Google Ads

Tuesday, February 28, 2017

ജീവന്റെ കുഞ്ഞു മാലാഖമാർ

രാവിലെ എഴുന്നേറ്റപ്പോൾ തന്നെ
നല്ല ദാഹം കട്ടിലിനരികിൽ രാത്രി എടുത്തു വെച്ചിരുന്ന കുപ്പിവെള്ളം കാലിയാക്കി
വെച്ചിരിക്കുന്നു. എന്റെ സഹമുറിയൻ.
അവനു ഇത് സ്ഥിരം പണിയാ .. പറഞ്ഞിട്ട്
കാര്യമില്ല.
പക്ഷേ ..!!!!! എന്നെ അത്ഭുതപ്പെടുത്തിയത് വെള്ളം നിറച്ചു വെച്ച പ്ലാസ്റ്റിക് ബോട്ടിൽ
എങ്ങിനെ ചുക്കി ചുളിഞ്ഞു പോയി
എന്നതാണ് .
ങാ .. അത് എന്തെങ്കിലും ആവട്ടെ .. ഒരു ദിവസം ഞാൻ ഇതിൽ "അത്" കലക്കി വെയ്ക്കും അല്ല പിന്നെ... അതോടെ അവന്റെ വെള്ളം കുടി തീരും . ഞാൻ
ഉറക്കച്ചടവോടെ ഫ്രിഡ്ജ് തുറന്നു നോക്കി.
അതിൽ പിന്നെ എത്ര വെച്ചിട്ടും കാര്യമില്ല .
രാത്രിയിലെ "കലാപരിപാടിക്ക്"
തികയാറില്ല!!! അപ്പോഴാ ഞാൻ അതിൽ
തപ്പുന്നത് .
പക്ഷെ എന്നെ വീണ്ടും
അത്ഭുതപ്പെടുത്തിയത് എല്ലാ
വെള്ളക്കുപ്പികളും ആരോ പിടിച്ചു
ചതക്കിയത് പോലെ ചുളുങ്ങിപ്പോയിരുന്നു .
പക്ഷെ ദാഹത്തിന്റെ തീവ്രതയിൽ ഞാൻ അതിനു വലിയ പ്രാധാന്യം കൊടുത്തില്ല .
ഞാൻ ചെന്നു ഫിൽറ്റർ പൈപ്പ് തുറന്നു
അതിലും വെള്ളമില്ല എന്ന് മാത്രമല്ല, അതും തൊണ്ട വരണ്ടു
നാവുനീട്ടും പോലെ ഒരു തരം
ചുവന്ന പുക പുറത്തേക്ക്
നീട്ടിക്കൊണ്ടേയിരുന്നു . ആ കാഴ്ച
എന്നെ സത്യത്തിൽ ഒന്ന് ഞെട്ടിച്ചു കാരണം ആദ്യമായിട്ടാ ഞാൻ അത്തരം ഒന്ന് കാണുന്നത് . ''അല്ലേലും അങ്ങിനെയാ
ഗതികെട്ടവൻ മൊട്ട വടിച്ചാൽ അപ്പൊ പെയ്യും കല്ലുമഴ" ഞാൻ ആത്മഗതം ചെയ്തു.
ദാഹം മാറ്റുന്നത് അൽപ സമയം
കഴിഞ്ഞും ആവാം . പക്ഷെ ഇന്നലെ വലിച്ചു വാരി കുടിച്ചതും കഴിച്ചതും ഇറക്കണ്ടേ ...അതിനും വേണമല്ലോ "തണ്ണി". ഇനി മിനറൽ വാട്ടർ തന്നെ ശരണം. ഞാൻ ഷർട്ട് ധരിച്ചു ഇറങ്ങാൻ തുനിഞ്ഞതും ബഷീർക്കാ ആരോ എടുത്തു എറിഞ്ഞപോലെ അകത്തേക്ക് വന്നു. ''നീ എങ്ങോട്ടാ .. വെള്ളത്തിനാണേല്
ബക്കാലയിലേക്ക് (പീടിക) പോവണ്ട .
അവിടെ ഉള്ളത് മുഴുവൻ ആരോ
കട്ടോണ്ടുപോയി .." അതും പറഞ്ഞു പുള്ളി ഓടി കക്കൂസിൽ കയറി. ''ബഷീർക്കാ ബാത്ത്റൂമിലും വെള്ളമില്ല കേട്ടോ .. പണി പാളും .."
" എനിക്കറിയാം പക്ഷെ .......ഇതിനറിയില്ലലോ ... "
" ആരാ ബഷീർക്കാ രാവിലെ
തന്നെ വെള്ളം കട്ടോണ്ട് പോയത്
" ഞാൻ ബാത്ത്റൂമിന്റെ വാതിലിനടുത്ത് പോയി ചോദിച്ചു .
"ആാ ... അത് അറിയില്ല . പക്ഷെ
ബോട്ടിലോക്കെ ചതക്കികളഞ്ഞു "
പെട്ടന്ന് എന്റെ ഉള്ളിൽ ഒരു
മിന്നൽ പിണർകത്തി . ഞാൻ വേഗം
ചെന്ന് റൂമിലെ ബോട്ടിൽ പരിശോധിച്ചു .
അത് ശരിക്കും ചുക്കിച്ചുളിഞ്ഞിരുന്നു .
മനസിലേക്ക് വല്ലാത്തൊരു ഭീതി
അരിച്ചു കയറുന്നത് ഞാൻ അറിഞ്ഞു . ഞാൻ ബാൽക്കണിയിൽ വന്നു പുറത്തേക്ക് നോക്കി. ഒരു ഇല പോലും ഇളകുന്നില്ല. ഒരു ജീവി പോലും പുറത്തില്ല . പ്രകൃതിക്ക് മൊത്തത്തിൽ എന്തോ അപാകത ഉള്ളതായി തോന്നി. ഓടിച്ചെന്നു ടി വി ഓണ് ചെയ്തു. ശരിക്കും ഞെട്ടി.. !!!! കിണറും, പുഴയും, സർവ്വ ജലാശയങ്ങളും
അപ്രത്യക്ഷമായിരിക്കുന്നു. പകരം അവ
ഒഴുകിയ വഴികൾ കൂട്ട മരണത്തിലേക്കുള്ള പാത പോലെ നീണ്ടു കിടക്കുന്നു .
ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ കടലും മരുഭൂമിയാവും. വെറും ചളിമണൽ
മൂടിയ മരുഭൂമി. അതോടെ ഭൂമിയിലെ
അവസാന ജലകണം പോലും
അപ്രത്യക്ഷമാവും .
നമ്മൾ വെട്ടിക്കീറിയ ഓസോൺ
പാളിയുടെ വിടവിലൂടെ നാവു നീട്ടിയ
പേരറിയാത്ത ഏതോ വാതകം നക്കിത്തുടക്കുകയാണ് നമ്മുടെ ദാഹജലം
മുഴുവനും. മനുഷ്യനും മൃഗങ്ങളും
തൊണ്ട വരണ്ടു നാവ് നീട്ടാൻ
തുടങ്ങിയിരിക്കുന്നു . ഇനി കണ്ണുകൾ തുറിച്ചുവരും. സ്വന്തം തുടകൾ പറിച്ചു
കീറി ഒരു തുള്ളി രക്തം കൊണ്ട് ചുണ്ട് നനയക്കാൻ ശ്രമിക്കും .
രക്തത്തെക്കാൾ വില ഒരു തുള്ളി
വെള്ളത്തിനാവുന്ന കാഴ്ച്ച...!!!
എന്റെ തൊണ്ടയിലും വായിലും ഒരു തരം കൊഴുപ്പ് കട്ടി കൂടി കൂടി വന്നു . നാവു തൊണ്ടയിലേക്ക് വലിഞ്ഞു താഴുന്നു . ഒരു തുള്ളി വെള്ളത്തിനായി ഞാൻ അവിടം മുഴുവൻ ഭ്രാന്തമായി പരതി . ഞാൻ ബാത്ത്റൂമിന്റെ വാതിലിൽ സർവശക്തിയിലും മുട്ടി ബഷീർക്കായെ വിളിച്ചു. അപ്പോൾ ഉള്ളിൽ നിന്നും മരണത്തിന്റെ മുരൾച്ച ഞാൻ കേട്ടു .
ആവശ്യത്തിനും അനാവശ്യത്തിനും
ഒഴുക്കിക്കളഞ്ഞ വെള്ളത്തുള്ളികൾ
ജീവന്റെ കുഞ്ഞു മാലാഖമാരായി
എന്നെ നോക്കി ചിരിച്ചു കൊണ്ട്
എനിക്ക് ചുറ്റും പാറി നടക്കുന്നുണ്ടായിരുന്നു .
ഞാൻ അവയെ സമീപിക്കും തോറും അവ വെള്ളചിറകുകൾ വീശി ദൂരെക്കു പോയി മറഞ്ഞുകളഞ്ഞു . ഞാൻ നാവു നീട്ടി തറയിൽ നക്കാൻ തുടങ്ങി ഒരു തുള്ളി വെള്ളത്തിനായി അവിടെ വെള്ളമില്ല എന്നറിഞ്ഞു കൊണ്ട് തന്നെ . എന്റെ
തൊണ്ടയും കവിളും വിണ്ടു കീറാൻ തുടങ്ങിയിരുന്നു. ആ വിള്ളലിലൂടേ
എന്റെ ജീവശ്വാസവും രക്തവും
പുറത്തേക്ക് കടന്നു രക്ഷപ്പെടാൻ
വ്യഗ്രത കൂട്ടുന്നു . ഞാൻ സർവ്വ
ശക്തിയും എടുത്തു അലറിക്കരഞ്ഞു
അവസാനത്തെ കരച്ചിൽ. ആ അലർച്ചക്കൊപ്പം ഒരു പിടച്ചിലോടെ ഞാൻ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു . ഞാൻ ആകെ വിയർപ്പിൽ കുളിച്ചിരുന്നു . അടങ്ങാത്ത കിതപ്പോടെ വേച്ചു... വേച്ചു
അടുക്കളയിലെ പൈപ്പിനരുകിൽ
എങ്ങിനെയോ എത്തി ചേർന്നു .
ആർത്തിയോടെ .. വാൽവ് തുറന്നു .
അന്ന് വരെ എന്നിക്ക് കാണ്ണാൻ
കഴിയാതിരുന്ന ഒരു മനോഹര മുഖം
ഉണ്ടായിരുന്നു ഓരോ ജലകണത്തിനും...ജീവന്റെ കുഞ്ഞു മാലാഖമാരെ പോലെ ആ ജീവന്റെ കുഞ്ഞു മാലാഖമാർ എന്റെ കയ്യിൽ സ്നേഹത്തോടെ മുത്തം വച്ചു .പിന്നെ കവിളിൽ , വായിൽ , അങ്ങിനെ... അങ്ങിനെ എന്റെ ശരീരം മുഴുവൻ അവർ
സന്തോഷത്തോടെ പാറി പറന്നു നടന്നു .
ഞാൻ പൈപ്പ് പൂട്ടി തിരിച്ചു നടന്നു . കുറച്ചു
ദൂരം നടന്നു ഞാൻ സംശയം തീരാത്തവനെ പോലെ വീണ്ടും തിരിച്ചു വന്നു അത് നല്ലവണം അടഞ്ഞിട്ടുണ്ടോ എന്ന് പരിശോധിച്ചു ഒരു തുള്ളി പോലും പാഴായിപ്പോകുന്നില്ലെന്ന് ഉറപ്പ് വരുത്തി.
കാരണം രക്തത്തെക്കാൾ വില
വെള്ളത്തിനാണെന്നു ഞാൻ
തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു .
ജീവിതത്തിൽ ഒരിക്കലും മറക്കാൻ
പാടില്ലാത്ത ഒരു ചെക്ക് പാഠം പോലെ ഞാൻ അത് പഠിച്ചു കഴിഞ്ഞിരുന്നു .
**************
(കടപ്പാട് സ്വദ്ദേശപൂർണ്ണമായ ഈ കഥയുടെ അജ്ഞാതനായ രചയിതാവിനോട്.)
ഷെയര്‍ ചെയ്യാന്‍ മടിയില്ലെങ്കില്‍ ഷെയര്‍ ചെയ്യുക, ഇല്ലെങ്കില്‍ കോപ്പി ചെയ്യുക. എന്തായാലും പ്രചരിക്കട്ടെ.

Monday, February 27, 2017

John Doe

A very inspiring article for everyone . Worth reading:

Once there was a man who did not make it to university. So, his mother got him a wife. After the marriage, he worked as a teacher in a primary school. Due to the lack of experience, he was squashed by the students in less than a week.

When he returned home, his wife dried his tears. She comforted him with these words. 'When one is too full, he could either pour it out what's in him or he just could not pour it out at all. You should not be too sad about it. Probably there is a more suitable job waiting for you out there.'

Later on, he found another job and not for so long, he was fired due to his slowness. This time, the wife commented. 'There are always people who are skilful and non skilful. Some have experience from their years of work. As for you, you were in school all this while. So, how could you acquire these needed skills?'

He went for a number of jobs but never stayed long in those jobs. Each time, he would return home with a dejected spirit. His wife would always comfort him and never for once, she was disappointed or resentful.

He was in his thirties when he aquired a flair in languages. He became a counselor in a school for the deaf and mute. Later on, he opened a school for the disabled. A few years later, he set up chain stores in different cities and provinces selling apparatus & equipment for the disabled. He became a multi-millionaire. He was John Doe!

One day he asked his wife. 'When I was looking bleak at my own future, what's the reason that you have so much faith in me?'

His wife gave him a very simple reply. She said, 'When a piece of land is not suitable for planting wheat, we could try planting beans. If the beans are not growing well, we could try planting fruits or gourds. If the vegetation is not economical, we can instead scatter buckwheat seeds. These seeds will one day bloom into flowers. On this land itself, there will be one seed that will germinate and grow.'

After having listened to the wife's explanation, he cried. His wife's faith, love, patience, and persistence in him is liken to the one seed in the land. This is the seed that persists and creates the miracle on this piece of land.

"In this world, there's no one person who is useless. It is just that they have not positioned themselves firmly in right place"

Having read this story, pls do not ignore it. Share it and you will find yourself very happy and be blessed.

Indian leaders Now and Then

TV and Radio Usage License

1985 വരെ വീടുകളിലോ, മറ്റിടങ്ങളിലോ റേഡിയോ, ടെലിവിഷൻ എന്നിവ ഉപയോഗിക്കുന്നതിന് ലൈസൻസ് വേണമായിരുന്നു. റേഡിയോയ്ക്ക് 15 രൂപയും, ടെലിവിഷന് 50 രൂപയും ആയിരുന്നു ഫീസ്.
മറ്റൊരു റേഡിയോ, ടെലിവിഷൻ കൂടി ഉണ്ട് എങ്കിൽ അതിനു ഫീസ് 7.50 രൂപ, 25.00 രൂപ എന്നിങ്ങനെയായിരുന്നു നിരക്ക്.
ലൈസൻസ് ഓരോ വർഷവും പുതുക്കണം.
നിശ്ചിത സമയം കഴിഞ്ഞാൽ ഫൈൻ കൊടുക്കണമായിരുന്നു. അക്കാലത്ത് KSRTC ബസിൽ യാത്ര ചെയ്യുമ്പോൾ കയ്യിൽ റേഡിയോ ഉണ്ട് എങ്കിൽ അതിനു പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടിയിരുന്നു.
ഈ വിവരങ്ങൾ അറിയാത്ത പുതിയ തലമുറയിൽ പെട്ടവർക്ക് വേണ്ടിയാണ് ഞാൻ ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടിരിക്കുന്നത്.
റേഡിയോയുടേയും, TV യുടെയുമൊക്കെ പഴയ
ലൈസൻസ് കിട്ടി. അതിൽ TVയുടെ ലൈസൻസിന്റെ ചിത്രമാണ് താഴെ കൊടുത്തിരിക്കുന്നത്.

Sunday, February 26, 2017

Amazing 3D Painting On The Road

അന്നദാനം മഹാദാനം

അന്നദാനത്തിന്‍റെ മഹത്വം പറയുന്ന ഈ കഥ മഹാഭാരതത്തിലാണ് പറഞ്ഞിട്ടുള്ളത്.

കര്‍ണ്ണനും സുയോധനനും മരണശേഷം സ്വര്‍ഗ്ഗത്തിലെത്തി. രണ്ട് പേര്‍ക്കും ഉജ്ജ്വലമായ വരവേല്‍പ്പും കാര്യങ്ങളും ഒക്കെ ലഭിച്ചു. എന്നിട്ട് രണ്ട് പേര്‍ക്കും ഓരോ കൊട്ടാരം നല്‍കി. സകലവിധ സൌകര്യങ്ങളും ഉള്ള കൊട്ടാരങ്ങളില്‍, ദര്‍ബ്ബാറുകളും, നര്‍ത്തകിമാരും എല്ലാമുണ്ടായിരുന്നു. കുറച്ച് നേരം കഴിഞ്ഞു. കര്‍ണ്ണന് ദാഹം അനുഭവപ്പെട്ടു. വെള്ളം അന്വേഷിച്ച് കൊട്ടാരം മൊത്തം കറങ്ങി നടന്നു. ഒരിടത്തും കിട്ടിയില്ല. വെള്ളം മാത്രമല്ല, ഭക്ഷണവും അവിടെയെങ്ങും ഇല്ല എന്ന് മനസ്സിലായി. ഉള്ള ആപ്പിളും, മുന്തിരിയുമെല്ലാം തന്നെ സ്വര്‍ണ്ണത്തിലും വെള്ളിയിലും ഉള്ളതാണ്. വൈകുന്നേരമായപ്പോഴേക്കും കര്‍ണ്ണന്‍ അവശനായി.ഗതിമുട്ടിയപ്പോള്‍ കര്‍ണ്ണന്‍ , കൃഷ്ണനെ കണ്ട് സങ്കടം ഉണര്‍ത്തിച്ചു. ഒന്നും തിന്നാനും കുടിക്കാനും തരാതെ എന്ത് സ്വര്‍ഗ്ഗം? സുയോധനന് എല്ലാ സൌഭാഗ്യവും ഉണ്ട്. എനിക്ക് ഭക്ഷണവും വെള്ളവും ഇല്ല. എന്നിങ്ങനെ പരാതികള്‍ ലിസ്റ്റ് ഇട്ടു.

കൃഷ്ണന്‍:നീ ഭൂമിയില്‍ എന്തൊക്കെ ചെയ്തൊ, അതനുസരിച്ചാണ് സ്വര്‍ഗ്ഗത്ത് നിനക്ക് ഓരോ സൌകര്യങ്ങള്‍ കിട്ടുന്നത്. എന്നെങ്കിലും ദാഹിച്ച് വരുന്ന ഒരാള്‍ക്ക് വെള്ളമോ, വിശന്ന നടന്ന ഒരാള്‍ക്ക് ഭക്ഷണമോ നീ കൊടുത്തിട്ടുണ്ടോ? കൊടുത്തതെല്ലാം സ്വര്‍ണ്ണവും, വെള്ളിയും രത്നങ്ങളുമല്ലെ? പിന്നെ നിനക്ക് സ്വര്‍ഗ്ഗത്തിലെങ്ങനെ ഭക്ഷണം കിട്ടും?.

കര്‍ണ്ണന്‍ ആകെ വിഷമത്തിലായി.

കര്‍ണ്ണന്‍: ഭക്ഷണം കിട്ടാന്‍ ഒരു വഴിയും ഇല്ലെ?

കൃഷ്ണന്‍: എന്നെങ്കിലും ആര്‍ക്കെങ്കിലും അന്നദാനം നടത്തുന്ന സ്ഥലത്തേക്ക് നീ വഴി പറഞ്ഞു കൊടുത്തിട്ടുണ്ടോ?

കര്‍ണ്ണന്‍: ഉണ്ട്. ഒരിക്കല്‍ സുയോധനന്‍ അന്നദാനം നടത്തിയപ്പോള്‍ ഒരാള്‍ക്ക് ആ സത്രത്തിലേക്കുള്ള വഴി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കൃഷ്ണന്‍: എന്നാല്‍ നീ അന്ന് ചൂണ്ടിയ ആ വിരല്‍ ഇപ്പോള്‍ നുണഞ്ഞ് നോക്കൂ.

കര്‍ണ്ണന്‍ ഭഗവാനെ അനുസരിച്ചു. വലതു കയ്യിലെ ചൂണ്ടുവിരല്‍ നുണഞ്ഞ കര്‍ണ്ണന് വിശപ്പ് മാറി എന്ന് ഐതീഹ്യം. അന്നദാന സത്രത്തിലേക്ക് ചൂണ്ടിക്കാട്ടിയ വിരലിന് ഇത്രയും പുണ്യമെങ്കില്‍, അന്നദാനം നടത്തുന്നവര്‍ക്ക് സ്വര്‍ഗ്ഗം നിശ്ചയമത്രേ!

ദാനങ്ങളില്‍ വച്ച് ഏറ്റവും മഹത്തായത്‌ അന്നദാനമാണ്. മറ്റു ഏതൊരുദാനവും അന്നദാനത്തോളം മാഹാത്മ്യമേറിയതാവില്ല. വിശന്നുവലഞ്ഞു വരുന്ന ഒരാള്‍ക്ക്‌ അന്നം ലഭിക്കുമ്പോഴുണ്ടാകുന്ന ആശ്വാസവും അതു കഴിച്ചശേഷമുണ്ടാകുന്ന സംതൃപ്തിയും അന്നദാദാവിന് അനുഗ്രഹമായി പരിണമിക്കുന്നു. മറ്റൊരു ദാനം കൊണ്ട് കിട്ടുന്നയാള്‍ക്ക് തൃപ്തി വരണമെന്നില്ല. ധനം, വസ്ത്രം, സ്വര്‍ണ്ണം, ഭൂമി ഇവയില്‍ ഏതു കൊടുത്താലും വാങ്ങുന്നയാള്‍ക്ക് കുറച്ച് കൂടി കൊടുത്താല്‍ അതും അയാള്‍ വാങ്ങും. എന്നാല്‍ അന്നദാനം ലഭിച്ചാല്‍, വിശപ്പുമാറി കഴിഞ്ഞാല്‍ സംതൃപ്തിയോടെ പുഞ്ചിരിച്ചുകൊണ്ട് പറയും മതിയെന്ന്. അന്നദാനത്തിലൂടെ ദാനം ഏറ്റുവാങ്ങുന്നയാളിന് പരിപൂര്‍ണ്ണ തൃപ്തിയാണ് ഉണ്ടാകുന്നത്. ഈ ഒരു തൃപ്തി മറ്റൊരു ദാനത്തിലൂടെയും ആര്‍ജ്ജിക്കാന്‍ കഴിയില്ല. അന്നദാനം നടത്തിയാല്‍ ദാരിദ്ര്യവും കടവും മാറുമെന്നാണ് വിശ്വാസം. കൂടാതെ കുടുംബത്തില്‍ സമ്പത്ത് സമൃദ്ധിയും ഐശ്വര്യവുമുണ്ടാകും. ജീവന്‍ നിലനിര്‍ത്താന്‍ ഭക്ഷണം അത്യാവശ്യമാണ്. അന്നദാനം നല്‍കുന്നതിലൂടെ ഒരാള്‍ക്ക് ജീവന്‍ നല്‍കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് അന്നദാനം മറ്റു ദാനങ്ങളെക്കാള്‍ മഹത്തരമാണ് എന്നു പറയുന്നത്. ശിവപുരാണത്തിലാണ് അന്നദാനത്തെകുറിച്ച് പറഞ്ഞിരിക്കുന്നത്.

'ഗജതുരംഗസഹസ്രം ഗോകുലം കോടി ദാനം
കനകരചിത പാത്രം മേദിനിസാഗരാന്തം;
ഉദയകുല വിശുദ്ധം കോടി കന്യാപ്രദാനം
നഹി നഹി ബഹുദാനം അന്നദാനസുസമാനം'

എന്നാണ് അന്നദാനത്തെ പ്രകീര്‍ത്തിക്കുന്നത്. അതായത് ആയിരം കൊമ്പനാനകള്‍, ആയിരം പടക്കുതിരകള്‍, ഒരു കോടി പശുക്കള്‍, നവരത്‌നങ്ങള്‍ പതിച്ച അനവധി സ്വര്‍ണ്ണാഭരണങ്ങള്‍, പാത്രങ്ങള്‍, സമുദ്രത്തോളം ഭൂമീ എന്നിങ്ങനെ നിരവധി ദാനങ്ങള്‍ ചെയ്താലും അതൊന്നും അന്നദാനഫലത്തിന് തുല്യമാകില്ല എന്നാണ്.

Six great confusions still unresolved 😄😂

1. At a movie theatre, which arm rest is yours?

2. In the word scent, is "S" silent or "C"?

3. If people evolve from monkeys, why are monkeys still around?

4. Why is there a 'D' in fridge,

but not in refrigerator?

5. Who knew what time it was when the first clock was made?

And now sixer ....

6. If pro and con are opposites, wouldn't the opposite of progress be...congress?

Vagaries of English Language! Enjoy!!!😀😀😀

- Wonder why the word funeral starts with FUN?

-Why isn't a Fireman called a Water-man?

- How come Lipstick doesn't do what it says?

- If money doesn't grow on trees, how come Banks have Branches?

- If a Vegetarian eats vegetables, what does a Humanitarian eat?

- How do you get off a non-stop Flight?

- Why are goods sent by ship called CARGO and those sent by truck SHIPMENT?

- Why do we put cups in the dishwasher and the dishes in the Cupboard?

- Why do doctors 'practice' medicine? Are they having practice at the cost of the patients?

- Why is it called 'Rush Hour' when traffic moves at its slowest then?

- How come Noses run and Feet smell?

- Why do they call it a TV 'set' when there is only one?

- What are you vacating when you go on a vacation?

We can never find the answers, can we?

So just enjoy the pun and fun of the English language!!