Google Ads

Wednesday, September 13, 2017

ചാർളി ചാപ്ലിൻ

ഒരിക്കൽ ചാർളി ചാപ്ലിൻ ഒരു സദസ്സിൽ ഒരു തമാശ പറഞ്ഞു അതു കേട്ടു ആളുകൾ ചിരിക്കാൻ തുടങ്ങി...
ചാപ്ലിൻ അതേ തമാശ വീണ്ടും ആവർത്തിച്ചു... ഇത്തവണ കുറച്ചു ആളുകൾ മാത്രം ചിരിച്ചു...
പിന്നെയും ചാപ്ലിൻ അതേ തമാശ തന്നെ പറഞ്ഞു...
എന്നാൽ ഇത്തവണ ആരും ചിരിച്ചില്ല...
അപ്പോൾ ചാപ്ലിൻ ഈ മനോഹരമായ വാക്കുകൾ പറഞ്ഞു.
ഒരേതമാശ കേട്ടു നിങ്ങൾക്ക് വീണ്ടും വീണ്ടും ചിരിക്കാൻ കഴിയുന്നില്ലെങ്കിൽ എന്തിനാണ് പഴയ ഒരു സങ്കടമോർത്ത്‌ വീണ്ടും വീണ്ടും കരയുന്നത്...
അതുകൊണ്ട് നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കു.ജീവിതം അതു മനോഹരമാണ്...

ഇന്നു ചാപ്ലിന്റെ 125th ജന്മദിനമാണ്. അദ്ധേഹത്തിന്റെ ഹൃദയസ്പർശിയായ 3 വാചകങ്ങൾ കേൾക്കാം.

1.ഈ ലോകത്തിൽ ഒന്നും ശാശ്വതമല്ല . നമ്മുടെ തെറ്റുകൾ പോലും...

2. എനിക്കു മഴയത്ത് നടക്കാൻ ഇഷ്ടമാണ് കാരണംഞാൻ കരഞ്ഞാലും ആരും എൻറെ കണ്ണുനീർ കാണില്ല...

3. ജീവിതത്തിലെ ഏറ്റവും പാഴ്ദിവസം അതു നമ്മൾ ചിരിക്കാത്ത ദിവസമാണ്...

ചിരിക്കുക എന്നിട്ടു ചിരിച്ചു കാണാൻ നമ്മൾ കൊതിക്കുന്നവർകു ഈ സന്ദേശം അയച്ചു കൊടുക്കു....
👍👍👍👍😃 എന്നെ വെറുക്കുന്നവരെ വെറുക്കാന് എനിക്ക് ‍ സമയമില്ല..!
കാരണം
ഞാന്‍ എന്നെ സ്നേഹിക്കുന്നവരെ...
സ്നേഹിക്കുന്ന തിരക്കിലാണ്..!
☆☆☆☆☆☆☆☆☆☆☆

സ്നേഹിക്കാന്‍ ആരുമില്ലാത്തവരെ സ്നേഹിക്കുക..!
ഒരുപാട് ചിരിക്കുന്നവരെ ഇഷ്ടപ്പെടുക..!
കാരണം
അവര്‍ ഉള്ളില്‍ കരയുകയാവും....!
☆☆☆☆☆☆☆☆☆☆

പഠിക്കമ്പോള്‍ വിദ്യാലയങ്ങളോട് വെറുപ്പായിരുന്നു.!
ജീവിതത്തോട് പ്രണയവും.
😘
ഇന്ന്
വിദ്യാലയങ്ങളോട് പ്രണയവും
ജീവിതത്തോട് വെറുപ്പുമായി തുടങ്ങി...!
☆☆☆☆☆☆☆☆☆☆

ഞാന്‍ നിനക്കായ് ഇത്രയും ചെയ്തിട്ടും നീ എനിക്കു വേണ്ടി ഒന്നും ഇതുവരെ ചെയ്തില്ലല്ലോ...?
എന്ന തോന്നലില്‍ നിന്നാണ് ബന്ധങ്ങളില്‍ അകല്‍ച്ച ഉണ്ടാവുന്നത്..!
☆☆☆☆☆☆☆☆☆☆☆☆

ജീവിതം എത്ര തിരക്ക് ഉള്ളതാണെങ്കിലും..
ബന്ധങ്ങള്‍ കൈ വിടാതിരിക്കുക.!
അല്ലെങ്കില്‍ തിരക്കുകള്‍ കഴിയുമ്പോള്‍ നാം...ജീവിതത്തില്‍ ഒറ്റപ്പെടും..!

ഏറ്റവും മോശമായ അവസ്ഥയില്‍ നിങ്ങളെ സ്നേഹിക്കുന്ന ഹൃദയം കണ്ടെത്തുക ..!
അവ നിങ്ങള്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ ''സ്നേഹം'' കണ്ടെത്തിയിരിക്കുന്നു.!

☆☆☆☆☆☆☆☆☆

ഏറ്റവും ബലക്ഷയമായി തീരുന്നസമയത്ത് താങ്ങാവുന്ന കൈ കണ്ടെത്തുക.!
ഏറ്റവും വിരൂപമായ നേരത്ത് നിങ്ങളെ കാണുന്ന കണ്ണുകളെ കണ്ടെത്തുക..!

ഒരിക്കല്‍ ഒരു പക്ഷി തേനീച്ചയോട് ചോദിച്ചു...
നീ എത്ര ബുദ്ധിമുട്ടിയാണ് തേന്‍ ഉണ്ടാക്കുന്നത്.
ആളുകള്‍ അതിനെ എടുത്തുകൊണ്ട് പോകുമ്പോള്‍ നിനക്ക് വിഷമം തോന്നാറില്ലെ..?
തേനീച്ച പറഞ്ഞു...
ഇല്ല...കാരണം.
അവര്‍ക്ക് തേന്‍ എടുക്കാന്‍ പറ്റും പക്ഷെ..തേന്‍ ഉണ്ടാക്കുന്ന എന്‍റെ കഴിവിനെ അവര്‍ക്ക് എടുത്തുകോണ്ടു പോവാന്‍ കഴിയില്ലല്ലോ....?
☆☆☆☆☆☆☆☆☆☆

ഒരു മനസ്സിനെ സന്തോഷിപ്പിക്കുന്ന ഈ സന്ദേശം ഞാൻ അയച്ച് തന്ന പോലെ നമ്മള പ്രിയപ്പെട്ടവർക്ക് അയച്ച് കൊടുക്കൂ.. നമ്മളാൽ ഒരു മനസ്സിനെ സന്തോഷിപ്പിക്കാൻ കഴിഞ്ഞാൽ അതല്ലെ നമ്മുടെ വിജയം!... 😊😊