*ഈ* ലോകത്തിലെ ഓരോരുത്തരും അതുല്യരാണ്..........
*മ*റ്റുള്ളവരുടെ സൗഭാഗ്യങ്ങളെക്കുറിച്ച് ചിന്തിച്ച് അസൂയപ്പെടുമ്പോള്‍ അവരുടെ ദുഃഖങ്ങളെ കുറിച്ചും, പ്രയാസങ്ങളെക്കുറിച്ചും നാം അറിയാൻ ശ്രമിക്കണം.......,
*ന*മുക്കില്ലാത്ത കഴിവുകള്‍ മറ്റുള്ളവരില്‍ കണ്ട് നമ്മള്‍ വിഷമിക്കുമ്പോള്‍ അവര്‍ക്കില്ലാത്ത മറ്റു പല കഴിവുകളും നമുക്കുണ്ട് എന്ന് നമ്മള്‍ തിരിച്ചറിയണം..........
*ആ*ത്മവിശ്വാസത്തോടെ നമ്മളിലുള്ള കഴിവുകളെ ഉണര്‍ത്തി, നമ്മുടെ കര്‍ത്തവ്യം തിരിച്ചറിഞ്ഞ് ലോകത്തില്‍ നമ്മുടേതായ പങ്ക് നിര്‍വ്വഹിക്കണം 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
A compilation of best forwarded messages. *We don't claim ownership or authenticity of the posted content.
Google Ads
Saturday, July 15, 2017
ചന്ദനം തൊടേണ്ടത് എങ്ങിനെയാണ്?
1. ശൈവമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?
ഭസ്മം
🏀
2. വൈഷ്ണവമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?
ചന്ദനം
🏀
3. ശാക്തമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?
കുങ്കുമം
🏀
4. മൂന്ന് (3) എണ്ണത്തിലുള്ള ഭസ്മകുറി തൊടുവാൻ ആർക്കാണ് അധികാരമുള്ളത്?
സന്ന്യാസി
🏀
5. ഭസ്മം തൊടേണ്ടത് എങ്ങിനെയാണ്?
നെറ്റിക്ക് കുറുകെയായി
🏀
6. ചന്ദനം തൊടേണ്ടത് എങ്ങിനെയാണ്?
നെറ്റിക്ക് ലംബമായി
🏀
7. ദേവീ സ്വരൂപമായ കുങ്കുമം എങ്ങിനെയാണ് തൊടേണ്ടത്?
പുരികങ്ങൾക്ക് മദ്ധ്യേ വൃത്താകൃതിയിൽ
🏀
8. ചന്ദനം തൊടേണ്ട വിരൽ ഏതാണ്?
മോതിരവിരൽ
🏀
9. കുങ്കുമം തൊടേണ്ട വിരൽ ഏതാണ്?
നടുവിരൽ
🏀
10. ചന്ദനം കുങ്കുമം ഭസ്മം ഇവ മൂന്നും കൂടി തൊടുന്നത് എന്തിന്റെ പ്രതീകമാണ്?
ത്രിപുരസുന്ദരിയുടെ
🏀
11. ഭസ്മത്തിന് പറയുന്ന മറ്റൊരു പേരെന്ത്?
വിഭൂതി
🏀
12. ഭസ്മം നനച്ചു തൊടേണ്ടത് ഏത് സമയത്താണ്?
രാവിലെ
🏀
13. ഭസ്മം നനക്കാതെ തൊടേണ്ടത് ഏത് സമയത്താണ്?
വൈകുന്നേരം
🏀
14. കുങ്കുമം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്?
ദുർഗ്ഗയുടെ
🏀
15. ചന്ദനം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്?
വിഷ്ണുവിന്റെ
🏀
16. ഭസ്മം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്?
ശിവന്റെ
🏀
17. ത്രിവിധ ഭസ്മങ്ങൾ ഏതെല്ലാം?
ശാന്തികം, പൗഷ്ടികം, കാമദം
🏀
18. ഭസ്മം തൊടേണ്ടത് നെറ്റിയുടെ ഏത് ഭാഗത്ത് നിന്നാരംഭിക്കണം?
ഇടതു വശത്തുനിന്ന്
🏀
19. ഏതിന്റെ പ്രതീകമായാണ് ചന്ദനക്കുറി മുകളിലേയ്ക്ക് അണിയുന്നത്?
സുഷ്മനാ നാഡിയുടെ
🏀
20. ചന്ദനക്കുറി തൊടുന്നതിന് വൈഷ്ണവർ പറയുന്ന ഒരു പേരെന്ത്?
ഊർദ്ധപുണ്ഡ്രം
🏀
21. കുങ്കുമം ഭസ്മക്കുറിയോട് ചേർന്ന് തൊടുന്നത് എന്തിന്റെ പ്രതീകമാണ്?
ശിവശാക്ത്യാത്മകം
🏀
22. കുങ്കുമം ചന്ദനക്കുറിയോട് ചേർന്ന് തൊടുന്നത് എന്തിന്റെ പ്രതീകമാണ്?
വിഷ്ണുമായാ പ്രതീകം
🏀
23. തിലകധാരണം വഴി ഷഡ്ചക്രങ്ങളിൽ ഏത് ചക്രത്തിലാണ് ഉണർവേകുന്നത്?
ആജ്ഞാചക്രത്തിന്

ക്ഷേത്രത്തിലെ പൂജാ ഉപകരണങ്ങള്‍
*ആവണപലക* :- പൂജയ്ക്ക് ഇരിക്കാനായി ഉപോയോഗിക്കുന്നത്. കൂര്‍മ്മത്തിന്റെ ശിരസ്സും, കാലുകളുമെല്ലാം അടങ്ങിയ മരപലകയില്‍ അക്ഷരങ്ങള്‍ കൊത്തിയിരിക്കും.
*നിലവിളക്ക്* :- തറയില്‍ വെക്കുന്ന വിളക്ക്, സര്‍വ്വഐശ്വര്യത്തിന്റെയും പ്രതീകമാണ്. സര്‍വ്വദേവതകളും നിലവിളക്കില്‍ കുടികൊള്ളുന്നു. താന്ത്രിക പ്രകാരം കത്തിനില്‍ക്കുന്ന ദീപം കുണ്ഡലിന്യഗ്നിയുടെ പ്രതീകമാണ്. ദീപം എരിയുമ്പോള്‍ സൂക്ഷ്മമായി ഓംകാര ധ്വനിയുണ്ടാക്കുകയും മന്ത്ര സാന്നിദ്ധ്യത്താല്‍ ദുര്‍മൂര്‍ത്തികള്‍ക്ക് അവിടം അപ്രാപ്യമാവുകയും ചെയ്യുന്നു.
*കൊടിവിലക്ക്* :- ദീപം കത്തിക്കുന്നതിന് ഉപയോഗിക്കുന്നു. നെയ്യൊഴിച്ച് രണ്ടു തിരി കൂട്ടിയിട്ടാണ് കത്തിക്കുന്നത്.
*കരവവിളക്ക്* :- ഒരു ഇരുപ്പില്‍ നിന്ന് മൂന്ന് ശാഖയായി പുറപ്പെടുന്ന സമ്പ്രദായത്തിലുള്ളവിളക്ക്
*ദീപാരാധന തട്ട്* :- 3,5,7,9 എന്നിങ്ങനെ തട്ടുകളോടുകൂടിയ വിളക്ക്. തട്ടുകളില്‍ വലിപ്പക്രമമനുസരിച്ച് തിരിവെക്കാന്‍ കുഴികളുണ്ടാകും.
*ശംഖും ശംഖുകാലും* :- ശംഖ് എന്നത് ഒരു കടല്‍ ജീവിയുടെ പുറന്തോട് ആണ്. സാധാരണ ശംഖ് ഇടത്തോട്ട് പിരിഞ്ഞിരിക്കുന്നു. വലംപിരി ശംഖുകള്‍ വലത്തോട്ട് പിരിഞ്ഞിരിക്കുന്നു. ഇവ പൂജയ്ക്ക് ഉപയോഗിക്കാന്‍ പാടില്ലാത്തതും ഇത്തരം ശംഖുകള്‍ പൂജിക്കപ്പെടുകയുമാണ് പതിവ്. മൂന്ന് കാലുകളും നടുക്ക് ശംഖ് വെക്കാന്‍ പാകത്തില്‍ ഒഴിവുള്ളതുമാണ് ശംഖ്കാല്.
*മണി (ഘണ്ട)* :- പൂജയ്ക്ക് ഉപയോഗിക്കുന്നു. ക്ഷേത്രസോപാനത്തില്‍ കെട്ടി തൂക്കുന്നതും മണിയാണ്. മണിനാദം ഭൂതങ്ങളെ അകറ്റാനാണ് ഉപയോഗിക്കുന്നത്. കുണ്ഡലിനി നാദങ്ങളുടെ പ്രതീകമാണത്രെ പൂജാ മണിനാദം.
*കിണ്ടി* :- പൂജയ്ക്ക് വെള്ളം നിറച്ചുവെക്കാന്‍ ഉപയോഗിക്കുന്ന പാത്രം. കുണ്ഡലിന്യുതഥാപനത്തിന്റെ പ്രതീകം.
*ധൂപക്കുറ്റി* :- അഷ്ടഗന്ധം, ദശാംഗം തുടങ്ങിയവ പുകയ്ക്കുവാന്‍ വേണ്ടി കനല്‍ കോരുവാനുള്ള പാത്രം.
*പൂപാലിക* :- പൂജക്കുള്ള പുഷ്പങ്ങള്‍ ശേഖരിച്ചു വെക്കുവാന്‍ വേണ്ടിയുള്ള പാത്രം.
ചാണയും, ചന്ദന ഓടവും :- ചന്ദനം അരയ്ക്കാനുള്ള പ്രത്യേകതരം കല്ല്. ഇതില്‍ വെള്ളമൊഴിച്ച് ചന്ദനമുട്ടികൊണ്ട് അരച്ചാണ് ചന്ദനം തയ്യാറാക്കുന്നത്. അരച്ച ചന്ദനം ഉപയോഗിക്കുവാന്‍ ഉരുളി പോലെ തോന്നിക്കുന്ന കുണ്ടുള്ള ചെറിയ പാത്രമാണ് ചന്ദനോടം.
*പവിത്രം* :- രണ്ടിഴ ദര്‍ഭപുല്ലുകൊണ്ട് പവിത്രകെട്ടായി കെട്ടിയുണ്ടാക്കുന്ന ഒരു വിശേഷം. വിശേഷക്രിയ ചെയ്യുമ്പോള്‍ വലതു കൈയ്യിലെ മോതിരവിരലില്‍ അണിയുന്നു.
*കലശകുടം* :- സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, മണ്ണ് തുടങ്ങിയവ കൊണ്ട് ഉണ്ടാക്കുന്നു. ജലം, ക്ഷീരം, ഘൃതം മുതലായ ദ്രവ്യങ്ങള്‍ പൂജിക്കാനുപയോഗിക്കുന്നു. കലശകുടം ഭൌതികശരീരത്തിന്റെയും അതിനുപുറമേ ചുറ്റുന്ന നൂല് നാഡീഞരമ്പുകളുടെയും, നിറക്കുന്ന ജലം ജീവ ചൈതന്യത്തിന്റെയും പ്രതീകത്വം വഹിക്കുന്നു.
*ധാരക്കിടാരം* :- ധാര ചെയ്യാന്‍ ഉപയോഗിക്കുന്ന നടുക്ക് സുഷിരമുള്ള ലോഹപാത്രം. തുലാസിനോട് സാമ്യം വഹിക്കുന്നു.
*ജലദ്രോണി* :- ധാരയ്ക്ക് ധാരാളം ജലം ആവശ്യം വരുമ്പോള്‍ ഒരു വലിയ പാത്രത്തില്‍ വെള്ളം നിറച്ച് പൂജിച്ച് വെയ്ക്കുന്നു. ഈ പാത്രത്തെ ജലദ്രോണി എന്നു പറയുന്നു.
*പ്രാണീതൊടം* :- ഓടുകൊണ്ടുണ്ടാക്കിയ ചെറിയ പാത്രം. പുണ്യാഹം, ഹോമങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്നു.
*പൂവട്ടക* :- ചെമ്പ്കൊണ്ടോ, വെള്ളികൊണ്ടോ അകഭാഗം കുഴിഞ്ഞ രീതിയില്‍ ഉണ്ടാക്കുന്ന ചെറിയ വട്ടത്തിലുള്ള പാത്രം. ഇതിലാണ് നെയ്യ് ഹോമിക്കുവാനെടുക്കുന്നത്.
*വീശുപാള* :- ഹോമാഗ്നി വീശി കത്തിക്കുവാന്‍ ഉപയോഗിക്കുന്നു. കവുങ്ങിന്‍ പാള വലോടുകൂടി വൃത്താകൃതിയില്‍ മുറിച്ചാണ് ഇതുഉണ്ടാക്കുന്നത്.
*സ്രുവം* :- ഹോമിക്കുവാനുള്ള നെയ്യ്, പൂവട്ടകയില്‍ നിന്ന് കോരി എടുക്കുവാനുള്ള ഉപകരണം.
*ജുഹു* :- ഹോമിക്കുമ്പോള്‍ ദ്രവ്യം എടുക്കുവാന്‍ ഉപയോഗിക്കുന്ന ഒരിനം തവി/കയില്‍. മരം, ലോഹം എന്നിവകൊണ്ട് ഉണ്ടാക്കുന്നത്.
🐚🐚🐚🐚🐚🐚🐚🐚🐚🐚🐚

ഹൌസ് വൈഫ്
ഒരു ഭർത്താവും മനഃശ്ശാസ്‌ത്രജ്ഞനും തമ്മിലുള്ളസംഭാക്ഷണം
മനഃശ്ശാസ് : നിങ്ങൾ എന്ത് ജോലിയാണ് ചെയ്യുന്നത് മിസ്റ്റർ മൈക് ?
ഹസ് : ഞാൻ ഒരു ബാങ്കിൽ അക്കൗണ്ടന്റ് ആയിജോലി നോക്കുന്നു
മനഃശ്ശാസ് :നിങ്ങളുടെ വൈഫ് ?
ഹസ് :അവൾക്കു ജോലിയില്ല ഹൌസ് വൈഫ്ആണ്
മനഃശ്ശാസ് : ആരാണ് വീട്ടിൽ ബ്രേക്ക് ഫാസ്റ്റ്ഉണ്ടാക്കുന്നത് ?
ഹസ് : എന്റ്റെ ഭാര്യ ..കാരണം അവൾക്കുജോലിയില്ല
മനഃശ്ശാസ്:ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ അവൾഎത്ര മണിക്ക് എഴുന്നേൽക്കും ?
ഹസ് :അവള് ഒരു 5 മണിക്കു എഴുന്നേൽക്കും . ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്നതിനു മുൻപ് വീട്മുഴുവൻ ക്‌ളീൻ ചെയ്യും .
മനഃശ്ശാസ്: നിങ്ങളുടെ മക്കൾ എങ്ങനെ ആണ്സ്കൂളിൽ പോകുന്നത് ?
ഹസ് :എന്റ്റെ ഭാര്യ കൊണ്ടുപോയി വിടുംകാരണം അവൾക്കു ജോലിക്കു പോകേണ്ടല്ലോ .
മനഃശ്ശാസ് : കുട്ടികളെ സ്കൂളിൽ വിട്ടതിനു ശേഷംനിങ്ങളുടെ ഭാര്യാ എന്ത് ചെയ്യും ?
ഹസ് : മാർക്കെറ്റിൽ പോകും,തിരികെ വന്നുആഹാരം പാകം ചെയ്യും ,തുണികൾ കഴുകും ..കാരണം അവൾക്കു ജോലിക്കു പോകേണ്ടല്ലോ .
മനഃശ്ശാസ് : വൈകിട്ട് ഓഫീസിൽ നിന്നും തിരികെവീട്ടിൽ എത്തിയാൽ നിങ്ങൾ എന്ത് ചെയ്യും ?
ഹസ് : റസ്റ്റ് എടുക്കും .കാരണം ഞാൻ ജോലിക്കുപോയിട്ട് വന്നത് കൊണ്ട് ക്ഷീണിതൻ ആണ് .
മനഃശ്ശാസ്:അപ്പോൾ നിങ്ങളുടെ വൈഫ് എന്ത്ചെയ്യും ?
ഹസ് : അവൾ ഡിന്നർ ഉണ്ടാക്കും ,കുട്ടികൾക്ക്വാരി കൊടുക്കും ,എനിക്കും വിളമ്പി തരും..പാത്രങ്ങൾ എല്ലാം ക്‌ളീൻ ചെയ്തു വെക്കും ,,എന്നിട്ടു കുട്ടികളെ ഉറക്കാൻ കിടത്തും.
" വെളുപ്പിന് ആരംഭിച്ചു പാതിരാത്രി വരെകഷ്ട്ടപെട്ടാലും പറയുന്നതോ " അവൾക്കുജോലിയില്ലല്ലോ "
ഹൗസ് വൈഫ് ആകാൻ ഒരു പഠിത്തവുംആവശ്യമില്ല ...പക്ഷെ ജീവിതത്തിൽ അവരുടെറോൾ വളരെ പ്രധാനമാണ്
ഒരാൾ ഒരിക്കൽ അവളോട് ചോദിച്ചു നിങ്ങൾജോലി ചെയ്യുക ആണോ അതോ ഹൗസ് വൈഫ്ആന്നോ ?
അവൾ മറുപടി പറഞ്ഞു അതെ ഞാൻ ഫുൾടൈം വർക്ക് ചെയ്യുന്ന ഒരു ഹൗസ് വൈഫ് ആണ്
24 മണിക്കൂർ ആണ് എനിക്ക് ഡ്യൂട്ടി
ഞാൻ അമ്മയാണ്
ഞാൻ ഭാര്യയാണ്
ഞാൻ മകളാണ്
ഞാൻ മരുമകൾ ആണ്
ഞാൻ അലാറമാണ്
ഞാൻ കുക്ക് ആണ്
ഞാൻ ദാസിയാണ്
ഞാൻ ടീച്ചർ ആണ്
ഞാൻ വെയ്റ്റർ ആണ്
ഞാൻ ആയ ആണ്
ഞാൻ സെക്യൂരിറ്റി ഓഫീസർ ആണ്
ഞാൻ ഒരു ഉപദേഷ്‌ടാവ് ആണ്
എനിക്ക് അവധിദിവസങ്ങൾ ഇല്ല
എനിക്ക് മെഡിക്കൽ ലീവ് ഇല്ല
ഞാൻ രാത്രിയും പകലും ജോലി ചെയ്യും .
കിട്ടുന്ന ശമ്പളമോ " ഇന്നത്തെ ദിവസം നീ എന്ത്ചെയ്തു "? എന്ന ചോദ്യം മാത്രം
എല്ലാ സ്ത്രീകൾക്കായുംസമർപ്പിക്കുന്നു
"സ്ത്രീകൾ എന്ന് പറയുന്നത് ഉപ്പു പോലെ ആണ്
അവരുടെ സാമിപ്യം ഉള്ളപ്പോൾ അവരുടെ വിലഅറിയില്ല
അവരുടെ അസാന്നിദ്ധ്യം ഒന്നിനും രുചി ഇല്ലാതെആക്കും "

മാറ്റം നിയമമാണ്
ഓരോ ദിവസവും വ്യത്യസ്തതയുള്ള ജീവിത രീതിയാണ് ഓരോ വ്യക്തിയും ഇഷ്ടപ്പെടുന്നത്........,
മാറ്റം എപ്പോഴും കൂടുതൽ സുഖാനുഭൂതി പ്രദാനം ചെയ്യും......
"സാദ്ധ്യമല്ല, സമയമില്ല, സാഹചര്യമില്ല, പ്രയാസമാണ് " തുടങ്ങിയ മുൻവിധികളെല്ലാം ഒഴിവാക്കുക..........,
ഉപദേശങ്ങളോ, അഭ്യസിപ്പിക്കലോ കൊണ്ട് കുറ്റപ്പെടുത്തുന്നതിനേക്കാൾ ഗുണകരമായത് ഓരോരുത്തരും സ്വയം മാറാനും തിരുത്താനും തയ്യാറാവുക എന്നതാണ്.......

പ്രവർത്തനങ്ങളുടെ ആസൂത്രണം..
_നിങ്ങൾ മനസിലേറ്റിയ ഒരു സ്വപ്നം കേവലമൊരു പാഴ്കിനാവായി വിസ്മൃതിയിലാകാതിരിക്കാൻ,പ്രവർത്തനങ്ങളെ ആസൂത്രണം ചെയ്യേണ്ടതുണ്ട്........._
_ശ്രേഷ്ഠമായ വിജയം സാധ്യമാക്കുന്നതിന് ആസൂത്രിതമായ ഒരു കർമ്മപദ്ധതി അനിവാര്യമാണ്........,_
_നമ്മുക്ക് നേരെ പലവിധ പ്രേരണകളും സമ്മർദ്ദങ്ങളും വന്നേക്കാം...,_
_എന്നാൽ അത്തരം കടുത്ത സമ്മർദ്ദങ്ങൾ സുഖമുള്ള പ്രേരകങ്ങളായ് മാറണം...........,_
_ആസൂത്രണം, അത് കാര്യപ്രാപ്തിയിലേക്കുള്ള മുൻകരുതലുകളാണ് എന്ന് ഓരോരുത്തരും തിരിച്ചറിയുക........._

ഡോ. ടെഡി സ്‌റ്റൊഡാർട്ട്
ക്ലാസ് ടീച്ചറായ ആനി തോംസൺ തന്റെ കുട്ടികളോട് ആദ്യമായി പറഞ്ഞത് ഇപ്രകാരമായിരുന്നു;
"എനിക്ക് നിങ്ങളിൽ ടെഡി ഒഴികേയുള്ള എല്ലാവരേയും നല്ല ഇഷ്ടമാണ്..!"
ടെഡി;അവന്റെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു..
പഠനത്തിൽ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്..
ആരോടും മിണ്ടാതെ അന്തർമുഖനായി ജീവിക്കുന്നവനായിരുന്നു അവൻ..
കഴിഞ്ഞ ഒരു വർഷം അവനെ പഠിപ്പിക്കുകയും അവന്റ ഉത്തരപ്പേപ്പർ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചർ അങ്ങനെയൊരു പ്രഖ്യാപനംനടത്തിയത്..
പരീക്ഷയിൽ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നൽകി, പരാജിതൻ എന്ന പേരും ചുമന്ന് ജീവിക്കുന്നവിദ്യാർത്ഥി..!
അങ്ങിനേയിക്കെ ഒരു ദിവസം, താൻ പഠിപ്പിക്കുന്ന എല്ലാ വിദ്യാർത്ഥികളുടേയും ഇതുവരേയുള്ള പഠനഡയറി പരിശോധിക്കണമെന്ന കൽപന ആ അധ്യാപികക്ക് ലഭിച്ചു..
അപ്രകാരം അവർ ടെഡിയുടെ ഡയറിയും പരിശോധിക്കുന്നതിനിടയിൽ അൽഭുതകരമായ ഒരു കാര്യം അവരുടെ ശ്രദ്ധയിൽപെട്ടു;
അവന്റെ ഒന്നാം തരത്തിലെ ഡയറിയിൽഅന്നത്തെ ക്ലാസ് ടീച്ചർ അവനെക്കുറിച്ച് എഴുതിയത് അവർ വായിച്ചു..
അത് ഇപ്രകാരമായിരുന്നു;
'ടെഡി സമർത്ഥനായ ഒരു വിദ്യാർത്ഥിയാണ്..
ഒട്ടേറെ കഴിവുകൾ അവനു നൽകപ്പെട്ടിരിക്കുന്നു.
അവനെ കൃത്യമായ ആസൂത്രണത്തോടെ, പ്രത്യേക പരിഗണന നൽകി വളർത്തേണ്ടതുണ്ട്.."
അവർ ഉടൻ അവന്റെ രണ്ടാം ക്ലാസിലെ ടീച്ചര് എഴുതിയത് എന്താണെന്ന് നോക്കി.. അതിൽ,'ബുദ്ധിമാനായ വിദ്യാര്ത്ഥിയാണ് ടെഡി..
കൂട്ടുകാർക്ക് വളരെ പ്രിയങ്കരനാണ് അവൻ.. പക്ഷെ മാതാവിനു ക്യാൻസർ ബാധിച്ചതിനെ തുടർന്ന് അവനിപ്പോൾ അസ്വസ്ഥനാണ്..'
എന്നു എഴുതിയിരിക്കുന്നു..
എന്നാൽ മൂന്നാം ക്ലാസിലെ ടീച്ചർ കുറിച്ചതു നോക്കിയപ്പോൾ;
'മാതാവിന്റെ മരണം അവനെ വല്ലാതെ തളർത്തിയിരിക്കുന്നു..
ആവുന്ന വിധത്തിലൊക്കെ ശ്രമിച്ചിട്ടും പിതാവ് അവനെ പരിഗണിച്ചതേയില്ല..
വളരെ പെട്ടെന്ന് തന്നെ ആവശ്യമായനടപടികൾ സ്വീകരിക്കാത്ത പക്ഷം ഈകുഞ്ഞിന്റെ ജീവിതം താറുമാറാവുന്നതാണ്'...' എന്ന് എഴുതിയിരിക്കുന്നു.
ഉടനെ അവർ നാലാം ക്ലാസിലെ ടീച്ചർ എഴുതിയത് നോക്കി;
'ടെഡി സ്വന്തത്തിലേക്ക് ഒതുങ്ങിജീവിക്കുന്നവനാണ്.പഠനത്തിൽ അവനു അശ്ശേഷം താൽപ്പര്യമില്ല..
അവനു കൂട്ടുകാരുമില്ല..
ക്ലാസിനിടയിൽ കിടന്ന് ഉറങ്ങുകയാണ് അവന്റെ പതിവ്..'
ഇത്രയും വായിച്ചപ്പോഴാണ് അധ്യാപിക ആനി തോംസനു ടെഡിയുടെ യധാർത്ഥ പ്രശ്‌നം മനസ്സിലായത്..
തന്റെ കാര്യത്തിൽ അവർക്കു തന്നോടുതന്നെ ലജ്ജ തോന്നി..
അങ്ങനേയിരിക്കെ, അധ്യാപികയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും ചിത്രപ്പണി ചെയ്ത് അലങ്കരിച്ച കവറിൽ സമ്മാനം നൽകിയപ്പോൾ,
മാർക്കറ്റിൽനിന്ന് സൗജന്യമായി ലഭിക്കുന്ന വിലകുറഞ്ഞ പോളിത്തീൻ കവറിൽ പൊതിഞ്ഞ സമ്മാനമാണ് ടെഡി നൽകിയത്..
ഇത് ആ അദ്ധ്യാപികയെ കൂടുതലൽ വിഷമത്തിലാക്കി..
അവർ ടെഡിയുടെ സമ്മാനപ്പൊതി തുറക്കുകയായിരുന്നു..
സാധാരണ ചെറിയ കല്ലുകൾ കോർത്തിണക്കിയ മാലയും, മുക്കാൽഭാഗത്തോളം ഉപയോഗിച്ച് തീർന്ന ഒരു അത്തർ കുപ്പിയുമായിരുന്നു അതിലെ സമ്മാനം..
ഇതു കണ്ട കുട്ടികളൊക്കെ ഉറക്കെ ചിരിക്കുകയും കൂടി ചെയ്തതോടെ ആനി തോംസനു അങ്ങേയറ്റം വേദനിച്ചു..
പക്ഷെ, തനിക്ക് ലഭിച്ച സമ്മാനങ്ങളിൽ മാലയും, അത്തറുമാണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് ആ അദ്ധ്യാപിക പ്രഖ്യാപിച്ചതോടെ കുട്ടികളുടെ ചിരിയടങ്ങി..
മാത്രമല്ല, അദ്ധ്യാപിക ടെഡിക്ക്അങ്ങേയറ്റം നന്ദിപറയുകയും ചെയ്തു.. എന്നിട്ട് ആ മാല അവർ ധരിക്കുകയും, അത്തർ ശരീരത്തിൽ പുരട്ടുകയും ചെയ്തു.
ആ ദിവസം ക്ലാസ് കഴിഞ്ഞിട്ടും ടെഡി വീട്ടിലേക്ക് മടങ്ങിയില്ല..
തന്റെ ടീച്ചറെ കാത്തിരിക്കുകയായിരുന്നു അവൻ.
അവർ വന്നപ്പോൾ ടെഡി പറഞ്ഞു;
'ഇന്ന് ടീച്ചർക്കു എന്റെ അമ്മയുടെ മണമാണ് ഉള്ളത്...!'
ഇതുകേട്ട ആ ടീച്ചർ പൊട്ടിക്കരഞ്ഞുപോയി..
മാതാവ് ഉപയോഗിച്ചിരുന്ന അത്തറാണ് തനിക്ക് ടെഡി കൊണ്ട് വന്നതെന്ന് അവർ തിരിച്ചറിഞ്ഞു..
മരിച്ച് പോയ മാതാവിനെയാണ് ടെഡി തന്നിൽ കാണുന്നതെന്ന് ആ അധ്യാപികക്ക് ബോധ്യപ്പെട്ടു..
അന്നുമുതൽ ആനി തോംസൺ ടെഡിക്ക് പ്രത്യേകമായ പരിഗണന നൽകി..
അവന്റെ ഉന്മേഷവും പ്രസരിപ്പും വീണ്ടെടുത്തു..
വർഷാവസാനമായപ്പോഴേക്കും ക്ലാസിലെ ഏറ്റവും സമർത്ഥരായ കുട്ടികളുടെ ഗണത്തിലായി അവന്റെ സ്ഥാനം..
ഒരു ദിവസം തന്റെ വാതിലിൽ ഒട്ടിച്ചുവെച്ച ഒരു കുറിപ്പ് തോംസൺ വായിച്ചതിങ്ങനെയായിരുന്നു;
'എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽവെച്ച് ഏറ്റവും നല്ല അദ്ധ്യാപികയാണ് താങ്കൾ.."
അവർ ഉടനെ ടെഡിക്ക് ഇങ്ങനെ മറുപടി എഴുതി;
'നല്ല ഒരു അദ്ധ്യാപികയാവുക എന്നത് എങ്ങനെയെന്ന് എന്നെ പഠിപ്പിച്ചത് നീയാണ്..!'
വർഷങ്ങൾക്കുശേഷം അവിടത്തെ വൈദ്യശാസ്ത്ര കോളേജിൽനിന്ന് ആനി തോംസണെ തേടി ഒരു ക്ഷണക്കത്ത് എത്തി..
ആ വർഷത്തെ ബിരുദ ദാന സമ്മേളനത്തിൽ പങ്കെടുക്കാൻ ടെഡിയുടെ മാതാവെന്ന നിലയിലാണ് ക്ഷണം..
ടെഡി സമ്മാനിച്ച കല്ലുമാല അണിഞ്ഞ്, അത്തർ പുരട്ടി തോംസൺ അന്നവിടെ എത്തിച്ചേർന്നു..
പിൽക്കാലത്ത് ലോകത്തെ ഏറ്റവും അറിയപ്പെടുന്ന വൈദ്യശാസ്ത്രകാരനായ ഡോ. ടെഡി സ്‌റ്റൊഡാർട്ട് ആയിത്തീർന്നു ഈ ബാലൻ..
ഇത് കൃത്യസമയത്തുതന്നെ തിരിച്ചറിയപ്പെട്ട് വേണ്ട പരിഗണന ലഭിക്കുകയും കൈപിടിച്ച് ഉയർത്താൻ ആനി തോംസൻ എന്ന ഒരാൾ മുന്നോട്ട് വരികയും ചെയ്ത ഒരു ടെഡിയുടെ കഥ..
എന്നാൽ ഇതുപോലെ നമുക്ക്ചുറ്റും പലവിധ പ്രശ്നങ്ങൾക്കിടയിലും ആരാലും തിരിച്ചറിയപ്പെടാതെ ഒതുങ്ങിക്കൂടുന്ന നിരവധി ടെഡിമാർ ഉണ്ടാവാം..
ഒന്നിനും കൊള്ളാത്തവൻ എന്നു മുദ്രകുത്തി എഴുതിത്തള്ളപ്പെട്ട ബാല്യങ്ങൾ..
ഒന്നു ശ്രധിച്ചാൽ ഒരുപക്ഷെ ലോകത്തുതന്നെ അറിയപ്പെട്ടേക്കാവുന്ന അപൂർവ്വ പ്രതിഭകൾ..
Dedicated To All Teachers

Subscribe to:
Posts (Atom)