ബസ് യാത്രയ്ക്കിടയില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടി നിങളുടെ സീറ്റിന്
അടുത്ത് വന്നിരുന്നാല്‍ അഹങ്ങരിക്കേണ്ട ....നിങ്ങള്‍ക്ക് പ്രായം ആയി
വരുകയാണ് എന്നതിന് തെളിവാണ് അത് ...
************
ടി വി യുടെ മുന്‍പില്‍ ഇരുന്നു കരയുന്ന ഭര്‍ത്താവിനോട് ഭാര്യ
" നാണമില്ലേ മനുഷ്യാ ചില പെണ്ണു ങ്ങളെ പോലെ സീരിയല്‍
കണ്ടു കരയാന്‍ "
ഭര്‍ത്താവ് " സീരിയല്‍ അല്ലെടി നമ്മുടെ കല്യാണ സിഡി യാ "
*****************
രവി ഗോപിയോട് :- അളിയാ ഇത്ര സമ്പന്നയായ ഒരു സ്ത്രീ നിന്നെ എങ്ങനെ വിവാഹം കഴിച്ചു ?
ഗോപി :- അത് നിസ്സാരമായിരുന്നു. അവരുടെ നാല്‍പ്പതാം ജന്മദിനത്തില്‍ ഞാനവര്‍ക്ക് 20 റോസാപ്പൂക്കള്‍ സമ്മാന മായി നല്‍കി.
*********
എയര്‍ലൈന്‍സ് ഒരു പുതിയ സ്കീം പ്രഖ്യാപിച്ചു. ടിക്കറ്റെടുക്കുന്ന വിവാഹിതരായ പുരുഷന്മാര്‍ക്ക് ഭാര്യമാരെയും കൊണ്ടുപോകാം.തികച്ചും ഫ്രീ.
സ്കീം വന്‍ വിജയമായതിനെത്തുടര്‍ന്നു എയര്‍ലൈന്‍സ് ഭാര്യമാര്‍ക്ക് കത്തെഴുതി ചോദിച്ചു :- നിങ്ങളുടെ യാത്ര ആനന്ദകരമായിരുന്നോ ?
എല്ലാ മറുപടിയും ഒന്നായിരുന്നു :- ഏതു യാത്ര ??
**************************
പണ്ട് പണ്ട് ഒരു രാജ്യത്തു ഒരു രാജാവ് ഉണ്ടായിരുന്നു
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
ഇപ്പൊ ഇല്ല പാവം മരിച്ചു പോയി
************************
ഒരാള്‍ കാറ് വാങ്ങാന്‍ ഷോപ്പില്‍ കയറി. 200,000 രൂപയായിരുന്നു അടയ്ക്കേണ്ട തുക. അയാളുടെ കയ്യില്‍ 199,995 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളു. കാഷ്യര്‍ സമ്മതിച്ചില്ല. ബില്‍ തുക തികച്ചടയ്ക്കണം എന്ന് വാശി പിടിച്ചു.
അപ്പോഴാണ് പുറത്ത് ഒരു ഭിക്ഷക്കാരനിരിക്കുന്നത് അയാളുടെ ശ്രദ്ധയില്‍ പെട്ടത്. ഭിക്ഷക്കാരനെ സമീപിച്ച് അയാള്‍ അഞ്ചു രൂപ കടം ചോദിച്ചു. അത് എന്തിനാണ് ചോദിച്ചപ്പോള്‍ ഒരു കാര്‍ വാങ്ങാനാണെന്ന് മറുപടി നല്‍കി. അപ്പോള്‍ ഭിക്ഷക്കാരന്‍ ചില്ലറ പെറുക്കി എണ്ണിക്കണക്കാക്കി പത്തു രൂപ കൊടുത്തു. എന്നിട്ട് പറഞ്ഞു: ......................
ഒരെണ്ണം എനിക്കും വാങ്ങിക്കൊള്ളൂ.
*****************
യാത്രയില്‍ ടാക്സി ഡ്രൈവര്‍ പറഞ്ഞു :- ഇതെന്‍റെ സ്വന്തം വണ്ടിയാണ്.ഞാന്‍ സംതൃപ്തനാണ്.ഞാനാണ് എന്‍റെ ബോസ്.ഞാന്‍ എന്ത് ചെയ്യണമെന്ന് എന്നോട് ആരും ആജ്ഞാപിക്കില്ല.
ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു :- മുന്‍പില്‍ കാണുന്ന വഴിയേ ഇടത്തോട്ടു പോകുക.
***********************
ഓടിക്കൊണ്ടിരുന്ന ഓട്ടോക്കുള്ളില്‍ നവദമ്പതികള്‍ പരസ്പരം ചുംബിക്കുകയായിരുന്നു.
പെട്ടെന്ന് ഓട്ടോ Accident ആയി മറിഞ്ഞു.
ഓട്ടോ യില്‍ നിന്ന് രക്ഷപെട്ടു പുറത്തിറങ്ങിയ ഡ്രൈവറുടെ ആദ്യ പ്രതികരണം ഇതായിരുന്നു :- ടൈറ്റാനിക് മുങ്ങാന്‍ കാരണം ഇപ്പോഴാണ് മനസ്സിലായത്.
********
ഭര്ത്താവ് ....ഇന്നലെ ക്ലബ്ബിൽ മദ്യപാന മത്സരം ഉണ്ടായിരുന്നു
ഭാര്യ ....അതെയോ ..ആർക്കായിരുന്നു രണ്ടാം സമ്മാനം ???
*********
കുട്ടി അമ്മയോട് :- അമ്മ പറഞ്ഞില്ലേ മാലാഖമാര്‍ക്ക് ചിറകുണ്ട് അവര്‍ പറക്കും എന്ന്.?
അമ്മ :- അതെ .
കുട്ടി :- ഇന്നലെ അച്ഛന്‍ വേലക്കാരി ജാനുവിനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു ' നീയൊരു മാലാഖ ആണെന്ന് '.അപ്പോള്‍ വേലക്കാരി ജാനുവും പറക്കുമോ ?
അമ്മ :- നാളെ അവളിങ്ങു വരട്ടെ. അവള്‍ പറക്കുന്നത് അമ്മ കാണിച്ചു തരാം.
*********
ട്രെയിനിന്‍ തന്‍റെ കുട്ടിക്കുള്ള ബെര്‍ത്ത് ഒഴിയാന്‍ വിസമ്മതിച്ച യുവതി യെപ്പറ്റി ഒരു ഉത്തരേന്ത്യന്‍ യുവാവ് ടി ടി യോട് പരാതിപ്പെട്ടത് ഇങ്ങനെ :-
" THIS LADY IS NOT GIVING BIRTH TO MY CHILD. "
*******
ബുഫേ പാര്‍ട്ടിയില്‍ പ്ലേറ്റിനൊപ്പം വച്ചിരുന്ന ടിഷ്യു പേപ്പര്‍ കഴിക്കാനുള്ളതാണെന്നു കരുതി ഒരുവന്‍ അത് വായില്‍ വയ്ക്കവേ അടുത്തു നിന്ന സുഹൃത്ത് വിലക്കി :- അത് കഴിക്കരുത്..
ആദ്യത്തെയാള്‍ :- കാരണം..?
സുഹൃത്ത് :- ഒരു രുചിയുമില്ല.
******
ഫ്ലാഷ് ന്യൂസ് ..... രണ്ടു സീറ്റുകളുള്ള ഒരു വിമാനം ലുധിയാനയ്ക്ക് സമീപമുള്ള
ഒരു സെമിത്തേ രിയിൽ തകർന്നു വീണു ......നാട്ടുകാരായ ചേട്ടന്മാർ 241 മൃതദെഹങ്ങൽ കുഴിച്ചെടുത്തു
തിരച്ചിൽ തുടരുന്നു
*****
യുവതി ജ്യോത്സ്യനോട് :- എന്‍റെ ഭര്‍ത്താവ് എന്നും അര്‍ദ്ധ രാത്രിയില്‍ വീട്ടില്‍ നിന്ന് പുറത്തു പോകും .നേരം പുലര്‍ന്ന ശേഷമേ തിരിച്ചു വരുകയുള്ളു.
ജ്യോത്സ്യന്‍ :- ഇത് നിങ്ങള്‍ നേരിടുന്ന പ്രശ്നമോ അതോ എനിക്കുള്ള ഇന്‍വിറ്റേഷനോ ?
******
ഒരു നീഗ്രോ മരിച്ച ശേഷം സ്വർഗത്തിൽ എത്തി
മാലാഖ ... നീ ആരാണ്?
നീഗ്രോ..ടൈറ്റാനി ക്കിലെ നായകൻ !!
മാലാഖ കണ്‍ ഫ്യുഷനിൽ ആയി ..മറ്റൊരു മാലാഖയോട് ചോദിച്ചു
"" ടൈറ്റാനിക് മുങ്ങിയതാണോ അതോ കത്തിയതാണോ "