എത്ര വയസുവരെയാണ് മനുഷ്യരുടെ സദാ സംരക്ഷിക്കപ്പെടേണ്ട ഒരു കുട്ടിക്കാലം?
ഇരുപതും ഇരുപത്തിയഞ്ചും കടന്ന് അത് പിന്നേയും മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്
പ്ലാവില പെറുക്കാറായാൽ അതു ചെയ്യണം എന്ന് നിഷ്കർഷിച്ചിരുന്ന ഒരു കാലഘട്ടത്തിലെ ബാല്യം ജീവിച്ചവരാണ് നമ്മൾ
പത്തു വയസാവുമ്പോഴക്കും കുടുംബജോലികളിൽ അവരവരുടെ പങ്ക് നിർവ്വഹിച്ചിരുന്നവർ
അവരുടെ തലമുറയിൽപെട്ട അമ്മമാരാണ് ഇരുപത്തി അഞ്ചു വയസുകാരൻ മകൻ വീട്ടിൽ ഒറ്റക്കാണ് എന്ന കാരണത്താൽ കൂട്ടുകാരികൾ
പ്ലാൻ ചെയ്ത ആ യാത്രയിൽനിന്ന് ഒഴിവായി നിൽക്കുന്നത്
മക്കളിലൊരാൾ പത്താം ക്ലാസിലെത്തിയാൽ നീണ്ട അവധിക്കപേക്ഷിക്കുകയും , ടി വി യും ഇന്റർനെറ്റുമടക്കം സകല വിനോദങ്ങളും റദ്ധുചെയ്ത് വീടിനെ മരണവീടുപോലെ ശോകമൂകമാക്കുകയും ചെയ്യുന്നതും
മകന് വയനാട്ടിലെ മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ടിയതിനാൽ അഞ്ചരവർഷം അവധിയെടുത്ത് കൂട്ടിരിക്കുന്ന ഒരമ്മയെ എനിക്കറിയാം
ഹോസ്റ്റലൊന്നും ശരിയാവില്ല ,അവന് ഞാൻ ഇല്ലാതെ പറ്റില്ല എന്നാണ് അവരുടെ യുക്തി
കുട്ടികളുടെ ജീവിതത്തിൽ തണലാവേണ്ടതില്ല എന്നല്ല,
നിങ്ങൾ കരിഞ്ഞുണങ്ങി പൊടിഞ്ഞു തീരുംവരെ അവർക്കായി ഇങ്ങനെ വെയിലുകൊള്ളേണ്ടതുണ്ടോ എന്നതാണ് വിഷയം .
സ്വയം തണൽ തേടാൻ അവർ പ്രാപ്തരായ ശേഷവും അവനവന്റെ ജീവിതമങ്ങനെ ത്യജിക്കേണ്ടതുണ്ടോ എന്ന്.
ഒരു പൊന്മാന് അൽപനേരം കൂടി അധികം മെനക്കെട്ടാൽ അതിന്റെ കുഞ്ഞുങ്ങൾക്കുള്ള മീനിനെക്കൂടി പിടിക്കാവുന്നതേ ഉള്ളൂ
പക്ഷേ കണ്ടിട്ടില്ലേ
അത് മീൻ പിടിക്കാൻ കുഞ്ഞുങ്ങളെ ശീലിപ്പിക്കുകയാണ് ചെയ്യുക
കോടിക്കണക്കായ ആളുകൾ ജീവിച്ചു മരിച്ചുപോയ ഒരിടമാണ് ഈ ഭൂമി
ജീവിച്ചിരിക്കുന്നവരേക്കാൾ കൂടുതൽ മരിച്ചവരുള്ള ഒരിടം
നിങ്ങൾ നിങ്ങളുടെ ജീവിതംജീവിക്കുക എന്നത് പ്രധാനമാണ്
മരങ്ങളിൽ വള്ളികൾക്ക് എന്നുള്ളതുപോലെയാണ് മറ്റുള്ളവർക്ക് നിങ്ങളുടെ ജീവിതത്തിൽ സ്ഥാനം നൽകേണ്ടത്
അത് ഇത്തിക്കണ്ണികൾ എന്നതുപോലെയാവുമ്പോഴാണ് ആദ്യം നിങ്ങളും പിന്നാലെ നിർബന്ധമായും അവരും ഉണങ്ങിപ്പോകുന്നത്
മരിക്കുംബോൾ തിന്മകളിൽ നിന്ന് എന്ന പോലെ തന്നെ നന്മകളിൽ നിന്നും മനുഷ്യൻ സ്വതന്ത്രനാകുന്നുണ്ട്
രണ്ടാമത്തെ തലമുറക്കപ്പുറം നിങ്ങളെ ആരോർക്കാനാണ്?
ഇനി അഥവാ ഓർത്തിരുന്നാൽ തന്നെ നിങ്ങൾക്ക് അതു കൊണ്ട് എന്ത് ലാഭമാണുള്ളത്?
അതു കൊണ്ട് അവനവന്റെ ജീവിതത്തെ പൂർണ്ണമായും ഉരുക്കിയൊഴിച്ച് അപരന്റെ ജീവിതത്തിൽ വെളിച്ചം പകരാതിരിക്കുക
അവനവനെ കൂടി ഇടക്കൊക്കെ പരിഗണിക്കുക അവനവന്റെ ഇഷ്ടങ്ങൾക്ക് അപരന്റേതിന് ഒപ്പമെങ്കിലും പരിഗണന നൽകുക
നാൽപത്തി അഞ്ച് വയസ് കഴിഞ്ഞ ഒരു മദാമ്മ കഴിഞ്ഞവർഷം വയനാട്ടിൽ വന്നു
അൻപത് വയസിന് മുൻപ് ചെയ്യേണ്ട അൻപതുകാര്യങ്ങൾ എന്നൊരു ബക്കറ്റ് ലിസ്റ്റ് ഉണ്ടായിരുന്നു അവരുടെ കയ്യിൽ
അതിൽ മുക്കാലും അവർ ചെയ്തു തീർക്കുകയും ചെയ്തിരുന്നു
ആനപ്പുറത്ത് കയറുക എന്ന ബാക്കിയുള്ള ഒരൈറ്റം നടപ്പിലായിക്കിട്ടുമോ എന്നാണ് ആയമ്മക്ക് അറിയേണ്ടിയിരുന്നത്
മറ്റുള്ളവർക്ക് വിചിത്രമെന്ന് തോന്നാം ചിലപ്പോൾ നമ്മുടെ ചില ആഗ്രഹങ്ങളെ
അത് പക്ഷേ നമ്മുടെ കുഴപ്പമല്ല ,
നമ്മളല്ല അവർ എന്നത് കൊണ്ടുണ്ടാകുന്ന ചെറിയ ഒരു കൺഫൂഷനാണത്
നാം കാര്യമാക്കേണ്ടതില്ലാത്ത ഒന്ന്.
നിത്യവും ധാരാളം രോഗികൾ പ്രായമെത്തി മരിക്കുന്ന ജെറിയാട്രിക് വാർഡിൽ ദീർഘകാലം ജോലി ചെയ്ത ഒരു നർസ്സിന്റെ അഭിമുഖം ഓർമ്മയിൽ വരുന്നു
ഭൂരിപക്ഷം ആളുകളും മരണത്തോടടുക്കുംബോൾ പറഞ്ഞിരുന്നത് എന്തായിരുന്നു എന്നതായിരുന്നു അവരോടുള്ള ഒരു ചോദ്യം.
'കുറേക്കൂടി നന്നായി ജീവിക്കാമായിരുന്നു..'എന്നതാണ് അതിന് അവർ പറഞ്ഞ ഉത്തരം
പിന്മടക്കം സാധ്യമല്ലാത്ത ഒരു പോയന്റിൽ എത്ര വേദനാജനകമാണ് ആ വിചാരം എന്ന് ആലോചിച്ചു നോക്കൂ
ധാരാളം ആഗ്രഹങ്ങളുമായി മരണത്തിലേക്ക് പോകുന്നവർ പരാജയപ്പെട്ട ജീവിതങ്ങൾ നയിച്ചവരാകുന്നു
ഒരു ജീവിതം കൊണ്ടും തീരാതെ അനന്തമായി നീളുന്ന ആക്രാന്തപ്പെട്ട ആശാപാശത്തെക്കുറിച്ചല്ല ഞാൻ പറയുന്നത്
നിസ്സാരമെങ്കിലും പലവിധകാരണങ്ങളാൽ നടക്കാതെപോകുന്ന ഒരു മനുഷ്യന്റെ കുഞ്ഞു കുഞ്ഞ് ആശകളേക്കുറിച്ചാണ്
മറ്റുള്ളവരുടെ കാര്യങ്ങൾ ഒന്നും തന്നെ ഗൗനിക്കാതെ തന്നിഷ്ടം കാട്ടി നടക്കണമെന്നുമല്ല
മറ്റുള്ളവർക്ക് വേണ്ടി, മറ്റുള്ളവർക്ക് വേണ്ടി എന്ന് നാം ത്യജിച്ചുകളയുന്ന നിർദോഷങ്ങളായ നമ്മുടെ ചില സന്തോഷങ്ങളെക്കുറിച്ചാണ് ഞാൻ പറയാൻ ശ്രമിക്കുന്നത്
നാളേക്ക് നാളേക്ക് എന്ന് നാം മാറ്റിവക്കുകയും ജീവിതത്തിൽ ഒരിക്കലും നടക്കാതെ പോകുകയും ചെയ്യുന്ന പലപല സംഗതികളെക്കുറിച്ച്
അത് പലർക്കും പലതാകാം
വിജനമായ ഒരു മലമുകളിലേക്ക് ഒറ്റക്ക് കയറിപ്പോകുന്നതോ പ്രിയപ്പെട്ട ഒരാളോടൊപ്പം രാത്രി മഴ നനയുന്നതോ ആകാം
കാസിരംഗയിലെ ഒരു ഒരു കാനന സഫാരിയോ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലോ ആകാം
ഉറക്കെയുറക്കെ പാടുക
മതിവരുവോളം നൃത്തം ചെയ്യുക
നീലച്ചടയന്റെ ഒരു കവിൾ പുകയെടുക്കുക,
പുഴയോരത്തെ ഒരു പുൽമൈതാനത്തിൽ ആകാശം കണ്ട് മലർന്നു കിടക്കുക,
പ്രിയപ്പെട്ട ഒരാളെ അയാൾക്ക് സമ്മതമെങ്കിൽ ഉമ്മ വെക്കുക തുടങ്ങി അന്യന് ദ്രോഹം ചെയ്യാത്ത എന്തു തരം ആഗ്രഹങ്ങളുമാവാം എന്നു സാരം
നിങ്ങൾ അതിയായി ഒരു കാര്യം ആഗ്രഹിക്കുകയാണെങ്കിൽ പൗലോ കൊയ്‌ലോ പറഞ്ഞപോലെ ലോകം മുഴുവൻ അതിനായി ഗൂഢാലോചന ചെയ്തേക്കില്ലെങ്കിലും ആരെങ്കിലുമൊക്കെ അതിനായി നിങ്ങളോടൊപ്പമുണ്ടാവും എന്ന് ഉറപ്പാണ്
വർക്ക് ഏരിയയിൽ പൊടിപിടിച്ചു കിടക്കുന്ന ആ സിംഗറിന്റെ തയ്യൽ മെഷീൻ കണ്ടോ
'തൊട്ടതിനും പിടിച്ചതിനും ടെയിലറുടെ അടുത്ത് പോകാൻ വയ്യ..
ഇനി അത്യാവശ്യം തൈപ്പൊക്കെ ഞാൻ തൈച്ചോളാം'
എന്ന് നിങ്ങൾ പറഞ്ഞപ്പോൾ അത് നേരാണ് എന്ന് ഒരാൾ വിശ്വസിച്ചതാണ് അതങ്ങനെ അവിടെ വരാൻ കാരണം
അലക്കിയ തുണി ഉണങ്ങാൻ സ്റ്റാന്റായി ഇപ്പോൾ ഉപയോഗിക്കുന്ന ആ തടി കുറക്കാനുള്ള സൈക്കിളില്ലേ അതും അങ്ങനെ വന്നതു തന്നെ
എല്ലാവർക്കും വായിക്കാനുള്ളതാണെങ്കിൽ കൂടി എന്നത്തെയും പോലെ ഈ കുറിപ്പ് കൊണ്ടും ഞാൻ ലക്ഷ്യം വക്കുന്നത് നാൽപത് കഴിഞ്ഞവരേയാണ്
മറ്റുള്ളവർക്ക് ഇനിയും സമയമുണ്ടെന്നും ധാരാളം ബസുകൾ വരാനുമുണ്ടെന്നും അറിയാവുന്നതു കൊണ്ടാണ് അത്
നാൽപത് കഴിഞ്ഞവർ നിശ്ചയമായും ഓടിയേ പറ്റൂ
സ്റ്റാന്റ് വിട്ടു പോയിക്കൊണ്ടിരിക്കുന്നത് അവർക്കുള്ള അവസാന ബസുകളാണ്
അമാന്തിച്ചു നിന്നാൽ മനസമാധാനമില്ലാതെ മരിക്കാം
ഈ മനോഹരതീരത്ത് ഒരാവശ്യവുമില്ലാതെ പാഴാക്കിക്കളയാൻ ഒരു ജന്മം കൂടി തരുമോ എന്ന് ശോകഗാനം മൂളാം
നിങ്ങളോട് എന്ന വ്യാജേന ഇത് ഞാൻ എന്നോടും കൂടിയാണ് പറയുന്നത് എന്ന് തിരിഞ്ഞിട്ടുണ്ടാവുമല്ലോ അല്ലേ
പലവിധ ഉത്തരവാദിത്തങ്ങളുടെ സമ്മർദ്ധങ്ങൾ എന്റെ ചില പ്രിയപ്പെട്ട പരിപാടികളെ തടസപ്പെടുത്തുമ്പോൾ അതിനെ അതിജീവിക്കാനായി ഞാൻ പ്രയോഗിക്കുന്ന ഒരു തന്ത്രമുണ്ട്
പരോപകാരാർത്ഥം അതു കൂടി പങ്കുവെച്ചു കൊണ്ട് ഞാൻ ഈ കുറിപ്പ് അവസാനിപ്പിക്കാം എന്നു കരുതുന്നു
ഈ നിമിഷത്തിൽ ഞാൻ മരിച്ചു പോയിരുന്നു എങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്ന് ചിന്ത ചെയ്യലാണ് ആ കൗശലം
ഒരാൾ ഇല്ലാതായാൽ ലോകത്തിന് എന്ത് സംഭവിക്കാനാണ്?
ശൈലജ തനിയെ ജീവിക്കില്ലേ?
കൃഷ്ണ പഠിക്കുകയോ ഉദ്യോഗം നേടുകയോ കല്യാണം കഴിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്യില്ലേ?
നാട്ടിൽ ആളുകൾ പശുക്കളെ വളർത്തില്ലേ?
ലോകം അതിന്റെ ക്രമം വീണ്ടെടുക്കില്ലേ?
അത്രയേ ഉള്ളൂ കാര്യം
നിങ്ങളുടെ ഈ പറയുന്ന തിരക്കുകൾക്കൊക്കെ അത്രയേ ഉള്ളൂ പ്രസക്തി
അപ്പോ ശരി ..
എല്ലാവർക്കും കാര്യം തിരിഞ്ഞല്ലോ അല്ലേ?
ജീവിക്കുക എന്നത് ജീവനുള്ളപ്പോൾ മാത്രം സാധ്യമാകുന്ന ഒന്നാണ് എന്നു സാരം
A compilation of best forwarded messages. *We don't claim ownership or authenticity of the posted content.
Google Ads
Wednesday, November 15, 2017
Tuesday, November 14, 2017
അവസാനത്തെ അത്താഴം - ഒരു കോഴി പറഞ്ഞ കഥ
ഇരുട്ട് കനംവെച്ച് തുടങ്ങിയപ്പോൾ അമ്മ മക്കളെ അടുത്തേക്ക് വിളിച്ചു,
ആറുപേരും നിറഞ്ഞ കണ്ണുകളുമായി ഒന്നും മിണ്ടാതെ അടുത്തേക്ക് വന്നു,
:മക്കളെ, ഇന്ന് നമ്മൾ ഒന്നിച്ചുള്ള അവസാന രാത്രിയാണ്, നാളെ ഞാൻ നിങ്ങളെ വിട്ട് മറ്റൊരു ലോകത്തേക്ക് യാത്രയാവും,
അനിവാര്യമായ മടക്കയാത്ര,
നിങ്ങൾ സങ്കടപെടരുത് അവിടെ എന്നെയും കാത്ത് നിങ്ങളുടെ അഛനുണ്ടാവും,
ഒരമ്മ എന്ന നിലയിൽ എനെറ് ജീവിതം വിജയമോ പരാജയമോ എന്നെനിക്കറിയില്ല, പക്ഷെ ഒന്നറിയാം ഒരു കോഴി എന്ന നിലയിൽ നമുക്ക് അന്നം തന്നവർക്ക് അന്നമാ വേണ്ട കടമഎനിക്കുണ്ട് ,
അത് തന്നെയാണ് നമ്മുടെ ജീവിതവും,
അമ്മയുടെ വാക്കുകളെ നിർവ്വികാരമായ് കേട്ടുകൊണ്ടിരുന്നു മക്കൾക്ക് നേരേ നോക്കി അമ്മ തുടർന്നു,
നിങ്ങൾ സ്വന്തമായ് കൊത്തി തിന്നാൻ പാകത്തിൽ വളർന്നിരിക്കുന്നു, മുട്ട വിരിഞ്ഞ നാൾ മുതൽ നിങ്ങളെ കാക്കക്കും കുവ്വക്കും കൊടുക്കാതെ ഞാൻ പോറ്റി വളർത്തി, ഇന്ന് നിങ്ങൾ സ്വന്തമായി ചിക്കി തിന്നാൻ തുടങ്ങി, ഇനി നിങ്ങൾക്ക് സ്നേഹിക്കാൻ അല്ലാതെ ജീവിക്കാൻ ഒരു അമ്മയുടെ ആവശ്യമില്ല,
എന്റെ ചിറകിന്റെ ചൂടും തണലും ഇന്നു രാത്രിയോടെ തീരുകയായി,
നിങ്ങൾ പരസ്പരം പിണങ്ങരുത്, തല്ല് കൂടരുത്, കാരണം നിങ്ങൾക്ക് ഇനി നിങ്ങളെ ഉള്ളൂ ഞാ .... ബാക്കി പറയാൻ ആ കോഴിക്ക് കഴിഞ്ഞില്ല ....
നിശബ്ദതയുടെ നിമിഷങ്ങൾ -
കൂടിന്റെ വാതിലിനോട് ചേർത്തടിച്ച കമ്പി വലയുടെ ഇടയിലൂടെപുറത്തെ ഇരുട്ടിനെ നോക്കി കോഴി ഇരുന്നു, ചുറ്റിലും മക്കളും :...
.....നാളെ?, .....എന്റെ മക്കൾ ?
ചിന്തകൾ കണ്ണുകളിലൂടെ നീർച്ചാലുകളായി ഒഴുകി തുടങ്ങി, ''..
നീണ്ട മൗനത്തെ അവസാനിപ്പിച്ച് കൊണ്ട് മഴ തുള്ളി തുള്ളിയായ് പെയ്തു തുടങ്ങി, "..മഴ ശക്തമായി,
വൈകാതെ തണുപ്പും തുടങ്ങി,
കുഞ്ഞുങ്ങൾ അമ്മയുടെ ചിറകിനടിയിൽ അഭയം തേടി, ''''..
ഈ ചൂട് ഇനി എത്രനേരം !!
കോഴിയുടെ മുമ്പിൽ തന്റെ ഇന്നലെകൾ തെളിഞ്ഞു വന്നു, ബാല്യം, കൗമാരം,യൗവ്വനം അങ്ങനെയങ്ങനെയീനിമിഷം വരേ, ..
നാളെ?
മഴ തോരാൻ തുടങ്ങി, തന്റെ കണ്ണീരിൽ അലിഞ്ഞലിഞ്ഞ് മഴ വെറും ഒരാർത്ത നാദമായ് മാറുന്നതായി കോഴിക്ക് തോന്നി,
പ്രഭാതത്തിന്റെ വരവറിയിച്ച് കൊണ്ട് അടുത്ത വീട്ടിലെ കൂടുകളിൽ നിന്നും കൂവലുകൾ തുടങ്ങി,, തന്റെ കൂട്ടിൽ മാത്രം ........
അധികം വൈകിയില്ല രണ്ട് കൈകൾ കൂടിന്റെ വാതിലിനിടയിലൂടെ വന്ന് കോഴിയെ പൊക്കിയെടുത്തു,
കുതറിയോടാനോ, രക്ഷപെടാനോ അവൾ ശ്രമിച്ചില്ല, എങ്കിലും ചിറകിനടിയിലെ കുഞ്ഞുങ്ങളെ നോക്കി അവൾ ഒരു വട്ടം കരഞ്ഞു, കൂട്ടിലെ കൂട്ട കരച്ചിലുകൾ നിലാക്കാതെ തുടർന്നു,
പിന്നെ കുറേ നേരത്തേക്ക് മക്കൾ അമ്മയുടെ ശബ്ദം കേട്ടില്ല, അല്ല ആ കോഴി കരഞ്ഞില്ല,
അൽപം കഴിഞ്ഞ് കഴുത്തിലേക്കാണ്ടിറങ്ങുന്ന കത്തിക്ക് മുമ്പിൽ ആ കോഴിക്കു പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല,
രക്തം വാർന്നൊഴുകുമ്പഴുംകണ്ണിലേക്ക് ഈ ലോകത്തിന്റെ അവസാന കാഴചകൾ മങ്ങി അലിയുന്നവരേയും കൂട്ടിലേക്ക് നോക്കി അവൾ കരഞ്ഞുകൊണ്ടിരുന്നു,
ആത്മാവ് ശരീരത്തിൽ നിന്ന് വേർപെട്ട് പോകുന്ന നിമിഷം,
ഒരു പിടച്ചിൽ കൂടി പിടഞ്ഞ് കോഴി ലോകത്തോട് യാത്രയായി.......
അന്ന് കൂടുവിട്ട് ആരും പുറത്ത് പോയില്ല, അമ്മയുടെ ചൂടും മണവും തങ്ങിനിൽകുന്ന കൂട്ടിൽ തേങ്ങലോടെ അവർ ഇരുന്നു,
വേർപാടെന്ന ഞെരിപ്പോടിന് മുമ്പിൽ വിശപ്പിന്റെ വിളികൾ അലിഞ്ഞില്ലാതായി,
സൂര്യൻ അതിന്റെ താണ്ഡവം കഴിഞ്ഞ് അറബിക്കടലിന്റെ ഓരത്തേക്ക് യാത്ര തുടങ്ങി,
വീട്ടിലെ വിരുന്നും ബഹളവും അടങ്ങി,
കോഴി ഇറച്ചി കഴിച്ചവർ പല്ലിന്റെ ഇടയിൽ നിന്ന് കുത്തിയെടുത്ത ഇറച്ചി കഷ്ണം വെച്ച് കോഴിയുടെ വയസ്സളന്നു കൊണ്ട് പിടയിറങ്ങി തുടങ്ങി,
അദികം വൈകാതെ കൂടിന്റെ പുറത്ത് നിന്ന് ഒരു കൈ ഉള്ളിലേക്ക് വന്നു, അതിൽ ഒരു പ്ലേറ്റും
അതിൽ എച്ചിൽ അടങ്ങിയ ഒരു പിടി ചോറും,
പെറ്റമ്മയുടെ കത്തിക്കരിഞ്ഞ എല്ലും മാംസംവും ചേർത്ത ഭക്ഷണം;
മാതൃസ്നേഹത്തിന് മുമ്പിൽ വിശപ്പ് വീണ്ടും നോക്കുകുത്തിയായി,
കൂട്ടിന്റെ ഒരു കോണിലേക്ക് നിറഞ്ഞ മിഴികളുമായി അവർ ചേർന്ന് നിന്നു,
പെട്ടന്ന് ഒരലർച്ച കേട്ടവർ തിരിഞ്ഞു നോക്കി
:ഓ.': .. കോയിക്കക്ക് ചോറൊന്നും പറ്റുന്നില്ല, :..തീറ്റ മാത്രേ പറ്റൂ..... ഇപ്പ കിട്ടും കാത്തിരുന്നോ...
കൂട് കുലുക്കി വാതിൽ അടച്ച് ആശബ്ദം നടന്നകന്നു:
ആപ്പഴേക്കും ഇരുട്ട് വീണ്ടും കനം വെച്ചു തുടങ്ങി ......... മഴ വീണ്ടും പെയ്യാൻ തുടങ്ങി .......
.....

Sabari mala help desk 2017
തീര്‍ത്ഥാടകരുടെ ശ്രദ്ധക്ക്.
*********************
തീർത്ഥാടകരുടെ
🚗🚕🚘🚙
വാഹനങ്ങൾ
ശബരിമല
പാതകളിൽ എവിടെ അപകടത്തിൽ പെട്ടാലും
(Accident)
9400044991
9562318181
എന്നീ
ടോൾ ഫ്രീ നമ്പരുകളിൽ വിളിച്ചാൽ മോട്ടോർ വാഹനവകുപ്പിന്‍റെ 🚔 അടിയന്തര സേവനം ലഭിക്കും.
ഇന്നു മുതൽ സേവനം ലഭ്യമാണ്.
സേഫ്സോൺ പദ്ധതിപ്രകാരം 24മണിക്കൂർ🚨 സേവനമുണ്ട്. വാഹനങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിന് മെക്കാനിക്കുകളുടെ🔧🔧 സഹായവും ലഭിക്കും.
പ്രധാന ഫോൺ നമ്പരുകൾ: ☎☎☎
***********************
എസ്. ടി.ഡി കോഡ് 04735 (STD Code)
_________________
ദേവസ്വം കമ്മീഷണർ
04735202004
_________________
വിജിലൻൻസ് എസ്.പി
04735202081
_________________
വിജിലൻസ് ഓഫീസ്
04735202058
_________________
ഇൻഫർമേഷൻ സെന്റർ ശബരിമല
04735202048
_________________
ഇൻഫർമേഷൻ സെന്റർ പമ്പ
04735202339
_________________
അക്കോമഡേഷൻ
04735202049
_________________
ഗസ്റ്റ് ഹൗസ് പമ്പ🏡
04735202441
_________________
ഗസ്റ്റ് ഹൗസ് ശബരിമല
04735202056
_________________
അന്നദാന മണ്ഡപം
04735 202918
_________________
പോസ്റ്റ് ഓഫീസ്📮 ശബരിമല
04735 202130
_________________
പോസ്റ്റ് ഓഫീസ് 📮പമ്പ
04735202330
_________________
പൊലീസ് സ്റ്റേഷൻ ശബരിമല
04735202014
04735202016
_________________
പൊലീസ് സ്റ്റേഷൻ പമ്പ
04735203419
04735203386
_________________
പൊലീസ് സ്പെഷ്യൽ ഓഫീസർ ശബരിമല
04735202029
_________________
പൊലീസ് സ്പെഷ്യൽ ഓഫീസർ പമ്പ
04735203523
_________________
പൊലീസ് വയർലെസ്
04735202079
_________________
ഫയർഫോഴ്സ് ശബരിമല
04735202033
_________________
കെ. എസ്. ആർ. ടി. സി പമ്പ
04735203445
_________________
ഫോറസ്റ്റ് ഓഫീസ് പമ്പ
04735202335
_________________
ഫോറസ്റ്റ് ഓഫീസ് പമ്പ
04735202074
_________________
ഗവ.ആശുപത്രി 🏥 പമ്പ
04735203318
_________________
ഗവ.ആശുപത്രി🏥 ശബരിമല
04735202101
_________________
ടെലിഫോൺ എക്സ്ചേഞ്ച് ശബരിമല
04735202199
04735202000
04735202836.
_________________
🔴Max Share Plz🔴

Monday, November 13, 2017
പൈതൃകസമ്പത്ത്
പിറന്നാൾ ദിനത്തിൽ ആശംസിക്കാനും അനുഗ്രഹിക്കാനും ഋഗ്വേദത്തിൽ ഒരു മന്ത്രം ഉണ്ട് . നമ്മൾ പല അവസരത്തിലും ആ മന്ത്രം ചൊല്ലാറുമുണ്ട് .
എന്തുകൊണ്ട് പിറന്നാൾ ദിനത്തിൽ പാൽപായസം ഉണ്ടാക്കി അത് കുട്ടികൾക്ക് നൽകി കൊണ്ട് ആ അനുഗ്രഹമന്ത്രം നമുക്ക് പഠിച്ച് ചൊല്ലി കൂടാ .....
മന്ത്രം താഴെ കൊടുക്കുന്നു . കൂടെ അർത്ഥവും . ആ മന്ത്രം എത്ര ശേഷ്ഠവും സന്ദർഭത്തിന് അനുയോജ്യവുമാണെന്ന് നോക്കുക .
*ഓം ശതം ജീവ ശരദോ വർദ്ധമാന ശതം ഹേമന്താൻ* *ശതമു വസന്താൻ*
*ശതം ഇന്ദ്രാഗ്നി* *സവിതാ ബൃഹസ്പതേ ശതായുഷാ ഹവിഷേമം പുനർദ്ധു* ....."
*അല്ലയോ കുട്ടീ! നീ സർവ്വവിധ ഐശ്വര്യത്തോടും കൂടി നൂറ് വസന്തകാലങ്ങളും നൂറ് വേനൽക്കാലങ്ങളും നൂറ് ശരത് കാലങ്ങളും കടന്ന് നൂറ് വയസു വരെ ജീവിക്കട്ടെ* .....
*എല്ലാം അറിയുന്ന എല്ലായിടവും നിറഞ്ഞ് നിൽക്കുന്ന എല്ലാ* *അറിവുകളുടേയും ഉറവിടമായ ഈ പ്രപഞ്ചത്തിന്റെ ഊർജ്ജദായകനായ പരംപൊരുളേ (ഇന്ദ്രൻ, അഗ്നി,* *സവിതാവു്, ബൃഹ സ്പതി ) അങ്ങ് ഈ കുട്ടിക്ക് ഭൗതികവും ആത്മീയവും ബൗദ്ധികവുമായ എല്ലാ അറിവുകളും* *നൽകി ഒരു നൂറ് വർഷം ജീവിക്കാൻ അനുഗ്രഹം നൽകേണമേ*..
🌱☘🍀🍀🍃
എത്ര നല്ല പ്രാർത്ഥന ആണെന്ന് നോക്കുക .
*ഇത് കളഞ്ഞിട്ടാണ് നാം ഇംഗ്ലീഷിൽ ഹാപ്പി ബേർത്ത് ഡേ മാത്രം പാടുന്നത്*.
*പിറന്നാൾ ദിനത്തിൽ 🎂കേക്കുമുറിച്ച്! അതിനു മുകളിൽ മെഴുകുതിരി🕯 കത്തിച്ച് വെച്ച് ആ ദീപം🔥 ഊതി കെടുത്തി 'അനാചാര പ്രേത കർമ്മം നടത്തി - മെഴുകുതിരിയിൽ നിന്ന് പുറത്ത് വരുന്ന പുക🌫 ( അക്രോലിൻ ) വിഷവാദകം സ്വസിച്ച്: ക്യാൻസർ എന്ന മാരക രോഗം വരുത്തിവെക്കണൊ?*
*നിലവിളക്ക് തെളിച്ച് വെച്ച്🎂 മുറിച്ചുകൂടെ എന്തിനാണ് ഇങ്ങനെയൊരു പ്രേത കർമ്മം*'
ആലോചിക്കുക. എത്ര നല്ല ഒരു അനുഗ്രഹീത !മന്ത്രത്തെയാണ് നാം വിസ്മൃതിയിലേക്ക് തള്ളിക്കളഞ്ഞത് ?
പ്രണവം🙏🏼

പിറന്നാൾ ആശംസിക്കാൻ
പിറന്നാൾ ദിനത്തിൽ ആശംസിക്കാനും അനുഗ്രഹിക്കാനും ഋഗ്വേദത്തിൽ ഒരു മന്ത്രം ഉണ്ട് . നമ്മൾ പല അവസരത്തിലും ആ മന്ത്രം ചൊല്ലാറുമുണ്ട് .
എന്തുകൊണ്ട് പിറന്നാൾ ദിനത്തിൽ പാൽപായസം ഉണ്ടാക്കി അത് കുട്ടികൾക്ക് നൽകി കൊണ്ട് ആ അനുഗ്രഹമന്ത്രം നമുക്ക് പഠിച്ച് ചൊല്ലി കൂടാ .....
മന്ത്രം താഴെ കൊടുക്കുന്നു . കൂടെ അർത്ഥവും . ആ മന്ത്രം എത്ര ശേഷ്ഠവും സന്ദർഭത്തിന് അനുയോജ്യവുമാണെന്ന് നോക്കുക .
" ഓം ശതം ജീവ ശരദോ വർദ്ധമാന ശതം ഹേമന്താൻ ശതമു വസന്താൻ
ശതം ഇന്ദ്രാഗ്നി സവിതാ ബൃഹസ്പതേ ശതായുഷാ ഹവിഷേമം പുനർദ്ധു ....."
അല്ലയോ കുട്ടീ നീ സർവ്വവിധ ഐശ്വര്യത്തോടും കൂടി നൂറ് വസന്തകാലങ്ങളും നൂറ് വേനൽക്കാലങ്ങളും നൂറ് ശരത് കാലങ്ങളും കടന്ന് നൂറ് വയസു വരെ ജീവിക്കട്ടെ .....
എല്ലാം അറിയുന്ന എല്ലായിടവും നിറഞ്ഞ് നിൽക്കുന്ന എല്ലാ അറിവുകളുടേയും ഉറവിടമായ ഈ പ്രപഞ്ചത്തിന്റെ ഊർജ്ജദായകനായ പരംപൊരുളേ (ഇന്ദ്രൻ, അഗ്നി, സവിതാവു്, ബൃഹ സ്പതി ) അങ്ങ് ഈ കുട്ടിക്ക് ഭൗതികവും ആത്മീയവും ബൗദ്ധികവുമായ എല്ലാ അറിവുകളും നൽകി ഒരു നൂറ് വർഷം ജീവിക്കാൻ അനുഗ്രഹം നൽകേണമേ...
എത്ര നല്ല പ്രാർത്ഥന ആണെന്ന് നോക്കുക .
ഇത് കളഞ്ഞിട്ടാണ് നാം ഇംഗ്ലീഷിൽ ഹാപ്പി ബേർത്ത് ഡേ മാത്രം പാടുന്നത് .
ആലോചിക്കുക. എത്ര നല്ല ഒരു അനുഗ്രഹമന്ത്രത്തെയാണ് നാം വിസ്മൃതിയിലേക്ക് തള്ളിക്കളഞ്ഞത് ?

ശാന്തി നേടാന്‍ ഒരുവഴി പറഞ്ഞു തരുമോ?
ശ്രീബുദ്ധനെ തടഞ്ഞു കൊണ്ട് അനുയായികള്‍ പറഞ്ഞു, "ഇനിയങ്ങോട്ട് പോകരുത്, അവിടെയാണ് അംഗുലീമാലയുടെ താവളം. "ശ്രീ ബുദ്ധന്‍ മന്ദഹസിച്ചു. വിലക്കുവകവെയ്ക്കാതെ ഒറ്റയ്ക്ക് മുന്നോട്ടു നീങ്ങി. കൊടും ഭീകരനാണ് അംഗുലീമാല. അയാള്‍, താന്‍ കൊന്ന മനുഷ്യരുടെ വിരലുകള്‍ (അംഗുലി) കോര്‍ത്ത് മാലയുണ്ടാക്കി അണിഞ്ഞിരുന്നു. അങ്ങനെയാണ് അംഗുലീമാല എന്നു പേരുതന്നെ ഉണ്ടായത്.
തന്റെ താവളത്തിലൂടെ, നിര്‍ഭയനായി നടക്കുന്ന ശ്രീബുദ്ധനെ അംഗുലീമാല കണ്ടു.
"നില്ക്കൂ" അയാള്‍ ഗര്‍ജ്ജിച്ചു.
ശ്രീബുദ്ധന്‍, നിന്നില്ല, ശ്രദ്ധിക്കാതെ മുന്നോട്ടു തന്നെ നീങ്ങി. ഉണര്‍ത്തിയ അരിവാളുമായി ആ ഭീകരന്‍ പുറകെ പാഞ്ഞു. ബുദ്ധന്റെ മുന്നില്‍ കടന്നു ചെന്ന് അംഗുലീമാല അലറി. "നില്ക്കാന്‍."
വശ്യമായ പുഞ്ചിരിയോടെ, വാത്സല്യമൂറുന്ന മിഴികള്‍ അംഗുമാലയുടെ മിഴികളിലൂന്നി ബുദ്ധന്‍ അരുളി കുഞ്ഞേ ഞാന്‍ നില്ക്കുകയാണ്, ഓടുന്നത്… നീയല്ലേ…"
"ങേ…" അംഗുലീമാല തരിച്ചുപോയി. നടന്നുകൊണ്ടിരിക്കുന്ന ഒരാള്‍ നില്ക്കുകയാണെന്ന് പറയുന്നു. അതേ സമയം തന്നെ തെല്ലും ഭയക്കുന്നുമില്ല. ബുദ്ധന്‍ അരുളി.
"അതേ… നിന്റെ മനസ്സ് എപ്പോഴെങ്കിലും സ്വസ്ഥമായിരുന്നിട്ടുണ്ടോ. മനസിന്റെ ഓട്ടമാണ് ഓട്ടം. ശരീരത്തിന്റെ ചലനമല്ല. എന്റെ മനമോ സദാ നിശ്ചലമാണ്."
അംഗുലീമാലയില്‍ പരിവര്‍ത്തനം അവിടം മുതല്‍ തുടങ്ങി എന്നാണ് ചരിത്രം. പിന്നീട് വലിയ തപസ്വിയായി തീര്‍ന്നു അദ്ദേഹം.
മനസാണ് യഥാര്‍ത്ഥ ഓട്ടക്കാരന്‍. അവന്‍ ശാന്തമായാല്‍ നമുക്കു ശാന്തമാകാന്‍ കഴിയും. അതിന് വേണ്ടത് സജ്ജന സമ്പര്‍ക്കം.
ഓം ശാന്തി🙏🙏🙏

Sunday, November 5, 2017
വാഹനമോടിക്കുമ്പോള്‍ ഉറങ്ങാതിരിക്കാന്‍..
എത്ര മികച്ച ഡ്രൈവര്‍ ആണെങ്കില്‍ കൂടിയും, ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കുകയില്ല എന്നുള്ളതാണ് സത്യം. കാറിന്‍റെ ഗ്ലാസ്സ് താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ വോള്യത്തില്‍ വയ്ക്കുന്നതോ പ്രയോജനം ചെയ്യില്ല.
നന്നായി ഉറക്കം വരുന്നുണ്ടെങ്കിലും അവയെ നിയന്ത്രിക്കുവാന്‍ കഴിയുമെന്ന് ചിലര്‍ക്കെങ്കിലും ചിലപ്പോഴെങ്കിലും തോന്നാതിരിക്കില്ല. പ്രത്യേകിച്ച്, ദീര്‍ഘദൂര യാത്രകള്‍ക്കിടയിലും രാത്രി വൈകിയുള്ള ഡ്രൈവിങ്ങിനിടയിലും ചെറിയ മയക്കം അനുഭവപ്പെടുമ്പോള്‍ കാര്യമാക്കാതെയിരിക്കുന്നതിന്റെ മനശാസ്ത്രമാണിത്. *മിക്ക ഹൈവേകളിലും പുലര്‍ച്ചെയുണ്ടാകുന്ന അപകടങ്ങള്‍ ഡ്രൈവര്‍ പകുതിമയക്കത്തിലാകുന്നത് കൊണ്ടാണ്* എന്ന് മറന്നു കൂടാ.
ഒരാള്‍ക്ക് വാഹനമോടിക്കാന്‍ കഴിയാത്ത വിധം തലച്ചോര്‍ മയക്കത്തിലേക്ക് പോകുന്നത് ഏതു അവസ്ഥയിലാണ് എന്ന് എളുപ്പത്തില്‍ വിവരിക്കാന്‍ സാധിക്കുകയില്ല.
ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടാറുണ്ടോ?
എങ്കില്‍, ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കെങ്കിലും നിര്‍ത്തി വച്ചു തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുന്നതാണ് ഉചിതം.
*1. റോഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ കഴിയാത്ത വിധം, കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക,*
*2. തുടര്‍ച്ചയായി കണ്ണ് ചിമ്മി, ചിമ്മി തുറന്നു വയ്ക്കുന്ന സാഹചര്യം ഉണ്ടാവുക.*
*3. ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ പതറി, അന്നുണ്ടായതോ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതോ ആയ കാര്യങ്ങള്‍ മനപ്പൂര്‍വ്വമല്ലാതെ ചിന്തിക്കുക.*
*4. എളുപ്പത്തില്‍ ലഭിക്കാമായിരുന്ന ഒരു ഷോര്‍ട്ട് കട്ട് അല്ലെങ്കില്‍, ഇനി ഡ്രൈവ് ചെയ്യാനുള്ള ദൂരത്തെ കുറിച്ചു വ്യാകുലപ്പെടുക.*
*5. തുടര്‍ച്ചയായി കോട്ടുവായിടുകയും, കണ്ണ് തിരുമ്മുകയും ചെയ്യുക.*
*6. തലയുടെ ബാലന്‍സ് തെറ്റുന്നത് പോലെ അനുഭവപ്പെടുക.*
*7. ശരീരത്തിനു മൊത്തത്തില്‍ ഒരു അസ്വസ്ഥത തോന്നുക.*
ഉറക്കത്തിലേക്ക് പൊടുന്നനവേ വഴുതി വീഴും മുമ്പ്, തലച്ചോര്‍ നല്‍ക്കുന്ന അപായസൂചനകളാണ് ഇതെന്ന് തിരിച്ചറിയണം. കേവലം സെക്കന്ടുകള്‍ മതി അപകടകരമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുന്ന വിധത്തില്‍ നിങ്ങളുടെ ശരീരം ഉറക്കത്തിന്‍റെ ആലസ്യത്തിലേക്ക് മയങ്ങി വീഴും എന്നുള്ള തിരിച്ചറിവാണ് പ്രധാനം.
ശരീരത്തിന്‍റെ വിവിധഭാഗങ്ങള്‍ ചെറുതെങ്കിലും ഒരേ താളത്തില്‍ ജോലി ചെയ്യുമ്പോള്‍ മാത്രമേ നല്ല രീതിയില്‍ വാഹനമോടിക്കാന്‍ കഴിയുകയുള്ളൂ. ഓരോ മൈക്രോസെക്കന്ടില്‍ തലച്ചോറിന്‍റെ ശരിയായ നിയന്ത്രണവും ഇതിനു ആവശ്യമുണ്ട്. *ജീവിച്ചിരിക്കുവാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുള്ള ഒരു വലിയ ജീവിതത്തില്‍ നിന്നും ഒരു നിമിഷത്തെ അശ്രദ്ധ സമ്മാനിക്കുന്നത് എന്നത്തെക്കുമുള്ള ഒരു ദുരന്തമായിരിക്കാം.*
ഇനിയുള്ള ഡ്രൈവിംഗില്‍ ഇക്കാര്യങ്ങള്‍ കൂടി മനസ്സില്‍ വയ്ക്കുക
*ദൂരയാത്രാ ഡ്രൈവിംഗിന് മുന്‍പായി നല്ല ഉറക്കം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.* ഏഴോ എട്ടോ മണിക്കൂര്‍ ഉറങ്ങിയതിനു ശേഷം മാത്രം നീണ്ട ഡ്രൈവിംഗിന് മുതിരുക.
*ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളാണ് എങ്കില്‍, ഡ്രൈവിംഗിനിടയില്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍, നിര്‍ബന്ധമായും *കുറഞ്ഞത് 20 മുതല്‍ 30 മിനിറ്റ് വരെയെങ്കിലും ഒരു ലഘുനിദ്രയെടുക്കണം.* ജീവിച്ചിരിക്കുന്നതിലും വലിയ തിരക്കുകള്‍ ഇല്ലെന്നു ഓര്മ്മിക്കുക. ഇങ്ങനെ ഉറങ്ങിയെഴുന്നേല്‍ക്കുമ്പോളും അല്പനേരത്തേക്ക് ഒരു ചെറിയ മയക്കം അനുഭവപ്പെടാം എന്നുള്ളത് കൊണ്ട് വളരെ ശ്രദ്ധയോടെ, വാഹനത്തിന്‍റെ വേഗം നിയന്ത്രിച്ചു വേണം വാഹനം ഓടിക്കാന്‍.
*ഇങ്ങനെയുള്ള യാത്രകളില്‍ കഴിയുമെങ്കില്‍ ഡ്രൈവിംഗ് വശമുള്ള ഒരാളെ കൂടെ കൂട്ടാന്‍ ശ്രമിക്കുക.* നിങ്ങള്‍ക്ക് ഒരു കൂട്ടാകും എന്ന് മാത്രമല്ല, ഡ്രൈവിംഗ് അല്പം അനായസകരമാകുകായും ചെയ്യും. നിങ്ങള്‍ ശ്രദ്ധിക്കാതെ പോയ അടയാളങ്ങളും, വഴികളുമൊക്കെ ശ്രദ്ധയില്‍പ്പെടുത്തുവാനും ഇവര്‍ക്ക് സാധിക്കും. ഇനി ആവശ്യമുണ്ടെങ്കില്‍ ഡ്രൈവിംഗില്‍ സാഹയിക്കാനും ഇവര്‍ക്ക് കഴിയുമെല്ലോ.
*ഒരിക്കലും തിരക്ക് കൂട്ടരുത്. സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തുന്നതാണ് കാര്യം.*
*യാത്രകളില്‍ അല്പം പോലും മദ്യപിക്കരുത്.* മദ്യത്തിന് തലച്ചോറിനെ മന്ദതയിലാക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലെലോ.
*കഴിയുമെങ്കില്‍ രാത്രി ഏറെ വൈകിയും പുലര്‍ച്ചെ 5.30 വരെയും വാഹനമോടിക്കാതെയിരിക്കുവാന്‍ ശ്രമിക്കുക.*സ്വാഭാവികമായി ഉറങ്ങാനുള്ള ഒരു പ്രവണത ഈ സമയത്ത് ശരീരത്തിനുണ്ടാകും.
*യാത്രയില്‍ കഫൈന്‍ അടങ്ങിയ പാനീയങ്ങളോ, പദാര്‍ത്ഥങ്ങളോ കരുതുക.* തലച്ചോറിനെ ഊര്‍ജ്ജസ്വലമാക്കാന്‍ ചെറിയ തോതില്‍ കഫൈനിനു കഴിയും.
*അമിതമായ ആവേശവും ആത്മവിശ്വാസവും മാറ്റി വച്ചു, ശരീരം സ്വാഭാവികമായി ആവശ്യപ്പെടുന്ന വിശ്രമം അനുവദിച്ചുകൊണ്ട് ആസ്വാദ്യകരമായി വാഹനമോടിക്കു*

👉🏻ഭൂമിയെക്കാൾ ഗുരുത്വമുള്ളത്? -
💬 *അമ്മ*
👉🏻ആകാശത്തെക്കാൾ ഉയർന്നത് -
💬 *അച്ഛൻ*
👉🏻കാറ്റിനെക്കാൾ വേഗം കൂടിയത്? -
💬 *മനസ്സ്*
പുല്ലിനെക്കാളെറെയുള്ളത്? -💬 *ചിന്തകൾ*
👉🏻ഹ്യദയമില്ലാത്തത്? -
💬 *കല്ല്
*
👉🏻മരണമടുത്തയാളുടെ മിത്രം?
💬 *ദാനം*
👉🏻സുഖത്തിന് ആശ്രയം? -
💬 *ശീലം*
👉🏻ശ്രേഷ്ഠമായ സ്വത്ത്? -
💬 *അറിവ്*
👉🏻ഏറ്റവും വലിയ ലാഭം? -
💬 *ആരോഗ്യം*
👉🏻ഏറ്റവും വലിയ സുഖം? -
💬 *സന്തുഷ്ടി*
പരമമായ ധർമ്മം? -
💬 *ആരെയും ഉപദ്രവിക്കാതിരിക്കൽ*
👉🏻ഏതിനെ അടക്കിയാൽ ദുഃഖിക്കേണ്ടി വരില്ല? -
💬 *മനസ്സിനെ*
👉🏻എന്തിനെ ഉപേക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ല? -
💬 *ക്രോധത്തെ*
👉🏻എന്തിനെ ഉപേക്ഷിച്ചാൽ സുഖം കൈവരും? -
💬 *അതിമോഹത്തെ.*
👉🏻എന്തിനെ ഉപേക്ഷിച്ചാൽ അന്യർ ഇഷ്ടപ്പെടും? -
💬 *അഹങ്കാരത്തെ*
👉🏻അജ്ഞതയെന്നാൽ? -
💬 *കടമകൾ അറിയാത്തത്*
👉🏻ലോകത്തെ മൂടിയിരിക്കുന്നതെന്ത്?
💬 *അജ്ഞാനം*
നല്ലതു എന്ന് തോന്നിയാൽ ഇത് ജീവിതത്തിൽ കൊണ്ടുവരിക. മറ്റുള്ളവർക്കു പകർന്നു കൊടുക്കുക.

Saturday, November 4, 2017
എല്ലാം ഒറ്റയ്ക്കു ചെയ്യാൻ ശീലിക്കുകയാണു നമ്മൾ
എല്ലാം ഒറ്റയ്ക്കു ചെയ്യാൻ ശീലിക്കുകയാണു നമ്മൾ. ആരെയും ബുദ്ധിമുട്ടിക്കാൻ നമുക്കിഷ്ടമില്ലാതായിരിക്കുന്നു.
ആരെയെങ്കിലും എന്തിനു വേണ്ടിയായാലും ആശ്രയിക്കുന്നത് ഏറ്റവും അവസാനത്തേതും അറ്റകൈ പ്രയോഗവും ആയി മാറിയിരിക്കുന്നു.
മറ്റൊരാളുടെ മുന്നിൽ ഒരാവശ്യവുമായി പോകേണ്ട അവസ്ഥ ഒഴിവാക്കുവാനായി രാപ്പകൽ നമ്മൾ അധ്വാനിക്കുകയാണ്.
മറ്റൊരാളോടു ലിഫ്റ്റ് ചോദിക്കാൻ മടി തോന്നി എങ്ങിനെയെങ്കിലും ഒരു ചെറു കാറെങ്കിലും സ്വന്തമാക്കാനുള്ള പാച്ചിലിലാണ്.
സ്വന്തം മക്കളെ ആശ്രയിച്ചൊരു വാർദ്ധക്യം കിനാവു കാണാൻ ധൈര്യമില്ലാത്ത മാതാപിതാക്കൾ കരുതൽ ശേഖരം ഡെപ്പോസിറ്റ് ചെയ്യുകയാണ്.
അപ്പനോട്, അമ്മയോട് പണം ചോദിക്കാൻ മടിയുള്ള മക്കൾ, അതാര്‍ക്കും കൊടുക്കാതെ ശേഖരിച്ചു വെക്കുകയാണ്.
ഒരാപത്തു വന്നാൽ സ്വന്തം കെട്ട്യോളു പോലും തള്ളിപ്പറയുമെന്ന ബോധ്യത്താൽ ഭർത്താക്കൻമാർ മറ്റൊരക്കൗണ്ടിൽ മറ്റാരുമറിയാതെ പണം നിക്ഷേപിക്കുകയാണ്.
പെരുവഴിയിലിറങ്ങേണ്ടി വന്നാൽ ഇരക്കുവാൻ വയ്യെന്നു ചിന്തിച്ചു, പറഞ്ഞു കിട്ടിയ സ്ത്രീധനവും മുറിഞ്ഞു കിട്ടിയ കുടുംബ സ്വത്തും മുറുകെപ്പിടിച്ചു മരിച്ചു പോവുകയാണ് ഭാര്യമാർ.
താഴ്ന്നു പോകാതിരിക്കാൻ ഉയര്‍ന്നു പറക്കുകയാണു പ്രവാസികൾ.കുട്ടികള്‍ക്കുള്ള ഭക്ഷണം ഉണ്ടാക്കി മേശമേല്‍ മൂടി വെച്ചു പായുകയാണ് അമ്മമാര്‍.
മധുവിധു രാവുകള്‍ക്ക് ആയുസ്സു തീരെ ചുരുങ്ങിപ്പോയിരിക്കുന്നു. ആദ്യരാത്രികള്‍ ആദ്യ ദിനം തന്നെ ആക്കേണ്ടി വന്നിരിക്കുന്നു. ദമ്പതികളുടെ കണ്ടു മുട്ടലുകള്‍ ഒഴിവു ദിനങ്ങളിലേയ്ക്ക് ഷിഫ്റ്റ് ചെയ്തിരിക്കുന്നു.
ആയമാരും ഹോം നഴ്സുമാരും കൂട്ടിരിപ്പുകാരും ഷാമിയാനകളും വൃദ്ധസദനങ്ങളും പരസഹായം ചോദിക്കാനുള്ള നമ്മുടെ വിമുഖതയുടെ സന്തതികളാണ്.
കുഞ്ഞുങ്ങളുടെ എണ്ണം കുറച്ചതും മറ്റാരും കാണാനില്ലാത്തപ്പോള്‍ കറി കൂട്ടാതെ പൊറാട്ട തിന്നാന്‍ ശീലിച്ചതും സ്വാശ്രയത്തെ മുന്നില്‍ കണ്ടാണ്.
അങ്ങിനെ എല്ലാവരും സ്വാശ്രയരാവുകയാണ്. നാളെയെക്കുറിച്ചു ഭയചകിതരായി പായുകയാണ്. ന്യൂക്ലിയർ ആവുകയാണ്.
കൈ നീട്ടലുകളെ, സഹതാപ നോട്ടങ്ങളെ, തിരസ്കാരങ്ങളെ തുരത്താനുള്ള അതിഭീകര യുദ്ധത്തിലാണ്.
അങ്ങിനെ സ്വന്തം കാലിൽ നിൽക്കാനായി താങ്ങാനാവുന്നതിലും ഭാരം തലയിലേറ്റുകയാണ് മനുഷ്യർ. ഒറ്റപ്പെടൽ സ്വയം ഏറ്റുവാങ്ങുകയാണ്.
സഹായിക്കാനുള്ള പ്രകൃതിയുടെ, തനിക്കു പരിചയമുള്ളവരുടെ അഭിവാഞ്ജയെ അവിശ്വസിക്കുകയാണ്. വീണു പോയാല്‍ കൈപിടിക്കാന്‍ ആരുമുണ്ടാവില്ല എന്നു നിരന്തരം ഉരുവിടുകയാണ്.
അവനും അവളും പൊട്ടിച്ചിരിക്കുന്നതും പൊട്ടിക്കരയുന്നതും ഇപ്പോൾ ഒറ്റയ്ക്കാണ്. കൂട്ടായിച്ചിരിക്കാൻ, മറ്റൊരു തോളിൽ മുഖമമർത്തിക്കരയാൻ മറ്റൊരാളെ ബുദ്ധിമുട്ടിക്കുന്നതും ഇഷ്ടമില്ല .
സ്വപ്നം കണ്ടുറങ്ങാന്‍ നാളത്തെ അസൈന്‍മെന്റുകളും ലോണ്‍ എടുത്തുണ്ടാക്കിയ സ്വാശ്രയങ്ങളും അവരെ അനുവദിക്കുന്നില്ല.
ആളെ കിട്ടാനുമില്ല.സ്വാശ്രയത്തിനായുള്ള പാച്ചിലിൽ നമ്മളെപ്പോലെ മറ്റുള്ളവരും തിരക്കിലായതിനാൽ ഒന്നിച്ചിരിക്കാൻ മറ്റുള്ളവര്‍ക്കും നേരമില്ല.
എല്ലാവരും നാളെയുടെ നിരാശ്രയത്തിനായുള്ള തിരക്കിലാണ്. കുട്ടികൾ നന്നായിപ്പഠിക്കുന്നതു പോലും നാളത്തെ സ്വാശ്രയത്തെ മുന്നിൽക്കണ്ടാണ്.
ഹൃദയങ്ങള്‍ തമ്മില്‍ ചേരില്ലെങ്കിലും സംഘടനകളില്‍, ഓണ്‍ലൈന്‍ കൂട്ടായ്മകളില്‍, പോയിരിക്കാന്‍ അവര്‍ വെമ്പുന്നത് കുറച്ചു മുഖങ്ങളെ ഒന്നിച്ചു കാണാന്‍ ആശ മൂത്തിട്ടാണ്.
വല്ലപ്പോഴും ഒന്നിച്ചു കുറച്ചു ബഹളങ്ങള്‍ കേള്‍ക്കാന്‍ പൂതിയായിട്ടാണ്.
തല്ലു കൂടുന്നതു പോലും മറ്റൊരാളോടൊപ്പം കുറച്ചു നേരം ഒന്നിച്ചു ചിലവഴിക്കാന്‍ വേണ്ടിയാണ്.
പ്രണയിക്കാൻ, ഒന്നു ചേർത്തു പിടിച്ചു വാരിയെല്ലു പൊടിയും വിധം ഒന്നാലിംഗനം ചെയ്യാൻ, ഒന്നമർത്തി കണ്ണുകളിൽ അധരച്ചൂടോടെ ചുംബിക്കാൻ, കൈ പിടിച്ചൊന്നു കുറച്ചു ദൂരം നടക്കാൻ, മറ്റൊന്നുമാലോചിക്കാതെ ഒരു മുഖത്തു നോക്കി ശല്യപ്പെടാതെയുള്ളൊരു പുഞ്ചിരി സമ്മാനിക്കാൻ നേരമില്ലാതെ നമ്മളോടൊപ്പം ലോകവും പായുകയാണ്.
ഒറ്റപ്പെടലെന്ന പ്രതിഭാസം നമ്മളെല്ലാവരും ചേർന്നു ഉണ്ടാക്കിയ, പരിപാലിക്കുന്ന,
സുന്ദരമായ സ്വാശ്രയത്തിന്റെ അതിസുന്ദരിയായ കുഞ്ഞാണ്.
അതു തുറന്നു പറഞ്ഞാൽപ്പോലും പരിഹാരമെന്തെന്ന ചോദ്യത്താൽ ഒറ്റപ്പെടുമെന്ന ഭയത്താലിതു ഇവിടെ അവസാനിപ്പിക്കുകയാണ്.
നമുക്കു വേണ്ടത് സ്വയംപര്യാപ്തതയല്ല.
സഹവർത്തിത്തമാണ്.

ശബരിമലയിൽ സ്ത്രീകൾ കയറിയാൽ എന്താ കുഴപ്പം....
" തത്ത്വമസി "
മുഴുവനും വായിച്ചു നോക്കുക.........
*ശബരിമലയിൽ സ്ത്രീകൾ കയറിയാൽ എന്താ കുഴപ്പം....... എന്തുകൊണ്ട് പാടില്ല ........ ഇതിന്റെ വിശദാംശങ്ങളിലേക്ക് ....
കുറച്ച് ദിവസമായി എല്ലായിടത്തും ചർച്ചകൾ പൊടി പൊടിക്കുകയാണ്. അത് ഞങ്ങളുടെ ആചാരമാണ് ആചാരമാണ് എന്ന് മാത്രം പറയുന്നു ചിലർ. എന്താണ് ആ ആചാരം എന്ന് ചോദിച്ചാൽ അവർ വ്യക്തമായ മറുപടി പറയാതെ മറ്റു മതങ്ങളുടെ കാര്യത്തിലേക്കോ രാഷ്ട്രീയത്തിലേക്കോ വിഷയം മാറ്റും. ഒരു പക്ഷേ ഈ വലിയ വായിൽ വർത്തമാനം പറയുന്നവർക്കും കാര്യങ്ങൾ അറിയാത്തതു കൊണ്ടാകാം.
വിശ്വാസങ്ങളാകുന്ന വലിയ ഭാണ്ഡം ചുവന്നു നടക്കും, ആ ഭാണ്ഡത്തിലെന്താണെന്ന് ആരെങ്കിലും ചോദിച്ചാൽ ചോദിച്ചവനെ അസഭ്യം പറയുകയും, ഒരിക്കൽ പോലും ആ ചോദ്യം തന്നോടു തന്നെ ചോദിച്ചു കൊണ്ട് കയ്യിലുള്ള ആ ഭാണ്ഡക്കെട്ട് ഒന്നു തുറന്നു നോക്കാൻ പോലും തയ്യാറാവാത്ത ചില ആളുകളാണ് എല്ലാ മതങ്ങളുടേയും ശാപം. കസ്തൂരി മാൻ സുഗന്ധം തേടി നടക്കുന്നത് പോലെ പൊരുളെന്താണെന്നറിയാതെ ഓരോന്ന് ചെയ്യുമ്പോഴാണ് ആചാരം അനാചാരവും, വിശ്വാസം അന്ധ വിശ്വാസവും ആയി മാറുന്നത്.
ആ കൂട്ടത്തിൽ പെടാൻ ആഗ്രഹമില്ലാത്തതു കൊണ്ട് നേരത്തെ പറഞ്ഞ വിശ്വാസ ഭാണ്ഡം ഒന്ന് തുറന്നു നോക്കട്ടെ...
സാധാരണ ഒരു അമ്പലത്തിൽ പോകുന്നത് പോലെയല്ല ശബരിമലക്കു പോകുന്നത് എന്ന് വ്യക്തം... വ്യത്യസമെന്തെന്നാൽ സാധാരണ അമ്പലങ്ങളിൽ ഭക്തൻ ഭഗവാനെ കാണാൻ പോകുന്നു. പക്ഷേ ശബരിമലയിൽ അങ്ങനെയല്ല.
വെറും ഭക്തന്മാർക്ക് അവിടെ പ്രവേശനമില്ല. അവിടെ പോകണമെങ്കിൽ ഭക്തൻ ആദ്യം ഭഗവാനാകണം.
41 ദിവസത്തെ ശാരീരികവും മാനസികവുമായ കഠിന പരിശ്രമത്താൽ മനസ്സാ വാചാ കർമ്മണാ ഏതാണ്ട് ഭഗവാന്റെ അതേ തലത്തിൽ എത്തിയവരാണ് ശബരിമലയിൽ പോയി അയ്യപ്പനെ ദർശിക്കേണ്ടത്.
*ദർശനം നൽകുന്ന ആളെയും ദർശനം സ്വീകരിക്കുന്ന ആളെയും അയ്യപ്പൻ എന്ന ഒരേ പേരിലാണ് അറിയപ്പെടുന്നത്.* അവിടെ വലിപ്പ ചെറുപ്പമോ, ജാതി, മത വ്യത്യാസങ്ങളോ ഒന്നുമില്ല. വെറും 41 ദിവസം പരിശ്രമിച്ചാൽ ഭഗവാനാകാം. അതായത് ഭഗവാൻ നമുക്ക് പിടി തരാതെ മുകളിലിൽ ഒളിച്ചിരിക്കുന്ന ഒരു ആളല്ല. അത് നമ്മളുടെ ഉള്ളിൽ തന്നെ ഉള്ള ചൈതന്യമാണ്. സന്നിധാനത്തു വെച്ച്
അയ്യപ്പ വിഗ്രഹം കാണുന്ന അയ്യപ്പന് തോന്നുകയാണ് *ങേ...ഇത് ഞാൻ തന്നെ അല്ലേ എന്ന്???!!!!! അതെ അത് നീ തന്നെയാകുന്നു.*
അതിനെയാണ് സംസ്കൃതത്തിൽ *തത്ത്വമസി* എന്ന് പറയുന്നത്.
ഈ ഒരു തത്ത്വം പിന്തുടരുന്ന ലോകത്തിലെ ഒരേയൊരു ക്ഷേത്രമാണ് ശബരിമല. ഇത് മനസ്സിലാക്കി വേണം അവിടെ പോകാൻ... അതായത് ശബരിമലയിൽ പോകാനുള്ള യോഗ്യത ജാതിയോ, മതമോ, ആധാർ കാർഡോ ഒന്നുമല്ല.
41 ദിവസം കൊണ്ട് സ്വയം ഭഗവാനായി മാറുക എന്നത് മാത്രമാണ്. (മനസ്സു വെച്ചാൽ ഭഗവാനാകാൻ വെറും 41 ദിവസം മതി )
പക്ഷേ അതിനുള്ള കഠിന പരിശ്രമത്തിൽ പരമാവധി 28 ദിവസത്തിനപ്പുറത്തേക്ക് എത്താൻ പത്ത് വയസ്സിനും അമ്പതിനും ഇടക്കുള്ള സ്ത്രീകൾക്ക് കഴിയാത്തത് കൊണ്ടാണ് അവർ ഈ സാഹസത്തിന് മുതിരാത്തത്.
അത് സ്ത്രീകളുടെ കുറവോ മറ്റേത് പുരുഷന്മാരുടെ മേന്മയോ ആണെന്ന് അതിന് അർത്ഥമില്ല.
വളരെ ഗഹനവും അതേ സമയം നിസ്സാരമായി ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതുമായ ഈ തത്വം അറിയാതെ ഇതിനെതിരെ പ്രതിഷേധിക്കുന്നത്,
ചെയ്യരുത് എന്ന് പറയുന്ന കാര്യങ്ങൾ മാത്രം ചെയ്യുന്ന ഒരു ചെറിയ കുട്ടിയുടെ ബാല്യ ചാപല്യങ്ങളായി മാത്രമേ കാണാൻ പറ്റൂ... പക്ഷേ ആ കുട്ടിയെ തിരുത്താൻ വേണ്ടി മറ്റുള്ളവരും ആ കുട്ടിയുടെ തലത്തിലേക്ക് അധ:പതിക്കേണ്ട ആവശ്യമില്ല. കാര്യങ്ങൾ പറഞ്ഞു കൊടുക്കുക. ബുദ്ധി ഉള്ളവർ അത് ഉൾക്കൊണ്ടു കൊള്ളും.... അങ്ങിനെ ഒരു മനോഭാവം ഉണ്ടാകുന്നുണ്ടെങ്കിൽ ഇത് ഷെയർ ചെയ്യുക. എല്ലാവരും വായിക്കട്ടെ എന്നിട്ട് അവരുടെ ഇഷ്ട്ടം പോലെ സ്വീകരിക്കുകയോ, തള്ളിക്കളയുകയോ ചെയ്യട്ടേ...
പരമാവധി ഷെയർ ചെയ്യുക.
കടപ്പാട്.

Subscribe to:
Posts (Atom)