Google Ads

Tuesday, June 30, 2015

1970 നും 1980 നും ഇടയ്ക്ക് ജനിച്ച ഞങ്ങള്‍ വളരെ ഭാഗ്യമുള്ളവരാണ്

1970 നും 1980 നും ഇടയ്ക്ക് ജനിച്ച ഞങ്ങള്‍ വളരെ ഭാഗ്യമുള്ളവരാണ്..കാരണം ..

ഞങ്ങള്‍ ഒരിക്കലും ചുമട്ടു തൊഴിലാളികളെപ്പോലെ പുസ്തകക്കെട്ടും ചുമലില്‍ തൂക്കി സ്കൂളില്‍ പോയിട്ടില്ല.

സ്കൂള്‍ വിട്ടു വന്നശേഷം സന്ധ്യയാകും വരെ പറമ്പിലും,മൈതാനത്തും,വയലേലകളിലും കൂട്ടുകാര്‍ക്കൊപ്പം കളിക്കുമായിരുന്നു.

ഞങ്ങള്‍ യാഥാര്‍ത്ഥ സ്നേഹിതര്‍ക്കൊപ്പമായിരുന്നു കളിച്ചിരുന്നത്. Net friends ഇല്ലായിരുന്നു.

ഞങ്ങള്‍ക്ക് ദാഹിക്കുമ്പോള്‍ ഏതെങ്കിലും കിണറ്റിന്‍ കരയില്‍ ചെന്ന് വെള്ളം കോരിക്കുടിക്കുമായിരുന്നു. അതായിരുന്നു safe. കുപ്പിവെള്ളം ഞങ്ങള്‍ കണ്ടിട്ടില്ല.

ഞങ്ങള്‍ ഒരു ഐസ്ക്രീം ,അരിയുണ്ട,അല്ലെങ്കില്‍ പലഹാരം നാലുപേര്‍ ഷെയര്‍ ചെയ്ത് കഴിക്കുമായിരുന്നു. ഒരു കരിമ്പ് നാലുപേര്‍ കടിച്ചു തിന്നുമായിരുന്നു..ആര്‍ക്കും infection ,അസുഖം ഒന്നും വന്നിട്ടില്ല.

ഞങ്ങള്‍ വയറുനിറയെ മൂന്നു നാലുനേരം ആഹാരം കഴിച്ചിട്ടും ആരും പൊണ്ണത്തടിയന്മാര്‍ ആയിട്ടില്ല.

ചെരുപ്പിടാതെ ഊരെല്ലാം ചുറ്റിയിട്ടും ഞങ്ങള്‍ക്ക് അസുഖം ഒന്നും വന്നിട്ടില്ല.

ഞങ്ങള്‍ ദിനചര്യകള്‍ തെറ്റിച്ചാലും healthy ആയിരുന്നു.

എത്ര മഴ നനഞ്ഞാലും,വെയില്‍ കൊണ്ടാലും ഞങ്ങള്‍ക്ക് പനി വരില്ലായിരുന്നു.ഞങ്ങള്‍
കളിപ്പാട്ടങ്ങള്‍ സ്വയം ഉണ്ടാക്കി കളിക്കുകയായിരുന്നു. പന്തുവരെ.

ഞങ്ങള്‍ അച്ഛനമ്മമാരുടെ പൂര്‍ണ്ണ നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണ് കഴിഞ്ഞത്.

വല്ലപ്പോഴും ഞങ്ങള്‍ അസുഖം വരുമ്പോള്‍ ആശുപ ത്രിയില്‍ പോകുമായിരുന്നു.തൊട്ടതിനും പിടിച്ചതിനും ഇന്നത്തെപ്പോലെ പോകുമായിരുന്നില്ല.

ഞങ്ങള്‍ക്ക് അന്ന് മൊബൈല്‍,DVD, Play station, X boxes, Internet,PC, chatting ഒന്നുമില്ലായിരുന്നു.ഉണ്ടായിരുന്നത് യഥാര്‍ത്ഥ സുഹൃത്തുക്കള്‍ മാത്രം.

ഞങ്ങള്‍ സുഹൃത്തുക്കളുടെ വീടുകളില്‍ അവര്‍ വിളിക്കാതെ തന്നെ കടന്നു ചെല്ലുമായിരുന്നു. അവര്‍ക്കൊപ്പമിരുന്നു ഭക്ഷണം കഴിച്ചു മടങ്ങുമായിരുന്നു.അവരെ മുന്‍കൂട്ടി വിളിച്ചു Appointment എടുക്കാറില്ലായിരുന്നു.

അതോരവിസ്മരണീയ കാലഘട്ടമായിരുന്നു.ആ ഒരു കാലം ഇനിയുണ്ടാകുമോ??

Dog in the museum

Once a dog ran into a museum where all the walls, the ceilng, the door and even the floor was made of mirror. Seeing this, the dog froze in surprise in the middle of the hall, and a whole pack of dogs surrounded it from all sides, from above and below. When the dog bared his teeth, all the reflections responded to it in the same way. Frightened, the dog frantically barked - the reflections imitated the bark and increased it many ...times. The dog barked even harder and the echo was keeping up. The dog tossed from one side to another, biting the air - his reflections also tossed around snapping their teeth.
Next morning the museum's security guards found the miserable dog, lifeless and surrounded by a million reflections of lifeless dogs. There was nobody else in the museum who meant anyharm to the dog. The dog died fighting his own reflections.

The world doesn't bring good or evil on its own. Everything that is happening around us is the reflection of our own thoughts, feelings, wishes and actions.
The World is a big mirror. Strike a good pose!

പൊറോട്ടയും ഇറച്ചീം

"എന്താ ഒരു പൊതിക്കെട്ട്?'

"ഓ, മോന് പൊറോട്ടയും ഇറച്ചീം വല്യ ഇഷ്ടമാ..
ഇത്തിരി പൊറോട്ടയും ബീഫ് ഫ്രൈയ്യും"

"പൊറോട്ടയോ?
ഇത്രേം വിവരോം വിദ്യാഭ്യാസോമൊള്ള നിങ്ങളും? ഈ പൊറോട്ട മൈദാ കൊണ്ടാ ഉണ്ടാക്കുന്നത്‌.
പണ്ട് സിനിമ പോസ്റർ ഒട്ടിച്ചിരുന്ന പശയാ ഈ മൈദാ.
വയറ് ചീത്തയാക്കാൻ വേറെ വല്ലതും വേണോ? "

"ങ്ഹെ, അപ്പൊ അത് കൊള്ളൂല?"

"ഇല്ല. പിന്നെ ബീഫ് ഫ്രൈ.... സുനാമി ഇറച്ചീന്നു കേട്ടിട്ടുണ്ടോ? ഉപയോഗിക്കാൻ കൊള്ളാത്ത മാട്ടിറച്ചീം മറ്റും തമിഴ്നാട്ടീന്നു വിലകുറച്ചു കിട്ടും.
അതാണീ ഫാസ്റ്റ് ഫുഡ് കാര് ഫ്രൈ ആക്കിത്തരുന്നത്. ചെലപ്പോ പട്ടിയിറച്ചീം കാണും"

"ശ്ചെ ..!!"

"അതേന്ന്. അതിന്റെ കൂടെ ഈ ഫ്രൈ ചെയ്യാൻ ഉപയോഗിക്കുന്ന എണ്ണ...! അവന്മാര് ഒരേ എണ്ണയാ ദിവസങ്ങളോളം ഉപയോഗിക്കുന്നത്.
ട്രാൻസ് ഫാറ്റാ. അത് ശരീരത്തിന് ദോഷം ചെയ്യും"

"അപ്പൊ ബീഫ് ഫ്രയും പൊറോട്ടയും കളഞ്ഞേക്കാം. ആ ബേക്കറീന്നു വല്ല പഫ്സും വാങ്ങാം."

"പഫ്സോ? അതും മൈദാ കൊണ്ടാ ഉണ്ടാക്കുന്നത്‌. അതിന്റെ കൂടെ ഈ സുനാമി ഇറച്ചി അരച്ചു മസാലേം ചേർത്ത് അകത്തു വയ്ക്കും. "

"എന്നാപ്പിന്നെ, അല്പം കേക്കാകാം.."

"കേക്കണ്ട. അത് മുഴുവൻ പ്രിസർവേറ്റീവല്ലേ? "

"എന്നാപ്പിന്നെ അവനു പൊട്ടറ്റോ ചിപ്സ് ഇഷ്ടമാ..
ലെയ്സ് ആയിക്കോട്ടെ.."

"പൊട്ടറ്റോ ചിപ്സ്..!! പൊട്ടാ, അത് മുഴുവൻ മോണോ സോഡിയം ഗ്ലൂട്ടമെറ്റല്ലേ?
രുചി കൂട്ടാൻ ചേർക്കുന്നത്? ക്യാൻസർ വരാൻ വേറെ വഴി വേണ്ട. :"

"ഓ, കള..!! വല്ല ഫ്രൂട്സും വാങ്ങാം. ആപ്പിളിനെന്താണോ വില..!!"

"ആപ്പിൾ.? ആപ്പിളിന്റെ തൊലി ഇങ്ങനെ തിളങ്ങുന്നതെന്താണെന്നറിയാമോ? മെഴുകു സ്പ്രെ ആണെന്നേ .. കഴുകിയാലും പോവില്ല. നേരെ വയറ്റിൽ പോയി കുടലിൽ പറ്റിപ്പിടിക്കും. ക്യാൻസർ, ക്യാൻസർ.."
"തൊലി ചെത്തിക്കളഞ്ഞാലോ?"
"എന്നാലുമുണ്ട് കുഴപ്പം. അതിനു നല്ല മധുരം വരാൻ അകത്തേയ്ക്ക് എച് എഫ് സീ എസ് എന്ന സ്വീറ്റനർ കുത്തിവയ്ക്കുകയല്ലേ? ആപ്പിൾ കഴിച്ച് കൊളസ്ട്രോൾ കൂടി ചത്തെന്ന് നാട്ടുകാർ അദ്ഭുതം കൂറും"

"എന്നാപ്പിന്നെ ഏത്തപ്പഴം ആയിക്കോട്ടെ. "

"തമിഴൻ അമോണിയ മുക്കി തരുന്നതല്ലേ? കഴിച്ചു ചാക് .."

"ഞാൻ വീട്ടിപ്പോയി ചോറുണ്ടോളാം ശാസ്ത്രജ്ഞാ.."

"ചോറോ? പോളീഷ് ചെയ്യുവാന്നു പറഞ്ഞ് അവന്മാര് അരിയിൽ പ്ലാസ്റിക് സ്പ്രേ അടിക്കുകയല്ലേ? തവിടിന്റെ നിറം വരാൻ റെഡ് ഓക്സൈഡും.. നന്നായിരിക്കും. കുടലിൽ ബ്രൗണ്‍ നിറത്തിൽ ഒരു കോട്ടിംഗ്. പിന്നെ ബ്രൗണ്‍ ക്യാൻസർ."

"മതി, എന്നാപ്പിന്നെ വായുഭക്ഷണം ആയിക്കോട്ടെ.."

"ഇത്രേം മലിനമായ ഒരു സാധനം വേറെയുണ്ടോ? വാഹനങ്ങൾ ചവച്ച്ചുതുപ്പുന്ന കാർബണ്‍ മോണോക്സൈഡ്, ഫാക്ടറികളിലെ കാർബണ്‍ ഡയോക്സൈഡ് "

"എന്നാപ്പിന്നെ ആത്മഹത്യ ചെയ്തുകളയാം. ഇങ്ങനെ ജീവിച്ചിട്ടെന്തു കാര്യം?"

"പറ്റൂല. നിയമം വഴി അത് നിരോധിച്ചിരിക്കുകയാ"

പാലാഴി മഥനവും അര്‍ത്ഥവും

പാലാഴി മഥനവും അര്‍ത്ഥവും
ഒരമ്മ സായാഹ്നവേളയില്‍ മക്കളുമൊത്ത് പാര്‍ക്കില്‍ വിശ്രമിക്കവേ തന്‍റെ മക്കള്‍ക്ക് പാലാഴി മഥനം കഥ പറഞ്ഞുകൊടുക്കുകയായിരുന്നു.

ദേവന്മാര്‍ക്ക് ശാപമോക്ഷം കിട്ടണമെങ്കില്‍ പാലാഴി കടഞ്ഞ് അമൃതെടുക്കണം. പാലാഴി എന്ന് പറയുന്നത് പാല്‍ കൊണ്ടുള്ള ഒരു കടലാണ്. അത് എങ്ങനെ കടയും. അതിന് കടകോലായി ഒരു വലിയ ഒരു പര്‍വ്വതത്തെ കൊണ്ടുവന്നു. കയറായി വാസുകി എന്ന പാമ്പിനെ ഉപയോഗിച്ചു. അസുരന്മാര്‍ പാമ്പിന്‍റെ തലഭാഗവും, ദേവന്മാര്‍ വാലും പിടിച്ച് കടയാന്‍ തുടങ്ങി. പെട്ടെന്ന് കടകോലായ പര്‍വ്വതം സമുദ്രത്തില്‍ മുങ്ങിപ്പോയി. അപ്പോളാണ് മഹാവിഷ്ണു കൂര്‍മ്മാവതാരമെടുത്ത് പര്‍വ്വത്തെ ഉയര്‍ത്തുന്നത്. വീണ്ടും കടയാന്‍ തുടങ്ങി. അങ്ങനെ കടയുന്തോറും പാലാഴിയില്‍ നിന്ന് ഓരോരോ സാധനങ്ങളായി പൊന്തിപ്പൊന്തി വന്നു. മൂധേവി, ശ്രീദേവി, അശ്വം, കാമധേനു അങ്ങനെ പലതും. ഒടുക്കം അമൃത് പൊന്തിവന്നു.

ഇതുകേട്ട ചെറിയ മോന് സഹിച്ചില്ല. എന്തിനാ അമ്മേ ഈ നുണക്കഥയൊക്കെ പറയുന്നത്? പാല് കൊണ്ടൊരു കടല് പോലും. അത് കടയാനൊരു മലയും, കയറിനൊരു പാമ്പും. ഇതൊക്കെ എങ്ങനെ വിശ്വസിക്കാനാണ്?

ഇതൊക്കെ കേട്ടുകൊണ്ടിരുന്ന ഒരു അധ്യാപകന്‍ പതുക്കെ പ്രശ്നത്തില്‍ ഇടപെട്ടു. അദ്ദേഹം പറഞ്ഞു. നിങ്ങളുടെ അമ്മ പറഞ്ഞതൊക്കെ നുണയാണ് മോനേ.. ഒന്നും വിശ്വസിക്കണ്ട. ഞാന്‍ പറഞ്ഞു തരാം. അവരെ പിന്തുണക്കാനൊരാളെ കിട്ടിയപ്പോ അവര്‍ക്ക് സന്തോഷമായി. പിന്നെ ചോദ്യം ആ അധ്യാപകനോടായി.

ഇതോക്കെ നുണക്കഥയല്ലേ ചേട്ടാ? ഒരു കുട്ടി ചോദിച്ചു.
അദ്ദേഹം പറഞ്ഞു. നിങ്ങളെപ്പോലെ ബുദ്ധിയുള്ള ഇന്നത്തെ കാലത്തെ കുട്ടികളോട് ഇങ്ങനെ കഥ പറഞ്ഞുതന്നതാണ് തെറ്റ്. ഈ കഥയിലെ പാലാഴി എന്ന് പറഞ്ഞത്, പാല് നിറച്ച കടലൊന്നുമല്ല. നമ്മുടെ മനസ്സിനെയാണ് പാലാഴിയായി കവി സങ്കല്പിച്ചിരിക്കുന്നത്. ആ മനസ്സ് കടയുക എന്ന് പറഞ്ഞാല്‍ ധ്യാനിക്കുക എന്നാണ് അര്‍ത്ഥം. അങ്ങനെ ധ്യാനത്തിന്‍റെ പൂര്‍ണ്ണതയിലെത്തുമ്പോ അമൃതാകുന്ന പരമമായ ജ്ഞാനം ലഭിക്കും.

ഇവിടെ മലയും പാമ്പുമൊക്കെ അപ്പോ എന്താ? മൂത്ത പുത്രന്‍റെ ചോദ്യം.
മലയെന്നു പറയുന്നത് നമ്മുടെ വിവേകമാണ്. പാമ്പ് നമ്മുടെ കാമ-ലോഭ-മോഹ വികാരങ്ങളും. നമ്മുടെ വികാരങ്ങളെ ദേവന്മാരാകുന്ന നല്ല ചിന്തകളും, അസുരന്മാരാകുന്ന ചീത്ത ചിന്തകളും അങ്ങോട്ടും ഇങ്ങോട്ടും സദാ വലിച്ചുകൊണ്ടിരിക്കുകയാണ്. ആലോചിച്ച് നോക്കൂ നമ്മളൊരു തെറ്റ് ചെയ്യാനായി ഒരുങ്ങുമ്പോ ഒരു മനസ്സ് പറയും, നീ ചെയ്തോളൂ എന്ന്. മറ്റൊരു മനസ്സ് പറയും അയ്യോ അങ്ങനെ ചെയ്യരുതേ അത് പാപമാണ് എന്ന്. അപ്പോ നമ്മളൊന്ന് ആലോചിക്കും. എന്നിട്ട് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതെന്താണ് ? അത് നമ്മുടെ വിവേകം.

അപ്പോ കടയുന്നതിനിടക്ക് പര്‍വ്വതം താഴ്ന്നുപോയി എന്നു പറഞ്ഞാലെന്താണര്‍ത്ഥം? അധ്യാപകന്‍ ചോദിച്ചു.

"വിവേകം താഴ്ന്നുപോയി". കുട്ടികള്‍ പറഞ്ഞു.

ഹാ..ഹ... അതെ... ആഗ്രഹങ്ങളുടെ അമിതമായ ആസക്തിയില്‍പ്പെട്ട് നമ്മുടെ വിവേകം താഴ്ന്നുപോയി. അപ്പോള്‍ ഭഗവാന്‍ കൂര്‍മ്മാവതാരമെടുത്ത് മല വീണ്ടു പൊക്കിക്കൊണ്ടു വന്നു എന്ന് പറയുന്നു. എന്താ അതിനര്‍ത്ഥം.?

ബോധം ഉണര്‍ന്ന് വീണ്ടും പഴയതലത്തിലേക്ക് വിവേകത്തെ ഉയര്‍ത്തിക്കൊണ്ട് വരണം.

അപ്പോള്‍ അടുത്ത ചോദ്യം, ഈ ബോധവും വിവേകവും രണ്ടാണോ?
അതെ. നാം കുറ്റബോധം എന്ന് പറയാറില്ലേ, എന്തേ കുറ്റവിവേകം എന്ന് പറയാത്തത്? കാരണം ഒരു കാര്യം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതാണ് വിവേകം. ആ വിവേകം നഷ്ടപ്പെടുമ്പോഴാണ് കുറ്റം ചെയ്യുന്നത്. കുറ്റം ചെയ്തതിന് ശേഷം ഉണ്ടാകുന്ന തിരിച്ചറിവാണ് ബോധം. അയ്യോ ഞാന്‍ ചെയ്തത് തെറ്റായിപ്പോയി എന്നോക്കെ പറയാറില്ല. ഏത് ശക്തിയാണ് ആ തിരിച്ചറിവ് തരുന്നത്? ആ ശക്തിയെ അല്ലെങ്കില്‍ ആ ബോധത്തെയാണ് നാം വിഷ്ണു അല്ലെങ്കില്‍ ദൈവം എന്നൊക്കെ വിളിക്കുന്നത്.

ബോധം കൂര്‍മ്മാവതാരമെടുത്തു എന്ന് പറഞ്ഞാലെന്താ അര്‍ത്ഥം?
കൂര്‍മ്മം എന്നാല്‍ ആമ. ആമയുടെ പ്രത്യേകതയെന്താ ? അതിന് എല്ലാ അവയവങ്ങളേയും ഉള്ളിലേക്ക് വലിക്കാനാകും. അല്ലേ. അതുപോലെ നമ്മളും നമ്മുടെ ഇന്ദ്രിയങ്ങളെ ഉള്ളിലേക്ക് വലിച്ച് എന്നുവച്ചാല്‍ , കാമ-മോഹ-ലോഭങ്ങള്‍ക്കൊന്നും അടിമപ്പെടാതെ വിവേകത്തെ വീണ്ടു ഉയര്‍ത്തണം. ഓരോ വട്ടം മനസ്സ് തെറ്റായ വഴിയിലേക്ക് പോകുന്തോറും ഭഗവാന്‍ കൂര്‍മ്മാവതാരമെടുക്കേണ്ടത് നമ്മുടെ മനസ്സെന്ന പാലാഴിയിലാണ്.

അങ്ങനെ വിവേകം വീണ്ടും ഉയര്‍ന്ന് ധ്യാനം തുടര്‍ന്നാല്‍ ആദ്യം മൂദേവിയും പിന്നെ ശ്രീദേവിയും പുറത്തേക്ക് വരും. എന്താ ഇതിനര്‍ത്ഥം? ധ്യാനം മുറുകവേ നമ്മുടെ മനസ്സിലുള്ള ചീത്ത വികാരവിചാരങ്ങളൊക്കെ പുറത്ത് പോകും. അതാണ് മൂദേവി.. പിന്നെ ശ്രീദേവിയും പോകും. അതായത് കാശ്-പണം-സ്വത്ത് തുടങ്ങിയ ആര്‍ത്തികളും, പുറത്ത് പോകും. എന്നാല്‍ ശ്രീദേവിയെ വിഷ്ണു പത്നിയായി സ്വീകരിക്കുമെന്നും പറയുന്നു. അതായത് ചീത്ത ഗുണങ്ങളെ പുറന്തള്ളി നല്ല ഗുണങ്ങള്‍ നമ്മുടെ ബോധത്തിലെത്തും. വീണ്ടും ധ്യാനം തുടരുമ്പോള്‍ ചോദിക്കുന്നതെല്ലാം തരുന്ന കല്പവൃക്ഷവും, കാമധേനുവുമൊക്കെ വരും. എന്നുവച്ചാല്‍ ധ്യാന നിരതനായ വ്യക്തിക്ക് പലപല സിദ്ധികളും കൈവരുന്നു.
എന്നാലിതൊക്കെ കിട്ടുമ്പോ എല്ലാമായി എന്ന് പറഞ്ഞ് ധ്യാനം നിറുത്തരുത്. വീണ്ടും തുടരണം. അപ്പഴേ അമൃതമാകുന്ന പരമാത്മജ്ഞാനം ലഭിക്കൂ. താനാരാണ് എന്ന പരമമായ ബോധത്തിലേക്ക് ആ വ്യക്തി എത്തുന്നു.

ആ അമൃത് കുടിച്ചവര്‍ക്ക് പിന്നെ വാര്‍ദ്ധ്യക്യമുണ്ടോ? മരണമുണ്ടോ ?
ഇനി പറയൂ.. പാലാഴി മഥനം വെറും കഥയാണോ ?

"അല്ല" എന്ന് കുട്ടികള്‍

എത്ര വലിയ മഹാതത്വത്തെയാണ് നമ്മുടെ പൂര്‍വ്വികരായ ഋഷിവര്യന്മാര്‍ ഈ കഥയിലൂടെ പറയുന്നത്.

Bamboo and the fern

ONE DAY I DECIDED TO QUIT
I quit my job,
my relationship,
my spirituality…
I wanted to quit my life.
I went to the woods to have one last talk with god

"God", I asked,
"Can you give me one good reason not to quit?".

His answer surprised me…
"Look around", He said. "Do you see the fern and the bamboo ?

"Yes", I replied.

"When I planted the fern and the bamboo seeds, I took very good care of them.
I gave them light. I gave them water.The fern quickly grew from the earth.
Its brilliant green covered the floor.Yet nothing came from the bamboo seed. But I did not quit on the bamboo.

In the second year the Fern grew more vibrant and plentiful.
And again, nothing came from the bamboo seed. But I did not quit on the bamboo.

He said,
"In year three there was still nothing from the bamboo seed.But I would not quit.

In year four, again, there was nothing from the bamboo seed. I would not quit." He said.

"Then in the fifth year a tiny sprout emerged from the earth. Compared to the fern it was seemingly small and insignificant…But just 6 months later the bamboo rose to over 100 feet tall.

It had spent the five years growing roots. Those roots made it strong and gave it what it needed to survive.

I would not give any of my creations a challenge it could not handle."

He asked me. "Did you know, my child, that all this time you have been struggling, you have actually been growing roots".

"I would not quit on the bamboo.I will never quit on you."

"Don't compare yourself to others." He said.

"The bamboo had a different Purpose than the fern.
Yet they both make the forest beautiful."

"Your time will come", God said to me.
"You will rise high".

"How high should I rise?" I asked.

"How high will the bamboo rise?" He asked in return.

"As high as it can?" I questioned.

"Yes." He said, "Give Me glory by rising as high as you can."

I left the forest and brought back this story.

Never, Never, Never, Give up!!
"In life, each relationship will have feelings and differences. ....it's Always better to be melted in feelings than to be frozen with differences"
😊 Just enjoy Life & Believe in God, For his Plan never fails

CONVERSATION WITH KRISHNA

Me- I can't find free time. Life has become hectic.

KRISHNA : Activity gets you busy. But productivity gets you free.

Me :why has life become complicated now?

KRISHNA : Stop analyzing life.. It makes it complicated. Just live it.

Me : Why are we then constantly unhappy?

KRISHNA : Worrying has become your
habit. That's why you are not happy.

Me: why do good people always suffer?

KRISHNA : Diamond cannot be polished without friction. Gold cannot be purified without fire. Good people go through trials, but don't suffer.
With that experience their life becomes better, not bitter.

Me : You mean to say such experience is useful?

KRISHNA : Yes. In every term, Experience is a hard teacher. She gives the test first and the lessons afterwards.

Me : Because of so many problems, we don't know where we are heading…

KRISHNA : If you look outside you will not know where you are heading. Look inside. Eyes provide sight. Heart provides the way.

Me : does failure hurt
more than moving in the right direction?

KRISHNA : Success is a measure as decided by others. Satisfaction is a measure as decided by you.

Me : In tough times, how do you stay motivated?

KRISHNA : Always look at how far you have come rather than how far you have to go. Always count your blessing, not what you are missing.

Me : What surprises you about people?

KRISHNA : When they suffer they ask, "why me?" When they prosper, they never ask "Why me?"

Me : How can I get the best out of life?

KRISHNA : Face your past without regret. Handle your present with confidence. Prepare for the future without fear.

Me : One last question. Sometimes I feel my prayers are not answered.

KRISHNA : There are no unanswered prayers. Keep the faith and drop the fear. Life is a mystery to solve, not a problem to resolve. Trust me. Life is wonderful if you know how to live.

Keep aside your fear and achieve

Neil Armstrong, he is the 1st person to set his foot in moon.

But, do you know who was supposed to be the 1st person? Many don't know...

His name is Edwin C Aldarin...
He was the pilot for the Apollo mission. He was working for the American Airforce. Moreover he had experience of space walking, hence selected as the pilot.

Neil Armstrong worked for the American Navy. He was selected for his courage as co-pilot.

When the Apollo mission landed on moon, they received a command from NASA, "pilot first".

But Aldarin was hesitant, "what will happen", "will I get sucked in or will I burn out", etc. The hesitation was not for hours, but few seconds.

In the meantime, NASA sent the next command, "co-pilot next".

Within next second, Neil Armstrong put his foot on the moon & became part of world history.

World history was changed in 1 second... Though Aldarin had the qualification and talent, because of hesitation, he is not recognised by many people.

The world remembers only person who comes first...
This is a good example of how people lose out because of hesitation & fear. Whenever you see the moon, remember this, a moments hesitation can stop us from our greatest victory.

We all have great potential in us, the only thing that stops us from achieving what we are supposed to achieve is our hesitation, fear and shyness.