Google Ads

Monday, November 28, 2016

ആചാര്യജി , ഭഗവത് ഗീത , ഭാഗവതം. ഉപനിഷത്ത് എന്നിവയെല്ലാം നിഷ്ഠയോടെ പഠിക്കുന്ന ഒരു സാധകനു എന്തിനാണ് നാമജപം ?

സംശയനിവാരണം:

ആചാര്യജി , ഭഗവത് ഗീത , ഭാഗവതം. ഉപനിഷത്ത് എന്നിവയെല്ലാം നിഷ്ഠയോടെ പഠിക്കുന്ന ഒരു സാധകനു എന്തിനാണ് നാമജപം?

ഹരി ഓം.

ഭഗവത് ഗീത , ഭാഗവതം. ഉപനിഷത്ത് എന്നിവയെല്ലാം നിഷ്ഠയോടെ പഠിക്കുന്ന ഒരു സാധകനു എന്തിനാണ് നാമജപം എന്നു ചിന്തിക്കുന്നവര്‍ പലരും ഉണ്ട്.അതു നാമജപ മഹാത്മ്യം ശരിയായി മനസ്സിലാക്കത്തതുകൊണ്ടാണ്.അലക്ഷ്യമായി അലയുന്ന മനസ്സിനെ ഏകാഗ്രമാക്കിമനോവൃത്തികളെ നിയന്ത്രിച്ചു ഈശ്വരോന്മുഖമാക്കി സാദാ നിര്‍ത്തുകഎന്നത് നിരന്തരമായ നാമജപം ഒന്നു കൊണ്ട് മാത്രമേ സാധ്യമാകു . അങ്ങിനെ മനസ്സിനെ ഏകാഗ്രമാക്കിയാല്‍ മാത്രമേ മറ്റു സാധനകള്‍ ശരിയായി പ്രകാശിക്കുകയുള്ളൂ.

നാമം രൂപത്തെ അടിസ്ഥാനമാക്കിയാണ്.

നാമം ഇല്ലാതെ രൂപമോ, രൂപം ഇല്ലാതെ നാമമോ ഇല്ല. ഒരു രൂപത്തെ ഉള്ളില്‍ ഉറപ്പിച്ചു അതിന്‍റെ നാമത്തെ നിരന്തരം ജപിക്കുമ്പോള്‍ സാധകനു ആ രൂപത്തോട് രാഗം വളരുകയും ,അതു ഭക്തിയായി ഭവിക്കുകയും ചെയ്യുന്നു. ഇങ്ങിനെ നിരന്തരമായ സ്മരണത്തിലൂടെ മാത്രമേ ധ്യാനം സാധ്യമാകുകയുള്ളൂ. ധ്യാനത്തിലൂടെ മാത്രമേ ബ്രഹ്മാനുഭൂതി ലഭിക്കുകയുള്ളൂ. അതിനാല്‍ ഏതു സാധകനും നാമജപം അത്യന്താപേക്ഷിതമാണ്.

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ! ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ!

ആചാര്യൻ

ഒരു രൂപ

ഫാത്തിമ ഗോൾഡ് പാലസിൽ നിന്നും നഷ്ടപെട്ട വള കണ്ടെത്താൻ CCTV യിലെ ദൃശ്യങ്ങൾ പരിശോദികുമ്പോഴാണ് ആ കുടുംബത്തെ അസ്ക്കർ ശ്രദ്ധിച്ചത്. അസ്ക്കർ മാനേജർ അനസിനോട് ചോദിച്ചു. ഇവര് ആഭരണം എടുക്കാൻ വന്നതാണോ?
അതേ സാർ.. അവർക്ക് 20 പവന്റെ ആഭരണം വേണമെന്ന് പറഞ്ഞു .. അടുത്താഴ്ച്ച ആ കുട്ടിയുടെ നിക്കാഹ് ആണത്രെ.
എന്നിട്ട് ആഭരണങ്ങൾ എന്തങ്കിലും എടുത്തോ ?.
ഇല്ല ..ആ സ്ത്രിയും പെൺകുട്ടിയും ചില ആഭരണങ്ങളൊക്കെ നോക്കുന്ന കൂട്ടത്തിൽ വളകളും നോക്കാനെടുത്തിരുന്നു.പക്ഷെ സംശയിക്കേണ്ട രീതിൽ ഒന്നും കാണുന്നില്ല.
എന്നിട്ടെന്താ അവര് ആഭരണം എടുക്കാതെ പോയത്.??
അവരുടെ അടുത്ത് ഒരു ലക്ഷം രൂപയേ ഉള്ളു.. ബാക്കി ഒരു ലക്ഷം കല്ല്യാണം കഴിഞ്ഞ് തരാം എന്നും ബാക്കി വരുന്ന സംഖ്യക്ക് 6 മാസം അവധിയുമാണ് ചോദിച്ചത്. ആറ് മാസം അവധിക്ക് ശരിയാവില്ല എന്ന് ഞാൻ പറഞ്ഞു. അയാൾ ഒരു സ്ക്കൂൾ മാഷായിരുന്നു എന്നൊക്കെ പറഞ്ഞു.
ദൃശ്യങ്ങൾ പരിശോദിച്ചതിൽ നിന്നും നഷ്ടപെട്ടവളയെ കുറിച്ച് യാതൊരു സൂചനയും കിട്ടാതെ വന്നപ്പോൾ അസ്ക്കർ വീണ്ടും ആ ഫാമിലിയുടെ ദൃശ്യങ്ങൾ റിവൈൻഡ് ചെയ്തു നോക്കിയ ശേഷം കുറച്ച് നേരം ആലോജനയിൽ ഇരുന്നു.""അവര് എവിടെയാണ് താമസിക്കുന്നത് എന്ന് എന്തങ്കിലും പറഞ്ഞോ?
വല്ലപുറത്താണ് എന്നാണ് പറഞ്ഞത്. ആ സമയത്ത് ഞാൻ സാറിന് വിളിച്ചിരുന്നു.പക്ഷെ സാറിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു ... അത് കൊണ്ട് സാറിനോട് ചോദിച്ചിട്ട് വിളിക്കാം എന്ന് പറഞ്ഞ് നമ്പർ വാങ്ങിയിട്ടുണ്ട്. എന്താ സാർ സാറിന് അവരെ സംശയമുണ്ടൊ?
ഉം... ഉണ്ട്... നീ അവരെ വിളിച്ച് വള നഷ്ടപെട്ട കാര്യം പറയ്... നാളെ 10 മണിക്ക് മൂന്ന് പേരോടും വളയുമായി കടയിൽ വരാൻ പറ...
സാർ... അതിന് അവര് വള എടുക്കുന്നതിന്റെ ദൃശ്യങ്ങളൊന്നും ക്യാമറയിൽ പതിഞ്ഞിട്ടില്ല. പിന്നെ എങ്ങനെ?
നീ പറയുന്നത് കേൾക്കു് അനസ്സ്.. മൂന്നമത്തെ ക്യാമറയിലെ ദൃശ്യങ്ങളിൽ ചില സംശയങ്ങൾ ഉണ്ട്...ബാക്കി നാളെ അവര് വന്നിട്ട് സംസാരിക്കാം...
പിന്നെ ആ സ്റ്റോക്ക് ഒന്ന് കുടി പരിശോദിക്കാൻ പറ..
ok ... സാർ... ഞാൻ പറയാം.
പിറ്റേ ദിവസം 10 മണിയോടെ ആ ഫാമിലി കടയിലേക്ക് വന്നു. മാനേജർ വന്ന് അവരോട് ഇരിക്കാൻ പറയുമ്പോൾ അയാൾ മകളോട് ചോദിച്ചു... മോളേ എന്തങ്കിലും ബുദ്ധിമോശം നീ കാണിച്ചൊ? ഉണ്ടങ്കിൽ എന്നോട് പറയ് എന്ന് പറഞ്ഞ് അയാൾ മകളെ നോക്കി... അതിനുത്തരമായി ബാപ്പാ എന്ന് വിളിച്ച് അവളുടെ കണ്ണുകൾ നിറഞ്ഞത് തുടച്ച് കൊണ്ട് ഉമ്മയുടെ ചുമലിലേക്ക് ചാരി നിന്നു..
കുറച്ച് കഴിഞ്ഞ് മാനേജർ വന്ന് അയാളെ മാത്രം ഓഫീസിലേക്ക് കൂട്ടികൊണ്ട് പോയി.
വിറക്കുന്ന കാലുകളും വിധുമ്പുന്ന ചുണ്ടുകളും ചോര വാർന്ന മുഖവുമായി അയാൾ ഓഫിസിലേക്ക് കയറി വന്നപ്പോൾ അസ്ക്കർ സീറ്റിൽ നിന്ന് എഴുന്നേറ്റ് അയാളോട് ഇരിക്കാൻ പറഞ്ഞു.. എതിരെയുള്ള കസേരയിൽ ഇരുന്ന് കൊണ്ട് അയാൾ പറഞ്ഞു... മോനേ... അങ്ങനെ വിളിക്കാമെന്ന് തോന്നുന്നു.. ഇല്ലങ്കിൽ ക്ഷമിക്കണം .. ഞാനൊരു അധ്യാപകനാണ്.. സർവീസിൽ നിന്ന് വിരമിച്ചിട്ട് 15 വർഷമായി .. എന്റെ ഭാര്യയും മകളുമാണ് പുറത്തുള്ളത് .. എനിക്ക് ഓർമ്മ വെച്ച നാൾ മുതൽ ഞാൻ ആരുടേയും ഒന്നും മോഷ്ടിച്ചിട്ടില്ല' എന്റെ രക്ഷിതാക്കൾ എന്നെ അത് പഠിപ്പിച്ചിട്ടുമില്ല.. അത് പോലെ തന്നെയാണ് ഞാൻ എന്റെ മക്കളേയും വളർത്തിയത്. എനിക്ക് മൂന്ന് മക്കളാണ് - ഇത് എന്റെ ഇളയ മകളാണ് - എന്റെ മകളോ ഭാര്യയൊ അത് ചെയ്യില്ലന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. പിന്നെ ക്യാമറയിലെ ദൃശ്യങ്ങളിൽ സംശയം ഉണ്ടന്ന് ഇവിടുത്തെ മാനേജർ പറയുന്നു .. എന്താണ് സത്യമെന്ന് എനിക്കറിയില്ല. മനുഷ്യരല്ലെ? അബന്ധങ്ങൾ ആർക്കും സംഭവിക്കാം.. നിങ്ങളുടെ ക്യാമറയിൽ അങ്ങനെ കാണുന്നുണ്ടങ്കിൽ നിങ്ങൾ പറയുന്നത് എന്തും ഞാൻ ചെയ്യാം എന്റെ മോളുടെ ജീവിതം ഇല്ലാതാക്കരുത്.
ഒരു നിമിശം അയാളുടെ മുഖത്തേക്ക് നോക്കിയ അസ്ക്കർ പിന്നെ CCTV യിലെ ദൃശ്യങ്ങൾ നോക്കി. ഉമ്മയുടെ തോളിൽ ചാരി കിടന്ന് തേങ്ങി കരയുന്ന മകളും മകളെ ആശ്വസിപ്പിക്കുന്ന ഉമ്മയുടേയും ദൃശ്യങ്ങൾ നോക്കി കൊണ്ട് ചോദിച്ചു:
നിങ്ങൾക്ക് മുന്ന് മക്കൾ എന്നല്ലെ പറഞ്ഞത് .. ബാക്കി രണ്ടാൾ എന്ത് ചെയ്യുന്നു. ??
മൂത്തത് രണ്ട് ആൺമക്കളാണ്.. രണ്ടാൾക്കും ജോലിയുണ്ട്.. അവരുടെ ഉമ്മ 24 വർഷം മുൻപ് മരിച്ചു.. ക്യാൻസറായിരുന്നു. അവളുടെ വേർപാട് സാമ്പത്തികമായും അതിലുപരി മാനസികമായും എന്നെ തളർത്തി .. ശേഷം വീണ്ടും ഒരു വിവാഹം ചെയ്തു. രണ്ടാം വിവാഹത്തിന് മക്കൾ എതിരായിരുന്നു. അതിൽ ഒരു പെൺകുട്ടി കൂടി പിറന്നതോടെ അവര് അവർക്കുള്ള സ്വത്ത് വേണമെന്ന് പറഞ്ഞു.10 സെന്റ് സ്ഥലവും വീടും ഒഴികെ ബാക്കിയുള്ളതെല്ലാം അവർക്ക് കൊടുത്തു.. അത് കിട്ടിയതോടെ അവർ അവരുടെ പാട് നോക്കി പോയി..
ആ വീട് പണയപ്പെടുത്തിയാണ് ഇത്രയും പണം കണ്ടെത്തിയത്.
അതിപ്പൊ ??? അയാൾ ഒന്ന് നിർത്തി.
അസ്ക്കർ മാനേജരെ വിളിച്ച് പുറത്തിരിക്കുന്ന സ്ത്രിയേയും പെൺകുട്ടിയേയും സ്റ്റാഫ് റൂമിലേക്ക് മറ്റിയിരുത്താനും അവർക്ക് കുടിക്കാൻ എന്തങ്കിലും കൊടുക്കാനും പറഞ്ഞ് കൊണ്ട് അയാളോട് ചോദിച്ചു...
റസാഖ് മാഷ് അല്ലെ..?? മാഷിന് എന്നെ മനസ്സിലായോ?
ഇല്ലാ... മോന് എന്നെ അറിയോ??
ഉം.... അറിയും 85 ൽ വല്ലപ്പുറം UP സ്ക്കൂളിൽ ഏഴാം ക്ലാസ്സിൽ പഠിച്ചിരുന്ന ഒരു അലിയെ മാഷിന് ഓർമ്മയുണ്ടോ ?
ഒരു പാട് കുട്ടികൾ ആ സ്ക്കൂളിൽ നിന്നും പഠിച്ച് പോയിട്ടുണ്ട്. മാഷ് തന്റെ പഴകാല ശിഷ്യൻമാരുടെ മുഖങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ അസ്ക്കർ പറഞ്ഞു .
എന്നും ക്ലാസ്സിൽ വൈകി മാത്രം വരുന്ന, കീറിയ ഷർട്ടും മുണ്ടും ധരിച്ച് വന്നിരുന്ന ഒരു അലി...?? "എന്ന് അസ്ക്കർ പറഞ്ഞപ്പോഴാണ് മൊബൈൽ റിംഗ് ചെയ്തത്.. അസ്ക്കർ കാൾ അറ്റന്റ് ചെയ്തു... യസ് അസ്ക്കറാണ് എന്ന് പറഞ്ഞ് പുറത്തേക്ക് പോയി..
** മാഷ് ഓർത്തു.ശരിയാണ്. ഒരു പാവപ്പെട്ട കുടുംബത്തിലെ കുട്ടിയാണെന്ന് തോന്നുന്നു. ഒരു നാൾ തെട്ടടുത്തിരിക്കുന്ന കുട്ടിയുടെ ഒരു രൂപ കളവ് പോയി.. അലിയാണ് എടുത്തതന്നും അവൻ മിഠായി തിന്നുന്നത് കണ്ടു എന്നും മറ്റു കുട്ടികൾ പറഞ്ഞപ്പോൾ അന്ന് അവനെ തല്ലുകയും 4 മണി വരെ ക്ലാസ്സിന് പുറത്ത് നിർത്തുകയും ചെയ്തിരുന്നു. തല്ലുകൊള്ളുമ്പോഴും അവൻ കരഞ്ഞ് കൊണ്ട് ഞാനെടുത്തിട്ടില്ല സറേ എന്ന് നിലവിളിച്ചിരുന്നു... ഒരു രൂപ ഇല്ലാതെ നാളെ ക്ലാസ്സിൽ വരരുതെന്ന് പറഞ്ഞ് വിട്ട അവനെ പിന്നെ സ്ക്കൂളിലേക്ക് കണ്ടില്ല.അന്വേഷിച്ചപ്പോൾ അവൻ നാട് വിട്ട് പോയി എന്നാണ് അറിഞ്ഞത്. "അവനായിരിക്കുമോ ഇത്.. ഏയ്.. അല്ല... ഇവന്റെ പേര് അസ്ക്കർ എന്നല്ലെ പറഞ്ഞത് ..???*** എന്നൊക്കെചിന്തിച്ചിരിക്കുമ്പോഴാണ് അസ്ക്കർ കടന്ന് വന്ന് തന്റെ സീറ്റിലിരികുമ്പോൾ മാഷ് ചോദിച്ചു .
അലി നിന്റെ ആരാ...?? അതൊ ആ അലി തന്നെയാണൊ നീ ....?
അസ്ക്കർ ഒന്ന് പുഞ്ചിരിച്ചു... പിന്നെ പറഞ്ഞു. അതെ... ആ അലി തന്നെയാണ് ഞാൻ ""അസ്ക്കർ അലി.""
ഒരു നിമിഷം നിശ്ചലനായ മാഷ് ഒന്ന് ശബ്ദിക്കാൻ പോലും കഴിയാതെ അസ്ക്കറിനെ നോക്കി.. പിന്നെ തെല്ലൊരു അതിശയത്തോടെ ചോദിച്ചു. ഏഴാം ക്ലാസ് പൂർത്തിയാക്കാതെ പോയ അലി പിന്നെ എങ്ങനെയാണ് അസ്ക്കർ ആയി ഈ നിലയിലെത്തിയത്.??
സ്ക്കൂളിലെ കളവിന്റെ കഥ ഉമ്മയും അറിഞ്ഞിരുന്നു.. ഉമ്മാന്റെ കയ്യിൽ നിന്നും അന്ന് ആവശ്യത്തിന് കിട്ടി... ഒരു രൂപ ഇല്ലാതെ സ്കൂളിൽ വരരുതന്ന് അന്ന് മാഷ് പറഞ്ഞപ്പോൾ 10 പൈസക്ക് പോലും ഗതിയില്ലാത്ത ഞാൻ ഒരു രൂപയുണ്ടാക്കാൻ കഴിയാതെ ഒളിച്ചോടുകയായിരുന്നു. ഒരു പാട് അലച്ചിലിന് ശേഷം എത്തിയത് മുംബയിൽ ആണ്. ഒരു ഹോട്ടലിൽ ജോലിക്ക് നിന്നു. വർഷങ്ങളോളം ആ ഹോട്ടലിൽ തന്നെ നിന്നപ്പോൾ അതിന്റെ മുതലാളിയോട് ഞാനെന്റെ ആഗ്രഹം പറഞ്ഞു.. മുംബയിൽ നിന്ന് തന്നെ ഒരു പാസ്പോർട്ട് എടുത്തു .. ഗൾഫിൽ പോകുന്ന വിവരം പറയാൻ 8 വർഷത്തിനു് ശേഷം ഞാൻ നാട്ടിലെത്തി ... ഉമ്മയേയും പെങ്ങളേയും കാണാനും യാത്ര പറയാനും, എന്റെ നിരപരാധിത്വം പറയാനും .പക്ഷെ എനിക്കതിനുള്ള അവസരം തരാതെ ഉമ്മ..."അസ്ക്കർ ഒന്ന് നിർത്തി..പെങ്ങളെ ഒരു യത്തീംഖാനയിൽ നിന്നും കണ്ടു... പെങ്ങളോട് യാത്ര പറഞ്ഞ് ഉമ്മയുടെ കബറിടത്തിൽ ചെന്ന് എന്റെ എല്ലാ സങ്കടങ്ങളും നിരപരാധിത്വവും ഉമ്മയോട് ഞാൻ പറഞ്ഞു. ഞാൻ കള്ളനായി നാട് വിട്ടതിലുള്ള സങ്കടം സഹിക്കാതെ എല്ലാ ദിവസവും ഉമ്മ കരയുമായിരുന്നന്ന് പെങ്ങൾ പറഞ്ഞു. "എന്ന് പറയുമ്പോൾ നിറഞ്ഞ് വരുന്ന കണ്ണുനീർ തുടച്ച് കൊണ്ട് തല താഴ്ത്തി എങ്കിലും കണ്ണുനീർ തുള്ളികൾ ഇറ്റി വീഴുന്നുണ്ടായിരുന്നു .. അങ്ങ് സ്വർഗ്ഗത്തിലിരുന്നങ്കിലും ഉമ്മ എന്റെ നിരപരാധിത്വം മനസ്സിലാക്കും എന്ന് കരുതി ഉമ്മയുടെ കബറിടത്തിൽ യാത്ര പറഞ്ഞ് ഞാൻ ഗൾഫിലേക്ക് പോയി..
അറിയുന്ന തൊഴിൽ തന്നെയാണ് അവിടേയും എനിക്ക് തുണയായത്.. "ഹോട്ടൽ ജോലി"". ഒരു വർഷത്തിന് ശേഷം ആ ഹോട്ടൽ ഞാൻ നടത്താൻ ഏറ്റെടുത്തു. ആ ഹോട്ടലിന് ഉമ്മയുടെ പേര് തന്നെ നൽകി.. ഉമ്മയുടെ പേരിൽ തുടങ്ങിയ ഫാത്തിമാ ഹോട്ടലിന് ഇന്ന് നാല് ഹോട്ടലും രണ്ട് സൂപ്പർ മാർക്കറ്റും ഉണ്ട് ഗൾഫിൽ. ഈ കടയും ഉമ്മയുടെ പേരിൽ തന്നെയാണ് തുടങ്ങിയത്. അന്യരുടെ അടുക്കള ജോലിയെടുത്തും, പട്ടിണി കിടന്നും ഒരു പാട് കഷ്ടപെട്ടാണ് ഉമ്മ ഞങ്ങളെ നോക്കിയിരുന്നത്. പക്ഷെ ഇതൊന്നും കാണാനും അനുഭവിക്കാനും ഉമ്മ എന്റെ കൂടെ ഇല്ലാതെ പോയല്ലോ എന്ന ഒരു സങ്കടവും, മകൻ കള്ളനായി നാട് വിട്ട് പോയതിലുള്ള വിശമം സഹിക്കാതെയാണ് ഉമ്മ മരിച്ചതന്ന് അറിഞ്ഞപ്പോൾ ഉള്ള മനോവിഷമവും ഇന്നും ഒരു വേദനയായി മനസ്സിൽ ഉണ്ട് ..കരച്ചിലിന്റെ വക്കിലെത്തിയ അസ്ക്കർ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ട് കൊണ്ട് പറഞ്ഞു .. ഇന്നലെ രാത്രി മുതൽ നിങ്ങൾ അനുഭവിച്ചതിന്റെ പതി മടങ്ങ് ഞാൻ അനുഭവിച്ചിട്ടുണ്ട്. ""ഞാനല്ല അന്ന് പൈസ മോഷ്ടിച്ചത് .. മാഷെങ്കിലും എന്നെ വിശ്വസിക്കണം"". എന്ന് പറഞ്ഞ് കൊണ്ട് അസ്ക്കർ തല താഴ്ത്തിയിരുന്നു.
വർഷങ്ങൾക്ക് മുൻപ് ചെയ്യാത്ത കുറ്റത്തിന് ശിക്ഷിച്ച ഏറ്റ് വാങ്ങി കൊണ്ട് തന്റെ മുൻപിൽ നിന്ന് കരഞ്ഞിരുന്ന 13വയസ്സ് കാരന്റെ മുഖം മാഷിന്റെ മനസ്സിൽ തെളിഞ്ഞു വന്നു.. ഇന്ന് ആ ശിഷ്യനു് മുൻപിൽ അതേ കുറ്റം ആരോപിച്ച് ഇരിക്കുന്ന മാഷ് എന്ത് പറയണമെന്നറിയാതെ അസ്ക്കറിനെ നോക്കി കുറച്ച് നേരം ഇരുന്നു .. പിന്നെ എഴുന്നേറ്റ് തല താഴ്ത്തിയിരിക്കുന്ന അസ്കറിന്റെ തോളിൽ സ്പർഷിച്ചപ്പോൾ അസ്ക്കർ എഴുന്നേറ്റു.. നിറഞ്ഞ കണ്ണുകളുമായി തന്റെ മുൻപിൽ നിൽക്കുന്ന ശിഷ്യനെ മാറോട് ചേർത്ത് കൊണ്ടു പറഞ്ഞു ..
മോനേ.. അന്നത്തെ സംഭവത്തിന്റെ സത്യവസ്ഥ രണ്ട് മാസത്തിന് ശേഷമാണ് ഞാൻ അറിയുന്നത്.. ചെയ്യാത്ത കുറ്റത്തിന് നിന്നെ ശിക്ഷിച്ചതിന് ഞാനും കുറേ ഖേദിച്ചിട്ടുണ്ട് .. അതിൽ ഞാൻ ക്ഷമ ചോദി'........ ആ വാക്കുകൾ പൂർത്തിയാക്കാൻ അനുവതിക്കാതെ അസ്ക്കർ മാഷെ തടഞ്ഞു കൊണ്ട് പറഞ്ഞു... ആ..ഒരു രൂപ തേടിയുള്ള എന്റെ യാത്രയാണ് എന്നെ അസ്ക്കർ അലിയാക്കിയത് - മാഷ് കാരണമാണ് എനിക്ക് ഒളിചോടേണ്ടി വന്നത്‌.. ഇല്ലങ്കിൽ ഇന്ന് ഞാനൊരു , അല്ലങ്കിൽ ഒരു കൂലി പണിക്കാരനോ മറ്റോ ആകുമായിരുന്നു. കാരണം: ഏഴാം ക്ലാസ്സ് കഴിഞ്ഞാൽ ദർസ്സിൽ പഠിക്കാൻ വിടണമെന്ന് ഉമ്മ പറഞ്ഞിരുന്നു. ഹൈസ്കൂളിൽ പോകണമെങ്കിൽ ദിവസവും ബസ്സിന് 30 പൈസ കണ്ടെത്താൻ അന്ന് എന്റെ ഉമ്മാക്ക് കഴില്ലായിരുന്നു.അത് വരെ പിടിച്ച് നിന്ന മാഷിന്റെ കണ്ണുകളിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ പൊടിഞ്ഞു..
ഒരു സിനിമാ കഥ പോലെ തന്റെ മുതലാളിയുടെ ബാല്ല്യകാല കഥ കേട്ട് അന്തം വിട്ട് നിൽക്കുന്ന അനസ്സിനോട് അസ്ക്കർ പറഞ്ഞു... അനസ്സ് ഇവർക്ക് ഭക്ഷണം ഓർഡർ ചെയ്യ്. പിന്നെ ആവശ്യമുള്ള ആഭരണങ്ങൾ അറേഞ്ച് ചെയ്ത് കൊടുക്ക്... എന്ന് പറഞ്ഞപ്പോൾ മാഷ് തന്റെ ശിഷ്യന്റെ മുൻപിൽ ശരിക്കും കരഞ്ഞ് പോയി.
മാഷിന് മുൻപിലെങ്ങിലും തന്റെ നിരപരാധിത്വം തെളിയിക്കാൻ കഴിഞ്ഞല്ലോ എന്ന ആശ്വസത്തോടെ അസ്ക്കർ മാഷേ സ്റ്റാഫ് റൂമിലേക്ക് പറഞ്ഞയച്ചു..
കുറച്ച് കഴിഞ്ഞ് അസ്ക്കർ സ്റ്റാഫ് റൂമിലെത്തിയപ്പോൾ നിറകണ്ണുകളുമായി ആ ഉമ്മയും മകളും കൂപ്പുകൈകളോടെ എഴുന്നേറ്റ് നിന്നപ്പോൾ അസ്ക്കർ അവരോട് ഇരിക്കാൻ പറഞ്ഞ് കൊണ്ട് ചോദിച്ചു. എന്താ മോളുടെ പേര് ??
മുഖം തുടച്ച് കൊണ്ട് അവൾ പറഞ്ഞു. ജസ്ന... പിന്നെ പതിയെ അവൾ വിളിച്ചു
ഇ..... ഇക്കാ.. ഞാൻ അങ്ങനെ വിളിക്കട്ടെ... ഇക്ക കല്ല്യാണത്തിന് വരണം. എനിക്ക് രണ്ട് ഇക്കമാരുണ്ടങ്കിലും എന്റെ ജനനത്തോടെ അവർ ഞങ്ങളുടെ ശത്രുക്കളായി .. വേറെ ആരുമില്ല ഞങ്ങൾക്ക്.. ഇക്കയുടെ കഥകളൊക്കെ ബാപ്പ പറഞ്ഞു കേട്ടപ്പോൾ
ശരിക്കും ഞാൻ.... ഇങ്ങനെ ഒരു ആങ്ങള എനിക്കില്ലാതെ പോയല്ലോ എന്നോർത്ത് ഞാൻ .... വാക്കുകൾ പൂർത്തിയാക്കാതെ മുഖം പൊത്തി പിടിച്ച് കരാൻ തുടങ്ങിയ ജസ് നയ അസ്ക്കർ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു. ഞാനുണ്ടാവും മോളുടെ കല്ല്യാണത്തിന് - നിന്റെ ഇക്കയായി ... മാഷിന്റെ ശിഷ്യനായി ... മകനായി...
കടപ്പാട്.

വിവാഹത്തിനു കഴുത്തിൽ താലി ചാര്ത്തുന്നതെന്തിന്?

താലി മംഗല്യസൂത്രമാണ്. മംഗളം എന്നാല്
വളരെയധികം നന്മയെന്നര്ത്ഥം. മംഗളത്തിൽ നിന്നും മാംഗല്യം ( വിവാഹം )
എന്ന് അർത്ഥമുണ്ടായി. സൂത്രമെന്നാൽ ചരട്
എന്നർത്ഥം. പുരുഷനാൽ ഒരു സ്ത്രീയുടെ കഴുത്തിൽ ചരടു കെട്ടുമ്പോൾ
ധാരണാബലമനുസരിച്ച് ചരടു കെട്ടിയ
ആളും കെട്ടപ്പെട്ടവരും പരസ്പരം ബന്ധിക്കപ്പെട്ടു
എന്നർത്ഥം. അതോടെ സ്ത്രീ, തന്നെ ചരടു കെട്ടിയ
ആളോട് വിധേയപ്പെട്ടുപോകുന്നു. ഇതിന്റെ ഒരറ്റത്ത്
ഒരു കെട്ട് ( കൊളുത്ത് ) ഉണ്ട്. അതിനു മുന്നിൽ സ്വർണ്ണത്തിൽ നിര്മ്മിച്ച ഒരു
താലി ഉണ്ടായിരിക്കും. ആലിലയുടെ ആകൃതിയിലുള്ള താലി ഒരു
ത്രികോണത്തിന്റെ പരിഷ്കൃത രൂപമാണ്.
താലിത്തുമ്പിൽ ബ്രഹ്മാവും, താലിമദ്ധ്യത്തില്‍ വിഷ്ണുവും, താലിമൂലത്തിൽ
മഹേശ്വരനും സ്ഥിതി ചെയ്യുന്നു. ഇതിന്റെ ചരട് മൂന്നു
ഗുണങ്ങളുടെ ( സത്വം, രജസ്സ്, തമസ്സ് ) പ്രതീകമാണ്. താലിയുടെ കെട്ടില് ( കൊളുത്ത് )
സർവ്വ ലോകത്തിനും ആധാരമായ
മഹാമായാശക്തി സ്ഥിതി ചെയ്യുന്നു. കഴുത്ത് എന്നത്
പ്രാണസ്ഥാനമാണ്. അപ്പോൾ
പ്രാണസ്ഥാനത്തെ വലയം ചെയ്യുന്ന മൂന്നു
ഗുണങ്ങളും ( ചരട് ), ത്രിമൂര്ത്തികളും ( താലി ), മായാശക്തിയും ( കെട്ട് ) ഒന്നിച്ചു ചേരുമ്പോൾ
താലിച്ചരട് പ്രപഞ്ചത്തിന്റെ സ്വരൂപമായി മാറുന്നു.
ഈ താലിച്ചരടിനെ ബന്ധിച്ചയാൾ
ജീവാത്മാവിനെ ബന്ധിക്കുന്ന പരമാത്മാവിനു
തുല്യമാകയാൽ സ്ത്രീ ഇവിടെ ജീവാത്മാവായും പുരുഷൻ പരമാത്മാവായും ഗണിക്കപ്പെടുന്നു. അതുകൊണ്ടാണ് സ്ത്രീയുടെ സംരക്ഷണം പുരുഷനിൽ നിക്ഷിപ്തമായിരി
ക്കുന്നത്

ക്ഷേത്രങ്ങളാട്‌ ബന്ധപെട്ട്‌ ക്ഷേത്രകുളങ്ങളും ഉണ്ട്‌. ഇതിന്റെ പ്രാധാന്യം പറഞ്ഞുതരുമോ?

സംശയനിവാരണം:

നമസ്തെ ആചാര്യജി. ക്ഷേത്രങ്ങളാട്‌ ബന്ധപെട്ട്‌ ക്ഷേത്രകുളങ്ങളും ഉണ്ട്‌. ഇതിന്റെ പ്രാധാന്യം പറഞ്ഞുതരുമോ?

ഹരി ഓം.

അമ്പലത്തില്‍ ആരാധനയ്ക്കു ചെല്ലുന്നവര്‍ ആദ്യമായി ശരീരശുദ്ധിവരുത്തുന്ന ഒരു സമ്പ്രദായമുണ്ട്. അതിലേക്ക് ക്ഷേത്രങ്ങളോടനുബന്ധിച്ചു നിര്‍മ്മിച്ചിട്ടുള്ള പത്മതീര്‍ത്ഥത്തില്‍ ഒരു സ്‌നാനം നടത്തുക പതിവാണ്. അത് ശരീരത്തെമാത്രമല്ല മനസ്സിനേയും നിര്‍മ്മലമാക്കുന്നു. ശുദ്ധജലം ഭക്തിയുടെ പ്രതീകമാണ്. നമ്മുടെ ശരീരത്തെ വെള്ളംകൊണ്ടു കഴുകുമ്പോല്‍ നമ്മുടെ വികാരങ്ങളെല്ലാം ഭക്തിയില്‍ കുളിരുന്നു. സ്‌നാനത്തിനുമുമ്പ് കൈക്കൂമ്പിള്‍ നിറയെ ജലവുമായി സൂര്യനഭിമുഖമായിനിന്നു നടത്തുന്ന പ്രാര്‍ത്ഥനയ്ക്കു ഋഷികള്‍ കല്പിച്ചിട്ടുള്ള സ്ഥാനം ഏറ്റവും ശ്രേഷ്ഠമാണ്.

ആചാര്യൻ

അമ്മയെ വന്ദിക്കേണ്ടത് എങ്ങനെ ?

അമ്മയെ വന്ദിക്കേണ്ടത് എങ്ങനെ ?
കൈയ്യ് കൂപ്പി ഉദരത്തിനു മീതെ

2, ഏത് ദിക്ക് നോക്കിയാണ് തീർത്ഥം സേവിക്കേണ്ടത് ?
കിഴക്ക് ദിക്ക് നോക്കി

3, ചന്ദനം തൊടേണ്ട വിരൽ ?
മോതിരവിരൽ

4, കുങ്കുമം തൊടേണ്ട വിരൽ ?
നടുവിരൽ

5, ഭസ്മം നനച്ചു തൊടേണ്ടത് ?
രാവിലെ

6, ചന്ദനം ആരുടെ പ്രതീകമായാണ് നെറ്റിയിൽ അണിയുന്നത് ?
മഹാവിഷ്ണുവിന്റെ

7, ഭസ്മം തൊടേണ്ടത് ?
റൈറിയുടെ ഇടതു വശത്ത് നിന്ന്

8, പാമ്പും തവളയും കാണാത്ത ക്ഷേത്ര തീർത്ഥക്കുളം ?
ഇരിങ്ങാലക്കുട കൂടൽ മാണിക്യ ക്ഷേത്രം

9, കേരളത്തിലെ പൂജാമണി അടിക്കാത്ത ഏക ക്ഷേത്രം ?
ചമ്രവട്ടത്ത് ശാസ്താ ക്ഷേത്രം

10, ശബരിമലക്ക് മാലയിടാൻ ഉത്തമമായ ദിനം ?
ഉത്രം നക്ഷത്രം

ജീവിതം

ഒരു മനുഷ്യന്റെ ഏറ്റവുംവിലപ്പെട്ടസമ്പത്ത് അവന്റെ ജീവിതമാണ്. ഈ ലോകത്തിലുള്ള സകലയാളുകളും സദാ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത് അവരുടെ ജീവിതത്തെ നന്നാക്കാനാണ്. ആരുടെയും ജീവിതം നന്നാവുന്നത് അത് മറ്റുള്ളവര്‍ക്ക് പ്രയോജനകരമായിരിക്കുമ്പോഴാണ്. അതുകൊണ്ട് വിവേകിയായ മനുഷ്യന്‍ അവന്റെ ജീവിതം പരോപകാരപ്രദമാക്കിതന്നെ ജീവിക്കണം. ഒരു മനുഷ്യന് കര്‍ത്തവ്യമായി വന്നുചേരുന്ന പ്രവൃത്തി ശ്രദ്ധയോടുകൂടിതന്നെ അനുഷ്ഠിച്ചിരിക്കണം. ആര്‍ക്കും ഒരുനിമിഷംപോലും കര്‍മ്മം ചെയ്യാതിരിക്കാന്‍ സാധിക്കുകയില്ല. വിചാരവും വാക്കും പ്രവൃത്തിയുമെല്ലാം കര്‍മ്മത്തിന്റെതന്നെ പല ഭാവങ്ങളാണ്. ഒരുജീവിതം നന്നാവണമെങ്കില്‍ ഏതുപ്രവൃത്തിയും സര്‍വ്വാത്മാവായ ഈശ്വരനെ ഓര്‍ത്തുകൊണ്ട് ആ ഈശ്വരന്റെ കൈയിലെ ഒരു എളിയ ഉപകരണമെന്നഭാവത്തില്‍വന്നുചേരുന്ന എല്ലാപ്രവൃത്തികളും വേണ്ടത്ര ശ്രദ്ധാഭക്തി വിശ്വാസങ്ങളോടെ അനുഷ്ഠിച്ചിരിക്കണം. ഏതുപ്രവൃത്തിയും നന്നായിവരണമെങ്കില്‍ ആ പ്രവൃത്തി ഈശ്വരസ്മരണയോടുകൂടി അനുഷ്ഠിക്കാന്‍ കഴിയാറാകണം. ഈശ്വരസ്മരണയോടുകൂടി ചെയ്യുന്ന പ്രവൃത്തികളത്രയും ഈശ്വരാരാധനയായിത്തീരും. ഏതുപ്രവൃത്തിയും ഈശ്വരാരാധനയാക്കാന്‍ ആ പ്രവൃത്തി ഭഗവാന്റെ പാദത്തില്‍ സമര്‍പ്പിച്ച് അവിടുത്തെ കൈയിലെ ഒരു ലഘുഉപകരണമെന്ന ഭാവത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍മതി. ഇപ്രകാരം കര്‍ത്തവ്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ ആദ്യം ബോധപൂര്‍വ്വം പ്രയത്‌നിക്കണം. അങ്ങനെ പ്രവത്തിച്ചുകൊണ്ടിരുന്നാല്‍ ഏതുപ്രവൃത്തിയും ശ്വാസോച്ഛ്വാസംപോലെ സ്വാഭാവികമായിതീരും. ഏതുപ്രവൃത്തിയും ശരിയായിട്ടുചെയ്യാന്‍ ശരീരവും ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും ഈശ്വരചൈതന്യവും എല്ലാവര്‍ക്കും എല്ലാക്കാലത്തും ആവശ്യമാണ്. ചിന്തിക്കുന്ന ഒരാള്‍ക്ക് എല്ലാപ്രവൃത്തികളും ഈശ്വരസാന്നിധ്യത്തില്‍ ഈശ്വരാംശമായ ജീവന്മാര്‍ അവരുടെ ജീവിതത്തിന്നാവശ്യമായ രീതിയില്‍ പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കയാണ്. ഏതുപ്രവൃത്തിയും നല്ലതായിതീരാന്‍ അതുകൊണ്ട് ഈശ്വരസ്മരണയോടെ വേണ്ടരീതിയില്‍ ചെയ്താല്‍ മാത്രം മതിയാകും. നല്ല ജീവിതം നയിക്കുന്നവര്‍ ഒരിക്കലും മരിക്കുകയില്ല. എന്തുകൊണ്ടെന്നാല്‍ നല്ല പ്രവൃത്തികളത്രയും ഈശ്വരപ്രേരിതമായിട്ടു സംഭവിക്കുന്നതാണ്. എല്ലാപ്രവര്‍ത്തനങ്ങള്‍ക്കും സാക്ഷിയും ആധാരവും ഉപകരണങ്ങളും ശക്തിയുമായിരിക്കുന്നത് സര്‍വ്വേശ്വരന്‍ മാത്രമാണ്. ഈ ബോധത്തോടെ പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടിരുന്നാല്‍ പ്രവര്‍ത്തനങ്ങളൊക്കെ സര്‍വ്വേശ്വരന്റെ മാത്രമാണെന്ന ബോധം തെളിഞ്ഞു വരും ഹരിഃ ഓം


UPI Unified Payment Interface-India Get Your Bank Mini Statements on Your Mobile Without the Internet

Dial * 99# to do basic Banking instantly. One can check balance for accounts, mini statement where the mobile number is registered & no internet required. Below are the direct codes for banks:

* 99* 41#-State Bank of India
* 99* 42#- Punjab National Bank
* 99* 43#-HDFC Bank
* 99* 44#-ICICI Bank
* 99* 45#-AXIS Bank
* 99* 46#-Canara Bank
* 99* 47#- Bank Of India
* 99* 48#-Bank of Baroda
* 99* 49#-IDBI Bank
* 99* 50#-Union Bank of India
* 99* 51#-Central Bank of India
* 99* 52#-India Overseas Bank
* 99* 53#-Oriental Bank of Commerce
* 99* 54#-Allahabad Bank
* 99* 55#-Syndicate Bank
* 99* 56#-UCO Bank
* 99* 57#-Corporation Bank
* 99* 58#- Indian Bank
* 99* 59#-Andhra Bank
* 99* 60#- State Bank Of Hyderabad
* 99* 61#- Bank of Maharashtra
* 99* 62#- State Bank of Patiala
* 99* 63#- United Bank of India
* 99* 64#-Vijaya Bank
* 99* 65#-Dena Bank
* 99* 66#-Yes Bank
* 99* 67#-State Bank of Travancore
* 99* 68#-Kotak Mahindra Bank
* 99* 69#-IndusInd Bank
* 99* 70#- State Bank of Bikaner and Jaipur
* 99* 71#- Punjab and Sind Bank
* 99* 72#-Federal Bank
* 99* 73#-State Bank of Mysore
* 99* 74#-South Indian Bank
* 99* 75#-Karur Vysya Bank
* 99* 76#-Karnataka Bank
* 99* 77#-Tamilnad Mercantile Bank
* 99* 78#-DCB Bank
* 99* 79#- Ratnakar Bank
* 99* 80#-Nainital Bank
* 99* 81#-Janata Sahakari Bank
* 99* 82#-Mehsana Urban Co-Operative Bank
* 99* 83#-NKGSB Bank
* 99* 84#-Saraswat Bank
* 99* 85#-Apna Sahakari Bank
* 99* 86#-Bhartiya Mahila Bank
* 99* 87#- Abhyudaya Co-Operative Bank
* 99* 88#-Punjab & Maharashtra Co-operative Bank
* 99* 89#-Hasti Co-Operative Bank
* 99* 90#- Gujarat State Co-Operative Bank
* 99* 91#- Kalupur Commercial Co-Operative Bank.

Also, u can dial * 99* 99# to know your Aadhaar linking and Over Draft Status.