Google Ads

Saturday, March 31, 2018

മാർച്ച്‌ 31 ഇന്ന് ഹനുമദ് ജയന്തി

(മാർച്ച്‌ 31) ഇന്ന് ഹനുമദ് ജയന്തി

ശ്രീരാമ ഭക്തനായ ഹനുമാൻ സ്വാമിയുടെ ജന്മദിനം
ഗുരുവിനെ ചോദ്യം ചെയ്യാതെ അനുസരിക്കലും കര്‍ശനമായ ബ്രഹ്മചര്യവുമാണ് ജീവിത വിജയത്തിന്റെ രഹസ്യം. സേവനത്തിന്റെ മാതൃകയും പൗരുഷത്തിന്റെ ധീരതയും നിറഞ്ഞ ഉത്തമ മാതൃകയാണദ്ദേഹം. 'ഹനുമാര്‍ സ്വാമിയെ ഭജിച്ചാല്‍ ബുദ്ധി, ബലം, ധൈര്യം, കീര്‍ത്തി, വാക്‌സാമര്‍ത്ഥ്യം, രോഗമില്ലായ്മ, ഭയമില്ലായ്മ, അജാഢ്യം എന്നീ എട്ട് ഗുണങ്ങള്‍ ലഭിക്കും.

മഹാബലി, വേദവ്യാസന്‍, ഹനുമാന്‍, വിഭീഷണന്‍, കൃപാചാര്യര്‍, പരശുരാമന്‍, അശ്വത്ഥാമാവ് എന്നീ ഏഴ് പേരാണ് ചിരംജീവികള്‍. വ്യാകരണ ശാസ്ത്ര നിപുണന്‍, തികഞ്ഞ സംഗീതജ്ഞന്‍, അഷട ഐശ്വര്യ സിദ്ധന്‍, അപാരമായ കായികശക്തി. ജന്മത്താലും കര്‍മ്മത്താലും നേടിയ ശാസ്ത്രപാണ്ഡിത്യം, തികഞ്ഞ സ്വാമി ഭക്തി. മാരുതവേഗം. ഇളക്കാനാകാത്ത മനോബലം. വലുതാകേണ്ടിടത്ത് വലുതാകാനും ചെറുതാകേണ്ടിടത്ത് ചെറുതാകാനുമുള്ള സിദ്ധി.

സര്‍വകലാവല്ലഭനായിരുന്നിട്ടും ഗുരുവിന്റെ മുന്നില്‍ വെറും ദാസ്യസ്വഭാവം. തന്റെ മുന്നില്‍ വന്ന പ്രലോഭനത്തേയും പ്രകോപനത്തെയും ഭീഷണിയേയും സ്തുതിയേയും യഥോചിതം തട്ടിമാറ്റി വീര്യത്തോടെ മുന്നോട്ടുപോകുന്നു. 'ശരീരബോധത്തില്‍ ഞാന്‍ അങ്ങയുടെ ദാസന്‍. (ദൈ്വതം). ജീവബോധത്തില്‍ ഞാന്‍ അങ്ങയുടെ അംശം (വിശിഷ്ടാദൈ്വതം). ആത്മബോധത്തില്‍ ഞാനും അങ്ങയും ഒന്ന് (അദൈ്വതം) ഇത്ര മനോഹരമായി ദൈ്വത, വിശിഷ്ടാദൈ്വത, അദൈ്വതങ്ങളെ മറ്റാര്‍ക്ക് വര്‍ണ്ണിക്കാനാകും. അമ്മാവനായ ജാംബവാന്‍ പ്രചോദനവും പ്രേരണയും നല്‍കിയപ്പോള്‍ സ്വയം വിജൃംഭിതനായി 100 യോജന നീളമുള്ള സമുദ്രം മറികടന്ന് സീതാദേവിയെ കണ്ടെത്തി, രാമ വൃത്താന്തം അറിയിച്ച് വീണ്ടും മറുകരയിലേക്ക് ചാടി ആകാംക്ഷയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന ശ്രീരാമലക്ഷ്മണാദികളോട് 'ദൃഷ്ടാ സീതാ (കണ്ടേന്‍ സീതയെ)' എന്ന ആശയവിനിമയത്തിന്റെ അക്ഷരമാതൃക കാട്ടുകയും ചെയ്തു.

ശത്രു ശസ്ത്രമേറ്റ് മോഹാലാസ്യപ്പെട്ടു വീണ ശ്രീരാമലക്ഷ്മണരെ രക്ഷിക്കാന്‍ പച്ച മരുന്നിനായി പര്‍വ്വതത്തെതന്നെ ഇളക്കി കൈയിലേറ്റികൊണ്ടുവന്നു. കനിവും കരുത്തും അപാരം. കര്‍ശനമായ ബ്രഹ്മചര്യം, ചാരിത്ര്യമില്ലാതെ ആത്മബലം ലഭിക്കില്ല. ബ്രഹ്മനിഷ്ഠകൊണ്ടേ മനുഷ്യരാശിയുടെ മേല്‍ വശീകാരസിദ്ധി ലഭിക്കൂ. പരിശുദ്ധി നേടിയാല്‍ ശക്തി തനിയേ വന്നുകൊള്ളും. ചാരിത്ര്യശുദ്ധിയുള്ള മനുഷ്യന്റെ ബുദ്ധിക്ക് അതിമഹത്തായ ഓജസ്സും അതുല്യമായ ഇച്ഛാശക്തിയും വന്നുചേരും. മഹാപുരുഷരെല്ലാം ബ്രഹ്മചര്യത്തില്‍ അത്യന്ത നിഷ്ഠയുള്ളവരായിരുന്നു. വിശുദ്ധിയാണ് ഏറ്റവും വലിയ ശക്തി.

മറ്റെല്ലാം അതിനുമുന്നില്‍ വിറയ്ക്കും. സ്വയം ശാരീരിക, മാനസിക, ആത്മീയശക്തികള്‍ കൈവരിച്ചേ നമുക്കല്പമെങ്കിലും മുന്നോട്ടുപോകാന്‍ പറ്റൂ. നാം പരിശുദ്ധരായാല്‍, ഈശ്വരചൈതന്യശക്തി നമ്മിലേക്ക് ലയിച്ചുചേരും. ആ ദിവ്യശക്തികളുടെ കരുത്ത് നമുക്കുപകരിക്കും. വിശുദ്ധരായവര്‍ ഒരാത്മശുദ്ധിയേയും ഭയക്കേണ്ട കാര്യമില്ല. എന്നാല്‍ അശുദ്ധശക്തികള്‍ വിശുദ്ധരെ ഭയന്നേ കഴിയൂ. ആ ശുദ്ധിയെ ഭയപ്പെട്ടാല്‍ അശുദ്ധി നമ്മെ വിഴുങ്ങും. എല്ലാ നന്മയും തിന്മയെക്കാള്‍ ആയിരം മടങ്ങും ശക്തിയേറിയതാണ്. ഈ ആത്മവിശ്വാസം നിറയണം.

അപ്പോഴേ തിന്മയുടെ ഈ ശക്തികള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ തകര്‍ക്കാന്‍ പറ്റൂ. നമ്മിലുള്ള ദൗര്‍ബല്യങ്ങളെ മാറ്റാന്‍ ദുര്‍ബലതയുടെ അണുപോലുമില്ലാത്ത ഹനുമാന്‍സ്വാമിയെ ഭജിക്കണം. സേവിക്കണം. ബുദ്ധിയും ബലവും ഈശ്വരദത്തമായ സമ്പത്താണ്. ആരോഗ്യം, ഉത്സാഹം, വാക്ചാതുര്യം, നിര്‍ഭയത്വം, ധൈര്യം, യശസ് എന്നീ ഗുണങ്ങള്‍ നമ്മിലെത്താന്‍ ഹനുമത് സ്മരണം സഹായിക്കും. ഒരിക്കല്‍ വിവേകാനന്ദസ്വാമിജി പറഞ്ഞു: 'ഹനുമാന്‍ സ്വാമിയെ നിങ്ങളുടെ ആദര്‍ശമായി സ്വീകരിക്കുക. അദ്ദേഹം ഇന്ദ്രിയങ്ങളുടെ യജമാനനും അതിബുദ്ധിമാനുമായിരുന്നു. സേവനത്തിന്റെ മഹത്തായ മാതൃകയാണദ്ദേഹം.

ഹനുമാൻ ജയന്തി ആശംസകൾ

Kollam to Tambaram Express

കൊല്ലം ജില്ലയുടെ കിഴക്കൻ മലയോരങ്ങൾ താണ്ടി താമ്പരം -പുനലൂർ -കൊല്ലം എക്സ്പ്രസ്സ്‌ കൊല്ലത്തേക്ക്. എല്ലാവരുംകാണട്ടെ നമ്മുടെ അഭിമാനത്തെ. പുനലൂർ-ചെങ്കോട്ട ബ്രോഡ് ഗേജ് പാതയിലെ ആദ്യ ട്രെയിനിന് കൊല്ലം ജില്ലയിലെ സ്റ്റേഷനുകളിൽ ആവേശുജ്ജ്ലമായ സ്വീകരണം....

Friday, March 23, 2018

അനന്തപുര തടാക ക്ഷേത്രം Ananthapura Lake Temple

കാസർഗോഡ് ജില്ലയിലുള്ള ഒരു ക്ഷേത്രമാണ് അനന്തപുര തടാക ക്ഷേത്രം (അനന്തപുര ലേക്ക് ടെമ്പിൾ). കേരളത്തിലെ ഏക തടാകക്ഷേത്രമാണ് ഇത്. തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമിയുടെ (പത്മനാഭസ്വാമി ക്ഷേത്രം) മൂലസ്ഥാനമായി ഇത് കരുതപ്പെടുന്നു..!! കാസറഗോഡ് ജില്ലയിലെ കുംബ്ല എന്ന പട്ടണത്തിൽ നിന്നും 5 കി.മീ അകലെയാണ് ഈ ക്ഷേത്രം. അനന്തപത്മനാഭൻ ഇവിടെയായിരുന്നു കുടികൊണ്ടിരുന്നത് എന്നാണ് സ്ഥലവാസികളുടെ വിശ്വാസം..!!
അനന്തപുരത്തെ ബബ്ബിയ എന്ന മുതലയ്ക്ക്, പൂജയ്ക്ക് ശേഷം പൂജാരി പടച്ചോര് നല്കുന്നു..!! തികച്ചും ഒരു സസ്യഭുക്കാണ്
ബബ്ബിയ എന്ന് പേരുള്ള ഈ മുതല..!! വളരെ മുമ്പുണ്ടായിരുന്ന ബബ്ബിയ എന്ന മുതലയെ ബ്രിട്ടീഷുകാർ വെടിവെച്ചു കൊന്നു. അതിനു ശേഷം ഉണ്ടായതാണ് ഇപ്പോഴുളള ഈ മുതല..!! ഇതു എങ്ങനെ ഇവിടെ വന്നു എന്ന് ആർക്കും അറിയില്ല. പഴയ മുതലയുടെ പേര് തന്നെയാണ് ഇതിനും ഉള്ളത്. പൂജസമയം കഴിഞ്ഞ് പൂജാരി പേര് വിളിച്ചാൽ ഇതു അടുത്ത് വരുന്നത് പലപ്പോഴും കാണാൻ പറ്റുമായിരുന്നു..!!

മാംസാഹാരം കഴിക്കാതെ 65 വഷത്തോളമായി മുതല എങ്ങനെ ഈ തടാകത്തിൽ കഴിയുന്നു എന്നത് ആശ്ചര്യജനകമാണ്..!! അറുപത്തഞ്ച് വർഷം എന്ന് കൃത്യമായി പറയാൻ കാരണമുണ്ട്. സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്നേ ഈ ഭാഗത്ത് ബ്രിട്ടീഷുകാരുടെ ക്യാമ്പ് ഒരെണ്ണം ഉണ്ടായിരുന്നു. അന്ന് തടാകത്തിൽ ഉണ്ടായിരുന്ന മുതലയെ അവർ വെടിവെച്ചുകൊന്നു..!! കൊന്നയാൾ അധികം വൈകാതെ ദുരൂഹമായ സാഹചര്യത്തിൽ മരണമടഞ്ഞു..!! പിറ്റേന്ന് തന്നെ മറ്റൊരു കുഞ്ഞുമുതല തടാകത്തിൽ പ്രത്യക്ഷപ്പെട്ടു..!! എവിടെനിന്ന് വന്നെന്നോ എങ്ങനെ വന്നെന്നോ ആര്ക്കുമറിയില്ല..!! ആ മുതലയാണ് ഇപ്പോൾ ഈ തടാകത്തിലുള്ളത്. ആദ്യത്തെ മുതലയുടെ ബബ്ബിയ എന്ന നാമം തന്നെ ഈ മുതലയ്ക്കും നല്കപ്പെട്ടു..!! തീരെ അപകടകാരിയല്ല ഈ മുതല..!! കുളത്തിൽ ഒരിക്കൽ വീണുപോയ ഒരു ചെറിയ കുട്ടിയുടെ അടുത്ത് വന്ന് മണത്തു നോക്കിയതിനുശേഷം തിരിച്ചുപോയതടക്കം, ഈ മുതലയെ പറ്റി ഒരുപാട് കഥകളുണ്ട്..!! ക്ഷേത്രത്തിലെ പൂജാരി തടാകത്തിൽ മുങ്ങിക്കുളിക്കുന്നതിനിടെ,പലപ്രാവശ്യം മുതലയുടെ പുറത്ത് ചവിട്ടിയിട്ടുണ്ടെങ്കിലും, യാതൊരുവിധത്തിലും ഉളള ആക്രമണവും മുതലയിൽ നിന്ന് ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല പൂജാരി കൊടുക്കുന്ന നിവേദ്യച്ചോറാണ് മുതലയുടെ മുഖ്യഭക്ഷണം..!! വൈകുണ്ഠ സദൃശ്യമായ ക്ഷേത്രത്തിന്റെ ചുറ്റുമുള്ള യക്ഷന്മാരും ഗന്ധർവ്വന്മാരുമൊക്കെ താമസിക്കുന്ന ക്ഷീരസാഗരമാണ് തടാകമെന്നും വൈകുണ്ഠത്തിന്റെ കാവല്ക്കാരൻ കൂടിയായ വരുണൻ തന്നെയാണ് ഈ മുതലയെന്നും വിശ്വസിച്ചുപോരുന്നു..!! കൃഷ്ണാർപ്പണം..!!

ആപ്പിലെ ആപ്പ്‌

ഇന്നത്തെ ബി ബി സിയിൽ നമ്മൾ വളരെ ശ്രദ്ധിക്കേണ്ട ഒരു വാർത്തയുണ്ട്. ഇംഗ്ലണ്ടിലെ പ്രശസ്തമായ ഒരു റിസർച്ച് കൺസൾട്ടൻസി (Cambridge Analytica) യുമായി ബന്ധപ്പെട്ടതാണ് വിഷയം. രണ്ടായിരത്തി പതിനാലിൽ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ അലക്സാണ്ടർ കോഗൻ 'നിങ്ങളുടെ വ്യക്തിത്വം' ഏതു തരത്തിൽ ആണെന്ന് കണ്ടുപിടിക്കാം എന്ന പേരിൽ ഒരു ഫേസ്‌ബുക്ക് ആപ്പ് ഉണ്ടാക്കി.രണ്ടു ലക്ഷത്തി നാല്പത്തി ഏഴായിരം പേർ ആ ആപ്പ് ഉപയോഗിച്ചു. അക്കാലത്ത് നമ്മൾ ഒരാപ്പ് ഉപയോഗിക്കുന്നതിന് മുൻപ് നൽകുന്ന സമ്മത പത്രം അനുസരിച്ച് നമ്മുടെ വിവരം മാത്രമല്ല നമ്മുടെ എല്ലാ സുഹൃത്തുക്കളുടെയും പ്രൊഫൈൽ ഈ ആപ്പുകാർക്ക് കിട്ടും. അങ്ങനെ രണ്ടു ലക്ഷത്തി നാല്പത്തേഴായിരം പേരിൽ നിന്നും അഞ്ഞൂറ് ലക്ഷം ആളുകളുടെ വിവരം അവർ സംഘടിപ്പിച്ചു. ഈ പ്രൊഫൈൽ എല്ലാം അവർ മറ്റുള്ളവർക്ക് മറിച്ചു വിറ്റു. ഇങ്ങനെ പ്രൊഫൈൽ വിവരങ്ങൾ വാങ്ങിയവരിൽ കേംബ്രിഡ്ജ് അനാലിറ്റിക്ക യും ഉണ്ടായിരുന്നു.
കേംബ്രിഡ്ജ് അനാലിറ്റിക്ക ഈ അഞ്ഞൂറുലക്ഷം ആളുകളിലെ അമേരിക്കക്കാരായവരെ എല്ലാം അനലൈസ് ചെയ്തു. (നമ്മൾ ഇന്റർനെറ്റിൽ നടത്തുന്ന നൂറിൽ താഴെ ഇടപെടലുകളിൽ നിന്നും നമ്മുടെ രാഷ്ട്രീയവും മതവും മറ്റു സ്വഭാവങ്ങളും ഒക്കെ കണ്ടു പിടിക്കാം എന്ന് ഞാൻ മുൻപ് പറഞ്ഞിട്ടുണ്ടല്ലോ). ഇങ്ങനെ ആളുകളെ വിശകലനം ചെയ്ത് കിട്ടിയ വിവരം അനുസരിച്ച് സ്ഥാനാർത്ഥിയായ ട്രംപിന് അനുകൂലമായ വാർത്തകളും പ്രചാരണങ്ങളും അവരുടെ ടൈംലൈനിൽ എത്തിച്ചു. ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിൽ ഈ തന്ത്രം വലിയ പങ്കു വഹിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ തന്ത്രം ആണ് കേംബ്രിഡ്ഡ് അനാലിറ്റിക്ക ഇപ്പോൾ മറ്റു രാജ്യങ്ങളിൽ വിൽക്കാൻ ശ്രമിക്കുന്നത്. വേണമെങ്കിൽ കുറച്ച് 'എരിവും പുളിയും' ഉള്ള വാർത്തകൾ ഉണ്ടാക്കി തരാം എന്ന് കൂടി അവർ അവരെ ചെന്നുകണ്ട പത്ര റിപ്പോർട്ടറോട് പറഞ്ഞുവത്രേ (ശ്രീലങ്കയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കണം എന്ന പേരിൽ ആണ് റിപ്പോർട്ടർ അനാലിറ്റിക്കായുടെ ബോസിനെ കണ്ടത്)
ഫേസ്‌ബുക്കിൽ ഇത്തരം ആപ്പുകൾ സർവ്വ സാധാരണം ആണല്ലോ. നിങ്ങളുടെ ഭാവിയിൽ നിങ്ങൾ എങ്ങനെ ഇരിക്കും, നിങ്ങളുടെ ഉത്തമ പങ്കാളി ആരാണ് എന്നൊക്കെ ഉള്ള പേരിൽ എത്രയോ ആപ്പുകൾ വരുന്നു, നമ്മൾ അതെല്ലാം കയറി ടെസ്റ്റ് ചെയ്യുന്നു, പങ്കു വക്കുന്നു. ഈ ആപ്പ് ഉപയോഗിക്കുന്നതിന് മുൻപ് നമ്മൾ ഓരോ സമ്മതങ്ങൾ കൊടുക്കുന്നു. അതിന് വലിയ പ്രാധാന്യം ഉണ്ടെന്ന് നമ്മൾ കരുതുന്നില്ല. അതുപോലെ തന്നെ നമ്മൾ ഫേസ്‌ബുക്കിൽ നടത്തുന്ന ലൈക്കും കമന്റും ഒക്കെ നമുക്ക് തന്നെ പാരയായി വരാം എന്ന് നമ്മൾ ചിന്തിക്കുന്നില്ല. പക്ഷെ ഇന്റർനെറ്റിലെ അടിസ്ഥാനമായ ഒരു തത്വം ഓർക്കുക. 'If you get something free on the internet, YOU are the product'. ഗൂഗിൾ ആണെങ്കിലും ഫേസ്‌ബുക്ക് ആണെങ്കിലും ആപ്പ് ആണെങ്കിലും വാട്‌സ്ആപ്പ് ആണെങ്കിലും അവർ എല്ലാം നമ്മളെ മറിച്ചു വിൽക്കുകയാണ്. നമ്മൾ നടത്തുന്ന ഓരോ ഇടപെടലുകളും നമ്മളെ പറ്റിയുള്ള കൂടുതൽ വിവരം അവർക്ക് നൽകുകയാണ്, നമ്മൾ ഓരോ ആപ്പും എടുത്ത് കളിക്കുമ്പോൾ സ്വയം ആപ്പിലാവുകയാണ്.
രണ്ടായിരത്തി പതിനാറിലെ അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ ഫലത്തെ റഷ്യ സ്വാധീനിച്ചു എന്നും അതിന് ബ്രിട്ടനിലെ സ്വകാര്യ കമ്പനികൾ കൂട്ട് നിന്നു എന്നും ഫേസ്‌ബുക്ക് അതിനുള്ള അവസരം ഒരുക്കി എന്നുമൊക്കെയാണ് ഇപ്പോൾ വരുന്ന വാർത്തകൾ. രണ്ടായിരത്തി ഇരുപത്തി ഒന്നിലെ തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും കേരളത്തിലെ ഏറെ ആളുകൾ ഫേസ്‌ബുക്ക് ഉപഭോക്താക്കൾ ആയിരിക്കും, അവരിൽ ഭൂരിഭാഗവും വഴിയേ പോകുന്ന ഏത് ആപ്പ് കിട്ടിയാലും അതൊന്നു പരീക്ഷിച്ചു നോക്കുന്നവരും ആണ്. അങ്ങനെ വരുമ്പോൾ നമ്മുടെ തിരഞ്ഞെടുപ്പ് ഫലങ്ങൾ നിയന്ത്രിക്കപ്പെടുന്നത് എവിടെ നിന്നായിരിക്കും ?, അമേരിക്ക, ചൈന, മധ്യേഷ്യ , ശ്രീ ലങ്ക , തമിഴ്‌നാട് ?. ആരായിരിക്കും നമ്മെ നിയന്ത്രിക്കാൻ നോക്കുന്നത് ? നാടൻ കമ്പനികൾ, ഐസിസ്, മറ്റു മത സംഘടനകൾ, ആഗോള കമ്പനികൾ ?
നമ്മൾ അറിയാതെ നമ്മുടെ തെരഞ്ഞെടുപ്പുകളെ വിദേശത്തിരുന്ന് ആളുകൾ നിയന്ത്രിക്കുന്ന ഒരു കാലം ഉണ്ടാകുന്നത് ജനാധിപത്യത്തിന്റെ അടിവേരറുക്കൽ ആണ്. ഇതെങ്ങനെയാണ് നിയന്ത്രിക്കുന്നത് എന്ന് പാശ്ചാത്യ രാജ്യങ്ങൾക്ക് പോലും പിടിയില്ല. അമേരിക്കൻ സെനറ്റ് സുക്കർബർഗിനെ ഒക്കെ വിളിച്ചു ചോദ്യം ചെയ്തു കഴിഞ്ഞു, ബ്രിട്ടൻ പാർലമെന്റും അദ്ദേഹത്ത ഉടൻ വിളിച്ചു വരുത്തുകയാണ്. തൽക്കാലം എങ്കിലും നമ്മുടെ രാഷ്ട്രീയക്കാരുടെ ചിന്താമണ്ഡലത്തിൽ ഇതൊന്നും എത്തിയിട്ടില്ല. കേരള യാത്ര നടത്തിയും മൈതാന പ്രസംഗം നടത്തിയും ഒക്കെ തിരഞ്ഞെടുപ്പ് ജയിക്കുന്ന കാലം കഴിയുകയാണ്. നിങ്ങൾ അറിയാത്ത ശക്തികൾ ആണ് തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കാൻ പോകുന്നത്. ഇതിന്റെ സാധ്യതയെ പറ്റി, ഇതെങ്ങനെ ഒഴിവാക്കാം എന്നതിനെ പറ്റി ഒക്കെ നാം ഇപ്പോഴേ ചിന്തിക്കണം. മുൻകരുതലുകൾ എടുക്കണം. ജനാധിപത്യം തീർന്നാൽ എല്ലാം തീർന്നു.
രാഷ്ട്രീയക്കാരെ മാത്രം കുറ്റം പറയേണ്ട. നമ്മുടെ ചിന്തയിലും ഇതൊന്നും വരുന്നില്ല. ഓരോ ദിവസവും ഓരോ വിഷയത്തിന്റെ പുറകിൽ പോവുകയാണ് നമ്മളും. മാറുന്ന ലോകത്ത് നമ്മളുടെ അഭിപ്രായം പ്രധാനമായി നിലനിൽക്കണം എങ്കിൽ കൂടുതൽ പ്രാധാന്യം ഉള്ള വിഷയങ്ങളിലേക്ക് നമ്മുടെ ശ്രദ്ധയും എത്തണം.
എന്റെ വായനക്കാർ ഒരു കാര്യം എങ്കിലും ചെയ്യണം. ഒരു കാരണവശാലും കണ്ണിൽ കാണുന്ന ആപ്പിലെല്ലാം കൊണ്ടുപോയി തലയിടരുത്. വളരെ നിരുപദ്രവം എന്ന് തോന്നുന്ന ആപ്പിൽ കൂടിയാകും നിങ്ങളുടെ ഭാവിയെ ബാധിക്കുന്ന തരത്തിൽ ഉപയോഗിക്കാവുന്ന വിവരങ്ങൾ അവർ ചോർത്തിയെടുക്കുന്നത്. കേട്ടിടത്തോളം നിങ്ങളുടെ മാത്രമല്ല നിങ്ങളുടെ സുഹൃത്തുക്കളുടെ വിവരണങ്ങൾ ചോർത്താനും അവർക്ക് സാധിക്കും. അതുകൊണ്ട് ഇനി അങ്ങനെ ഏതെങ്കിലും ആപ്പിൽ തലവച്ചു എന്ന് കാണുന്ന സുഹൃത്തുക്കളെ അപ്പോഴേ പിടിച്ചു പുറത്താക്കും. അതുകൊണ്ടൊന്നും ഈ പുതിയ ലോകത്ത് വലിയ രക്ഷ ഒന്നുമില്ല എന്നെനിക്കറിയാം, എന്നാലും ഒരു ചെറുത്ത് നിൽപ്പെങ്കിലും വേണ്ടേ ?

Thursday, March 22, 2018

എത്ര വർഷങ്ങൾ ചേർന്നാലാണ് ഒരു യുഗമുണ്ടാവുക എന്ന് നോക്കാം..

താമരപ്പൂവിന്റെ രണ്ട് ഇതളുകള്‍ [ഇലകള്‍] അടുക്കി വച്ചിട്ട് ഒരു മുള്ളുകൊണ്ട് കുത്തിയാല്‍ മുള്ള് രണ്ടാമത്തെ ഇതളില്‍/ഇലയില്‍
തറയാനെടുക്കുന്ന
സമയം............... = 1 തൃടി
100 തൃടി............ = 1 ലവം
30 ലവം.............. = 1 നിമിഷം
24 നിമിഷം........ =1 വിനാഴിക
60 വിനാഴിക..... =1 നാഴിക
2 1/2 നാഴിക......, =1 മണിക്കൂർ
3 മണിക്കൂർ...... =1 യാമം
24 മണിക്കൂർ.... =1 ദിവസം
7 ദിവസം .......... =1 ആഴ്ച
15 ദിവസം......... =1 പക്ഷം
30 ദിവസം ........ =1 മാസം
2 മാസം .............. =1 ഋതു
3 ഋതു .................. =1അയനം
2 അയനം ........... =1 വർഷം
1 മനുഷ്യ വര്‍ഷം = ദേവകളുടെ 1 ദിവസം
300 മനുഷ്യ വര്‍ഷം = ദേവകളുടെ 1 വര്‍ഷം

ഇനി ഇങ്ങനെയുളള എത്ര വർഷങ്ങൾ ചേർന്നാലാണ് ഒരു യുഗമുണ്ടാവുക എന്ന് നോക്കാം..

കൃതയുഗം,,... = 17,28,000 വർഷം,
ത്രേതായുഗം...=12,96,000 വർഷം,
ദ്വാപരയുഗം....= 8,64,000 വർഷം,
കലിയുഗം....... = 4,32,000 വർഷം.

4 യുഗങ്ങൾ = 1ചതുർയുഗ൦
[കൃതയുഗം + ത്രേതായുഗം + ദ്വാപരയുഗം + കലിയുഗം]
71ചതുർയുഗം........ = 1 മന്വന്തരം
14 മന്വന്തരം ....... = 1കല്പം [ബ്രഹ്മാവിന്‍റെ ഒരു പകല്‍ ]
രണ്ടു കല്പം.............. = ഒരു ബ്രഹ്മ ദിവസം ,
360 ബ്രഹ്മദിവസം. =1 ബ്രഹ്മ വര്‍ഷം ....
120 ബ്രഹ്മവര്‍ഷം... = ഒരു ബ്രഹ്മായുസ്സ് -
ബ്രഹ്മാവ്‌ സ്വയംഭൂ ആണ് [ വീണ്ടും സ്വയം ജനിക്കും ]
ബ്രഹ്മാവിന്‍റെ പകലിന്‍റെ വരവാകുമ്പോള്‍ സൃഷ്ടി തുടങ്ങുന്നു, സന്ധ്യയോടെ എല്ലാം വിലയം പ്രാപിക്കുന്നു. ഈ പറയുന്നതും ആധുനിക ശാസ്ത്രം കാള്‍ സാഗന്‍ പറഞ്ഞതും തുല്യമാണ്,
ഇത് ഏഴാമത്തെ മന്വന്തരം,,ശാസ്ത്രം കണ്ടുപിടിച്ചത് സൂര്യനു മധ്യവയസ്സ് ആണെന്നാണ്‌.
ഇനി സൃഷ്ടി തുടങ്ങുന്നത് ബ്രഹ്മാവിന്‍റെ നാഭിയില്‍ നിന്നാണ്.
എന്താണ് ബ്രഹ്മാവിന്‍റെ നാഭി - ആധുനിക ശാസ്ത്രം
കണ്ടുപിടിച്ച BLACK HOLE അഥവാ കറുത്ത ഗഹ്വരം തന്നെ.!
അതിൽ വിടരുന്ന താമര.
ആധുനിക ശാസ്ത്രം EXPANDING UNIVERSE എന്നു വിളിക്കുന്നു. പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ്.പൂ വിടരുന്നപോലെ !

ആഴ്ചയിലെ ഓരോ ദിവസവും ഓരോരോ ദേവതകള്‍ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. പ

ഹിന്ദു വിശ്വാസപ്രകാരം ആഴ്ചയിലെ ഓരോ ദിവസവും ഓരോരോ ദേവതകള്‍ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. പരമ്പരാഗതമായി വിശ്വസിച്ചുപോരുന്ന സങ്കല്‍പ്പങ്ങളുടെയും ആഴ്ചയുടെ പ്രത്യേകതകളുടെയുമെല്ലാം അടിസ്ഥാനത്തിലാണ് ഈ സമര്‍പ്പണം.
ഓരോ ലക്ഷ്യത്തിനു വേണ്ടിയുള്ള വ്രതങ്ങളും ഉപാസനയും ഈ ദിവസങ്ങളുടെ പ്രത്യേകത അനുസരിച്ചാണ് അനുഷ്ഠിച്ചുവരുന്നത്. ഇനി പറയുംവിധമാണ് ദിവസങ്ങളും അന്ന് ഉപാസിക്കേണ്ട ദേവതകളും.

*ഞായര്‍*

സൂര്യഭഗവാനെ ഉപാസിക്കേണ്ട ദിവസമാണ് ഞായര്‍. സംസ്‌കൃതത്തിലും ഹിന്ദിയിലും ഞായര്‍ 'രവിവാര'മാണ്. 'രവി' എന്നാല്‍ 'സൂര്യന്‍' എന്നര്‍ഥം. കാലത്തിന്റെ കര്‍മസാക്ഷിയായ സൂര്യഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ ത്വക്സംബന്ധമായ രോഗങ്ങളില്‍നിന്നു മുക്തി നേടാനാകുമെന്നാണ് വിശ്വാസം.
പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള അനുഗ്രഹങ്ങള്‍ക്കുവേണ്ടിയും സൂര്യനെ പ്രാര്‍ഥിക്കുന്നതു നല്ലതാണ്. ആഗ്രഹസാഫല്യമാണ് സൂര്യഭഗവാന്‍ നല്‍കുന്ന അനുഗ്രഹം. ചുവന്ന പൂക്കളാണ് അര്‍പ്പിക്കേണ്ടത്. നെറ്റിയില്‍ രക്തചന്ദനക്കുറി അണിയുന്നതും നല്ലതാണ്.

*തിങ്കള്‍*

ശിവഭജനത്തിനു തിങ്കളാഴ്ച ഉത്തമം. ഉഗ്രകോപിയാണെന്നാണ് പൊതുവേ കഥകള്‍ പറയുന്നതെങ്കിലും ക്ഷിപ്രപ്രസാദി കൂടിയാണ് ഭഗവാന്‍ ശിവന്‍. മംഗല്യവതികളല്ലാത്ത പെണ്‍കുട്ടികള്‍ ഉത്തമ ഭര്‍ത്താവിനെ ലഭിക്കാന്‍ ശിവനെ പ്രാര്‍ഥിക്കാറുണ്ട്. വിവാഹിതര്‍ ദീര്‍ഘമാംഗല്യത്തിനു വേണ്ടിയും മഹാദേവനെ പ്രാര്‍ഥിക്കുകയും തിങ്കളാഴ്ച വ്രതം നോല്‍ക്കുകയും ചെയ്യുന്നു. ബുദ്ധിവളര്‍ച്ചയ്ക്കും ആഗ്രഹസാഫല്യത്തിനും തിങ്കളാഴ്ച ഭജനം ഉത്തമം.

*ചൊവ്വ*

ഗണപതി, ദുര്‍ഗ്ഗ, ഭദ്രകാളി, ഹനുമാന്‍ എന്നീ ദേവതകളെ ഉപാസിക്കാന്‍ ഉത്തമമായ ദിവസമാണ് ചൊവ്വ. വിശേഷിച്ചും, ഹനുമാനെ. പ്രശ്നകാരകനായ ചൊവ്വയെ ഭജിക്കുന്നതുവഴി ദോഷഫലങ്ങള്‍ കുറയ്ക്കാനാണ് ചൊവ്വാഴ്ച വ്രതം നോല്‍ക്കുന്നത്. ചുവപ്പാണ് ഈ ദിവസത്തെ സൂചിപ്പിക്കുന്ന നിറം.
ചൊവ്വാഴ്ച ഹനുമാനു വേണ്ടി സമര്‍പ്പിക്കപ്പെട്ടതാണെങ്കിലും ചില പ്രദേശങ്ങളില്‍ മുരുകനെയും ഭജിക്കുന്നു. ദമ്പതികള്‍ സല്‍സന്താനലബ്ധിക്കുവേണ്ടിയും കുടുംബൈശ്വര്യത്തിനു വേണ്ടിയുമാണ് ചൊവ്വാഴ്ച വ്രതം നോല്‍ക്കുന്നത്. ജാതകപ്രകാരം ചൊവ്വാദോഷമുള്ളവര്‍ക്ക് ആപത്തുകള്‍ കുറയ്ക്കാനും ചൊവ്വാവ്രതം സഹായിക്കുന്നു.

*ബുധന്‍*

ശ്രീകൃഷ്ണനാണ് ബുധനാഴ്ചയിലെ ഉപാസനാമൂര്‍ത്തി. ഉത്തരേന്ത്യയില്‍ ബുധനാഴ്ച ശ്രീകൃഷ്ണാംശമുള്ള വിത്തലമൂര്‍ത്തിയെ ആരാധിക്കുന്നു. ചിലയിടങ്ങളില്‍ മഹാവിഷ്ണുവിനെയും ആരാധിക്കുന്നുണ്ട്. സമാധാനപൂര്‍ണമായ കുടുംബജീവിതമാണ് ബുധനാഴ്ചയിലെ ശ്രീകൃഷ്ണോപാസനയുടെ ഫലം. പച്ചനിറമാണ് ഈ ദിവസത്തെ കുറിക്കുന്നത്.

*വ്യാഴം*

മഹാവിഷ്ണുവിനും ദേവഗുരു ബൃഹസ്പതിക്കും വേണ്ടിയാണ് വ്യാഴാഴ്ചകളിലെ ഉപാസന. മഞ്ഞപുഷ്പങ്ങളും ഫലങ്ങളുമാണ് അന്ന് അര്‍പ്പിക്കേണ്ടത്. ധനാഗമവും സന്തോഷകരമായ ജീവിതവുമാണ് വ്യാഴാഴ്ച വ്രതത്തിന്റെ ഫലം. വ്യാഴാഴ്ച മഹാവിഷ്ണു വേഷപ്രച്ഛന്നനായി ഭക്തരുടെ സമക്ഷം എത്താറുണ്ടെന്നാണ് വിശ്വാസം. ചിലയിടങ്ങളില്‍, ദേവഗുരു ബൃഹസ്പതി ഭക്തരെ സന്ദര്‍ശിച്ച് അനുഗ്രഹങ്ങള്‍ വര്‍ഷിക്കാനെത്തുന്നെന്നാണ് വിശ്വാസം. ദേവഗുരുവിനെ ഭജിക്കേണ്ട ദിവസം എന്ന നിലയിലാവാം വ്യാഴാഴ്ചയ്ക്കു ഗുരുവാരം എന്നു പേരുവന്നത്.

*വെള്ളി*

അമ്മദേവതകള്‍ക്കു പ്രാധാന്യം നല്‍കുന്ന ദിവസമാണ് വെള്ളി. വെള്ളിയാഴ്ചകളില്‍ ദേവീക്ഷേത്രങ്ങളില്‍ ഭക്തജനങ്ങളുടെ തിരക്ക് അനുഭവപ്പെടാറുണ്ട്. വെളുത്ത പുഷ്പങ്ങളാണ് വെള്ളിയാഴ്ച ദേവിക്കു സമര്‍പ്പിക്കാന്‍ ഉത്തമം. അന്ന് ഭദ്രകാളിയെയും ദുര്‍ഗ്ഗയെയും ഭജിക്കുന്നത് നല്ലതാണ്. തടസങ്ങള്‍ നീക്കാനും സന്താനലബ്ധിക്കും സന്തോഷകരമായ കുടുംബജീവിതത്തിനും വെള്ളിയാഴ്ചകളില്‍ ദേവിയെ ഭജിക്കുന്നത് ഉത്തമം. ഐശ്വര്യവും സമ്പത്തും നല്‍കുന്ന ശുക്രനും വെള്ളിയാഴ്ച പ്രധാനമാണ്. ജ്യോതിഷപ്രകാരം ശുക്രന്‍ സമ്പത്ത് പ്രദാനം ചെയ്യുന്ന ഘടകമാണ്. 'തലയില്‍ ശുക്രനുദിക്കുക' എന്നൊരു ചൊല്ലു തന്നെയുണ്ട്.

*ശനി*

വിശ്വാസികള്‍ ഏറെ ഭയത്തോടെ വീക്ഷിക്കുന്ന ഗ്രഹമാണ് ശനി. നമ്മെ കുഴപ്പങ്ങളില്‍ചാടിക്കുകയും ധാരാളം ചീത്ത അനുഭവങ്ങള്‍ നല്‍കുകയും ചെയ്യുന്നയാളായാണ് ശനി കരുതപ്പെടുന്നത്. ശനിദോഷങ്ങള്‍ അകലാന്‍ ശനിയെയും ശനിയുടെ അധിപനായ ശാസ്താവിനെയും ഭജിക്കുന്നത് ഉത്തമം. ഹനുമാന്‍ സ്വാമിയുടെ അനുഗ്രഹം കൊണ്ടും ശനിദോഷങ്ങളില്‍നിന്നു മോചനം നേടാന്‍ സാധിക്കുമെന്നു പുരാണങ്ങള്‍ പറയുന്നു. രാവണന്റെ പിടിയില്‍നിന്ന് ഒരിക്കല്‍ ശനിയെ ഹനുമാന്‍ മോചിപ്പിച്ചിട്ടുണ്ട്. ഹനുമാന്‍ സ്വാമിയുടെ ഭക്തരെ ദ്രോഹിക്കില്ലെന്ന് അന്ന് ശനി ഹനുമാനു വാക്കു നല്‍കിയിരുന്നതായി രാമായണം പറയുന്നു. അതുകൊണ്ട് ശനിയാഴ്ച ഹനുമാനെ ഭജിക്കുന്നതും ഉത്തമമാണ്. കറുപ്പുനിറമാണ് ശനിയാഴ്ചയെ കുറിക്കുന്നത്.