Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്?
ഉലൂപി
Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ?
18
Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്?
നാഗദൈവങ്ങളെ
Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്?
ചിത്രകൂടക്കല്ല്
Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ?
ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം
Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ?
സ്യമന്തകം
Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ?
ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍
Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ?
ആചാര്യ ശിഷ്യഭാവം
Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ?
ഭരദ്വാജ മഹര്‍ഷിയുടെ.
Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ?
സൂര്യന്
Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ?
നകുലന്‍, സഹദേവന്‍
Q12. വ്യാസന്റെ മാതാവ് ആരു ?
സത്യവതി
Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം നിര്‍മ്മിച്ചത് ?
പുരോചനന്‍
Q14. കുന്തി കൃഷ്ണന്‍റെയും ബാലരാമന്‍റെയും ആര് ?
അച്ഛന്പെങ്ങള്‍
Q15. ജരസന്ധനെ വധിച്ചത് ആര്?
ഭീമന്‍
Q16. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും ആദ്യമായി സംഗമിക്കുന്നത് എപ്പോള്‍ എവിടെവച്ചാണ്?
1882 - ല്‍ വാമനപുരത്തിനടിത്തുള്ള അണിയൂര്‍ ക്ഷേത്രത്തില്‍ വച്ച്
Q17. നാരദന് നാഗവീണ നിര്‍മ്മിച്ച് കൊടുത്തത് ആര്?
സരസ്വതി
Q18. ഗരുഡനും സര്‍പ്പങ്ങളും രമ്യതയിലായി വരുന്ന ദിവസം?
നാഗപഞ്ചമി
Q19. ആരെ കയറാക്കിയാണ് പാലാഴി മഥനം നടത്തിയത്?
വാസുകിയെ
20. ഏഴുതലയുള്ള നാഗത്തിന്റെ പത്തിയില്‍ തിരിയിട്ടു കത്തിക്കുന്ന വിളക്കിന് പറയുന്ന പേര്?
നാഗപ്പത്തി വിളക്ക്
21. ത്രിലോകങ്ങള്‍ ഏതെല്ലാം ?
സ്വര്‍ഗം ,ഭൂമി, പാതാളം
22. ത്രിഗുണങ്ങള്‍ ഏതെല്ലാം ?
സത്വഗുണം ,രജോഗുണം , തമോഗുണം
23. ത്രികര്‍മ്മങ്ങള്‍ ഏതെല്ലാം ?
സൃഷ്ടി ,സ്ഥിതി , സംഹാരം
24. ത്രികരണങ്ങള്‍ ഏതെല്ലാം ?
മനസ്സ്, വാക്ക് , ശരീരം
25. ത്രിസന്ധ്യകള്‍ ഏതെല്ലാം ?
പ്രാഹ്നം - മദ്ധ്യാഹ്നം , അപരാഹ്നം - പ്രഭാതം , മദ്ധ്യാഹ്നം - പ്രദോഷം
26. കൃഷ്ണദ്വൈപായനന്‍ ആര് ? ആ പേര് എങ്ങനെ കിട്ടി ?
വേദവ്യാസന്‍, കറുത്തനിറമുള്ളതിനാല്‍ കൃഷ്ണന്‍ എന്നും , ദ്വീപില്‍ ജനിക്കുകയാല്‍ ദ്വൈപായനന്‍ എന്നും രണ്ടും ചേര്‍ന്ന് കൃഷ്ണദ്വൈപായനന്‍ എന്നും ആയി
27. ചതുരുപായങ്ങള്‍ എന്തെല്ലാം ?
സാമം, ദാനം, ഭേദം ,ദണ്ഡം
28. ചതുര്‍ദന്തന്‍ ആര് ?
ഐരാവതം - ഇന്ദ്രവാഹനം , നാല് കൊമ്പുള്ളതിനാല്‍
29. ചതുരാശ്രമങ്ങള്‍ ഏതെല്ലാം ?
ബ്രഹ്മചര്യം , ഗാര്‍ഹസ്ഥ്യം , വാനപ്രസ്ഥം , സന്ന്യാസം
30. ഹിന്ദു എന്ന വാക്കിന്റെ അര്‍ഥം എന്ത് ?
അക്രമത്തെയും അക്രമികളെയും അധര്‍മ്മത്തെയും അധര്‍മ്മികളെയും എതിര്‍ക്കുന്നവന്‍ .'ഹിംസാം ദൂഷയതേ ഇതി ഹിന്ദു
31. ബ്രഹ്മാവിന്റെ വാഹനം എന്ത് ?.
അരയന്നം (ഹംസം)
32. ഹാലാഹലം എന്ത് ? എവിടെനിന്നുണ്ടായി ?
ലോകനാശക ശക്തിയുള്ള വിഷം, പാലാഴി മഥനസമയത്ത് വാസുകിയില്‍ നിന്നും ഉണ്ടായി
33. പഞ്ചാക്ഷരത്തിന്റെ സൂഷ്മരൂപം എന്താണ് ?
ഓം
34. പുരാരി ആരാണ് ? ആ പേര് എങ്ങനെ കിട്ടി ?
ശിവന്‍, ത്രിപുരന്മാരെ നശിപ്പിച്ചതിനാല്‍
35. പുരാണങ്ങള്‍ എത്ര ? ഏതെല്ലാം ?
പുരാണങ്ങള്‍ പതിനെട്ട് , ബ്രഹ്മം , പത്മം , വിഷ്ണു , ശിവ , ഭാഗവത , നാരദ , മാര്‍ക്കണ്ഡേയ , അഗ്നി , ഭവിഷ്യ , ബ്രഹ്മവൈവര്‍ത്ത , ലിംഗ , വരാഹ , സ്കന്ദ , വാമന , കൂര്‍മ ,
ഗാരുഡ , ബ്രഹ്മാണ്ഡ , മാത്സ്യപുരാണങ്ങള്‍
36. വേദ വ്യാസന്റെ അച്ഛനമ്മമാര്‍ ആരെല്ലാം ?
പരാശരനും സത്യവതിയും
37. പഞ്ചമവേദം എന്ന് പറയുന്നത് ഏത് ?
മഹാഭാരതം, എല്ലാ വേദാന്തതത്വങ്ങളും ഉപനിഷത്സാരവും അടങ്ങിയ ഗീത ഉള്‍കൊള്ളുകയാല്‍
38. പഞ്ചഭൂതങ്ങള്‍ ഏവ ?
ഭൂമി , ജലം , തേജസ്സ് , വായു , ആകാശം
39. പഞ്ചകര്‍മ്മങ്ങൾ ഏതൊക്കെയാണ് ?
വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം ( ഉത്സവം , സ്ഥിതി , നാശം അനുഗ്രഹം , തിരോധാനം)
40. പഞ്ചലോഹങ്ങള്‍ ഏവ ?
ചെമ്പ് , ഇരുമ്പ് , വെള്ളി , ഈയം , സ്വര്‍ണം
41. പഞ്ചാമൃതം എന്ന് പറയുന്നത് എന്താണ് ? അതില്‍ എന്തെല്ലാം ചേര്‍ന്നിട്ടുണ്ട് ?
അഞ്ചു മധുരവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയതും സുബ്രഹ്മണ്യപ്രീതിക്ക് പ്രധാനവുമാണ് പഞ്ചാമൃതം . പഴം , തേന്‍ , ശര്‍ക്കര , നെയ്യ് , മുന്തിരിങ്ങ ഇവയാണവ
42. പഞ്ചദേവതകള്‍ ആരെല്ലാം ?
ആദിത്യന്‍ , ഗണേശന്‍ , ശിവന്‍ , വിഷ്ണു , ദേവി
43. പഞ്ചദേവതമാര്‍ ഏതേതിന്റെ ദേവതകളാണ് ?
ആകാശത്തിന്റെ ദേവന്‍ വിഷ്ണു , അഗ്നിയുടെത് ദേവി , വായുവിന്റെ ദേവന്‍ ശിവന്‍ , ഭൂമിയുടെ ദേവന്‍ ആദിത്യന്‍ , ജലത്തിന്റെ ദേവന്‍ ഗണപതി
44. യുഗങ്ങള്‍ എത്ര ?. ഏതെല്ലാം ?
യുഗങ്ങള്‍ നാല് - കൃതയുഗം , ത്രേതായുഗം , ദ്വാപരയുഗം , കലിയുഗം
45. ദാരുകന്‍ ആരാണ് ?
ശ്രീകൃഷ്ണന്റെ തേരാളി or മഹിഷാസുരന്റെ ഒരു തേരാളി or ഗരുഡന്റെ ഒരു പുത്രൻ
46. ഉദ്ധവന്‍ ആരായിരുന്നു ?
ശ്രീകൃഷ്ണഭഗവാന്റെ ഭക്തനും മന്ത്രിയുമായിരുന്നു.
47. ഭഗവത്സ്പര്‍ശത്താല്‍ സുഗന്തിയായി മോക്ഷം നേടിയ രാക്ഷസി ആരാണ് ?
പൂതന
48. ശ്രീകൃഷ്ണന്റെ ഗുരു ആരാണ് ?
സാന്ദീപനി മഹര്‍ഷി
49. നാരായണീയത്തിന്റെ കര്‍ത്താവ് ആര് ?
മേല്‍പത്തൂര്‍ നാരായണഭട്ടതിരി
50. പഞ്ചമഹായജ്ഞങ്ങള്‍ ഏവ ?
ഭൂതയജ്ഞം , ദേവയജ്ഞം , പിതൃയജ്ഞം , നൃയജ്ഞം , ബ്രഹ്മയജ്ഞം
51. പഞ്ചബാണങ്ങള്‍ ഏവ ?
അരവിന്തം , അശോകം , ചൂതം , നവമല്ലിക , നീലോല്പലം മുതലായ പൂക്കളാണ് പഞ്ചബാണങ്ങള്‍
52. ദ്വാദശാക്ഷരി മന്ത്രം എന്താണ് ?
'ഓം നമോ ഭഗവതേ വാസുദേവായ നമ' മന്ത്രമാണ് ദ്വാദശാക്ഷരി മന്ത്രം
53. ദ്വാദശാക്ഷരി മന്ത്രം ആര് ആര്‍ക്കാണ് ആദ്യമായി ഉപദേശിച്ചു കൊടുത്തത് ?
ബ്രഹ്മര്‍ഷിയായ നാരദന്‍ ബാലനായ ധ്രുവന് ഉപദേശിച്ചു കൊടുത്ത മഹാ മന്ത്രമാണ് ('ഓം നമോ ഭഗവതേ വാസുദേവായ നമ')
54. ഷഡ്ഗുണങ്ങള്‍ ഏതെല്ലാം ?
ഐശ്വര്യം , വീര്യം , യശസ്സ് , വിജ്ഞാനം , വൈരാഗ്യം , ശ്രീ ഇവയാണ് ഷഡ്ഗുണങ്ങള്‍
55. ഷഡ്വൈരികള്‍ ആരൊക്കെയാണ് ?
കാമം , ക്രോധം , ലോഭം , മോഹം , മദം , മാത്സര്യം.
56. ഷഡ്ശാസ്ത്രങ്ങള്‍ ഏതോക്കെയാണ് ?
ശിക്ഷ , കല്പം , വ്യാകരണം , നിരുക്തം , ജ്യോതിഷം , ഛന്തസ്സ്
57. സപ്തര്‍ഷികള്‍ ആരെല്ലാമാണ് ?
മരീചി , അംഗിരസ്സ് , അത്രി , പുലസ്ത്യന്‍ , പുലഹന്‍ , ക്രതു , വസിഷ്ഠന്‍.
58. സപ്ത ചിരഞ്ജീവികള്‍ ആരെല്ലാം ?
അശ്വഥാമാവ് , മഹാബലി , വ്യാസന്‍ , ഹനുമാന്‍ , വിഭീഷണന്‍ , കൃപര്‍ , പരശുരാമന്‍ ഇവര്‍ എക്കാലവും ജീവിചിരിക്കുന്നു എന്നാണ് പുരാണം . ( അശ്വഥാമാവ് പകയായും ,
മഹാബലി ദാനശീലമായും , വ്യാസന്‍ ജ്ഞാനമായും , ഹനുമാന്‍ സേവനശീലാമായും , വിഭീഷണന്‍ ഈശ്വരഭക്തിയായും , കൃപര്‍ പുച്ഛമായും , പരശുരാമന്‍ അഹങ്കാരമായും
മനുഷ്യരില്‍ കാണപ്പെടുന്നു ).
59. സപ്ത പുണ്യനഗരികള്‍ ഏതെല്ലാം ?
(അയോധ്യ , മധുര , മായ , കാശി , കാഞ്ചി , അവന്തിക , പുരി , ദ്വാരക ഇവയാണ് മോക്ഷദായകങ്ങളായ ഏഴ് പുണ്യനഗരികള്‍
60. സപ്ത മാതാക്കള്‍ ആരെല്ലാം ? അവരെ സ്മരിച്ചാലുള്ള ഫലമെന്ത് ?
കുമാരി , ധനദ , നന്ദ , വിമല , ബല , മംഗല , പത്മ ( ഇവരെ പ്രഭാതത്തില്‍ സ്മരിച്ചാല്‍ യഥാക്രമം യൌവനം , സമ്പത്ത് ,സന്തോഷം , പരിശുദ്ധി , ബലം ഐശ്വര്യം , തേജസ്സ്
ഇവയുണ്ടാകും )
61. സപ്തധാതുക്കള്‍ ഏതെല്ലമാണ് ?
ത്വക്ക് , രക്തം , മാംസം , മേദസ്സ് , അസ്ഥി , മജ്ജ , സ്നായു
62. ശ്രീരാമകൃഷ്ണദേവന്‍ പൂജാരിയായിരുന്ന ക്ഷേത്രം ?
ദക്ഷിണേശ്വരം കാളിക്ഷേത്രം
63. കാശിരാജാവിന്‍റെ മക്കള്‍ ആരെല്ലാം ?
അംബ, അംബിക, അംബാലിക
64. ഭഗവാൻ ശ്രീകൃഷന്റെ രഥത്തില്‍ എത്ര കുതിരകൾ ഉണ്ട് ?
5 ( നമ്മുടെ ശരീരമാണ് രഥം ..! നാം അല്ലങ്കില്‍ നമ്മുടെ ശരീരത്തിലെ ജീവനാണ് അര്‍ജ്ജുനന്‍ ..! നമ്മുടെ ഉള്ളിലെ ആത്മാവ് ആണ് കൃഷ്ണന്‍ ! പഞ്ചേന്ദ്രിയങ്ങള്‍ ആണ് കുതിരകള്‍ ,ബുദ്ധിയാണ് കടിഞ്ഞാണ്‍.. , ജീവിതമാണ് കുരുക്ഷേത്രം . ചുരുക്കത്തില്‍ നാം ആത്മാവിലുള്ള ഈശ്വര ചൈതന്യത്തെ മുന്‍നിര്‍ത്തി ...ബുദ്ധിയാകുന്ന കടിഞ്ഞാണ്‍ കൊണ്ട് പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച് ജീവിതമാകുന്ന കുരുക്ഷേത്രത്തില്‍ യുദ്ധം ചെയ്തു മുന്നേറണം എന്നാണ് ആ സന്ദേശം ..!! ഭഗവത് ഗീത നല്‍കുന്ന സന്ദേശം അതാണ് ..!! )
65. ഇന്ന് ഹിന്ദുമതം എന്ന് പറയുന്നതിന്റെ പൌരാണികനാമം എന്തായിരുന്നു ?
സനാതന മതം - വേദാന്തമതമെന്നും.
66. സുപ്രസിദ്ധ ക്ഷേത്ര ശില്പഗ്രന്ഥം?
വിശ്വകര്‍മ്മ്യം
67. ആദ്യമായി ഗീതമലയാളത്തില്‍ തര്‍ജമചെയ്തതാര് ?
നിരണത്ത് മാധവപണിക്കര്‍.
68. ശങ്കരാചാര്യരുടെ ഗുരു ആരായിരുന്നു ?
ഗോവിന്ദഭാഗവദ്പാദര്‍.
69. സപ്താശ്വാന്‍ ആരാണ് ?
ആദിത്യന്‍ , ആദിത്യന്‍റെ രഥത്തില്‍ ഏഴ് കുതിരകളെ പൂട്ടിയിട്ടുള്ളതായി പുരാണം.
70. ഈശ്വരപൂജയില്‍ ഹിന്ദുക്കള്‍ ആദ്യമായി ഉപയോഗിക്കുന്ന മന്ത്രമേത് ?.
ഓംകാരം
71. ശിവപാര്‍വ്വതി സംവാദരൂപേണ ദത്താത്രേയ മുനി രചിച്ചിട്ടുള്ള
ശാസ്ത്രശാഖ ഏത്?
തന്ത്രശാസ്ത്രം
72. സംഗീത മഹിമ വിളിച്ചോതുന്ന തന്ത്രത്തിന് പറയുന്ന പേരെന്ത്?
രുദ്രയാമളം
73. ദേഹം ദേവാലയവും അതിനുള്ളിലെ ജീവന്‍ സദാശിവവുമാണെന്ന് പറയുന്ന ഗ്രന്ഥമേത്?
കുളാര്‍ണ്ണവ തന്ത്രം
74. പാര്‍വ്വതി ശിവന് പറഞ്ഞുകൊടുത്ത തന്ത്രം ഏതുപേരില്‍ അറിയപ്പെടുന്നു?
നിഗമ ശാസ്ത്രം
75. തന്ത്രസമുച്ചയത്തിന്റെ രചയിതാവ് ആര്?
ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്
76. ശിവന്‍ പാര്‍വ്വതിക്ക് ഉപദേശിച്ചുകൊടുത്ത തന്ത്രം ഏത് പേരില്‍ അറിയപ്പെടുന്നു?
ആഗമ ശാസ്ത്രം
77. തടിയില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
ദാരുമയി
78. ക്ഷേത്രത്തിലെ അന്തരാളം മനുഷ്യശരീരത്തില്‍ എന്ത് സ്ഥാനമാണുള്ളത്?
മുഖം
79. തന്ത്ര സമുച്ചയത്തിലെ ശ്ലോക സംഖ്യ എത്ര?
2895
80. തന്ത്രവിഭാഗത്തെ മൂന്നായി വിഭജിച്ചതിന്റെ പേരുകള്‍ ഏതെല്ലാം?
വിഷ്ണുക്രാന്ത , രഥക്രാന്ത, അശ്വക്രാന്ത................
A compilation of best forwarded messages. *We don't claim ownership or authenticity of the posted content.
Google Ads
Tuesday, September 4, 2018
Saturday, September 1, 2018
02 September 2018 ഞായറാഴ്‌ച അഷ്ടമി-രോഹിണി
മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് അഷ്ടമി-രോഹിണി ആയി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിലെ കൃഷ്ണ പക്ഷത്തിൽ അഷ്ടമിയും രോഹിണിയും ഒത്തു വരുന്ന ദിവസമാണ് സാധാരണയായി അഷ്ടമി രോഹിണിയായി ആഘോഷിക്കുന്നത്. ഇവിടെ അഷ്ടമിക്കാണ് പ്രധാനം. അതുകൊണ്ട് തന്നെ അഷ്ടമിയും രോഹിണിയും ഒത്തു വരാത്ത വർഷങ്ങളിൽ മദ്ധ്യ രാത്രി അഷ്ടമി വരുന്ന ദിവസമാണ് ജന്മാഷ്ടമി ആയി കണക്കാക്കുന്നത്.
എന്നാൽ ഈ വർഷം രണ്ടാം തീയതി അർദ്ധരാത്രി അഷ്ടമിയും രോഹിണിയും ഒന്നിച്ചു വരുന്നുണ്ട് എന്നത് വിശേഷമാണ്. കൃഷ്ണാഷ്ടമി എന്നും ഈ ദിവസം അറിയപ്പെടുന്നു. ജന്മാഷ്ടമിയും കൃഷ്ണാഷ്ടമിയും കൂടാതെ ഈ ദിവസം ഗോകുലാഷ്ടമി, ശ്രീ കൃഷ്ണ ജയന്തി എന്നും അറിയപ്പെടുന്നു.
*അഷ്ടമി-രോഹിണി വ്രതം*
സപ്തമി ദിവസത്തെ (01/09/2018 ശനിയാഴ്ച) സൂര്യാസ്തമയം മുതലാണ് വ്രതം ആരംഭിക്കേണ്ടത്. ഈ സമയം മുതൽ അഷ്ടമി ദിവസം പകൽ മുഴുവനും അന്ന് അർദ്ധരാത്രി വരെ വ്രതം അനുഷ്ഠിക്കണം. ഈ സമയമത്രയും മത്സ്യ മാംസാദികൾ വെടിഞ്ഞ് പഞ്ചശുദ്ധി (മനശുദ്ധി, ശരീരശുദ്ധി, വസ്ത്രശുദ്ധി, ആഹാരശുദ്ധി, വ്രതശുദ്ധി) യോടുകുടി യും ലഘുഭക്ഷണത്തോടുകൂടിയും (പാൽ, പഴം മുതലായവ - അരി ആഹാരം ഒഴിവാക്കിയാൽ നന്ന്) കൃഷ്ണ നാമങ്ങൾ ജപിച്ച് കഴിയണം. അഖണ്ഡ നാമം നടക്കുന്നിടത്ത് അതിൽ പങ്കാളിയാകാം. ബ്രഹ്മചര്യം പാലിക്കണം.
ഓം നമോ ഭഗവതേ വാസു ദേവായ, ഹരേ രാമ ഹരേ രാമാ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ മന്ത്രങ്ങൾ ജപിക്കാവുന്നതാണ്.
ഈ സമയത്ത് ഭാഗവതം, നാരായണീയം, ശ്രീകൃഷ്ണ കർണ്ണാമൃതം തുടങ്ങിയ ഭഗവത് ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നത് ജന്മാന്തര പാപം നിവാരണം ചെയ്യുമെന്നു വിശ്വസിക്കപ്പെടുന്നു. ഏതു പ്രായക്കാർക്കും വ്രതം അനുഷ്ഠിക്കാം. ഏതെങ്കിലും മരുന്നു കഴിക്കുന്നവർ അതു കഴിച്ചുകൊണ്ട് ആഹാര ക്രമീകരണങ്ങൾ ചെയ്യാം. ഭഗവാന്റെ കാര്യങ്ങൾക്ക് ഈ കാര്യത്തിൽ ഉപാധിയും നിബന്ധനകളും ഇല്ല. പൂർണ്ണ ആരോഗ്യമുളളവർ കഴിയുന്നത്ര മുകളിൽ പറഞ്ഞ കാര്യങ്ങൾ പാലിക്കണം.
ഈ ദിവസം അനപത്യതാദുഃഖം (സന്താനമില്ലാത്ത ദുഃഖം) അനുഭവിക്കുന്നവർ സന്താനഗോപാല മന്ത്രം 41 പ്രാവശ്യം നിറഞ്ഞ ഭക്തിയോടെ ജപിച്ചാൽ ഫലസിദ്ധി നിശ്ചയമാണ്.
അതുപോലെ ആയുരാരോഗ്യത്തിന് ആയുർഗോപാല മന്ത്രം 41 പ്രാവശ്യം ജപിക്കണം.
കുട്ടികളുടെ വിദ്യാഭ്യാസ ഉന്നതിക്കായി വിദ്യാഗോപാലമന്ത്രം 41 പ്രാവശ്യം ജപിക്കുക.
*സന്താനഗോപാല മന്ത്രം*
ഓം ദേവകീസുത ഗോവിന്ദ
വാസുദേവ ജഗത്പതേ
ദേഹി മേ തനയം കൃഷ്ണാ
ത്വാമഹം ശരണം ഗത
*ആയുർഗോപാല മന്ത്രം*
ഓം ദേവകീസുത ഗോവിന്ദ
വാസുദേവ ജഗത്പതേ
ദേഹി മേ ശരണം കൃഷ്ണാ
ത്വാമഹം ശരണം ഗത
*വിദ്യാഗോപാല മന്ത്രം*
കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണാ
സർവജ്ഞത്വം പ്രസീദമേ
രമാ രമണ വിശ്വേശാ,
വിദ്യാമാശു പ്രയശ്ചമേ
(നിരീശ്വര വാദികളും ഭൗതിക വാദികളും ക്ഷമിക്കുക. ഇതു നിങ്ങൾക്കുളളതല്ല. നിങ്ങൾക്ക് ഭഗവാനും തട്ടിപ്പിന്റെ വക്താവാണല്ലോ)
ഭഗവാന് പാൽപായസം, തൃക്കൈവെണ്ണ, തുളസിമാല എന്നീ വഴിപാടുകൾ നടത്തുക.
പിറ്റേന്ന് രാവിലെ ക്ഷേത്രദർശനം നടത്തി വ്രതം അവസാനിപ്പിക്കാം. അന്നാണ് സാധാരണയായി ഗോകുലാഷ്ടമിയായി ഭഗവാന്റെ ജനനത്തിന്റെ ആഘോഷങ്ങൾ നടത്തുന്നത്.
കന്മഷങ്ങൾ കളയുവാനും ഐശ്വര്യം ഉണ്ടാവാനുമാണ് ഈ വ്രതം ആചരിക്കുന്നത്.
ഈ വർഷം കഠിനമായ പ്രളയകാല ദുരിതമനുഭവിക്കുന്നവർക്കായിക്കൂടി വ്രതം അനുഷ്ഠിച്ചു പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു.
*ശ്രീകൃഷ്ണാർപ്പണമസ്തു*

Subscribe to:
Posts (Atom)