Google Ads

Thursday, March 23, 2017

പൂജ്യം

കണക്കു ക്ലാസ്സിൽ അദ്ധ്യാപിക ക്ലാസ് എടുക്കുകയായിരുന്നു. അപ്പോൾ ഒരു വികൃതി കുട്ടൻ ടീച്ചറോട് ഒരു
ചോദ്യം -

ടീച്ചറേ, ഈ പൂജ്യം കണ്ടു പിടിച്ചത് ആര്യഭട്ട ആണെന്നാണല്ലോ പഠിപ്പിച്ചത്, അദ്ദേഹം കലിയുഗത്തിലാണ് ജീവിച്ചിരുന്നത് എന്നും പറയുന്നു. അപ്പോൾ അതിനും മുൻപുള്ള ദ്വാപര യുഗത്തിൽ ജീവിച്ചിരുന്ന കൗരവർ 100 പേരാണ്‌ എന്നും അതിനെക്കാൾ മുൻപുള്ള ത്രേതായുഗത്തിൽ ജീവിച്ചിരുന്ന രാവണന് 10 തലയുണ്ടായിരുന്നു എന്നും ആരാണ് എണ്ണിത്തിട്ടപ്പെടുത്തിയത് ?

ടീച്ചർ സ്കൂളിലെ ജോലി രാജി വച്ചു വേദങ്ങളെ കുറിച്ച് പഠിക്കാൻ പോയി, പക്ഷേ ഇതുവരെയും ഉത്തരം കിട്ടിയിട്ടില്ല.

ഇതൊരു തമാശ ആണെങ്കിലും ഈ ചോദ്യം എത്ര അര്ഥവത്താണെന്നു നോക്കൂ.
ഈ പൈതൃക അറിവിനെ കളിയാകിയതിന് ഉള്ള ചുട്ട മറുപടിയായി ഇത ഉത്തരം നമ്മുടെ പുരാണങ്ങളെ യുക്തിയുടെ വെളിച്ചത്തിൽ പരിശോധിക്കുന്നത് ഇന്നത്തെ യുവതലമുറയുടെ വികലമായ ചെയ്തികളിൽ ഒന്നാണ്.
ഇതിനുള്ള പ്രധാന കാരണം ഇതിഹാസപുരാണങ്ങളെയും, വേദ വേദാന്തത്തെ കുറിച്ചുമുള്ള അവരുടെ അജ്ഞതയാണ്.

തൽപ്പരകക്ഷികൾ ഈ അജ്ഞതയെ മുതലെടുത്തു കൊണ്ട് നമ്മുടെ യുവാക്കളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു കൊണ്ടേ യിരിക്കുന്നു. ഇവിടെ പറയുന്ന വാട്ട്സ് അപ്പ് പോസ്റ്റും ഇത്തരത്തിലുള്ള സന്ദേശങ്ങളിൽ ഒന്നാണ്.

അതിൽ പറയുന്നത് പോലെ പൂജ്യം കണ്ടു പിടിച്ചത് ആര്യഭട്ടനല്ല. വേദങ്ങളിൽ പോലും സംഖ്യകളെ പറ്റിയും, പൂജ്യം അഥവാ ശൂന്യത്തെ പറ്റിയും പരാമർശങ്ങളുണ്ട്. ആര്യഭട്ടൻ ചെയ്തത് പൂജ്യത്തെ ഗണിത ശാസ്ത്രത്തിൽ ഗുണനാദി ക്രിയകൾക്ക് സമർത്ഥമായി എങ്ങിനെ ഉപയോഗിക്കാം എന്ന് വിശദമാക്കുകയാണ്.

ശൂന്യം അടങ്ങിയ സംഖ്യകളുടെ പരാമർശങ്ങൾ ഋഗ്വേദത്തിലും അഥർവ വേദത്തിലും കാണാം. ഇവിടെയെല്ലാം ദശം, ശതം, സഹസ്രം എന്നിങ്ങനെ കാണുന്നുണ്ട്. അഥർവവേദം അഞ്ചാംസ്കന്ധം പതിനഞ്ചാം സൂക്തം ഒന്ന് മുതൽ പതിനൊന്ന് വരെയുള്ള മന്ത്രങ്ങൾ ശ്രദ്ധിച്ചാൽ സംഖ്യാശാസ്ത്രത്തിൽ പൗരാണികരുടെ പ്രാവീണ്യം നമുക്ക് കാണാൻ കഴിയും.

വേദകാലഘട്ടത്തിന് ശേഷമാണ് ഇതിഹാസങ്ങളും പുരാണങ്ങളും രചിക്കപ്പെട്ടത് എന്നത് നിസ്തർക്കമാണല്ലോ. അങ്ങിനെ രചിക്കപ്പെട്ട പുരാണങ്ങളിൽ, പൂജ്യം അടങ്ങിയ സംഖ്യകളെ പരാമർശിക്കുന്നതിൽ അത്ഭുതമില്ലല്ലോ. യുഗാന്തരങ്ങളിൽ വ്യാവഹാരികമായ കാലഗണണാ രീതികളിൽ വ്യത്യാസമുണ്ടെന്നും കരുതണം.

എന്തായാലും ഹിന്ദു ഗ്രന്ഥങ്ങളെ അപകീർത്തിപ്പെടുത്തി നമ്മളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള കുത്സിത ബുദ്ധികളെ കരുതിയിരിക്കുക.

കടപ്പാട് :വിജയകുമാർജി (നവനീതം)

നിലവിളക്ക്

ദിവസവും സന്ധ്യയ്ക്കു വീടുകളിൽ വിളക്കു വയ്ക്കുക എന്നതു പണ്ടൊക്കെ ആചാരത്തിന്റെ ഭാഗം തന്നെയായിരുന്നു. സൂര്യൻ അസ്തമിക്കുന്നതിനു മുൻപു വിളക്കു വയ്ക്കണം. രാത്രിയുടെ ഇരുട്ടിൽ വെളിച്ചം കാണാൻ വേണ്ടി മാത്രമായിരുന്നില്ല ആ വിളക്കുവയ്ക്കൽ. നമ്മുടെ മനസ്സുകളിൽ തിന്മയുടെ കൂരിരുട്ട് ഇല്ലാതാക്കി എപ്പോഴും നന്മയുടെ വെളിച്ചം നിലനിർത്തേണമേ എന്ന പ്രാർഥനയുടെ പ്രതീകമാണു സന്ധ്യാദീപം.
"ദീപോ ഹരതു മേ പാപം സന്ധ്യാദീപ നമോസ്തു തേ..."
എന്നാണ് ആ പ്രാർഥന. അല്ലയോ സന്ധ്യാദീപമേ, എല്ലാ പാപങ്ങളെയും തീർത്ത് നല്ല വഴിയിൽ നയിക്കേണമേ എന്നാണ് അർത്ഥം.

നിലവിളക്കിന്‍റെ മഹത്വം

∙ നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവിനെയും തണ്ട് വിഷ്ണു ഭഗവാനെയും മുകൾ ഭാഗം ശിവനെയും കുറിക്കുന്നു.

∙ നിലവിളക്കിന്റെ നാളം ലക്ഷ്മിദേവിയെയും പ്രകാശം സരസ്വതിദേവിയെയും നാളത്തിലെ ചൂട് പാര്‍വ്വതി ദേവിയെയും സൂചിപ്പിക്കുന്നു.

നിലവിളക്ക് തെളിക്കുന്ന ദിക്ക്

∙രാവിലെ കിഴക്ക് ദിക്കിന് അഭിമുഖമായി വേണം തിരിതെളിയ്ക്കാൻ. ഇങ്ങനെ ചെയ്താൽ ദുഃഖങ്ങള്‍ ഇല്ലാതാകുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.

∙ വൈകിട്ട് പടിഞ്ഞാറ് പടിഞ്ഞാറ് ദിക്ക് നോക്കി നിലവിളക്ക് തെളിയ്ക്കണം. ഇങ്ങനെ ചെയ്താൽ കടബാധ്യത തീരും.

∙ വടക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍ സമ്പത്ത് വര്‍ദ്ധനയുണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു.

∙ തെക്ക് ദിക്ക് നോക്കി നിലവിളക്ക് തെളിക്കരുത്.

നിലവിളക്കിലെ തിരി

∙ പഞ്ഞി കൊണ്ട് ഉണ്ടാക്കിയ തിരിയാണ് നിലവിളക്കില്‍ ഇടുന്ന തിരിയില്‍ ഏറ്റവും ശ്രേഷ്ഠം.

∙വിവാഹ തടസ്സം നീങ്ങാൻ ചുവപ്പ് തിരിയില്‍ നിലവിളക്ക് കത്തിക്കാം

∙ മനസിന്റെ ദു:ഖം മാറാൻ മഞ്ഞ തിരിയില്‍ നിലവിളക്ക് കത്തിക്കാം.

∙ ഒറ്റതിരിയിട്ട ദീപം മഹാവ്യാധിയെ സൂചിപ്പിക്കുന്നു. (രണ്ട് തിരികൾ കൂപ്പുകൈയുടെ രീതിയിലാക്കി വേണം തിരിതെളിയ്ക്കാൻ

∙ രണ്ടു തിരിയിട്ട ദീപം ധനലാഭം സൂചിപ്പിക്കുന്നു

∙ മൂന്നു തിരിയിട്ട ദീപംവും നാല്തിരിയിട്ട ദീപവും തെളിക്കരുത്. അജ്ഞതയും ദാരിദ്രത്തെയുമാണ് ഇവ സൂചിപ്പിക്കുന്നത്.

∙ അഞ്ച് തിരിയിട്ട ദീപം ദുരിതങ്ങളൊഴിഞ്ഞ് ഐശ്വര്യത്തെ സൂചിപ്പിക്കുന്നു.

വിളക്കിന്റെ തെളിച്ചത്തിലുണ്ട് ഭാവിയും ജീവിതവും!

ശുഭകർമ്മങ്ങൾക്ക് വിളക്ക് തെളിച്ച് ആരംഭം കുറിക്കുന്ന പതിവുണ്ട്.

എന്താണ് വിളക്കിന്റെ മഹത്വം?
വിളക്ക് എങ്ങനെയാണ് ഗൃഹക്ഷേത്രാദികളിൽ സ്ഥാനം പിടിച്ചത്?.
ജ്യോതിഷത്തിൽ വിളക്കിന്റെ പ്രാധാന്യം എന്താണ്?

എന്നതിനെപ്പറ്റി ഒരു അന്വേഷണം നടത്തി നോക്കാം. അവസാനം പറഞ്ഞ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തിയാൽ തന്നെ മറ്റു ചോദ്യങ്ങൾക്കുളള ഉത്തരമുണ്ടാകും.

'സർവ്വ പ്രശ്നേഷു സർവ്വേഷ്ഠ കർമ്മസ്വപിവിശേഷതഃ

പ്രാസാദേനൈവ ദീപസ്യ ഭവിഷ്യച്ശുഭമാദിശേൽ''

എല്ലാ പ്രശ്നങ്ങളിലും എല്ലാത്തരം കർമ്മങ്ങളിലും പ്രത്യേകമായി വിളക്കിന്റെ തെളിച്ചം കൊണ്ട് ഭാവികാലം ശുഭം പറയണം. വിളക്കിന്റെ ഇടതു വശം ജ്വാലയുണ്ടായാലും തെളിയാത്ത ജ്വാലയായാലും തീപ്പൊരിയോടു കൂടി നേരിയ ജ്വാലയായാലും ശുദ്ധമായ എണ്ണയും തിരിയും ഉണ്ടെങ്കിൽ പോലും വേഗം അണഞ്ഞു പോവുകയും ജ്വാലയ്ക്ക് ശബ്ദമുണ്ടാവുകയും, വിറയാർന്നതും, തെളിഞ്ഞ് പിളർന്ന ജ്വാലയായും ഉളള ദീപം അശുഭ ഫലം തരുന്നു. കത്തിച്ചാൽ വീണ്ടും വീണ്ടും കെട്ടു പോകുന്ന ദീപം അശുഭമാണ്.

തടിച്ച് ഉറപ്പുളളതും, നീളമേറിയതും, വിറയില്ലാത്തതും, പ്രകാശിക്കുന്നതും, ശബ്ദമില്ലാത്തതും, ഭംഗിയുളളതും, വലതു വശം ചുറ്റുന്നതും, വൈഢൂര്യനിറമോ സ്വർണ്ണനിറമോ ഉളളതുമായ ജ്വാലയാർന്ന ദീപവും, ഉയർന്ന ജ്വാലയായി കാണപ്പെടുന്ന ദീപവും ശോഭനവും സന്തുഷ്ടവുമായ ഐശ്വര്യത്തെ തരുന്നു. വിളക്കിലെ എണ്ണ പ്രഷ്ടാവിന്റെ ദേഹമായും അതിനുളളിൽ കിടക്കുന്ന തിരി ആത്മാവായും ജ്വാല ആയുസ്സായും, അതിന്റെ നൈർമല്യം, മാലിന്യം എന്നിവ സുഖവും ദുഃഖവുമായും വിളക്ക് ഗൃഹമായും ; മൃദു ഗുണവും പാരുഷ്യവും ഉളള കാറ്റ് ബന്ധുരൂപവും ശത്രു രൂപവും ആയിത്തീരുന്നു. മഹാ ദേവാത്മാവായ ആ ദീപം പ്രഷ്ടാവിന്റെ സ്ഥിതി ഗതികൾ അങ്ങേയറ്റം സൂചിപ്പിക്കുന്നു.

മഹാദേവാതാത്മ എന്നതിന് ദേവസ്വരൂപമെന്നോ ശിവസ്വരൂപമെന്നോ പറയാം. വിളക്കു കൊണ്ട് പൃച്ഛകന്റെ സകല ഗുണദോഷങ്ങളും ചിന്തിക്കാം. വിളക്കിലെ എണ്ണയുടെ അളവു കൊണ്ട് ദേഹപുഷ്ഠി ചിന്തിക്കാം. എണ്ണയുടെ ചൂട് ദേഹാസ്വാസ്ഥ്യം കാണിക്കുന്നു. മാലിന്യം രോഗാദ്യാനുഭവമാണ്. നൈർമല്യം ശരീര പ്രാകാശത്തെ കാണിക്കുന്നു. എണ്ണയുടെ അളവു കൊണ്ട് പുണ്യപാപങ്ങൾ നിർണ്ണയിക്കാം.

സുകൃത ദുഷ്കൃതങ്ങളുടെ ഏറ്റകുറച്ചിലുകളാണല്ലോ ജീവിതം. ആത്മാവായ തിരി ശുദ്ധമായിരുന്നാൽ ബുദ്ധി പ്രകാശം, ആത്മസുഖം മുതലായവ കാണിക്കുന്നു. തിരിയുടെ മലിനത്വം, ദുഃഖാധിക്യം സന്തോഷക്കുറവ് എന്നിവയാണ് തിരി ഒന്നിനു മുകളിൽ ഒന്നായി പിരിഞ്ഞു കിടന്നാൽ വായുവിന് ആവരണം സംഭവിച്ചിട്ടുണ്ടെന്ന് പറയാം. ഉപയോഗിക്കാതെ കിടക്കുന്ന തിരികൾ സന്താനങ്ങളുടെ സുഖദുഃഖങ്ങളെ കാണിക്കുന്നു. തിരി അധികമായാൽ മന:ക്ലേശം ഫലമാകുന്നു ജ്വാലയുടെ ആകൃതി അനുസരിച്ച് ആയുസ്സിന്റെ സ്ഥിതി പറയാം. തടിച്ച് ഉരുണ്ട ജ്വാലയായാൽ ആയു: പുഷ്ടി, ജ്വാല ഇളക്കമുളളതെങ്കിൽ ആയുസിന്റെ സന്നിഗ്ധത, തെളിഞ്ഞ ജ്വാലയായാൽ സൗഖ്യം, മങ്ങിയ ജ്വാല ദുഃഖം.

വിളക്കിന്റെ വലിപ്പമനുസരിച്ച് ഗൃഹത്തിന്റെ സ്ഥിതികൾ പറയണം. വിളക്കിന്റെ വലിപ്പം വീടിന്റെ ഭംഗി ഉറപ്പ് എന്നിവ കാണിക്കുന്നു. വിളക്കിന് കേടു ണ്ടെങ്കിൽ ഗൃഹദോഷം പറയണം. ശുദ്ധമായ വിളക്ക് വീടിന്റെ പരിശുദ്ധിയെ കാണിക്കുന്നു. മഷി അധികമുണ്ടെങ്കിൽ അഗ്നി ഭയം ഫലം. വിളക്കു മാറ്റി വച്ചാൽ വീടുമാറ്റം പറയണം.

ദീപത്തിന്റെ ജ്വാല കിഴക്കു ദിശയിലേക്കായാൽ അഭീഷ്ടസിദ്ധിയും, അഗ്നികോണിലായാൽ അഗ്നിഭയവും തെക്കു ദിക്കിലായാൽ മരണഭയവും നിര്യതി കോണിലായാൽ ഓർമ്മകുറവും ഉണ്ടാകുന്നു. വരുണ ദിക്കിലെ ജ്വാല ശാന്തി നൽകുന്നു. വായു കോണിലായാൽ ഐശ്വര്യഹാനിയും, വടക്കു ദിക്കിലായാൽ രോഗശാന്തിയും ഉണ്ടാകും, ഈശാനകോണിലുളള ജ്വാല സുഖം നൽകുന്നു. അഗ്നിയുടെ മേലോട്ടുയരുന്ന ജ്വാല സർവ്വാഭീഷ്ട വസ്തുക്കൾ ഉടനടി പ്രദാനം ചെയ്യുന്നു.

വിശേഷാൽ, ഒറ്റത്തിരി രോഗലക്ഷണവും, രണ്ടു തിരിയായാൽ ഉത്തമവും, മൂന്നു തിരി ആലസ്യ ലക്ഷണവും നാലു തിരി ദാരിദ്ര്യവും അഞ്ചു തിരിയായാൽ ശോഭന ഫലവുമാകുന്നു.

നിലവിളക്കു കൊളുത്തി എത്രസമയം വയ്ക്കണം?

വൈകിട്ട് നിലവിളക്കു കൊളുത്തിയാൽ എത്രസമയം വയ്ക്കണം. ഞാൻ മണിക്കൂറോളം കത്തിച്ചുവയ്ക്കുമായിരുന്നു. ചില ആളുകൾ പറയുന്നു. മരണവീട്ടിലാണു ദീർഘനേരം നിലവിളക്കു കൊളുത്തിവയ്ക്കുന്നതെന്ന്.

നിലവിളക്കു കൊളുത്തി എത്രസമയം വയ്ക്കണം?
കൂടുതൽ സമയം വയ്ക്കുന്നതുകൊണ്ടു ദോഷമുണ്ടോ?

രാവിലെയും വൈകിട്ടുമാണു വീടുകളിൽ സാധാരണ നിലവിളക്കു തെളിക്കുന്നത്. സൂര്യഭഗവാനെ ആദരിക്കാനാണിത്. ഉദയത്തിനും അസ്തമയത്തിനും അഞ്ചു മിനിറ്റ് മുൻപാണു വിളക്കു തെളിക്കേണ്ടത്. രാവിലെ കിഴക്കോട്ടും വൈകിട്ട് പടിഞ്ഞാറോട്ടുമായിരിക്കണം തിരിനാളം. വിളക്കിലെ എണ്ണ വറ്റുംവരെ കത്തിച്ചുവയ്ക്കാമെന്നാണു കണക്ക്. മരണവീടുകളിൽ വിളക്കിലെ എണ്ണ തീരുന്നതനുസരിച്ചു വീണ്ടും വീണ്ടും ഒഴിച്ചുകൊടുത്ത് ചടങ്ങു തീരുംവരെയാണു വിളക്കു കത്തിക്കുന്നത്.

ശ്രീകൃഷ്ണ കഥകൾ - കിട്ടയുടെ ഇളനീർ

എത്ര കേട്ടാലും മതിവരാത്തവയാണ് ഗുരുവായൂരപ്പന് തന്‍റെ ഭക്തരോടുള്ള കാരുണ്യത്തിന്‍റെ കഥകൾ. അത്തരത്തിലുള്ള ഒരു സംഭവം ഉണ്ണികൃഷ്ണൻ പുതൂർ "ഗുരുവായൂരപ്പന്‍റെ കുന്നിക്കുരു മാല" എന്ന പുസ്തകത്തിൽ എഴുതിയത്.

*കിട്ടയുടെ ഇളനീർ*

ഗുരുവായൂർ പുന്നത്തൂർ തമ്പുരാന്‍റെ കുടികിടപ്പുകാരനായിരുന്നു കിട്ട. അധഃകൃത വിഭാഗത്തിൽ പ്പെട്ട ഒരു പാവപ്പെട്ടവൻ. ഭാര്യയും 7 മക്കളും അടങ്ങുന്ന നിർധന കുടുംബം. 3 സെന്‍റ് സ്ഥലത്ത് ഒരു ചെറ്റ പുരയും കായ്ച്ച് തുടങ്ങിയ ഒരു തെങ്ങും മാത്രമാണ്. കൂലിപ്പണി ചെയ്തു കുടുംബം പുലർത്തുന്നതിനിടയിൽ അയാൾ മുടങ്ങാതെ ചെയ്യുന്ന ഒരു കാര്യം തന്‍റെ ചെറ്റ കുടിലിനുള്ളിൽ ഉള്ള ഗുരുവായൂരപ്പന്‍റെ ചിത്രത്തിനു മുമ്പിൽ വിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുക എന്നതാണ്. ഗുരുവായൂർ അമ്പലത്തിൽ കയറി തൊഴുവാനും, ആ തിരുനടയിൽ ഇരുന്ന് ഭഗവാന്‍റെ ഒരു വറ്റ് ആഹാരം കഴിക്കാനും ആൾക്ക് ആഗ്രഹമുണ്ടെങ്കിലും അധഃകൃതനായ അയാൾക്കത് സാധിക്കുകയില്ലായിരുന്നു.

അങ്ങനെ ഇരിക്കെ ആ വർഷത്തെ ഉത്സവമായി. കിട്ടയും കുടുംബവും മഞ്ജുളാലിനു പിറകിൽ വന്ന് നിന്ന് ആനയോട്ടം കണ്ട് മടങ്ങി, ക്ഷേത്രത്തിൽ കെങ്കേമമായി ഉത്സവം നടക്കുന്നു. എട്ടാം ദിവസത്തെ ഉത്സവബലി ദിവസം കാക്കക്കും പൂച്ചക്കും വരെ ഭക്ഷണമുണ്ട്. പക്ഷെ കിട്ടയ്ക്ക് അതും ലഭ്യമല്ല. ഒൻപതാം ദിവസം ഭഗവാൻ ഗുരുവായൂരപ്പൻ ദേശ സന്ദർശനത്തിന് ബ്രഹ്മസ്വം മഠം വരെ വന്നു പോയി. പള്ളിവേട്ട കഴിഞ്ഞ് പിടിയാന പുറത്ത് ക്ഷേത്രഗോപുരം കടന്ന് അകത്ത് കയറിയ ഭഗവാൻ ശ്രീലകം വിട്ട് നമസ്കാര മണ്ഡപത്തറയിൽ പട്ട് വിരിച്ച് കിടപ്പായി. നമ്മുടെ കഥാപാത്രമായ കിട്ടയും മക്കളും അന്ന് അത്താഴപ്പട്ടിണി കിടക്കുകയാണ്..

നേരം പാതിരാവായി. ക്ഷേത്രം അതീവ നിശബ്ദതയിൽ മുഴുകി നിൽക്കുന്നു. നാഴിക മണിയുടെ നാവ് വരെ തുണികൊണ്ട് പൊതിഞ്ഞു വച്ചിരിക്കുന്നു. കാറ്റടിച്ചാൽ പോലും മണിയടി ശബ്ദം കേൾക്കരുതല്ലോ. ക്ഷേത്രം നമസ്കാര മണ്ഡപത്തിൽ കിടന്നുറങ്ങിയ ഭഗവാൻ പതിയെ കൺതുറന്നു ചുറ്റും നോക്കി. ആരെയും കാണുന്നില്ല. മെല്ലെ പുറത്തേക്ക് ഇറങ്ങി. മണ്ഡപത്തിന്‍റെ തൂണിൽ തന്നെ പള്ളിയുണർത്താൻ ഉറക്കം കളഞ്ഞ് നിൽക്കുന്ന നന്ദിനി പശുവും കിടാവും. നന്ദിനിയെ നോക്കി കടാക്ഷിച്ച് ഭഗവാൻ പതിയെ ഒരു ബ്രാഹ്മണ വേഷത്തിൽ ദേഹണ്ഡപുരയിലേക്ക് കയറിപ്പോയി. ഒരു വലിയ കുട്ട നിറയെ ചോറും കറികളും പഴവും ഉപ്പേരിയും പായസവും ഉൾപ്പടെയുള്ള വിഭവങ്ങൾ നിറച്ചെടുത്ത് തലച്ചുമടായി കിട്ടയുടെ വീടു നോക്കി ഏന്തി വലിഞ്ഞു നടന്നു. ഒരു വിധത്തിൽ അവിടെ എത്തി. കുടിലിനു വെളിയിലെത്തി കിട്ടയെ വിളിച്ചു. കിട്ട ആരാണ് എന്നു ചോദിച്ചപ്പോൾ ആ ബ്രാഹ്മണൻ പറഞ്ഞു ഗുരുവായൂർ ക്ഷേത്രത്തിലെ ദേഹണ്ഡക്കാരൻ പറഞ്ഞു വിട്ടിട്ടു വരികയാണ്. നിങ്ങൾക്ക് തരാൻ ഉള്ള ഭക്ഷണമാണ്. വാതിൽ തുറന്ന് ഭക്ഷണം വാങ്ങി കഴിക്കൂ എന്നറിയിച്ചു. കിട്ട വെളിയിൽ ഇറങ്ങി വന്ന് താണ് തൊഴുത് ഭക്ഷണ പാത്രം വാങ്ങി. ചൂടുള്ള ചോറും കറികളും. മക്കളെയും വിളിച്ചുണർത്തി നിറകണ്ണുകളോടെ ആർത്തിയോടെ അമൃതു കഴിക്കുന്ന പോലെ ആ അന്നം കഴിച്ചു. കണ്ടു നിന്ന കാരുണ്യവാരിധിയായ ഭഗവാന്‍റെ കണ്ണുകളും നിറഞ്ഞു കാണും തീർച്ച, വിശപ്പിന്‍റെ വില അറിയാത്ത ആളല്ലല്ലോ ഭഗവാനും. പണ്ട് കുചേലനോട് അവിൽ വാങ്ങി കഴിച്ചതും, പാഞ്ചാലിയുടെ അക്ഷയപാത്രത്തിലെ ചീരയുടെ സ്വാദും ഭഗവാൻ ഓർത്തു കാണും. ഭക്ഷണം കഴിച്ച കിട്ടയോട് ആ ബ്രാഹ്മണൻ പറഞ്ഞു തനിക്ക് കുടിക്കാൻ ഇളനീർ കിട്ടിയാൽ കൊള്ളാമെന്ന്. കിട്ട തന്‍റെ തെങ്ങിലെ ഇളനീർ മുഴുവൻ വെട്ടിയിട്ടു. 1 ഇളനീർ മാത്രം കുടിച്ചിട്ട് ആ അപരിചിതനായ ബ്രാഹ്മണൻ പറഞ്ഞു. കിട്ടേ, ഈ ബാക്കി വന്നിരിക്കുന്ന ഇളനീർ നാളെ ആറാട്ട് സമയത്ത് ക്ഷേത്രത്തിൽ എത്തിക്കണം. അതിനു ശേഷമേ ഇളനീരാട്ടം നടക്കൂ എന്നും അറിയിച്ച് മടങ്ങിപ്പോയി.

പിറ്റേ ദിവസം ആറാട്ട് സമയത്ത് കിട്ട തന്‍റെ ഇളനീർ കൂട്ടവുമായി തിയ്യരുടെ ക്ഷേത്രത്തിനടുത്തെത്തി ക്ഷേത്രം അധികൃതർക്ക് കൈമാറി. ആ ഇളനീർ വച്ചാണ് ഭഗവതിക്ക് ഇളനീരാട്ടം നടത്തിയത്. അതിൽ പിന്നെ ക്ഷേത്രം ആറാട്ടിന് മുൻപ് കിട്ടയുടെ ഇളനീർ എത്തിയോ എന്ന് തന്ത്രി വിളിച്ചു ചോദിച്ചിരുന്നത്രേ.

ഇപ്പോൾ മറ്റു പല ചടങ്ങുകളും നിന്നു പോയ കൂട്ടത്തിൽ ഈ ചടങ്ങും നിന്നു പോയി. ഭഗവാൻ ഊട്ടിയ കിട്ടയുടെ കുടുംബം അഭിവൃദ്ധി പ്രാപിച്ച് നല്ല നിലയിൽ എത്തിയെന്ന് പഴമക്കാർ പറയുന്നു
(പുതൂർ ഉണ്ണികൃഷ്ണന്‍റെ 'ഗുരുവായൂരപ്പന്‍റെ കുന്നിക്കുരു മാല' എന്ന പുസ്തകത്തിൽ നിന്നും)

WHY DO COUPLES FIGHT!!

My wife sat down on the couch next to me as I was flipping channels.

She asked, 'What's on TV?'

I said, 'Dust.'

And then the fight started....

*************************

My wife was hinting about what she wanted for our upcoming anniversary.

She said, 'I want something shiny that goes from 0 to 100 in about 3 seconds.'

I bought her a weighing scale.

And then the fight started....

***************************

When I got home last night, my wife demanded that I take her someplace expensive.

So, I took her to a petrol pump

And then the fight started....

***************************

My wife is standing & looking in the bedroom mirror. She was not happy with what she saw and said to me,'I feel horrible; I look old, fat and ugly. I really need you to give me a compliment.'

I replied, 'Your eyesight's perfect.'

And then the fight started....

***************************

I asked my wife, "Where do you want to go for our anniversary?"

It warmed my heart to see her face melt in sweet appreciation.

"Somewhere I've not been in a long time."

So I took her to my parents house.

And then the fight started....

***************************

Dedicated to all married couples.. But don't send to all

I sent to my friend. He sent to his wife and then the fight started.

Why???

Why do we sometimes write 'etc' at the end in the exam?
bcoz it means...
E - End of
T - Thinking
C - Capacity😝
------------------------------------
Why is Facebook such a hit ?
It works on the principle that
People are more interested in others life than their own.😃
-----------------------------------
We Pronounce 22 as Twenty Two,
33 as Thirty Three,
44 as Forty Four,
55 as Fifty Five,
Why not 11 as Onety One?
Doubt By last bench association.
-----------------------------------
What is the diff between "GHAZAL" & "LECTURE" ?
Every word spoken by the girlfriend is "GHAZAL"
and
Every word spoken by wife is "LECTURE"
-----------------------------------
Whats d diff between Pongal n ldly?
think...think..think...
Ans : U'll get a Holiday for Pongal but not for idly😝
-----------------------------------
Teacher: What Is The Difference Between HIMAMI & TSUNAMI ?
Pappu : HIMAMI is Face Wash, TSUNAMI is Total Wash.!
-----------------------------------
When you are in love,
Wonders happen..
But once you get married,
You wonder, what happened..
-----------------------------------
Philosophy of marriage :
At the beginning,
every wife treats her husband as GOD..
Later, somehow don't know why..
alphabets get reversed..
-----------------------------------
Secret formula for married couples...
"Love One Another"
And if it doesn't work, bring the last word in the middle.!!!!
---------------------------------
Don't laugh alone pass it on.

നല്ലപാഠം

ഇഷ്ട്ടപ്പെട്ട ഭക്ഷണം ഹോട്ടലിൽ ലഭിക്കും, പക്ഷെ ഇഷ്ട്ടപ്പെട്ടവരോടൊപ്പമുള്ള ഭക്ഷണം വീട്ടിലേ ലഭിക്കൂ. ഇഢ്ഢലി ഇഷ്ടമല്ലെന്നും, കഴിക്കില്ലെന്നും പറഞ്ഞ് കുട്ടികൾ വാശിപിടിച്ചാൽ ഉടനെ, നെയ്റോസ്റ്റ് ചുട്ടുതരട്ടെ, മസാലദോശ ഉണ്ടാക്കട്ടെ എന്നൊക്കെ പറഞ്ഞ് കുട്ടികൾക്ക് പുതിയ ഓപ്ഷനുകൾ കൊടുക്കരുത്. ഒന്ന് ഇഷ്ടപ്പെട്ടില്ലെങ്കിൽ മറ്റൊന്ന് കിട്ടും എന്ന ധാരണ കുട്ടികളിൽ ഉണ്ടാക്കരുത്. ഇന്ന് വീട്ടിൽ ഇഢ്ഢലിയാണ്. അത് അമ്മ കഴിക്കുന്നു, അച്ഛൻ കഴിക്കുന്നു, മുത്തച്ഛനും കഴിക്കുന്നു. അതുകൊണ്ട് നീയും മടിക്കാതെ കഴിക്കണം എന്ന് കുട്ടികളോട് പറയുക. ഇഢ്ഢിലിപോലും കിട്ടാത്ത അവസ്ഥയെക്കുറിച്ചും, കിട്ടാതെ വിശന്നിരിക്കുന്നവന്റെ വേദനയെക്കുറിച്ചും അവരെ പറഞ്ഞു മനസ്സിലാക്കുക.
ആചാര്യ വിനോബ ഭാവെയുടെ ഒരു അനുഭവ കഥയുണ്ട്. വിനോബ ഭാവെ ഏഴാം വയസ്സിൽ സന്യാസ ജീവിതം തുടങ്ങിയ വ്യക്തിയാണ്. വലിയ വലിയ ആഘോഷങ്ങളിലും, കല്യാണങ്ങളിലുമൊന്നും അദ്ദേഹം പങ്കെടുത്തിരുന്നില്ല. എല്ലാ സുഖങ്ങളേയും ത്യജിച്ചുകൊണ്ട് വൈരാഗ്യത്തോടെയുള്ള സന്യാസ ജീവിതം.
അദ്ദേഹത്തിന് ഗാന്ധിജിയെ വളരെ ഇഷ്ടമായിരുന്നു. ഗാന്ധിജി സബർമതി ആശ്രമം ആരംഭിച്ചപ്പോൾ ആദ്യമെത്തിയത് വിനോബ ഭാവെയാണ്. ഗാന്ധിജി പാചകത്തിൽ നല്ല താത്പര്യമുള്ള വ്യക്തിയായിരുന്നു. അന്ന്, ഗാന്ധിജി ഉണ്ടാക്കിയ പാവക്കാ പൊരിയൽ അദ്ദേഹം തന്നെ എല്ലാവർക്കും വിളമ്പിക്കൊടുത്തു. കൂട്ടത്തിൽ വിനോബ ഭാവെയ്ക്കും.
വിനോബ ഭാവെയ്ക്ക് ഗാന്ധിജിയെ ഇഷ്ടമാണ്, പക്ഷെ പാവക്കാ പൊരിയൽ ഇഷ്ടമല്ല. എന്തുചെയ്യാം? ഗാന്ധിജി വിളമ്പിത്തന്നത് കഴിക്കാതിരുന്നാൽ അദ്ദേഹത്തെ അപമാനിക്കുന്നതുപോലെയാകില്ലേ? അതുകൊണ്ട് ആ പാവക്കാപൊരിയൽ മുഴുവനും കയ്യിലെടുത്ത് ഒറ്റടിയ്ക്ക് വായിലിട്ടു വിഴുങ്ങി. ഇതുകണ്ട ഗാന്ധിജി, "ഹാ വിനോബാ, താങ്കൾക്ക് പാവക്കാ പൊരിയൽ ഇത്രയ്ക്ക് ഇഷ്ടമാണോ?" എന്നുചോദിച്ച് വീണ്ടും കുറച്ചധികം വിളമ്പിയത്രേ.
അന്ന് വിനോബ ഭാവെ പറഞ്ഞു, "ഇഷ്ടമുള്ളതിനെ വേണ്ടെന്ന് വെയ്ക്കുന്നതു മാത്രമല്ല, ഇഷ്ട്ടമില്ലാത്തതിനെ സ്വീകരിക്കുകയും ചെയ്യുന്നതാണ് വൈരാഗ്യമെന്ന് എനിക്ക് ഇന്നാണ് ബോധ്യപ്പെട്ടത്."
കുചേലന്റെ വിയർപ്പിൽ കുതിർന്ന അവിൽ ഇഷ്ട്ടത്തോടെ വാരിത്തിന്നുകൊണ്ട് കൃഷ്ണനും, പാതി കടിച്ചു ശബരി കൊടുത്ത പഴം സ്വീകരിച്ചുകൊണ്ട് ശ്രീരാമനും, പറയൻ കൊടുത്ത നാറുന്ന പഴഞ്ചോറ് അമൃതം പോലെ ഭക്ഷിച്ച പെരിയാറും സമൂഹത്തിന് പഠിപ്പിച്ചു തന്നത് ഇതുതന്നെയാണ്. ഭക്ഷണത്തിന്റെ സ്വാദിനേക്കാളും, അത് വിളമ്പിത്തരുന്നവരോടുള്ള ബഹുമാനവും, അവരുടെ സ്നേഹവും തന്നെയാണ് വലുത്.
ജീവിതത്തിൽ നമുക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ സ്വീകരിക്കേണ്ടി വരും. ഇഷ്ടപ്പെടാത്ത ജീവിത മുഹുർത്തങ്ങളിലൂടെ കടന്നുപോകേണ്ടി വരും. അന്ന്, നിരാശയോ, വെറുപ്പോ തോന്നാതെ സന്തോഷത്തോടെ അതിനോടൊക്കെ താദാത്മ്യം പ്രാപിക്കാൻ കുട്ടികളെ പഠിപ്പിക്കണം. ആ നല്ലപാഠം തുടങ്ങുന്നത് നമ്മുടെ തീൻമേശയിലെ ഇഢ്ഢലിയിൽ നിന്നാവട്ടെ....!!!!

Wednesday, March 22, 2017