Google Ads

Friday, September 27, 2019

മാവേലി നാട് വാണീടും കാലം - മുഴുവനായി

*ഈ കവിത ആരെങ്കിലും നമ്മെ മുഴുവനായി കേൾപ്പിച്ചിട്ടുണ്ടോ?*

മാവേലി നാട് വാണീടും
കാലം

മാനുഷരെല്ലാരും ഒന്ന് പോലെ

ആമോദത്തോടെ വസിക്കും കാലം

ആപത്തെന്നാർക്കും ഒട്ടില്ല താനും

കള്ളവുമില്ല, ചതിവുമില്ല

എള്ളോളമില്ല പൊളിവചനം

വല്ലാത്ത ദൈവങ്ങൾ ഒന്നുമില്ല

ജീവിയെകൊല്ലുന്ന യാഗമില്ല

അന്നം നശിപ്പിക്കം പൂജയില്ല

ദല്ലാൾ തൻ കീശ സേവയില്ല

അവർണസവർണ വിഭാഗമില്ല

മൂലധനത്തിൻ ഞെരുക്കമില്ല

ആവതവരവർ ചെയ്ത നാട്ടിൽ

ഭൂതി വളർന്നാൻ ജനം ഉയർന്നു

തീണ്ടലുമില്ല തൊടീലുമില്ല

വർണവിവേചന വ്യവസ്ഥയില്ല

വേദം പഠിക്കാൻ വഴിയേവർക്കും ഹാ

സിദ്ധിച്ചു മാവേലി വാഴും കാലം

സ്ത്രീകൾക്കും പുരുഷനും തുല്യമായി

ലഭിച്ചു സ്വതന്ത്രത എന്ന ഭാഗ്യം

കാലിക്കും കൂടി ചികിത്സ ചെയ്യാൻ

ആലയം സ്ഥാപിച്ചിരുന്നു കാലം

സർവജനവും പരിഷ്കൃതരായി

സർവം ജയിച്ചു ഭരിച്ചസുരൻ

ബ്രാഹ്മണർക്കീർഷ്യ വളർന്നു വന്നു

ഭൂതി കെടുത്താനായി അവർ നിനച്ചു

കൌശലമാർന്നൊരു വാമനനെ

വിട്ടു ചതിച്ചവർ മാബലിയെ

ദാനം കൊടുത്തൊരു ധർമജൻ തൻ

ശീർഷം ചവിട്ടിയാ യാച കേശൻ

മാനവ വിവേചന വ്യവസ്ഥ വന്നു

വർണ വിഭാഗീയ വ്യവസ്ഥ വന്നു

അയിത്ത പിശാചും കടന്നുകൂടി

മന്നിടം വീണ്ടും നരകമാക്കി

മർത്യനെ മർത്യനെ അശുദ്ധനാക്കി

തന്നിൽ അശക്തന്റെ സർവസ്വവും

ചൂഷണം ചെയ്തീടും നാളുവന്നു

തന്നിൽ ബലിഷ്ടന്റെ കാലു താങ്ങും

ദല്ലാളന്മരുടെ കാലം വന്നു

സാധുജനത്തിൻ വിയർപ്പു തീർക്കും

ത്യാഗവും ധനവും ആവുവോളം

നക്കികുടിച്ചീ മടിയർ വീർത്തു

സാധുക്കൾ അക്ഷരം ചൊല്ലിയെങ്കിൽ

ഗർവിഷ്ടരീ ദുഷ്ടർ നാവറുത്തു

വേദോപദേശം ശ്രവിച്ചീടുകിൽ

കാരീയം കാതിൽ കരിച്ചൊഴിച്ചൂ

ജ്ഞാനത്തിൻ വാതിൽ വലിച്ചടച്ചു

സ്ത്രീകൾ ഇവർക്ക് കളിപ്പാനുള്ള

പാവകളെന്നും വരുത്തീയി വർ

എത്ര നൂറ്റാണ്ടുകൾ നമ്മളേവം

ബുദ്ധിമുട്ടുന്നിഹ സോദരരെ

നമ്മെ ഉയർത്തുവാൻ നമ്മളെല്ലാം

ഒന്നിച്ചു ഉണരേണം കേൾക്ക നിങ്ങൾ

ബ്രാഹ്മണ സേവ വെടിഞ്ഞിടേണം

ഉച്ചനീചത്വങ്ങൾ മറന്നിടേണം

ജാതിമതങ്ങൾ ത്യജിച്ചിടേണം

നമ്മളെ തമ്മിൽ അകത്തും മതം

സേവിപ്പരെ ചവിട്ടും മതം

നമ്മൾ വെടിയേണ്ടൂ ഭാവിക്കായി നാo

നമ്മൾ വരിക്കേണ്ടൂ നമ്മൾക്കായി നാം

സത്യവും ധർമ്മവും സ്നേഹവുമാം

സിദ്ധി വരുത്തുന്ന ശുദ്ധ മതം

ധ്യാനത്തിലൂടെ പ്രബുദ്ധരായ

ദിവ്യരാൽ ദർശനമായ മതം

ബ്രാഹ്മണ വീക്ഷണം ത്യജിച്ചിടേണം

വാമനാദർശനം വെടിഞ്ഞിടേണം

മാവേലി വാഴ്ച വരുത്തിടേണം

*മാവേലി വാഴ്ച വരുത്തിടേണം.......*

1056 Save this number Kerala Medical Emergency’s number

നമ്മൾ മടിയന്മാരാക്കുന്ന കുട്ടികൾ

ഏതാനും മാസങ്ങൾക്കുമുമ്പ് ഒരു സ്‌കൂളിൽ ചില പരിഷ്‌കാരങ്ങൾ വരുത്തി. അക്കൂട്ടത്തിൽ സ്‌കൂൾ ബസ്, സ്കൂളിൽ നിന്ന് 300 മീറ്റർ അകലെ നിർത്തി കുട്ടികളെ ഇറക്കാൻ തീരുമാനിച്ചു . അത് നടപ്പാക്കിയപ്പോൾ ചില രക്ഷകർത്താക്കൾ കലിതുള്ളി ടീച്ചറുടെ അടുത്തെത്തി . " എന്റെ കുട്ടി ഇത്രദൂരം നടക്കണോ?"
ടീച്ചർ ഉത്തരമല്ല പറഞ്ഞത് , തിരിച്ചൊരു ചോദ്യമാണ് ." 300 മീറ്റർ നടക്കാനുള്ള സ്വാതന്ത്ര്യം പോലും നിങ്ങൾ ആ കുട്ടിക്ക് കൊടുക്കില്ലേ ? അതിനു കഴിയില്ലെങ്കിൽ കുട്ടിയെ സ്‌കൂളിൽ നിന്ന് മാറ്റിക്കോളൂ " .
ഇന്നത്തെ പല മാതാപിതാക്കളുടെയും ചോദ്യങ്ങൾ ഇതുപോലുള്ളതാണ്. കുട്ടികളെ മേലനങ്ങാതെ വളർത്തണം. പിഞ്ചുകുട്ടികൾ പാവക്കുട്ടിയെ കൊണ്ട് നടക്കുന്നപോലെയാണ് അവർ മുതിർന്ന കുട്ടികളെ കൊണ്ട് നടക്കുന്നത് .
അവരേക്കൊണ്ട് ഒന്നും ചെയ്യിക്കാൻ പാടില്ല . പഠിക്കുക ,ഭക്ഷണം കഴിക്കുക , മൊബൈൽ നോക്കുക കൂട്ടുകാരുമായി ചാറ്റ് ചെയ്യുക. മറ്റൊന്നും അറിയേണ്ട .കുട്ടികളെ ഇങ്ങനെ 'സുഖിപ്പിച്ചു' നശിപ്പിക്കുന്ന ധാരാളം മാതാപിതാക്കളുണ്ട് .

സ്കൂൾ കുട്ടികളെ ക്യാമ്പിന് കൊണ്ടുപോകുമ്പോൾ
8 -10 കിലോമീറ്ററൊക്കെ കാട്ടിലൂടെ നടത്താറുണ്ട് .ചിലരൊക്കെ മടികാണിക്കും. വയ്യെന്ന് പറയും. ജീവിതത്തിൽ ഒരിക്കലും രണ്ടുകിലോമീറ്റർപോലും നടക്കാത്ത എത്രയോ കുട്ടികൾ .ആരാണ് ഇവരെ ജീവനുള്ള മൃതശരീരങ്ങളാക്കിയത് ? ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴാണ് അവർ പഠിക്കുന്നത്. കാണാത്ത വശങ്ങൾ കാണുന്നത് . പുതിയ അറിവുകൾ കിട്ടുന്നത്.

ബാങ്കിൽ പോയി ഒരു ഫോം ഫിൽ ചെയ്യാൻ പോലും അറിയാത്ത ധാരാളം കോളേജ് കുട്ടികളുണ്ട്. പത്രം വായിക്കാത്തവരുണ്ട് . ചുരുങ്ങിയത് തൊഴിൽ - വിദ്യാഭ്യാസം പേജെങ്കിലും കുട്ടികൾക്ക് വായിച്ചുകൂടെ ? .

മുറ്റം തൂത്തുവാരാനും പാത്രം കഴുകാനും കറിക്കു കഷ്ണം അരിയാനും അമ്മിയിൽ തേങ്ങ അരക്കാനും പുല്ലരിയാനും ആവശ്യത്തിന് കിളക്കാനും മരംകയറാനും പപ്പായ പറിക്കാനും ഒക്കെ പഠിച്ചാൽ നല്ലത് . നഗരവാസികൾക്ക് ഇതിൽ പലതും ആവശ്യമില്ല . പക്ഷെ ഗ്രാമത്തിൽ വേണം .

ഒരു ബൾബ് മാറ്റിയിടാൻ എത്രപേർക്കറിയാം?.
സ്റ്റൂളിൽ കയറി പൊക്കത്തുനിന്നു എന്തെങ്കിലും എടുക്കുമ്പോൾ തല്ലിയലച്ച് വീഴുന്നവരുണ്ട് . കാരണം സ്റ്റൂളിൽ നിൽക്കുമ്പോഴുള്ള ബാലൻസ് അവർക്കറിയില്ല.


ഞാൻ ഒരുപാട് കഷ്ടപ്പെട്ടു . മക്കൾ അങ്ങനെ കഷ്ടപ്പെടാൻ പാടില്ല ! നിരവധി മാതാപിതാക്കളുടെ ഡയലോഗാണിത് .ഒരു സത്യമുണ്ട് . കഷ്ടപ്പാടുകൾ മനുഷ്യ ജന്മത്തിൽ അനുഭവിക്കണം . അച്ഛൻ അനുഭവിച്ച തരത്തിലുള്ളതല്ല മക്കൾ അനുഭവിക്കുന്നതെന്നു മാത്രം.വിഷമങ്ങളും കഷ്ടപ്പാടുകളും ഇല്ലാത്ത ഒരാളെപ്പോലും ഭൂമിയിൽ കാണാനാവില്ല. എന്താണ് കഷ്ടപ്പാട് ? കാറിൽ പോകുന്നതിനു പകരം ബസ്സിൽ പോകുന്നതോ ? ഓട്ടോയിൽ പോകുന്നതിനു പകരം നടക്കുന്നതോ?ഒരുനേരം ചിക്കൻ ഇല്ലാതെ കഞ്ഞികുടിക്കുന്നതോ? ലളിതജീവിതം നയിക്കുന്നതോ ?
ദേഹത്ത് എല്ലാ അവയവങ്ങളും ഉണ്ടെങ്കിലും സ്വന്തം കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്തവർ ശരിക്കും വികലമായ അംഗങ്ങൾ ഉള്ളവരല്ലേ ? സ്വന്തം കാഴ്ച്ചകൾക്കപ്പുറത്തേക്കു കണ്ണുകൾ എത്താത്തിടത്തോളം കാലം നമ്മിൽ തിരുത്തലുകൾ ഉണ്ടാവില്ല.

ഒരു ബന്ധുവിന്റെ വീട്ടിൽ ചെന്നപ്പോൾ 3 വയസ്സുള്ള ഒരു കുട്ടിയെ കണ്ടു . ആ കുഞ്ഞിന് പഞ്ചസാര വേണം . അമ്മ കൊടുക്കാൻ തയ്യാറായി . പക്ഷെ മുത്തശ്ശി സമ്മതിച്ചില്ല . കുട്ടി കരഞ്ഞു വീടുപൊളിച്ചിട്ടും മുത്തശ്ശി അനങ്ങാതായപ്പോൾ ഞാൻ പതുക്കെ ഇടപെട്ടു. പക്ഷെ അവർ വഴങ്ങിയില്ല " ലോകത്ത് ഒരുകുട്ടിയും പഞ്ചസാര കിട്ടാത്തതുകൊണ്ട് കരഞ്ഞു മരിച്ചിട്ടില്ല' എന്നായിരുന്നു അവരുടെ ഉത്തരം . അവർപറയുന്നതിലും കാര്യമില്ലേ? ലോകം മുഴുവൻ കുട്ടികളുടെ(പിടി ) വാശിക്ക് നിൽക്കണമെന്ന് പറഞ്ഞാൽ കുട്ടിക്ക് വലുതായാലും സങ്കടപ്പെടാനേ നേരം കാണൂ . ഈയ്യിടെ ദുബായ് മാസികയിൽ ജപ്പാനിലെ സ്‌കൂൾ കുട്ടികളെ എഴുതിയിരുന്നു . അവിടെ സ്‌കൂളിൽ ജോലിക്കാരൊന്നുമില്ല.
ടോയ്‌ലറ്റും സ്‌കൂളുമൊക്കെ വൃത്തിയാക്കുന്നത് കുട്ടികളാണ് . അധ്യാപകരെ ബഹുമാനിച്ചും പരസ്പരം സഹായിച്ചും സഹകരിച്ചുമാണ് കുട്ടികൾ പഠിക്കുന്നത് . കുട്ടികളിൽ learning experience വളർത്താനാണിത്. ഈ മനോഭാവം ഉള്ളതുകൊണ്ടാണ് സഹകരണ മനോഭാവവും രാജ്യസ്നേഹവും അലസതയില്ലാതെ അധ്വാനിക്കാനുള്ള മനസ്സും അവർക്കുണ്ടായത് ! ഇതൊക്കെ ഇവിടെ കൊണ്ടുവന്നാലോ ? കുട്ടി വെയില് കൊള്ളുന്നതു ശിക്ഷയായി കാണുന്ന രാജ്യമാണിത് . ഇവൻ പിന്നീട് ഒരു പണിയും കിട്ടാതെ ഗൾഫിലെ 50 ഡിഗ്രി ചൂടിൽ പണിയുമ്പോൾ ?
കുട്ടികൾക്ക് സ്വാതന്ത്ര്യം വേണം . പക്ഷെ അത് ശ്രദ്ധയോടെ അവൻ ഉപയോഗിക്കുണ്ടോ എന്ന് നമ്മൾ ശ്രദ്ധിക്കണം ( എപ്പോളും സാധ്യമല്ലെങ്കിലും).

എല്ലാ അച്ഛന്മാരും ഒരുപോലെയല്ല , അതുപോലെ എല്ലാ മക്കളും! കാലം ചില ചിത്രങ്ങൾ വരക്കുമ്പോൾ നടന്ന ചില വഴികൾ ശരിയല്ലെന്നും സ്വന്തം കാലിൽ മക്കളെ വളർത്താൻ അല്പം കഷ്ടപ്പാടൊക്കെ കൊടുത്ത മാതാപിതാക്കളായിരുന്നു ശരിയെന്നും തിരിച്ചറിയും.

കടപ്പാട്

Tuesday, January 1, 2019

കലണ്ടർ ചരിത്രത്തിലൂടെ

സാമൂഹിക, സാമ്പത്തിക, മതപര, ഭരണ ആവശ്യങ്ങൾക്കായി ഒരു നിശ്ചിത കാലയളവിലെ
ദിവസങ്ങളെ അവയുടെ ആവർത്തന പ്രത്യേകത കളോടെ ക്രമീകരിച്ച് മനുഷ്യജീവിതം ചിട്ടപ്പെടുത്തുന്നതിനുള്ള ഒരു സംവിധാനമാണ് കലണ്ടർ .


ഈ ക്രമീകരണം നടത്തുന്നത് ഒരു നിശ്ചിത അളവ് സമയത്തിന് ദിവസം എന്നും, അതിന്റെ വിവിധ ഗുണിതങൾക്ക്
ആഴ്ച,
മാസം ,
വർഷം എന്നിങ്ങനെ പേരുകൾ നൽകിയുമാണ്.

*ജ്യോതിശാസ്ത്രമാണ് കലഗണനയുടെ ആധാരം*
എങ്കിലും കലണ്ടറിലെ കാലയളവുകൾ
*ചന്ദ്രൻ , സൂര്യൻ* എന്നിവയുടെ ചലനവുമായി പൂർണമായും ഒത്തുപോവണമെന്നില്ല.


പല സംസ്കാരങ്ങളും സമൂഹങ്ങളും മുമ്പുള്ളവ മാതൃകയാക്കി പുതിയ കലണ്ടറുകൾ നിർമിച്ചിട്ടുണ്ട്.

ഓരോരുത്തരും തങ്ങളുടെ പ്രത്യേക ആവശ്യങ്ങൾ ക്കനുസരിച്ച് കലണ്ടറിൽ ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തി.


നിത്യ ജീവിതത്തിൽ എളുപ്പത്തിൽ ഉപയോഗപ്പെടുത്താനാകുംവിധം കലണ്ടർ സംവിധാനം രേഖപ്പെടുത്തിവക്കുന്ന ഭൗതിക വസ്തു വിനേക്കൂടി കലണ്ടർ എന്നു പറയയാറുണ്ട്.




📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆

*ഗ്രിഗോറിയൻ കലണ്ടർ*


ഇന്ന് ലോകവ്യാപകമായി ഉപയോഗിയ്ക്കുന്ന കലണ്ടർ സംവിധാനമാണ് ഗ്രിഗോറിയൻ കലണ്ടർ.

യേശുക്രിസ്തു ജനിച്ച വർഷത്തെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കി യിരിക്കുന്നത്.


*_മാസങ്ങൾ_*


⛔ *ജനുവരി*

റോമൻ സാഹിത്യത്തിലെ
ആരംഭങ്ങളുടെ
ദൈവ മായ *ജാനസ് ലാനുയാരിയസ്* എന്ന ദേവന്റെ പേരാണ് ഗ്രിഗോറിയൻ കലണ്ടറിലെ ആദ്യമാസമായ ജനുവരിയ്ക്ക് നൽകിയിരിയ്ക്കുന്നത്.



⛔ *ഫെബ്രുവരി*


ലാറ്റിൻ ഭാഷയിൽ
ശുദ്ധീകരണം എന്നർത്ഥം വരുന്ന *ഫെബ്രും* എന്ന വാക്കിൽ നിന്നാണ് ഈ പേര് നൽകിയിരിയ്ക്കുന്നത്.



⛔ *മാർച്ച്*


റോമാ ക്കാരുടെ യുദ്ധ ദേവനായിരുന്ന
*മാർസ്* സ്സിൽ നിന്നാണ് ഈ പേര് വന്നത്.


⛔ *ഏപ്രിൽ*


തുറക്കുക എന്നർത്ഥം വരുന്ന *aperire* എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് ഈ പേര് വന്നത്.

വസന്തത്തിന്റെ തുടക്കമാണ് ഇവിടെ ഉദ്ദേശിച്ചിരിയ്ക്കുന്നത്.


⛔ *മേയ്*


ഗ്രീക്ക് ദേവതയായ മായിയയുടെ പേരാണ് ഈ മാസത്തിന് നൽകിയിരിയ്ക്കുന്നത്.



⛔ *ജൂൺ*


ജൂപിറ്റർ ദേവന്റെ ഭാര്യയായി പുരാതന റോമക്കാർ കരുതിയിരുന്ന
*ജൂനോ യിൽ* നിന്നുമാണ് ജൂൺ എന്ന പേർ സ്വീകരിച്ചത്.




⛔ *ജൂലൈ*


*ക്വിന്റിലസ്* എന്ന് ആദ്യം പേർ നൽകി.

ശേഷം *ജൂലിയസ് സീസർ* ജനിച്ചത് ഈ മാസത്തിലായതിനാൽ *ജുലൈ* എന്ന് പുനർനാമകരണം ചെയ്തു.



⛔ *ഓഗസ്റ്റ്*

പുരാതന റോമൻ കലണ്ടരിൽ *ആറാമത്തെ മാസമായി* കരുതിയിരുന്നതിനാൽ
ആറാമത് *എന്നർത്ഥം* വരുന്ന
*സെക്റ്റിലിസ്* എന്ന ലാറ്റിൻ വാക്കാണ് ആദ്യം ഉപയോഗിച്ചത്.

പിന്നീട് *അഗസ്റ്റസ് ചക്രവർത്തിയുടെ* ബഹുമാനാർത്ഥം *ഓഗസ്റ്റ്* എന്ന പേര് നൽകി.



⛔ *സെപ്റ്റംബർ*



ലാറ്റിൻ ഭാഷയിൽ *ഏഴ് എന്ന് അർത്ഥം വരുന്ന സെപ്റ്റം* എന്ന പദം ആണ് പേരിനടിസ്ഥാനം.



⛔ *ഒക്ടോബർ*


ലാറ്റിൻ ഭാഷയിൽ *എട്ട്* എന്നർത്ഥം വരുന്ന *ഒക്റ്റോ* എന്ന പദമാണ് പേരിനടിസ്ഥാനം



⛔ *നവംബർ*


*ഒൻപത്* എന്നർത്ഥം വരുന്ന
*നോവം* എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് ഈ പേര് സ്വീകരിച്ചത്.



⛔ *ഡിസംബർ*


ലാറ്റിൻ ഭാഷയിൽ *പത്ത്* എന്നർത്ഥം വരുന്ന ഡിസംബർ റോമൻ കലണ്ടറിൽ പത്താമത്തെ മാസമായിരുന്നു.




📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆
*മലയാളം കലണ്ടർ*


ചിങ്ങം മുതൽ കർക്കിടകം വരെ പന്ത്രണ്ട് മാസങ്ങളുള്ള ഒരു മലയാളം കലണ്ടർ കേരളത്തിൽ നിലവിലുണ്ട്.


*ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കിടകം* എന്നിവയാണു ഇതിലെ മാസങ്ങൾ.

ഇതിനു കേരള സർക്കാറിന്റെ അംഗീകാരമുണ്ട്.


*മറ്റു കലണ്ടറുകൾ*

ഇന്ത്യാ ഗവേണ്മെന്റ് അംഗീകരിച്ച ശക കലണ്ടർ,

ഇസ്ലാമിക വിശ്വാസികൾ അംഗീകരിച്ച

ഹിജറ കലണ്ടർ, ചൈനീസ് കലണ്ടർ, തുടങ്ങി നിരവധി കലണ്ടറുകൾ ലോകമെമ്പാടുമായി പ്രചാരത്തിലുണ്ട്........

Saturday, December 1, 2018

നാറാണത്ത് ഭ്രാന്തൻ

കേരളത്തിൽ കാലാകാലങ്ങളായി പ്രചരിച്ചു പോരുന്ന ഐതിഹ്യങ്ങളിലൊന്നായ പറയി പെറ്റ പന്തിരുകുലത്തിലെ അംഗമാണ്‌ നാറാണത്ത്‌ ഭ്രാന്തൻ. കേവലം ഒരു ഭ്രാന്തൻ എന്നതിലുപരി ഒരു അവതാരമായാണ്‌ അദ്ദേഹത്തെ സങ്കൽപിച്ചുപോരുന്നത്‌. ചെത്തല്ലൂരിൽ അത്തിപ്പറ്റ കുന്നിനടുത്തുള്ള നാരായണമംഗലത്ത് (ആമയൂർ മന) ആണ് അദ്ദേഹം വളർന്നത് എന്നു കരുതപ്പെടുന്നു. പിന്നീട് പഠനത്തിനായി രായിരനല്ലൂരുള്ള തിരുവേഗപ്പുറ ഇല്ലത്തു വന്നു. മലയുടെ മുകളിലേക്ക് ഒരു വലിയ കരിങ്കല്ലുരുട്ടിക്കയറ്റി അതിനെ താഴോട്ടു തള്ളിയിട്ട് കൈകൊട്ടിച്ചിരിക്കുന്ന നാറാണത്തുഭ്രാന്തന് ഗ്രീക്ക് പുരാണത്തിലെ 'സിസിഫസ്' എന്ന ദേവനുമായി സാമ്യമുണ്ട്. സിസിഫസ് സ്യൂസ് ദേവന്റെ ശിക്ഷയായിയാണ് ആയുഷ്കാലം മുഴുവൻ മലമുകളിലേക്ക് കല്ലുരുട്ടിക്കയറ്റുന്നതും തള്ളി താഴേക്കിടുന്നതെങ്കിൽ നാറാണത്തുഭ്രാന്തൻ സ്വയേഛയാലാണ് ഈ പ്രവൃത്തി ചെയ്യുന്നത് എന്ന വ്യത്യാസമേയുള്ളൂ. ഈ ഇഷ്ടവിനോദത്തിനിടയ്ക്ക് ഒരു തുലാമാസം ഒന്നാം തീയതിയാണ് ഭ്രാന്തന് വനദുർഗ്ഗയായ ദേവി പ്രത്യക്ഷയാകുന്നത്. ഭ്രാന്തനെ കണ്ട് ദേവി ഓടിമറഞ്ഞു എന്നും ഒരു കല്ലിൽ കാലടിപ്പാടു പതിഞ്ഞു എന്നും കഥ. ആ കാലടിപ്പാടുകൾ ഇന്നും അവിടെ കാണാം. പ്രതിഷ്ഠയൊന്നുമില്ലാത്ത ആ ക്ഷേത്രത്തിൽ ആ കാലടിപാടുകളിലാണ് പൂജ. ആറാമത്തെ കാലടിപ്പാടിലൂറുന്ന ജലമാണ് തീർത്ഥം. ബ്രാഹ്മണനായി പിറന്നിട്ടും ആചാരങ്ങൾ തെറ്റിച്ചതിനാലാകണം ഇളയതായത്.

എപ്പോഴും യാത്രയിലായിരിക്കുന്ന നാറാണത്ത് ഭ്രാന്തൻ രാത്രി എവിടെയാണോ എത്തുന്നതു അവിടെ വെള്ളവും തീയും ഉള്ള സ്ഥലമാണെങ്കിൽ അവിടെത്തന്നെ അടുപ്പു കൂട്ടുകയും അന്നന്നു ഭിക്ഷ യാചിച്ചു കിട്ടുന്ന അരി വേവിച്ചു കഴിച്ചു അവിടെത്തന്നെ കിടന്ന് ഉറങ്ങുകയും ചെയ്യും.അപ്രകാരം ഒരു ദിവസം നാറാണത്തു ഭ്രാന്തൻ എത്തിച്ചേർന്നതു ഒരു ചുടുകാട്ടിലായിരുന്നു.അവിടെ അന്നു ഒരു ശവം ദഹിപ്പിക്കൽ ഉണ്ടായിരുന്നതിനാൽ ധാരാളം തീക്കനൽ കിട്ടാനുണ്ടായിരുന്നു.ഇന്നത്തെ വിശ്രമം ഇവിടെത്തന്നെ എന്നു നിശ്ചയിക്കുകയും ചെയ്തു.ഭക്ഷണം കഴിച്ചശേഷം തന്റെ മന്തുകാൽ അടുപ്പുകല്ലിൽ കയറ്റിവച്ചു ഭ്രാന്തൻ വിശ്രമിക്കുന്ന സമയത്താണു ചുടലയക്ഷിയും (ഭദ്രകാളി) പരിവാരങ്ങളും അവിടെ എത്തിച്ചേർന്നതു.അസമയത്തു ചുടലപ്പറമ്പിലിരിക്കുന്ന ആളെ ഒന്നു ഭയപ്പെടുത്തുകതന്നെ എന്നു കരുതി അവർ ഭീകരശബ്ദങ്ങൾ പുറപ്പെടുവിക്കുകയും മറ്റും ചെയ്തു

ചുടലപ്പറമ്പിൽ കാളിയുടെയും ഭൂതഗണങ്ങളുടെയും ഭയാനകനൃത്തം കണ്ട് ഭയക്കാതിരുന്ന നാറാണത്തുഭ്രാന്തനോട് കാളി എന്തുവരവും ചോദിക്കുവാൻ പറഞ്ഞപ്പോളാദ്യം താൻ മരിക്കാൻ ഇനി എത്ര ദിവസം ഉണ്ടെന്നു ചോദിച്ചു.. കാളി ഉത്തരം പറഞ്ഞ്പ്പോൾ ഏനിക്ക് ഒരു ദിവസം കൂടുതൽ ആയുസ്സു വേണമെന്നു പറഞ്ഞു. അതു നടക്കില്ലെന്നായി കാളി. ശരി ഒരു ദിവസം കുറവു മതി ആയുസ്സെന്നായി ഭ്രാന്തൻ. അതും സാധ്യമല്ല. എങ്കിൽ ഒന്നു പോയിത്തരണമെന്നു ഭ്രാന്തൻ. ആ ദിവ്യന്റെ മുമ്പിൽ എന്തെങ്കിലും ഒരു വരം വാങ്ങണമെന്ന അപേക്ഷയായി. ശരി തന്റെ വലതുകാലിലെ മന്ത് ഇടതുകാലിലേക്കു മാറ്റിത്തരൂ എന്നാണ് അവരെ കളിയാക്കുന്ന മട്ടിൽനാറാണത്തുഭ്രാന്തൻ ആവശ്യപ്പെട്ടത്. ഇഹലോകജീവിതത്തിന്റെയും വരം ശാപം എന്നിവയുടെയും നിരർത്ഥകതയെ കണ്ടറിഞ്ഞവനായിരുന്നു നാറാണത്തുഭ്രാന്തൻ എന്നുപറയാം.

പരഹിതകരണം' എന്ന ജ്യോതിശാസ്ത്രഗ്രന്ധത്തിന്റെ കർത്താവാണ് ഭ്രാന്തൻ എന്നു പറയപ്പെടുന്നു. കട്ടുറുമ്പുകളെ എണ്ണുക അദ്ദേഹത്തിന്റെ മറ്റൊരു വിനോദമായിരുന്നു. അദ്ദേഹം പ്രസിദ്ധനായ ഒരുതാന്ത്രികനുമായിരുന്നു. കേരളത്തിൽ ഒരുപാട് ക്ഷേത്രങ്ങളിൽ ഭ്രാന്തൻ പ്രതിഷ്ഠ് നടത്തിയിട്ടുണ്ട്.

രായിരനെല്ലൂരിൻ നിന്നും വിളിപ്പാടകലെ ഭ്രാന്തൻ തപസ്സിരുന്ന പാറക്കുന്ന് ഭ്രാന്തങ്കോട്ട അഥവാ ഭ്രാന്താചലം എന്നറിയുന്നു. ആർക്കിയോളജി വകുപ്പിന്റെ അധീനതയിലുള്ള ഈ ഒറ്റക്കൽ ഗുഹ വാസ്തുവിദ്യാവിസ്മയം ആണ്. അതിനടുത്ത് 3 ഗുഹാക്ഷേത്രങ്ങൾ. ഭ്രാന്തന്റെ ഭൂതങ്ങൾ കൈകൊണ്ട് മാന്തി ഉണ്ടാക്കിയതത്രെ. ഇവിടെ ഒരിക്കലും വറ്റാത്ത നീരുറവകളുണ്ട്. ഭ്രാന്തൻ പ്രതിഷ്ഠിച്ച അമ്പലവും ചങ്ങൽക്കിട്ട കാഞ്ഞിരമരത്തിലെ പൊട്ടാത്ത ചങ്ങലയും ഇവിടെ കാണാം. ഭ്രാന്തന് ദുർഗ്ഗാദേവിയുടെ ദർശനം ലഭിച്ച ദിവസം ഇന്ന് രായിരനെല്ലൂർ മലകയറ്റദിവസമായി ആചരിച്ചുവരുന്നു.

മീനമാസത്തിൽ മൂലം നാളിലാണ് അദ്ദേഹത്തിന്റെ ചാത്തം (ശ്രാദ്ധം) ഊട്ടുന്നത്.

# ഭാരതീയ ചിന്തകള്‍

Thursday, November 29, 2018

സുദർശനചക്രം

🌟🌟🌟🌟🌟🌟🌟🌟🌟🌟🌟*_ഹിന്ദു പുരാണങ്ങളിൽ മഹാവിഷ്ണുവിന്റെഅടയാളമായി കരുതപ്പെടുന്ന, കയ്യിൽ കറങ്ങുന്ന മൂർച്ചയുള്ള ആയുധത്തെയാണ്‌ സുദർശന ചക്രം എന്നു പറയുന്നത്. ധർമ്മത്തിന്റെ ശത്രുക്കളെ ഇല്ലാതാക്കുവാൻ മഹാവിഷ്ണു ഉപയോഗിക്കുന്ന ആയുധം ആണിത്. മഹാ വിഷ്ണുവിന്റെ നാലു കൈകളിലായി ശംഖ്, ചക്രം, ഗദ, താമര പിടിക്കുന്നു. ചുണ്ടു വിരൽ ഉപയോഗിച്ചാണ് മഹാവിഷ്ണു സുദർശന ചക്രം പിടിക്കുന്നത്. ഇത് ഒരു ദൈവിക ആയുധമായാണ് സകല്പ്പം. മഹാവിഷ്ണുകൂടാതെ ദേവിയും ശിവനും ചക്രം ഉപയോഗികാൻ കഴിവുണ്ട്._*

*_സു എന്നാൽ നല്ലത്, സത്യം എന്നും ദർശനം എന്നാൽ കാഴ്ച എന്നുമാണ് അർഥം. സുദർശനം എന്നാൽ നല്ല കാഴ്ച്ച എന്നാണ് അർഥം. ഇതിനെ ചക്രം ആയി ചിത്രീകരിച്ചിരിക്കുന്നതിനും കാരണം ഉണ്ട്. ഒരു ചക്രത്തെ ഇതു ദിശയിൽ നോക്കിയാലും അതിന്റെ രൂപത്തിൽ മാറ്റം വരുന്നില്ല. അതുപോലെ ഏതു വശത്ത് നിന്ന് നോക്കിയാലും നല്ലതായി അനുഭവപ്പെടുന്ന ദർശനം ഉപയോഗിച്ച് മനുഷ്യമനസ്സിലെ തിന്മയെ നശിപ്പിച്ച് നന്മയെ സ്ഥാപിക്കാൻ വിഷ്ണു ഈ ആയുധം ഉപയോഗിക്കുന്നു._*


🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

Wednesday, November 28, 2018

ഭാഗവതത്തിന്റെ തുടക്കം

ഗോമതി എന്ന നദിയുടെ തീരത്ത് ഒരു കാടുണ്ട്. നൈമിഷാരണ്യം എന്നു പേര്. ഏതാണ് ഈ ഗോമതീനദി? ഗംഗയുടെ പോഷകനദിയാണു ഗോമതി. ഗോമതിയുടെ നൈമിഷാരണ്യത്തിൽ ശൗനകമുനിയും മറ്റുള്ള മുനിമാരും ചേർന്ന് ഒരു യജ്ഞം നടത്തി. എന്തിനായിരുന്നുവെന്നോ, യജ്ഞം- കലികാലം തുടങ്ങുകയാണ്. കലികാലദോഷങ്ങൾ നീക്കണം. അതിനു യാഗം ചെയ്യണം. ആ യാഗത്തിൽ വേദവ്യാസന്റെ ശിഷ്യനായ സൂതപൗരാണികനും പങ്കുകൊള്ളാൻ വന്നിരുന്നു. ലോകനന്മയ്ക്കായുള്ള യാഗമല്ലേ? പങ്കുകൊള്ളുന്നതുതന്നെ പുണ്യമാണ്. സൂതപൗരാണികനെ മറ്റുള്ള മഹർഷിമാർക്കെല്ലാം വലിയ ബഹുമാനമാണ്. അതിനു കാരണമുണ്ട്. വേദവ്യാസന്റെ ശിഷ്യനാണ്. ജ്ഞാനിയാണ്. സൂതപൗരാണികനെ. വിധിപോലെ സല്ക്കരിച്ചു ബഹുമാനിച്ച ശേഷം എല്ലാ മഹർഷിമാരും ചേർന്ന് പറയുന്നവനും കേൾക്കുന്നവനും ഭക്തി ഉണ്ടാകുന്ന ഏതെങ്കിലും ഒരു പുരാണകഥ പറയണമെന്ന് അപേക്ഷിച്ചു. സൂതപൗരാണികൻ ഏതു കഥ പറയണമെന്ന് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. സൂതന്റെ ഗുരുവായ വ്യാസൻ വേദങ്ങളെ പകുത്ത് . അവയുടെ സാരാംശം ഉൾപ്പെടുത്തി പതിനെട്ടു പുരാണങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അതിൽ ഭക്തിരസത്തിൽ മുൻപിൽ നില്ക്കുന്നതോ- ഭാഗവതവും. പോരാത്തതിനു കലിയുഗദോഷമകറ്റാൻ യാഗം നടക്കുന്നിടത്തു പറയേണ്ടതും ഭാഗവതംതന്നെ. കാരണം കലിയുഗത്തിൽ ഈശ്വരനെ അറിയുന്നതിൻ തപസ്സും . ജ്ഞാനവും ഒന്നും വേണമെന്നില്ല, ഭക്തിയുണ്ടായാൽ മതി- തപസ്സു ചെയ്തതിന്റെ ഫലവും ജ്ഞാനവും തനിയേ കൈവരും. സർവ്വശാസ്ത്രങ്ങളും വേദങ്ങളും പഠിച്ചാലും ഭക്തിയില്ലെങ്കിൽ ഈശ്വരസ്പർശം ലഭിക്കയില്ല. അതുകൊണ്ട് എല്ലാ മുനികൾക്കും ഭാഗവതം പറഞ്ഞുകൊടുക്കാമെന്ന് സൂതപൗരാണികൻ ഏറ്റു. ആരാണ് ഭാഗവതം ആദ്യമായി കേട്ടത്? സാക്ഷാൽ ശ്രീനാരായണൻ ഭാഗവതം ആദ്യമായി നാരദമുനിക്ക് ഉപദേശിച്ചു. നാരദനാണ് വ്യാസമുനിക്കു പറഞ്ഞുകൊടുത്തത്. വ്യാസമുനി അതിന്റെ സാരാംശമെടുത്ത് ഒരു പുരാണമാക്കി തന്റെ പുത്രനായ ശുകനെ പഠിപ്പിച്ചു. ശുകനോ? അതു പരീക്ഷിത്തുമഹാരാജാവിനെ കേൾപ്പിച്ചു. അങ്ങനെയാണ് സൂതപൗരാണികനും അതു ഹൃദിസ്ഥമായത്. ശൗനകമഹർഷി സൂതപൗരാണികനോട് ഒരു ചോദ്യം ചോദിച്ചു. ശുകമഹർഷി പരീക്ഷിത്തുമഹാരാജാവിൻ ഭാഗവതം പറഞ്ഞുകൊടുത്തത് എന്തിനാണ്? പറയാം- സൂതപൗരാണികൻ പറഞ്ഞു- ശ്രീകൃഷ്ണഭഗവാൻ സ്വർഗ്ഗാരോഹണം ചെയ്തശേഷം പാണ്ഡവർ പരീക്ഷിത്തുമഹാരാജാവിന്റെ അഭിഷേകം നടത്തി വാനപ്രസ്ഥത്തിനു പോയി. ശ്രീകൃഷ്ണന്റെ സഹോദരിയായിരുന്നു സുഭദ്ര. അർജ്ജുനൻ സുഭദ്രയിൽ ഉണ്ടായ മകനായിരുന്നു അഭിമന്യു. അഭിമന്യുവിൻ വിരാടരാജകുമാരിയായ ഉത്തരയിൽ ജനിച്ച മകനാണ് പരീക്ഷിത്ത്. ഭാരതയുദ്ധത്തിന്റെ അവസാനം അശ്വത്ഥാമാവ് ബ്രഹ്മാസ്ത്രത്താൽ പാണ്ഡവവംശത്തിലെ സന്തതികളെ മുഴുവനും ഇല്ലായ്മ ചെയ്യുകയുണ്ടായി. അന്ന് ഉത്തര ഗർഭിണിയായിരുന്നു. ഉത്തരയുടെ പ്രസവത്തിൽ ജനിച്ചത് . ജീവനില്ലാത്ത ശിശുവാണെന്നു കണ്ട് പാണ്ഡവർ ദുഃഖിതരായി. അന്നു ശ്രീകൃഷ്ണനാണ് പരീക്ഷിത്തിനു ജീവൻ നല്കിയത് പരീക്ഷിത്ത് വളർന്നത് കൃഷ്ണഭക്തനായിട്ടായിരുന്നു. അദ്ദേഹത്തെ കാണുന്നവരാകട്ടെ, ശ്രീകൃഷ്ണന്റെ അത്ഭുതവിലാസങ്ങളെ പുകഴ്ത്തുകയും ചെയ്തു. വിഷ്ണുഭക്തനായ പരീക്ഷിത്തിനു 'വിഷ്ണുരാതൻ' എന്ന പേരും ഉണ്ടായി. തന്റെ മുപ്പത്തിയാറാമത്തെ വയസ്സിൽ അദ്ദേഹം ഹസ്തിനപുരത്തിലെ ചക്രവർത്തിയായി. അസ്ത്രവിദ്യയിൽ നിപുണനും ശാസ്ത്രങ്ങളിൽ അറിവുള്ളവനും ആയിരുന്നു പരീക്ഷിത്തുമഹാരാജാവ്. ഇരാവതി എന്നായിരുന്നു പരീക്ഷിത്തിന്റെ പത്നിയുടെ പേര്. പാണ്ഡവരുടെ യശസ്സിനു പോറലേല്ക്കാത്തവിധം അദ്ദേഹം രാജ്യം ഭരിച്ചു, ദിഗ്വിജയം ചെയ്തു. അശ്വമേധയാഗവും നടത്തി.

അങ്ങനെയിരിക്കെ ഒരു ദിവസം പരീക്ഷിത്ത് നായാട്ടിനു കാട്ടിൽ പോയി. ഒരു പശുവിനെ കൊല്ലാൻ നില്ക്കുന്ന രാക്ഷസവേഷം പൂണ്ട കലിയെ കാണാനിടയായി. പശുവിനെ വധിക്കരുത് എന്നു പരീക്ഷിത്ത് ആജ്ഞാപിച്ചു. കലി പറഞ്ഞു. ഇത് എന്റെ യുഗമാണ് - കലിയുഗം. കലിയുഗത്തിൽ ഗോഹത്യയെല്ലാം സംഭവിക്കേണ്ടതാണ്. പരീക്ഷിത്തുമഹാരാജാവഅങ്ങ് ഇതിൽ ഇടപെടാതിരിക്കുന്നതാണു ഭംഗി. പരീക്ഷിത്തിനു ദേഷ്യം വന്നു. കലിയെ കടന്നുപിടിച്ചു കഴുത്തറക്കാനായി വാളോങ്ങി. കലി പേടിച്ചു വിറച്ചുപോയി. എന്തൊരു ദേഷ്യം! എന്തൊരു വീര്യം! കലി മാപ്പു പറഞ്ഞു. താൻ ഭരിക്കുന്ന കാലം തന്റെ രാജ്യത്തു കടന്നുപോകരുതെന്നു രാജാവ് കല്പിച്ചു. അപ്പോൾ കലി പറഞ്ഞു. അങ്ങു പറയുന്നതു ഞാൻ അനുസരിക്കാം. പക്ഷേ പിന്നീടു ഞാൻ എവിടെപ്പോകും എന്നുകൂടി തീർപ്പാക്കിത്തരിക. പരീക്ഷിത്തുമഹാരാജാവ് ആജ്ഞാപിച്ചു- സദാ വാതുവെച്ചു ചൂതു കളിക്കുന്നിടത്തും മദ്യപാനം നടത്തുന്നിടത്തും ശുദ്ധി പാലിക്കാത്ത സ്ത്രീകൾ വസിക്കുന്ന ഇടത്തിലും സ്വർ ണ്ണം വില്ക്കുന്നിടത്തും പണം പലിശയ്ക്കു കൊടുക്കുന്നിടത്തും അക്രമവാസന ഉള്ളവരിലും പോയി വസിച്ചുകൊള്ളുക കലി പെട്ടെന്ന് അപ്രത്യക്ഷനായി. മഹാരാജാവ് പശുവിന്റെ അടുത്തുചെന്ന് കലി എന്തിനാണ് അതിനെ വധിക്കാനൊരുമ്പെട്ടതെന്ന് അന്വേഷിച്ചു. അപ്പോഴാണ് അറിഞ്ഞത് അതു കേവലം ഒരു പശുവായിരുന്നില്ല. പിന്നെയോ? സാക്ഷാൽ ഭൂമീദേവിയായിരുന്നു. എല്ലാ ദുഷ്ടന്മാരെയും നിഗ്രഹിച്ച് ഭൂമീദേവിയുടെ സങ്കടങ്ങൾ ശ്രീകൃഷ്ണഭഗവാൻ തീർ ത്തുകൊടുത്തിരുന്നതാണ്. പക്ഷേ, ഭഗവാൻ സ്വർഗ്ഗാരോഹണം ചെയ്തതോടെ കലി ആക്രമിക്കാൻ വന്നു. പരീക്ഷിത്തുമഹാരാജാവ് ഭൂമിക്കു ശരണം വാഗ്ദാനം ചെയ്തു. ഭൂമീദേവി രാജാവിനെ അനുഗ്രഹിച്ചു മറയുകയും ചെയ്തു. അങ്ങനെ കുറെക്കാലം ധർമ്മത്തെ സംരക്ഷിച്ച് ഭൂമീദേവിയെ പ്രസന്നയാക്കുംവിധം പരീക്ഷിത്തുമഹാരാജാവ് നാടു വാണു.

അറുപത്തിയാറുവയസ്സു പ്രായമുള്ളപ്പോൾ അദ്ദേഹം വീണ്ടും ഒരു നായാട്ടിനു പോയ സമയം ഒരു സംഭവമുണ്ടായി. ദാഹം കാരണം വലഞ്ഞു വെള്ളമന്വേഷിച്ചുപോയ രാജാവ് ഒരാശ്രമത്തിൽ എത്തിപ്പെട്ടു. ആശ്രമത്തിൽ ഒരു മുനി ധ്യാനത്തിലിരിക്കുന്നു. കുടിക്കുവാൻ കുറച്ചു വെള്ളം തരുമോ എന്നു രാജാവ് അന്വേഷിച്ചു. സമാധിസ്ഥനായിരുന്ന മുനി അതു കേട്ടതുപോലുമില്ല. രാജാവ് ചോദ്യം ആവർത്തിച്ചു. മുനി മിണ്ടിയില്ല. രാജാവിനു തോന്നി, തന്നെ ധിക്കരിക്കയാണ് മുനി ചെയ്തതെന്ന്. ആരാണു താൻ? സാക്ഷാൽ ശ്രീകൃഷ്ണപരമാത്മാവു രക്ഷിച്ച ജീവൻ. പാണ്ഡവരുടെ പിൻഗാമി. നാടു വാഴുന്ന ചക്രവർ ത്തി. എന്നിട്ടും മുനിക്ക് ഈ ധിക്കാരമോ? രാജാവ് സമീപത്തു ചത്തുകിടന്നിരുന്ന പാമ്പിനെ തോണ്ടി മുനിയുടെ കഴുത്തിലിട്ടുകൊടുത്തിട്ട് അവിടെനിന്നു പോയി. മുനി അതും അറിഞ്ഞില്ല. ആ മുനി അംഗിരസ്സിന്റെ പുത്രനായ ശമീകൻ ആയിരുന്നു. ശമീകന്റെ പുത്രനായ ശൃംഗി ആശ്രമത്തിൽ വന്നുകയറിയപ്പോൾ കണ്ടതെന്താണ്? പിതാവിന്റെ കഴുത്തിൽ ചത്ത പാമ്പ്! അന്വേഷണത്തിൽ മനസ്സിലായി, ചത്ത പാമ്പിന്റെ മാല അണിയിച്ചുപോയത് മറ്റാരുമല്ല, സാക്ഷാൽ പരീക്ഷിത്തുമഹാരാജാവാണ്. മറ്റാരുടെ തെറ്റും പൊറുക്കാം, മഹർ ഷിമാരെ സംരക്ഷിക്കേണ്ട ചക്രവർ ത്തിതന്നെ തെറ്റുചെയ്താലോ? മുനികുമാരൻ ശപിച്ചു- ഒരു പാമ്പിനെയെടുത്ത് അച്ഛന്റെ കഴുത്തിലിട്ട പരീക്ഷിത്തുരാജാവ് ഇന്നേക്ക് ഏഴാംദിവസം തക്ഷകന്റെ കടിയേറ്റു മരിക്കട്ടെ മുനിയുടെ കഴുത്തിൽനിന്ന് ആ പാമ്പിനെ ശൃംഗികുമാരൻതന്നെ എടുത്തു മാറ്റി. പിന്നീട് സമാധിയിൽനിന്നുണർ ന്ന മുനിയോട് ഉണ്ടായതെല്ലാം വിസ്തരിച്ചു. മുനി ശാന്തനായി ശൃംഗിയോടു പറഞ്ഞു. മകനേ! വിശപ്പും ദാഹവും മൂലം ചക്രവർ ത്തി ചെറിയൊരു തെറ്റു ചെയ്തതിൻ നീ കൊടുത്ത ശാപം കഠിനമായിപ്പോയി പരീക്ഷിത്തുരാജാവ് ഭക്തശ്രേഷ്ഠനാണ്. വിഷ്ണുരാതൻ എന്ന പേരുമുണ്ട് അദ്ദേഹത്തിൻ. ശ്രീകൃഷ്ണൻ രക്ഷിച്ചെടുത്ത ജീവനാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തെ ശപിച്ചാൽ ഭഗവാൻ പൊറുക്കുമോ? അതുകൊണ്ട് ഉടനടി ശാപവിവരം രാജാവിനെ അറിയിച്ച് തക്ഷകദംശനം ഏല്ക്കാതിരിക്കാനുള്ള മുൻകരുതൽ എടുക്കാൻ പറയണം വിവരമറിഞ്ഞ പരീക്ഷിത്തുരാജാവ് സന്ദേശവുമായി വന്ന ഗൗരമുഖൻ എന്ന മുനികുമാരനോടു തന്റെ നന്ദി അറിയിച്ചു. ഒപ്പം മുനിയോടു ചെയ്തുപോയ അവിവേകത്തിനു മാപ്പും ചോദിച്ചു. ഗൗരമുഖൻ യാത്രയായപ്പോൾ എല്ലാ മന്ത്രിമാരെയും പൗരപ്രമാണിമാരെയും വിളിച്ചു വിവരം പറഞ്ഞു. ഹസ്തിനപുരി ദുഃഖത്തിലാഴ്ന്നു. അത്രയ്ക്ക് ഇഷ്ടമാണ് ജനങ്ങൾക്കു പരീക്ഷിത്തുരാജാവിനെ. പരീക്ഷിത്തുരാജാവ് ഒരു കാര്യം ചെയ്തു. പുത്രനായ ജനമേജയനെ വിളിച്ചു. രാജ്യഭാരം ഏല്പിച്ചു. മന്ത്രിമാരും സേനാനായകരുംകൂടി ആലോചിച്ച് തക്ഷകദംശനത്തിൽനിന്നു രക്ഷപ്പെടാൻ ഒരു വഴി കണ്ടുപിടിച്ചു. ഗംഗയുടെ നടുവിൽ ഒരു മണ്ഡപം പണിയുക. മുൻഭാഗത്ത് ഒരു ചെറിയ വാതിൽ മാത്രം. അതിലൂടെ കടന്നാൽ വലിയ ഒരു സഭാതലം. അതിനു ചുറ്റും സർപ്പങ്ങളെ തടുക്കുന്ന മന്ത്രത്തകിടുകൾ. വിഷവൈദ്യന്മാർ അവിടെ കാവൽ നിന്നു. ഇങ്ങനെ തക്ഷകനു പ്രവേശിക്കാനുള്ള എല്ലാ വഴിയും അടച്ച് ഒരു ശുഭമുഹൂർ ത്തത്തിൽ അത്രി, വസിഷ്ഠൻ, ച്യവനമഹർ ഷി, ഭൃഗു, അഗസ്ത്യൻ, അംഗിരസ്സ്, ഭരദ്വാജൻ, പരാശരൻ, വിശ്വാമിത്രൻ, ഉചത്ഥ്യൻ, ഗൗതമൻ, ശരദ്വാൻ മൈത്രേയൻ, ദൈ്വപായനൻ എന്നിവരോടൊപ്പം രാജാവ് അകത്തു പ്രവേശിച്ചു, വടക്കോട്ടു തിരിഞ്ഞിരുന്നു. മഹർഷിമാർ മൃത്യുഞ്ജയഹോമം തുടങ്ങി ശ്രേഷ്ഠനായ പരീക്ഷിത്തുമഹാരാജാവിനെ ഏതു പുരാണകഥ പറഞ്ഞാണു സമാധാനിപ്പിക്കുക എന്നറിയാതെ മുനിമാർ കുഴങ്ങുമ്പോൾ സാക്ഷാൽ ശുകമഹർ ഷി അവിടെ എത്തിച്ചേർ ന്നു. മുനിമാർ അഭ്യർ ത്ഥിക്കയും പരീക്ഷിത്തുമഹാരാജാവ് പ്രാർ ത്ഥിക്കയും ചെയ്തതനുസരിച്ച് ശ്രീശുകദേവൻ ആത്മാവിനു പുണ്യം ലഭിക്കുന്ന, ഭഗവാന്റെ കഥ പറയാൻ നിശ്ചയിച്ചു കന്നിമാസത്തിലെ വെളുത്തപക്ഷ നവമിദിവസമാണു ശുകദേവൻ കഥ പറയാൻ തുടങ്ങിയത്.......