നാട് കാണാനും ഉല്ലാസ യാത്രകള്ക്കും കാഴ്ചകള്‍ ആസ്വദിക്കാനും പലപ്പോഴും പല സ്ഥലങ്ങളിലേക്കും വിനോദ കേന്ദ്രങ്ങളിലേക്കും പോകുന്നവരാണ് നമ്മളൊക്കെ . ഇടയ്ക്ക് എപ്പോഴെങ്കിലും അവസരമുണ്ടാക്കി നാം സന്ദര്‍ശിക്കേണ്ട ചില കേന്ദ്രങ്ങളും ഉണ്ട്.
1) ആശുപത്രി
2) വൃദ്ധ സദനങ്ങള്‍
3) ഭ്രാന്താലയങ്ങള്‍ / മാനസിക രോഗ കേന്ദ്രങ്ങള്‍
4) ബധിര മൂക വികലാംഗ മന്ദിരങ്ങള്‍
5) അഗതി അനാഥ മന്ദിരങ്ങള്‍
6) മാരകവും ഭീകരവുമായ രോഗം ബാധിച്ചു മരണം കാത്തു കിടക്കുന്ന രോഗികളുള്ള വീടുകള്‍
ഗുണങ്ങള്‍ ഒരു പാടുണ്ട്
1) നാമെത്ര ഭാഗ്യവാന്മാന്‍ എന്ന ചിന്ത ഉണ്ടാകും
2) അഹങ്കാരത്തിനു ശമനം വരും .
3) മനുഷ്യന്‍ ശക്തനാണ് . എന്തിനും പോന്നവനാണ് . പക്ഷേ ഒരു നിമിഷം മതി തകരാന്‍ എന്ന തിരിച്ചറിവ് വരും.
4) ഇന്നല്ലെങ്കില്‍ നാളെ നമുക്കും വരാം ഇങ്ങനെ ഒരു അവസ്ഥ എന്ന ചിന്തയ്ക്ക്
5) മരണത്തെ പേടിച്ചു കഴിയുന്ന നമുക്കിടയില്‍ ഒന്ന് മരിച്ചു കിട്ടിയെങ്കില്‍ എന്ന് കേഴുന്ന മനുഷ്യരും ഉണ്ട് ഈ ലോകത്ത് എന്ന അനുഭവ സാക് ഷ്യത്തിന്
6) കാരുണ്യത്തിന്‍റെ കണ്ണുകള്‍ തുറക്കപ്പെടാനുള്ള വഴി
7) ഒരു സാന്ത്വനത്തിന് പോലും വലിയ വിലയുണ്ട് എന്ന തിരിച്ചറിവിന്
8) ഒരു മനുഷ്യന്റെ ഏറ്റവും വലിയ സൌഭാഗ്യം
മരണം വരെ ഒരു കേടുപാടും കൂടാതെ അവന്‍റെ അവയവങ്ങള്‍ അവന്‍റെ കൂടെ നില്ക്കുകയാണ് എന്ന തിരിച്ചറിവിന്
9) ദൈവം തന്ന അനുഗഹങ്ങളെ ഓര്‍ത്ത് ദൈവത്തെ സ്തുതിക്കാനുള്ള മനസ്സ് ഉണ്ടാവുന്നതിന്
10) മാരകവും ഭീകരവും വേദനാ ജനകവുമായ രോഗങ്ങളെ തൊട്ടു കാവലിനെ തേടാനുള്ള ചിന്തയ്ക്ക്
11) ഒരു വാക്ക് കൊണ്ട് ഒരു നോക്ക് കൊണ്ട് ഒരു പുഞ്ചിരി കൊണ്ട് കഴിയുന്ന എന്തെങ്കിലും സഹായം കൊണ്ട് അപരന്റെ വേദന കുറച്ചെങ്കിലും കുറച്ചു കൊടുക്കാന്‍ കഴിയുന്നതൊക്കെ ചെയ്യും എന്ന ചിന്തയ്ക്ക്
12) പണം ഉണ്ടെങ്കില്‍ എന്തും ആവാം എന്തും നേടാം എന്ന അബദ്ധ ധാരണയുടെ അവസാനത്തിന്
13) ഈ ജീവിതം ഒരു മായാ പ്രപഞ്ചം ആണ് പക്ഷേ ഇത് വെറും നൈമിഷികമാണ് , നാം വെറും യാത്രക്കാര്‍ മാത്രമാണ് എന്ന ചിന്തയ്ക്ക്
14) അനുവദിച്ചു കിട്ടിയ ജീവിത്തിലെ ഓരോ ദിവസവും എത്ര മാത്രം അനുഗ്രഹമാണ് എന്ന ചിന്തയ്ക്ക് !!