പിറന്നാൾ ദിനത്തിൽ ആശംസിക്കാനും അനുഗ്രഹിക്കാനും ഋഗ്വേദത്തിൽ ഒരു മന്ത്രം ഉണ്ട് . നമ്മൾ പല അവസരത്തിലും ആ മന്ത്രം ചൊല്ലാറുമുണ്ട് .
എന്തുകൊണ്ട് പിറന്നാൾ ദിനത്തിൽ പാൽപായസം ഉണ്ടാക്കി അത് കുട്ടികൾക്ക് നൽകി കൊണ്ട് ആ അനുഗ്രഹമന്ത്രം നമുക്ക് പഠിച്ച് ചൊല്ലി കൂടാ .....
മന്ത്രം താഴെ കൊടുക്കുന്നു . കൂടെ അർത്ഥവും . ആ മന്ത്രം എത്ര ശേഷ്ഠവും സന്ദർഭത്തിന് അനുയോജ്യവുമാണെന്ന് നോക്കുക .
" ഓം ശതം ജീവ ശരദോ വർദ്ധമാന ശതം ഹേമന്താൻ ശതമു വസന്താൻ
ശതം ഇന്ദ്രാഗ്നി സവിതാ ബൃഹസ്പതേ ശതായുഷാ ഹവിഷേമം പുനർദ്ധു ....."
അല്ലയോ കുട്ടീ നീ സർവ്വവിധ ഐശ്വര്യത്തോടും കൂടി നൂറ് വസന്തകാലങ്ങളും നൂറ് വേനൽക്കാലങ്ങളും നൂറ് ശരത് കാലങ്ങളും കടന്ന് നൂറ് വയസു വരെ ജീവിക്കട്ടെ .....
എല്ലാം അറിയുന്ന എല്ലായിടവും നിറഞ്ഞ് നിൽക്കുന്ന എല്ലാ അറിവുകളുടേയും ഉറവിടമായ ഈ പ്രപഞ്ചത്തിന്റെ ഊർജ്ജദായകനായ പരംപൊരുളേ (ഇന്ദ്രൻ, അഗ്നി, സവിതാവു്, ബൃഹ സ്പതി ) അങ്ങ് ഈ കുട്ടിക്ക് ഭൗതികവും ആത്മീയവും ബൗദ്ധികവുമായ എല്ലാ അറിവുകളും നൽകി ഒരു നൂറ് വർഷം ജീവിക്കാൻ അനുഗ്രഹം നൽകേണമേ...
എത്ര നല്ല പ്രാർത്ഥന ആണെന്ന് നോക്കുക .
ഇത് കളഞ്ഞിട്ടാണ് നാം ഇംഗ്ലീഷിൽ ഹാപ്പി ബേർത്ത് ഡേ മാത്രം പാടുന്നത് .
ആലോചിക്കുക. എത്ര നല്ല ഒരു അനുഗ്രഹമന്ത്രത്തെയാണ് നാം വിസ്മൃതിയിലേക്ക് തള്ളിക്കളഞ്ഞത് ?