലയുടെ താഴ് വരകളിലാണ് ഈ ക്ഷേ(തങ്ങളൊക്കെയും.
ടിപ്പുവിന്റെ പടയോട്ടക്കാലത്തും തുടർന്നുണ്ടായ ആക്രമണത്തിന്റെയും ഭാഗമായി മിക്ക ക്ഷേത്രങ്ങളും തകർക്കപ്പെട്ടിരുന്നു, എന്നാൽ ഇന്ന് ഇവയിൽ മിക്കവയും തദ്ദേശീയ നാട്ടുകാരുടേയും ഹൈന്ദവ ഭക്തരുടേയും അശ്രാന്തശ്രമഫലമായി ക്ഷേത്രപുനരുദ്ധാരണ പ്രവൃത്തികൾ നടത്തി വരികയാണ്.ഒരു ദേവസ്വം ബോർഡിന്റെയും സഹായഹസ്തങ്ങളില്ലാതെ തന്നെ.ഓരോ ക്ഷേ(തങ്ങളെയായി പരിചയപ്പെടുത്താം.
ഇതിൽ മത്സ്യം, കൽക്കി പ്രതിഷ്ഠകൾ മറ്റെവിടെയുമില്ല. ഒരു ശ്രീചക്രം വരച്ചു കഴിഞ്ഞാൽ ഈ പത്ത് ക്ഷേത്രങ്ങളും അതിൽ ഉൾപ്പെടും. കാക്കൂർ എന്ന സ്ഥലപേരിനു പോലും വിഷ്ണുവിന്റെ അവതാരവുമായി ബന്ധമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്, കൽക്കി വാഴുന്ന ഊര് എന്ന അർത്ഥത്തിൽ കൽക്കിയൂർ എന്നറിയപ്പെടുകയും പിന്നീട് അത് 'കാക്കൂർ 'എന്നായി മാറിയതുമാണത്രെ.
1. മത്സ്യം :- പെരുമീൻപുറം ശ്രീ വിഷ്ണു ക്ഷേത്രം
കോഴിക്കോട് – ബാലുശ്ശേരി റോഡിൽ ഒമ്പതേ അഞ്ചിൽ (9/5) നിന്ന് 500 മീറ്റർ അകലെ പൊൻകുന്ന് മലയുടെ താഴ് വരയിൽ മത്സ്യാവതാര ക്ഷേത്രം.

2. കൂർമ്മം:- ആമമംഗലം വിഷ്ണു ക്ഷേത്രം
കോഴിക്കോട് – ബാലുശ്ശേരി റോഡിൽ കാക്കൂർ പതിനൊന്നേ നാലിൽ (11/4) റോഡരികിലാണ് കൂർമ്മാവതാര പ്രതിഷ്ഠയുള്ള ആമമംഗലം മഹാവിഷ്ണു ക്ഷേത്രം.

3. വരാഹം :- പന്ന്യംവള്ളി വാര്യംമഠം മഹാവിഷ്ണു ക്ഷേത്രം
കോഴിക്കോട് – ബാലുശ്ശേരി റോഡിൽ നന്മണ്ടയിൽ നിന്ന് കുറച്ച് മാറി പൊൻകുന്ന് മലയുടെ കിഴക്കൻ ചെരുവിലാണ് കേരളത്തിൽ മൂന്നാമത്തെ വരാഹ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

4. നരസിംഹം :- നടുവല്ലുർ തൃക്കോയിക്കൽ ക്ഷേത്രം
കോഴിക്കോട് – ബാലുശ്ശേരി റോഡിൽ കാക്കൂർ പതിനൊന്നാം മൈലിൽ നിന്ന് കുറച്ച് അകലെയായി നടുവല്ലൂരിലാണ് നരസിംഹ ക്ഷേത്രം.

5. വാമനൻ :- തീർഥങ്കര വാമന ക്ഷേത്രം
നരസിംഹ ക്ഷേത്രത്തിൽ നിന്ന് 5 കിലോമീറ്റർ ദൂരെ തീർഥങ്കരയിലാണ് വാമനാവതാരം കുടികൊള്ളുന്നത്.ഗൗതമ മുനിയുടെ ശംഖതീർഥത്തിന്റെ കരയിലായിരുന്നത്രെ പരശുരാമൻ വാമന ക്ഷേത്രം സ്ഥാപിച്ചത് അതുകൊണ്ടാണ് ഈ ക്ഷേത്രം തീർഥങ്കര വാമന ക്ഷേത്രം എന്നറിയപ്പെട്ടത് എന്നാണ് വിശ്വാസം.

6. പരശുരാമൻ:-
ടിപ്പുവിന്റെ പടയോട്ടത്തിൽ പൂർണ്ണമായും തകർക്കപ്പെട്ട ക്ഷേത്രമാണിത്, ഈ ക്ഷേത്രവും ഇപ്പോഴും തകർന്ന് കിടക്കുകയാണ്. ഇന്നും പുനരുദ്ധാരണം നടക്കാതെ കിടക്കുന്ന ഏക ദശാവതാരക്ഷേത്രം ഇതാണ്.

7. ശ്രീരാമൻ :- രാമല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം
രാമല്ലൂർ എന്ന സ്ഥലത്താണ് ശ്രീരാമസ്വാമി ക്ഷേത്രമുള്ളത്.

8. ബലരാമൻ :- കാവിൽ ബലരാമ ക്ഷേത്രം
രണ്ടായിരം വർഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്.

9. ശ്രീകൃഷ്‌ണൻ :- ഈന്താട് ശ്രീകൃഷ്ണ ക്ഷേത്രം
കാവിൽ ബലരാമക്ഷേത്രത്തിൽ നിന്നും കുറച്ച് മാറി ഈന്താട് എന്ന സ്ഥലത്താണ് ഈ ശ്രീകൃഷ്ണ ക്ഷേത്രമുള്ളത്.

10. കൽക്കി :-
വിഷ്ണുഭഗവാന്റെ പത്താമത്തെ അവതാരമായ കൽക്കിയുടെ ക്ഷേത്രത്തെക്കുറിച്ച് നാട്ടുകാർക്ക് രണ്ടഭിപ്രായമാണ്. അതിൽ ഒന്ന് പെരുമീൻപുറത്തു നിന്ന് കുറച്ചകലെ അമ്പലപ്പറമ്പ് എന്ന സ്ഥലത്ത് ഒരു ചതുരക്കിണർ ഉണ്ടായിരുന്നു, അവിടെയാവാം കൽക്കിയുടെ ക്ഷേത്രമെന്ന് ചിലർ വിശ്വസിക്കുന്നു. മറ്റൊന്ന് കലിയുഗത്തിനൊടുവിൽ മാത്രമെ കൽക്കിയുടെ ക്ഷേത്രം സ്ഥാപിതമാവു എന്നു ചിലർ വിശ്വസിക്കുന്നു.

അവതാരങ്ങൾ

എല്ലാ അവതാരങ്ങളും 1200 ദിവ്യവര്‍ഷങ്ങള്‍ ഇടവിട്ടാണ്‌ സംഭവിക്കുന്നത്‌. സത്യയുഗത്തില്‍ മത്സ്യം,കൂര്‍മം, വരാഹം,നരസിംഹം എന്നിവയും വാമനന്‍, പരശുരാമന്‍,ശ്രീരാമന്‍ ത്രേതായുഗത്തിലും ബലരാമനും ,ശ്രീകൃഷ്ണന്‍ ദ്വാപരയുഗത്തിലും കല്‍ക്കി കലിയുഗത്തിലും അവതരിക്കുന്നു.

ഹിന്ദുപുരാണങ്ങളസരിച്ചു് മഹാവിഷ്ണുവിന്റെ അംശാവതാരങ്ങളെയാണ്‌ ദശാവതാരങ്ങൾ എന്നു പറയുന്നത്.

1. മത്സ്യം

മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളിൽ ആദ്യത്തേതാണ് മത്സ്യാവതാരം. വൈവസ്വതമനു എന്ന മനുവിന്റെ ഭരണകാലത്താണ് മഹാവിഷ്ണു മത്സ്യമായി അവതരിച്ചത്. ബ്രഹ്മാവ് വേദം ചൊല്ലിക്കൊണ്ടിരുന്ന സമയം ഹയഗ്രീവൻ എന്ന അസുരൻ ബ്രഹ്മസന്നിധിയിൽ നിന്ന് വേദസംഹിതകൾ അപഹരിച്ചു. ഈ അസുരനെ വധിച്ച് വേദങ്ങളെ തിരിച്ചെടുക്കുന്നതിനായി മഹാവിഷ്ണു മത്സ്യാവതാരം കൈക്കൊണ്ടു.
വൈവസ്വതമനു സ്നാനാദികർമ്മങ്ങൾക്കായി കൃതമാല നദിയിൽ ഇറങ്ങിയ നേരം ഒരു മത്സ്യം തന്നെ രാജാവിന്റെ കൂടെ കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടു. ദയാലുവായ രാജാവ് മത്സ്യത്തെ മൺകുടത്തിൽ വളർത്തി. കാലക്രമേണ മത്സ്യം വളർന്നു. മത്സ്യത്തെ ഗംഗാനദിയിൽ നിക്ഷേപിച്ചു. ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ ഗംഗാനദി മത്സ്യത്തെ വഹിയ്ക്കാൻ അശക്തയായി. ഒടുവിൽ മത്സ്യം രാജാവിനോട് ഏഴുദിവസത്തിനുള്ളിൽ മഹാപ്രളയം സംഭവിയ്ക്കുമെന്നും ഒരു തോണി നിർമ്മിച്ച് സപ്തർഷികളോടൊപ്പം രക്ഷപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു. മഹാപ്രളയസമയത്ത് മത്സ്യത്തിനു മുളച്ച കൊമ്പിൽ തോണിയുമായി ഹിമവത് ശൃംഗത്തിലെത്തി. മനുവും സപ്തർഷികളും ഏതാനും ബീജങ്ങളും മാത്രം അവശേഷിച്ചു.

2. കൂര്‍മ്മം.

മഹാവിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമാണ് കൂർമ്മം. ദുർവാസാവ് മഹർഷിയുടെ ശാപം നിമിത്തം ജരാനര ബാധിച്ചുപോയ ദേവന്മാർ, തങ്ങളുടെ ജരാനര പാലാഴി കടഞ്ഞെടുത്ത് അമൃതം ഭക്ഷിച്ചാൽ മാറുമെന്ന് മനസ്സിലാക്കി. അതിൻപ്രകാരം ദേവന്മാര്‍ അസുരന്മാരുടെ സഹായത്തോടുകൂടി പാലാഴി കടയാൻ തുടങ്ങി. മന്ഥരപർവതം കടകോലും വാസുകി എന്ന സർപ്പം കയറുമാക്കിയാണു പാലാഴി മഥനം ആരംഭിച്ചത്. ഈ സമയം സമുദ്രത്തിലാണ്ടുപോയ മന്ഥരപർവതത്തെ ഉയര്‍ത്തി പൂർവസ്ഥിതിയിൽ എത്തിയ്ക്കുന്നതിനായാണ് മഹാവിഷ്ണു കൂർമ്മാവതാരം കൈക്കൊണ്ടത്. തന്റെ പുറത്തുതാങ്ങി പർവതത്തെ മേല്പോട്ടുയർത്തിയ അദ്ദേഹം ദേവാസുരന്മാരെ പാലാഴിമഥനം പൂര്‍ത്തിയാക്കി അമൃതം നേടിയെടുക്കുവാന്‍ സഹായിച്ചു.

3. വരാഹം.

മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തിൽ നിന്നിരുന്ന രണ്ട് കിങ്കരന്മാരാണ് ജയനും വിജയനും. സനകാദി മഹർഷികൾ ഒരിയ്ക്കൽ മഹാവിഷ്ണുവിനെ സന്ദർശിയ്ക്കുന്നതിനായി വൈകുണ്ഠത്തിൽ ചെന്നു. എന്നാൽ ജയവിജയന്മാർ ഇവരെ അനാദരിച്ചു. കോപിഷ്ടരായ മഹര്‍ഷിമാര്‍ അവരെ രാക്ഷസന്മാരായി മാറട്ടെയെന്നു ശപിക്കുകയും ശേഷം മൂന്നുതവണ മഹാവിഷ്ണുവിനാൽ ഈ ജന്മങ്ങളിൽ നിഗ്രഹിയ്ക്കപ്പെട്ടാൽ ശാപമോക്ഷം ലഭിയ്ക്കും എന്ന് അനുഗ്രഹിയ്ക്കുകയും ചെയ്തു. അപ്രകാരം കശ്യപമഹർഷിയ്ക്കും ദിതിയ്ക്കും ജനിച്ച പുത്രന്മാരാണ് ഹിരണ്യാക്ഷനും ഹിരണ്യകശിപുവും. അസുരന്മാരായി ജനിച്ച ജയവിജയന്മാർ ലോകപീഡ ചെയ്തു നടക്കാൻ തുടങ്ങി. ഒരിയ്ക്കൽ ഹിരണ്യാക്ഷൻ സമുദ്രത്തിലിറങ്ങി ഗദ കൊണ്ട് തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു. ഭയചകിതനായ വരുണദേവൻ മഹാവിഷ്ണുവിനെ അഭയം പ്രാപിയ്ക്കുകയും മഹാവിഷ്ണു വരാഹവേഷം കൈക്കൊണ്ട് സമുദ്രഭാഗത്ത് എത്തി. മഹാവിഷ്ണുവിനെ കണ്ട നേരം ഹിരണ്യാക്ഷൻ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേയ്ക്ക് പലായനം ചെയ്തുവെന്നും വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെടുത്തു എന്നുമാണ് ഐതിഹ്യം.

4. നരസിംഹം.

ദശാവതാരങ്ങളിലെ നാലാമത്തെ അവതാരമാണ് നരസിം‌ഹം. സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടർന്ന് ഹിരണ്യകശിപു ക്രോധാവിഷ്ടനായി. ബ്രഹ്മാവിനെ തപസ്സ് ചെയ്ത് അതി വിചിത്രമായ ഒരു വരം വാങ്ങി.മനുഷ്യനോ മൃഗമോ, ആയുധങ്ങള്‍ കൊണ്ടോ, പകലോ രാത്രിയോ, ഭൂമിയിലോ ആകാശത്തിലോ പാതാളത്തിലോ, വീടിനകത്തോ പുറത്തോ വച്ച് തന്നെ ആരും കൊല്ലരുത് എന്നായിരുന്നു ആ വരം. വരലബ്ദിയില്‍ മദിച്ചു നടന്ന ഹിരണ്യകശിപുവിന് പരമവിഷ്ണുഭക്തനായ പുത്രൻ ജനിച്ചു. വിഷ്ണുഭക്തിയിൽ നിന്നും തന്റെ പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ പ്രഹ്ലാദനെ വധിയ്ക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചു. തൂണിലും തുരുമ്പിലും വിഷ്ണു വസിയ്ക്കുന്നുണ്ടെന്ന് പ്രഹ്ലാദൻ പറഞ്ഞതുകേട്ട് കോപിഷ്ടനായ ഹിരണ്യകശിപു ഒരു തൂണില്‍ ഗദകൊണ്ട് തല്ലിയിട്ട് എവിടെ നിന്റെ മഹാവിഷ്ണുവെന്ന്‍ ചോദിക്കുകയും തത്സമയം ആ തൂൺ പിളർന്ന് മഹാവിഷ്ണു നരസിം‌ഹമൂർത്തിയായി അവതരിച്ചു വാതില്‍പ്പടിയില്‍ വച്ച് ഹിരണ്യകശിപുവിനെ നഖങ്ങള്‍ കൊണ്ട് മാറുപിളര്‍ന്ന്‍ വധിക്കുകയും ചെയ്തു... മഹാബലിയുടെ പ്രാ പിതാമഹന്‍ ആണ് ഈ വിഷ്ണു ഭക്തന്‍ ആയ പ്രഹ്ലാഥന്‍

5. വാമനന്‍.

മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യരൂപം വാമനനാണ്.

പ്രഹ്ലാദന്റെ ശാപപ്രകാരം മഹാബലിയെ പാതാളത്തിലേക്കയക്കാൻ അവതരിച്ച "വടു" ആയിരുന്നു വാമനൻ. അദിതിയുടേയും കശ്യപന്റെയും പുത്രനായാണ്‌ വാമനൻ ജനിച്ചത്.

മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനാവതാരവുമായി ബന്ധപ്പെട്ട ബലി , വിഷ്ണു പുരാണം അനുസരിച്ച്, വിരോചനന്റെ പുത്രനും പ്രഹ്ലാദന്റെ പൗത്രനുമാണ്.പ്രഹ്ലാദൻ ഹിരണ്യകശിപുവിന്റെ മകനും, ഹിരണ്യകശിപു സാക്ഷാൽ കശ്യപന്റെ മകനുമാണ്.
കശ്യപൻ ബ്രഹ്‌മാവിന്റെ മാനസപുത്രനും, പ്രജാപതിയും, ഈ മന്വന്തരത്തിലെ സപ്ത-ഋഷികളിൽ ഒരാളുമാണ്. ദക്ഷന്റെ പതിമൂന്ന് പുത്രിമാരും കശ്യപ പ്രജാപതിയുടെ ഭാര്യമാരാണ്. അവരിൽ അദിതിയിൽ കശ്യപന് ജനിച്ച സന്താനങ്ങൾ ദേവന്മാരും, ദിതിയിൽ ജനിച്ച സന്താനങ്ങൾ അസുരന്മാരുമാണ്. ഒരേ അച്ഛനമ്മമാരുടെ മക്കൾ. പിന്നെ കദ്രുവിൽ നിന്ന് നാഗങ്ങൾ, അരിഷ്ടയിൽ നിന്ന് ഗന്ധർവന്മാർ, വിനതയിൽ നിന്ന് സൂര്യ സാരഥിയായ അരുണനും വിഷ്ണു വാഹനമായ ഗരുഡനും, ധനുവിൽ നിന്ന് ധാനവർ, ഖാസയിൽ നിന്ന് യക്ഷന്മാർ, ക്രോധവാസയിൽ നിന്ന് പിശാചുക്കൾ..ഇവരെല്ലാം കശ്യപ സന്താനങ്ങളാണ്.
ആ കശ്യപ പ്രജാപതിയിൽ തുടങ്ങി, ഹിരണ്യകശിപുവിലൂടെയും പ്രഹ്ലാദനിലൂടെയും വിരോചനനിലൂടെയും തുടർന്ന് വന്ന ഗോത്രത്തിന്, ഒടുവിൽ മഹാബലിയിൽ എത്തുന്നു...എന്ന് പറഞ്ഞാല്‍ മഹാ ബലി ക്ഷേത്രിയ രാജാവ് ആയിരുന്നു

6. പരശുരാമന്‍.

പരശു ആയുധമാക്കിയ ഭാർഗ്ഗവപുത്രൻ രാമനെ പരശുരാമനെന്ന് ഇതിഹാസങ്ങൾ വാഴ്ത്തുന്നു. ത്രേതായുഗത്തിൽ ശ്രീരാമന്റെ ഗുരുവായും, ദ്വാപരയുഗത്തിൽ ഭീഷ്മരുടെയും പിന്നീട് കർണ്ണന്റെ ഗുരുവായും ആയോധനകലകൾ അഭ്യസിപ്പിച്ചിരുന്നു. രാമൻ ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനർവായനയിലും വിവാദപുരുഷനായി നിലകൊള്ളുന്നു. പിതാവിന്റെ ആജ്ഞയനുസരിച്ച് സ്വന്തം അമ്മയുടെ കഴുത്തറുത്തു കൊന്നുവെന്നതിലൂടെയും ഇതിഹാസങ്ങളിൽ രാമൻ വിവാദപുരുഷനാവുന്നു. തന്റെ പിതാവായ ജമദഗ്നിയെ വധിച്ചതിന്റെ പക തീര്‍ക്കാനായി പരശുരാമന്‍ ഇരുപത്തൊന്നുവട്ടം ക്ഷത്രിവംശനിഗ്രഹം നടത്തിയതായി പറയപ്പെടുന്നു. ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും വിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒരാളുമാണ്‌ പരശു ആയുധമാക്കിയ രാമൻ.

7. ശ്രീരാമന്‍.

ദശാവതാരങ്ങളിൽ ഏഴാമത്തേതാണ് അവതാരമാണ് രാമൻ‍. അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥന് പട്ടമഹിഷിയായ കൗസല്യയിൽ ജനിച്ച ആദ്യപുത്രനാണ്‌ രാമൻ. ഹിന്ദുമതത്തിൽ രാമനെ മര്യാദാ പുരുഷോത്തമനായി കരുതുന്നു. ലക്ഷ്മീദേവിയുടെ അവതാരമായ സീതാദേവിയാണ് പത്നി.ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരായിരുന്നു രാമന്റെ സഹോദരൻമാർ. ദശരഥൻ കൊടുത്ത വരം മുൻ‌നിർത്തി, തന്റെ മകനായ ഭരതൻ രാജാവാകണം എന്നുള്ളതും പതിന്നാലു വർഷത്തെ രാമൻ വനവാസത്തിന് പോകണം എന്നുള്ളതും കൈകേയിയുടെ ആവശ്യപ്രകാരമായിരുന്നു. പത്നി സീതക്കും അനുജൻ ലക്ഷ്മണനുമൊപ്പം താത ശാസന അനുസരിച്ച് രാമന്‍ പതിന്നാലു വർഷത്തെ വനവാസത്തിന് പോയി. വനവാസത്തിനിടക്ക് രാക്ഷസ രാജാവായ ലങ്കേശ്വരൻ രാവണൻ സീതയെ അപഹരിക്കുകയും ക്ലേശകരവും ശ്രമകരവുമായ നീണ്ട തിരച്ചിലിനു ശേഷം ഹനുമാന്‍ സുഗ്രീവന്‍ എന്നിവരും ശക്തമായൊരു വാനരപ്പടയുമൊരുമിച്ച് സേതുബന്ധനം നടത്തി ലങ്കയിലെത്തിച്ചേര്‍ന്ന രാമന്‍ ഘോരയുദ്ധത്തിനൊടുവിൽ രാവണനെ നിഗ്രഹിച്ച് സീതയെ വീണ്ടെടുക്കുകയും ചെയ്തു. ശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയ രാമന്റെ കിരീടധാരണം നടക്കുകയും അയോധ്യയുടെ രാജാവായി അവരോധിക്കുകയും ചെയ്തു.

8. ബലരാമന്‍.

മഹാവിഷ്ണുവിന്റെ എട്ടാമത് അവതാരമാണ്‌ ബലരാമൻ.ബാലദേവൻ,ബാലഭദ്രൻ,ഹലായുധൻ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ബലരാമനെ, ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനായാണ്‌ പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്. അതിയായ ബലത്തോട്‌ കൂടിയവനും സർവരെയും ആകർഷിക്കുന്ന സ്വരൂപത്തോടുകൂടിയവരുമായതുകൊണ്ട്‌ ബലരാമൻ എന്ന പേരുണ്ടായതെന്ന്‌ പറയപ്പെടുന്നു. വൈദീക സാഹിത്യത്തിലെ ഇന്ദ്രൻ പരിവർത്തനം വന്ന് കൃഷിക്കാർക്ക് രാമനായിത്തീരുകയും പൂ‌ർവഭാരതത്തിൽ ദാശരഥീരാമനായും പശ്ചിമഭാരതത്തിൽ ബലരാമനായും സ്വീകരിക്കപ്പെട്ടിരുന്നു. മഹാവിഷ്ണുവിന്റെ അവതാരമാകുമ്പോഴും ബലരാമൻ അനന്തന്റെ അവതാരമായി കരുതിപോരുന്നു. ത്രേതായുഗത്തിലെ അനന്തന്റെ അവതാരമായ ലക്ഷ്മണനുശേഷം ദ്വാപരയുഗത്തിൽ ഭഗവാനു ജ്യേഷ്ഠനായി പിറന്നുവെന്നാണ് പുരാണങ്ങൾ ഘോഷിക്കുന്നത്.

9. ശ്രീകൃഷ്ണന്‍.

മഹാവിഷ്ണുവിന്റെ ഒമ്പതാമത് അവതാരമാണ്‌ ശ്രീകൃഷ്ണന്‍. വസുദേവരുടേയും ദേവകിയുടേയും എട്ടാമത്തെ പുത്രനായി കാരാഗൃഹത്തിലാണു കൃഷ്ണജനനം. അമ്മാവനായ കംസനെ വധിക്കുന്നത് ദേവകീ പുത്രനായിരിക്കുമെന്ന അശരീരിയാണു അവര്‍ കാരഗൃഹത്തിലടയ്ക്കപ്പെടാന്‍ കാരണം. പക്ഷേ വിധിയുടെ അലംഘനീയതപോലെ കൃഷ്ണന്‍ ഭൂജാതനാകുകയും കംസന്‍ കൊല്ലപ്പെടുകയും ചെയ്തു. കൃഷ്ണന്റെ കൈകളാല്‍ ധാരാളം അസുരന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പാണ്ഡവരുടെ ഉറ്റമിത്രമായിരുന്ന കൃഷ്ണന്‍ കുരുക്ഷേത്രയുദ്ധത്തില്‍ പലപ്പോഴും അവരെ അകമഴിഞ്ഞ് സഹായിക്കുകയുണ്ടായി. അര്‍ജ്ജുനനെ യുദ്ധപ്രാപ്തനാക്കുന്നതിനുവേണ്ടി യുദ്ധമുഖത്തു വച്ച് അദ്ദേഹമുപദേശിച്ചതാണു ഭഗവദ് ഗീത. ശ്രീകൃഷ്നനു പതിനാറായിരത്തെട്ട് ഭാര്യമാര്‍ ഉണ്ടായിരുന്നുവെന്നാണു പറയപ്പെടുന്നത്. താങ്ങാനാവാത്ത ഭാരത്താല്‍ വശംവദയായ ഭൂമിദേവിയുടെ അഭ്യര്‍ത്ഥനപ്രകാരം മർത്യ ലോകത്തെ ശുദ്ധീകരിച്ചു ധർമം പുനസ്ഥാപിക്കാനായാണു ഭഗവാൻ അവതരിച്ചത്.

10.കല്‍ക്കി.

മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമാണ് കൽക്കി എന്നു പറയപ്പെടുന്നു. കലിയുഗത്തിന്റെ അവസാനത്തിൽ എല്ലാ ജനങ്ങളും നാസ്തികരായി,ശീലഗുണമില്ലാത്തവരായി ഭവിക്കുകയും ലോകം അധർമ്മങ്ങളായ പ്രവൃത്തികളെക്കൊണ്ട് നിറയുകയും ചെയ്യുകയും, ഈ കാലഘട്ടത്തിൽ മഹാവിഷ്ണു വിഷ്ണുയശസ്സിന്റെ പുത്രനും യാജ്ഞ്യവൽക്യപുരോഹിതനുമായ കൽക്കി ആയവതരിച്ച് ദുഷ്ടനിഗ്രഹം നടത്തും. പ്രജകളെ ചാതുർവർണ്ണ്യത്തിലും നാലാശ്രമങ്ങളിലും സനാതനമാർഗ്ഗത്തിലും തിരികെ കൊണ്ടുവന്ന് യഥോചിതമായ മര്യാദ നിലനിർത്തും. ശേഷം കൽക്കി അവതാരം ഉപേക്ഷിച്ച് സ്വർഗാരോഹണം നടക്കും. അനന്തരം കലിയുഗം അവസാനിക്കും. കൃതയുഗം ആരംഭിക്കുകയും ചെയ്യും
----------------------------------------------

Wednesday, April 11, 2018

A Hundred Dollar Story

An Indian tourist walks into a curio shop in San Francisco. Looking around at the exotic, he notices a very lifelike, Life-sized bronze statue of a rat. It has no price tag, But is so striking he decides he must have it.
He takes it to the owner: "How much for the bronze rat?" "Twelve dollars for the rat, one hundred dollars for the Story," says the owner.
The tourist gives the man twelve dollars. "I'll just take the rat,you can keep the story."
As he walks down the street carrying his bronze rat, he notices that a few real rats crawl out of the alleys and sewers and begin following him down the street. This is disconcerting; he begins walking faster. But within a couple of blocks, the herd of rats behind him grows to hundreds, and they begin squealing. He begins to trot toward the Bay, looking around to see that the rats now numbered in the MILLIONS, and are still squealing and coming towards him faster and faster.
Concerned, even scared, he runs to the edge of the Bay and throws the bronze rat as far out into the Bay as he can. Amazingly, the millions of rats all jump into the Bay after it, and are all drowned.
The man walks back to the curio shop.
"Ah ha," says the owner, "You have come back for the Story?"

"No," says the man, "I came back to see if you have a statue of an average Indian politician in bronze!!

Saturday, April 7, 2018

ഓരോ നക്ഷത്രത്തിലും ജനിച്ചവരുടെ ഭാഗ്യരത്നം

ഓരോ നക്ഷത്രത്തിലും ജനിച്ചവരുടെ ഭാഗ്യരത്നം
-----------------------------------
അശ്വതി - വൈഡൂര്യം,പവിഴം
ഭരണി - വജ്രം,പവിഴം
കാർത്തിക - മാണിക്യം
രോഹിണി - മുത്ത്,ചന്ദ്രകാന്തം
മകയിരം - പവിഴം
തിരുവാതിര - ഗോമേദകം
പുണർതം - പുഷ്യരാഗം
പൂയം - ഇന്ദ്രനീലം
ആയില്യം - മരതകം
മകം - വൈഡൂര്യം
പൂരം - വജ്രം
ഉത്രം - മാണിക്യം
അത്തം - മുത്ത്,ചന്ദ്രകാന്തം
ചിത്തിര - പവിഴം
ചോതി - ഗോമേദകം
വിശാഖം - പുഷ്യരാഗം
അനിഴം - ഇന്ദ്രനീലം
തൃകേട്ട - മരതകം
മൂലം - വൈഢൂര്യം
പൂരാടം - വജ്രം
ഉത്രാടം - മാണിക്യം
തിരുവോണം - മുത്ത്
അവിട്ടം - പവിഴം
ചതയം - ഗോമേദകം
പൂരുട്ടാതി - പുഷ്യരാഗം
ഉതൃട്ടാതി - ഇന്ദ്രനീലം
രേവതി - മരതകം

*ജന്മ നക്ഷത്രങ്ങളും അവയുടെ ഉപാസനാ മൂര്‍ത്തികളും*


അശ്വതി - ഗണപതി

ഭരണി - സുബ്രഹ്മണ്യന്‍, ഭദ്രകാളി


കാര്‍ത്തിക - ദുര്‍ഗാദേവി

രോഹിണി - വിഷ്ണു, ദുര്‍ഗാദേവി

മകയിരം - മഹാലക്ഷ്മി

തിരുവാതിര-നാഗദേവതകള്‍

പുണര്‍തം- ശ്രീരാമന്‍

പൂയം - മഹാവിഷ്ണു

ആയില്യം- ശ്രീകൃഷ്ണന്‍

മകം- ഗണപതി

പൂരം- ശിവന്‍

ഉത്രം - ശാസ്താവ്

അത്തം - ഗണപതി

ചിത്തിര - സുബ്രഹ്മണ്യന്‍

ചോതി - ശ്രീഹനുമാന്‍

വിശാഖം- ബ്രഹ്മാവ്‌

അനിഴം - സുബ്രഹ്മണ്യന്‍, ഭദ്രകാളി

തൃക്കേട്ട- സുബ്രഹ്മണ്യന്‍

മൂലം - ഗണപതി

പൂരാടം - ലക്ഷ്മീനാരായണന്‍

ഉത്രാടം -ശങ്കരനാരായണന്‍


തിരുവോണം- മഹാവിഷ്ണു

അവിട്ടം - സുബ്രഹ്മണ്യന്‍, ഭദ്രകാളി

ചതയം - നാഗദേവതകള്‍

പൂരൂരുട്ടാതി - മഹാവിഷ്ണു

ഉതൃട്ടാതി - ശ്രീരാമന്‍

രേവതി - മഹാവിഷ്ണു , മഹാലക്ഷ്മി

ശിവക്ഷേത്ര ദർശനം.

ഏറ്റവും കൂടുതൽ ശ്രദ്ധയും, ചിട്ടയും വേണ്ടത് ശിവക്ഷേത്ര ദർശനത്തിനാണ്.ശിവക്ഷേത്ര ദർശനം പലർക്കും ശരിയാംവണ്ണം അറിയില്ല. ഞാൻ വായിച്ചറിഞ്ഞതും, എന്റെ അറിവിൽ ശരിയായ രീതി എന്നു തോന്നിയതുകൊണ്ടും ഞാൻ പോസ്റ്റ് ചെയ്യുന്നു. ഭഗവാന് മൂന്ന് പ്രദക്ഷിണമാണ്. ഏത് ക്ഷേത്ര ദർശനവും, ചിട്ടകളും തുടങ്ങുന്നത് ദർശനത്തിനായി പോകുന്നതിന് നാം കുളിക്കുന്ന സമയം മുതലാണ്. നാം കുളിക്കുന്ന സമയത്ത് ഭഗവാന്റെ കൽപ്പന പ്രകാരം ഭൂതഗണങ്ങൾ നമ്മുടെ സമീപത്ത് എത്തുന്നുണ്ട്. ദർശനത്തിന് നാം ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടുന്നത് മുതൽ തൊഴുത് മടങ്ങുമ്പോൾ തിരികെ കൊണ്ട് ചെന്ന് ആക്കണം. ഇതാണ് ശിവഭഗവാൻ ഭൂതഗണങ്ങൾക്ക് കൊടുത്തിട്ടുള്ള കൽപ്പന. അത്രയ്ക്കും ശ്രദ്ധയോടെ, കണ്ണിലെ ക്യഷ്ണമണി പോലെയാണ് ഭഗവാൻ ഭക്തരെ കാത്ത് സൂക്ഷിക്കുന്നത്.
ചുറ്റമ്പലത്തിന്റെ പ്രധാന കവാടത്തിൽ ഛണ്ഡൻ, പ്രഛണ്ഡൻ എന്നീ ദ്വാരപാലകർ ക്ഷേത്രം സൂക്ഷിപ്പുകാരായുണ്ട്. ഇവരെ മനസ്സിൽ സങ്കല്പിച്ച് ഇടം വലം നോക്കി തൊഴുത് അനുവാദം വാങ്ങി വേണം അകത്ത് പ്രവേശിക്കുവാൻ.
അകത്തെത്തിച്ചേർന്നാൽ ആദ്യം തൊഴേണ്ടത് ഭഗവാന് മുന്നിൽ പ്രതിഷ്ഠിച്ചിട്ടുള്ള നന്തികേശനെയാണ്. നന്തികേശന്റെ വലതു വശത്തുനിന്നു നന്തികേശനെ തൊഴണം.അതിനു ശേഷം മുന്നോട്ട് നടന്ന് ശ്രീകോവിലിന്റെ വാതിലിന്റെ ഇടത് ഭാഗത്തുനിന്ന് ശിവഭഗവാനെ തൊഴണം. ഭഗവാനെ തൊഴുമ്പോൾ കൈകൂപ്പി ശിരസ്സിൽ നിന്നും അരയടിയിൽ അധികം കൃത്യമായി പറഞ്ഞാൽ 36 സെന്റീമീറ്റർ ഉയരത്തിൽ പിടിച്ചു വേണം തൊഴാൻ. അതിനു ശേഷം തിരിഞ്ഞ് നടന്ന് നന്തിയുടെ വലതുവശത്ത് വന്ന് നിന്നു നന്തിയെ തൊഴുത് നന്തിയുടെ പിന്നിലൂടെ ഓവുചാലിന് അടുത്തെത്തി നിൽക്കണം. അവിടെ നിന്ന് ശ്രീകോവിലിന്റെ താഴികക്കുടം നോക്കി കൂപ്പിയ കൈകൾ മൃദുവായി മൂന്ന് പ്രാവശ്യം കൊട്ടി തൊഴുത് തിരിഞ്ഞ് നടന്ന് നന്തിയുടെ പിന്നിലൂടെ നന്തിയുടെ വലതുവശത്ത് വന്ന് നിന്ന് നന്തിയെ തൊഴുത് ശ്രീകോവിലിനടുത്ത് ചെന്ന് ഭഗവാനെ തൊഴണം. അവിടെ നിന്ന് വലത്തോട്ട് നടന്ന് ഓവിന് അടുത്തെത്തി നിന്ന് താഴികക്കുടം നോക്കി കൂപ്പിയ കൈകൾ മൃദുവായി തൊഴുത് കൊട്ടി തിരിഞ്ഞ് നടന്ന് ശ്രീകോവിലിന് മുന്നിലെത്തി ഭഗവാനെ തൊഴുത് തിരിഞ്ഞ് നടന്നു നന്തികേശന്റെ വലത് വശത്ത് വന്ന് നിന്നു നന്തികേശനെ തൊഴണം. ഇത്രയും ചെയ്യുമ്പോഴാണ് ശിവക്ഷേത്രത്തിൽ ഒരു പ്രക്ഷിണം പൂർത്തിയാകുന്നത്. ഇങ്ങനെ മൂന്ന് പ്രാവശ്യം ആവർത്തിക്കുമ്പോൾ മൂന്ന് പ്രദക്ഷിണമായി. ഒരു പ്രദക്ഷിണത്തിൽ നന്തി കേശനെ നാല് പ്രാവശ്യവും, ഭഗവാനെ മൂന്ന് പ്രാവശ്യവും തൊഴണം.ഭക്തർ ഒരു കാരണവശാലും അറിഞ്ഞോ, അറിയാതെയോ ശിവക്ഷേത്രത്തിലെ ഓവ് മുറിച്ച് കടക്കരുത്.
നന്തി കേശനും, ഭഗവാനും തമ്മിലുള്ള ദർശനം മുറിച്ച് കടക്കുന്നത് ഭഗവാന്റെയും, നന്തികേശന്റയും കോപത്തിനു കാരണമാകും.
ഭഗവാന്റെ പുറകുവശത്തായി പാർവ്വതീദേവി ഇരിക്കുന്നു എന്നാണ് സങ്കല്പം.പുറക് ഭാഗത്തുള്ള പാർവ്വതീദേവിയെ സങ്കൽപ്പിച്ചാണ് പിൻവിളക്ക് വഴിപാട് നടത്തുന്നത് ശിവക്ഷേത്ര ദർശനത്തിന് യഥാർത്ഥ ഫലം ലഭിക്കണമെങ്കിൽ പാർവ്വതീദേവിക്ക് പിൻവിളക്ക് കൂടി ഭക്തർ നടത്തണം.
ഭഗവാന് ഏറ്റവും പ്രിയ പ്പെട്ട വഴിപാട് ജലധാരയാണ്.''ജലധാരാപ്രിയോ ശിവൻ'' എന്നാണ് പ്രമാണം.
നന്ത്യാർവട്ടം, ചെമ്പകം, താമരപ്പൂവ്, പുന്ന, കരിംകൂവളം, വെള്ള എരിക്കിൻ പൂവ്, മഞ്ഞ അരളിപ്പൂവ്, മൂന്ന് ഇതളുള്ള കൂവളത്തില, ഇവയാണ് ശിവഭഗവാന് ഏറ്റവും പ്രിയപ്പെട്ട പുഷ്പങ്ങൾ. ഭഗവാന് ആയിരം വെള്ള എരിക്കിൻ പൂവ് കൊണ്ട് ആരാധന നടത്തുന്ന ഫലം ഒരു മഞ്ഞ അരളിപ്പൂവ് കൊടുത്താൽ ലഭിക്കും.ഇത്രയും മഞ്ഞ അരളിപ്പൂവ് കൊടുത്താൽ ലഭിക്കുന്ന ഫലം മൂന്ന് ഇതളുള്ള ഒരു കൂവളത്തില സമർപ്പിച്ചാൽ മതി. മൂന്ന് ഇതളുള്ള ഒരു കൂവളത്തില സമർപ്പിച്ചാൽ ഭക്തന്റെ മൂന്ന് ജന്മങ്ങളിലെ പാപങ്ങൾ ശമിക്കും.
ശിവൻ, പാർവ്വതി, ഗണപതി, സുബ്രഹ്മണ്യൻ എന്നീ ദേവതകളെയും, മറ്റു ശൈവ ശാക്തേയ ചൈതന്യങ്ങളെയും തുളസി കൊണ്ട് പൂജിക്കരുത്. ഇവർക്ക് തുളസിമാല ചാർത്തുകയും അരുത്.ദേവചൈതന്യത്തിന് ക്ഷതം സംഭവിക്കും. നന്തികേശ പ്രതിഷ്ഠയുള്ള ശിവക്ഷേത്ര ദർശനമാണ് ശ്രേഷ്ഠം. ദർശനം കഴിഞ്ഞാൽ ചുറ്റമ്പലത്തിന്റെ പ്രധാന കവാടത്തിലൂടെ തന്നെ പുറത്തിറങ്ങണം. എന്നിട്ട് ദ്വാരപാലകന്മാരെ മനസ്സ് കൊണ്ട് വന്ദിച്ച് നന്ദി പറയണം.അവിടം മുതൽ ശിവഭൂതഗണങ്ങൾ നമുക്കൊപ്പം യാത്രയാകും. ക്ഷേത്രമതിൽക്കെട്ടിന് പുറത്തിറങ്ങിയാൽ അൽപ്പം വിശ്രമിക്കണം. ഭക്തൻ വിശ്രമിക്കുന്നത് കണ്ടാൽ ഭൂതഗണങ്ങൾ ശിവങ്കലേയ്ക്ക് മടങ്ങും. വിശ്രമിക്കുന്ന സ്ഥലം വരെ ഭക്തരെ അനുഗമിക്കാനെ ഭഗവാന്റെ നിർദ്ദേശമുള്ളൂ. ഭൂതഗണങ്ങളെ അധികം കഷ്ടപ്പെടുത്താതിരിക്കാനാണ് ഭക്തർ അൽപ്പനേരം ഇരുന്ന് വിശ്രമിക്കണം എന്ന് പറയുന്നത്.
ദേവൻമാരിൽ ഏറ്റവും ശാന്തനും, സന്തോഷ വാനും, ഭക്തജനപ്രിയനും ശിവഭഗവാനാണ്. എല്ലാ ദേവീ ദേവൻമാരും ഭഗവാനെ പൂജിച്ചിരുന്നുവെന്നും എല്ലാ ദേവൻമാരുടെയും ദേവനായതുകൊണ്ട് ദേവാദി ദേവൻ മഹാദേവനാകുന്നു എന്നു പുരാണം പറയുന്നു.
ഓം നമ:ശിവായ... 🔱🔱🔱🔱🔱🔱🔱🔱🔱

Monday, April 2, 2018

ശ്രീകൃഷ്ണ കഥകൾ - മഞ്ജുളാൽ

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പരിസരത്തു ഒരു വാരസ്യാര്‍ പെണ്‍കുട്ടി ഉണ്ടായിരുന്നു. കൃഷ്ണഭക്തയായ അവള്‍ എന്നും കണ്ണന് മനോഹരമായ തുളസിമാല കെട്ടി കൊടുക്കും .മഞ്ജുള എന്നായിരുന്നു അവളുടെ പേര്. ബാല്യം മുതല്‍ക്കു തന്നെ ഗുരുവായൂരപ്പനില്‍ നൈസര്‍ഗ്ഗിഗമായ പ്രേമ ഭക്തി അവള്‍ക്കു ഉണ്ടായിരുന്നു. കുഞ്ഞായിരിക്കേ അമ്മയുടെ ഒക്കത്തിരുന്ന് അവള്‍ അമ്പലത്തില്‍ പോകുമ്പോള്‍ കണ്ണന് കൊടുക്കാന്‍ ഒരു പൂവ്വെങ്കിലും വേണം. ഇല്ലെങ്കില്‍ അവള്‍ വാശിപിടിക്കും. അവളുടെ വീട്ടിലെന്നും ദാരിദ്ര്യവും കഷ്ടപ്പാടും ആയിരുന്നു. എന്നാല്‍ അതൊന്നും അവളെ ഒരിക്കലും അലട്ടിയിരുന്നില്ല. ദിവസവും ഭഗCവാനു മാലകെട്ടി കൊണ്ടു കൊടുക്കും. എന്ത് വന്നാലും തുളസിമാല ഭഗവാനു കൊടുക്കുന്നത് അവള്‍ മുടക്കില്ല. ഒരു ദിവസം അവളുടെ അമ്മയ്ക്ക് സുഖമില്ലാതായി. ഗൃഹജോലി കഴിഞ്ഞ് അവള്‍ ക്ഷേത്രത്തില്‍ എത്തിയപ്പോഴേക്കും സമയം വൈകിപ്പോയി. മഞ്ജുള ഒടിയെത്തിയപ്പോഴേക്കും നട അടച്ചു കഴിഞ്ഞിരുന്നു. അവള്‍ക്കു ദുഃഖം താങ്ങാനായില്ല. അവളുടെ ഹൃദയം വല്ലാതെ വേദനിച്ചു.

" എന്റെ ഗുരുവായൂരപ്പാ! ഇന്നെന്തു പറ്റി? എന്റെ മാല വേണ്ടേ? എനിക്കു അഹങ്കാരം വന്നുവോ? നിനക്കു എന്നും മാല തരുന്നവളെന്നു ഞാനറിയാതെ ഉള്ളില്‍ അഹങ്കരിച്ചോ? കണ്ണാ..... കൊണ്ടാണോ എന്റെ മാലയെ തിരസ്കരിച്ചത്? എന്താ കൃഷ്ണാ ! എനിക്കു നീ മാത്രല്ലേ ഉള്ളൂ ....? ഇതു ഞാനെങ്ങിനെ സഹിക്കും കണ്ണാ...."

അവള്‍ പരിസരം മറന്ന് പൊട്ടി പൊട്ടിക്കരഞ്ഞു. ഇതു കണ്ട് പലരും അവളെ പരിഹസിച്ചു. ഹോ! ഒരു വലിയ ഭക്ത. എന്നാല്‍ ആ ഹൃദയം നൊന്തപ്പോള്‍ കണ്ണന് സഹിച്ചില്യ. കാരുണ്യമൂര്‍ത്തിയായ ഭഗവാന്‍ തന്‍റെ ഉത്തമ ഭക്തനെ അവിടേയ്ക്കു അയച്ചു.

ആരാന്നോ? മഹാ ഭക്തനായ പൂന്താനം തിരുമേനി! പുറത്ത് പ്രദിക്ഷണം വച്ച് അതാ വരുന്നു അദ്ദേഹം. വിതുമ്പലടക്കാന്‍ കഴിയാതെ കരഞ്ഞു കൊണ്ടിരിക്കുന്ന മഞ്ജുളയെക്കണ്ട് അദ്ദേഹം അവളുടെ അടുത്തെത്തി നെറുകയില്‍ തലോടിയീട്ടു ചോദിച്ചു.

"അല്ലാ! ആരാത് ഗുരുവായൂരപ്പന്റെ മഞ്ജുളക്കുട്ടിയല്ലേ? എന്തിനാ മഞ്ജുളക്കുട്ട്യേ ഇങ്ങനെ കരയുന്നത്?കരയുന്നത് കണ്ണന് ഒട്ടും ഇഷ്ടല്ലാ ട്ടോ. കണ്ണനെപ്പോഴും ചിരിച്ചീട്ടല്ലേ. ?" വിതുമ്പലൊതുക്കി മഞ്ജുള പറഞ്ഞു.
"ഇന്നെന്റെ ഗുരുവായൂരപ്പന് മാല ചാര്‍ത്താന്‍ സാധിച്ചില്ല മുത്തശ്ശാ ".
ഇത് കേട്ടതും പൂന്താനം തിരുമേനി ചരിച്ചു കൊണ്ട് പറഞ്ഞു.

" ഇത്രേള്ളൂ ? ഇതിനാണോ മോളു കരഞ്ഞത്? അയ്യയ്യേ! കരഞ്ഞത് മതി. ആ കണ്ണ് തുടയ്ക്കു! മോളു വരൂ നമുക്ക് നടക്കാം."

അവര്‍ മുന്നോട്ടു നടന്നു. അതിനിടയില്‍ അദ്ദേഹം ചോദിച്ചു
" എന്റെ കുട്ട്യോട് ആരേ പറഞ്ഞേ കണ്ണന്‍ ശ്രീകോവിലിന്റെ ഉള്ളില്‍ മാത്രമേയുള്ളൂ ന്ന് ? ഭഗവാന്‍ എവിടെയും നിറഞ്ഞു നില്‍ക്കുകയല്ലേ? മഞ്ജുളക്കുട്ടി... ഭഗവാനെ നല്ലോണ്ണം മനസ്സില്‍ ധ്യാനിച്ച്‌ ഇതാ ഈ ആല്‍ത്തറയില്‍ ആ മാല ചാര്‍ത്തൂ! ഭഗവാന്‍ അത് തീര്‍ച്ചയായും സ്വീകരിച്ചിരിക്കും!"

പൂന്താനം തിരുമേനി പറഞ്ഞപ്പോള്‍ മഞ്ജുളയ്ക്കു സമാധാനമായി. അവള്‍ക്കു അദ്ദേഹത്തെ വിശ്വാസമാണ്. ഭഗവാനെ എപ്പോഴും നേരില്‍ കാണുന്ന ഭക്തനല്ലേ! അവള്‍ കണ്ണീര്‍ തുടച്ചു. പൂന്താനം തിരുമേനിയെ നമസ്കരിച്ചു . അദ്ദേഹം ഇല്ലത്തേക്ക് മടങ്ങി. അവള്‍ ഗുരുവായൂരപ്പനെ മനസ്സില്‍ ധ്യാനിച്ചു.

"കൃഷ്ണാ! എന്നും ഞാന്‍ മാല കെട്ടി മേല്‍ശാന്തിയുടെ കയ്യില്‍ കൊടുക്കും, അദ്ദേഹം അത് നിനക്ക് ചാര്‍ത്തും. ഇന്നു ഈ മാല എന്റെ കൈ കൊണ്ടു തന്നെ സ്വീകരിക്കണം എന്നു തീരുമാനിച്ചാണോ ഈ സൂത്രം. ന്റെ കണ്ണാ ഒന്നു പരിഭ്രമിച്ചൂ ട്ടോ !എന്നാലും എനിക്കിഷ്ടായീ കണ്ണാ ഈ ലീല! എനിക്ക് സന്തോഷമായി. തിരുമേനി മുത്തശ്ശന്‍ പറഞ്ഞ പിന്നെ അത് സത്യം തന്ന്യാ. ഇതാ ഈ മാല ഞാനെന്റെ കണ്ണന്റെ കഴുത്തില്‍ ചാര്‍ത്തുന്നു."
‍ മഞ്ജുള കൊണ്ടു വന്ന മാല ആല്‍ മരത്തില്‍ ചാര്‍ത്തി. നിറഞ്ഞ സന്തോഷത്തോടെ അവള്‍ തന്റെ വസതിയിലേക്ക് പോയി.
പിറ്റേ ദിവസം പുലരും മുമ്പേ നിര്‍മ്മാല്യ ദര്‍ശനത്തിനായി ഭക്തര്‍ ക്ഷേത്ര നടയില്‍ കൂടി.

നട തുറന്നു. നിര്‍മ്മാല്യ ദര്‍ശനം പുണ്യം.

ഹരേ !കൃഷ്ണാ! ഗുരുവായൂരപ്പാ! നാരായണാ! മുകുന്ദാ! മാധവാ! ഹരേ ഹരേ ! കണ്ണാ!

എന്നിങ്ങനെയുള്ള നാമങ്ങള്‍ മുഴങ്ങി.

ഭക്തന്മാര്‍ കണ്ണനെ കണ്‍കുളിര്‍ക്കെ കണ്ടു. മേല്‍ ശാന്തി പതുക്കെ ചാര്‍ത്തിയിരുന്ന മാലകളൊക്കെ മാറ്റി തുടങ്ങി. എല്ലാ മാലയും അദ്ദേഹം മാറ്റി .പക്ഷെ എത്ര മാറ്റിയിട്ടും ഒരേ ഒരു മാല മാത്രം ഇപ്പോഴും ശേഷിച്ചു. എത്ര മാറ്റിയീട്ടും ആ തുളസിമാല വീണ്ടും കഴുത്തിലുണ്ട് . 'കണ്ണാ പരീക്ഷിക്കല്ലേ... അത്ഭുതം. ഞാന്‍ എത്ര പ്രാവശ്യം എടുത്തു മാറ്റി നോക്കി എന്നിട്ടും ഒരു മാല മാത്രം ഭഗവാന്റെ കഴുത്തില്‍ നിന്നും പിരിയാതെ ഇരിക്കുന്നതെന്തേ? വല്ല പിഴവും വന്നോ ഉണ്ണീ...' മേല്‍ശാന്തി വല്ലാതെ വിഷമിച്ചു.

പൂന്താനം തിരുമേനി ഇതെല്ലാം കണ്ടു കൊണ്ടു നില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകളില്‍ ആനന്ദ ബാഷ്പം പൊടിഞ്ഞു. അദ്ദേഹത്തിന് കാര്യം മനസ്സിലായി. കഴിഞ്ഞ ദിവസം താന്‍ പറഞ്ഞതനുസരിച്ച് മഞ്ജുള ആല്‍ത്തറയില്‍ ചാര്‍ത്തിയ മാലയല്ലേ അത്! അത് ഗുരുവായൂരപ്പന്‍ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു. അദ്ദേഹം മേല്‍ശന്തിയോടു അത് ഇന്നലെ മഞ്ജുള ചാര്‍ത്തിയ മാലയാണെന്നു പറഞ്ഞു. ഇന്നലെ ഉണ്ടായതെല്ലാം ഭക്തന്മാരോട് വിശദമായി പറഞ്ഞു. എലV്ലാവരും ഹരേ കൃഷ്ണാ എന്ന് ഉറക്കെ വിളിച്ചുകൊണ്ട് ആലിന്റെ അടുത്തേക്ക് ഓടി. മേൽശാന്തി ആ മാല എടുത്തു മാറ്റി. തരിച്ചു വന്നപ്പോള്‍ അത്ഭുതം കണ്ണന്റെ കഴുത്തിലെ തുളസിമാല മാറിയിരിക്കുന്നു. മഞജുളയുടെ നിഷ്ക്കാമ ഭക്തിയുടെ പ്രതീകമായി ഇന്നും ആ ആല്‍മരം മഞജുളാല്‍ എന്ന പേരില്‍ ഗുരുവായൂര്‍ തിരുനടയില്‍ നില്‍ക്കുന്നു. പിന്നീട് മഞ്ജുള കണ്ണനില്‍ ലയിച്ചു ചേര്‍ന്നു.

കണ്ണാ! ഞങ്ങള്‍ക്കും നിഷ്ക്കാമഭക്തി തന്ന് അനുഗ്രഹിക്കണേ! ഇതാ നാമപുഷ്പങ്ങളാൽ കോർത്ത ഈ വനമാല കണ്ണന്റെ തിരുമാറിൽ ചാർത്തുന്നു. സന്തോഷത്തോടെ സ്വീകരിക്കണേ!