An Indian tourist walks into a curio shop in San Francisco. Looking around at the exotic, he notices a very lifelike, Life-sized bronze statue of a rat. It has no price tag, But is so striking he decides he must have it.
He takes it to the owner: "How much for the bronze rat?" "Twelve dollars for the rat, one hundred dollars for the Story," says the owner.
The tourist gives the man twelve dollars. "I'll just take the rat,you can keep the story."
As he walks down the street carrying his bronze rat, he notices that a few real rats crawl out of the alleys and sewers and begin following him down the street. This is disconcerting; he begins walking faster. But within a couple of blocks, the herd of rats behind him grows to hundreds, and they begin squealing. He begins to trot toward the Bay, looking around to see that the rats now numbered in the MILLIONS, and are still squealing and coming towards him faster and faster.
Concerned, even scared, he runs to the edge of the Bay and throws the bronze rat as far out into the Bay as he can. Amazingly, the millions of rats all jump into the Bay after it, and are all drowned.
The man walks back to the curio shop.
"Ah ha," says the owner, "You have come back for the Story?"
"No," says the man, "I came back to see if you have a statue of an average Indian politician in bronze!!
A compilation of best forwarded messages. *We don't claim ownership or authenticity of the posted content.
Google Ads
Wednesday, April 11, 2018
Saturday, April 7, 2018
ഓരോ നക്ഷത്രത്തിലും ജനിച്ചവരുടെ ഭാഗ്യരത്നം

-----------------------------------
അശ്വതി - വൈഡൂര്യം,പവിഴം
ഭരണി - വജ്രം,പവിഴം
കാർത്തിക - മാണിക്യം
രോഹിണി - മുത്ത്,ചന്ദ്രകാന്തം
മകയിരം - പവിഴം
തിരുവാതിര - ഗോമേദകം
പുണർതം - പുഷ്യരാഗം
പൂയം - ഇന്ദ്രനീലം
ആയില്യം - മരതകം
മകം - വൈഡൂര്യം
പൂരം - വജ്രം
ഉത്രം - മാണിക്യം
അത്തം - മുത്ത്,ചന്ദ്രകാന്തം
ചിത്തിര - പവിഴം
ചോതി - ഗോമേദകം
വിശാഖം - പുഷ്യരാഗം
അനിഴം - ഇന്ദ്രനീലം
തൃകേട്ട - മരതകം
മൂലം - വൈഢൂര്യം
പൂരാടം - വജ്രം
ഉത്രാടം - മാണിക്യം
തിരുവോണം - മുത്ത്
അവിട്ടം - പവിഴം
ചതയം - ഗോമേദകം
പൂരുട്ടാതി - പുഷ്യരാഗം
ഉതൃട്ടാതി - ഇന്ദ്രനീലം
രേവതി - മരതകം
*ജന്മ നക്ഷത്രങ്ങളും അവയുടെ ഉപാസനാ മൂര്‍ത്തികളും*
അശ്വതി - ഗണപതി
ഭരണി - സുബ്രഹ്മണ്യന്‍, ഭദ്രകാളി
കാര്‍ത്തിക - ദുര്‍ഗാദേവി
രോഹിണി - വിഷ്ണു, ദുര്‍ഗാദേവി
മകയിരം - മഹാലക്ഷ്മി
തിരുവാതിര-നാഗദേവതകള്‍
പുണര്‍തം- ശ്രീരാമന്‍
പൂയം - മഹാവിഷ്ണു
ആയില്യം- ശ്രീകൃഷ്ണന്‍
മകം- ഗണപതി
പൂരം- ശിവന്‍
ഉത്രം - ശാസ്താവ്
അത്തം - ഗണപതി
ചിത്തിര - സുബ്രഹ്മണ്യന്‍
ചോതി - ശ്രീഹനുമാന്‍
വിശാഖം- ബ്രഹ്മാവ്
അനിഴം - സുബ്രഹ്മണ്യന്‍, ഭദ്രകാളി
തൃക്കേട്ട- സുബ്രഹ്മണ്യന്‍
മൂലം - ഗണപതി
പൂരാടം - ലക്ഷ്മീനാരായണന്‍
ഉത്രാടം -ശങ്കരനാരായണന്‍
തിരുവോണം- മഹാവിഷ്ണു
അവിട്ടം - സുബ്രഹ്മണ്യന്‍, ഭദ്രകാളി
ചതയം - നാഗദേവതകള്‍
പൂരൂരുട്ടാതി - മഹാവിഷ്ണു
ഉതൃട്ടാതി - ശ്രീരാമന്‍
രേവതി - മഹാവിഷ്ണു , മഹാലക്ഷ്മി

ശിവക്ഷേത്ര ദർശനം.
ഏറ്റവും കൂടുതൽ ശ്രദ്ധയും, ചിട്ടയും വേണ്ടത് ശിവക്ഷേത്ര ദർശനത്തിനാണ്.ശിവക്ഷേത്ര ദർശനം പലർക്കും ശരിയാംവണ്ണം അറിയില്ല. ഞാൻ വായിച്ചറിഞ്ഞതും, എന്റെ അറിവിൽ ശരിയായ രീതി എന്നു തോന്നിയതുകൊണ്ടും ഞാൻ പോസ്റ്റ് ചെയ്യുന്നു. ഭഗവാന് മൂന്ന് പ്രദക്ഷിണമാണ്. ഏത് ക്ഷേത്ര ദർശനവും, ചിട്ടകളും തുടങ്ങുന്നത് ദർശനത്തിനായി പോകുന്നതിന് നാം കുളിക്കുന്ന സമയം മുതലാണ്. നാം കുളിക്കുന്ന സമയത്ത് ഭഗവാന്റെ കൽപ്പന പ്രകാരം ഭൂതഗണങ്ങൾ നമ്മുടെ സമീപത്ത് എത്തുന്നുണ്ട്. ദർശനത്തിന് നാം ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടുന്നത് മുതൽ തൊഴുത് മടങ്ങുമ്പോൾ തിരികെ കൊണ്ട് ചെന്ന് ആക്കണം. ഇതാണ് ശിവഭഗവാൻ ഭൂതഗണങ്ങൾക്ക് കൊടുത്തിട്ടുള്ള കൽപ്പന. അത്രയ്ക്കും ശ്രദ്ധയോടെ, കണ്ണിലെ ക്യഷ്ണമണി പോലെയാണ് ഭഗവാൻ ഭക്തരെ കാത്ത് സൂക്ഷിക്കുന്നത്.
ചുറ്റമ്പലത്തിന്റെ പ്രധാന കവാടത്തിൽ ഛണ്ഡൻ, പ്രഛണ്ഡൻ എന്നീ ദ്വാരപാലകർ ക്ഷേത്രം സൂക്ഷിപ്പുകാരായുണ്ട്. ഇവരെ മനസ്സിൽ സങ്കല്പിച്ച് ഇടം വലം നോക്കി തൊഴുത് അനുവാദം വാങ്ങി വേണം അകത്ത് പ്രവേശിക്കുവാൻ.
അകത്തെത്തിച്ചേർന്നാൽ ആദ്യം തൊഴേണ്ടത് ഭഗവാന് മുന്നിൽ പ്രതിഷ്ഠിച്ചിട്ടുള്ള നന്തികേശനെയാണ്. നന്തികേശന്റെ വലതു വശത്തുനിന്നു നന്തികേശനെ തൊഴണം.അതിനു ശേഷം മുന്നോട്ട് നടന്ന് ശ്രീകോവിലിന്റെ വാതിലിന്റെ ഇടത് ഭാഗത്തുനിന്ന് ശിവഭഗവാനെ തൊഴണം. ഭഗവാനെ തൊഴുമ്പോൾ കൈകൂപ്പി ശിരസ്സിൽ നിന്നും അരയടിയിൽ അധികം കൃത്യമായി പറഞ്ഞാൽ 36 സെന്റീമീറ്റർ ഉയരത്തിൽ പിടിച്ചു വേണം തൊഴാൻ. അതിനു ശേഷം തിരിഞ്ഞ് നടന്ന് നന്തിയുടെ വലതുവശത്ത് വന്ന് നിന്നു നന്തിയെ തൊഴുത് നന്തിയുടെ പിന്നിലൂടെ ഓവുചാലിന് അടുത്തെത്തി നിൽക്കണം. അവിടെ നിന്ന് ശ്രീകോവിലിന്റെ താഴികക്കുടം നോക്കി കൂപ്പിയ കൈകൾ മൃദുവായി മൂന്ന് പ്രാവശ്യം കൊട്ടി തൊഴുത് തിരിഞ്ഞ് നടന്ന് നന്തിയുടെ പിന്നിലൂടെ നന്തിയുടെ വലതുവശത്ത് വന്ന് നിന്ന് നന്തിയെ തൊഴുത് ശ്രീകോവിലിനടുത്ത് ചെന്ന് ഭഗവാനെ തൊഴണം. അവിടെ നിന്ന് വലത്തോട്ട് നടന്ന് ഓവിന് അടുത്തെത്തി നിന്ന് താഴികക്കുടം നോക്കി കൂപ്പിയ കൈകൾ മൃദുവായി തൊഴുത് കൊട്ടി തിരിഞ്ഞ് നടന്ന് ശ്രീകോവിലിന് മുന്നിലെത്തി ഭഗവാനെ തൊഴുത് തിരിഞ്ഞ് നടന്നു നന്തികേശന്റെ വലത് വശത്ത് വന്ന് നിന്നു നന്തികേശനെ തൊഴണം. ഇത്രയും ചെയ്യുമ്പോഴാണ് ശിവക്ഷേത്രത്തിൽ ഒരു പ്രക്ഷിണം പൂർത്തിയാകുന്നത്. ഇങ്ങനെ മൂന്ന് പ്രാവശ്യം ആവർത്തിക്കുമ്പോൾ മൂന്ന് പ്രദക്ഷിണമായി. ഒരു പ്രദക്ഷിണത്തിൽ നന്തി കേശനെ നാല് പ്രാവശ്യവും, ഭഗവാനെ മൂന്ന് പ്രാവശ്യവും തൊഴണം.ഭക്തർ ഒരു കാരണവശാലും അറിഞ്ഞോ, അറിയാതെയോ ശിവക്ഷേത്രത്തിലെ ഓവ് മുറിച്ച് കടക്കരുത്.
നന്തി കേശനും, ഭഗവാനും തമ്മിലുള്ള ദർശനം മുറിച്ച് കടക്കുന്നത് ഭഗവാന്റെയും, നന്തികേശന്റയും കോപത്തിനു കാരണമാകും.
ഭഗവാന്റെ പുറകുവശത്തായി പാർവ്വതീദേവി ഇരിക്കുന്നു എന്നാണ് സങ്കല്പം.പുറക് ഭാഗത്തുള്ള പാർവ്വതീദേവിയെ സങ്കൽപ്പിച്ചാണ് പിൻവിളക്ക് വഴിപാട് നടത്തുന്നത് ശിവക്ഷേത്ര ദർശനത്തിന് യഥാർത്ഥ ഫലം ലഭിക്കണമെങ്കിൽ പാർവ്വതീദേവിക്ക് പിൻവിളക്ക് കൂടി ഭക്തർ നടത്തണം.
ഭഗവാന് ഏറ്റവും പ്രിയ പ്പെട്ട വഴിപാട് ജലധാരയാണ്.''ജലധാരാപ്രിയോ ശിവൻ'' എന്നാണ് പ്രമാണം.
നന്ത്യാർവട്ടം, ചെമ്പകം, താമരപ്പൂവ്, പുന്ന, കരിംകൂവളം, വെള്ള എരിക്കിൻ പൂവ്, മഞ്ഞ അരളിപ്പൂവ്, മൂന്ന് ഇതളുള്ള കൂവളത്തില, ഇവയാണ് ശിവഭഗവാന് ഏറ്റവും പ്രിയപ്പെട്ട പുഷ്പങ്ങൾ. ഭഗവാന് ആയിരം വെള്ള എരിക്കിൻ പൂവ് കൊണ്ട് ആരാധന നടത്തുന്ന ഫലം ഒരു മഞ്ഞ അരളിപ്പൂവ് കൊടുത്താൽ ലഭിക്കും.ഇത്രയും മഞ്ഞ അരളിപ്പൂവ് കൊടുത്താൽ ലഭിക്കുന്ന ഫലം മൂന്ന് ഇതളുള്ള ഒരു കൂവളത്തില സമർപ്പിച്ചാൽ മതി. മൂന്ന് ഇതളുള്ള ഒരു കൂവളത്തില സമർപ്പിച്ചാൽ ഭക്തന്റെ മൂന്ന് ജന്മങ്ങളിലെ പാപങ്ങൾ ശമിക്കും.
ശിവൻ, പാർവ്വതി, ഗണപതി, സുബ്രഹ്മണ്യൻ എന്നീ ദേവതകളെയും, മറ്റു ശൈവ ശാക്തേയ ചൈതന്യങ്ങളെയും തുളസി കൊണ്ട് പൂജിക്കരുത്. ഇവർക്ക് തുളസിമാല ചാർത്തുകയും അരുത്.ദേവചൈതന്യത്തിന് ക്ഷതം സംഭവിക്കും. നന്തികേശ പ്രതിഷ്ഠയുള്ള ശിവക്ഷേത്ര ദർശനമാണ് ശ്രേഷ്ഠം. ദർശനം കഴിഞ്ഞാൽ ചുറ്റമ്പലത്തിന്റെ പ്രധാന കവാടത്തിലൂടെ തന്നെ പുറത്തിറങ്ങണം. എന്നിട്ട് ദ്വാരപാലകന്മാരെ മനസ്സ് കൊണ്ട് വന്ദിച്ച് നന്ദി പറയണം.അവിടം മുതൽ ശിവഭൂതഗണങ്ങൾ നമുക്കൊപ്പം യാത്രയാകും. ക്ഷേത്രമതിൽക്കെട്ടിന് പുറത്തിറങ്ങിയാൽ അൽപ്പം വിശ്രമിക്കണം. ഭക്തൻ വിശ്രമിക്കുന്നത് കണ്ടാൽ ഭൂതഗണങ്ങൾ ശിവങ്കലേയ്ക്ക് മടങ്ങും. വിശ്രമിക്കുന്ന സ്ഥലം വരെ ഭക്തരെ അനുഗമിക്കാനെ ഭഗവാന്റെ നിർദ്ദേശമുള്ളൂ. ഭൂതഗണങ്ങളെ അധികം കഷ്ടപ്പെടുത്താതിരിക്കാനാണ് ഭക്തർ അൽപ്പനേരം ഇരുന്ന് വിശ്രമിക്കണം എന്ന് പറയുന്നത്.
ദേവൻമാരിൽ ഏറ്റവും ശാന്തനും, സന്തോഷ വാനും, ഭക്തജനപ്രിയനും ശിവഭഗവാനാണ്. എല്ലാ ദേവീ ദേവൻമാരും ഭഗവാനെ പൂജിച്ചിരുന്നുവെന്നും എല്ലാ ദേവൻമാരുടെയും ദേവനായതുകൊണ്ട് ദേവാദി ദേവൻ മഹാദേവനാകുന്നു എന്നു പുരാണം പറയുന്നു.
ഓം നമ:ശിവായ... 🔱🔱🔱🔱🔱🔱🔱🔱🔱

Monday, April 2, 2018
ശ്രീകൃഷ്ണ കഥകൾ - മഞ്ജുളാൽ
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പരിസരത്തു ഒരു വാരസ്യാര്‍ പെണ്‍കുട്ടി ഉണ്ടായിരുന്നു. കൃഷ്ണഭക്തയായ അവള്‍ എന്നും കണ്ണന് മനോഹരമായ തുളസിമാല കെട്ടി കൊടുക്കും .മഞ്ജുള എന്നായിരുന്നു അവളുടെ പേര്. ബാല്യം മുതല്‍ക്കു തന്നെ ഗുരുവായൂരപ്പനില്‍ നൈസര്‍ഗ്ഗിഗമായ പ്രേമ ഭക്തി അവള്‍ക്കു ഉണ്ടായിരുന്നു. കുഞ്ഞായിരിക്കേ അമ്മയുടെ ഒക്കത്തിരുന്ന് അവള്‍ അമ്പലത്തില്‍ പോകുമ്പോള്‍ കണ്ണന് കൊടുക്കാന്‍ ഒരു പൂവ്വെങ്കിലും വേണം. ഇല്ലെങ്കില്‍ അവള്‍ വാശിപിടിക്കും. അവളുടെ വീട്ടിലെന്നും ദാരിദ്ര്യവും കഷ്ടപ്പാടും ആയിരുന്നു. എന്നാല്‍ അതൊന്നും അവളെ ഒരിക്കലും അലട്ടിയിരുന്നില്ല. ദിവസവും ഭഗCവാനു മാലകെട്ടി കൊണ്ടു കൊടുക്കും. എന്ത് വന്നാലും തുളസിമാല ഭഗവാനു കൊടുക്കുന്നത് അവള്‍ മുടക്കില്ല. ഒരു ദിവസം അവളുടെ അമ്മയ്ക്ക് സുഖമില്ലാതായി. ഗൃഹജോലി കഴിഞ്ഞ് അവള്‍ ക്ഷേത്രത്തില്‍ എത്തിയപ്പോഴേക്കും സമയം വൈകിപ്പോയി. മഞ്ജുള ഒടിയെത്തിയപ്പോഴേക്കും നട അടച്ചു കഴിഞ്ഞിരുന്നു. അവള്‍ക്കു ദുഃഖം താങ്ങാനായില്ല. അവളുടെ ഹൃദയം വല്ലാതെ വേദനിച്ചു.
" എന്റെ ഗുരുവായൂരപ്പാ! ഇന്നെന്തു പറ്റി? എന്റെ മാല വേണ്ടേ? എനിക്കു അഹങ്കാരം വന്നുവോ? നിനക്കു എന്നും മാല തരുന്നവളെന്നു ഞാനറിയാതെ ഉള്ളില്‍ അഹങ്കരിച്ചോ? കണ്ണാ..... കൊണ്ടാണോ എന്റെ മാലയെ തിരസ്കരിച്ചത്? എന്താ കൃഷ്ണാ ! എനിക്കു നീ മാത്രല്ലേ ഉള്ളൂ ....? ഇതു ഞാനെങ്ങിനെ സഹിക്കും കണ്ണാ...."
അവള്‍ പരിസരം മറന്ന് പൊട്ടി പൊട്ടിക്കരഞ്ഞു. ഇതു കണ്ട് പലരും അവളെ പരിഹസിച്ചു. ഹോ! ഒരു വലിയ ഭക്ത. എന്നാല്‍ ആ ഹൃദയം നൊന്തപ്പോള്‍ കണ്ണന് സഹിച്ചില്യ. കാരുണ്യമൂര്‍ത്തിയായ ഭഗവാന്‍ തന്‍റെ ഉത്തമ ഭക്തനെ അവിടേയ്ക്കു അയച്ചു.
ആരാന്നോ? മഹാ ഭക്തനായ പൂന്താനം തിരുമേനി! പുറത്ത് പ്രദിക്ഷണം വച്ച് അതാ വരുന്നു അദ്ദേഹം. വിതുമ്പലടക്കാന്‍ കഴിയാതെ കരഞ്ഞു കൊണ്ടിരിക്കുന്ന മഞ്ജുളയെക്കണ്ട് അദ്ദേഹം അവളുടെ അടുത്തെത്തി നെറുകയില്‍ തലോടിയീട്ടു ചോദിച്ചു.
"അല്ലാ! ആരാത് ഗുരുവായൂരപ്പന്റെ മഞ്ജുളക്കുട്ടിയല്ലേ? എന്തിനാ മഞ്ജുളക്കുട്ട്യേ ഇങ്ങനെ കരയുന്നത്?കരയുന്നത് കണ്ണന് ഒട്ടും ഇഷ്ടല്ലാ ട്ടോ. കണ്ണനെപ്പോഴും ചിരിച്ചീട്ടല്ലേ. ?" വിതുമ്പലൊതുക്കി മഞ്ജുള പറഞ്ഞു.
"ഇന്നെന്റെ ഗുരുവായൂരപ്പന് മാല ചാര്‍ത്താന്‍ സാധിച്ചില്ല മുത്തശ്ശാ ".
ഇത് കേട്ടതും പൂന്താനം തിരുമേനി ചരിച്ചു കൊണ്ട് പറഞ്ഞു.
" ഇത്രേള്ളൂ ? ഇതിനാണോ മോളു കരഞ്ഞത്? അയ്യയ്യേ! കരഞ്ഞത് മതി. ആ കണ്ണ് തുടയ്ക്കു! മോളു വരൂ നമുക്ക് നടക്കാം."
അവര്‍ മുന്നോട്ടു നടന്നു. അതിനിടയില്‍ അദ്ദേഹം ചോദിച്ചു
" എന്റെ കുട്ട്യോട് ആരേ പറഞ്ഞേ കണ്ണന്‍ ശ്രീകോവിലിന്റെ ഉള്ളില്‍ മാത്രമേയുള്ളൂ ന്ന് ? ഭഗവാന്‍ എവിടെയും നിറഞ്ഞു നില്‍ക്കുകയല്ലേ? മഞ്ജുളക്കുട്ടി... ഭഗവാനെ നല്ലോണ്ണം മനസ്സില്‍ ധ്യാനിച്ച് ഇതാ ഈ ആല്‍ത്തറയില്‍ ആ മാല ചാര്‍ത്തൂ! ഭഗവാന്‍ അത് തീര്‍ച്ചയായും സ്വീകരിച്ചിരിക്കും!"
പൂന്താനം തിരുമേനി പറഞ്ഞപ്പോള്‍ മഞ്ജുളയ്ക്കു സമാധാനമായി. അവള്‍ക്കു അദ്ദേഹത്തെ വിശ്വാസമാണ്. ഭഗവാനെ എപ്പോഴും നേരില്‍ കാണുന്ന ഭക്തനല്ലേ! അവള്‍ കണ്ണീര്‍ തുടച്ചു. പൂന്താനം തിരുമേനിയെ നമസ്കരിച്ചു . അദ്ദേഹം ഇല്ലത്തേക്ക് മടങ്ങി. അവള്‍ ഗുരുവായൂരപ്പനെ മനസ്സില്‍ ധ്യാനിച്ചു.
"കൃഷ്ണാ! എന്നും ഞാന്‍ മാല കെട്ടി മേല്‍ശാന്തിയുടെ കയ്യില്‍ കൊടുക്കും, അദ്ദേഹം അത് നിനക്ക് ചാര്‍ത്തും. ഇന്നു ഈ മാല എന്റെ കൈ കൊണ്ടു തന്നെ സ്വീകരിക്കണം എന്നു തീരുമാനിച്ചാണോ ഈ സൂത്രം. ന്റെ കണ്ണാ ഒന്നു പരിഭ്രമിച്ചൂ ട്ടോ !എന്നാലും എനിക്കിഷ്ടായീ കണ്ണാ ഈ ലീല! എനിക്ക് സന്തോഷമായി. തിരുമേനി മുത്തശ്ശന്‍ പറഞ്ഞ പിന്നെ അത് സത്യം തന്ന്യാ. ഇതാ ഈ മാല ഞാനെന്റെ കണ്ണന്റെ കഴുത്തില്‍ ചാര്‍ത്തുന്നു."
മഞ്ജുള കൊണ്ടു വന്ന മാല ആല്‍ മരത്തില്‍ ചാര്‍ത്തി. നിറഞ്ഞ സന്തോഷത്തോടെ അവള്‍ തന്റെ വസതിയിലേക്ക് പോയി.
പിറ്റേ ദിവസം പുലരും മുമ്പേ നിര്‍മ്മാല്യ ദര്‍ശനത്തിനായി ഭക്തര്‍ ക്ഷേത്ര നടയില്‍ കൂടി.
നട തുറന്നു. നിര്‍മ്മാല്യ ദര്‍ശനം പുണ്യം.
ഹരേ !കൃഷ്ണാ! ഗുരുവായൂരപ്പാ! നാരായണാ! മുകുന്ദാ! മാധവാ! ഹരേ ഹരേ ! കണ്ണാ!
എന്നിങ്ങനെയുള്ള നാമങ്ങള്‍ മുഴങ്ങി.
ഭക്തന്മാര്‍ കണ്ണനെ കണ്‍കുളിര്‍ക്കെ കണ്ടു. മേല്‍ ശാന്തി പതുക്കെ ചാര്‍ത്തിയിരുന്ന മാലകളൊക്കെ മാറ്റി തുടങ്ങി. എല്ലാ മാലയും അദ്ദേഹം മാറ്റി .പക്ഷെ എത്ര മാറ്റിയിട്ടും ഒരേ ഒരു മാല മാത്രം ഇപ്പോഴും ശേഷിച്ചു. എത്ര മാറ്റിയീട്ടും ആ തുളസിമാല വീണ്ടും കഴുത്തിലുണ്ട് . 'കണ്ണാ പരീക്ഷിക്കല്ലേ... അത്ഭുതം. ഞാന്‍ എത്ര പ്രാവശ്യം എടുത്തു മാറ്റി നോക്കി എന്നിട്ടും ഒരു മാല മാത്രം ഭഗവാന്റെ കഴുത്തില്‍ നിന്നും പിരിയാതെ ഇരിക്കുന്നതെന്തേ? വല്ല പിഴവും വന്നോ ഉണ്ണീ...' മേല്‍ശാന്തി വല്ലാതെ വിഷമിച്ചു.
പൂന്താനം തിരുമേനി ഇതെല്ലാം കണ്ടു കൊണ്ടു നില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകളില്‍ ആനന്ദ ബാഷ്പം പൊടിഞ്ഞു. അദ്ദേഹത്തിന് കാര്യം മനസ്സിലായി. കഴിഞ്ഞ ദിവസം താന്‍ പറഞ്ഞതനുസരിച്ച് മഞ്ജുള ആല്‍ത്തറയില്‍ ചാര്‍ത്തിയ മാലയല്ലേ അത്! അത് ഗുരുവായൂരപ്പന്‍ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു. അദ്ദേഹം മേല്‍ശന്തിയോടു അത് ഇന്നലെ മഞ്ജുള ചാര്‍ത്തിയ മാലയാണെന്നു പറഞ്ഞു. ഇന്നലെ ഉണ്ടായതെല്ലാം ഭക്തന്മാരോട് വിശദമായി പറഞ്ഞു. എലV്ലാവരും ഹരേ കൃഷ്ണാ എന്ന് ഉറക്കെ വിളിച്ചുകൊണ്ട് ആലിന്റെ അടുത്തേക്ക് ഓടി. മേൽശാന്തി ആ മാല എടുത്തു മാറ്റി. തരിച്ചു വന്നപ്പോള്‍ അത്ഭുതം കണ്ണന്റെ കഴുത്തിലെ തുളസിമാല മാറിയിരിക്കുന്നു. മഞജുളയുടെ നിഷ്ക്കാമ ഭക്തിയുടെ പ്രതീകമായി ഇന്നും ആ ആല്‍മരം മഞജുളാല്‍ എന്ന പേരില്‍ ഗുരുവായൂര്‍ തിരുനടയില്‍ നില്‍ക്കുന്നു. പിന്നീട് മഞ്ജുള കണ്ണനില്‍ ലയിച്ചു ചേര്‍ന്നു.
കണ്ണാ! ഞങ്ങള്‍ക്കും നിഷ്ക്കാമഭക്തി തന്ന് അനുഗ്രഹിക്കണേ! ഇതാ നാമപുഷ്പങ്ങളാൽ കോർത്ത ഈ വനമാല കണ്ണന്റെ തിരുമാറിൽ ചാർത്തുന്നു. സന്തോഷത്തോടെ സ്വീകരിക്കണേ!

Subscribe to:
Posts (Atom)