Google Ads

Thursday, January 21, 2016

കൗരവര്‍

കൗരവര്‍

എല്ലാവരും കേട്ടിട്ടുണ്ടല്ലോ കൗരവര്‍ 101 പേരാണ് .എന്നാല്‍ എന്തായിരുന്നു അവരുടെ പേരുകള്‍ എന്നറിയുന്നതു ഒരു കൗതുകമായിരിക്കും.

ദുര്യോധനന്‍
ദുശ്ശാസനന്‍
ദുശ്ശന്‍
ദുശാലന്‍
ദുര്‍മ്മുഖന്‍
വിവിംസതി
വികര്‍ണ്ണന്‍
ജലാസന്ധന്‍
സുലോചനന്‍
വിന്ദന്‍
അനുവിന്ദന്‍
ദുര്‍ദര്‍ശ്ശന്‍
സുവാഹു
ദുഷ് പ്രദര്‍ഷണന്‍
അംഗദന്‍
ദുര്‍മദന്‍
ദുഷ് പ്രദര്‍ശ്ശനന്‍
വിവിത്സു
വികടന്‍
ശമന്‍
ഉരന്നഭന്‍
പത്മനാഭന്‍
നന്ദന്‍
ഉപനന്ദകന്‍
സനപതി
സുശേഷണന്‍
കുന്ധോധരന്‍
മഹോദരന്‍
ചിത്രവാഹു
ചിത്രവര്‍മ്മന്‍
സുവര്‍മ്മന്‍
ദുര്‍വിരോചനന്‍
ആയോവാഹു
മഹാവാഹു
ചിത്രചാപന്‍
സുകുന്ദലന്‍
ഭീമവേഗന്‍
ഭീമവലന്‍
വലാകി
ഭീമവിക്രമന്‍
ഉഗ്രായുധന്‍
ഭീമരേരന്‍
കനകായു
ധ്രിധായുധന്‍
ധ്രിദവര്‍മ്മന്‍
ദ്രിധക്ഷ്ത്ര സോമകീര്‍ത്തി
അനാദരന്‍
ജരാസന്ധന്‍
ധ്രിതസന്ധന്‍
സത്യസന്ധന്‍
സഹസ്രവാഹന്‍
ഉഗ്രശ്രവസ്സ്
ഉഗ്രസേനന്‍
ക്ഷേമമൂര്‍ത്തി
അപരാജിതന്‍
പണ്ഡിതകന്‍
വിശാലാക്ഷന്‍
ദുര്‍ധരന്‍
ധ്രിതഹസ്തന്‍
സുഹസ്തന്‍
വതവേഗന്‍
സുവര്‍ചശന്‍
ആദിത്യകേതു
വാവാസിന്‍
നാഗദത്തന്‍
അന്വയന്‍
നിശന്കിന്‍
കുവാചി
ദണ്ഡി
ദണ്ഡദരന്‍
ധനുഗ്രഹന്‍
ഉഗ്രന്‍
ഭീമരഥന്‍
വീരന്‍
വീരബാഹു
ആലോലുപന്‍
അഭയന്‍
രൗദ്രകര്‍മ്മന്‍
ധ്രിതരഥന്‍
അനാദൃശ്യന്‍
കുന്തവേദന്‍
വിരാവി
ധ്രിഗലോചനന്‍
ധ്രിഹവാഹു
മഹാബാഹു
വ്യൂധോരു
കനകാംഗനന്‍
കുന്ദജന്‍
ചിത്രകന്‍
ദുര്‍മ്മഷര്‍ണ്ണന്‍
ദുഷ്കര്‍ണ്ണന്‍
കര്‍ണന്‍
ചിത്രന്‍
വിപചിത്രന്‍
ചിത്രാക്ഷന്‍
ചാരുചിത്ര
ചിത്രവര്‍ണ്ണന്‍
ദ്രിതവര്‍ണ്ണന്‍
സോമകീര്‍ത്തി
സുധാമന്‍

പിന്നെ ദുശ്ശളയും

Sunday, January 17, 2016

എന്തു കൊണ്ടാണ് വേഴാമ്പലിനെ നമ്മുടെ സംസ്ഥാനപക്ഷിയായി തിരഞ്ഞെടുത്തിരിക്കുന്നത്..?

ആറു മാസം മുന്നേ പത്തനംതിട്ടയിൽ വച്ചു നടന്ന ഒരു നേതൃത്വ പരിശീലന ക്ലാസ്,...ഇഷ്ടവിഷയമായതു കൊണ്ടും അല്പതലക്കനം കൂടുതലായതു കൊണ്ടും ക്ലാസ്സിൻെറ മുൻനിരയിൽ സ്ഥാനംപിടിച്ചു...ക്ലാസ്സെടുക്കുന്നത് കോഴിക്കോട് സ്കൂൾ ജാഗ്രതാസമിതിയുടെ ജില്ലാകോർഡിനേറ്റർ ആണ്...ഓരോരോ ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് അദ്ദേഹം ക്ലാസിലേക്ക് കടന്നു..പെട്ടന്ന് അപ്രതീക്ഷിതമായൊരു ചോദ്യം.....എന്തു കൊണ്ടാണ് വേഴാമ്പലിനെ നമ്മുടെ സംസ്ഥാനപക്ഷിയായി തിരഞ്ഞെടുത്തിരിക്കുന്നത്..??..പല ഉത്തരങ്ങളും പറഞ്ഞു..മഴ കാത്തിരിക്കുന്നതുകൊണ്ട്,,വംശനാശം സംഭവിക്കുന്നതു കൊണ്ട്,,,,അങ്ങനെ പലതും..എല്ലാം കേട്ടതിനു ശേഷം സാർ പറഞ്ഞു തുടങ്ങി..നമ്മൾ കേരളീയർ കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്നവരാണ്...അതുപോലെ കുടുംബത്തിനു പ്രാധാന്യം നൽകുന്നതു കൊണ്ടാണ് വേഴാമ്പലിന് ആ പദവി കിട്ടിയതെന്നു പറഞ്ഞപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല..എന്നാൽ കാര്യങ്ങൾ വിശദീകരീച്ചപ്പോൾ ഒരു മുത്തശ്ശിക്കഥ കേൾക്കുന്ന ലാഘവത്തോടെ ഞാൻ കേട്ടിരുന്നു്..ഒട്ടേറെ നൊമ്പരത്തോടെയും.......
സാധാരണ പക്ഷികളും മ്യഗങ്ങളും പോളിഗാമിയാണ്..അതായത് ഒരു പക്ഷിക്ക് ഒന്നിലേറെ ഇണകൾ...എന്നാൽ വേഴാമ്പലിൻെറ ജീവിതായുസ്സിൽ ,അതിന് ഒരൊറ്റ ഇണ മാത്രമേയുള്ളൂ.. വേഴാമ്പൽ ഇണ ചേർന്നശേഷം മരത്തിൽ പൊത്തുണ്ടാക്കി പെൺപക്ഷി അതിൽ മുട്ടയിടുന്നു..പെൺപക്ഷിയെ പൊത്തിലിരുത്തി ആൺപക്ഷി തൻെറ ശരീരത്തിൽനിന്നുള്ള ഒരു ദ്രവം കൊണ്ട് പൊത്ത് അടയ്ക്കും..കൊക്കിടാൻ വേണ്ടി ഒരു ദ്വാരം ഉണ്ടാക്കിയ ശേഷം ആൺപക്ഷി കാടായ കാടൊക്ക തേടിനടന്ന് ഭക്ഷണം കൊണ്ടുവന്ന് പെൺപക്ഷിക്ക് ആ ദ്വാരത്തിലൂടെ കൊടുക്കും..മുട്ട വിരിഞ്ഞ് കഴിയുമ്പോൾ കൊക്ക് വെളിയിലേക്കിട്ട് പെൺപക്ഷി ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കും..ഉടൻ തന്നെ ആൺപക്ഷി വന്ന് കൂട് കൊത്തിപ്പൊട്ടിക്കുകയും അമ്മയേയും മക്കളെയും സ്വതന്തരാക്കുകയും ചെയ്യും..ഒരുപക്ഷേ ഇരതേടിപോകുന്ന വഴിക്ക് അച്ഛൻ പക്ഷി മരീച്ചു പോയാൽ അമ്മക്കിളി യും കുഞ്ഞുങ്ങളും കൂട്ടിൽ കിടന്നു മരിക്കും...നിശബ്ദമായ ഒരു തേങ്ങലോടെ മാത്രമേ എനിക്കിത് കേട്ടിരിക്കാൻ കഴിഞ്ഞുള്ളൂ...മനസിൽ ഒരു നെരിപ്പോട് എരീയുന്ന പ്രതീതി..
വഴിക്കണ്ണുമായി അച്ചനെ കാത്തിരിക്കുന്ന ഒരമ്മയും വിശന്ന് കരഞ്ഞ് തളർന്ന ആ കുഞ്ഞുങ്ങളും എൻെറ മനസിലുണ്ടാക്കിയ നീറ്റൽ പറഞ്ഞറിയിക്കാനാകില്ല..
കുഞ്ഞുങ്ങൾ സ്വന്തം വീടുകളിൽ പോലും സുരക്ഷിതമല്ലാത്ത ഈ ലോകത്ത് വേഴാമ്പൽ എത്ര ഉദാത്തമായിട്ടാണ് കുടുംബം എന്ന സങ്കൽപ്പം നമുക്ക് കാട്ടി തരുന്നത്..ഇവരുടെ സ്നേഹം നമ്മെ പഠിപ്പിക്കുന്നത് എത്രയോ വലിയ പാഠമാണ്..
നാം നിസ്സാരമെന്നും ചെറുതെന്നും കരുതി ഒഴിവാക്കുന്ന പലതിലും പാഠങ്ങളുണ്ട്..ആരും ഒന്നൂം ചെറുതല്ല.
അവയിലെ നന്മയേയും മൂല്യങ്ങളെയും തിരിച്ചറിഞ്ഞ് മാതൃകയാക്കുന്നതല്ലേ മാനവികത...നെഞ്ചിലേറ്റി നടക്കാൻ ഇഷ്ടപ്പെടുന്ന ചില അസ്വസ്ഥതകൾ എല്ലാവരിലുമുണ്ട്...അതിലൊന്നാകട്ടേ ഈ വേഴാമ്പലും....

Wednesday, January 13, 2016

ശുഭ ചിന്ത -ബി-പോസിറ്റിവ് [+]

ഈശ്വരന്‍ എന്നൊരു ശക്‌തിയുണ്ടെന്ന്‌ മനസ്സിലാക്കുക. ചിലര്‍ ചോദിക്കാറുണ്ട്‌ നിങ്ങള്‍ ഈശ്വരനെ കണ്ടിട്ടുണ്ടോയെന്ന്‌? ഉത്തരം പറയുന്നതിന്‌ മുമ്പ്‌ നിങ്ങള്‍ ഒന്നുകില്‍ ജിയോഗ്രഫി ചാനല്‍ ഓണ്‍ ചെയ്യുക അല്ലെങ്കില്‍ ഡിസ്‌ക്കവറി ചാനല്‍ ഓണ്‍ ചെയ്യുക. 16 ലക്ഷം തരത്തിലുള്ള ജന്തുക്കളുണ്ട്‌ ഭൂമിയില്‍. അത്‌ ജനിച്ച്‌ വലുതായി മരിക്കുന്ന സീന്‍ വരെ നിങ്ങള്‍ക്ക്‌ അതില്‍ കാണാന്‍ സാധിക്കും.
പല്ലിയുടെ മുട്ട കണ്ടിട്ടുണ്ടോ? ആ മുട്ടയ്‌ക്കകത്ത്‌ മുട്ടയിട്ട ദിവസം പൊട്ടിച്ചാല്‍ അല്‌പം വെള്ളം പോലത്തെ ദ്രാവകമേ ഉണ്ടാകൂ. കൃത്യം 11 ദിവസംകൊണ്ട്‌ ആ ദ്രാവകം ഒരു പല്ലിയായി മാറും. എത്ര ബയോകെമിക്കല്‍ ചെയ്‌ഞ്ചാണ്‌ ആ മുട്ടയ്‌ക്കകത്തുണ്ടാകുന്നത്‌. ഒരു കോഴി മുട്ടയിട്ടു കഴിഞ്ഞാല്‍ 21-ാം ദിവസം കൊക്കുള്ള, നഖങ്ങളുള്ള, കാലുകളുള്ള, ചിറകുകളുള്ള ഇറച്ചിവച്ച ഒരു കോഴിക്കുഞ്ഞ്‌ പുറത്തേക്ക്‌ വരും.
ആ ചിത്രം ഒന്ന്‌ ചിന്തിച്ചുനോക്കൂ. ഒരു വിരിയാറായ കോഴിമുട്ട, വിരിയാറായ താറാവുമുട്ട കുളക്കടവില്‍ കൊണ്ടുപോയി വെള്ളത്തിന്റെ അടുത്തുവയ്‌ക്കുക. എന്നിട്ട്‌ ദൂരെ മാറിനിന്ന്‌ നോക്കുക. കോഴിമുട്ട പൊട്ടിച്ച്‌ കോഴിക്കുഞ്ഞ്‌ പുറത്തുവരും. അതുപോലെ താറാവുമുട്ട പൊട്ടിച്ച്‌ താറാവു കുഞ്ഞ്‌ പുറത്തുവരും. രണ്ടു കുഞ്ഞുങ്ങളും വെള്ളത്തിലേക്ക്‌ നോക്കുന്നുണ്ടാകും.
കോഴിക്കുഞ്ഞ്‌ വെള്ളത്തിലേക്ക്‌ നോക്കി പേടിച്ച്‌ പുറകിലേക്ക്‌ പോകും. താറാവിന്റെ കുഞ്ഞ്‌ വെള്ളത്തിലേക്കെടുത്തു ചാടും. കോഴിക്കുഞ്ഞിനറിയാം വെള്ളത്തില്‍ച്ചാടിയാല്‍ പൊങ്ങില്ലെന്ന്‌. താറാവ്‌ കുഞ്ഞിനറിയാം; വെള്ളത്തില്‍ ചാടിയാല്‍ മുങ്ങില്ലെന്ന്‌. രണ്ടും മുട്ടയ്‌ക്കകത്തുനിന്ന്‌ ഉണ്ടായതാണ്‌.
എങ്ങനെയാണ്‌ താറാവിന്റെ കുഞ്ഞിന്‌ അറിവുണ്ടായത്‌ വെള്ളത്തില്‍ ചാടിയാല്‍ മുങ്ങില്ലെന്ന്‌. എങ്ങനെയാണ്‌ കോഴിക്കുഞ്ഞിന്‌ അറിവുണ്ടായത്‌ വെളളത്തില്‍ ചാടരുതെന്ന്‌. ആരാണ്‌ കൊടുത്തത്‌? വിവരിക്കാന്‍ സാധിക്കില്ല. പശുക്കുട്ടിയെ അല്ലെങ്കില്‍ പശുവിനെ ഒരു വലിയ പുല്‍മേടില്‍ മേയാല്‍ വിടുക. ആ പശു തിന്നുന്ന പുല്ലുകള്‍ മുഴുവന്‍ നോക്കിയിരിക്കുക. ആ പശു ഒരിക്കലും കമ്മ്യൂണിസ്‌റ്റ് പച്ച തിന്നില്ല. കാരണം പശു കോണ്‍ഗ്രസ്സായതുകൊണ്ടല്ല.
ആ കമ്യൂണിസ്‌റ്റ് പച്ച തിന്നരുതെന്ന്‌ അതിനകത്ത്‌ എഴുതിവച്ചിട്ടുണ്ട്‌. അതിന്റെ തലച്ചോറില്‍ അത്‌ എഴുതി വച്ചിട്ടുണ്ട്‌. ആ അറിവിനെയാണ്‌ പ്രപഞ്ചചൈതന്യം എന്നു പറയുന്നത്‌. അതിന്റെ ഒരു ഭാഗം ആത്മചൈതന്യമായി നമ്മളിലുണ്ട്‌. അതുകൊണ്ടാണ്‌ നമ്മുടെ ഹൃദയം പ്രവര്‍ത്തിക്കുന്നത്‌, കരള്‍ പ്രവര്‍ത്തിക്കുന്നത്‌. അത്‌ എല്ലാ ജീവജാലങ്ങളിലും പ്രവര്‍ത്തിക്കുന്നു.
കാനഡായില്‍ ആര്‍ട്ടിക്ക്‌ സമുദ്രത്തിന്റെ അടുത്ത്‌ ഒരു സ്‌ഥലമുണ്ട്‌ ന്റണ്ഡഗ്ന ങ്കത്സനുനു. അവിടെ സാല്‍മണ്‍ മത്സ്യം വന്ന്‌ മുട്ടയിടും ആ മുട്ട വിരിഞ്ഞ്‌ കുഞ്ഞുങ്ങള്‍ സാല്‍മണ്‍ ക്രീക്ക്‌ ആര്‍ട്ടിക്‌ സമുദ്രത്തില്‍നിന്ന്‌് താഴത്തേക്ക്‌ വന്ന്‌ പെസഫിക്‌ സമുദ്രത്തിലൂടെ പോയി നേരെ സൗത്ത്‌ അമേരിക്കയുടെ താഴെക്കൂടെ സൗത്ത്‌ ആഫ്രിക്ക കടന്ന്‌ പോയിട്ട്‌ അറ്റ്‌ലാന്റിക്‌ സമുദ്രവും കടന്ന്‌ ഇന്ത്യന്‍ മഹാസമുദ്രം കടന്ന്‌, ന്യൂസിലന്റുവരെ പോയി തിരിച്ച്‌ ഇന്ത്യന്‍ സമുദ്രം കടന്ന്‌ അറ്റ്‌ലാന്റിക്‌ സമുദ്രം കടന്ന്‌ സൗത്താഫ്രിക്കയും സൗത്ത്‌ അമേരിക്കയും കടന്ന്‌ പസഫിക്‌ സമുദ്രവും കടന്ന്‌ വീണ്ടും ആര്‍ട്ടിക്ക്‌ സമുദ്രത്തിലെ സാല്‍മണ്‍ ക്രീക്കില്‍ മൂന്നു വര്‍ഷം കഴിഞ്ഞ്‌ തിരിച്ചെത്തും. അപ്പോള്‍ ആ ചെറിയ മത്സ്യക്കുഞ്ഞ്‌ വലിയ ഒരു സാല്‍മണ്‍ മത്സ്യമായി മാറിയിട്ടുണ്ടാകും. അവിടെ വന്ന്‌ അത്‌ മുട്ടയിടും.അതിനുശേഷം
തലയടിച്ച്‌ ചത്തുപോകും. ഏതാണ്ട്‌ 32 ലക്ഷം ടണ്‍ സാല്‍മണ്‍ മത്സ്യങ്ങള്‍ ഒരു സീസണില്‍ മരിക്കും. അത്‌ തിന്നാന്‍ ആ പ്രദേശം മുഴുവന്‍ കരടികളായിരിക്കും. ഈ സാല്‍മണ്‍ മത്സ്യത്തോട്‌ അവിടുന്ന്‌ വിരിഞ്ഞ്‌ ന്യൂസിലന്റുവരെ പോയി തിരിച്ച്‌ ഇവിടെ വന്ന്‌ മുട്ടയിട്ട്‌ തലതല്ലി ചാവണമെന്ന്‌ പറഞ്ഞത്‌ ആരാണ്‌? ഈശ്വരാ എന്ന്‌ വിളിക്കാതെ മറ്റൊന്നും നമുക്ക്‌ സാധ്യമല്ല.
വിശ്വസിച്ചാലും വിശ്വസിച്ചില്ലെങ്കിലും ഈ ശരീരത്തെ മൊത്തം നിയന്ത്രിക്കുന്ന ഒരു ശക്‌തിയുണ്ട്‌. കണ്ണിന്‌ കാഴ്‌ച നല്‍കുന്ന ശക്‌തി, ചെവിയെ കേള്‍പ്പിക്കുന്ന ശക്‌തി, നാക്കിന്‌ സംസാരിക്കാനും സ്വാദറിയാനും സഹായിക്കുന്ന ശക്‌തി. നാക്കിന്റെ കാര്യം ഒന്നാലോചിച്ച്‌ നോക്കൂ. 32 പല്ലിന്റെ ഇടയിലൂടെ നാക്ക്‌ തലങ്ങും വിലങ്ങും പോവുകയാണ്‌.
എങ്ങാനും സാമ്പാര്‍ കൂട്ടി ഊണുകഴിക്കുമ്പോള്‍ ഈ നാക്ക്‌ പല്ലിന്റെ ഇടയില്‍ പോയാലുള്ള അവസ്‌ഥ ഒന്നാലോചിച്ചു നോക്കൂ. അവയെ എത്ര ഭംഗിയായി സൂക്ഷിച്ചുവച്ചിരിക്കുന്നു. മാത്രമല്ല എല്ലാ അവയവങ്ങളും ഒന്നു നോക്കിക്കേ; അപ്പോള്‍ നമ്മള്‍ കൈ കൂപ്പിക്കൊണ്ട്‌ പറയും 'അഹം ബ്രഹ്‌മാസ്‌മി' ഞാനും ഈശ്വര ചൈതന്യത്തിന്റെ ഭാഗമാണ്‌. അപ്പോള്‍ മനസ്സിലാകും ഈശ്വര പ്രണിധാനത്തിന്റെ അര്‍ത്ഥം.
പരമമായ ഒരു ചൈതന്യത്തിന്റെ മുമ്പില്‍ ആധാരമായി നില്‍ക്കാന്‍ നമുക്ക്‌ സാധിക്കണം. ആ ചൈതന്യത്തിന്റെ മുമ്പില്‍ കൈകൂപ്പി പ്രാര്‍ത്ഥിക്കാന്‍ സാധിക്കണം......

Wednesday, January 6, 2016

CONSIDERATIONS FOR 2016

________________________________
1. ON EARNING:
Never depend on single income. Make investment to
create a second chance.
_________________________________
2. ON SPENDING:
If you buy things you do not need, soon you will have to sell things you need.
________________________________
3. ON SAVINGS:
Do not save what is left after spending, but spend what is left after saving.
________________________________
4. ON TAKING RISK:
Never test the depth of a river with both feet.
________________________________
5. ON INVESTMENT:
Do not put all eggs in one basket.
________________________________
6. ON EXPECTATIONS:
Honesty is a very expensive gift. Do not expect it from cheap people.
________________________________
7. Past is a waste paper, present is a newspaper, and future is a question paper. Come out of your past, control the present, and secure the future.
________________________________
8. When bad things happen in your life, you have three choices. You can either let it define you, let it destroy you or you can let it strengthen you.
_______________________________
9. Our eyes are in the front because it is more important to look ahead than to look backwards.
_______________________________
10. We use pencil when we were young, but now we use pens. Do you know why? Because mistakes in childhood can easily be erased, unlike now.

Have a prosperous 2016.